This website comprises chapters from the book, "The Bible Secrets" (Malayalam).

Latest Post





Bible Secrets. Chapter 7. 
Invasion of spirits in human being!   

പരിശുദ്ധ ആത്മാവും; അശുദ്ധ ആത്മാവും; മനുഷ്യരിലേക്ക് പകരുന്ന വിധങ്ങള്!

അശുദ്ധ ആത്മാവിന് മനുഷ്യരിലൂടെയും, പക്ഷി -മൃഗങ്ങളിലൂടെയും, വസ്തുകളിലൂടെയും, ദുഷ്ചിന്തകളിലൂടെയും, ദുഷിച്ച സംസാരം കേള്ക്കുന്നതിലൂടെയും,   തലമുറകളിലൂടെയും, മറ്റു പഞ്ചെന്ദ്രിയ പ്രവര്ത്തനങ്ങളിലൂടെയും, ചില പ്രിത്യേക സഥലങ്ങളിൽ മനഃപൂർവ്വം വസിക്കുന്നത് വഴിയും മനുഷ്യരിലേക്ക് കടന്നുകൂടുവാന് സാധിക്കും! ഇങ്ങനെയുള്ള വഴികളിലൂടെ മറ്റുള്ളവിയില് ആവസിച്ചിരിക്കുന്ന നെഗറ്റിവ് ശക്തി മനുഷ്യരിലേക്ക്  കടന്നു വരുന്നു! വസ്തുകളിലും പിശാചിന് ആവസിക്കുവാന് സാധിക്കും!

"നിന്ദ്യമായ ഒരു വസ്തുവും വീട്ടിലേക്ക് കൊണ്ടുവരെരുത്" (നിയമാവര്ത്തനം7:25,26), (ജോഷ്വ 7:1&13), (Acts.19:19).  അശുദ്ധി ഉള്ള വസ്തുക്കള് വീട്ടില് കൊണ്ട് വന്നാല് അതില് വസിക്കുന്നവര് എത്ര മാനസിക ബലം ഉള്ളവരെങ്കിലും അശുദ്ധ മനസ് അതായത് പരിശുദ്ധ ആത്മാവ് ഉള്ളില് ഇല്ലാത്തവര് എങ്കില് ആ മനുഷ്യരിലേക്ക് അവയിലെ ശക്തി കടന്നു കയറും! ചിലതരം വസ്തുകള് വച്ചുള്ള ആഭിചാരം ഇതിന് ഉദാഹരണമാണ്. ഇവയെ ആത്മശക്തിയാല് ക്രിസ്തു ശിഷ്യർക്ക് അതായത് ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവില് വസിക്കുന്നവർക്ക് നിഷ്പ്രയാസം തിരിച്ചറിഞ്ഞു ബന്ധിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം! എങ്കിലും; അവയ്ക്ക് ഒരു നിശ്ചിത ആവാസ സമയം ദൈവത്താല് അനുവദിക്കപെട്ടിട്ടുണ്ടോ എന്നും! അവയെ പുറത്താക്കാനോ നശിപ്പിക്കാനോ തക്ക ദൈവശക്തി തന്റെ മേല് ഉണ്ടോ എന്നും, തനിക്ക് എന്തെങ്കിലും ബലഹീനതകളോ, തനിക്ക് ഹൃദയ ബന്ധമുള്ളവരിൽ എന്തെങ്കിലും പാപബന്ധനം ഉണ്ടോ എന്നും ക്രിസ്തു ശിഷ്യൻ പരിശോധിച്ചിരിക്കണം! ഇവ ഉണ്ടെന്ന് കണ്ടാൽ ഇവയോട് ഇടപ്പെട്ടു സ്വയം നശിക്കാതിരിക്കുകയാണ് ഉത്തമം! ശക്തരായ ശിഷ്യന്മാരുടെ സഹായം തേടുക! കാരണം; പലതരം ശക്തികളുള്ള പിശാചുക്കളുണ്ട്! 

"......... അശുദ്ധമായതൊന്നും നിങ്ങള് തൊടുകയുമരുത്; അപ്പോള് ഞാന് നിങ്ങളെ സ്വീകരിക്കും"(2 കോറി 6:17)"അശുദ്‌ധ വസ്‌തുക്കളെ സ്‌പര്‍ശിക്കരുത്‌...."(ഏശയ്യാ 52:11). "കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: ഈ സ്‌ഥലത്തുവച്ചു നീ വിവാഹംകഴിക്കുകയോ നിനക്കു മക്കളുണ്ടാവുകയോ അരുത്‌." (ജറെമിയ 16:1,2).

അശുദ്ധ ആത്മാക്കള്ക്ക് മനുഷ്യരില് നിന്ന് പക്ഷിമൃഗാതികളിലേക്കും അവയില് നിന്ന് തിരിച്ചു മനുഷ്യരിലേക്കും കടക്കാം! "അശുദ്ധാല്മാക്കള് പുറത്തുവന്ന് പന്നികൂട്ടത്തില് പ്രവേശിച്ചു." (മാര്ക്കോസ്5:13).  ഭയം ഉള്ളവര് അശുദ്ധ ആത്മാകള് ഉള്ള സാഹചര്യങ്ങള് ഒഴിവാക്കുക ഉചിതം! ഭയത്തിലൂടെ പിശാചിന് മനുഷ്യരിലേക്ക് കടക്കുവാന് കഴിയും! വസ്തുകളെ സ്നേഹിച്ചാല് അതില് പൈശാചിക ശക്തി ആവസിച്ചിട്ടുണ്ട് എങ്കിൽ അതിനെ സ്നേഹിച്ച മനുഷ്യരിലേക്ക്  പിശാച്ച് നിഷ്പ്രയാസം കടക്കുന്നു! "ലോകത്തെയോ ലോകത്തിലുള്ള വസ്തുകളെയോ നിങ്ങള്‍ സ്നേഹിക്കരുത്" (1. യോഹന്നാന്‍ 2:15). നാം ഉപയോഗിക്കുന്ന വസ്തുകളെ നമ്മുടെ ഹൃദയം കൊണ്ട് സ്നേഹിക്കരുത്! ഏതെങ്കിലും വസ്തു നഷ്ട്ടപെടുമ്പോള് താങ്കള്ക്ക് ഹൃദയത്തില് വേദന ഉണ്ടാകുന്നു എങ്കില്; താങ്കള് ആ വസ്തുവിനെ ഹൃദയം കൊണ്ട് സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കാം!

മനുഷ്യരില് നിന്നും മനുഷ്യരിലേക്ക് മാനസിക അടിമത്വo, പരസ്പര സ്നേഹം, ചിന്ത, പഞ്ചെന്തര്യങ്ങള് കൊണ്ടുള്ള പ്രവര്ത്തനം, പാരമ്പര്യം etc.. ഇവയില് കൂടെ പൈശാചിക ശക്തിയും ജ്ഞാനവും പകരപ്പെടുന്നു! കൂടാതെ, കാണുക, കേൾക്കുക, ഭക്ഷിക്കുക, സ്പര്ശിക്കുക, മണക്കുക, മുതലായ തരത്തിലും! എന്നാല്; പഞ്ച ഇന്ദ്രിയങ്ങളെ പാപ സ്വഭാവത്തില് ജയിച്ചു നില്ക്കുന്ന ക്രിസ്തു ശിഷ്യന് ഇവ ബാധകം അല്ല! എങ്കിലും ക്രിസ്തു ശിഷ്യന് വ്യക്തമായ വേര്പാടും വിശുദ്ധിയും തങ്ങളാല് ആവത്‌ പാലിക്കേണ്ടതായും വരുന്നു!

ദൈവാത്മാവ് വിശുദ്ധ സ്നേഹത്തിലൂടെ ആ ആത്മാവ് ആവസിച്ചിരിക്കുന്ന മനുഷ്യരില് നിന്നും, ദൈവത്തില് നിന്ന് നേരിട്ടും, ദൈവവചന ദ്യാനത്തിലൂടെയും പകരപ്പെടുന്നു! അത് അവരുമായി ആശയ വിനിമയം ചെയ്യുമ്പോഴോ. അവരുമായുള്ള പഞ്ച ഇന്ദ്രിയങ്ങള് ഉപയോഗിച്ചുള്ള പ്രവര്ത്താലോ നടക്കുന്നു! ഉദാ: പറയുകയാണെങ്കില് പിശാച് വസിക്കുന്ന മനുഷ്യര് പറയുന്ന സംസാരം ശ്രവിക്കുമ്പോള് അതിലൂടെ പിശാചിന്റെ കടന്നുവരവിനും! ദൈവാത്മാവ് ഉള്ള മനുഷ്യര് പറയുന്നത് ശ്രവിക്കുമ്പോള് അതിലൂടെ ദൈവത്മാവും കടന്നു വരുന്നു! "കേട്ട് കൊണ്ടിരുന്ന എല്ലാവരുടെയും മേല് പരിശുദ്ധ ആത്മാവ് വന്നു" (അപ്പ:പ്ര.10:44). അശുദ്ധി ഉള്ള മനുഷ്യര് പുറപ്പെടുവിക്കുന ശബ്ദം കഴിവതും കേള്ക്കരുത്! അത് മനോഹര ഗാനമാണെങ്കില് പോലും! സംശയം ഉള്ളവര്ക്ക് മൈക്കിള് ജാകസനെ പോലെ ഉള്ളവരുടെ പാട്ടുകള് വീടുകളില് ഉറക്കെ വച്ച് കേട്ട് അവിടെ വസിക്കുന്നവര്ക്ക് ഉണ്ടാകുന്ന വ്യറ്റ്യാസം പരിശോധിക്കാവുന്നതാണ്!

പുരോഹിതനോ, പുജാരിയോ, പാസ്റ്ററോ, ഇമാമോ യുക്തിവാദിയോ, മന്ത്രവാദിയോ, മുതലായ ആരായിരുന്നാലും, അവർക്കു മുൻപാകെ മാനസികമായി അടിപ്പെട്ട് നിൽക്കുന്നവരിലേക്ക് അവരെ നയിക്കുന്ന ശക്തി കടന്നുകയറി പ്രവർത്തിക്കും!  അതിനാൽ; തന്നെ ഉത്തമ മനുഷ്യർ ഇത്തരം മനുഷ്യർക്ക് മാനസികമായി അടിപ്പെടാതെ വിവേകപൂർവ്വം മാറിനിന്നു; തങ്ങൾക്കുള്ളിൽ ദൈവം പകർന്നു തന്നിരിക്കുന്ന ക്രിസ്തുവിനെ;  ഐശ്വര്യത്തിനും   നിത്യജീവനും വേണ്ടി കാത്തുസൂക്ഷിക്കും!  വർദ്ധിപ്പിക്കും! "ജ്ഞാനികളോടുകൂടെ നടന്ന് ജ്ഞാനിയാകുക, കാരണം വിഡ്ഢികളുടെ കൂട്ടാളി ദോഷം സഹിക്കുന്നു".(Proverbs 13:20). വിവേകികള് ക്രിസ്തുവുള്ളവരോട് ചങ്ങാത്തം കൂടും! അങ്ങനെ അവർ ക്രിസ്തുവിൽ കൂടുതൽ ശക്തരാകും!

പൈശാചിക മനുഷ്യർ; ക്രിസ്തുവുള്ളിൽ ഉള്ളവരോട് കപട സ്നേഹം കാണിച്ചു, അവരെ കൊണ്ട് തിരിച്ചു സ്നേഹിപ്പിച്ചു; അവരിലെ ദൈവശക്തിയും ജ്ഞാനവും ഊറ്റിയെടുത്തു അവരുടെ ദുഷിച്ച പ്രവർത്തികള്ക്കായി ഉപയോഗിക്കുന്നു! "ചില ദുഷ്‌ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്‌. അവര്‍ നമ്മുടെ ദൈവത്തിന്റെ  കൃപയെ തങ്ങളുടെ അശുദ്‌ധ ജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും.."(യൂദാ 1:4) 

"നിങ്ങൾ സമചിത്തതയോടെ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ  ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു."(1 പത്രൊസ് 5:8).

കേളിവി എന്ന ഇന്ദ്രിയ ജയം നേടിയതിനു ശേഷം മാത്രം പിശാച്ച് വസിക്കുന്ന മനുഷ്യരെ ശ്രവിച്ചു അവരെ മാനസാന്തരപ്പെടുത്താന് പോകുന്നതാണ് ഉത്തമം! എങ്കിലും ഇന്ദ്രിയ ജയങ്ങള് പാപം ചെയ്യാനുള്ള അഗീകാരവും അല്ല! ദൈവത്തിന്റെ മനുഷ്യര്ക്കും ദൈവാത്മാവിനെ പകര്ത്തുന്ന മനോഹര ഗാനങ്ങള് എഴുതാം പാടാം!

ഏത് പ്രവര്ത്തി ചെയ്യുമ്പോളും ആ പ്രവര്ത്തി ചെയ്യുന്ന മനുഷ്യനില് അപ്പോള് വസിക്കുന്ന ആത്മാവ് അതിലൂടെ പ്രവര്ത്തിച്ച് ആ പ്രവര്ത്തിയുടെ മഹത്വം എടുക്കുകയും, മറ്റുള്ളവരിലേക്ക് അതിലൂടെ ചിലപ്പോള് കടക്കുകയോ അവരിൽ ശക്തിപ്പെടുകയോ  ചെയ്യുന്നു!

പിശാച്ച് ബാധിച്ചിരിക്കുന്ന മനുഷ്യർക്കും  സുവിശേഷം പറയാം. എന്നാല്, ആ സുവിശേഷ പ്രവര്ത്തനത്തിലൂടെ പകരപ്പെടുന്ന ശക്തി ആശുദ്ധ ആത്മാവാണ്! ഞാന് നിങ്ങളെ അറിയുന്നില്ല എന്ന് കര്ത്താവ് പറയുന്ന സുവിശേഷകരാണ് അവര്! (മത്തായി 7:22,23), (2കോറി 11:12-15). (മത്തായി 24:24). എന്ത് ശബ്ധം അനുകരിച്ചു എന്നല്ല, അതിലൂടെ എന്ത് തരം ആത്മാവിന്റെ വ്യാപാരം ഉണ്ടാകുന്നു എന്നതാണ് പ്രധാനം! (മാനുഷിക ചിന്ത ഉൾപ്പെടെ എല്ലാ പ്രവൃത്തികള്ക്കും ഇത് ബാധകമാണ്). ഇത്തരം ബാധകളെ തിരിച്ചറിഞ്ഞു ജയിക്കാന്, ആത്മാക്കളെ തിരിച്ച് അറിയാനുള്ള വരം അത്യാവശ്യം! കാരണം, പിശാച്ച്‌ പോലും ദൈവവചനം പറയുന്നു, ദൈവശബ്ദം പുറപ്പെടുവിക്കുന്നു! 

ദൈവാത്മാവ് മഹത്വപ്പെടുന്ന സുവിശേഷപ്രവര്ത്തനം, ദൈവത്മാവില് നിറഞ്ഞു നിന്നുള്ള സുവിശേഷപ്രവര്ത്തനം തന്നെ!ദൈവാത്മാവ് മനുഷ്യ നിര്മ്മിത വസ്തുക്കളില് ഒരിക്കലും വസിക്കുന്നില്ല!  "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യന്‍ നിര്‍മ്മിത ആലയങ്ങളിലല്ല വസിക്കുന്നത്" (അപ്പ:പ്ര 17:24). അതിനാല് തന്നെ ലോകത്തിലെ വസ്തുക്കളെ സ്നേഹിക്കാനോ ആരാധിക്കാനോ ദൈവം അനുവദിക്കുന്നുമില്ല!

കുറ്റകൃത്യം നടത്തിയ എഴുപത്തഞ്ചു ശതമാനത്തില് അധികം  ആളുകളും  ചോദിച്ചാല് അവര് പറയും "തങ്ങള്  അറിയാതെയാണ് ആ കുറ്റം ചെയ്തത് എന്ന്" അത് ശരിയാണ്! മനുഷ്യരെ കൊണ്ട് അവര് അറിയാതെ അവരെ സ്വാധീനിച്ചു തിന്മ പ്രവര്ത്തിപ്പിച്ചു,  അവരിലെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തിയാണ് പിശാച്ച്! അതുകൊണ്ടാണ് യേശു പറഞ്ഞത്: "പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല" (ലൂക്കാ 23:34).

പിശാചിക ശക്തിയും ജ്ഞാനവും ചില മനുഷ്യരെ ബന്ധിച്ചു പിടികൂടുവാനുള്ള  ചില കാരണങ്ങള്:-

1.  പിശാച്ചിന്റെ സ്വാധീനത്തിന് അടിപ്പെട്ടിരിക്കുന്ന വരെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നതുകൊണ്ടോ, അത്തരക്കാര്ക്ക് മാനസികമായി അടിപ്പെട്ടു നില്ക്കുന്നതു കൊണ്ടോ!
2. ദൈവത്തെക്കാള് ഉപരിയായ ലോകമോഹങ്ങള് (ചിലര് ആശ്രയം വയ്ക്കുന്നത് സമ്പത്തിലോ, സ്വന്തശരീരത്തിലോ അന്ന്യരുടെ ശരീരത്തിലോ ആണ്!
3. പിന്തുടരുന്ന   പാരമ്പര്യം.
4. മനപൂര്വ്വം സ്വന്ത ബുദ്ധിയും കഴിവും ഉപയോഗിച്ച് സ്വന്തമനസാക്ഷിക്കു വിരുദ്ധമായി തെറ്റ് ചെയ്യുന്നത് കൊണ്ട്!
5. മറ്റുള്ളവരുടെ തിന്മയെ പിന്താങ്ങുന്നതിനാല്.
6. അശുദ്ധിയുള്ള ചില വസ്തുക്കള്.

7. ദൈവ വിശ്വാസമില്ലാത്തത്. (വെളിച്ചം ഇല്ല എങ്കില് ഇരുട്ട് വിളിച്ചു വരുത്താതെ വരും)

ഇങ്ങനെ പല കാരണങ്ങള് കൊണ്ടും പൈശാചിക ശക്തി ആവാഹിക്കപ്പെടാം; മനുഷ്യരെ നശിപ്പിക്കാം!


ചിലർക്ക് ദൈവാത്മാവ് സംസാരിക്കുന്നതും പ്രജോതിപ്പിക്കുന്നതും അറിയാനേ കഴിയുന്നില്ല എന്ന് പരാതി പറയാറുണ്ട്! എന്നാല്; അത് വളരെ നിസാരമായി അറിയാന് സാധിക്കും, ഉദാഹരണമായി; പൈശാചിക ആത്മാവിനാല് നയിക്കപ്പെടുന്ന ഒരാള് നിങ്ങളെ വളരെ മോശമായ ഒരു വാക്ക് വിളിച്ചു ആക്ഷേപിച്ചു എന്നിരിക്കട്ടെ! അപ്പോള് നിങ്ങള് നിങ്ങളെ തന്നെ ഒന്ന് ശ്രദ്ധിക്കുക, അയാളെ തിരിച്ചു ആക്ഷേപിക്കാനോ പ്രതികാരം ചെയ്യാനോ പറയുന്ന ശബ്ദമോ പ്രജോതനമോ ഉള്ളില് നിന്നോ പുറത്തു നിന്നോ കേള്ക്കാന് സാധിക്കും! അത് പിശാചിന്റെ പ്രജോതനം! അല്ലെങ്കിലും അവന്റെ ശബ്ദം! അത്തരം അവസരങ്ങളില് സുരക്ഷിതമായ അവസ്ഥയിലക്ക് ഒഴിഞ്ഞുമാറാനോ, അയാളോട് ക്ഷമിക്കാനോ, അതുമല്ലെങ്കിൽ ലോകപരമായ തെറ്റു ചെയ്ത അയാളെ, ലോകത്തിന്റെ കോടതിയിലേക്ക്(നിയമത്തിന്റെ പിടിയിലേക്ക് മാറ്റാനോ പറയുന്ന മറ്റോരു ശബ്ദവും കേൾക്കാം, ഇത് ദൈവത്തിന്റെ ശബ്ദം. ദൈവശബ്ദവും പൈശാചിക ശബ്ദവും തിരിച്ചറിയാന്  പരിശീലനം ആവശ്യമുണ്ട്! കാരണം; ചില അവസരങ്ങളില് പൈശാചിക ശബ്ദം; ദൈവശബ്ദം പോലെ തോന്നിയേക്കാം! (യേശുവിനോട് പോലും  പിശാച് ദൈവവചനം  പറഞ്ഞു പോരാടി) ആയതിനാല്; ദൈവം ശബ്ദത്തിന് എപ്പോഴും ഒരു അടയാളം ഓര്ത്തുവയ്ക്കുക! ആതു രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുക. ഒരിടത്തും എഴുതി വയ്ക്കരുത്. പിശാചിനെ അറിയിക്കരുത്! ഓർമ്മിക്കുക; ദൈവിക ശബ്ദവും ദൈവിക പ്രജോതങ്ങളും എപ്പോഴും വ്യക്തികൾക്കുള്ളിലെ ക്രിസ്തുവിനെ ശക്തിപ്പെടുത്തുന്നതായിക്കും! 

ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (ക്രിസ്തുവിനെ/ ദൈവപുത്രനെ) ലഭിക്കണമോ? യേശുവിന്റെ സുവിശേഷം ശ്രദ്ധയോടെ കേള്ക്കുകയോ, വായിക്കുകയോ, ദ്യാനിക്കുകയോ ചെയ്തുകൊണ്ടിരിക്കുക! ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരുടെ സംസാരം ശ്രവിക്കുക, അവരുടെ സ്‌നേഹം പിടിച്ചുപറ്റുക! ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർ എഴുതിയ ദൈവിക കാര്യങ്ങൾ വായിക്കുക, ചിന്തിക്കുക! ദൈവാത്മാവിന്റെ ദാനങ്ങൾ ഉള്ളവരിൽ നിന്നും അൽപ്പം ദാഹജലം സ്നേഹത്തോടെ സ്വീകരിച്ചാലും, അതിലൂടെ അവരിലെ ആത്മാവിന്റെ അല്പമായ പ്രവാഹം ഉണ്ടാകും! അതുപോലെ തന്നെ പൈശാചിക ആത്മാവിൽ നിറഞ്ഞവരിൽ നിന്ന് സ്വീകരിച്ചാലും അതിലൂടെ അവരിലെ ആത്മാവ് വ്യാപാരിക്കും! എന്നാൽ, ചന്തയിൽ പണം കൊടുത്തു വാങ്ങിക്കുന്ന സാധനങ്ങൾ ഇതിൽ നിന്നും വിമുക്തമാണ്! (1. കോറിന്തോസ്  10:25). കാരണം; പണം കൊടുത്തു വ്യാപാരം ചെയ്യുന്ന ഇടത്തു സാധാരണയായി ഹൃദയ ബന്ധം ഉണ്ടാകുന്ന സ്നേഹബന്ധം ഇല്ല! 

ആരെങ്കിലും പറഞ്ഞ കാര്യത്തെകുറിച്ച് തുടച്ചയായി ചിന്തിച്ചുകൊണ്ടിരുന്നാൽ അയാളിൽ വസിച്ചു അയാളെ നയിച്ചിരുന്ന ശക്തി; അയാൾ പറഞ്ഞകാര്യം ചിന്തിക്കുന്നവരിലേക്കും കടന്നുവരും! ചില ഉദാ: ഇസ്ലാമിസ്റ്റുകൾ മുഹമ്മദ് പറഞ്ഞകാര്യം തീവ്രമായി ചിന്തിക്കുമ്പോൾ അവർ എന്തൊക്കെ ചെയ്യുന്നു എന്ന് പരിശോധിക്കുക! ചില മതനേതാക്കളുടെ പ്രസംഗം തുടർച്ചയായി ശ്രവിച്ചാൽ, ശേഷി ഇല്ലാത്തവർ പോലും എഴുന്നേറ്റുപോയി നിരപരാധിയായ അന്യമതക്കാരനെ കൊല്ലാന് തോന്നിക്കുന്ന സ്പിരിറ്റ്‌ (ആത്മാവ്) ലഭിക്കും!   

വിശ്വസിക്കുന്നവര്ക്ക് യേശുവിന്റെ സുവിശേഷം ദൈവത്തിന്റെ ശക്തിയാണ്!(റോമാ1:16). യേശുക്രിസ്തു അറിയിച്ച സുവിശേഷം വഴി യേശുവിലെ ശക്തി മനുഷ്യർക്കു ലഭിക്കുന്നു. അത് പ്രാപിച്ച മനുഷ്യർ ആ ശക്തി   വഴിയാണ് ദൈവശക്തിയും ജ്ഞാനവും  ഇല്ലാത്ത ആളുകളെ ക്രിസ്തുവില് ജനിപ്പിക്കുന്നത്. (1.കോറിന്തോസ് 4:15).

പിശാചിന്റെ ശക്തിയും ജ്ഞാനവും ലഭിക്കാന്; പൈശാചിക കാര്യങ്ങള് വായിക്കുകയോ, ചിന്തിക്കുകയോ ദ്യാനിക്കുകയോ, കേള്ക്കുകയോ, കാണുകയോ ചെയ്യുക, പൈശാചിക മനുഷ്യരുമായി സ്നേഹത്തിലാവുക, പൈശാചിക മനുഷ്യർ പറഞ്ഞ കാര്യങ്ങൾ തുടർച്ചയായി ചിന്തിക്കുക! അവ ഏറ്റു പറയുക! ഉദാ: കുറ്റം പറയുക, അസഭ്യ സംഭാഷണം മുതലായവ! ആഭിചാര പ്രവൃത്തികൾ ചെയ്യുന്നവർ തങ്ങൾക്ക് കൂടുതൽ ശക്തമായി പൈശാചികമായി പ്രവര്ത്തിക്കാന്; നിഷ്കളങ്കരായ കുട്ടികളെ പോലും കൊന്നു(നരബലി നടത്തി) ശക്തികൂടിയ പാപം ചെയ്യാറുണ്ട്! നിർമ്മല മസാക്ഷിക്കു വിരുദ്ധമായി തുടച്ചയായി ചെയ്യുന്നത് വഴി; അത് പ്രവർത്തിക്കുന്ന മനുഷ്യനിൽ പൈശാചിക ശക്തിയും ജ്ഞാനവും വർദ്ധിച്ചു വരുന്നു! മനസാക്ഷി പൈശാചികമായി മാറിവരുന്നു, ഉള്ളിലെ ദൈവശക്തിയും ജ്ഞാനവും കുറഞ്ഞുവന്നു പൂണ്ണമായി ഇല്ലാതായി ആത്മീയ മരണം പ്രാപിക്കുന്നു! അങ്ങനെ തങ്ങൾ പ്രവർത്തിക്കുന്ന സകല തിന്മകളും നന്മയായി അവർക്കു തോന്നുന്നു! തങ്ങളിൽ പിശാച്; അതായത് പൈശാചിക  ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തുവാണ് വസിച്ചുകൊണ്ട്  തങ്ങളെ നിത്യ നരകത്തിലേക്ക് നയിക്കുന്നത് എന്ന വസ്തുതപോലും അവർ അറിയുന്നില്ല!

പിശാചിൽ വിശ്വസിക്കാത്തവരിൽ പോലും പിശാചിന്‌ വസിക്കാം! അതുപോലെ തന്നെ ദൈവത്തിൽ വിശ്വസിക്കാത്തവരിൽ ദൈവത്തിന് അതായത്: ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിന് വസിക്കാം, അവരെ നിത്യജീവനിലേക്കു നയിക്കാം! സ്വയമോ അപരനോ ദോഷകരമാകാതെ നന്മ പ്രവർത്തിക്കുന്നവരിൽ പ്രവർത്തിക്കുന്ന ശക്തി പലപ്പോഴും ദൈവത്തിന്റെ ശക്തിയും ജ്ഞാനവും തന്നെ! എന്തെന്നാൽ പരിശുദ്ധ ആത്മാവ് ഇപ്രകാരം പറയുന്നു: "..ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്‌." (കൊളോസിയൻസ് 1: 23). എന്നാൽ; പാരമ്പര്യം, നന്മയോ തിന്മയോ ജന്മനാ അറിയില്ലാത്ത ബുദ്ധി സ്ഥിരത ഇല്ലാത്ത രോഗാവസ്ഥ ഇങ്ങനെ ഉള്ള ചില മനുഷ്യരിൽ പ്രത്യേക കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ, തങ്ങളുടെ മാതാപിതാക്കളിൽ നിന്നോ, തങ്ങളെ ശക്തിയായി സ്നേഹിക്കുന്നവരിൽ നിന്നോ ദൈവശക്തിയും ജ്ഞാനവും  ലഭിക്കാം!അത്തരത്തിപ്പെട്ടവരെ പൈശാചിക മനുഷ്യർ ജനിപ്പിച്ചാലോ തീവ്രമായി സ്നേഹിച്ചാലോ അവരിൽ  പൈശാചിക ശക്തിയും ജ്ഞാനവും ആവഹിക്കപ്പെട്ട അവസ്ഥയിൽ  കാണപ്പെടാം!

ദൈവത്തിനു മതമോ ജാതിയും ഇല്ല, അവിടുന്ന് ആരുടെയും ആരാധന ചോദിച്ചു പിറകെ നടക്കുന്നില്ല! (എന്താണ് ദൈവഭക്തി എന്നത് ഒന്നാമത്തെ അദ്ധ്യായത്തിൽ നിന്നും പഠിക്കുമെല്ലോ). തന്നെ ആരാധിക്കാത്തവരെ ഉപദ്രവിക്കാൻ നടക്കുന്നവനാണ് ദൈവം എന്ന് മാനുഷികമായി ചിന്തിക്കരുത്! ദൈവത്തിനു മതമുണ്ട്, ജാതിയുണ്ട്, വർണ്ണമുണ്ട്, വർഗ്ഗമുണ്ട്  എന്നൊക്കെ ചിന്തിക്കരുത്!  തിന്മയെ വെറുത്തു നന്മ പ്രവർത്തിക്കുന്ന ഏവരിലും അങ്ങനെ പ്രവര്ത്തിക്കാന് അവരെ പ്രേരിപ്പിക്കുന്ന ജ്ഞാനവു ശക്തിയുമായി  ക്രിസ്തുവസിക്കുന്നു!  

''ക്രിസ്തു'' ഭൂമിയിൽ വസിക്കുന്ന പാപികളായ മനുഷ്യരിൽ പോലും കടന്നുകയറി മനസാന്തരപ്പെടുത്തി  അവരെ നയിച്ച് നിത്യതയിൽ നിത്യജീവനിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങിയത്  മനുഷ്യനായി പിറന്ന യേശുക്രിസ്തു, ജീവദാതാവായ ആത്മാവായി മനുഷ്യരിൽ പ്രവേശിക്കാന് തുടങ്ങിയശേഷമാണ്! ജീവദാതാവായി മാറിയ യേശുക്രിസ്തു മാനസാന്തരപ്പെടുന്ന മനുഷ്യരുടെ ഹൃദയത്തിലേക്ക് പകരപ്പെടുന്നു! [2,കോറി 1:22].  യേശുക്രിസ്തുവിന്റെ ആത്മപ്രവേശം എന്ന ഈ പ്രക്രിയ അഥവാ ''അനുഭവം'', മനുഷ്യർക്ക് ഹൃദയത്തിൽ അനുഭവിച്ചു അറിയാൻ കഴിയുന്ന അനുഭൂതിയാണ്. അതുപോലെ തന്നെ പല പൈശാചിക ബാധകളും ശ്രദ്ധിച്ചാൽ മനുഷ്യർക്ക് തിരിച്ചറിയാം. എന്നാല്, ദൈവിക മനുഷ്യർക്ക് അതായത് ദൈവത്തിന്റെ ശക്തിയും ജ്ഞാനത്താലും ജീവിക്കുന്ന മനുഷ്യർക്ക്‌ മാത്രമേ ചില മനുഷ്യരിൽ വസിക്കുന്ന പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തുവിനെ തിരിച്ചറിയാൻ കഴിയൂ!

പൈശാചിക ശക്തിക്കും ജ്ഞാനത്തിനും ഒരു മനുഷ്യനിൽ നിന്നും മറ്റൊരു  മനുഷ്യനിലേക്ക് മനുഷ്യ സംസാരമോ മാനുഷിക പ്രവൃത്തികളോ കൂടാതെ, ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് കടന്നു കയറാൻ സാധിക്കുന്നതുപോലെ തന്നെ, ക്രിസ്തുവിനും ഒരു മനുഷ്യനില് നിന്നും മറ്റൊരു മനുഷ്യനിലേക്കോ അനേകം മനുഷ്യരിലേക്കോ വാക്കും പ്രവർത്തിയും കൂടാതെ കടന്നുകയറാൻ കഴിയും. ഇതാണ് ആധുനിക കാലസുവിശേഷം! നാം  നാവുകൊണ്ടോ കൈയ്യ് കൊണ്ടോ മറ്റു പഞ്ചെന്ദ്രങ്ങൾ കൊണ്ടോ മറ്റു ഉപകരണങ്ങള്കൊണ്ടോ  മറ്റു മനുഷ്യരോട് ആശയ വിനിമയം ചെയ്യുന്നതുപോലെ തന്നെ,  നമ്മിലെ ദൈവത്തിന്റെ ആത്മാവ് നമ്മുടെ ആത്മാവിനോടുകൂടെ മറ്റു മനുഷ്യരിലെ ആത്മാക്കളോട് ആശയ വിനിമയം .നടത്തും! (റോമാ 8:16). പാപികളായ മനുഷ്യരിലേക്കും, ക്രിസ്തുവിനെ അറിയാത്ത മനുഷ്യരിലേക്കും ആരും കേൾക്കാതെയും അറിയാതെയും തങ്ങളില് നിന്നും ക്രിസ്തുവിനെ വ്യാപരിപ്പിക്കുക! അങ്ങനെ അവരെ പടിപടിയായി പൈശാചിക അടിമത്വത്തിൽ നിന്നും മോചിപ്പിച്ചു ക്രിസ്തുവിൽ ക്രിസ്തുവിനായി ദൈവമഹത്വത്തിനായി പിടിച്ചെടുത്തു ആത്മാക്കളെ നേടി ഫലം പുറപ്പെടുവിക്കുന്ന മുന്തരിവള്ളിയായി നാം മാറണം!  ഇങ്ങനെ പ്രവർത്തിക്കാൻ ക്രിസ്തുവിന്റെ സുവിശേഷകർ പഠിക്കണം! അതായത്; വിശുദ്ധ പൗലോസ്, ശാരീരികമായിട്ടല്ലെങ്കിലും ആത്‌മീയമായി മറ്റു സ്ഥലങ്ങളില് സന്നിഹിതനാകുമായിരുന്നു! (1. കോറിന്തോസ് 5:3). അപ്രകാരം ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിച്ചു ആത്മാക്കളെ ബന്ധിച്ചു പിടികൂടി രക്ഷിക്കുന്നതിനെ  ആർക്കും തടയാനും സാധ്യമല്ല! ഇപ്രകാരം; അന്ധരും ബധിരരുമായ മനുഷൃലേക്ക്പോലും സംസാരമോ മറ്റു  ശാരീരിക പ്രവൃത്തികളോ കൂടാതെ ആത്മാവിൽ നിന്ന് ആത്മാവിലേക്ക് ക്രിസ്തുവിനെ പകർന്നുകൊടുക്കാൻ സാധിക്കുന്നു! 

ക്രിസ്‌തുവിനെപ്പറ്റിയുള്ള (ദൈവത്തിന്റെ ശക്തിയും ജ്ഞാനത്തെയും കുറിച്ചുള്ള)  പ്രസംഗം. (ദൈവത്തിന്റെ സന്‌ദേശം), "അവര്‍ കേട്ടിട്ടില്ലേ എന്നു ഞാന്‍ (ദൈവം)  ചോദിക്കുന്നു. തീര്‍ച്ചയായും ഉണ്ട്‌. എന്തെന്നാല്‍, അവരുടെ (മനുഷ്യരെ നന്മയിലേക്ക് പ്രജോദിപ്പിക്കുകയോ പ്രേരിപ്പിക്കുമായോ ചെയ്യുന്ന  ദൈവശക്തിയും ജ്ഞാനവും നിറഞ്ഞവരുടെ ആത്മാവിലുളള)  ശബ്‌ദം ഭൂമി മുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങള്‍ ലോകത്തിത്തിന്റെ  സീമകള്‍വരെയും."(റോമാ 10:17,18). പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തു നിറഞ്ഞവരുടെ മനുഷ്യരെ തിന്മയിലേക്ക് നയിക്കാനുള്ള ആത്മപ്രജോതനവും പ്രേരണയും അദൃശ്യമായി ലോകം മുഴുവനിലും നിറഞ്ഞിരിക്കുന്നു! "ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്‌..."(കൊളോസ്സ്യർ 1:23).

"പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍....." (1 യോഹന്നാ‌ന്‍ 4:1). യേശുവിനെ ഏറ്റുപറയാത്ത ആത്‌മാവ്‌ ദൈവത്തില്‍ നിന്നല്ല! അത് അന്തിക്രിസ്‌തുവിന്റെ  ആത്‌മാവാണ്‌! (1 യോഹന്നാന് 4:3). യേശുവിന് ചേർന്ന പ്രവൃത്തികള് കൊണ്ട് (ആത്മാവിന്റെ ഫലങ്ങൾകൊണ്ട്) യേശുവിനെ ഏറ്റുപറയുന്ന ആത്മാവ് മാത്രമാണ് ദൈവത്തിൽ നിന്നുള്ളത്! കാരണം: പിശാചുക്കളും പിശാച് ബാധിതരും വെറുതെ വായ്കൊണ്ട് യേശുവിനെ ഏറ്റുപറഞ്ഞു അംഗീകരിക്കുന്നത് വേദപുസ്തകത്തിൽ കാണാം!(ലൂക്കാ 4:41), (യാക്കോബ് 2:19), etc.....  അതിനാൽ തന്നെ, "പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്‌." (യാക്കോബ് 2:17).  "ഓരോ വൃക്ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു.."(ലൂക്കാ 6:44). ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവസിക്കുന്നവരിൽ ഇത്തരത്തിലുള്ള "ആത്മാവിന്റെ ഫലങ്ങള്‍ - സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്‍മ, വിശ്വസ്തത,  സൗമ്യത, ആത്മസംയമനം ഇവ ഉണ്ടാകും..."(ഗലാത്തിയാ 5: 22,23).  പരിശുദ്ധ ആത്മാവിന്റെ വ്യാജ ദാനങ്ങൾ പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തുവിന്റെ ആത്മാവ് ഉണ്ടാക്കാറുണ്ട്! പ്രത്യക്ഷമായ പൈശാചിക ആത്മ ദാനങ്ങൾ ഇവയാണ്  "വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്." (ഗലാത്തിയാ 5:19-21) ദൈവാത്മാവിലുള്ളവർ ഇത്തരം വികാരങ്ങളെ മരിപ്പിച്ചു നിര്ത്തി തങ്ങളിലേക്ക് പൈശാചിക ആത്മാവിന്റെ കടന്നുവരവിനെയും കീഴടക്കലിനെയും ചെറുത്തുനിൽക്കുന്നു! അവർ ഇത്തരം വികാരങ്ങളെ ജയിച്ചു നിൽക്കുന്നതിനാൽ എത്ര വലിയ പൈശാചിക പ്രജോതനമോ, പ്രകോപനമോ, പ്രലോഭനമോ ഉണ്ടായാലും, അതില് തോറ്റു; പൈശാചിക ആത്മാവ് ഉള്ളില് പ്രവേശിക്കാതെ ചെറുത്തുനിന്നു ജീവിക്കുന്നു! 

ദൈവാത്മാവിന്റെ ദാനങ്ങള് എപ്പോഴും; ദൈവശക്തിയും ജ്ഞാനവും വർദ്ധിപ്പിക്കുന്നതും; ദൈവനാമം മഹത്വപ്പെടുന്നതും, മനുഷ്യരെ നിത്യജീവനിലേക്കു നയിക്കുന്നതുമായിരിക്കും! NB: സംസാരിക്കാനും കഴിവില്ലാത്തരും, യേശുവിനെ കുറിച്ച് ഒരിക്കലും  കേട്ടിട്ടില്ലാത്തവരുമായ മനുഷ്യരും യേശുവിന്റെ ആത്മാവില് (ദൈവത്തിന്റെ ആത്മാവിൽ) വസിക്കാറുണ്ട്! 

പൈശാചിക ശക്തിയും ജ്ഞാനവും ഉള്ളിൽ കടന്നു കയറി ഒരു മനുഷ്യനെ നയിച്ച് അതിന്റെ അടിമയാക്കാതെ എത്രമാത്രം ചെറുത്തു നില്ക്കാന് സാധിക്കുമോ, അത്രമാത്രം ദൈവശക്തിയും ജ്ഞാനവും അയാളിലേക്ക് കടന്നു വരുന്നു അതിൽ ശക്തിപ്രാപിക്കുന്നു, അയാളെ ദൈവമക്കളുടെ പക്ഷത്തു ചേർത്തുനിർത്തുന്നു! കൂടുതൽ പരീക്ഷകൾ സഹിച്ചു ദൈവശക്തിയിലും ജ്ഞാനത്തിലും നിലനിൽക്കുന്നവർ കൂടുതൽ കൂടുതൽ  കരുത്തരായിവരുന്നു!  പരീക്ഷയിൽ തോറ്റു പൈശാചിക ശക്തിക്കും ജ്ഞാനത്തിനും തുടർച്ചയായി കീഴ്‌പ്പെടുന്നവർ പൈശാചിക ശക്തിയിലും ജ്ഞാനത്തിലും ശക്തിപ്രാപിച്ചു വരുന്നു! കൊതുക് കുത്തിയാൽ പോലും കോപത്താൽ മോശമായി സംസാരിച്ചു  തങ്ങളിലെ പൈശാചിക ശക്തിയും ജ്ഞാനവും വർദ്ധിപ്പിക്കുന്ന മനുഷ്യരുണ്ട്! 

രക്ഷപ്പെടാമായിരുന്നിട്ടും ക്രൂശിലെ അസഹനീയ വേദനയും പരിഹാസവും ക്ഷമയോടെ സഹിച്ചുനിന്നു ക്രൂശിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ച യേശു പൈശാചിക ആത്മാവിന് കീഴ്‌പ്പെടാതെ വിജയകരമായി പിടിച്ചു നിന്നും! ദൈവശക്തിയിലും ജ്ഞാനത്തിലും (ക്രിസ്തുവിൽ) കൂടിയ ആളുകൾക്ക് തങ്ങളിലെ ശക്തിക്കനുസരിച്ചു മറ്റുള്ളവരിലെ പൈശാചിക ശക്തിയും ജ്ഞാനവും(എതിർക്രിസ്തുവിനെ) പുറത്താക്കി ദൈവമക്കളുടെ പക്ഷത്തേക്ക് നിത്യജീവൻ അഥവാ ക്രിസ്തുവിനെ പകർന്നു കൊടുത്തു പിടിച്ചെടുക്കാൻ കഴിയുന്നു! 

എങ്ങനെ മനുഷ്യരില് നിന്നും വസ്തുക്കളില് നിന്നും പക്ഷി മൃഗാതികളില് നിന്നും  പിശാചിനെ തിരിച്ചറിഞ്ഞു  പുറത്താക്കാം എന്ന്  മറ്റൊരു ആദ്യായത്തില് പഠിക്കാം! സത്യദൈവം തന്റെ ക്രിസ്തുവിൽ  നിങ്ങളെ അനുഗ്രഹിക്കട്ടെ! ആമേൻ. 

ഈ അദ്ധ്യായം  ഇവിടെ അവസാനിക്കുന്നു. അടുത്ത അദ്യായത്തിനായി അടുത്ത വീഡിയോ ക്ലിക്ക് ചെയ്യുക.




ഈ പ്രപഞ്ചത്തില്‍ ദൈവം കഴിഞ്ഞാല്‍ അടുത്ത ശക്തി പിശാചാണെന്ന് മറക്കരുതേ! ഈ രണ്ടു ശക്തികളും ആത്മാവാണ് എന്നതും മറക്കരുത്! ഇവര്ക്ക് ഇടയില് വ്യക്തമായ പ്രപഞ്ചനിയമങ്ങളും ചട്ടങ്ങളും ഉണ്ട്! "ദൈവം ആത്മാവാണ്" (യോഹന്നാന്‍ 4:24). ഈ രണ്ടു ശക്തികള്‍ക്കും മനുഷ്യരുടെ ജഡശരീരത്തെ സ്വാധീനിച്ച്, മനുഷ്യന്റെ ജഡമരണശേഷം അവന്റെ ആത്മാവിനെ, അതിന്റെ വാസ സ്ഥലത്തില്‍ കൊണ്ട് പോകുവാന്‍ സാധിക്കും! ജഡമരണo നടക്കുന്ന അവസരത്തില്, കാന്തം ഇരുമ്പിനെ ആകര്ഷിക്കുന്നതു പോലെ മനുഷ്യന്റെ ശരീരം വിട്ട് ആത്മാവ് ഈ രണ്ട് ശക്തികളുടെ ആരുടെയെങ്കിലും അടുത്ത് എത്തിചേരുന്നു! നാം എതു ആത്മാവിന്റെ പ്രേരണക്ക് കീഴ്പെടുന്നോ ആത്മാവിന് നമ്മുടെ ആത്മാവ്‌ സ്വന്തം!

ലോകത്തിലുള്ള എല്ലാ മനുഷ്യരും ഇത്തരത്തില്‍ പൊതുവില്‍ രണ്ടു ചേരിയില്‍ നില്‍ക്കുന്നു! "ഒരു ഭൃത്യനു രണ്ടുയജമാനന്‍മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയുംചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും."(ലൂക്കാ 16:13). യേശുക്രിസ്തു വന്നത് ഭൂമിയില് ഇടകലര്ന്നു ജീവിക്കുന്ന രണ്ടു തരം മനുഷ്യരെ അത്മീയമായി ഭിന്നിപ്പിച്ചു വേര്തിരിച്ചു, പാപം ചെയ്തു പിശാചിന്റെ പിടിയില് പെട്ടുപോയ ദൈവമക്കളെ തന്റെ ഭാഗം ചേര്ത്ത് അവര്ക്ക് പരിശുദ്ധ അത്മാവിലൂടെ നിത്യജീവന് കൊടുക്കാന്! "ഭിന്നിപ്പിക്കാനാണ് ഞാന് വന്നിരിക്കുന്നത് ..... .... " (മത്തായി 10:34 - 36), (ലൂക്ക 12:51). കാരണം, "ഒരു ഭി൪ത്യന് രണ്ടു യജമാനന്മാരെ സേവിക്കാന്‍ സാധിക്കുകയില്ല" (ലുക്ക 16 :13). "നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും. ... " (ഉല്‍പത്തി 3:15).

നിന്റെ സന്തതി (പിശാചിന്റെ സന്തതികള്) = പിശാചിന്റെ ആത്മപ്രേരണയില് മനുഷ്യന് അടിപ്പെട്ടിരിക്കുമ്പോള് ജന്മം കൊള്ളുന്ന മക്കള്!! സ്ത്രിയുടെ മക്കള് (ദൈവമക്കള്) = ദൈവാത്മാവിന്റെ പ്രേരണയില്മനുഷ്യര് അടിപ്പെട്ടിരിക്കുമ്പോള് ജന്മം കൊള്ളുന്ന ദൈവമക്കള്!! (റോമ8:14)  പൈശാചിക സന്താനങ്ങള് ഉദാ: കായേനും, ഒറ്റുകാരന് യൂദാസ് തുടങ്ങിയവര്! ദൈവമക്കള് ഉദാ: ആബേല് യേശുവിനെ വളര്ത്തു പിതാവ് വി. ജോസഫ്‌ തുടങ്ങിയവര്!

കടുത്ത പാപങ്ങള്ക്ക് (പൈശാചിക ആത്മാവിന്) അടിപ്പെട്ടിരിക്കുന്ന അവസ്ഥയില് മക്കളെ ജനിപ്പിച്ചാല്, പിന്നീട് വരുന്ന അനേകം തലമുറകള് പൈശാചിക മക്കളായി കുടുംബത്ത് ജനിക്കുവാനും, അങ്ങനെ അവര് വേറൊരു കാരണവും കൂടാതെ ദൈവകോപത്തില്പ്പെട്ടു നശിച്ചു പോകാനും ഇടവരും! ദാവീതു രാജാവ് ചെയ്ത തെറ്റിന്റെ ഫലം, തെറ്റു ചെയ്യാത്ത അദേഹത്തിന്റെ മക്കള് അനുഭവിച്ചു! (2 സാമുവല് 12:10).

പരിശുദ്ധ ആത്മാവിന് എതിരായ ഗുരുതര പാപങ്ങള് ചെയ്തു പിശാചിനാല് പിടിക്കപെട്ടാല് പിന്നെ പ്രാര്ഥിച്ചാല് പോലും ഫലം ഇല്ല എന്ന് പരിശുദ്ധ ആത്മാവ് പറയുന്നു! (1 യോഹന്നാന് 5: 16) കാരണം, ദൈവം തന്നെയായ യേശു ക്രിസ്തുവിന്റെ പരിശുദ്ധആത്മാവ്‌ ആണ് മനുഷ്യനെ പിശാചില് നിന്നും മോചിപ്പിക്കുന്നത്! പാപം ചെയ്തു പിശാചിന്റെ ബന്ധനത്തിലായ ദൈവമക്കള്ക്ക് യേശുക്രിസ്തുവിലൂടെ മോചനം ഉണ്ട്!

ലോകത്തിലെ മനുഷ്യര് എല്ലാം സ്നേഹത്തില് പിശാചിന്റെ ആത്മാവിന് കീഴില്‍, അല്ലെങ്കില്‍ ദൈവത്തിന്റെ ആത്മാവിന്റെ കീഴില്‍! ദൈവമക്കള് പിശാചിന്റെ പ്രലോഭനങ്ങള്ക്ക് വഴങ്ങി പിശാചിന്റെ ആത്മാവിനെ വഹിച്ചു നടക്കുന്ന ശരീരവും മനസ്സും ഉള്ള മനുഷ്യരുമായിട്ടുള്ള ഹൃദയ ബന്ധം മുറിക്കണം! അവരെ കുറിച്ച് ചിന്തിക്കുക പോലും അരുത്! അവരുമായി ഹൃദയ പരിഛെദനം നടത്തണം! (റോമ 2:28,29). അവര് എത്ര രക്ത ബന്ധം ഉള്ളവര് എങ്കിലും! അത്തരത്തിലുള്ള അപ്പനെയും, അമ്മയെയും, ഭാര്യയെയും, മക്കളെയും, സഹോദരന്മാരെയും, സഹോദരിമാരെയും, ഹൃദയ ബന്ധം മുറിച്ച് ഹൃദയത്തില്നിന്ന്   ഉപേക്ഷിക്കണം! (ലൂക്ക 14:26,27), (മാര്ക്കോസ് 10:29 - 31), (ലൂക്ക 21:15 - 19).

അവരുടെ സന്തോഷവും ദു:ഖവും ദൈവമകന്റെയോ മകളുടെയോ ഹൃദയത്തെ സ്വാധീനിക്കരുത്‌! ഹൃദയത്തില് നിന്നുള്ള സ്നേഹബന്ധം വിട്ടുനിന്നുകൊണ്ട് വെറുo ലോകമനുഷ്യര് എന്നപോലെ അവരോട് ഇടപെടാം! ലോകപരമായ കാര്യങ്ങളില് ദൈവഹിതo ആരാഞ്ഞു അവര്ക്ക് വേണ്ടത് ചെയ്തു കൊടുക്കാം! മരിച്ച തന്റെ പിതാവിനെ പോയി സംസ്കരിക്കട്ടെ എന്ന് അപേക്ഷിച്ച മനുഷ്യനോടു യേശു പറയുന്നത് "മരിച്ചവര് തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ, നീ എന്നെ അനുഗമിക്കുക" (മത്തായി 8:21,22). എന്നാണ്!
 
ദൈവമക്കള് തങ്ങളുടെ അപ്പനെയും അമ്മയെയും സഹോദരങ്ങളെയും, സഹോദരിമാരെയും അയല്ക്കാരെയും ദൈവ സ്നേഹത്തില് തങ്ങളുടെ ചേരിയില് അഥവാ ഗ്രൂപ്പില് നിന്ന് കണ്ടെത്തണം! ജനിപ്പിച്ചു എന്ന് കരുതി ആരും ദൈവ ഹിതപ്രകാരമുള്ള അപ്പനോ അമ്മയോ ആകണമെന്നില്ല! ജനിച്ചു എന്ന് കരുതി ആരും ദൈവഹിത പ്രകാരം ഉള്ള മക്കളും ആകണമെന്നില്ല! ദൈവഹിത പ്രകാരമുള്ള അപ്പനും അമ്മയും സഹോദരിയുo സഹോദരനും മക്കളും അയല്ക്കാരനും ആകുവാന് ദൈവ സ്നേഹം എന്ന ശക്തി പരിശുദ്ധ ആത്മാവില് ഉള്ളില് കടന്നു വരണം! വേര്പാടും വിശുദ്ധിയും പ്രാപിച്ച് നമുക്ക് കൂടുതല് ദൈവത്മാവില് ശക്തരാകാം!

താങ്കള്‍ ദൈവത്തിന്റെ ആത്മാവിന് സ്വന്തമെങ്കില്‍ താങ്കളില്‍ ഇനി പറയുന്ന ഗുണങ്ങള്‍ ഉണ്ടാകും. "ഫലത്തില് ‍നിന്നാണ് വൃക്ഷത്തെ മനസിലാക്കുന്നത്" (മത്തായി 12:33). ദൈവികമായ സ്നേഹം, ആനന്തം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്ഥത, സൗമ്യത, ആത്മസംയമനം ഇവ നിങ്ങളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ദൈവാത്മാവിന്റെ കിഴില്‍ വസിക്കുന്നു! എന്നാല്, ‍ ഇതിന്റെ വ്യാജ ദാനങ്ങള് പിശാചു ഉണ്ടാക്കാറുണ്ട് എന്ന് മറക്കരുതേ! ഉദാ: (സ്നേഹത്തിനു പൈശാചിക സ്നേഹം ഉണ്ടേ - മദ്യം, മറ്റു ജഡമോഹ സ്നേഹങ്ങള്‍ മുതലായ സ്നേഹങ്ങള്‍)... (ആനന്തം- പൈശാചികമായ ആനന്തങ്ങള് ഉണ്ട്)!


ഭൂമിയിൽ ജീവിക്കുന്ന ദൈവമക്കളായ മനുഷ്യർ, അവരുടെ ശരീരത്തിലെ ജീവൻ വെടിയുന്നു നിമിഷത്തിൽ അവരോടൊപ്പമുള്ള പരിശുദ്ധ ആത്മാവിനാല് ആകർഷിക്കപ്പെട്ടു ആത്മാവില് സ്വർഗ്ഗത്തിലെത്തുകയും,  അവിടെ  ദൈവികമായ സ്നേഹം, ആനന്തം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്ഥത, സൗമ്യത, ആത്മസംയമനം ഇവയില് കൂടുതല് ശക്തമായ അവസ്ഥയിലേക്ക് വളർന്നുകൊണ്ട്, ദൈവദൂതന്മാരെ പോലെ ജീവിച്ച്  ദൈവത്തിന്റെ മഹത്വം വർധിപ്പിക്കുന്നു! സ്വർഗ്ഗത്തിലെ ദൈവ ദൂതന്മാർ മനുഷ്യ ആത്മാക്കള്ക്ക് സേവനം ചെയ്തു അവരെ ദൈവാത്മാവിന്റെ ദാനങ്ങളില് വളർത്തിക്കൊണ്ടു വരുന്നു! അങ്ങനെ മനുഷ്യാത്മാക്കള്ക്ക് വസിക്കാനായ് യേശുക്രിസ്തു ഒരുക്കിയിരിക്കുന്ന  സ്വർഗ്ഗീയ ഇടം ദൈവാത്മാവില് വളർന്നുകൊണ്ടേയിരിക്കുന്നു!

ഇനി പറയുന്ന ദാനങ്ങള്‍ നമ്മില്‍ ഉണ്ടെകില്‍ നാം പിശാചിന്റെ ആത്മാവിന് കീഴ്പ്പെടുന്നുണ്ടന്നോ.. പിശാച്ച്‌ നമ്മില്‍ വസിക്കുന്നുണ്ടന്നോ മനസിലാക്കാം! "വ്യഭിചാരം, അശുദ്ധി, ദുര്‍വി൪ത്തി, വിഗ്രഹ ആരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യ, ഭിന്നത, വിഭാകീയ ചിന്ത, വിദ്വഷം, മദ്യപാനം, മദിരോല്‍സവം ഇവയും ഇവക്ക് സാദ്ര്ശ്യമായ പ്രവര്ത്തികളും" (ഗലാത്തി 5:19-21). "വിഗ്രഹ ആരാധന തന്നെയായ ദ്രവ്യ ആസക്തി" (കോളോ.3:5). ഇവക്ക് അടിപെട്ടു ജീവിച്ചവന് യേശുവിന്റെ കരുണ ലഭിച്ചില്ലെങ്കില്‍ നിത്യനരകം മരണ ശേഷം ഉറപ്പ്! പിശാചിന്റെ  മക്കള് തമ്മില് അടിച്ചും പരസ്പരം ദ്രോഹിച്ചും അശുദ്ധിപ്പെടുത്തി പൈശാചികമായിശക്തി പ്രാപിക്കുന്നു! 


ഭൂമിയിൽ ജീവിക്കുന്ന പൈശാചിക മനുഷ്യർ അവരുടെ ശരീരത്തിലെ ജീവൻ വെടിയുന്നു നിമിഷത്തിൽ അവരോടൊപ്പമുള്ള പൈശാചിക ആത്മാവിനാല് ആകർഷിക്കപ്പെട്ടു ആത്മാവില് നരകത്തിലെത്തുകയും,അവിടെ  ദൈവികമായ സ്നേഹം, ആനന്തം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്ഥത, സൗമ്യത, ആത്മസംയമനം  ഇവ ഇല്ലാത്ത അവസ്ഥയിലേക്ക് ആത്മാവിൽ കൂടുതലായി വളർത്തികൊണ്ട് പൈശാചിക ശക്തിയും പൈശാചിക മഹത്വവും വർദ്ധിപ്പിക്കുന്നു! ദൈവാത്മാവിന്റെ ദാനങ്ങള്ക്കു പകരം അവിടെ പൈശാചിക ദാനങ്ങൾ (വികാരങ്ങള്) കൂടുതലായി നരകത്തിലെ മനുഷ്യ ആത്മാക്കള്ക്ക് വർദ്ധിക്കാനായി പൈശാചിക ദൂതന്മാർ   ഘോരമായ പീഡനം അവിടെ മനുഷ്യ ആത്മാക്കളുടെമേൽ നടപ്പാക്കപ്പെടുന്നു! അങ്ങനെ അവിടം വിലാപവും പല്ലുകടിയും വിദ്വേഷവും അസമാധാനവും ആത്മാവിൽ നിറഞ്ഞു വളർന്നുകൊണ്ടേയിരിക്കുന്നു! മനുഷ്യന് ഈ ലോകത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റ് ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (ക്രിസ്തുവിനെ) നേടാതെയുള്ള മരണമാണ്! 

ഒരു മനുഷ്യനെ അശുദ്ധന് ആകുന്നത്, "ദുഷ് ചിന്തകള്‍, കൊലപാതകം- (സ്വന്തം നാക്കുകൊണ്ടും മറ്റുള്ളവരെ കൊല്ലാം എന്ന് മറക്കരുത്, ഓരോന്നും പരസ്യമായും രഹസ്യമായും പറയുമ്പോള്‍ ഓര്‍ക്കുക). പരസംഗം, വ്യഭിചാരം- (ആത്മീയ വ്യഭിചാരമുണ്ട്) മോഷണം, കള്ളസാക്ഷ്യം, പരദുഷണം ഇവകളാണ്.... (മത്തായി 15:19). ഇവയും പിശാചിന്റെ ദാനങ്ങള് തന്നെ! ഇത്തരം ദാനങ്ങളും ദൈവാത്മാവിനെ മനുഷ്യരില് നിന്നും അകറ്റുന്നു!

ലോകത്തിലുള്ള പിശാചിന്റെ ചേരിയില്പ്പെട്ടവരോട് ദൈവo ഇടപെടണമെങ്കില്, ലോകത്തിലുള്ള ദൈവ മക്കളുടെ പ്രാര്ഥന ദൈവത്തിനു ആവശ്യം! കാരണം, പിശാച്ച് എന്ന ശക്തി പല പ്രപഞ്ചനിയമങ്ങളും ഉപയോഗിക്കുന്നു! ദൈവപൈതലിന്റെ പ്രാര്ഥന പ്രകാരം പിശാചിന്റെ ചേരിയില് ദൈവ ഇടപെടുമ്പോള് പ്രാര്ത്ഥിച്ച  ആളുടെ നേരെ പിശാച്ച് തിരിയുക സ്വഭാവികം! അതിനാല് പ്രാര്ഥനക്കാര് പാപ സ്വഭാവങ്ങളും, വേര് പാടും വിശുദ്ധിയും പാലിച്ചു നില്ക്കണം! ഓര്മ്മിക്കുക: ഒരിടത്ത് "ഒരു ജോബിനെ" പിശാച്ച് പരീക്ഷിക്കുമ്പോള്, മറുവശത്ത് പിശാചിന്റെ ചേരിയില്നിന്ന് ദൈവമകനെയോ മകളെയോ പിശാച്ച് പരീക്ഷിച്ചതിന്റെ പേരില്, അനേകം ദൈവമക്കളെ ദൈവം പിശാചിന്റെ പിടിയില് നിന്ന് തന്റെ ദൂതന്മാരെ വിട്ട്, അവകാശം പറഞ്ഞു രക്ഷിക്കുന്നുണ്ട്! എവിടെ ദൈവമക്കള് അന്ന്യായമായി കഷ്ട്ടം സഹിക്കപ്പെടുന്നുവോ, അവിടെ ദൈവം കൂടുതല് ഇടപെടുന്നു. ദൈവമക്കളുടെ കൂട്ടായ്‌മ ശക്തി പ്രാപിക്കുന്നു! ആകയാല് നമുക്കും ഈ ലോകത്തില് യേശു ക്രിസ്തുവില്, പരിശുദ്ധ ആത്മാവില്, ദൈവത്തിന്റെശക്തിയി
ല് ദൈവത്തിന്റെ ജ്ഞാനത്തില്, ദൈവകൃപയില്, ദൈവത്തിനായി, അവിടുത്തെ കൂട്ടായ്മയില് ഉറച്ചു നില്ക്കാം. ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന അവിടുത്തെ രാജ്യത്തില് അവിടുത്തോടൊപ്പം  നിത്യം വസിക്കാം!        ആമേന്.



മനുഷ്യന്‍ ഗര്‍ഭ പാത്രത്തില്‍ രൂപം കൊള്ളുമ്പോള്‍ തന്നെ അവനെ 
പ്രേരിപ്പിച്ചതും, പ്രജോദിപ്പിച്ചും നയിക്കാന്‍ അവന്റെ ആത്മാവോടൊപ്പം, അവനു ജന്മം കൊടുക്കുന്നവരില് നിന്നും പകരപ്പെടുന്ന, ദൈവത്തിന്റെയോ പിശാചിന്റെയോ ഒരു ആത്മാവ് (മനുഷ്യനെ പ്രവൃത്തികള് ചെയ്യാന് പ്രജോദിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ശക്തി) കൂടെയുണ്ട്! ചിലര്‍ പിശാചിന്റെ ആത്മാവിനാല്‍ ജന്മനാ നയിക്കപെടുന്നവര്‍, മറ്റു ചിലര്‍ ദൈവാത്മാവിനാല്‍ ജന്മനാ നയിക്കപെടുന്നവര്‍! ദൈവാത്മാവിന്റെ കൂടെ ജന്മനാ ഉള്ളവര്‍ പാപത്തില് വീണാലും വചനം കേള്‍ക്കുമ്പോള്‍ മാനസാന്തരപെട്ടു വേഗം രക്ഷ പ്രാപിക്കുന്നവര്‍! അവര്‍ ആടുകള്‍! "ദൈവാത്മാവിനാല്‍ നയിക്കപെടുന്നവര്‍ എല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്" (റോമ8:14). അപ്പോള്‍ പിശാചിന്റെ ആത്മാവിനാല്‍ നയിക്കപെടുന്നവര്‍ പിശാചിന്റെ മക്കള്‍ തന്നെ! കളകള്‍, ചെന്നായിക്കള്‍, പന്നികള്‍ തുടങ്ങിയ പേരുകളില് ദൈവവചനം അവരെ വിളിച്ചിരിക്കുന്നു!

"ആദത്തിന്റെ ജീവിതകാലം തൊള്ളായിരത്തിമുപ്പത് വര്ഷ്മാണ് അതിനു ശേഷം അവന് മരിച്ചു" (ഉല്പത്തി 5:5). ഇക്കാലഘട്ടത്തില് ആദത്തിനു ഹവ്വയില് ധരാളം ആണ്‍മക്കളും പെണ്‍കുട്ടികളും ജനിച്ചു! ദൈവാത്മാവിനാല് നയിക്കപ്പെട്ട അവസ്ഥയില് അവര് ആയിരുന്നപ്പോള്  ജനിച്ച, ആബേലിനെ പോലെയുള്ള  ദൈവ പുത്രന്മാരും പുത്രിമാരും! പിശാച്ചിന്റെ ആത്മാവിനാല് അവര്  നയിക്കപ്പെട്ട അവസ്ഥയില് ആയിരുന്നപ്പോള്  ജനിച്ച, കായേനെ പോലെയുള്ള  പൈശാചിക പുത്രന്മാരും പുത്രിമാരും! അവര് ദൈവിക ചൈതന്ന്യമില്ലാത്ത- ലോകത്തിന്റെ  മനുഷ്യര്!

ഹാബേലിനെ പോലെയുള്ള മനുഷ്യര് ദൈവ സ്നേഹത്തില് നടന്നപോള്, കായേനെ പോലെയുള്ള മനുഷ്യര്, പിശാചിന്റെ പ്രേരണയാല് കുലപാതകം പോലും ചെയ്ത് പൈശാചിക സ്നേഹത്തില് നടന്നു! "നിങ്ങള് നിങ്ങളുടെ പിതാവായ പിശാചില് നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ട്ടമനുസരിച്ച് പ്രവര്ത്തിക്കാന് നിങ്ങള് ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല് കൊലപാതകിയാണ്‌" (യോഹന്നാന് 8:44). ഭൂമിയില് മനുഷ്യല്, പിശാചുവിതച്ച ആദ്യ കള (ചെന്നായി) കയേനാണ്! അവനാണ് ആദ്യകുലപാതകി! "കായേന് തിന്മയുടെ സന്തതി.. .." (1 യോഹ3:12).

ആദത്തിന്റെയും ഹവ്വയുടെയും മക്കള് തമ്മില് ചേര്ന്നു ഭൂമിയിലു മനുഷ്യര് പെരുകിവര്ദ്ധിച്ചു!

"മനുഷ്യര് ഭൂമിയില് പെരുകാന് തുടങ്ങുകയും അവര്ക്ക് പുത്രിമാര് ജനിക്കുകയും ചെയ്തപ്പോള് മനുഷ്യപുത്രിമാര് ആഴക്കുള്ളവരാണ് എന്നുകണ്ട ദൈവപുത്രന്മാര് തങ്ങള്ക്ക് ഇഷ്ട്ടപ്പെട്ടവരെഎല്ലാം ഭാര്യമാരായി സ്വീകരിച്ചു." (ഉല്പത്തി6:1,2). പിശാചിന്റെ  ആത്മാവിനാല് നയിക്കപ്പെട്ട പൈശാചികമക്കള്ക്ക്  ലോകപരമായി   സൗന്ദര്യം കൂടുതല് എന്നുകണ്ട ദൈവമക്കള് പിശാചിന്റെ മക്കളെ വിവാഹം കഴിച്ചു! അങ്ങനെ മനുഷ്യകുലത്തില് ലോകത്തിന്റെ മക്കളും ദൈവത്തിന്റെ മക്കളും ഇടച്ചേര്ന്നു! അങ്ങനെ കുടുംബകലഹവും തുടങ്ങി! ഭാര്യാ ഭര്ത്താക്കന്മാര് തമ്മില് കുടുംബങ്ങളില് പ്രശ്നങ്ങള് ഉണ്ടാകാന് കാരണം; വിരുദ്ധ അത്മശക്തികളാല് നയിക്കപ്പെടുന്നവര് തമ്മിലുള്ള വിവാഹമാണ്!

ദൈവമക്കളും പിശാചിന്റെ മക്കളും വിവാഹബന്ധത്തില് എര്പ്പെട്ട്‌ അശുദ്ധരായതിനെ തുടര്ന്നു,  കര്ത്താവ് പറഞ്ഞു: എന്റെ ചൈതന്യം മനുഷ്യനില് എന്നേയ്ക്കും നിലനില്ക്കുകയില്ല! അവന് ജഡമാണ്. അവന്റെ ആയുസ് നൂറ്റിയിരുപതു വര്ഷമായിരിക്കും" (ഉല്പത്തി6:3). ദൈവമക്കളിലെ ദൈവചൈതന്യം അങ്ങനെ നഷ്ടമായി, അവരും അങ്ങനെ "120" കളില് മരിക്കാനും തുടങ്ങി!

യേശുക്രിസ്തു ഭൂമിയില് വന്നത് പാപം ചെയ്തു പിശാചിന്റെ പിടിയിലായ ആടുകളെ രക്ഷിക്കാന്! "ഇസ്രായില്‍ ഭവനത്തിലെ നഷ്ട്ടപ്പെട്ട ആടുകളുടെ അടുത്തെക്ക് മാത്രമാണു ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്" (മത്തായി15:24). ആടുകള്‍! "ഇസ്രായില്‍ ഭവനം" അതായത്, ദൈവം തിരഞ്ഞെടുത്ത ദൈവാത്മാവിനാല് ജനിക്കപെട്ട മനുഷ്യര്
ദൈവത്തിന്റെ   ആദ്യജാത ജനം (പുറപ്പാട് 4:23)! അവര് എല്ലാ മതങ്ങളിലും, ജാതികളിലും, വര്‍ഗങ്ങളിലുമുണ്ട്! "ഈ തൊഴുത്തില്പ്പെടാത മറ്റാടുകളും എനിക്കുണ്ട്" (യോഹന്നാന്  10:16).  "ആടുകള് അവന്റെ സ്വരം കേള്ക്കുന്നു. അവന് തന്റെ ആടുകളെ പേര്ചൊല്ലി വിളിക്കുകയും പുറത്തെക്ക് നയിക്കുകയും ചെയ്യുന്നു" (യോഹന്നാന് 10:3). 


ഭൂമിയിൽ; പൈശാചിക മനുഷ്യരും, ദൈവമക്കളും രണ്ടു വിശാല സംഘങ്ങളായി ഇടകലർന്നു വസിക്കുന്നു! ദൈവമക്കളുടെ സംഘത്തിലും പൈശാചിക മനുഷ്യരുടെ സംഘത്തിലും മനുഷ്യർ വിവിധ അടുക്കുകളുള്ള ഹൈറാർക്കിക്കല് മോഡലിൽ അടുക്കിയിരിക്കുന്നു! ഏറ്റവും മുകളിൽ ഏറ്റവും തികഞ്ഞ ആത്മീയ മനുഷ്യൻ! അതിനുതാഴെ അല്പം കൂടെ ആത്‌മീയതയിൽ ശക്തി കുറഞ്ഞ മനുഷ്യർ, അതായത് "ക്രിസ്തു" (ദൈവശക്തിയും ജ്ഞാനവും) ഉള്ളിൽ വസിക്കുന്ന മനുഷ്യർ! അതു വലിയൊരു ഗണം, അതിനു താഴെ,  ക്രിസ്തുവിന്റെ ആത്മാവിനെ വഹിച്ചും നടന്നു അവിടുത്തേയ്ക്ക് വേണ്ടി ആത്മീയ ശുശ്രുഷ (ആത്മീയ യുദ്ധം) രഹസ്യമായി നടത്തുന്ന മനുഷ്യർ! ആ ഗണത്തിൽ പല വിഭാഗങ്ങൾ ഉണ്ട്! അതിനും താഴെ ക്രിസ്തുവിന്റെ ആത്മാവിൽ; നാവിലൂടെയും മറ്റു പഞ്ചേന്ദ്രിയങ്ങൾ കൊണ്ടും ആളുകള്ക്ക് ദൃശ്യമായി സുവിശേഷ വേല ചെയ്യുന്നവർ! അതിനും താഴെ ഉള്ള ഗണത്തിൽ സാദാ വിശ്വാസികള്! ഏക ദേശം 65% ദൈവശക്തിയും ജ്ഞാനവും  35% പൈശാചിക ശക്തിയും ജ്ഞാനവും ഒരേ സമയം വഹിച്ചു നടക്കുന്ന മനുഷ്യർ!! ഈ ശതമാനകണക്കിൽ  വിത്യാസം കേറിയും ഇറങ്ങിയും ഇരിക്കും ഇവരിൽ! ഇവരിൽ നിന്നും മുകളിലെ ദൈമക്കളുടെ ഗണത്തിലേക്കും,  താഴെ പൈശാചിക ഗണങ്ങളിലെക്കും  പടിപടിയായി ഉയർന്നോ  താണോ പോകാം! ദൈവശക്തിയും ജ്ഞാനവും, പൈശാചിക ശക്തിയും ജ്ഞാനവും(നന്മയും തിന്മയും) 50% 50% ഒരേ സമയം നിറയപ്പെട്ടിരിയ്ക്കുന്ന ഗണത്തില്പ്പെട്ട വലിയ വിഭാഗം മനുഷ്യരുടെയിടയില്; ഏറ്റവും കൂടുതൽ ആത്മീയ യുദ്ധം, ദൈവവും പിശാചും നടത്തികൊണ്ടേയിരിക്കുന്നു!  

അടുത്തതു താഴയുള്ള  പൈശാചിക വിഭാഗം! ഏകദേശം 65% പൈശാചിക ശക്തിയും ജ്ഞാനവും 35% ശതമാനത്തോളം ദൈവശക്തിയും ജ്ഞാനവും ഒരേ സമയം  വഹിക്കുന്ന മനുഷ്യർ! ഇവരിലെ പൈശാചിക ശക്തിയോ ദൈവശക്തിയോ ജയിച്ചു, ഇവരിൽ ആധിപത്യം പുലർത്തുന്ന ശക്തിയോടു  മരണശേഷം ചേരുന്നു!ദൈവാത്മാവിൽ വിജയിച്ചു, ദൈവാത്മാവിന്റെ ചേരിയിൽ ഉന്നത ഗണങ്ങളില്  ചെന്ന്, അവരോടു ആത്മീയമായി ചേർന്നുനിന്ന്  ദൈവത്തിനുവേണ്ടി പ്രവൃത്തിച്ചു, പൈശാചിക ചേരിയില് നിന്ന് ആത്മാക്കളെ നേടുന്നവരും ഈ ഗണത്തിലുണ്ട്! അടുത്ത താഴയുള്ള പൈശാചിക ഗണത്തിൽ, ജന്മം കൊണ്ട് തന്നെ പൂർണ്ണമായി പൈശാചിക ശക്തിയാലും ജ്ഞാനത്താലും 100% നിറഞ്ഞവരുടെ കൂട്ടം! ആത്മീയമായി ദൈവാത്മാവ് ഒട്ടും ഇല്ലാത്ത മനുഷ്യർ! ഇവർക്ക് വാക്കാലും പ്രവൃത്തിയാലും അല്ലാതെ തങ്ങളിലെ  പൈശാചിക ശക്തിയും ജ്ഞാനവും മറ്റുള്ളവരിലേക്ക് വ്യാപാരിപ്പിക്കാൻ കഴിവുണ്ട്! ഈ കൂട്ടത്തിൽ തന്നെ പല ഉപവിഭാഗങ്ങൾ ഉണ്ട്! ഇവരിൽ  പലരും; പല രീധികളിൽ പിശാചിനുവേണ്ടി ആത്മാക്കളെ നരകത്തിലേക്ക് കൊണ്ടുവരാൻ പ്രവർത്തിക്കുന്നു! അടുത്ത് ഈ ഭൂമിയില് പൈശാചിക ജ്ഞാനവും ശക്തിയും ഏറ്റവും കൂടിയ മനുഷ്യർ! അയാൾ നരകത്തിലെ പിശാചുമായി വളരെ അടുത്ത് ആത്മീയമായി പ്രവർത്തിക്കുന്നു!  പൈശാചിക ഗണത്തില് ഉൾപ്പെട്ട മനുഷ്യർ ലോക നേതാക്കളായാൽ വലിയ യുദ്ധങ്ങൾ പോലും ഉണ്ടാകുന്നു!

യേശുവന്നത് മനുഷ്യരെ എല്ലാം ഒരുമിച്ചു ചേര്ക്കാന് എന്ന് ആരും ധരിക്കരുത്! "ഭൂമിയില് സമാധാനമാണ് ഞാന് കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങള് വിചാരിക്കരുത്; സമാധാനമല്ല, വാളാണ്‌ ഞാന് കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാല് ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്ക്ക് എതിരായും മരുമകളെ അമ്മായി യമ്മയ്ക്കെതിരായും ഭിന്നിപ്പിക്കാനാണ് ഞാന് വന്നിരിക്കുന്നത്, സ്വന്ത കുടുംബത്തില്പ്പെട്ടവര് തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്" (മത്തായി 10:34-36).  ഭൂമിയില് ജനിക്കുന്ന എല്ലാ മനുഷ്യരും നിത്യരക്ഷയിലേക്കുള്ളവരല്ല! "അവര് നമുക്കുള്ളവരായിരുന്നില്ല" (1യോഹ 2:19).
യേശുവന്നത് ഒരിക്കല് കൂടികലര്ന്നു പോയ ദൈവമക്കളെ നിത്യജീവന് കൊടുത്ത് പൈശാചിക മക്കളില് നിന്നും വേര്തിരിക്കുവാനാണ്! അവിടുന്ന് കൊണ്ടുവന്ന "വാള്" (ദൈവവചനം) ഈ ക്രിയ ചെയ്തു കൊള്ളും! സംശയം ഉള്ളവര് ഈ വാള് എടുത്ത് പ്രയോഗിക്കുക! പിശാച്ചിന്റെ മക്കള് ഭിന്നിച്ചു മുറിയും! അത് സ്വന്ത ഭവനത്തില് ആണെങ്കില് പോലും! ആ തിരിവ് ദൈവത്മാവിലാണ് നടക്കുന്നത്!

ദൈവമക്കളെ, പിശാചും  പിശാചിന്റെ മക്കളും അവകാശം(പോയിന്റ്)   പറഞ്ഞു പിടിക്കാതിരിക്കാന്; പിശാചിന്റെ  ആത്മാവിനാല് അവര്  നയിക്കപ്പെടാതിരിക്കാന് ശ്രദ്ധിക്കണം! അവന്റെ ആത്മാവിനാല് നയിക്കപ്പെടുന്ന പ്രവര്ത്തനങ്ങള് അവര് നടത്തരുത്! ഉദാ: തെറിപറയാന് പ്രേരണ ലഭിച്ചാല് തെറിവിളിക്കരുത്! കളവ് നടത്താന് പ്രേരണലഭിച്ചാല് കളവു നടത്തരുത്! വഞ്ചന നടത്താന് പ്രേരണലഭിച്ചാല് വഞ്ചിക്കരുത്! പ്രകോപനമോ പ്രലോഭനമോ ഉണ്ടായാലും അവഗണിക്കണം! 
ദൈവമക്കള് വിവേകത്തോടെ ഇടപെടണം. ഉദാ: കള്ളനോടു സത്യം തുറന്നു പറഞ്ഞു കെണിയില് വീഴെരുത്!   ദൈവമക്കള് സര്പ്പങ്ങളെപോലെ വിവേകികളും പ്രാവുകളെപോലെ നിഷ്കളങ്കരുമായിരിക്കാന് ശ്രമിക്കണം! മത്തായി 10:16.

ചെന്നായികള്‍ അഥവാ കളകള്‍  മാനസാന്തരപ്പെട്ട് യേശുവില്‍ വിശ്വസിക്കണമെങ്കില്‍ പിതാവായ ദൈവം പ്രിത്യേകമായി  ഇടപെടണം! "നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകള്‍ ദുഷ്ട്ടന്റെ പുത്രന്മാരുമാണ്. അവ വിതച്ചത് പിശാചാണ്" (മത്തായി 13:38). ആത്മാക്കളെ വിവേചിച്ചു അറിയാന്‍ കഴിവില്ലാത്തവര്‍ ചെന്നായിക്കളോട് പൊയ് സുവിശേഷം പറഞ്ഞു അവയുടെ കടിയേറ്റു നശിക്കാരുണ്ട്!

"നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക്‌ ഇട്ടു കൊടുക്കരുത്, അവ അത് ചവിട്ടി നശി പ്പിക്കുകയും തിരിഞ്ഞു നിങ്ങളെ അക്ക്രമിക്കുകയും ചെയ്തേക്കാം." (മത്തായി 7:6).

"ഇടുങ്ങിയ വാതിലിലൂടി പ്രവേശിക്കുവിന്‍, വിനാശത്തിലേക്ക് നയിക്കുന്ന വാതില്‍ വിസൃതവും വഴി വിശാലവുമാണ്. അതിലെ കടന്നു പോകുന്നവര്‍ വളരെയാണ്‌താനും. എന്നാല്‍, ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം" (ലൂക്കാ 13:24).

കളകള്‍, ചെന്നായിക്കള്‍ തുടങ്ങിയവരുടെ ജീവിതം വിശാലമാണ്, അവര്‍ക്ക് ആത്മീയ ജിവിതമോ അതിന്റെ ഞെരുക്കങ്ങളോ ദു:ഖങ്ങളോ ഇല്ല! ഇനി അത്തരക്കാര്‍ക്കു ഞെരുക്കങ്ങളോ ദു:ഖങ്ങളോ ഉണ്ടെങ്കില്‍ത്തന്നെ അത് അവരുടെ സ്വാര്‍ത്ഥ മോഹങ്ങളില്‍ പൈശാചിക ആത്മാവിൽ കൂടുതൽ ശക്തിപ്രാപിക്കാനായി അവർ നടത്തുന്ന പൈശാചിക പ്രവൃത്തികളിലൂടെയാണ്! അതിന്റെ പങ്കു പലപ്പോഴും  ദൈവമക്കളും അനുഭവിക്കേണ്ടി വരുന്നു എന്നത് സംങ്കടകരമായ അവസ്ഥയാണ്! ഉദാ: ഭക്ഷണത്തിലെ മായം ചേർക്കൽ എല്ലാവരെയും രോഗികൾ ആക്കുന്നതുപോലെ! അത് അവരെ നിത്യ ജീവനിലേക്ക് നയിക്കുന്നുമില്ല! എന്നാല്‍, യേശു പഠിപ്പിച്ച ആത്മീയ ജീവിതം നടത്തുന്നവര്‍ക്ക് ലോകത്തില്‍ ഞെരുക്കങ്ങള്‍ ഉണ്ട്!

"അവര്‍ എന്നെ പീഡിപ്പിച്ചു എങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും" (യോഹന്നാന്‍ 15:20). ലോകമക്കള്‍ ഒരു കാരണവും കൂടാതെ യേശുവിനെ പിന്തുടരുന്നവനെ വെറുക്കും, അതാണ് അടയാളം! യേശുവിന്റെ വചനം പലിച്ചതിന്റെ പേരില്‍ നിങ്ങള്ക്ക് ലോക മക്കളുടെ എതിര്‍പ്പ് ഇല്ലെങ്കില്‍ എന്തോ തകരാറ് നിങ്ങളുടെ വിശ്വാസജീവിതത്തില്‍ ഉണ്ട് എന്ന് മനസിലാക്കാം! 
"ശാരീരിക രീധിയില് ജനിച്ചവന് ആത്മാവിന്റെ ശക്തിയാല് ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെയാണ്"(ഗലാത്തിയ 4:29). 


"ഇനിമേല് ഞാനല്ല ജീവിക്കുന്നത്. ക്രിസ്തുവാണ് എന്നില് ജീവിക്കുന്നത്" (ഗലാത്തിയ 2:20). പൂര്ണ്ണമായി  മനുഷ്യനിലെ "ഞാന്", "എനിക്ക്", "എന്റേത്" എന്ന  തരത്തിലുള്ള സ്വാര്ത്ഥ ചോദനകള് പൂര്ണ്ണമായും  നശിച്ച്, അവന് പൂര്ണ്ണമായി  ക്രിസ്തുവില് ജീവിക്കുമ്പോള് അവനില് കൂടെ സംസാരിക്കുന്നതും പ്രവര്ത്തിക്കുന്നതും ദൈവം തന്നെ! അങ്ങനെ; "നിങ്ങള് ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യന്നതന്റെ മക്കളാണ്" (സങ്കീര്ത്തനം 82:6). (യോഹന്നാന് 10:34). എന്ന തിരുവെഴുത്ത്  നിറവേറപ്പെടുന്നു! പൂര്ണ്ണമായും പിശാചിന്റെ ശക്തിയും ജ്ഞാനവുമായ എതിര് ക്രിസ്തുവിന്റെ ആത്മാവില് നയിക്കപ്പെടുന്ന പിശാചുക്കളും മനുഷ്യരുടെ രൂപത്തില് ഭൂമിയില് ജീവിക്കുന്നുണ്ട്! ഉദാ: യേശുക്രിസ്തുവിനെ; പണത്തിനുവേണ്ടി ഒറ്റിക്കൊടുത്ത യൂദാ. (
യോഹന്നാന് 6:70).



എപ്രകാരമാണ് പിശാചിന്റെ മക്കളും(ചെന്നായിക്കള്‍) ദൈവമക്കളും (ഇസ്രയേല്‍ ഭവനത്തിലെ ആടുകള് / ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ട മനുഷ്യര്‍‍) ജന്മമെടുക്കുന്നു എന്ന് നാം മനസിലാക്കിയിരിക്കണം! ജനിപ്പിക്കുന്ന മാതാപിതാക്കള്‍ ഇത് പഠിച്ചു മനസിലാക്കിയില്ലെങ്കില്‍ തലതെറിച്ച മക്കക്ക് ജന്മം കൊടുക്കാന്‍ ഇടവരുകയും, അവര്‍ മൂലം തീരാദു:ഖo അനുഭവിക്കാന്‍ ഇടവരുകയും ചെയ്യും! ജന്മ കൊടുക്കുന്നവര്‍ ശ്രദ്ധിച്ചില്ല എങ്കില്‍ പിശാച്ച് അവരിലൂടെ കളകളെ ലോകത്തില്‍ വിതക്കുന്നു! അവ വളന്നു ജനിപ്പിച്ചവന് പോലും ദോഷം ഉണ്ടാക്കുന്നു!!യേശു പറഞ്ഞു: "എന്റെ സ്വര്ഗീയ പിതാവ് നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതു മാറ്റപെടും" (മത്തായി 15:13). 

രണ്ടുതരം ചെടികള്‍(മനുഷ്യര്) എങ്ങനെ നടപെടുന്നു?

"ദൈവാത്മാവിനാല്‍ നയിക്കപെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്" (റോമ 8:14). അപ്പോള്, പിശാചിന്റെ ആത്മാവിനാല് നയിക്കപ്പെടുന്നവര്  പിശാചിന്റെ പുത്രന്മാര്  തന്നെ! യേശു തന്റെ ശിഷ്യരോട് നിങ്ങളില് ഒരുവന് പിശാചാണ് എന്നും, (യോഹന്നാൻ 6:70) അവന് ജനിക്കാതിരുന്നെങ്കില് അവനു നന്നായിരുന്നു എന്ന് പറഞ്ഞതും ഒര്മിക്കുമെല്ലോ!

എങ്ങനെ ഒരുവന്‍/ ഒരുവള്‍ ദൈവാത്മാവിനാല്‍ നയിക്കപെടുന്നു എന്ന് മനസിലാക്കാം? 

"ആത്മാവിന്റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്." (ഗലാത്തി 5:22). ഇവയെല്ലാം  ഒരുമനുഷ്യനില്‍ ഉണ്ട് എങ്കില്‍ അവനില്‍ ദൈവാത്മാവ് ഉണ്ട്! ഇതിന്റെ വ്യാജ ദാനങ്ങള്‍ പിശാചിന് ഉണ്ടാക്കാം എന്നത് മറക്കരുത്! ഉദാ: മദ്യത്തോട് ഉള്ള സ്നേഹം! തെറ്റായ മറ്റു സ്നേഹ ബന്ധങ്ങള്‍!ഇതുപോലെ ഓരോ ദാനത്തിനും പിശാചു കൃത്രിമ ദാനം ഉണ്ടാക്കാറുണ്ട്!ഇതേക്കുറിച്ച് മറ്റ് അദ്ധ്യായങ്ങളില് നിന്നും വായിക്കുമെല്ലോ.

യാക്കോബ്, "ഇലവിന്റെയും ബദാമിന്റെയും അഴിഞ്ഞിലിന്റെയും പച്ചക്കമ്പുകള് വെട്ടിയെടുത്ത് അവയില് അങ്ങിങ്ങു വെളുപ്പു കാണത്തക്കവിധം തൊലിയുരിഞ്ഞുകളഞ്ഞു. താന് തൊലിയുരിഞ്ഞു മാറ്റിയ കമ്പുകള് ആടുകള് വെള്ളം കുടിക്കുന്ന പാത്തികളില് അവയുടെ മുമ്പില് കുത്തിനിര്ത്തി. വെള്ളം കുടിക്കാന് വരുമ്പോഴാണ് അവ ഇണചേരാറുള്ളത്. ആടുകള് ഈ കമ്പുകളുടെ മുമ്പില് ഇണചേര്ന്നു. അവയ്ക്ക് പൊട്ടും പുള്ളിയും വരെയുമുള്ള കുട്ടികളുണ്ടായി"(ഉല്പത്തി 30:37-39).  

"അവിശ്വാസിയായ ഭര്‍ത്താവ് ഭാര്യമുഘേനയും അവിശ്വാസിനിയായ ഭാര്യ ഭര്‍ത്താവ് മുഘേനയും വിശുദ്ധികരിക്കപെടുന്നു. അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്ധര്‍ ആകുമായിരുന്നു. എന്നാല്‍; ഈ അവസ്ഥയില്‍ അവര്‍ വിശുദ്ധരത്രെ". (1കോറി 7:14). ഈ അവസ്ഥയില്‍ അല്ലാതെ, മക്കളെ ജനിപ്പിച്ചാല്‍ ജന്മം കൊള്ളുന്ന ശിശു അശുദ്ധിയാല്‍ ഉണ്ടായത്!! അതായത്;  ജന്മo കൊടുക്കുന്ന സമയത്ത് ഭാര്യയും ഭര്ത്താവും പിശാചിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന അവസ്ഥയില്‍ എങ്കില്‍,  ജന്മ൦ കൊള്ളുന്ന ശിശു പിശാചിന്റെ പ്രജ (കളകള്)! 

മക്കള്‍ക്ക്‌ ജന്മo കൊടുക്കുന്ന അവസരത്തില്‍ സ്ത്രിയും പുരുഷനും ഒരുപോലെ പിശാചിന്റെ ആത്മാവിനാല്‍ നയിക്കപ്പെട്ടാല്, 
ആ അവസ്ഥയില് ഭാര്യാഭര്തൃ ബന്ധത്തിന്റെ മഹത്വമെടുക്കുന്നത് പിശാചാണ്! അതില് നിന്നും ലഭിക്കുന്ന "ഉല്പന്നത്തിനും" പിശാചിന് അവകാശമുണ്ട്!  ഗര്‍ഭത്തില്‍ രൂപം കൊള്ളുന്ന ശിശുവിനെ നയിക്കുന്നത് മാതാപിതാക്കളില് വസിച്ചിരുന്ന പിശാചിന്റെ ആത്മാവാണ്! അഥവാ; ജന്മമെടുത്ത മനുഷ്യന് പൈശാചിക സന്താനമായ കളയാണ്!  (ജറെമിയ 16:10-12).  മാതാവിന്റെ ഉദരത്തിൽ "ഉരുവായപ്പോള്‍ മുതല്‍ ദുഷ്ടര്‍ വഴിപിഴച്ചിരിക്കുന്നു, ജനനംമുതലേ നുണ പറഞ്ഞ് അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു.  അവര്‍ക്കു സര്‍പ്പത്തിന്റെതുപോലെയുള്ള വിഷമുണ്ട്; ചെവിയടഞ്ഞ അണലിയെപ്പോലെ ബധിരരാണ് അവര്‍." (സങ്കീർത്തനങ്ങൾ 58:3,4). മാതാപിതാക്കള് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്ന സമയത്തു അപകര്ഷത, അരക്ഷിതാവസ്ഥ, മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ഭയം തുടങ്ങിയ തരത്തിലുള്ള ആത്മാവിന്റെ പ്രേരണയിൽ നയിക്കപ്പെട്ടുകൊണ്ട് കുട്ടികൾക്ക് ഉദരത്തിൽ ജന്മം കൊടുത്താൽ, ഭൂമിയിൽ പിറക്കുന്ന കുഞ്ഞിന്റെമേൽ ജന്മം കൊണ്ട് തന്നെ ഇത്തരം ആത്മാക്കൾ അവകാശം പറഞ്ഞു നയിച്ച് തുടങ്ങുകയും, കുട്ടിക്ക് അപകര്ഷത, അരക്ഷിതാവസ്ഥ, മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ഭയം തുടങ്ങിയവയാൽ ജീവിതം ദുസ്സഹമാവുകയും ചെയ്യും! ഇവയുടെ ബന്ധനത്തിൽ നിന്നും ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവിനാല് എങ്ങനെ മോചനം നേടാം എന്ന് മറ്റൊരു അദ്ധ്യായത്തിൽ വായിക്കുക!

പ്രത്യേകം ഓര്മ്മിക്കുക; ദൈവത്തിന്റെ പരിശുദ്ധ ആത്മാവില് സ്വര്ഗ്ഗീയ സുഖത്തില്,  പൂര്ണ്ണ സംതൃപ്തിയില്   ഭാര്യഭര്തൃ ബന്ധം നടക്കുവാനും, ആ ബന്ധത്തിന്റെ മഹത്വമെടുക്കുവാനും, അങ്ങനെ ആ ബന്ധത്തില് ജനിക്കുന്ന കുട്ടികളുടെമേല് അവകാശം എടുക്കുവാനും, അവരെ മാതാവിന്റെ  ഉദരത്തിൽ ഉരുവാകും മുതൽ നയിക്കാനും, ദൈവം അതിയായി ആഗ്രഹിക്കുന്നുണ്ട്!

ദൈവമക്കളെ പിശാചിന്റെ ആത്മാവ് നേരിട്ടും, അല്ലാതെ; മറ്റു മനുഷ്യരിലൂടെ കീഴുപ്പെടുത്തിയും അവരിലൂടെ കളകള്‍ക്ക് ജന്മം കൊടുക്കാം! പിശാചിന്റെ മക്കള്‍ താല്കാലികമായി ദൈവാത്മാവിന് കീഴ്പ്പെട്ടിരിക്കുന്ന സമയത്ത് ബന്ധപ്പെട്ടാല് അവരിലൂടെ ദൈവമക്കളും ജന്മമെടുക്കാം! വിഭിന്ന ആത്മാവിനാല് ഭാര്യാ ഭാര്ത്താക്കന്മാര് നയിക്കപെടുന്ന അവസ്ഥയില്, ശക്തി കൂടിയ ആത്മാവ് ആരിലാണോ വസിക്കുന്നത്, അവരുടെ ആത്മാവിനെ ജന്മം കൊള്ളുന്ന കുട്ടിയിലേക്ക്‌ പകരപ്പെടും! അത്തരം വീടുകളില്‍ മാതാപിതാക്കളും മക്കളും തമ്മിലും, ജന്മം കൊണ്ട് സഹോദരങ്ങള് ആയിരിക്കുന്നവര്‍ തമ്മിലും ‍ കടുത്ത ഭിന്നത ഉണ്ടാക്കുന്നു! കാരണം,‍ ചെന്നയിക്കളും ആടുകളും തമ്മില്‍ സമാധാനം എങ്ങനെ ഉണ്ടാകും?

"ശാരീരികരീധിയില് ജനിച്ചവന് ആത്മാവിന്റെ ശക്തിയാല് ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെയാണ്"(ഗലാത്തിയ 4:29). ദൈവമക്കളെ പൈശാചികമക്കള് ഉപദ്രവിച്ചുകൊണ്ടേയിരിക്കും!

ചില കളകളെ (പിശാചിന്റെ മക്കളെ) നല്ല മരത്തോടു (ദൈവമക്കളോട്) വിവാഹത്തിലൂടെ ദൈവം തന്നെ ഒട്ടിച്ചു ചേര്ത്ത് രക്ഷിക്കാറുമുണ്ട്! "ഒലിവ് മരത്തിന്റെ ശാഖകളില് ചിലതു മുറിച്ചുകളഞ്ഞിട്ടു കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില് നിന്ന് വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില് നീ ആ ശാഖകളെകാള് വലിയവാണെന്ന് അഭിമാനിക്കരുത്" (റോമ11:17,18). പാപങ്ങള്‍ക്ക്‌ ദൈവ ശിക്ഷ വരുന്ന അവസരങ്ങളില്‍ എപ്പോഴും ശിശുക്കളെ (ഗര്‍ഭത്തില്‍ ഉള്ളത്) ഉള്‍പെടെ ഉള്ളവരെ ശിക്ഷിച്ചിരുന്നതായി ബൈബിളില്‍ കാണാം എന്നത് മറക്കരുത്! കള ചെറുതാണെങ്കിലും "കള" കളയല്ലാതാകുന്നില്ല എന്നതും മറക്കരുത്! ചില പാപങ്ങള് തലമുറകളെ തന്നെ പിശാചിന്റെ പിടിയില്പെടുത്തുന്നു!

"പണ്ട് തന്നെ ശിക്ഷക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന  ചില ദുഷ്ടമനുഷ്യര്‍ നിങ്ങള്ക്കിടയില്‍ കയറികൂടിയിട്ടുണ്ട്" (യുദാസ്4).  ജനിക്കും മുന്പേ ശിക്ഷക്കായി വിധികപ്പെട്ടവര്! അത്തരക്കാരെക്കുറിച്ച്  യേശു ക്രിസ്തു ഇങ്ങനെ പറഞ്ഞിരിക്കുന്നു! "അണലി സന്തതികളെ.......(മത്തായി-12:34). "ദുഷ്ട്ടവും അവിശ്വസ്തവുമായ ജനത..(മത്തായി 12:39). 'നിങ്ങള് നിങ്ങളുടെ പിതാവായ പിശാചില് നിന്നുള്ളവര് .." (യോഹന്നാന് 8:44). "ജനിക്കാതിരുന്നെങ്കില് അവനു നന്നായിരുന്നു" (മാര്ക്കോസ് 14:21). നാശം അടയാന് വേണ്ടി മാത്രം ജനിക്കുന്ന ചിലര്!


"ഗര്ഭത്തില്ത്തന്നെ എന്നെ കര്ത്താവ് വിളിച്ചു, അമ്മയുടെ ഉദരത്തില് വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു." (ഏശയ്യാ49:1). "ഞാൻ നിന്നെ ഉദരത്തിൽ രൂപപ്പെടുത്തുന്നതിന് മുമ്പ് ഞാൻ നിന്നെ അറിഞ്ഞു, നീ ജനിക്കുന്നതിനുമുമ്പ് ഞാൻ നിന്നെ വിശുദ്ധീകരിച്ചു; ഞാൻ നിന്നെ ജനതകൾക്ക് പ്രവാചകനായി നിയമിച്ചു".(ജറെമിയ 1:5). "നീ എന്റെ അന്തർഭാഗങ്ങളെ നിർമ്മിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ ചേർത്തു." (സങ്കീർത്തനം 139:13). "അങ്ങയുടെ കൈകളിലേക്കാണ് ഞാൻ പിറന്നു വീണത്. മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ മുതൽ അവിടുന്നാണ് എന്റെ ദൈവം"(സങ്കീർത്തനം 22:10). "കർത്താവരുളിച്ചെയ്യുന്നു: ഞാൻ പ്രസവത്തോളമെത്തിച്ചിട്ടു പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്മം നൽകുന്ന ഞാൻ ഗർഭപാത്രം അടച്ചുകളയുമോ?" (ഏശയ്യാ 66:9).  "മാതാവിന്റെ ഉദരത്തിലായിരിക്കുമ്പോള്  തന്നെ ദൈവം എന്നെ പ്രത്യേകം തിരഞ്ഞെടുത്തു" (ഗലാത്തി 1:15), (റോമ 9:12-16). "തന്റെ  മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്‌ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്‌ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്‌തുവില്‍ തെരഞ്ഞെടുത്തു" (എഫെസ്യർ 1:4). നിക്കും മുന്പേ മനുഷ്യനെ അറിയുന്ന ദൈവം തന്റെ മകനെയും മകളെയും  ഗര്ഭത്തില് ഉരുവാകുമ്പോളേ പേരു ചൊല്ലി വിളിക്കുന്നു; മക്കളായി തിരഞ്ഞെടുക്കുന്നു!

ഭൂമിയില് ജനിച്ച ദൈവമക്കള് (ആടുകള്) നന്മയും തിന്മയും തിരിച്ചറിഞ്ഞു തിന്മചെയ്തു അത്മീയ മരണം വരിച്ചാല്  അവര് വീണ്ടും ദൈവത്തിന്റെ മകനും മകളുമാകുവാന്,  മാനസാന്തരപ്പെട്ടു പശ്ചാത്തപിച്ചു യേശുക്രിസ്തുവിന്റെ  നാമം വിളിച്ചപേക്ഷിച്ചു പാപം മോചനം നേടി, അവിടുത്തെ കല്പനകള് പാലിച്ചു,  അവിടുന്ന് വഴി പരിശുദ്ധ ആത്മാവിനെ കര്സ്ഥമാക്കി,  ആ ആത്മാവിന്റെ പ്രേരണക്കനുസരിച്ച് ജീവിച്ചുകൊണ്ട് വീണ്ടും ദൈവമക്കളായിതീരാം! നിത്യജിവന് പ്രാപിക്കാം! 
 
പിശാചിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന അവസരത്തില് ഗര്‍ഭപാത്രത്തില്‍ ആരും മക്കള്‍ക്ക് ‌ ജന്മം കൊടുക്കരുത്! ഗർഭം വഹിക്കുന്ന സ്ത്രകള് കഴിവതും പൈശാചിക ആത്മാവിൽ വസിക്കുന്ന ആളുകളുടെ സത്കാരങ്ങളും പരദൂഷണം പോലുള്ള സംഭാഷണങ്ങളും സ്നേഹ അഭിവാദനങ്ങളും ഏറ്റുവാങ്ങരുത്! "മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിലെ ശിശു കുതിച്ചുചാടി" (ലൂക്കാ 1:41). അങ്ങനെ തന്നെ പൈശാചിക  മനുഷ്യരിൽ നിന്ന് അശുദ്ധ ആത്മാവും, "അണുബാധ പോലെ" ആത്മാവിൽ ഉദരത്തിലുള്ള ശിശുവിലേക്കും പകരപ്പെടുന്നു! പൈശാചിക ആത്മാവിൽ ഭൂമിയിലേക്ക് ജനിപ്പിക്കുകയുമരുത്!ദൈവമക്കള്‍ കഴിവതും പിശാചിന്റെ മക്കളെ പങ്കാളികളായി   തിരഞ്ഞു എടുക്കരുത്! ഭൂമിയില്‍ ജീവിതം ഒന്നേ ഉള്ളന്നു മനസിലാക്കിയിരിക്കണം!

സ്ത്രികള്‍ ഗര്‍ഭo ഉദരത്തില്‍ വഹിക്കുന്ന സമയത്തും പ്രിത്യേകിച്ചു  പ്രസവസമയത്തും സ്വന്ത ശരീരം പിശാചിന്റെ ശക്തിക്ക് കീഴ്പ്പെട്ട് അവന്റെ ദാനങ്ങള്‍ പുറപ്പെടുവിക്കാതിരിക്കാന് ശ്രമിക്കണം! അബോധ അവസ്ഥയില് ശാസ്ത്രക്രിയയിലൂടെ കുഞ്ഞിനു ഭൂമിയിലേക്ക് ജന്മം കൊടുക്കാന് നിര്ദേശിക്കപെടുന്നവര്, അബോധ അവസ്ഥയിലാകും മുന്പ്; ശരീരവും മനസ്സും ദൈവാത്മാവിനാല് നയികപ്പെടുന്ന അവസ്ഥയിലായിരിക്കണം! ഒരു മനുഷ്യന് ലോകത്തില് പിറക്കുന്നതിന്റെ മഹത്വം ദൈവത്തിനു കൊടുക്കണം. പ്രസവ സമയത്തും സ്വന്ത ശരീരം ദൈവാത്മാവിന്റെ പ്രേരണക്ക് അടിപ്പെട്ടിരിക്കണം! ഉദാ: പ്രസവ വേദനയാല് ശാപവാക്കുകളോ ചീത്തവാക്കുകളോ പുറപ്പെടുവിക്കരുത്!

ജന്മനാ തന്നെ നന്മയും തിന്മയും തിരിച്ചറിയാൻ കഴിവില്ലാതെ ജനിക്കുന്ന മനുഷ്യരുണ്ട്! ഉദാഹരണമായി: ഓട്ടിസം, മന്ദബുദ്ധികൾ, മറ്റു ശാരീരിക ബലഹീനതകള് കൊണ്ട് നന്മയും തിന്മയും തിരിച്ചറിയാനാവാതെ ഭൂമിയിൽ ജീവിച്ചു മരിക്കുന്നവർ! കൂടാതെ;   മാതാവിന്റെ ഉദരത്തിൽ വച്ചും തന്നെ മരിക്കപ്പെടുന്ന ശിശുക്കളും! ഇവരെല്ലാം ഇവർക്ക് ജന്മം കൊടുക്കുന്ന അവസരത്തിൽ  മാതാപിതാക്കളില് നിന്നും പകർന്നു കിട്ടിയ ആത്മാവിൽ അതതിന്റെ വാസ സ്ഥലത്തു മരണശേഷം എത്തുന്നു! അതായത്; നന്മയായ ആത്മാവ് നന്മയിലേക്കും, തിന്മയായ ആത്മാവ് തിന്മയിലേക്കും!  എന്നാല്; പൈശാചിക മാതാപിതാക്കള്, നന്മയും തിന്മയും തിരിച്ചറിയാൻ കഴിവില്ലാത്ത തങ്ങളുടെ  മക്കൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവസരത്തിൽ; മാനസാന്തരപ്പെട്ടു  യേശുവിനെ സ്നേഹിച്ചു "ക്രിസ്തുവിനെ" (ദൈവശക്തിയും ജ്ഞാനവും) കരസ്ഥമാക്കി  നിത്യജീവൻ പ്രാപിക്കുകയും, ആ അവസ്ഥയിൽ  ഈ ഭൂമിയിൽ വച്ച് തങ്ങളുടെ മക്കളെ   സ്നേഹിക്കുകയും ചെയ്‍താൽ, ആ സ്നേഹം വഴി മക്കളിലേയ്ക്ക് അവരിൽ നിന്നും  "ക്രിസ്തു" കടന്നു ചെല്ലുകയും, നന്മയും തിന്മയും തിരിച്ചറിയുവാൻ കഴിവില്ലാത്ത  അവരുടെ മക്കളുടെ ആത്മാവ് നിത്യജീവൻ പ്രാപിക്കുകയും ചെയ്യും! പിന്നെ അവർ മരിച്ചു ഈ ലോകം വിടുമ്പോൾ ആത്മാവിൽ സ്വർഗ്ഗത്തിലേക്ക് മാറ്റപ്പെടുന്നു! 

"നിങ്ങള് ഏതു വീട്ടിലു പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം സമാധാനത്തിന്റെ പുത്രന് അവിടെയുണ്ടെങ്കില് നിങ്ങളുടെ സമാധാനം അവനില് കുടികൊള്ളും. ഇല്ലെങ്കില് അതു നിങ്ങളിലേക്കു  തിരിച്ചുപോരും" (ലൂക്കാ 10:5,6). "സമാധാന പുത്രന്മാര്" ദൈവാത്മാവിന്റെ നിര്മല പ്രേരണയാല് ജനിച്ചു നയിക്കപെടുന്നവര്! "അസമാധാന പുത്രന്മാര്"  പിശാചിന്റെ ആത്മപ്രേരണയാല്  ജനിച്ചു അതിനാല് നയിക്കപെടുന്നവര്!  (ശിഷ്യന്മാർ ആ ഭവനങ്ങളിൽ ചെല്ലുന്നതിനു മുൻപേ അവിടെ  സമാധാനത്തിന്റെ  പുത്രന്മാരായ ചിലർ ജന്മനാ ഉണ്ടായിരുന്നു!). "ദൈവത്തില് നിന്നുള്ളവന് ദൈവത്തിന്റെ വാക്ക് ശ്രവിക്കുന്നു" (യോഹ8:47). "നാം ദൈവത്തില് നിന്നുള്ളവരാണ്" (1 യോഹ 4:6). നാം ശ്രദ്ധിച്ചാൽ നമ്മിലെ ക്രിസ്തു നമുക്ക്  നേർവഴിക്ക് മാർഗ്ഗ നിർദേശം നൽകുന്നതും  പ്രജോതനം നൽകുന്നതും തിരിച്ചറിയാൻ സാധിക്കും!

ഭൂമിയില്‍ ജനിച്ചുപോയ കളകളുടെ(ചെന്നായിക്കളുടെ) ഉള്ളില് വസിച്ചു അവരെ ജന്മനാ നയിക്കുന്ന പൈശാചിക ആത്മാവിനെ; പൂര്ണ്ണമായി മരിപ്പിച്ചു അവരെ വീണ്ടും യേശുവിന്റെ സുവിശേഷത്തിലൂടെ ക്രിസ്തുവില് ജനിപ്പിച്ചു; ദൈവാത്മാവിനാല് നയിക്കപ്പെടുന്ന ദൈവമക്കളാക്കാന്; ദൈവത്തിനു മാത്രമേ കഴിയൂ! പക്ഷെ; അതിന് ഏതെങ്കിലും മനുഷ്യന് വളരെ ആഗ്രഹയോടെ ദൈവസന്നിധിയില് മുട്ടിപ്പായി കഷ്ടത സഹിച്ചു പിടിച്ചു നിന്ന് വിശ്വാസത്തോടെ പ്രാര്ത്ഥിക്കേണ്ടിയിരിക്കുന്നു! കാരണം; ജന്മനാ പൈശാചിക ആത്മാവിനാല് നയികപ്പെടുന്ന പൈശാചിക മക്കള്ക്ക്; ദൈവാത്മാവിനെ പ്രാപിക്കാന് ദൈവഹിതപ്രകാരം ദൈവസന്ധിയില് ചെല്ലാനോ, പ്രാര്ത്ഥിക്കനോ, ദൈവത്തെ വിശ്വസിക്കാനോ സ്വയമേ കഴിവില്ല! മാത്രമല്ല; അവര് ദൈവിക കാര്യങ്ങളോട്പോലും വളരെ എതിര്പ്പ്കാണിക്കുന്നവരും ആയിരിക്കും! ഇനി അഥവാ അവർ വലിയ  ദൈവഭക്തരാണ് എന്ന് ചമഞ്ഞാല് തന്നെ; അവരുടെ ദൈവഭക്തി തെറ്റായ രീതിയിലും; അത് പ്രത്യക്ഷമായി ദൈവത്തെ ആരാധിക്കുന്നു എന്ന് തോന്നിപ്പിക്കുന്നതായാല് പോലും;   പരോക്ഷമായി പൈശാചിക ശക്തിയും ജ്ഞാനവും ശക്തിപ്പെടുത്തുന്നതിനും, പൈശാചിക നാമം മഹത്വപ്പെടുത്തുന്നതിനും ആയിരിക്കും! ഇത് അവർ അറിയാതെ തന്നെ സംഭവിക്കുന്നതുമാണ്! അത്തരക്കാർക്കുവേണ്ടി ദൈവഹിതം ആരാഞ്ഞു മാത്രം പ്രാര്ത്ഥിക്കുക ഉചിതം! 

ദൈവമക്കളും കളകളും എല്ലാ ജാതികളിലും മതങ്ങളിലുമുണ്ട്! എന്നാല്‍, ജന്മം കൊണ്ട ദൈവമക്കള് ഏതെങ്കിലും തരത്തില്‍ നന്മയും തിന്മയും തിരിച്ചു അറിയാന്‍ ഇടയായുകയും, തിന്മ ചെയ്തു നിത്യജീവന് ന്ഷ്ട്ടപെട്ടാല്, അവര് ‍ ഉടന്‍ യേശുക്രിസ്തുവിനെ വിശ്വസിച്ചു മാനസാന്തരപ്പെട്ടു അവിടുത്തെ അഭയം തേടി കല്പന പാലിച്ച് നിത്യജീവന്‍ നിലനിര്‍ത്തുകയും വേണം! ക്രിസ്തുവിലൂടെ അവര്‍ക്ക് അത്മീയമരണത്തെ അതിജീവിക്കാം! ഇത്തരം രോഗികളെ (നഷ്ട്ടപ്പെട്ട ആടുകളെ) തേടി യേശു ക്രിസ്തുഭൂമിയില്‍ അവതരിച്ചു!
"ഇസ്രായില്‍ ഭവനത്തിലെ നഷ്ട്ടപ്പെട്ട ആടുകളുടെ അടുത്തെക്ക് മാത്രമാണു ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്" (മത്തായി 15:24). ആടുകള് ഇടയന്റെ സ്വരം ശ്രവിക്കും! യേശുക്രിസ്തു വന്നില്ലായിരുന്നുവെങ്കില്,  നന്മയും തിന്മയും തിരിച്ചറിഞ്ഞു പൈശാചിന്റെ പ്രേരണയാല്  തിന്മപ്രവര്ത്തിച്ചു പിശാചിന് പിടിയിലായിപോയ ആടുകള് (ദൈവാത്മാവിനാല് ജനിച്ചവര് / തിരഞ്ഞെടുക്കപ്പെട്ടവര് / ഇസ്രയേല്ക്കാര്) വിധിയില്പ്പെടുകയും പിശാചു അവരുടെ ആത്മാവിനെ ദൈവത്തോട് വാദിച്ചു നരകത്തില്‍ പിടിച്ചെടുക്കുകയും, അങ്ങനെ അപ്പനെ (ദൈവത്തെ) കിട്ടിയില്ല എങ്കിലും, ദൈവമക്കളെ പിടിക്കുകയും ചെയ്യുമായിരുന്നു! 

കുട്ടികളുടെ മുൻപിൽ ഒരിക്കലും മാതാപിതാക്കള് പരസ്പരം സ്നേഹ രഹിതരായി കാണപ്പെടെരുത്! കുട്ടികളുടെ മുൻപിൽ കലഹിക്കുന്ന മാതാപിതാക്കള് കുട്ടികളിലെ ദൈവശക്തിയും ജ്ഞാനവും ഇല്ലാതാക്കുകയും; പകരം പൈശാചിക ശക്തിയും ജ്ഞാനവും അവരിൽ  ജനിപ്പിക്കുകയും ചെയ്യും! 

ലോകമാകുന്ന വയലില് പിശാചും ദൈവവും വിതച്ചു കൊയ്തുകൊണ്ടേ ഇരിക്കുന്നു! തന്റെ മക്കള്‍ നഷ്ട്ടപെടുമെല്ലോ എന്ന് കരുതി ദൈവം കളകളെയും വളരാന്‍ അനുവദിക്കുന്നു! മാതാപിതാക്കള്‍ കളകള്‍ എങ്കിലും ദൈവമക്കള്‍ ആകുന്ന അവരുടെ മക്കള്‍ കളകളെ ആശ്രയിച്ചാണ് ലോകത്തില്‍ ജീവിക്കുന്നത്! അതുപോലെ പല ദൈവമക്കളും പിശാചിന്റെ മക്കളെ ഈ ലോക ജീവിത്തില്‍ ആശ്രയിക്കുന്നു! അങ്ങനെ പിശാചിന്റെ മക്കളും ലോകത്തില്‍ തഴച്ചു വളരുന്നു! ".....വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ? അവൻ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും."  (മത്തായി 13:28,29).


കളകളുടെ  അനുപാതം നല്ല വിളകളെക്കാള് ലോകത്തില് കൂടി വന്നു കൊണ്ടേയിരിക്കുന്നു! നല്ല വികള്ക്ക് ഞെരുക്കവും കൂടിവരുന്നു! കളകളുടെ അനുപാതം വളരെ കൂടി ലോകം കളകള്കൊണ്ട് നിറയാറാകുമ്പോള്, അതായത്; ദൈവത്തിന് ആത്മാക്കളെ(ദൈവമക്കളെ) വളരെ കുറച്ചുമാത്രം ദൈവത്തിനു കിട്ടുന്ന അവസ്ഥയിലെത്തുമ്പോള്! ദൈവം ലോകമാകുന്ന വയല് ചുടും! അപ്പോള് ലോകവും അതിലെ  സമസ്തവും നശിക്കും!

"ചെവിയുള്ളവന്‍ കേള്‍ക്കട്ടെ" (മത്തായി 13:43).




മൂന്നു തരത്തില് പ്രത്യേകതകളുള്ള വിവേകമാണ് ഭാര്യാ ഭര്‍തൃ ബന്ധത്തില് ഐശ്യര്യം നേടുവാനുള്ള രഹസ്യം.

1.  "ഉപദേശം സ്വീകരിക്കുന്നവരോട് കൂടെയാണ് വിവേകം"  (സുഭാഷി
തം13:10). എപ്പോഴും "ക്രിസ്തുവിന്റെ" (ദൈവശക്തിയുടെയും ജ്ഞാനത്തിന്റെ) ഉപദേശം സ്വീകരിക്കുക! ക്രിസ്തുവിനാൽ നയിക്കപ്പെടാത്ത മനുഷ്യരുടെ  ഉപദേശം തേടരുത്! എന്നാല്; ഒഴിവാക്കാനാവത്ത സന്ദർഭങ്ങളിൽ പ്രതിഫലം നൽകികൊണ്ട് ലോകപരമായി ജ്ഞാനമുള്ള ചില മനുഷ്യരുടെ വിൽക്കപ്പെടുന്ന ഉപദേശം ദൈവിക സമ്മതപ്രകാരം  തേടാം. ഉദാ: ലോക നിയമങ്ങളെയും  അവകാശങ്ങളെയും കുറിച്ച് വക്കീലിനോട്, ഡോക്‌ടർ, etc.. കാരണം (1 കോറിന്തോസ്  10:25). അത്തരം ഉപദേശങ്ങൾ  നല്ലത് എന്ന് ദൈവം മനസ്സിലാക്കിയാൽ  സ്വീകരിക്കാം, നടപ്പാക്കാം! 

2.  "വിവേകി എന്തും ആലോചനയോടെ ചെയ്യുന്നു" (സുഭാഷിതം13:16). ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ ദമ്പതികള്‍ ഏതു പ്രവര്‍ത്തികളും പരസ്പരം ആലോചനയോടെ ചെയ്യണം! പ്രിത്യേകിച്ചും ക്രിസ്തുവിന്റെ ആത്മാവിൽ  നിലനിന്നു ജീവിച്ചു, ദൈവത്തോടാലോചിച്ചു ദൈവനാമ മഹത്വത്തിനായിരിക്കണം ജീവിതത്തിലെ  എല്ലാ പ്രവര്ത്തികളും! പൈശാചിക ശക്തിയില്  നിന്നോ  പൈശാചിക ജ്ഞാനത്തില് നിന്നോ, അത്തരം ജ്ഞാനത്താലോ ശക്തിയാലോ നയിക്കപ്പെടുന്ന മനുഷ്യരിൽനിന്നോ  ആലോചന സ്വീകരിക്കരുത്! 

3. "പെട്ടെന്ന് കൊപിക്കാത്തവന് ഏറെ വിവേകമുണ്ട്" (സുഭാഷിതം14:29). ഭാര്യാഭര്‍ത്രു ബന്ധത്തില്‍ പെട്ടന്നുള്ള കോപം ഇരുവര്‍ക്കും പാടുള്ളതല്ല!

പ്രിയ സുഹൃത്തേ, താങ്കള്‍ കോപിക്കാനുള്ള സമയം എത്ര എന്ന് കണ്ടെത്തിയാൽ അറിയാം, താങ്കള്‍ക്ക് എത്രമാത്രം വിവേകം ഉണ്ട് എന്ന്! യേശുവിനെ കുരിശില്‍ ആണി അടിച്ചു തൂക്കി! അപ്പോളും അവിടുന്ന് വിവേകം വെടിഞ്ഞു ആരോടും കൊപിച്ചില്ല! മനുഷ്യനായിട്ട് അവതരിച്ച ദൈവത്തിന്റെ വിവേകത്തിന്റെ അളവ്! നിയന്ത്രിക്കാന്‍ സാദ്യമല്ലാത്ത കോപം ഉള്ളവര്‍ ഉപവാസവും പ്രാര്‍ത്ഥനയും വഴി അത് നേടി എടുക്കണം! ശാരീരിക അസുഖം ഉള്ളവര്‍ അതിനു വേണ്ട മുന്‍കരുതല്‍ എടുക്കണം! എന്നിട്ടും, നിയന്ത്രിക്കാന് ‍ പ്രയാസമുള്ളതരത്തില് പൈശാചിക കോപത്തിന്റെ  ആത്മാവിന് അടിപ്പെട്ടു നില്ക്കുന്നവര്  യഥാര്‍ത്ഥ ക്രിസ്തു വിശ്വാസിയുടെ സഹായം തേടണം!

താങ്കള്ക്ക് എത്രമാത്രം "വിവേകം" ഉണ്ടോ അത്രമാത്രം "ജ്ഞാനമേ" താങ്കളില് ഉള്ളു! 
കാരണം, "ജ്ഞാനമാണ് ഞാന് എന്റെ വാസം വിവേകത്തിലും" (സുഭാഷിതം 8:12). താങ്കള്ക്ക് എത്രമാത്രം "ജ്ഞാനം" ഉണ്ടോ അത്രമാത്രo "ദൈവഭക്തിയെ" താങ്കളില് ഉള്ളു! കാരണം, "ജ്ഞാനം" ഉള്ളവര്ക്ക് മാത്രമേ ജീവിതത്തിലെ ഓരോ പ്രവര്ത്തിയിലും നന്മയും തിന്മയും തിരിച്ചറിഞ്ഞു തിന്മയെ വെറുത്തു നന്മ പ്രവര്ത്തിച്ചു ദൈവഭക്തി അനുഷ്ട്ടിക്കുവാന് കഴിയു. നന്മയും തിന്മയും തിരിച്ചറിഞ്ഞു പ്രവർത്തിക്കണമെങ്കില് ക്രിസ്തുവിൽ വസിക്കണം! "ദൈവഭക്തി തിന്മയെ വെറുക്കലാണ്" (സുഭാഷിതം 8:13). എത്രമാത്രം ദൈവഭക്തി താങ്കളില് ഉണ്ടോ അത്രമാത്രമേ താങ്കള്ക്ക് ദൈവവുമായിട്ടുള്ള സഹവാസവും അതിലൂടെ ഉള്ള ഐശ്യര്യവും! 

പൂർണ്ണമായ ദൈവഭക്തി പുലര്ത്താന്  ഭാര്യയും ഭർത്താവും ദൈവത്തിൽ വസിച്ചിരിക്കണം! അതായത്; അവരുടെ ഹൃദയത്തിൽ "ക്രിസ്തു"(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) പൂർണ്ണമായി വസിച്ചിരിക്കണം!  "നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക"(മത്തായി  22:37). ഭാര്യ;  പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസ്‌സോടുംകൂടെ ഏതുകാര്യത്തിലും സ്‌നേഹിക്കുക (അനുസരിക്കുക) ക്രിസ്തുവിനെയാണ്! മറിച്ചു; ഭർത്താവിനെ അല്ല! അത്പോലെ തന്നെ; ഭർത്താവ്;  പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്‌സോടുംകൂടെ ഏതുകാര്യത്തിലും സ്‌നേഹിക്കുക(അനുസരിക്കുക) ക്രിസ്തുവിനെയാണ്! മറിച്ചു; ഭാര്യയെ അല്ല! അവർ ഏതുകാര്യത്തിലും ക്രിസ്തുവില് നിന്നുള്ള  പ്രജോതനയാലോ, പ്രേരണയാലോ,  ഉത്തേജനയാലോ, നിർദേശത്താലോ പ്രവർത്തിക്കുന്നു. അങ്ങനെ അവരെ രണ്ടുപേരെയും ''ക്രിസ്തു'' നയിക്കുന്നു! ക്രിസ്തുവിന്റെ ആത്മാവ് അവരിലേക്ക്‌ പകരുന്ന പ്രേരണകളും കല്പനകളും ഒരേ രീധിയിൽ ആകുന്നു! ഭാര്യയും ഭർത്താവും ക്രിസ്തുവിന്റെ പ്രേരണകളും കല്പനകളും പൂർണമായി ഒരേരീധിയിൽ അനുസരിച്ചു തുടങ്ങുമ്പോൾ അവർ ഇരുവരും ഒരാത്മായിൽ അതായത് ക്രിസ്തുവിന്റെ ആത്മാവിൽ ജീവിച്ചു തുടങ്ങുന്നു! ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "അവര്‍ ഒറ്റ ശരീരമായിത്തീരും." (ഉൽപത്തി 2:24). 

ഭാര്യയും ഭർത്താവും, ക്രിസ്തുവിന്റെ  ആത്മാവിന്റെ ഫലങ്ങളായ  ദൈവീക സ്‌നേഹം, ദൈവീക ആനന്ദം, ദൈവീക സമാധാനം, ദൈവീക ക്ഷമ, ദൈവീക ദയ, ദൈവീക നന്‍മ, ദൈവീക വിശ്വസ്തതദൈവീക സൗമ്യത, ദൈവീക ആത്മസംയമനം ഇവയിലൂടെ പരസ്പരം സ്‌നേഹിക്കണം! ദമ്പതികൾക്കിടയിൽ ക്രിസ്തു ഫിൽറ്റർ (അരിപ്പ) പോലെ നിലനിർത്തണം! ദമ്പതികൾ ക്രിസ്തുവിനെ മറികടന്നു പൈശാചിക ആത്മാവിന്റെ ഫലങ്ങൾ പരസ്പരം കൈമാറി വർദ്ധിപ്പിക്കാതെ ശ്രദ്ധിക്കണം!  ഭാര്യയോ ഭർത്താവോ ക്രിസ്തുവിനേക്കാള് ഉപരിയായി തന്റെ പങ്കാളിയെ സ്നേഹിച്ചാൽ, അത്തരം സ്നേഹം പൈശാചിക ആത്മാവിനു ഇടം കൊടുക്കുകയും, അങ്ങനെ ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിൽ പൈശാചിക ആത്മാവിന്റെ ഫലങ്ങൾ പരസ്പരം കൈമാറി ഭിന്നത ഉണ്ടാവുകയും ദൈവീകമായ സ്നേഹം കുറയുകയും ചെയ്യുന്നു. ആയതിനാല്; ഭാര്യയും ഭർത്താവും എപ്പോഴും ലക്ഷ്യംവയ്‌ക്കേണ്ടത്, തങ്ങളിലും തങ്ങൾക്കിടയിലും ദൈവികമായ ശക്തിയും ജ്ഞാനവുമായ ''ക്രിസ്തു'' വളർന്നു അനുദിനം ശക്തിപ്രാപിക്കുന്നതിനു  തങ്ങളിൽ വസിക്കുന്ന ക്രിസ്തുവിനെ അനുസരിക്കണം. ക്രിസ്തുവിനെ വാക്കുകള്കൊണ്ടും പ്രവൃത്തികൾകൊണ്ടും, ചിന്തകൾകൊണ്ടും മറ്റുള്ളവരിലേക്ക് പകർന്നു ശക്തിപ്പെടുത്തണം. പ്രിത്യേകിച്ചും തങ്ങൾക്കു ജനിക്കുന്ന കുട്ടികളിലേക്ക്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: "അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും" (ഏശയ്യാ 1:19)


ജഡശരീരത്തിലുള്ള സ്നേഹം കേവലം ജഡികമാണ്! അത് നിത്യതയിലേക്ക് പോകുന്നുമില്ല! മാത്രമല്ല, അത് സംതൃപ്തി ഒരിക്കലും ആർക്കും നൽകുന്നുമില്ല! അതിനാല് തന്നെ അത് സംതൃപ്‌തിക്കായി മറ്റുപലതിനെയും തേടിക്കൊണ്ടിരിക്കുകയും, അങ്ങനെ തിന്മകളിൽ പെട്ട് എതിർക്രിസ്തുവിൽ അതായതു പൈശാചിക ശക്തിയിലും ജ്ഞാനത്തിലും നയിക്കപ്പെട്ടു ജീവിതം ദുരിത പൂർണ്ണമായി മാറുകയും ചെയ്യും! എന്നാല്; ക്രിസ്തുവിലുള്ള ഭാര്യാ-ഭർതൃ ബന്ധം പൂർണ്ണ സംതൃപ്‍തി കൈവരുത്തുകയും; അത് കൂടുതൽ സ്വർഗ്ഗീയമാവുകയും; അതുവഴി ജനിക്കുന്ന മക്കള് ദൈവമഹത്വത്തില് ജന്മമെടുത്തതുകൊണ്ട് ജന്മനാല് ദൈവാത്മാവിനാല് നയിക്കപ്പെടുന്ന ദൈവമക്കളാവുകയും ചെയ്യും! ഏക ആത്മാവിൽ വസിക്കുന്ന ഭാര്യക്കു ഭർത്താവിന്റെ ചിന്തകളും ആഗ്രഹങ്ങളും ആത്മാവിൽ തിരിച്ചറിഞ്ഞു മനസിലാക്കാന്  കഴിയും! അതുപോലെ തന്നെ ഏക ആത്മാവിൽ വസിക്കുന്ന ഭർത്താവിന് ഭാര്യയുടെ ചിന്തകളും ആഗ്രഹങ്ങളും ആത്മാവില് തിരിച്ചറിഞ്ഞു മനസിലാക്കാന് കഴിയും! ഹൃദയകൊണ്ടു ക്രിസ്തുവിന്റെ ഉപദേശങ്ങൾ അനുസരിക്കാന് തീക്ഷണതയും പൂർണ്ണമനസ്സും പൂർണ്ണ ശക്തിയും കാണിച്ചുകൊണ്ട് ഭാര്യയും ഭർത്താവും ക്രിസ്തുവിൽ പരസ്പരം സ്നേഹിക്കുക! അതിനുശേഷം മക്കളെ, അതിനു ശേഷം മറ്റു ദൈവമക്കളെ ക്രിസ്തുവിൽ സ്നേഹിക്കുക! അതിനുള്ള ''വിവേകം'' എപ്പോഴും നിലനിർത്തുക!

മൂന്നു തരത്തിലുള്ള പ്രത്യകതകള്‍ ഉള്ള "വിവേകം" - പരിശുദ്ധ ആത്മാവില്; നിർമ്മല മനഃസാക്ഷിയിൽ; ക്രിസ്തുവിൽ നിന്നും ഉപദേശം തേടി സ്വീകരിക്കുന്നത്, എന്തും ആലോചനയോടെ പ്രവര്‍ത്തിക്കുന്നത് - അതായതു എടുത്തു ചാട്ടം എന്ന സ്വഭാവം ഇല്ലാത്ത! പെട്ടെന്ന് കോപിക്കാത്ത - "വിവേകം കാത്തുസുക്ഷിക്കുന്നവന് ഐശ്യര്യമുണ്ടാകും" (സുഭാഷിതം19:8).

"പിതാവായ ദൈവത്തിന്റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ജെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കം ഏല്കാതെ തന്നെ തന്നെ കാത്തു സുക്ഷിക്കുക" (യാകോബ് 1:27).

ഈ പ്രവര്‍ത്തികള്‍ താങ്കളുടെ ജീവിത്തില്‍ ഉണ്ടോ? "മകനെ, നമ്മള്‍ ദരിദ്രരരായിത്തിര്ന്നതില്‍ നിനക്ക് ആധിവേണ്ട. നിനക്ക് ദൈവഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും അവിടുത്തേക്ക്‌ പ്രീതികരമായതു അനുഷ്ട്ടിക്കുകയും ചെയ്താല്‍ നിനക്ക് വലിയ സമ്പത്ത് കൈവരും" (തോബിത്4:21). 
എന്തെന്നാല്;  "വിനയത്തിനും ദൈവഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്." (സുഭാഷിതം 22:4).

എന്താണ് ദൈവത്തെ പ്രീതിപ്പെടുത്തുന്ന പ്രവര്ത്തി ?

  
യേശു പറഞ്ഞു: "ഇതാണ് ദൈവഹിത മനുസരിച്ചുള്ള  പ്രവര്‍ത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക." (യോഹന്നാന്‍6:29). പ്രിയ സുഹുര്ത്തെ, താങ്കളുടെ മനസ്ക്ഷിക്ക് വിരുദ്ധമായ കാര്യം ഒരിക്കല്‍ എങ്കിലും ജീവിത്തില്‍ പ്രവര്ത്തിച്ചിട്ടുണ്ടെങ്കില്‍ ഒട്ടും മടിക്കാതെ യേശുക്രിസ്തുവിനെ അവിടുത്തെ വചനം പാലിച്ചു വിശ്വസിച്ചു അഭയം തേടാന്‍ മടിക്കരുതേ! അങ്ങനെ യേശുക്രിസ്തുവിന്റെ അനുഗ്രഹം നിങ്ങളുടെ ഭാര്യാഭര്തൃ ബന്ധത്തില് എശ്വര്യത്തിന്റെ വാടാമലരുകള് എന്നും വിരിയിക്കട്ടെ! ക്രിസ്തുവിനോട് ചേരുന്നത് ഒരു മതത്തില്‍ ചേരുന്നതല്ല! യേശുക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല!

"...നിന്റെ യൗവ്വനത്തിനെ ഭാര്യ, അനുഗ്രഹീതയായിരിക്കട്ടെ; അവളില് ആനന്ദംകൊള്ളുക" (സുഭാഷിതം 5:18).

"ഭാര്യയുടെ ശരീത്തിന്മേല് അവള്ക്കല്ല അധികാരം, ഭര്ത്താവിനാണ്. അതുപോലെ തന്നെ ഭര്ത്താവിന്റെ ശരീത്തിന്മേല് അവനല്ല, ഭാര്യക്കാണ്  അധികാരം" (1കോറി 7:4).

"ക്രിസ്തുവില് പുരുഷനും സ്ത്രീയും പരസ്പരം ആശ്രയിച്ചാണു നിലകൊള്ളുന്നത്" (1 കോറി 11:11). ക്രിസ്തു അഥവ ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലുമുള്ള ജീവിതത്തിൽ നിന്നും പുറത്തുപോയി പൈശാചിക ശക്തിയിലും ജ്ഞാനത്തിലും ജീവിക്കാതിരിക്കാൻ ദമ്പതികൾ പരസ്പരം ഉപദേശിച്ചും, തിരുത്തിയും, ക്ഷമിച്ചും, പ്രോത്സാഹിപ്പിച്ചും മുന്നേറണം! 

ആദിമുതൽ മനുഷ്യന് ഒരു തുണയെയാണ് ദൈവം കൊടുക്കുന്നത്.  "മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവന്നു തക്കതായ ഒരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു യഹോവയായ ദൈവം അരുളിച്ചെയ്തു"(ഉല്പത്തി 2:18).

 ദൈവം നിങ്ങളെ   അനുഗ്രഹിക്കട്ടെ. ആമേന്.

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.