This website comprises chapters from the book, "The Bible Secrets" (Malayalam).

02/14/14





Chapter - 5. 
കര്ത്താവായ യേശു ക്രിസ്തുവിന്റെ ഓര്മ്മ ആചരണം. (അപ്പം മുറിക്കലും പാന പാത്രം പങ്കു വയ്ക്കലും).
യേശു ക്രിസ്തുവിന്റെ ശിഷ്യന്മാര് (അനുയായികള്)  അവിടുത്തെ നാമത്തില് ഒരുമിച്ചു കൂടുമ്പോള് കര്ത്താവിന്റെ ഓര്മ്മ ആചരിക്കണം എന്ന് കല്പ്പിച്ചിരിക്കുന്നു! ഈ ഓര്മ്മ ആചരണം എപ്രകാരമായിരിക്കണം എന്നും കര്ത്താവിന്റെ ഗ്രന്ഥമായ വി. ബൈബിളില് എഴുതപ്പെട്ടിരിക്കുന്നു. പത്രമാസികകളോ, ടെലിവിഷന്, റേഡിയോ തുടങ്ങിയ മാധ്യമങ്ങളോ,  കര്ത്താവിന്റെ കാലത്ത് മനുഷ്യരാല് കണ്ടു പിടിക്കപെട്ടിരുന്നില്ല! അതിനാല് തന്നെ ഇത്തരം മാധ്യമങ്ങള് വഴി കര്ത്താവിന്റെ ജനനം, ജീവിതം,പുതിയ നിയമ ഉടമ്പടി സ്ഥാപനം,  പീഡാസഹനം, കുരിശു മരണം, ഉയിര്പ്പ്, സ്വര്ഗാരോഹണം, ഇവ രേഖപ്പെടുത്തിവച്ച്, കര്ത്താവിനെ കുറിച്ച് വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കുവാനും കഴിയുമായിരുന്നില്ല! അതിനാല് തന്നെ,  വരും തലമുറ രക്ഷകന് വന്നുകഴിഞ്ഞു എന്നും, ദൈവം മനുഷ്യരുമായി "പാനപാത്രം" (കുരിശു മരണം) എന്ന  "ഉടമ്പടി", മനുഷ്യര്ക്ക് "നിത്യജീവന്" യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി, അവിടുത്തെ കൃപയാല് നേടിയെടുക്കാനുള്ളത് നടത്തി കഴിഞ്ഞു എന്ന സത്യം  ഭൂമിയില് വിസ്മരിച്ചു കളയാതെ എന്നും ഒര്മ്മിക്കപെടെണ്ടതും അനുവാര്യമായിരുന്നു!!  അതിനാല് തന്നെ കര്ത്താവ് തന്റെ അനുയായികള് ആയിതീരുന്നവരോട് തന്റെ ഓര്മ്മ ആചരണം ഇപ്രകാരം അപ്പം മുറിച്ചും പാനപാത്രം പങ്കുവച്ചും പ്രതീകത്മകമായി ആചരിക്കാന് അവശ്യപ്പെട്ടിരിക്കുന്നു!

യേശുവിന്റെ  "പാന പാത്രംഅവിടുത്തെ  ശരീരം മുറിഞ്ഞു രക്തം ചിന്തിയുള്ളകുരിശുമരണം! അവിടുന്ന് നടത്തിയ ഈ ഉടമ്പടിയുടെ പ്രതീകാത്മകമായ "ഓര്മ ആചരണം" തന്റെ അന്ത്യഅത്താഴവേളയില് സ്ഥാപിച്ചു!

പ്രിയ സുഹുര്ത്തെ താങ്കള് ക്രിസ്തിയാനി എങ്കില് താങ്കളും യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് ഭൂമിയില് ജീവിച്ച് യേശുവിനെ പോലെ ഒരിക്കല് മരിക്കണം. (യേശുവിന്റെ പാന പാത്രം കുടിക്കണം)! എന്നാല്, അത് യേശു മരിച്ചപോലെ കുരിശില് കയറി രക്തം ചിന്തിയാകണമെന്നില്ല! അത് രോഗം മൂലമാകാം! അത് വാര്ധക്ക്യം മൂലമാകാം! അത് അപകടം മൂലമാകം! ഇങ്ങനെ എതെങ്കിലു രീധിയില് യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് താങ്കള് യഥാര്ധ പാന പാത്രം കുടിക്കണം! അങ്ങനെ യേശുക്രിസ്തുവിന്റെ ആത്മാവില് ക്രിസ്തുവിനാല്.. ക്രിസ്തുവിനോട് കൂടി.. നിത്യ ജീവനില് പങ്കാളിയാകണം! പിശാചിനും പാനപത്രം ഉണ്ട്.(1 കൊറന്തിയോസ് 10:21)! ചില മനുഷ്യര് പിശാച്ചിന്റെ ആത്മാവില്,  പിശാച്ചിന്റെ പാന പാത്രം (മരണം) കുടിച്ചു ശിക്ഷാവിധിയില് അകപ്പെടുന്നു!

പ്രതീകാത്മകമായി അപ്പം മുറിച്ചും പാന പാത്രം കുടിച്ചും ജീവിക്കബോള് യേശു ക്രിസ്തുവിന്റെ  (പാന പാത്രം) രക്തം ചിന്തിയുള്ള കുരിശിലെ മരണം ഒര്മിക്കുന്നു! വിശ്വാസജീവിതത്തിലെ ക്ലേശങ്ങള് സ്വന്ത ജീവിതത്തില് അനുഭവിക്കുമ്പോള് യേശു ക്രിസ്തുവിന്റെ പാനപാത്രത്തില് പങ്കുചേരുന്നു!! പരിശുദ്ധ ആത്മാവില് ഏതെങ്കിലും രീധിയില് ഈ ഭൂമിയില് ജഡമരണം പ്രാപിച്ചു ആത്മലോകത്തിലേയ്ക്ക് നിത്യ ജീവനില് മാറ്റപ്പെടുമ്പോള് കര്ത്താവിന്റെ പാനപാത്രം ഭൂമിയില് വിശ്വാസി യഥാര്ഥത്തില് കുടിച്ചു പൂര്ത്തിയാക്കുന്നു! അങ്ങനെ വിശ്വാസി കര്ത്താവിന്റെ ഉടമ്പടിയില് പങ്കുചേരുന്നു! വെളത്തില് മുങ്ങി പ്രതീകത്മകമായി യേശുവിന്റെ മരിച്ച്‌ ഉയര്പ്പില് പങ്കാളിയാകുമ്പോള്, പരിശുദ്ധ ആത്മാവില് ജഡശരീരത്തില്ജീവിച്ച്, ജഡത്തില് ജീവന് വെടിഞ്ഞുള്ള യഥാര്ദ്ധ മരണം വരിച്ച്, യേശു ക്രിസ്തുവിന്റെ  പരിശുദ്ധ  ആത്മാവില് നിത്യജീവനില്, ആത്മലോകത്തില് യേശുക്രിസ്തുവിന്റെ പോലുള്ള രൂപാന്തരപ്പെട്ട ശരീരത്തില്  പ്രവേശിക്കുമ്പോള്, ക്രിസ്തുവിന്റെ ഉയര്പ്പില് യഥാര്ഥത്തില് വിശ്വാസികള് പങ്കാളികളാകുന്നു!

തന്റെ ഓര്മ്മക്ക് വേണ്ടി തന്റെ ജന്മദിനം ആഘോഷിക്കണം എന്ന് കര്ത്താവ് ഒരിടത്തും അവിടുത്തെ ഗ്രന്ഥത്തില് എഴുതിച്ചില്ല! തന്റെ ഓര്മ്മയ്ക്ക്‌ വേണ്ടി തന്റെ മരണദിനം ആചരിക്കണമെന്ന്കര്ത്താവ് ഒരിടത്തും തന്റെ ഗ്രന്ഥത്തില് എഴുതിച്ചില്ല! അതുപോലെ തന്നെ എഴുതിച്ചിട്ടില്ല തന്റെ ഉയര്പ്പുദിനം ഓര്മ്മയ്ക്ക്‌ വേണ്ടി ആചരിക്കണം എന്ന്! അവിടുത്തേക്ക്‌ അറിയാമായിരുന്നു ഇത്തരം ദിനങ്ങള് ആചരണങ്ങളിലൂടെ പിശാച്ച് മുതലെടുക്കുമെന്നും, അത്മൂലം അവിടുത്തെ നാമം വിജാതീയരുടെ ഇടയില് ദുഷിക്കുമെന്നു, അങ്ങനെ അത് വിശ്വാസികളായ മനുഷ്യര്ക്ക് ഇടര്ച്ചക്ക് കാരണവും തന്റെ സഭക്ക് തളര്ച്ചക്ക് കാരണവും ആയിതീരുമെന്നും!

ഇനി ഇപ്രകാരം കര്ത്താവ് പറയാത്ത രീധികളില് കര്ത്താവിന്റെ ഓര്മ്മ അചരിക്കുന്നവരെ നിങ്ങള് ഒരുനിമിഷം ചിന്തിക്കൂ...

നിങ്ങളുടെ ഇത്തരം ആഘോഷങ്ങളിലൂടെ എത്ര ആളുകള് മാനസന്ധരപ്പെട്ടു യേശു ക്രിസ്തുവില് പുതിയതായി വിശ്വാസം സ്വീകരിച്ചു?

ഇത്തരം ആഘോഷങ്ങളിലൂടെ എത്ര ആളുകള് മദ്യപാനം, വിഗ്രഹ ആരാധന തുടങ്ങിയ നിത്യ നാശം ഉറപ്പാക്കുന്ന കാര്യങ്ങള് തുടങ്ങി പിശചിലേക്ക് അടുത്ത് നിത്യ നരകം സ്വന്തമാക്കി!

വിജാതിയര് പോലും തങ്ങളുടെ ദൈവം ചത്തുപോയി എന്ന് പറയാത്ത ഇക്കാലത്ത് നിങ്ങള് അവരുടെ മുന്പില് നിത്യം ജീവിക്കുന്ന കര്ത്താവിനെ പല രീധികളില് അധിക്ഷേപിച്ചില്ലേ?

നിങ്ങളുടെ ഇത്തരം വചന വിരുദ്ധഓര്മ്മ ആചരണം കാരണം (മദ്യപാനം മൂലം) മൂലം എത്ര അക്രമങ്ങളില് എത്രപേര് മരിച്ചു? എത്രപേര് നശിച്ചു ?

നിങ്ങള് പണം ഉണ്ടാക്കാന് അല്ലെ ഇത്തരം ആചാരങ്ങളും ആഘോഷങ്ങളും മതകര്മങ്ങളും നടത്തുന്നത് ?

ആരുടെ നാമമാണ് ഇത്തരം ആഘോഷങ്ങളിലൂടെ മഹത്വപ്പെടുന്നത് ?

കര്ത്താവ് കല്പ്പിച്ചത്പോലെ അവിടുത്തെ ഓര്മ്മ ആചരണം നടക്കട്ടെ! കൂട്ടയ്മയുടെ നേതാവ് അപ്പം മുറിച്ചു പങ്കുവെച്ചു കൊടുക്കട്ടെ! പാനപാത്രം ആശിര് വദിച്ചു കൂട്ടായ്‌ മയിലുള്ളവര്ക്ക് കൊടുക്കട്ടെ! അത്തരം അവസരത്തില് പുസ്തകം ആവര്ത്തിച്ച്‌ വായിച്ച് കൂട്ടയ്മയില് ഉള്ളവരെ ബോറടിപ്പിക്കാതെ, അവിടുന്ന് കുരിശില് മുറിവേല്ക്കപ്പെട്ടതിന്റെയും, രക്തം ചിന്തി മരിച്ചുണ്ടാക്കിയ പുതിയ ഉടമ്പടിയെ (പാനപാത്രo) കുറിച്ചും, അതില് വിശ്വസിച്ചു മനസന്ധരപ്പെട്ടു നിത്യജിവന് നല്കുന്ന സ്വര്ഗ്ഗത്തില് നിന്നും പിതാവ് തരുന്ന നിത്യജീവന്റെ "അപ്പം" (ദൈവ വചനം / പരിശുദ്ധ ആത്മാവിനെ) പ്രാപിക്കേണ്ടതിനെ കുറിച്ചും മനുഷ്യരെ പഠിപ്പിക്കട്ടെ! അതിനുവേണ്ടി കര്ത്താവ് ഭൂമിയില് കാണിച്ചു തന്ന അവിടുത്തെ ജീവിതത്തെ കുറിച്ചും മറ്റുള്ളവരെ പഠിപ്പിക്കട്ടെ! അങ്ങനെ ആളുകള് കര്ത്താവിനെ ഓര്മ്മിക്കുക യും  മാനസാന്തരപ്പെടുകളെയും അത്മീയ ജീവിത വഴി മനസിലാക്കി നിത്യജീവന് പ്രാപിക്കുകയും ചെയ്യട്ടെ! കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ.




"സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും. ലോകത്തിനു വേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്." (യോഹന്നാന്‍ 6:51). യേശു പറഞ്ഞ ഈ അപ്പം മനുഷ്യര്‍ക്ക് തിന്നുവാന്‍ കൈകൊണ്ടു നിര്മിക്കാമോ? 

"അവന്‍, അപ്പമെടുത്ത്, കൃതഞ്ഞതാ സോസ്ത്രം ചെയ്തു, മുറിച്ചു, അവര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്ക്ക് വേണ്ടി നല്കപെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മക്കായി ഇത് ചെയ്യുവിന്‍." (ലൂക്കാ22:19), (1കോറിന്തിയോസ്‌  11:23). ഈ വചനം തെറ്റായി പഠിപ്പിച്ചു അനേകരെ തെറ്റിച്ചു വിഗ്രഹ ആരാധനയിലേക്ക് നടത്തി പിശാചിന്റെ പിടിയില് അകപെടുത്തി നശിപ്പിക്കുന്നവരും നശിക്കുന്നവരും അനേകരാണ്!

എവിടെയാണ് ചിലര്‍ക്ക് തെറ്റിപോകുന്നത്?

 അവര്‍ ബൈബിളില്‍ എഴുതിയിരിക്കുന്ന മറ്റു ചല വചനങ്ങള്‍ ഒരിക്കലും കാണുന്നില്ല! "ഉപമകളിലൂടെ അല്ലാതെ അവന്‍ ഒന്നും അവരോടു പറഞ്ഞിരുന്നില്ല" (മത്തായി 13:34), (മാര്‍കോസ്4:10-12), (മത്തായി13:10-13). ഇവിടെയേശു, തന്റെ ശരീരത്തെ മനുഷ്യന്‍ കൈകൊണ്ടു ഉണ്ടാക്കിയ ഒരു അപ്പത്തോട് ഉപമിച്ചിരിക്കുന്നു! യേശു തന്റെ ശരീരത്തെ വാതിലിനോടു, വഴിയോടും, മുന്തിരിവള്ളിയോടും, വെളിച്ചതോടും അങ്ങനെ പലതിനോടും ഉപമിച്ചു പഠിപ്പിച്ചിട്ടുണ്ട് എന്നത് മനസിലാകിയിരിക്കണം!

മനുഷ്യന്‍ ചുട്ട അപ്പത്തിനു ഒരിക്കലും നിത്യ ജീവന് കൊടുക്കാന്‍ സാദ്യമല്ല, കാരണം,  മനുഷ്യനാല്‍ നിര്‍മ്മിക്കപെട്ട അപ്പത്തിനു ജീവന്‍ ഇല്ല എന്നത് തന്നെ! ‍ എന്തെന്നാല്‍, "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യന്‍ നിര്‍മ്മിത ആലയങ്ങളിലല്ല വസിക്കുന്നത്." (അപ്പ:പ്ര 17:24). മനുഷ്യന്‍ നിര്‍മ്മിക്കുന്ന അപ്പം ആകുന്ന ആലയത്തില്‍ വസിക്കുന്നവന്‍ അല്ല നമ്മുടെ കര്‍ത്താവ്!

"ലോകത്തെയോ ലോകത്തിലുള്ള വസ്തുകളെയോ നിങ്ങള്‍ സ്നേഹിക്കരുത്" (1യോഹന്നാന്‍ 2:15). മനുഷ്യന്‍ നിര്‍മ്മിച്ച അപ്പം എത്ര വെളുപ്പിച്ചു കനം കുറച്ചു വട്ടത്തില്‍ ആക്കിയാലും അത് ഒരു വസ്തു തന്നെയാണ്! ഇത്തരം അപ്പങ്ങള്‍ നിര്‍മ്മിച്ച്‌; അതിനെ ആരാധിക്കുകയും പ്രണമിക്കുകയും ചെയ്യുപോള്‍ ഈ വചനം ഓര്മ്മിക്കുക. "മുകളില്‍ ആകാശത്തിലോ താഴെ ഭുമിയിലോ ഭുമിക്കടിയെലോ, ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്മിക്കരുത്. അവയ്ക്ക് മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്" (പുറപ്പാട് 20:3-5). (നിയമാവര്‍ത്തനം 5:7,8). ആകാശത്തിലുള്ള ചന്ദ്രന്റെയും സൂര്യന്റെയും മാതൃക അപ്പത്തിന്റെ രൂപത്തില്‍ ഉണ്ടാക്കിയിട്ട് അതിനെ ആരാധിക്കുന്നവരും അതിനെ പ്രണമിക്കുന്നവരും വിഗ്രഹ ആരാധനയാണോ നടത്തുന്നത് എന്ന് ചിന്തിക്കുക!


"..... ... നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നു ഞാന് പറയുന്നു" (1കോറിന്തോസ്‌ 15:50). മനുഷ്യരാല് നിര്മ്മിക്കപ്പെട്ട നശ്വരമായ അപ്പം തിന്നും,  വീഞ്ഞു കുടിച്ചും ആര്ക്കും അനശ്വരമായ നിത്യജീവന് അവകാശപ്പെടുത്താണ് കഴിയുകയില്ല! 


"ഇതാ ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്...... ..... ........സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപെട്ടവരെ പോലും വഴിതെറ്റിക്കതക്ക വിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും" (മത്തായി 24:23,24). കാസയിലെ അപ്പത്തില്‍ യേശുക്രിസ്തു ഉണ്ട് എന്ന് കേള്ക്കുമ്പുഴെ ആ യേശുവിനെ തിന്നാന്‍ ഓടുന്നവരും, അവിടെ ചെന്ന് വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കണ്ടെന്നുo, അവ കിട്ടിയെന്നും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നവര്,‍ ‍ഈ വചനം വായിച്ചിട്ടുണ്ടോ?

"നമ്മുടെ ദൈവമായ കര്‍ത്താവ്‌ ഒരേ ഒരു കര്‍ത്താവാണ്." (നിയമാവര്‍ത്തനം 6:4). അപ്പത്തില്‍ കര്‍ത്താവിനെ ഉണ്ടാകുന്നവര്‍ എത്ര കര്‍ത്താവിനെ ഉണ്ടാക്കുന്നു!

"നശ്വരമായ അപ്പത്തിനു വേണ്ടി അദ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനു വേണ്ടി അദ്വാനിക്കുവിന്‍" (യോഹന്നാന്‍ 6:27). മനുഷ്യര്‍ ഉണ്ടാക്കുന്ന അപ്പം നശിച്ചു പോകുന്നതാണ്!

"പിതാക്കന്മാര്‍ മന്ന ഭക്ഷിച്ചു, എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവര്‍ നിത്യം ജീവിക്കും." (യോഹന്നാന്‍6:58). പിതാക്കാന്‍മാര്‍ ഭക്ഷിച്ച ''മന്ന'' എന്ന അപ്പം വായിലൂടെ ചവച്ചു അരച്ച് തിന്നാന്‍ പറ്റുന്ന ഒരു വസ്തു ആയിരുന്നു! എന്നാല്‍; കര്‍ത്താവ് നല്‍കുന്ന നിത്യജീവന്‍ നല്‍കുന്ന അപ്പം അത്തരത്തില്‍ ഉള്ള ഒരു വസ്തു അല്ല!

"ആരെങ്കിലും ഇത് ബലിഅര്‌പ്പിച്ച വസ്തുവാണ് എന്ന് പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെ കരുതിയും മനസാക്ഷിയെ കരുതിയും നീ അതു ഭക്ഷിക്കരുത്" (1കോറിന്തോസ്‌ 10:28). ക്രിസ്തിയാനി എന്ന് വിളിക്കപെടുന്നവര്‍ ആരെങ്കിലും ബലി അര്‌പ്പിച്ച അപ്പം കഴിച്ചിട്ടുണ്ടോ?

"എന്റെ പിതാവാണ് സ്വര്‍ഗത്തില്‍ നിന്നും യഥാര്‍ഥ അപ്പം തരുന്നത്." (യോഹന്നാന്‍ 6:32). ഈ അപ്പം മനുഷ്യര്‍ക്ക് നിര്‍മ്മിച്ച്‌ കൊടുക്കാന്‍ പറ്റുമോ?





എപ്രകാരം യേശുതരുന്ന പാനപാത്രം / രക്തം  പാനം ചെയ്യാം? എപ്രകാരം യേശുതരുന്ന  ഭക്ഷണം / ശരീരം  ഭക്ഷിക്കാം?

"ശിഷ്യന്‍മാര്‍ അവനോട്‌ അപേക്‌ഷിച്ചു: റബ്‌ബി, ഭക്‌ഷണം കഴിച്ചാലും. അവന്‍ പറഞ്ഞു: നിങ്ങള്‍ അറിയാത്ത ഭക്‌ഷണം എനിക്കുണ്ട്. ആരെങ്കിലും ഇവനു ഭക്‌ഷണം കൊണ്ടുവന്നു കൊടുത്തിരിക്കുമോ എന്നു ശിഷ്യന്‍മാര്‍ പരസ്‌പരം  പറഞ്ഞു. യേശു പറഞ്ഞു: എന്നെ അയച്ചവന്റെ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്റെ ഭക്‌ഷണം" (യോഹന്നാന് 4:31-34). യേശു ക്രിസ്തു അയച്ച അവിടുത്തെ ശിഷ്യന്മാരുടെ ഭക്ഷണം എന്ത്? പാനിയം (പാനപാത്രം) എന്ത്? അയച്ച യേശുക്രിസ്തുവിന്റെ ഇഷ്ട്ടം പ്രവര്ത്തിച്ച് അയച്ചവന് പറഞ്ഞ ജോലി പൂര്ത്തിയാക്കുക എന്നത് തന്നെ! "എന്നെ സ്നേഹിക്കുന്നവന്‍ എന്റെ കല്പനകള്‍ പാലിക്കും" (യോഹന്നാന് 14:23). യേശു അരുളിച്ചെയ്ത കല്പ്പനകള് പാലിച്ചു; യേശുവിനെ സ്നേഹിക്കുമ്പോള്, മനുഷ്യര്ക്ക് നിത്യജീവന് ലഭിക്കുന്ന ഭക്ഷണം ലഭിക്കുന്നു!(യോഹന്നാന് 8:51).

"ഞാന്‍ പിതാവിലും പിതാവ്‌ എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ്‌ തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്‌. ഞാന്‍ പിതാവിലും പിതാവ്‌ എന്നിലും ആണെന്ന്‌ ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്" (യോഹന്നാന് 14:10,11). യേശു ക്രിസ്തുവിലൂടെ സംസാരിച്ചതും പ്രവര്ത്തിച്ചതും പിതാവായ ദൈവം തന്നെ! പിതാവായ ദൈവത്തിന്റെ പുത്രനായ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും അഥവാ ക്രിസ്തുവാണ് മനുഷ്യനായി അവതരിച്ച യേശു! "ക്രിസ്തുവിന്റെ തലയാണ് യഹോവ" (1 കോറിന്തോസ്  11:3) യേശുവെന്ന ക്രിസ്തു(പുത്രന്) വഴി യഹോവ മനുഷ്യരോട്  സംസാരിച്ചു!

പിതാവായ ദൈവം, തന്റെ പുത്രനായ (ശക്തിയും ജ്ഞാനവുമായ) യേശുക്രിസ്തുവിലൂടെ പറഞ്ഞു: "എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരംയഥാര്‍ഥ ഭക്‌ഷണമാണ്‌. എന്റെ രക്‌തംയഥാര്‍ഥ പാനീയവുമാണ്‌. എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു" (യോഹന്നാന്6:54). പിതാവായ ദൈവം തന്റെ പുത്രനിലൂടെ വിണ്ടും പറയുന്നു "ഇത് സ്വര്ഗത്തില് നിന്ന് ഇറങ്ങി വന്ന അപ്പമാണ്"(യോഹന്നാന് 6: 58).

"യേശുവിനെ മരിച്ചവരില് നിന്നും ഉയര്പ്പിച്ചന്റെ ആത്മാവ് നിങ്ങളില് വസിക്കുന്നുണ്ടെങ്കില്, യേശുക്രിസ്തുവിനെ ഉയര്പ്പിച്ചവന് നിങ്ങളുടെ മര്ത്യശരീരങ്ങള്ക്കും നിങ്ങളില് വസിക്കുന്ന തന്റെ ആത്മാവിനാല് ജീവന് പ്രദാനം ചെയ്യും." (റോമ 8:11).

ഇതില് നിന്ന് അല്പമെങ്കിലും ദൈവാത്മാവിന്റെ സ്പര്ശം ഉള്ളവര്ക്ക് ചില സത്യങ്ങള് മനസിലാക്കാം! ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌ യേശു (മത്തായി16:16), (കൊളോസോസ്‌1:15). "ക്രിസ്തു ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ്" (1കോറി1:24). യഹോവയായ ദൈവം, യേശുവാണ് തന്റെ പുത്രന് (ശക്തിയും ജ്ഞാനവും) എന്ന് നേരിട്ടു പ്രക്ക്യാപിച്ചു (മത്തായി2:15, 3:17, 17:5), (മര്ക്കോസ് 1:11,9:7), (ലൂക്കാ 3:22,9:35,20:13),  (യോഹ 1:14), (2 പത്രോസ് 1:17), (etc... ഞാന് ക്രിസ്തുവാണ് (ദൈവത്തിന്റെ പുത്രനാണ്) എന്ന് യേശുവും പ്രക്ക്യാപിച്ചു (യോഹ4:26), (മത്തായി 24:5), (ലൂക്കാ 21:8,22:70,24:25,26), (etc... പുത്രനല്ലാതെ ആരും ദൈവത്തെ കണ്ടിട്ടില്ല (യോഹ 1:18, 6:46). ദൈവത്തിന്റെ ശക്തിയെ കണ്ടാല് അത് ദൈവത്തെ കണ്ടതുപോലെ!  പുത്രന് ദൈവത്തിലും ദൈവം പുത്രനിലും! (യോഹന്നാന് 14:10,11). "പുത്രനെ സ്വന്തമാക്കിയവര് ജീവനെ സ്വന്തമാക്കിയിരിക്കുന്നു"(1 യോഹന്നാന്5:12). 

പുത്രന് അഥവാ ക്രിസ്തു, മനുഷ്യര്ക്ക്  ജീവന് നല്കുന്ന അപ്പമാകുന്ന  ദൈവത്തിന്റെ ശക്തിയും ജ്ഞാനവും സ്വര്ഗ്ഗത്തില് നിന്നും വന്നു! ക്രിസ്തു അഥവാ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും അഥവാ പുത്രന് അഥവാ ഉന്നതത്തില് നിന്നും വരുന്ന ദൈവശക്തിയായ പരിശുദ്ധന്റെ ആത്മാവ് തന്നെ, മനുഷ്യര്ക്ക് നിത്യജീവന് നേടിത്തരുന്ന വഴിയും, വാതിലും, നിത്യജീവന്റെ അപ്പവും! (യോഹന്നാന്  5:21) പരിശുദ്ധന്റെ ആത്മാവ് മനുഷ്യശരീരത്തില് വസിച്ചാല് ആ ആത്മാവ് മനുഷ്യര്ക്ക്‌ നിത്യജീവന് പ്രദാനം ചെയ്യും, ആത്മീയ ശരീരത്തില് അന്ത്യദിനത്തില്  ഉയര്പ്പിക്കും! (യോഹന്നാന്  6:40)

"ദൈവം ആത്മാവാണ്"  (യോഹന്നാന് 4:23). യേശുവില് വചനം പാലിച്ച്, യേശു ക്രിസ്തുവിലൂടെ പരിശുദ്ധ ആത്മാവിനെ തിന്നുന്നവര് (ശരീരത്തില് സ്വീകരിക്കുന്നവര്) നിത്യജീവന് നല്കുന്ന അപ്പം (ക്രിസ്തുവിന്റെ ശരീരം) തിന്നുന്നു! യേശു പറയുന്നു:  "എന്നെ സ്നേഹിക്കുന്നവന് എന്റെ വചനം പാലിക്കും. അപ്പോള് എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള് അവന്റെ അടുത്തുവന്ന് അവനില് വാസമുറപ്പിക്കുകയും ചെയ്യും"(യോഹന്നാന് 14:23).

യേശുവിലൂടെ പിതാവായ ദൈവം പറഞ്ഞു: "ആത്മാവാണ് ജീവന് നല്കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന് പറഞ്ഞ വാക്കുകള് ആത്മാവും ജീവനുമാണ്" (യോഹന്നാന് 6:63). വചനം സത്യമാണ്. (യോഹന്നാന്  17:17)! ക്രിസ്തുവും പറഞ്ഞു: ആ സത്യം(
വചനം)  ഞാന് തന്നെ (യോഹന്നാന്  14:6).

"സഭ" (വിശ്വാസികളുടെ സമൂഹം) കര്‍ത്താവിന്റെ ശരീരം തന്നെ (എഫെസോസ്1:23). "ക്രിസ്തുവിന്റെ സഭ" നിത്യജീവന് മനുഷ്യര്ക്ക് കൊടുക്കുന്ന "അപ്പം" തന്നെ! സാവൂള് സഭയെ പീഡിപ്പിച്ചപ്പോള് കര്ത്താവ് അത് തന്നെ തന്നെ പീഡിപ്പിച്ചതായി കണക്കാക്കി (അപ്പ:പ്ര 9:4). തന്നില് വിശ്വസിക്കുന്നവനു കൊടുക്കുമ്പോള് അത് തനിക്കു തന്നെ തന്നതായി കര്ത്താവ് കണക്കാക്കുന്നു. (മത്തായി 25:40)! അങ്ങനെ വിശ്വസിയുടെ ശരീരവും രക്തവും, കര്‍ത്താവു തന്റെ തന്നെ ശരീരവും രക്തവുമായിട്ട് കാണുന്നു! ആയതിനാല് മാനസാന്തരപ്പെടാതെ ഒരാള്‍ അശുദ്ധിയോടെ കൂട്ടയ്മയില്‍ നിന്നും കര്‍ത്താവിന്റെ ഓര്മ ആചര്‌ണത്തില്‌ ചേര്‍ന്നാല്‍, അവന്‍ ആ "കൂട്ടായ്മ" ആകുന്ന "കര്‍ത്താവിന്റെ ശരീരം" (
സഭ) അശുദ്ധിപെടുത്തിയതിനു തെറ്റുകാരന്‍ ആകുന്നു (1കൊറന്തിയോസ്‌ 11:27,28).

ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതിനു മുന്പ്‌തന്നെ,  ശരീരത്തെ(കൂട്ടായ്മയെ) വിവേചിച്ചറിയേണ്ടിയിരിക്കുന്നു 1 കോറിന്തിയോസ്‌ 11:29.  എന്നാല്; അത്  കര്ത്താവിന്റെ ശരീരത്തെയല്ല! കാരണം;  വിവേചിച്ചറിയാന് അവിടുന്ന് പാപിയല്ല! മറിച്ച്;  കൂട്ടായ്മയാകുന്ന ശരീരം (നമ്മോടോപ്പം ഭക്ഷിക്കാനും  പാനം ചെയ്യാനും  പോകുന്നവരെ)  നാം വിവേചിച്ചറിയണം!  കാരണം;വിശ്വാസി ഒരേ മനസ്സോടെ പാപികളോടൊപ്പം ഭക്ഷണം കഴിക്കരുത് (1കോറിന്തിയോസ്‌  5:11)! അങ്ങനെ അവരോടൊപ്പം  നാം ചേരുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യേണ്ടിയിരിക്കുന്നു! അതായത്; കര്ത്താവിന്റെ ഓര്മ്മ ആചരണം വിശുദ്ധരോടൊപ്പം മാത്രം  നടത്തുക!

"ദൈവവചനം" അനുസരിക്കുന്നതിലൂടെ മനുഷ്യര്ക്ക് "പാനപാത്രം" (രക്തം) കുടിയും അതിലൂടെ നിത്യജീവന് നേടി തരുന്ന അവിടുത്തെ ശരീരവും ഭക്ഷിക്കാന് ലഭിക്കുന്നു!

എന്താണ് പിതാവ് ഉദേശിച്ച രക്തം കുടി?

"ജീവനോടുകൂടിയ, അതായത്‌, രക്‌തത്തോടുകൂടിയ മാംസം ഭക്‌ഷിക്കരുത്"(ഉല്പ്പത്തി 9:4) ......>>(രക്തം = ജീവന്)<< ...... "രക്‌തം ഭക്‌ഷിക്കരുത്‌; രക്‌തം ജീവനാണ്" (നിയമാവര്ത്തനം 12:23), (ലേവ്യര്17:11,1 4). ‌


അപ്പോള് എന്താണ് രക്തം കുടി? "ജീവന്കുടിക്കുക" അല്ലെങ്കില് "ജീവന് നേടുക" എന്ന് തന്നെ! മറിച്ചു ആരുടെ എങ്കിലും രക്തം ഊറ്റികുടിക്കുക എന്നല്ല! അല്ലെങ്കില് കൃത്രിമമായി യേശുവിന്റെ രക്തം ഉണ്ടാക്കി കുടിക്കുക എന്നല്ല! ഓര്മ്മിക്കുക; യേശു ഒരിടത്തും വീഞ്ഞ്  തന്റെ രക്തം ആകുന്നുഎന്ന് പറഞ്ഞിട്ടില്ല!

എന്താണ് പാനപാത്രം?

"യേശു പ്രതിവചിച്ചു: നിങ്ങള്‍ ആവശ്യപ്പെടുന്നത്‌ എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ?" (മര്ക്കോസ് 10:38)>>--> (പാനപാത്രം= യേശുക്രിസ്തുവിന്റെ വചനം പാലിച്ചതിനെ പ്രതിയുള്ള
സന്തോഷവും, സുഖവും, ദു:ഖവും പീഡാസഹനവും ജഡശരീരത്തിലെ മരണവും). (സ്നാനം = മരിച്ചുയര്പ്പ്)<--<< കര്ത്താവിന്റെ വചനം പാലിച്ചതിന്റെ പേരില് ഉണ്ടാകുന്ന സന്തോഷവും, സുഖവും, ദു:ഖവും ജഡമരണവും മറ്റു ദുരിതങ്ങളുമാകുന്ന  അനുഭവങ്ങള് കര്ത്താവിന്റെ പാനപത്രം! അത് കുടിക്കുന്നവര് (അനുഭവിക്കുന്നവര്)  നിത്യജീവന് (രക്തം) കുടിക്കുന്നു!

ബൈബിളില്‍ (ജറമിയ 16:7, 25:15), (ഏശയ്യാ 51:17), (ഹബക്കുക്ക് 2:15,1), (സങ്കീ116:13), (മത്തായി 26:42), (മാര്‍കോസ് 14:36), (ലൂക്കാ 22:42), (മത്തായി 26:39), (കൊറന്തിയോസ്‌ 10:21), (മാര്‍കോസ് 10:38)(മത്തായി 26:39) ഇങ്ങനെ അനേകം വചനങ്ങളിലൂടെ ദൈവം ഇത്തരത്തിലുള്ള പലതരം "അനുഭവങ്ങള്‍" ആകുന്ന പാനപാത്രങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നു! ഈ ഭാഗങ്ങള്‍ ‍എടുത്തു വായിച്ചിട്ട് ദൈവത്തോട് പ്രാര്‍ത്തിക്കുക.. അപ്പോള്‍ മനസിലാകും ദൈവം ഉദേശിച്ച "പാനപാത്രം" എന്തെന്ന്!
 

താങ്കള്ക്ക് യേശുവിന്റെ ഈ "പാനപാത്രം" കുടിക്കാന് പറ്റുമോ എന്ന് അറിയാന് ധൈര്യമായി അന്യജാതിക്കാരുടെ ഇടയില് ഇറങ്ങി ചെന്ന്,  യേശു ക്രിസ്തു പഠിപ്പിച്ച ദൈവഭക്തിയും മാനസാന്തരവും മനുഷ്യരെ പഠിപ്പിക്കുവാന് ശ്രമിക്കുക! അപ്പോള് കാണാം! കൂടുതല് കുടിക്കാന് താല്പ്പര്യം ഉള്ളവര്! ഗള്ഫ് രാജ്യങ്ങളില് പോയി ധൈര്യമായി യേശു പഠിപ്പിച്ച നിത്യജീവന് നേടിത്തരുന്ന വഴി മനുഷ്യരെ പഠിപ്പിക്കുക!

"ഓര്മ്മ ആചരണം" എന്നത് ക്രിസ്തു വിശ്വാസികളുടെ കൂട്ടയ്മ കൂടിവരുമ്പോള് അതിലേ ദൈവകൃപ കൂടിയ മനുഷ്യനാല് നടത്തപ്പെടുന്ന യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ  (പാനപാത്ര ഉടമ്പടിയുടെ)  പ്രതീകാല്മക ആവര്ത്തനം(ഓര്മയാചരണം) മാത്രം! രക്ഷകന്റെ ഓര്മ്മക്കായി അത് ചെയ്യുന്നതിനാല് അതിന് അതിന്റേതായ പ്രാധാന്യം ഉണ്ട്! അത് ഒരു ബലി അര്പ്പണം അല്ലതാനും! 

ഇനിയും മനസിലാകാത്തവര്ക്ക് >>>മനുഷ്യന്‍ ചുട്ട  അപ്പത്തിനു ഒരിക്കലും നിത്യ ജീവന് കൊടുക്കാന്‍ സാദ്യമല്ല, കാരണം മനുഷ്യനാല്‍ നിര്‍മ്മിക്കപെട്ട അപ്പത്തിനു ജീവന്‍ ഇല്ല എന്നത് തന്നെ! ‍എന്തെന്നാല്‍, "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യന്‍ നിര്‍മ്മിത ആലയങ്ങളിലല്ല വസിക്കുന്നത്." (അപ്പ:പ്ര 17:24). മനുഷ്യന്‍ നിര്‍മ്മിക്കുന്ന അപ്പം ആകുന്ന ആലയത്തില്‍ വസിക്കുന്നവന്‍ അല്ല നമ്മുടെ കര്‍ത്താവ്!

"ലോകത്തെയോ ലോകത്തിലുള്ള വസ്തുകളെയോ നിങ്ങള്‍ സ്നേഹിക്കരുത്." (1യോഹന്നാന്‍ 2:15). മനുഷ്യന്‍ നിര്‍മ്മിച്ച അപ്പം എത്ര വെളുപ്പിച്ചു കനം കുറച്ചു വട്ടത്തില്‍ ആക്കിയാലും അത് ഒരു വസ്തു തന്നെയാണ്!

"മാംസം ഭക്‌ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്‌" (റോമാ 14:21), (സഘ്യ 6:2) (ലേവ്യര് 10:9).


വീണ്ടും, (1 തിമോത്തിയോസ് 5:23) ല് വി . പൗലോസ്, വി. തിമോത്തിയോസ് എന്ന ക്രിസ്തു ശിഷ്യനോട് വെള്ളം മാത്രം കുടിക്കാതെ അല്പ്പം വീഞ്ഞു ഉദരരോഗം നിമിത്തം കുടിക്കാന് ഉപദേശിക്കുമ്പോള് ഒരു കാര്യം വ്യക്തമാകുന്നു! വി. തിമോത്തി അല്പം പോലുo വീഞ്ഞു കുടിക്കാത്ത സഹോദരന് ആയിരുന്നു എന്ന്!


"പാനപാത്രത്തില്"‍ നിന്നും കുടിക്കുക എന്നതും, "മുന്തിരിയുടെ ഫലത്തില്‍" നിന്നും ദൈവരാജ്യത്തില്‍ എത്തുമ്പോള്‍ കുടിക്കുക എന്നതും (ലൂക്ക 22:18). രണ്ടും വ്യത്യസ്ത അര്‍ഥങ്ങള്‍ ആണെന്ന് മനസിലാക്കുമെല്ലൊ! ഇത് അറിയണം എങ്കില് ആദ്യം ആരാണ് മുന്തിരി? ആരാണ് മുന്തിരി വള്ളിയുടെ ശാഖ? എന്താണ് മുന്തിരിയുടെ ഫലം? എന്താണ് ദൈവരാജ്യത്തില് എത്തുമ്പോള് ഉള്ള മുന്തിരി വള്ളിയുടെ അനുഭവം എന്നും മനസിലാക്കണം! മാത്രമല്ല,  യേശുക്രിസ്തുവിന്റെ രക്തം കുടിക്കുക എന്നാല്, അത് വീഞ്ഞു ഉണ്ടാക്കി കുടിക്കുക എന്ന അവസ്ഥയാണ് എന്ന് ഒരിക്കലും കരുതരുത്!  കാരണം, മുന്തിരി ഇല്ലാത്തതും വീഞ്ഞു ഉണ്ടാക്കാന് അറിയിലാത്തതുമായ അനേകം രാജ്യങ്ങള് ഇന്നും ഭൂമിയില് ഉണ്ട്! അവരെല്ലാം വീഞ്ഞു കുടിക്കാതെ നശിക്കില്ലേ? അതുപോലെ തന്നെ കുട്ടികള്ക്ക് സ്ഥിരമായി വിഞ്ഞു കൊടുക്കുന്നത് അവരെ ഭാവിയില് മദ്യപാന ആസക്തിയിലേക്കും നയിക്കും! എന്തിന് സമൂഹത്തില് മദ്യപാന ആസക്തി വര്ധിപ്പിക്കണം?അതിനാല് തന്നെ കര്ത്താവിന്റെ ഓര്മ്മ ആചരണം പ്രായപൂര്ത്തിയായ വിശ്വാസികള് ചേര്ന്നു നടത്തുന്നത് കൂടുതല് ഉചിതം! കുട്ടികള് ഇവ കണ്ടു പഠിക്കട്ടെ!

ആകയാൽ ഓർമ്മിക്കുക; "കുരിശില് തറച്ച യേശുവിനെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്ത്തി" (അപ്പ:പ്ര 2:36).  യേശു  "ജീവദാതാവായ ആത്മാവായ ദൈവമായി." (1കോറിന്തിയോസ്‌ 15:45). "നിങ്ങളുടെ പാപങ്ങള് മായ്ച്ചുകളയാന് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്....  ... നിങ്ങള്ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയക്കുകയും ചെയ്യും" (അപ്പ:പ്ര 3:20). "സത്യത്തിന്റെ(യേശുവിന്റെ) ആത്മാവ് വരുമ്പോള് നിങ്ങളെ സത്യത്തിന്റെ പൂര്ണ്ണതയിലേക്ക് നയിക്കും" (യോഹ 16:13). കർത്താവായ യേശുവില് വിശ്വസിക്കുന്നവർ നശിച്ചു പോകാതെ നിത്യ ജീവന് പ്രാപിക്കേണ്ടതിന്; തന്റെ ശക്തിയും ജ്ഞാനവുമായ ഏകജാതൻ ക്രിസ്തുവിനെ നൽകാൻ തക്കവണ്ണം; ദൈവം ലോകത്തെ അത്രമേല് സ്നേഹിച്ചു! (യോഹന്നാന് 3:16). ദൈവത്തിന്റെ ശക്തിയും ജ്ഞാനവും നിങ്ങളിൽ ആയിക്കഴിയുമ്പോൾ; "ഞാന് എന്റെ പിതാവിലും നിങ്ങള് എന്നിലും ഞാന് നിങ്ങളിലുമാണെന്ന്  ആ ദിവസം നിങ്ങള് അറിയും"(യോഹ 14:20). 

NB: അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായി തീരും എന്ന "ട്രാന്‍സ് സബ്സ്റ്റാന്‌സിയെഷന്‌"  സിദ്ധാന്തം  ഉണ്ടാകിയത് പസ്ക്കസിയാസ് രാട്ബര്‍ത്ടുസ് (Pascasius Radburtus)ആണ്. De Corpore et Sanguine Domini (written between 831 and 833), എന്ന പുസ്തകത്തിലാണ് ഇദേഹം ഇത്   അവതരിപ്പിച്ചിരിക്കുന്നത്. അതെ തുടര്‍ന്ന് 1215 - ല്‌, പോപ്‌ ഇന്നസെന്റ് മൂന്നാമന്‍ ഇത് വിശ്വാസ സത്യമായി  പ്രക്യാപിച്ചു റോമെന് കത്തോലിക്കാ സഭയില് നടപ്പാക്കി! അതായത് 9 ആം നൂറ്റാണ്ടിനു മുന്പ്പുള്ള ക്രിസ്ത്യാനികള്‍ ഇങ്ങനെ അല്ല വിശ്വസിച്ചിരുന്നത് ഏന്ന് സാരം!



ക്രിസ്തുവിശ്വാസി ദൈവത്തിനു അര്‍പ്പിക്കാനുള്ള നാല് ബലികള്‍!

1.  ജീവിത വിശുദ്ധി ബലി. 

"സഹോദരരെ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരത്തെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവ ബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥ ആരാധന" (റോമ 12:1).(സുഭാഷിതം 21:3). ഓരോ ദൈവ വിശ്വാസിയും തങ്ങളുടെ ശരീരത്തെ അനുദിനം ലോകത്തിന്റെ പാപസ്വഭാവങ്ങള്‍ പുരളാതെ വിശുദ്ധമായിട്ട് ദൈവത്തിനു എപ്പോഴും സമര്‍പ്പിച്ചിരിക്കുന്ന അവസ്ഥ ആകുന്ന ബലി! "നിങ്ങളുടെ വിശുദ്ധികരണമാണ്; ദൈവം അഭിലഷിക്കുന്നത് - അസന്മാര്‍ഗിയതയില്‍  നിന്നും നിങ്ങള്‍ ഒഴിഞ്ഞു മാറേണം; നിങ്ങള്‍ ഓരോരുത്തരും സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തു സൂക്ഷിക്കേണ്ടത് എങ്ങനെയെന്നു അറിയണം."  ( 1. തെസ്സലോനിക്കാ 4:3,4). "ഉരുകിയ മനസ്സാണ് ദൈവത്തിനുസ്വീകാര്യമായ ബലി" (സങ്കീർത്തനം  51:17). പാപപ്രവര്ത്തികളില്  നിന്നും മനസന്ധരപ്പെട്ട ഹൃദയം ദൈവം  സ്വീകരിക്കുന്നു!

2. ക്രിസ്തു ഉള്ളിലുള്ളവർക്ക് ദാനം കൊടുക്കുന്ന ബലി.

"എനിക്ക് എല്ലാം തികഞ്ഞിരിക്കുന്നു; കാരണം എപ്പഫ്രോദിത്തോസിന്റെയടുത്തുനിന്ന്  നിങ്ങളുടെ ദാനം, ദൈവത്തിനു പ്രസാദിച്ചതും സുരഭിലവും സ്വീകാര്യവുമായ ബലി, ഞാന്‍ സ്വീകരിച്ചു" (ഫിലിപ്പി 4:18). "നന്മ ചെയ്യുന്നതിനും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിനും ഉപേക്ഷവരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്‌." (ഹെബ്രായർ 13:16).

ദൈവാത്മാവ് ഉള്ള ദൈവമക്കളായ മനുഷ്യര്‍ക്ക്, (ദൈവാലയങ്ങള്‍ക്ക്) നമ്മള്‍ അധ്വാനിച്ചു ഉണ്ടാക്കിയതിന്റെ പങ്കു കൊടുക്കുമ്പോള്‍ അത് സ്വീകാര്യമായ ദാനബലിയായിട്ടു ദൈവം സ്വീകരിക്കുന്നു! എന്നാല്‍, പിശാചിന്റെ ആത്മാവുള്ള പിശാചിന്റെ മക്കളായ മനുഷ്യര്‍ക്ക് കൊടുത്ത്, കൊടുക്കുന്നവന്റെ കൈശോഷിച്ചു കരിയാതിരിക്കാന്‍ സുക്ഷിക്കേണം!

3.  സ്‌തുതി ബലി.

"അവനിലൂടെ നമുക്ക് എല്ലായിപ്പോഴും ദൈവത്തിന് സ്തുതിയുടെ ബലി - അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍ - അര്‍പ്പിക്കാം" (ഹെബ്രായർ 13:15). ക്രിസ്തുവിലൂടെ (ദൈവശക്തിയും ജ്ഞാനവും വഴി) നമുക്ക് എല്ലായിപ്പോഴും ദൈവത്തിന് സ്തുതിയുടെ ബലി - യേശുക്രിസ്തുവിന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍ - അര്‍പ്പിക്കാം! അപ്പോള്; നിങ്ങളുടെ അധര ഫലം ഭക്ഷിച്ച്; നിങ്ങളിലെ ''ക്രിസ്തു'' (ദൈവികമായ ശക്തിയും ജ്ഞാനവും)  വളരും! എന്നാല്; തെറി, പ്രാക്‌, കുറ്റം പറച്ചില് മുതലായ അധര ഫലം നിങ്ങള് പുറപ്പെടുവിച്ചാല്; അത് ഭക്ഷിച്ച് നിങ്ങളില് എതിർ ക്രിസ്തു(പൈശാചിക ശക്തിയും ജ്ഞാനവും) വളരും!! "എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തില്‍ പിതാവായ ദൈവത്തിനു കൃതഞതയര്‍പ്പിക്കുവിന്‍" (എഫേ 5:20).  "എന്റെ അധരങ്ങള്‍ സദാ അങ്ങയെ സ്തുതിക്കുന്നു" (സങ്കീർത്തനം  71:8).  "സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍" (സങ്കീർത്തനം  150:6). ഹല്ലേല്  ലു  യാഹ് (എല്ലാ സ്തുതികളും യഹോവയ്‌ക്ക്)  അനുദിന ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ദൈവ കാരുണ്യത്താല്‍ നടക്കുന്നു എന്ന് ഉത്തമ ബോധ്യം ദൈവവിശ്വാസിക്കുള്ളില്‍ ഉണ്ടായിരിക്കുകയും, "യേശുക്രിസ്തു"വിന്റെ  (ദൈവശക്തിയുടെയും ദൈവ ജ്ഞാനത്തിന്റെയും / ദൈവത്തിന്റെ പുത്രന്റെ) നാമം പറഞ്ഞു, ജീവിതത്തിലെ ഓരോ കാര്യത്തിനും ദൈവത്തിനു സ്തുതിയും സ്തോത്രവും നന്ദിയുo പറഞ്ഞു അധരം കൊണ്ടും ഹൃദയം കൊണ്ടും അര്‍പ്പിക്കുന്ന ബലി ദൈവം സ്വീകരിക്കുന്നു! സ്വന്ത  മിടുക്ക് കൊണ്ടാണ് എല്ലാം നടക്കുന്നത് എന്ന് കരുതുന്നവർ പിശാചിന്റെ ചതിയിൽപ്പെടുന്നു!

4.  സുവിശേഷം അറിയിച്ചു ആത്മാക്കളെ നേടുന്ന ബലി. (രാജകീയ പൗരോഹിത്യ ശുശ്രുഷ).

"ദൈവത്തിന്റെ കൃപ എന്നെ വിജാതിയര്‍ക്കു വേണ്ടി യേശു ക്രിസ്തുവിന്റെ ശുശ്രുഷകന്‍ ആക്കിയിരിക്കുകയാണെല്ലോ. വിജാതീയരാകുന്ന ബലിവസ്തു സ്വീകാര്യവും പരിശുദ്ധ ആത്മാവിനാല്‍ പവത്രീകൃതവും ആക്കാന്‍ വേണ്ടി ഞാന്‍ ദൈവത്തിന്റെ സുവിശേഷത്തിന് പുരോഹിത ശുശ്രുഷ ചെയ്യുന്നു"(റോമ 15:16).  ക്രിസ്തു വിശ്വാസികളെല്ലാം രാജകീയ പുരോഹിതരാണ്! ദൈവത്തെ അറിയുന്ന രാജകീയ പുരോഹിതര്‍, ദൈവത്തെ അറിയാത്ത മനുഷ്യരുടെ ഇടയില്‍ നിന്ന്, യേശുക്രിസ്തു പഠിപ്പിച്ച ദൈവാരാധനയും മാനസാന്തരവും പഠിപ്പിച്ചു കൊടുക്കണം!  അങ്ങനെ അവരെ പരിശുദ്ധ ആത്മാവിനെയും നിര്‍മ്മല മനസാക്ഷിയെയും സ്വന്തമാക്കുവാന്‍ സഹായിക്കേണം! അപ്പോള്‍ അവരും രക്ഷ പ്രാപിച്ചു ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കും! അങ്ങനെ ജാതികളെ സ്വയം ബലിയായി ദൈവത്തിന് അര്‍പ്പിക്കുക! അത്തരം ബലികളും ദൈവം സ്വീകരിക്കുന്നു! അതായതു ദൈവത്തിനായി ആത്മാക്കളെ നേടുക(ഫലം പുറപ്പെടുവിക്കുക).

നിര്‍ഭാഗ്യവശാല്‍ യേശു പഠിപ്പിച്ച ഈ ബലികള്‍ക്ക് പകരം ക്രിസ്ത്യാനി എന്ന് വിളിക്കപ്പെടുന്ന ചിലര്‍ പോലും വ്യാജബലി നടത്തി മനുഷ്യരെ കളിപ്പിച്ചു, അവരുടെ കാശ് തട്ടി എടുക്കുന്നു! (മത്തായി 12:7)ഹേ....  മനുഷ്യാ.. ദൈവത്തിനു നിന്റെ വ്യാജബലികള്‍ അവശ്യം ഇല്ല! അവിടുത്തേക്ക്‌ നിന്റെ നാണയ തുട്ടുകളോ, നോട്ടുകളോ, തുലാഭാരമോ, മൃഗബലികളോ, അപ്പം മുറിച്ചുള്ള ബലിയോ അവശ്യം ഇല്ല! ഇതിക്കെ മനുഷ്യന്‍ സൃഷ്ട്ടിച്ച മതങ്ങളുടെ നേതാക്കന്മാര്‍ക്ക് ‍ പണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടി എടുക്കാനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്! അവര്‍ ദൈവത്തിന്റെ ഭീകര കഥകള്‍ ചമച്ചു ആളുകളെ ഭയപ്പെടുത്തി കാര്യം കാണുന്നു!

മത ബന്ധനം തകരട്ടെ!! മനുഷ്യ സ്നേഹം വിജയിക്കട്ടെ!!

എന്താണ് ക്രിസ്ത്യാനിയുടെ ദൈവഭക്തി?
 
"പിതാവായ ദൈവത്തിന്റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കം ഏല്‍ക്കാതെ തന്നെ തന്നെ കാത്തു സുക്ഷിക്കുക" (യാക്കോബ് 1:27). "എന്റെ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള് ഇത് ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണ് ചെയ്തു തന്നത്" (മത്തായി 25:40). കാരണം; ക്രിസ്തു വിശ്വാസികളില് ക്രിസ്തുവസിക്കുന്നു! (യോഹഹന്നാന് 14:23), (1 യോഹഹന്നാന് 2:24), (2 തിമോത്തി 1:14), (എഫേസോസ്   2:22, 3:17), (കൊളോ 1:27), (ഹെബ്രായർ 3:6), (1 കോറിന്തോസ്  3:16)(വെളിപാട് 21:3). ആരാണ് യഥാര്‍ത്ഥ അനാഥരും വിധവകളും, സഹോദരനും സഹോദരിയും, അപ്പനും അമ്മയും, അയല്‍ക്കാരനും എന്നും, അവരെ എങ്ങനെയാണ് ദൈവഹിത പ്രകാരം സഹായിക്കേണ്ടത് എന്നും എതിർക്രിസ്തുവിനെ വഹിച്ചു നടക്കുന്ന പൈശാചിക മനുഷ്യരോടുള്ള ക്രിസ്ത്യാനിയുടെ സമീപനവും, ഇവിടെ കൊടുത്തിരിക്കുന്ന മറ്റ് അദ്യായങ്ങളില് നിന്ന് പഠിക്കുമെല്ലോ!

എങ്ങനെ ദൈവത്തെ സ്നേഹിക്കാം?

"ദൈവത്തെ സ്നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്പനകള്‍ അനുസരിക്കുക എന്ന് അര്‍ഥം. അവിടുത്തെ കല്പനകള്‍ ഭാരമുള്ളവ അല്ല" (1യോഹന്നാന്‍ 5:3). "എന്നെ സ്നേഹിക്കുന്നവന്‍ എന്റെ കല്പനകള്‍ പാലിക്കും" (യോഹന്നാന് 14:23).  ഇത് ചെയ്യുവാന്‍ വളരെ എളുപ്പം ആണ്  "എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്" (മത്തായി 11:30). "അങ്ങയുടെ വചനം പാലിക്കുവാന്‍ വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗ്ഗങ്ങളില്‍ നിന്നും എന്റെ പാദങ്ങള്‍ പിന്‍‌വലിക്കുന്നു" (സങ്കീർത്തനം  119:101). 

ദൈവം വെറുക്കുന്ന ദു:ർമാർഗ്ഗങ്ങൾ എങ്ങനെ തിരിച്ചറിയും?

ആദ്യം താങ്കള്‍ യേശുക്രിസ്തുവിനെ കുറിച്ചു അറിയുക! അവിടുത്തെ പ്രബോധനങ്ങൾ മനസിലാക്കുകയേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾക്ക് നിരക്കാത്ത സ്വന്ത ജീവിതത്തിലെ കാര്യങ്ങൾ യേശുവിന്റെ പേരിൽ ഏറ്റുപറഞ്ഞു  ഉപേക്ഷിക്കുക!(1യോഹ1:9). മാനസാന്തരപെടുക്കുക! "യേശു കർത്താവാണ്" എന്ന് വായ്കൊണ്ട് പ്രഖ്യാപിക്കുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽപിച്ചുവെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുക! (റോമാ 10:9). യേശുവിന് ചേരുന്ന നിര്മ്മല മനഃസാക്ഷിയുണ്ടാക്കുക! യേശുവിന്റെ വചനങ്ങൾ തുടർച്ചയായി വായിക്കുക, കേൾക്കുക, ദ്യാനിക്കുക! പ്രാർത്ഥിക്കുക!  യേശുവിന്റെ നാമം വിളിച്ചപേക്ഷിക്കുക! (Acts:10:44). ക്രിസ്തുവിനെ (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും/ദൈവപുത്രനെ) (1കോറിന്തോസ് 1:24) കരസ്ഥമാക്കുക! [അഭിഷേകമുള്ളവരുടെ കൈവെപ്പു വഴിയും, യേശുവിന്റെ പേരിലുള്ള സ്നാനത്തിലൂടെയും പരിശുദ്ധ ആത്മാവ് പകരപ്പെടാം! അതേക്കുറിച്ചു മറ്റൊരു അദ്ധ്യായത്തിൽ വായിക്കുക.] ഉന്നതത്തിൽ നിന്നും ലഭിക്കുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ "ക്രിസ്തു" നന്മയായ എല്ലാകാര്യങ്ങളും പഠിപ്പിച്ചു തരും!(യോഹന്നാന് 14:26) & (1യോഹന്നാന്  2:27). "അവൻ വരുമ്പോൾ, പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും"(യോഹന്നാന്  16:8).

"ദൈവാത്മാവിനാല്‍ നയിക്കപെടുന്നവര്‍ എല്ലാം ദൈവത്തിന്റെ മക്കളാണ്" (റോമ 8:14). ക്രിസ്തുവിനെ (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും  / ദൈവപുത്രനെ) അനുസരിക്കുമ്പോൾ ആരാധനക്കർഹനായ യഹോവയെ അത്മാവായ ക്രിസ്തുവിൽ  ആരാധിക്കുന്നു! അത് വാക്കിലും ചിന്തയിലും, മറ്റു പഞ്ചേന്ദ്രിയങ്ങൾകൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയും മനുഷ്യർക്ക് സാധിക്കുന്നു! എത്രത്തോളം ഒരു മനുഷ്യന് ക്രിസ്തുവിലൂടെയുള്ള ആരാധന(അനുസരണ)  ശക്തമായി തുടരുന്നുവോ, അത്രത്തോളം ദൈവശക്തിയും ജ്ഞാനവും (ക്രിസ്തു)അവനിൽ നിറഞ്ഞു വരുന്നു; ശക്തിപ്രാപിക്കുന്നു!  എത്രത്തോളം. ഒരു മനുഷ്യൻ  പൈശാചിക പ്രവർത്തനം (പൈശാചിക ശക്തിയെ അനുസരണം)  നടത്തി മുന്നേറുന്നുവോ; അത്രത്തോളം ആ മനുഷ്യനില് പൈശാചിക ശക്തിയും ജ്ഞാനവും (എതിർക്രിസ്തു) വളർന്നു ശക്തിപ്രാപിക്കുന്നു! പൈശാചികതയിൽ ശക്തിപ്പെടാൻ നരബലി പോലും നടത്തുന്ന പൈശാചിക മനുഷ്യരുണ്ട്!

ക്രിസ്തുവും, നിര്‍മല മനഃസാക്ഷിയും നേടിയവർക്കു  മാത്രമേ, സ്വന്തജീവിതത്തില്‍ ഓരോ പ്രവര്‍ത്തനത്തിലും നന്മയും തിന്മയും തിരിച്ചറിഞ്ഞു, തിന്മയെ വെറുത്തു, യഥാര്‍ഥ ദൈവഭക്തി പുലര്‍ത്തി; പിതാവായ ദൈവത്തെ ക്രിസ്തുവില്ക്കൂടെ ആരാധിക്കാന് സാധിക്കൂ! കാരണം; "ദൈവഭക്തി തിന്മയെ വെറുക്കലാണ്"(സുഭാഷിതം 8:13). "ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവര്‍ ആത്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്" (യോഹന്നാന് 4:24).

എന്താണ് ആത്മാവ്?

മനുഷ്യരെ നന്മക്കായോ തിന്മയ്ക്കായോ പ്രവർത്തിക്കാൻ, അവന്റെ ഉള്ളിൽ നിന്നോ പുറമെനിന്നോ  ഉത്തേജിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ, മറ്റ് എതെങ്കിലും രീധികളിൽ വശപ്പെടുത്തുകയോ ചെയ്യുന്ന അദിർശ്യ ശക്തിയെ "ആത്മാവ്" എന്ന് വിളിക്കാം! നന്മയായ ആത്മാവും തിന്മയായ ആത്മാവുമുണ്ട്! യേശുക്രിസ്തുവിനെ വാക്കാലോ  പ്രവൃത്തികളാലോ  തള്ളിപറയിപ്പിക്കാൻ ഉത്തേജിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ശക്തികൾ ദൈവത്തിൽ നിന്നുള്ളതല്ല! (1 യോഹന്നാന് 4:3). ആത്മാക്കളെ തിരിച്ചറിയാൻ, യേശുവിനോടും  അവിടുത്തെ വചനങ്ങൾ അനുസരിക്കുന്നതിനോടുമുള്ള അതിന്റെ സമീപനത്തെ ശ്രദ്ധിക്കുക! ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തെ ക്രമീകരിച്ചു നന്മയിൽ നയിച്ചുകൊണ്ടിരിക്കുന്ന അദൃശ്യശക്തിയാണ് ആത്മാവായ ദൈവം!

എന്താണ് സത്യം? 


"അവിടുത്തെ വചനമാണ് സത്യം" (യോഹന്നാന് 17:17). വചനം തന്നെയായ യേശുക്രിസ്തുവും സത്യം തന്നെ (യോഹന്നാന് 14:6).  പരിശുദ്ധ ആത്മാവും സത്യമാണ് (1യോഹന്നാന് 5:6).   ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ദൈവമക്കളിൽ ദൈവാത്മാവ് പ്രേരിപ്പിച്ചുതരുന്ന എല്ലാ ആശയങ്ങളും  ദൈവവചനം തന്നെയായ സത്യം  തന്നെയാണ്! ദൈവാത്മാവ് തരുന്ന സത്യത്തിന് അനുസരിച്ചു ജീവിതത്തിലെ പ്രവൃത്തികൾ ക്രമീകരിച്ചു; ദൈവമക്കള് ഭൂമിയില് ദൈവനാമം മഹത്വപ്പെടുത്തി  നിത്യജീവനിൽ ജീവിക്കുന്നു! പൈശാചിക ആത്മാവിൽ നയിക്കപ്പെടുന്ന പൈശാചിക മക്കൾക്ക്, പൈശാചിക ആത്മാവ് പ്രേരിപ്പിച്ചു കൊടുക്കുന്ന എല്ലാ ആശയങ്ങളും അസത്യങ്ങൾ തന്നെ! ഈ അസത്യത്തെ അനുസരിച്ച ജീവിതം ക്രമീകരിക്കുന്ന മനുഷ്യർ; പൈശാചിക നാമം മഹത്വപ്പെടുത്തി ദൈവാത്മാവിനെ പുൽകാതെ നിത്യനാശത്തിലേക്ക് 
ചരിക്കുന്നു! ആരാധിക്കുന്നവര്‍ ആരാധനാപാത്രമായവന്‍ പറയുന്നതെന്തും ചെയ്യുന്നു! അനുസരണം ഇല്ലാത്തിടത്ത് ആരാധനയും ഇല്ലാതെ വരുന്നു! യേശുക്രിസ്തു അരുളി ചെയ്തു: "എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കല്പന പാലിക്കും" [യോഹന്നാന് 14:15]. 

അനുദിന ജീവിതത്തിലെ ഓരോ പ്രവര്‍ത്തിയിലും നന്മ തിരിച്ചറിഞ്ഞു തിന്മയെ വെറുത്ത് ഉപേക്ഷിക്കാന്‍ സഹായിക്കുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (ക്രിസ്തു) നമ്മുക്ക് ഉള്ളില്‍ വരുമ്പോള്‍, ആ ക്രിസ്തുവിന്റെ ശബ്ദത്തിനു (പ്രജോധനത്തിന്) നമ്മുടെ സ്വന്തം ആത്മാവു കൊണ്ട് കിഴ്വഴങ്ങി അനുസരിച്ച്, ഒന്നായി സ്നേഹത്തില്‍ വസിച്ചു ഓരോ പ്രവൃത്തിയിലും അനുസരണത്തിലുടെ ആരാധിക്കുക! അങ്ങനെ ദൈവത്തെ ക്രിസ്തുവില് ആരാധിക്കുക! ക്രിസ്തു പ്രചോദിപ്പിച്ചുതരുന്ന (പറഞ്ഞു തരുന്ന /ഉത്തേചിപ്പിച്ചുതരുന്ന) പ്രകാരം ജീവിതം ക്രമപ്പെടുത്തി സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുക! 
"തന്റെ അഭീഷ്ട്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നത് ദൈവമാണ്" (ഫിലിപ്പി 2:13). ഈ സത്യദൈവാരാധന ഏതെങ്കിലും പ്രത്യേക സ്ഥലത്തോ പ്രിത്യേക അവസരത്തിലോ മാത്രം നടക്കേണ്ട ഒന്നല്ല! മറിച്ച്,ജീവിതത്തിന്‍റെ എല്ലാ പ്രവര്‍ത്തനത്തിലും നടത്താന്‍സാധിക്കും! (യോഹന്നാന് 4:21 - 24). ക്രിസ്തുവിനു (ദൈവത്തിന്റെ ശക്തിക്കും ജ്ഞാനത്തിനും) ഏതൊരു കാര്യത്തിനും വിശ്വാസിയുടെ ഹൃദയത്തിലും അധരത്തിലും  തിന്മയെ വെറുത്തു നന്മയായതു ചെയ്തു ദൈവത്തെ അനുസരിച്ചാരാധിക്കാന് വചനം കൊടുക്കാൻ (പറഞ്ഞു കൊടുക്കാൻ/ സംസാരിക്കാന്പ്രജോദിപ്പിക്കാന്) സാധിക്കും! ഇത്തരത്തിലുള്ള ദൈവാരാധന തന്നെയാണ് ക്രിസ്തുവിന്റെ അനിയായികളെ മറ്റു മതസ്ഥരിൽനിന്നും വ്യത്യസ്തരാക്കുന്നതും അവരിൽ നിന്നും എതിർപ്പിനിടയാക്കുന്നതും! കാരണം; മതങ്ങളുടെ ദൈവാരാധന പലപ്പോഴും മതകർമ്മ അനുഷ്ട്ടാനങ്ങളാണ്! ദൈവത്തെ ആരാധിക്കാൻ എന്ന് അവകാശപ്പെട്ടു നടത്തുന്ന ഇത്തരം നിഷ്‌ഫല പ്രവൃത്തികളിൽ നിന്നും പിന്മാറാമോ എന്ന് ക്രിസ്ത്യാനി പൊതുജനത്തോട് അപേക്ഷിക്കുമ്പോൾ ചില മനുഷ്യർ അവരെ ആക്രമിക്കുന്നു! 

നിരീശ്വരവാദികളെ, നിങ്ങൾ ദൈവത്തെ തേടുന്നു! ഇതാ ദൈവത്തെ കണ്ടുമുട്ടാനും  അനുഭവിച്ചറിയാനും ദൈവത്തെ സ്നേഹിക്കാനും അങ്ങനെ നിത്യജീവൻ പ്രാപിക്കാനുമുള്ള മാർഗ്ഗം! മനുഷ്യൻ തന്നിൽ തന്നെ വസിക്കുന്ന (വസിക്കാൻ ആഗ്രഹിക്കുന്ന)  ഈശ്വരനെ ക്രിസ്തുവില് അറിയുക എന്നതാണ് ക്രിസ്തീയ ജീവിതത്തിന്റെ ഭൂമിയിലെ ലക്‌ഷ്യം! അങ്ങനെ നിത്യജീവൻ ജഡമരണശേഷം ആത്മാവിൽ ക്രിസ്തുവിനോട് കൂടി സ്വര്ഗ്ഗസുഖത്തിൽ നിലനിർത്തുക!  "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയച്ച യേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍". (യോഹന്നാന് 17:3). എന്നാൽ; പൈശാചിക ആത്മാവിൽ വസിക്കുന്ന ഒരു മനുഷ്യൻ എങ്ങനെ ദൈവത്തെ കണ്ടുമുട്ടും; അറിയും?  

"ക്രിസ്തു" ഉള്ളിൽ വസിക്കുന്നുണ്ടോ? എങ്കില്,  "വചനം നിനക്ക് സമീപസ്ഥമാണ്. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട് - ഞങ്ങള് പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ" (റോമ 10:8) & (നിയമാവര്ത്തനം 30:14). അവിടുന്ന് ചെയ്തിരിക്കുന്നു: "ഞാൻ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട  വഴി കാണിച്ചുതരാം; ഞാൻ നിന്റെമേൽ ദൃഷ്ടിയുറപ്പിച്ച്  നിന്നെ ഉപദേശിക്കാം" (സങ്കീർത്തനം 32:8). തങ്ങളില് വസിക്കുന്ന ക്രിസ്തു നൽകുന്ന  നീതിയുടെ വചനം തിരിച്ചറിയാൻ പരിശീലനം സിദ്ധിച്ചവർ  നന്മതിന്‍മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്‌.(എബ്രായർ 5:13,14).

വിശ്വാസി ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും  ദൈവശബ്ദം/ദൈവികമായ പ്രേരണ, പ്രജോതനം സ്വന്ത ഉള്ളിൻ നിന്നും ശ്രവിക്കുക! അതിനെ അനുസരിച്ചു ജീവിക്കുക! എന്നാല്; തിന്മചെയ്യാന് തോന്നിപ്പിക്കുന്ന (പ്രജോദിപ്പിക്കുന്ന / പറഞ്ഞു തരുന്ന / വചനം തരുന്ന/ പ്രേരിപ്പിക്കുന്ന) പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തുവിനെ ശ്രവിച്ചവിച്ച്  അനുസരിച്ച്, അതിനെ ഉള്ളിൽ ശക്തിപെടുത്താതെ, അനുസരിക്കാതെ പിശാചിനെ ചെറുത്തു നിൽക്കുക! അപ്പോൾ; അത്തരം പൈശാചികങ്ങളായ പ്രേരണകളും, പ്രജോതനങ്ങളും, പ്രലോഭനങ്ങളും, ഭീഷണികളും, മറ്റു സമ്മർദ്ദങ്ങളും ഉണ്ടാക്കുന്ന ശക്തി, തനിയെ നിങ്ങളെ വിട്ടോടി പോയ്‌ക്കോളും! എന്തെന്നാല് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും."(യാക്കോബ് 4:7). 

പുതിയ നിയമ വിശ്വാസികളുടെ അടിസ്ഥാനം കര്ത്താവായ യേശുക്രിസ്തു നല്കിയ കല്പനകള് (പ്രബോധനങ്ങള് / ഉപദേശങ്ങള്) പാലിച്ചു മാനസാന്തരപ്പെട്ടു  അവിടുത്തെ നാമത്തില് വിളിച്ച് ആപേക്ഷിക്കുമ്പോള് ലഭിക്കുന്ന ആത്മാവായ "ക്രിസ്തു", വിശ്വാസികള്ക്ക് നിര്മല മനഃസാക്ഷിയില് അഥവാ ഹൃദയത്തില് എഴുതിതരുന്ന (പറഞ്ഞു തരുന്ന) നിയമങ്ങളാണ്! അത് വ്യക്തികളും, കാലങ്ങളും, സാഹചര്യങ്ങളും, അനുസരിച്ചു ഓരോ വിശ്വാസികളിലും വ്യത്യാസം ഉണ്ടായിരിക്കും! ഉദാ: കൊല്ലുന്നതു  പാപമാണ് എന്ന് പ്രജോദിപ്പിച്ചു തരുന്ന ദൈവാത്മാവ്, മറ്റൊരു അവസരത്തിൽ  സ്വന്ത രാജ്യത്തിലെ മനുഷ്യരെ കൊല്ലാൻ ആയുധവുമായി നുഴഞ്ഞുകയറി വരുന്ന പൈശാചിക ആത്മാവിനാൽ നയിക്കപ്പെടുന്ന തീവ്രവാദിയെ രാജ്യസുരക്ഷയെ കരുതി കൊന്നുകളയാൻ കാവലായി നിൽക്കുന്ന പടയാളിയോട് കല്പ്പിച്ചേക്കാം! അതുപോലെ തന്നെ നിർമ്മല മനഃസാക്ഷി തന്നെ പലവിധമുണ്ട്! ഉദാ: മറ്റുള്ളവർ ക്രമീകരിച്ചു നടത്തുന്ന വിവാഹം ഒരു രാജ്യത്തുള്ള ജനങ്ങളിലെ മനഃസാക്ഷിയിൽ നന്മയായി അനുഭവപ്പെട്ടാലും,  മറ്റൊരു രാജ്യത്തിലെ ജനങ്ങൾക്ക് അവരുടെ നിർമ്മല മനഃസാക്ഷിയിൽ  അത് പാപമായി അനുഭവപ്പെട്ടേക്കാം! (കൂടുതലായി മറ്റൊരു അദ്ധ്യായത്തിൽ പഠിക്കുക). ''ക്രിസ്തു'' വ്യക്തികളിൽ പറഞ്ഞു കൊടുക്കുന്ന, പ്രജോതിപ്പിച്ചുകൊടുക്കുന്ന നിയമങ്ങൾ പൊതുവിൽ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും വ്യക്തിയുടെ ഉള്ളിൽ ബലപ്പെടുത്തി, ആ മനുഷ്യനെ നന്മയിലേയ്ക്കും നിത്യജീവനിലേക്കും, നയിക്കുന്നതിനായിരിക്കും!  ''ക്രിസ്തു'' ഉള്ളിൽ തരുന്ന നിയമങ്ങള് (പ്രജാതനങ്ങള് / പ്രേരണകള്) സ്വന്തജിവിതത്തില് പ്രാവര്ത്തികമാക്കിയാണ് യേശുക്രിസ്തുവില് വിശ്വസിക്കുന്നവര് ജീവിക്കുന്നത്! അതാണ്‌ വഹിക്കാന് എളുപ്പമുള്ള യേശുവിന്റെ നുകം! [മത്തായി 11:30]. ദൈവാരാധന! നിത്യജീവനിലേയ്ക്കുള്ള വഴി! മറിച്ച്, നിത്യജീവനുവേണ്ടി എന്ന് പറഞ്ഞു മാനുഷികമായി എഴുതപ്പെട്ട കല്പനകളും മതകര്മ്മ അനുഷ്ട്ടാനങ്ങളുമല്ല അത്! ക്രിസ്തീയ ജീവിതമെന്നാൽ അത്  മത ബന്ധനങ്ങളിൽ  നിന്നും പുറത്തുവരവാണ്! ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാകുന്ന ക്രിസ്തുവിലുള്ള സ്വതന്ത്ര ജീവിതമാണ്! യേശുക്രിസ്തു മത സ്ഥാപകനല്ല! "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യന്‍ നിര്‍മ്മിത ആലയങ്ങളിലല്ല വസിക്കുന്നത്." (അപ്പ:പ്ര 17:24).


പുതിയ ഒരു നിയമം ഉടമ്പടി (പുതിയ നിയമം) ചെയ്യുന്ന കാലം വരും (ജറെമിയ 31:31-34). മനുഷ്യനായി അവതരിച്ച കര്ത്താവായ യേശു തന്റെ തന്നെ ശരീരo മുറിയപ്പെട്ടുകൊണ്ട് തന്റെ രക്തത്താല് (പാന പാത്രത്താല് / കുരിശു മരണത്താല്) ഈ പുതിയ നിയമ ഉടമ്പടി മനുഷ്യരുമായി മുദ്രവച്ചു! 


കര്ത്താവ് അരുളിചെയ്യുന്നു: "ഞാന് ചെയ്യന്ന പുതിയ ഉടമ്പടി ഇതാണ്: എന്റെ നിയമങ്ങള് അവരുടെ മനസില് ഞാന് സ്ഥാപിക്കും. അവരുടെ ഹൃദയത്തില് ഞാന് അവ ആലേഖനം ചെയ്യും. ഞാന് അവര്ക്ക് ദൈവമായിരിക്കും അവര് എനിക്ക് ജനവും." (ഹെബ്രയര് 8:10), (ഹെബ്രയര്10:16,17), (2 കോറിന്തോസ് 3:3-6). "കര്ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നുള്ളവര്ക്കുള്ളതാണ്, അവിടുന്ന് തന്റെ ഉടമ്പടി അവരെ അറിയിക്കും." (സങ്കീർത്തനം 25:14). "കർത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവർത്തി ആയിരിക്കുകയില്ല. ഇന്നു ഞാൻ നിനക്കു നൽകുന്ന. നിന്റെ ദൈവമായ കർത്താവിന്റെ കൽപനകൾ ശ്രദ്ധിച്ച് അവ ശ്രദ്ധാപൂർവ്വം പാലിക്കുമെങ്കിൽ നിനക്ക് അഭിവൃദ്ധിയുണ്ടാകും. നിനക്കൊരിക്കലും അധോഗതിയുണ്ടാവുകയില്ല." (നിയമാവർത്തനം 28:13). 

പാപമില്ലാതെ കുരിശില് തറച്ചു മരണപ്പെട്ട  മനുഷ്യ ദൈവാലയമായിരുന്ന യേശുവിനെ; ദൈവം കർത്താവും ക്രിസ്തുവുമായി തിരികെ മാറ്റി ഉയർത്തി  (അപ്പ:പ്ര. 2:36). യേശു ജീവദാതാവായ ആത്മാവായി മാറി (1 കോറിന്തോസ് 15:45). "....നിങ്ങള് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്, നിങ്ങൾക്കുവേണ്ടി "ക്രിസ്തുവായി" നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് നിങ്ങളിലേക്ക് അയക്കും" (അപ്പ:പ്ര 3:20). യേശുവിന്റെ കൽപ്പന പാലിക്കുന്നവരില് പുത്രനോടുകൂടിയ പിതാവ് (ശക്തിയും ജ്ഞാനവുമുള്ള ദൈവം)  "ക്രിസ്തു", വന്നു വസിക്കും(യോഹന്നാന് 14:23), (2 തെസ്സലോനിക്ക  1:10), (കൊളോസോസ്  1:27), (എഫെസോസ്  3:17), (ഗലാത്തിയ  4:19, 2:20,  1:15-16), (2 കോറിന്തോസ്  4:6-7), (റോമാ  8:10)അവിടുന്ന് അരുളിചെയ്യുന്നു: "ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്റെ  മേല്‍ ദൃഷ്‌ടിയുറപ്പിച്ചു നിന്നെ ഉപദേശിക്കാം". (സങ്കീർത്തനം 32:8).

പുതിയ നിയമ ക്രിസ്തുവിശ്വാസിക്ക് ദൈവഭക്തി ജീവിതത്തില് പുലര്ത്താനും നിത്യജീവനിലേക്കുള്ള വഴിയേ നടക്കാനും കല്പനകളും മത കര്മ്മനിയമങ്ങളും അന്വേഷിച്ചു നടക്കേണ്ട ആവശ്യമില്ല! ജിവിതത്തിലെ ഓരോ പ്രവര്ത്തി ചെയ്യുമ്പോളും എങ്ങനെ അത് നിര്വ്വഹിക്കണം എന്ന് അറിയാന് എപ്പോഴും ബൈബിള് പരിശോധിക്കേണ്ട ആവശ്യവുമില്ല! കാരണം, ക്രിസ്തു(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) വിശ്വാസിയെ എപ്പോഴും, എല്ലാ കാര്യങ്ങളിലും നന്മയും തിന്മയും തിരിച്ചറിയിച്ച് ദൈവഭക്തി പുലര്ത്താന് സഹായിക്കും (യോഹന്നാന്  14:26)!

"നിങ്ങള് വാക്കാലോ പ്രവര്ത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്ത്താവായ യേശുക്രിസ്തുവഴി പിതാവായ ദൈവത്തിനു കൃതഞ്ഞതയര്പ്പിച്ചുകൊണ്ട് അവന്റെ നാമത്തില് ചെയ്യുവിന്" (കൊളോസോസ് 3:17).

"നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്ഥതയോടെ ചെയ്യുവിന്. നിങ്ങള്ക്ക് പ്രതിഫലമായി കര്ത്താവില്നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്" (കൊളോസോസ് 3:23,24).


യേശുക്രിസ്തുവിന്റെ നാമത്തില് ദൈവത്തെ മഹത്വപ്പെടുന്നതിനു വേണ്ടി, നിര്മല മനഃസാക്ഷിയില് അനുദിന ജീവിതത്തില് ചെയ്യുന്ന എല്ലാ പ്രവര്ത്തികളിലും യേശു പഠിപ്പിച്ച ദൈവഭക്തി ക്രിസ്തുവിൽ കൊണ്ടുവരാം! ഉദാ: വീട്ടമ്മക്ക് കറിവയ്ക്കുന്നതിലും, ഭാര്യഭര്ത്താക്കന്മാര്ക്ക് അവര് തമ്മിലുള്ള ബന്ധത്തിലും, വിമാനം പറത്തുന്നതില് പൈലറ്റിനും, വൈദ്യന് ചികിത്സയിലും, വിദ്യാര്ഥിക്ക് പഠനത്തിലും, കര്ഷകന് കൃഷിയിലും, ശാസ്ത്രജ്ഞന്മാര്ക്ക് നിരീക്ഷണ പരീക്ഷണങ്ങളിലും കണ്ടുപിടുത്തങ്ങളിലും, വാര്ധക്യത്തില് വിശ്രമത്തിലും, etc.....etc....... എന്തിനേറെ പറയേണ്ടു, ദൈവനാമം മഹത്വത്തിനായി ശുദ്ധവായു ശ്വസിക്കുമ്പോള് പോലും ദൈവഭക്തിയില് ദൈവനാമ മഹത്വത്തിനായി ക്രിസ്തുവിനെ അനുസരിച്ചു പ്രവര്ത്തിക്കാം, (അതായതു ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും പ്രവർത്തിക്കാം) അങ്ങനെ; ദൈവത്തെ ക്രിസ്തുവിൽ ആരാധിക്കാം! എന്നാല്; അസൂയപ്പെടുന്നത്, കുറ്റംപറയുന്നത്, പരദൂഷണം, ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണ ശീലങ്ങൾ, പുകവലി, മദ്യപിച്ച് വാഹനം ഓടിക്കുന്നത്, അശ്രദ്ധമായി വാഹനം ഓടിക്കുന്നത്, പൈശാചിക ചിന്തകളില് മുഴുകുന്നത്,  പൈശാചിക കാര്യങ്ങൾ ശ്രവിക്കുന്നത്, etc..... etc.....   പൈശാചിക ഭക്തികള്ക്ക് ചില  ഉദാഹരണങ്ങളാണ്!  തുടർച്ചയായി ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത്; വ്യക്തികളില് പൈശാചിക ശക്തിയും ജ്ഞാനവും (എതിർക്രിസ്തു) ശക്തമാകുന്നതിനും, ക്രമേണ അവരുടെ ഉള്ളിലെ ദൈവശക്തിയും ജ്ഞാനവും പൂർണ്ണമായി വിട്ടുപോയി; ആത്മീയ മരണം ഭൂമിയിൽ ജീവിച്ചിരിക്കെ പ്രാപിക്കുന്നതിനും ഇടയാക്കും!

നിര്മല മനഃസാക്ഷിയില് ആര്ക്കും തിന്മ പ്രവര്ത്തിക്കാനാകില്ല! ഓര്മ്മിക്കുക, യേശുക്രിസ്തുവിന്റെ കല്പ്പന പാലിച്ച് ക്രിസ്തുവിനെ കരസ്ഥമാക്കി; യേശുക്രിസ്തു പഠിപ്പിച്ച ദൈവഭക്തി ക്രിസ്തുവിൽ(ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും) നടത്തുക! ഈ ദൈവാരാധന പള്ളിയിലോ  മറ്റ് ആരാധനാ സ്ഥലങ്ങളിലോ മാത്രം നടത്തേണ്ട ഒന്നല്ല! മറിച്ചു, ഉള്ളിൽ വസിക്കുന്ന ക്രിസ്തുവിനെ അനുസരിച്ചു സ്നേഹിച്ചു ജീവിതത്തിന്റെ ഓരോ നിമിഷത്തിലുo വിശ്വാസി ഈ ദൈവാരാധന നടത്താന് പരിശ്രമിക്കണം! അതിനാൽ തന്നെ യേശു പറഞ്ഞു:  "എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു." (യോഹന്നാന് 4:21).

വാക്കുകളാലോ  പ്രവർത്തികളാലോ ചിന്തകളാലോ എന്ത് തന്നെ പ്രവർത്തിച്ചാലും അതൊക്കെയും ക്രിസ്തുവഴി ദൈവത്തിനു മഹത്വം കൊടുത്തു ചെയ്യുക! മറിച്ചു സ്വയമായോ, ജീവിച്ചിരിക്കുന്നവരോ മരിച്ചതോ ആയ  മനുഷ്യർക്കോ, സമ്പത്തിനോ, പൈശാചിക ശക്തിക്കോ  അതിന്റെ മഹത്വം കൊടുക്കരുത്!പിശാചിന്റെ ആത്മാവിനെ വഹിച്ചുകൊണ്ടോ; അതിന്റെ ശക്തിക്കും ജ്ഞാനത്തിനും   കീഴടങ്ങി നിന്നുകൊണ്ടോ പ്രവര്ത്തിക്കുന്ന നന്മകളുടെ  മഹത്വം എടുക്കുന്നത് പിശാചാണ്! ഇത്തരം മനുഷ്യരിൽ  കൂടുതലായി പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർ ക്രിസ്തുവിന്റെ ആത്മാവ് ശക്തി പ്രാപിക്കുന്നു! ഒടുവിൽ; അത്തരം മനുഷ്യരുടെ ഉള്ളിൽ നിന്നും ദൈവത്തിന്റെ ശക്തിയും ജ്ഞാനവും പൂർണ്ണമായി വിട്ടുപോവുകയും, അങ്ങനെ ശരീരത്തിൽ ഭൂമിയിൽ ജീവിച്ചിരിക്കെ അവർ  ആത്മീയ മരണവും പ്രാപിക്കുകയും ചെയ്യുന്നു! 

എല്ലാ പ്രവര്ത്തികളിലും ദൈവഭക്തി വിശ്വാസി കൊണ്ടുവരുമ്പോള്, വിശ്വാസിയെ അതില് നിന്നും പിന്തിരിപ്പിക്കാന്, പിശാച്ച് മറ്റുള്ളവരില് കയറി വന്ന് ദുഷിപ്പിച്ചു പറയുകയും, തെറ്റായി കുറ്റാരോപണം നടത്തുകയും ചെയ്യാറുണ്ട്. വിശ്വാസി ദൈവത്തില് ആശ്രയിച്ചു ക്ഷമയോടെ അത്തരം പൈശാചിക എതിരുകളെ തോല്പ്പിക്കണം! ഉദാ: വളരെ നന്നായി ജോലിചെയ്താലും അതില് കുറ്റം കണ്ടുപിടിച്ചു കുറ്റപ്പെടുത്തുന്ന ബോസ്! etc... etc...

ദൈവഭക്തിക്ക് അല്ലെങ്കില് നിത്യജീവന് വേണ്ടി എന്ന് പറഞ്ഞു തലകുത്തി മറിയുന്നവരും, നിലത്തു കിടന്നു ഉരുളുന്നവരും, പ്രതിമ ചുമന്നു നടക്കുന്നവരും, അപ്പത്തെ ദൈവമാക്കി ആരാധിക്കുന്നവരും, വീഞ്ഞു കുടിക്കുന്നവരും ഓരോ പ്രാര്‍ത്ഥനകള് ആവര്‍ത്തിച്ച്‌ ചൊല്ലുന്നവരും, ഓരോ സ്ഥലങ്ങളില്‍ പോകുന്നവരും, മത കര്മ്മ അനുഷ്ടാനങ്ങള് നടത്തുന്നവരും, അന്യമതസ്ഥരെ തങ്ങളുടെ മതം വളര്ത്താന് കൊന്നുതള്ളുന്നവരും, ദൈവത്തിന്റെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തുന്നവരും,   മറ്റു "കലാപരിപാടികൾ" കാണിക്കുന്നവരും  ഇത് ഒന്ന് മനസിലാക്കിയിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു!

ഇനി ആര്‍ക്കെങ്കിലും ഈ ദൈവഭക്തിയും നിത്യരക്ഷയുടെ ഈ മാര്‍ഗവും, മനുഷ്യര്‍ക്ക് പഠിപ്പിച്ചു തന്ന യേശുവിനു പൂര്‍ണ്ണമായി ശിഷ്യപ്പെടുവാന്‍ താല്പര്യം ഉണ്ടെങ്കില്‍; അവന്‍ തന്റെ ശരീരത്തിലെ  പഞ്ചേന്ദ്രിയങ്ങളില്‍ ഉള്ള പാപ സ്വഭാവങ്ങള്‍ മുഴുവന്‍ മരിപ്പിക്കണം! അതായത്, ഉള്ളിലെ  പൈശാചിക ശക്തിയും ജ്ഞാനവും(ആത്മാവായ എതിർക്രിസ്തുവിനെ) പൂർണ്ണമായി പുറത്താക്കണം!  അങ്ങനെ പുറമെ നിന്നോ അകമേ നിന്നോ എത്ര വലിയ പ്രലോഭനം ഉണ്ടായാലും പാപം ചെയ്യാത്ത അവസ്ഥ ഉണ്ടാക്കണം! അല്ലെങ്കില്, പരിശുദ്ധ ആത്മാവിന്റെ അഭിഷേകം പ്രാപിച്ചശേഷം, ദൈവാത്മാവിനാൽ (ക്രിസ്തുവിനാൽ / ദൈവത്തിന്റെ ശക്തിയാലും ജ്ഞാനത്താലും) നയിക്കപ്പെടുന്ന ഏതെങ്കിലും ക്രിസ്തു ശിഷ്യന്റെ കൈക്കീഴില്‍, പിതാവായ യഹോവയുടെയും, പുത്രനായ യേശുക്രിസ്തുവിന്റെയും,  പരിശുദ്ധ ആത്മാവിന്റെയും പേരില്, ജലത്തില്‍ പൂര്‍ണ്ണമായി വായുവും മണ്ണുമായി ശരീര ബന്ധം മുറിഞ്ഞു മുങ്ങി,  സ്നാനം എടുത്ത്, ഈ ഭൂമിയില്‍ പുതിയതായി ജലത്തിന് പുറത്തു വന്നു വീണ്ടും ജനിക്കണം! അമ്മയുടെ ഉദരത്തിന്റെ ഉള്ളില്‍ നിന്നും പുറത്തു വന്നതുപോലെ! അത് വേദപ്രകാരം, മറ്റു മനുഷ്യരുടെയും ലോകശക്തികളുടെയും മുന്‍പാകെ ഉള്ള മനുഷ്യന്റെ സാക്ഷ്യവും; നിർമ്മല മനസാക്ഷിയുടെ സ്വന്തമാക്കലും ആകുന്നു! താങ്കളെക്കുറിച്ച് ദൈവഹിതം ഉണ്ടെങ്കില്‍ ഇത് ചെയ്യുക! ഇങ്ങനെ സ്നാനപ്പെട്ടാല്‍ പിന്നെ ആ മനുഷ്യൻ സര്‍വശക്തനായ ദൈവത്താല്‍ അംഗീകരിക്കപ്പെട്ട യേശുക്രിസ്തുവിന്റെ ഔദ്യോഗിക ശിഷ്യനാണ്!

നിങ്ങള് ദൈവമക്കളാകണം എന്ന് ദൈവം ആഗ്രഹിക്കുന്നു!  അതിനായി; ദൈവശക്തിയും ജ്ഞാനവുമായ "ക്രിസ്തുവിനെ" നിങ്ങളിൽ നിറച്ചു നിത്യജീവനിലേക്ക് നയിക്കാൻ ദൈവം ആഗ്രഹിക്കുന്നു! അല്ലാത്തെ നിങ്ങളെ ആരാധിപ്പിച്ചിട്ടു ദൈവത്തിനു വേറെ  ഒന്നും നേടിയെടുക്കാനില്ല. ആരെയും അവിടുന്ന് ബലമായി അനുസരിപ്പിച്ചു ആരാധിപ്പിക്കുന്നുമില്ല! മനുഷ്യർക്ക് സ്വതന്ത്രമായി നന്മയും തിന്മയും തിരഞ്ഞെടുക്കാം. അവിടുന്ന് അരുളിചെയ്തിരിക്കുന്നു: "ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന് നിന്റെ മുമ്പില് വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കിയിരിക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവൻ തിരഞ്ഞെടുക്കുക. നിന്റെ ദൈവമായ കർത്താവിനെ സ്നേഹിച്ച്, അവിടുത്തെ വാക്കു കേട്ട്, അവിടുത്തോടു ചേർന്നു നിൽക്കുക, നിനക്ക് ജീവനും ദീർഘായുസ്സും ലഭിക്കും" (നിയമാവർത്തനം 30:19,20).   ആരും പൈശാചിക സന്താനമായി നശിക്കാന് ദൈവം ആഗ്രഹിക്കുന്നില്ല. "ദൈവമായ കർത്താവ് ചോദിക്കുന്നു: ദുഷ്ടന്റെ മരണത്തിൽ എനിക്ക് സന്തോഷമുണ്ടോ? അവൻ ദുർമാർഗത്തില് നിന്നും പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം" (എസെക്കിയേൽ 18:23).  കർത്താവായ യേശുക്രിസ്തുവഴി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ.

NB: ദൈവത്താല്‍ അംഗീകരിക്കപ്പെട്ട ഒരു ക്രിസ്തു ശിഷ്യനാവുക എന്നത്‌, രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിന്റെ വിശ്വാസിയായിരിക്കുന്നതു പോലെ അത്ര ലളിതമായി സാദ്യമാകുന്ന കാര്യം അല്ല! എളുപ്പത്തില്‍ വെള്ളം തളിച്ചോ ജലത്തില്‍ മുങ്ങിയോ ഏതെങ്കിലും വേഷം കെട്ടിയോ അത് കരസ്ഥമാക്കി കളയാം എന്ന് ആരും ധരിക്കരുത്!

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.