This website comprises chapters from the book, "The Bible Secrets" (Malayalam).

03/09/14




ഈ പ്രപഞ്ചത്തില്‍ ദൈവം കഴിഞ്ഞാല്‍ അടുത്ത ശക്തി പിശാചാണെന്ന് മറക്കരുതേ! ഈ രണ്ടു ശക്തികളും ആത്മാവാണ് എന്നതും മറക്കരുത്! ഇവര്ക്ക് ഇടയില് വ്യക്തമായ പ്രപഞ്ചനിയമങ്ങളും ചട്ടങ്ങളും ഉണ്ട്! "ദൈവം ആത്മാവാണ്" (യോഹന്നാന്‍ 4:24). ഈ രണ്ടു ശക്തികള്‍ക്കും മനുഷ്യരുടെ ജഡശരീരത്തെ സ്വാധീനിച്ച്, മനുഷ്യന്റെ ജഡമരണശേഷം അവന്റെ ആത്മാവിനെ, അതിന്റെ വാസ സ്ഥലത്തില്‍ കൊണ്ട് പോകുവാന്‍ സാധിക്കും! ജഡമരണo നടക്കുന്ന അവസരത്തില്, കാന്തം ഇരുമ്പിനെ ആകര്ഷിക്കുന്നതു പോലെ മനുഷ്യന്റെ ശരീരം വിട്ട് ആത്മാവ് ഈ രണ്ട് ശക്തികളുടെ ആരുടെയെങ്കിലും അടുത്ത് എത്തിചേരുന്നു! നാം എതു ആത്മാവിന്റെ പ്രേരണക്ക് കീഴ്പെടുന്നോ ആത്മാവിന് നമ്മുടെ ആത്മാവ്‌ സ്വന്തം!

ലോകത്തിലുള്ള എല്ലാ മനുഷ്യരും ഇത്തരത്തില്‍ പൊതുവില്‍ രണ്ടു ചേരിയില്‍ നില്‍ക്കുന്നു! "ഒരു ഭൃത്യനു രണ്ടുയജമാനന്‍മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയുംചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും."(ലൂക്കാ 16:13). യേശുക്രിസ്തു വന്നത് ഭൂമിയില് ഇടകലര്ന്നു ജീവിക്കുന്ന രണ്ടു തരം മനുഷ്യരെ അത്മീയമായി ഭിന്നിപ്പിച്ചു വേര്തിരിച്ചു, പാപം ചെയ്തു പിശാചിന്റെ പിടിയില് പെട്ടുപോയ ദൈവമക്കളെ തന്റെ ഭാഗം ചേര്ത്ത് അവര്ക്ക് പരിശുദ്ധ അത്മാവിലൂടെ നിത്യജീവന് കൊടുക്കാന്! "ഭിന്നിപ്പിക്കാനാണ് ഞാന് വന്നിരിക്കുന്നത് ..... .... " (മത്തായി 10:34 - 36), (ലൂക്ക 12:51). കാരണം, "ഒരു ഭി൪ത്യന് രണ്ടു യജമാനന്മാരെ സേവിക്കാന്‍ സാധിക്കുകയില്ല" (ലുക്ക 16 :13). "നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും. ... " (ഉല്‍പത്തി 3:15).

നിന്റെ സന്തതി (പിശാചിന്റെ സന്തതികള്) = പിശാചിന്റെ ആത്മപ്രേരണയില് മനുഷ്യന് അടിപ്പെട്ടിരിക്കുമ്പോള് ജന്മം കൊള്ളുന്ന മക്കള്!! സ്ത്രിയുടെ മക്കള് (ദൈവമക്കള്) = ദൈവാത്മാവിന്റെ പ്രേരണയില്മനുഷ്യര് അടിപ്പെട്ടിരിക്കുമ്പോള് ജന്മം കൊള്ളുന്ന ദൈവമക്കള്!! (റോമ8:14)  പൈശാചിക സന്താനങ്ങള് ഉദാ: കായേനും, ഒറ്റുകാരന് യൂദാസ് തുടങ്ങിയവര്! ദൈവമക്കള് ഉദാ: ആബേല് യേശുവിനെ വളര്ത്തു പിതാവ് വി. ജോസഫ്‌ തുടങ്ങിയവര്!

കടുത്ത പാപങ്ങള്ക്ക് (പൈശാചിക ആത്മാവിന്) അടിപ്പെട്ടിരിക്കുന്ന അവസ്ഥയില് മക്കളെ ജനിപ്പിച്ചാല്, പിന്നീട് വരുന്ന അനേകം തലമുറകള് പൈശാചിക മക്കളായി കുടുംബത്ത് ജനിക്കുവാനും, അങ്ങനെ അവര് വേറൊരു കാരണവും കൂടാതെ ദൈവകോപത്തില്പ്പെട്ടു നശിച്ചു പോകാനും ഇടവരും! ദാവീതു രാജാവ് ചെയ്ത തെറ്റിന്റെ ഫലം, തെറ്റു ചെയ്യാത്ത അദേഹത്തിന്റെ മക്കള് അനുഭവിച്ചു! (2 സാമുവല് 12:10).

പരിശുദ്ധ ആത്മാവിന് എതിരായ ഗുരുതര പാപങ്ങള് ചെയ്തു പിശാചിനാല് പിടിക്കപെട്ടാല് പിന്നെ പ്രാര്ഥിച്ചാല് പോലും ഫലം ഇല്ല എന്ന് പരിശുദ്ധ ആത്മാവ് പറയുന്നു! (1 യോഹന്നാന് 5: 16) കാരണം, ദൈവം തന്നെയായ യേശു ക്രിസ്തുവിന്റെ പരിശുദ്ധആത്മാവ്‌ ആണ് മനുഷ്യനെ പിശാചില് നിന്നും മോചിപ്പിക്കുന്നത്! പാപം ചെയ്തു പിശാചിന്റെ ബന്ധനത്തിലായ ദൈവമക്കള്ക്ക് യേശുക്രിസ്തുവിലൂടെ മോചനം ഉണ്ട്!

ലോകത്തിലെ മനുഷ്യര് എല്ലാം സ്നേഹത്തില് പിശാചിന്റെ ആത്മാവിന് കീഴില്‍, അല്ലെങ്കില്‍ ദൈവത്തിന്റെ ആത്മാവിന്റെ കീഴില്‍! ദൈവമക്കള് പിശാചിന്റെ പ്രലോഭനങ്ങള്ക്ക് വഴങ്ങി പിശാചിന്റെ ആത്മാവിനെ വഹിച്ചു നടക്കുന്ന ശരീരവും മനസ്സും ഉള്ള മനുഷ്യരുമായിട്ടുള്ള ഹൃദയ ബന്ധം മുറിക്കണം! അവരെ കുറിച്ച് ചിന്തിക്കുക പോലും അരുത്! അവരുമായി ഹൃദയ പരിഛെദനം നടത്തണം! (റോമ 2:28,29). അവര് എത്ര രക്ത ബന്ധം ഉള്ളവര് എങ്കിലും! അത്തരത്തിലുള്ള അപ്പനെയും, അമ്മയെയും, ഭാര്യയെയും, മക്കളെയും, സഹോദരന്മാരെയും, സഹോദരിമാരെയും, ഹൃദയ ബന്ധം മുറിച്ച് ഹൃദയത്തില്നിന്ന്   ഉപേക്ഷിക്കണം! (ലൂക്ക 14:26,27), (മാര്ക്കോസ് 10:29 - 31), (ലൂക്ക 21:15 - 19).

അവരുടെ സന്തോഷവും ദു:ഖവും ദൈവമകന്റെയോ മകളുടെയോ ഹൃദയത്തെ സ്വാധീനിക്കരുത്‌! ഹൃദയത്തില് നിന്നുള്ള സ്നേഹബന്ധം വിട്ടുനിന്നുകൊണ്ട് വെറുo ലോകമനുഷ്യര് എന്നപോലെ അവരോട് ഇടപെടാം! ലോകപരമായ കാര്യങ്ങളില് ദൈവഹിതo ആരാഞ്ഞു അവര്ക്ക് വേണ്ടത് ചെയ്തു കൊടുക്കാം! മരിച്ച തന്റെ പിതാവിനെ പോയി സംസ്കരിക്കട്ടെ എന്ന് അപേക്ഷിച്ച മനുഷ്യനോടു യേശു പറയുന്നത് "മരിച്ചവര് തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ, നീ എന്നെ അനുഗമിക്കുക" (മത്തായി 8:21,22). എന്നാണ്!
 
ദൈവമക്കള് തങ്ങളുടെ അപ്പനെയും അമ്മയെയും സഹോദരങ്ങളെയും, സഹോദരിമാരെയും അയല്ക്കാരെയും ദൈവ സ്നേഹത്തില് തങ്ങളുടെ ചേരിയില് അഥവാ ഗ്രൂപ്പില് നിന്ന് കണ്ടെത്തണം! ജനിപ്പിച്ചു എന്ന് കരുതി ആരും ദൈവ ഹിതപ്രകാരമുള്ള അപ്പനോ അമ്മയോ ആകണമെന്നില്ല! ജനിച്ചു എന്ന് കരുതി ആരും ദൈവഹിത പ്രകാരം ഉള്ള മക്കളും ആകണമെന്നില്ല! ദൈവഹിത പ്രകാരമുള്ള അപ്പനും അമ്മയും സഹോദരിയുo സഹോദരനും മക്കളും അയല്ക്കാരനും ആകുവാന് ദൈവ സ്നേഹം എന്ന ശക്തി പരിശുദ്ധ ആത്മാവില് ഉള്ളില് കടന്നു വരണം! വേര്പാടും വിശുദ്ധിയും പ്രാപിച്ച് നമുക്ക് കൂടുതല് ദൈവത്മാവില് ശക്തരാകാം!

താങ്കള്‍ ദൈവത്തിന്റെ ആത്മാവിന് സ്വന്തമെങ്കില്‍ താങ്കളില്‍ ഇനി പറയുന്ന ഗുണങ്ങള്‍ ഉണ്ടാകും. "ഫലത്തില് ‍നിന്നാണ് വൃക്ഷത്തെ മനസിലാക്കുന്നത്" (മത്തായി 12:33). ദൈവികമായ സ്നേഹം, ആനന്തം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്ഥത, സൗമ്യത, ആത്മസംയമനം ഇവ നിങ്ങളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ദൈവാത്മാവിന്റെ കിഴില്‍ വസിക്കുന്നു! എന്നാല്, ‍ ഇതിന്റെ വ്യാജ ദാനങ്ങള് പിശാചു ഉണ്ടാക്കാറുണ്ട് എന്ന് മറക്കരുതേ! ഉദാ: (സ്നേഹത്തിനു പൈശാചിക സ്നേഹം ഉണ്ടേ - മദ്യം, മറ്റു ജഡമോഹ സ്നേഹങ്ങള്‍ മുതലായ സ്നേഹങ്ങള്‍)... (ആനന്തം- പൈശാചികമായ ആനന്തങ്ങള് ഉണ്ട്)!


ഭൂമിയിൽ ജീവിക്കുന്ന ദൈവമക്കളായ മനുഷ്യർ, അവരുടെ ശരീരത്തിലെ ജീവൻ വെടിയുന്നു നിമിഷത്തിൽ അവരോടൊപ്പമുള്ള പരിശുദ്ധ ആത്മാവിനാല് ആകർഷിക്കപ്പെട്ടു ആത്മാവില് സ്വർഗ്ഗത്തിലെത്തുകയും,  അവിടെ  ദൈവികമായ സ്നേഹം, ആനന്തം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്ഥത, സൗമ്യത, ആത്മസംയമനം ഇവയില് കൂടുതല് ശക്തമായ അവസ്ഥയിലേക്ക് വളർന്നുകൊണ്ട്, ദൈവദൂതന്മാരെ പോലെ ജീവിച്ച്  ദൈവത്തിന്റെ മഹത്വം വർധിപ്പിക്കുന്നു! സ്വർഗ്ഗത്തിലെ ദൈവ ദൂതന്മാർ മനുഷ്യ ആത്മാക്കള്ക്ക് സേവനം ചെയ്തു അവരെ ദൈവാത്മാവിന്റെ ദാനങ്ങളില് വളർത്തിക്കൊണ്ടു വരുന്നു! അങ്ങനെ മനുഷ്യാത്മാക്കള്ക്ക് വസിക്കാനായ് യേശുക്രിസ്തു ഒരുക്കിയിരിക്കുന്ന  സ്വർഗ്ഗീയ ഇടം ദൈവാത്മാവില് വളർന്നുകൊണ്ടേയിരിക്കുന്നു!

ഇനി പറയുന്ന ദാനങ്ങള്‍ നമ്മില്‍ ഉണ്ടെകില്‍ നാം പിശാചിന്റെ ആത്മാവിന് കീഴ്പ്പെടുന്നുണ്ടന്നോ.. പിശാച്ച്‌ നമ്മില്‍ വസിക്കുന്നുണ്ടന്നോ മനസിലാക്കാം! "വ്യഭിചാരം, അശുദ്ധി, ദുര്‍വി൪ത്തി, വിഗ്രഹ ആരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യ, ഭിന്നത, വിഭാകീയ ചിന്ത, വിദ്വഷം, മദ്യപാനം, മദിരോല്‍സവം ഇവയും ഇവക്ക് സാദ്ര്ശ്യമായ പ്രവര്ത്തികളും" (ഗലാത്തി 5:19-21). "വിഗ്രഹ ആരാധന തന്നെയായ ദ്രവ്യ ആസക്തി" (കോളോ.3:5). ഇവക്ക് അടിപെട്ടു ജീവിച്ചവന് യേശുവിന്റെ കരുണ ലഭിച്ചില്ലെങ്കില്‍ നിത്യനരകം മരണ ശേഷം ഉറപ്പ്! പിശാചിന്റെ  മക്കള് തമ്മില് അടിച്ചും പരസ്പരം ദ്രോഹിച്ചും അശുദ്ധിപ്പെടുത്തി പൈശാചികമായിശക്തി പ്രാപിക്കുന്നു! 


ഭൂമിയിൽ ജീവിക്കുന്ന പൈശാചിക മനുഷ്യർ അവരുടെ ശരീരത്തിലെ ജീവൻ വെടിയുന്നു നിമിഷത്തിൽ അവരോടൊപ്പമുള്ള പൈശാചിക ആത്മാവിനാല് ആകർഷിക്കപ്പെട്ടു ആത്മാവില് നരകത്തിലെത്തുകയും,അവിടെ  ദൈവികമായ സ്നേഹം, ആനന്തം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്ഥത, സൗമ്യത, ആത്മസംയമനം  ഇവ ഇല്ലാത്ത അവസ്ഥയിലേക്ക് ആത്മാവിൽ കൂടുതലായി വളർത്തികൊണ്ട് പൈശാചിക ശക്തിയും പൈശാചിക മഹത്വവും വർദ്ധിപ്പിക്കുന്നു! ദൈവാത്മാവിന്റെ ദാനങ്ങള്ക്കു പകരം അവിടെ പൈശാചിക ദാനങ്ങൾ (വികാരങ്ങള്) കൂടുതലായി നരകത്തിലെ മനുഷ്യ ആത്മാക്കള്ക്ക് വർദ്ധിക്കാനായി പൈശാചിക ദൂതന്മാർ   ഘോരമായ പീഡനം അവിടെ മനുഷ്യ ആത്മാക്കളുടെമേൽ നടപ്പാക്കപ്പെടുന്നു! അങ്ങനെ അവിടം വിലാപവും പല്ലുകടിയും വിദ്വേഷവും അസമാധാനവും ആത്മാവിൽ നിറഞ്ഞു വളർന്നുകൊണ്ടേയിരിക്കുന്നു! മനുഷ്യന് ഈ ലോകത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റ് ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (ക്രിസ്തുവിനെ) നേടാതെയുള്ള മരണമാണ്! 

ഒരു മനുഷ്യനെ അശുദ്ധന് ആകുന്നത്, "ദുഷ് ചിന്തകള്‍, കൊലപാതകം- (സ്വന്തം നാക്കുകൊണ്ടും മറ്റുള്ളവരെ കൊല്ലാം എന്ന് മറക്കരുത്, ഓരോന്നും പരസ്യമായും രഹസ്യമായും പറയുമ്പോള്‍ ഓര്‍ക്കുക). പരസംഗം, വ്യഭിചാരം- (ആത്മീയ വ്യഭിചാരമുണ്ട്) മോഷണം, കള്ളസാക്ഷ്യം, പരദുഷണം ഇവകളാണ്.... (മത്തായി 15:19). ഇവയും പിശാചിന്റെ ദാനങ്ങള് തന്നെ! ഇത്തരം ദാനങ്ങളും ദൈവാത്മാവിനെ മനുഷ്യരില് നിന്നും അകറ്റുന്നു!

ലോകത്തിലുള്ള പിശാചിന്റെ ചേരിയില്പ്പെട്ടവരോട് ദൈവo ഇടപെടണമെങ്കില്, ലോകത്തിലുള്ള ദൈവ മക്കളുടെ പ്രാര്ഥന ദൈവത്തിനു ആവശ്യം! കാരണം, പിശാച്ച് എന്ന ശക്തി പല പ്രപഞ്ചനിയമങ്ങളും ഉപയോഗിക്കുന്നു! ദൈവപൈതലിന്റെ പ്രാര്ഥന പ്രകാരം പിശാചിന്റെ ചേരിയില് ദൈവ ഇടപെടുമ്പോള് പ്രാര്ത്ഥിച്ച  ആളുടെ നേരെ പിശാച്ച് തിരിയുക സ്വഭാവികം! അതിനാല് പ്രാര്ഥനക്കാര് പാപ സ്വഭാവങ്ങളും, വേര് പാടും വിശുദ്ധിയും പാലിച്ചു നില്ക്കണം! ഓര്മ്മിക്കുക: ഒരിടത്ത് "ഒരു ജോബിനെ" പിശാച്ച് പരീക്ഷിക്കുമ്പോള്, മറുവശത്ത് പിശാചിന്റെ ചേരിയില്നിന്ന് ദൈവമകനെയോ മകളെയോ പിശാച്ച് പരീക്ഷിച്ചതിന്റെ പേരില്, അനേകം ദൈവമക്കളെ ദൈവം പിശാചിന്റെ പിടിയില് നിന്ന് തന്റെ ദൂതന്മാരെ വിട്ട്, അവകാശം പറഞ്ഞു രക്ഷിക്കുന്നുണ്ട്! എവിടെ ദൈവമക്കള് അന്ന്യായമായി കഷ്ട്ടം സഹിക്കപ്പെടുന്നുവോ, അവിടെ ദൈവം കൂടുതല് ഇടപെടുന്നു. ദൈവമക്കളുടെ കൂട്ടായ്‌മ ശക്തി പ്രാപിക്കുന്നു! ആകയാല് നമുക്കും ഈ ലോകത്തില് യേശു ക്രിസ്തുവില്, പരിശുദ്ധ ആത്മാവില്, ദൈവത്തിന്റെശക്തിയി
ല് ദൈവത്തിന്റെ ജ്ഞാനത്തില്, ദൈവകൃപയില്, ദൈവത്തിനായി, അവിടുത്തെ കൂട്ടായ്മയില് ഉറച്ചു നില്ക്കാം. ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന അവിടുത്തെ രാജ്യത്തില് അവിടുത്തോടൊപ്പം  നിത്യം വസിക്കാം!        ആമേന്.



മനുഷ്യന്‍ ഗര്‍ഭ പാത്രത്തില്‍ രൂപം കൊള്ളുമ്പോള്‍ തന്നെ അവനെ 
പ്രേരിപ്പിച്ചതും, പ്രജോദിപ്പിച്ചും നയിക്കാന്‍ അവന്റെ ആത്മാവോടൊപ്പം, അവനു ജന്മം കൊടുക്കുന്നവരില് നിന്നും പകരപ്പെടുന്ന, ദൈവത്തിന്റെയോ പിശാചിന്റെയോ ഒരു ആത്മാവ് (മനുഷ്യനെ പ്രവൃത്തികള് ചെയ്യാന് പ്രജോദിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ശക്തി) കൂടെയുണ്ട്! ചിലര്‍ പിശാചിന്റെ ആത്മാവിനാല്‍ ജന്മനാ നയിക്കപെടുന്നവര്‍, മറ്റു ചിലര്‍ ദൈവാത്മാവിനാല്‍ ജന്മനാ നയിക്കപെടുന്നവര്‍! ദൈവാത്മാവിന്റെ കൂടെ ജന്മനാ ഉള്ളവര്‍ പാപത്തില് വീണാലും വചനം കേള്‍ക്കുമ്പോള്‍ മാനസാന്തരപെട്ടു വേഗം രക്ഷ പ്രാപിക്കുന്നവര്‍! അവര്‍ ആടുകള്‍! "ദൈവാത്മാവിനാല്‍ നയിക്കപെടുന്നവര്‍ എല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്" (റോമ8:14). അപ്പോള്‍ പിശാചിന്റെ ആത്മാവിനാല്‍ നയിക്കപെടുന്നവര്‍ പിശാചിന്റെ മക്കള്‍ തന്നെ! കളകള്‍, ചെന്നായിക്കള്‍, പന്നികള്‍ തുടങ്ങിയ പേരുകളില് ദൈവവചനം അവരെ വിളിച്ചിരിക്കുന്നു!

"ആദത്തിന്റെ ജീവിതകാലം തൊള്ളായിരത്തിമുപ്പത് വര്ഷ്മാണ് അതിനു ശേഷം അവന് മരിച്ചു" (ഉല്പത്തി 5:5). ഇക്കാലഘട്ടത്തില് ആദത്തിനു ഹവ്വയില് ധരാളം ആണ്‍മക്കളും പെണ്‍കുട്ടികളും ജനിച്ചു! ദൈവാത്മാവിനാല് നയിക്കപ്പെട്ട അവസ്ഥയില് അവര് ആയിരുന്നപ്പോള്  ജനിച്ച, ആബേലിനെ പോലെയുള്ള  ദൈവ പുത്രന്മാരും പുത്രിമാരും! പിശാച്ചിന്റെ ആത്മാവിനാല് അവര്  നയിക്കപ്പെട്ട അവസ്ഥയില് ആയിരുന്നപ്പോള്  ജനിച്ച, കായേനെ പോലെയുള്ള  പൈശാചിക പുത്രന്മാരും പുത്രിമാരും! അവര് ദൈവിക ചൈതന്ന്യമില്ലാത്ത- ലോകത്തിന്റെ  മനുഷ്യര്!

ഹാബേലിനെ പോലെയുള്ള മനുഷ്യര് ദൈവ സ്നേഹത്തില് നടന്നപോള്, കായേനെ പോലെയുള്ള മനുഷ്യര്, പിശാചിന്റെ പ്രേരണയാല് കുലപാതകം പോലും ചെയ്ത് പൈശാചിക സ്നേഹത്തില് നടന്നു! "നിങ്ങള് നിങ്ങളുടെ പിതാവായ പിശാചില് നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ട്ടമനുസരിച്ച് പ്രവര്ത്തിക്കാന് നിങ്ങള് ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല് കൊലപാതകിയാണ്‌" (യോഹന്നാന് 8:44). ഭൂമിയില് മനുഷ്യല്, പിശാചുവിതച്ച ആദ്യ കള (ചെന്നായി) കയേനാണ്! അവനാണ് ആദ്യകുലപാതകി! "കായേന് തിന്മയുടെ സന്തതി.. .." (1 യോഹ3:12).

ആദത്തിന്റെയും ഹവ്വയുടെയും മക്കള് തമ്മില് ചേര്ന്നു ഭൂമിയിലു മനുഷ്യര് പെരുകിവര്ദ്ധിച്ചു!

"മനുഷ്യര് ഭൂമിയില് പെരുകാന് തുടങ്ങുകയും അവര്ക്ക് പുത്രിമാര് ജനിക്കുകയും ചെയ്തപ്പോള് മനുഷ്യപുത്രിമാര് ആഴക്കുള്ളവരാണ് എന്നുകണ്ട ദൈവപുത്രന്മാര് തങ്ങള്ക്ക് ഇഷ്ട്ടപ്പെട്ടവരെഎല്ലാം ഭാര്യമാരായി സ്വീകരിച്ചു." (ഉല്പത്തി6:1,2). പിശാചിന്റെ  ആത്മാവിനാല് നയിക്കപ്പെട്ട പൈശാചികമക്കള്ക്ക്  ലോകപരമായി   സൗന്ദര്യം കൂടുതല് എന്നുകണ്ട ദൈവമക്കള് പിശാചിന്റെ മക്കളെ വിവാഹം കഴിച്ചു! അങ്ങനെ മനുഷ്യകുലത്തില് ലോകത്തിന്റെ മക്കളും ദൈവത്തിന്റെ മക്കളും ഇടച്ചേര്ന്നു! അങ്ങനെ കുടുംബകലഹവും തുടങ്ങി! ഭാര്യാ ഭര്ത്താക്കന്മാര് തമ്മില് കുടുംബങ്ങളില് പ്രശ്നങ്ങള് ഉണ്ടാകാന് കാരണം; വിരുദ്ധ അത്മശക്തികളാല് നയിക്കപ്പെടുന്നവര് തമ്മിലുള്ള വിവാഹമാണ്!

ദൈവമക്കളും പിശാചിന്റെ മക്കളും വിവാഹബന്ധത്തില് എര്പ്പെട്ട്‌ അശുദ്ധരായതിനെ തുടര്ന്നു,  കര്ത്താവ് പറഞ്ഞു: എന്റെ ചൈതന്യം മനുഷ്യനില് എന്നേയ്ക്കും നിലനില്ക്കുകയില്ല! അവന് ജഡമാണ്. അവന്റെ ആയുസ് നൂറ്റിയിരുപതു വര്ഷമായിരിക്കും" (ഉല്പത്തി6:3). ദൈവമക്കളിലെ ദൈവചൈതന്യം അങ്ങനെ നഷ്ടമായി, അവരും അങ്ങനെ "120" കളില് മരിക്കാനും തുടങ്ങി!

യേശുക്രിസ്തു ഭൂമിയില് വന്നത് പാപം ചെയ്തു പിശാചിന്റെ പിടിയിലായ ആടുകളെ രക്ഷിക്കാന്! "ഇസ്രായില്‍ ഭവനത്തിലെ നഷ്ട്ടപ്പെട്ട ആടുകളുടെ അടുത്തെക്ക് മാത്രമാണു ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്" (മത്തായി15:24). ആടുകള്‍! "ഇസ്രായില്‍ ഭവനം" അതായത്, ദൈവം തിരഞ്ഞെടുത്ത ദൈവാത്മാവിനാല് ജനിക്കപെട്ട മനുഷ്യര്
ദൈവത്തിന്റെ   ആദ്യജാത ജനം (പുറപ്പാട് 4:23)! അവര് എല്ലാ മതങ്ങളിലും, ജാതികളിലും, വര്‍ഗങ്ങളിലുമുണ്ട്! "ഈ തൊഴുത്തില്പ്പെടാത മറ്റാടുകളും എനിക്കുണ്ട്" (യോഹന്നാന്  10:16).  "ആടുകള് അവന്റെ സ്വരം കേള്ക്കുന്നു. അവന് തന്റെ ആടുകളെ പേര്ചൊല്ലി വിളിക്കുകയും പുറത്തെക്ക് നയിക്കുകയും ചെയ്യുന്നു" (യോഹന്നാന് 10:3). 


ഭൂമിയിൽ; പൈശാചിക മനുഷ്യരും, ദൈവമക്കളും രണ്ടു വിശാല സംഘങ്ങളായി ഇടകലർന്നു വസിക്കുന്നു! ദൈവമക്കളുടെ സംഘത്തിലും പൈശാചിക മനുഷ്യരുടെ സംഘത്തിലും മനുഷ്യർ വിവിധ അടുക്കുകളുള്ള ഹൈറാർക്കിക്കല് മോഡലിൽ അടുക്കിയിരിക്കുന്നു! ഏറ്റവും മുകളിൽ ഏറ്റവും തികഞ്ഞ ആത്മീയ മനുഷ്യൻ! അതിനുതാഴെ അല്പം കൂടെ ആത്‌മീയതയിൽ ശക്തി കുറഞ്ഞ മനുഷ്യർ, അതായത് "ക്രിസ്തു" (ദൈവശക്തിയും ജ്ഞാനവും) ഉള്ളിൽ വസിക്കുന്ന മനുഷ്യർ! അതു വലിയൊരു ഗണം, അതിനു താഴെ,  ക്രിസ്തുവിന്റെ ആത്മാവിനെ വഹിച്ചും നടന്നു അവിടുത്തേയ്ക്ക് വേണ്ടി ആത്മീയ ശുശ്രുഷ (ആത്മീയ യുദ്ധം) രഹസ്യമായി നടത്തുന്ന മനുഷ്യർ! ആ ഗണത്തിൽ പല വിഭാഗങ്ങൾ ഉണ്ട്! അതിനും താഴെ ക്രിസ്തുവിന്റെ ആത്മാവിൽ; നാവിലൂടെയും മറ്റു പഞ്ചേന്ദ്രിയങ്ങൾ കൊണ്ടും ആളുകള്ക്ക് ദൃശ്യമായി സുവിശേഷ വേല ചെയ്യുന്നവർ! അതിനും താഴെ ഉള്ള ഗണത്തിൽ സാദാ വിശ്വാസികള്! ഏക ദേശം 65% ദൈവശക്തിയും ജ്ഞാനവും  35% പൈശാചിക ശക്തിയും ജ്ഞാനവും ഒരേ സമയം വഹിച്ചു നടക്കുന്ന മനുഷ്യർ!! ഈ ശതമാനകണക്കിൽ  വിത്യാസം കേറിയും ഇറങ്ങിയും ഇരിക്കും ഇവരിൽ! ഇവരിൽ നിന്നും മുകളിലെ ദൈമക്കളുടെ ഗണത്തിലേക്കും,  താഴെ പൈശാചിക ഗണങ്ങളിലെക്കും  പടിപടിയായി ഉയർന്നോ  താണോ പോകാം! ദൈവശക്തിയും ജ്ഞാനവും, പൈശാചിക ശക്തിയും ജ്ഞാനവും(നന്മയും തിന്മയും) 50% 50% ഒരേ സമയം നിറയപ്പെട്ടിരിയ്ക്കുന്ന ഗണത്തില്പ്പെട്ട വലിയ വിഭാഗം മനുഷ്യരുടെയിടയില്; ഏറ്റവും കൂടുതൽ ആത്മീയ യുദ്ധം, ദൈവവും പിശാചും നടത്തികൊണ്ടേയിരിക്കുന്നു!  

അടുത്തതു താഴയുള്ള  പൈശാചിക വിഭാഗം! ഏകദേശം 65% പൈശാചിക ശക്തിയും ജ്ഞാനവും 35% ശതമാനത്തോളം ദൈവശക്തിയും ജ്ഞാനവും ഒരേ സമയം  വഹിക്കുന്ന മനുഷ്യർ! ഇവരിലെ പൈശാചിക ശക്തിയോ ദൈവശക്തിയോ ജയിച്ചു, ഇവരിൽ ആധിപത്യം പുലർത്തുന്ന ശക്തിയോടു  മരണശേഷം ചേരുന്നു!ദൈവാത്മാവിൽ വിജയിച്ചു, ദൈവാത്മാവിന്റെ ചേരിയിൽ ഉന്നത ഗണങ്ങളില്  ചെന്ന്, അവരോടു ആത്മീയമായി ചേർന്നുനിന്ന്  ദൈവത്തിനുവേണ്ടി പ്രവൃത്തിച്ചു, പൈശാചിക ചേരിയില് നിന്ന് ആത്മാക്കളെ നേടുന്നവരും ഈ ഗണത്തിലുണ്ട്! അടുത്ത താഴയുള്ള പൈശാചിക ഗണത്തിൽ, ജന്മം കൊണ്ട് തന്നെ പൂർണ്ണമായി പൈശാചിക ശക്തിയാലും ജ്ഞാനത്താലും 100% നിറഞ്ഞവരുടെ കൂട്ടം! ആത്മീയമായി ദൈവാത്മാവ് ഒട്ടും ഇല്ലാത്ത മനുഷ്യർ! ഇവർക്ക് വാക്കാലും പ്രവൃത്തിയാലും അല്ലാതെ തങ്ങളിലെ  പൈശാചിക ശക്തിയും ജ്ഞാനവും മറ്റുള്ളവരിലേക്ക് വ്യാപാരിപ്പിക്കാൻ കഴിവുണ്ട്! ഈ കൂട്ടത്തിൽ തന്നെ പല ഉപവിഭാഗങ്ങൾ ഉണ്ട്! ഇവരിൽ  പലരും; പല രീധികളിൽ പിശാചിനുവേണ്ടി ആത്മാക്കളെ നരകത്തിലേക്ക് കൊണ്ടുവരാൻ പ്രവർത്തിക്കുന്നു! അടുത്ത് ഈ ഭൂമിയില് പൈശാചിക ജ്ഞാനവും ശക്തിയും ഏറ്റവും കൂടിയ മനുഷ്യർ! അയാൾ നരകത്തിലെ പിശാചുമായി വളരെ അടുത്ത് ആത്മീയമായി പ്രവർത്തിക്കുന്നു!  പൈശാചിക ഗണത്തില് ഉൾപ്പെട്ട മനുഷ്യർ ലോക നേതാക്കളായാൽ വലിയ യുദ്ധങ്ങൾ പോലും ഉണ്ടാകുന്നു!

യേശുവന്നത് മനുഷ്യരെ എല്ലാം ഒരുമിച്ചു ചേര്ക്കാന് എന്ന് ആരും ധരിക്കരുത്! "ഭൂമിയില് സമാധാനമാണ് ഞാന് കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങള് വിചാരിക്കരുത്; സമാധാനമല്ല, വാളാണ്‌ ഞാന് കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാല് ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്ക്ക് എതിരായും മരുമകളെ അമ്മായി യമ്മയ്ക്കെതിരായും ഭിന്നിപ്പിക്കാനാണ് ഞാന് വന്നിരിക്കുന്നത്, സ്വന്ത കുടുംബത്തില്പ്പെട്ടവര് തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്" (മത്തായി 10:34-36).  ഭൂമിയില് ജനിക്കുന്ന എല്ലാ മനുഷ്യരും നിത്യരക്ഷയിലേക്കുള്ളവരല്ല! "അവര് നമുക്കുള്ളവരായിരുന്നില്ല" (1യോഹ 2:19).
യേശുവന്നത് ഒരിക്കല് കൂടികലര്ന്നു പോയ ദൈവമക്കളെ നിത്യജീവന് കൊടുത്ത് പൈശാചിക മക്കളില് നിന്നും വേര്തിരിക്കുവാനാണ്! അവിടുന്ന് കൊണ്ടുവന്ന "വാള്" (ദൈവവചനം) ഈ ക്രിയ ചെയ്തു കൊള്ളും! സംശയം ഉള്ളവര് ഈ വാള് എടുത്ത് പ്രയോഗിക്കുക! പിശാച്ചിന്റെ മക്കള് ഭിന്നിച്ചു മുറിയും! അത് സ്വന്ത ഭവനത്തില് ആണെങ്കില് പോലും! ആ തിരിവ് ദൈവത്മാവിലാണ് നടക്കുന്നത്!

ദൈവമക്കളെ, പിശാചും  പിശാചിന്റെ മക്കളും അവകാശം(പോയിന്റ്)   പറഞ്ഞു പിടിക്കാതിരിക്കാന്; പിശാചിന്റെ  ആത്മാവിനാല് അവര്  നയിക്കപ്പെടാതിരിക്കാന് ശ്രദ്ധിക്കണം! അവന്റെ ആത്മാവിനാല് നയിക്കപ്പെടുന്ന പ്രവര്ത്തനങ്ങള് അവര് നടത്തരുത്! ഉദാ: തെറിപറയാന് പ്രേരണ ലഭിച്ചാല് തെറിവിളിക്കരുത്! കളവ് നടത്താന് പ്രേരണലഭിച്ചാല് കളവു നടത്തരുത്! വഞ്ചന നടത്താന് പ്രേരണലഭിച്ചാല് വഞ്ചിക്കരുത്! പ്രകോപനമോ പ്രലോഭനമോ ഉണ്ടായാലും അവഗണിക്കണം! 
ദൈവമക്കള് വിവേകത്തോടെ ഇടപെടണം. ഉദാ: കള്ളനോടു സത്യം തുറന്നു പറഞ്ഞു കെണിയില് വീഴെരുത്!   ദൈവമക്കള് സര്പ്പങ്ങളെപോലെ വിവേകികളും പ്രാവുകളെപോലെ നിഷ്കളങ്കരുമായിരിക്കാന് ശ്രമിക്കണം! മത്തായി 10:16.

ചെന്നായികള്‍ അഥവാ കളകള്‍  മാനസാന്തരപ്പെട്ട് യേശുവില്‍ വിശ്വസിക്കണമെങ്കില്‍ പിതാവായ ദൈവം പ്രിത്യേകമായി  ഇടപെടണം! "നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകള്‍ ദുഷ്ട്ടന്റെ പുത്രന്മാരുമാണ്. അവ വിതച്ചത് പിശാചാണ്" (മത്തായി 13:38). ആത്മാക്കളെ വിവേചിച്ചു അറിയാന്‍ കഴിവില്ലാത്തവര്‍ ചെന്നായിക്കളോട് പൊയ് സുവിശേഷം പറഞ്ഞു അവയുടെ കടിയേറ്റു നശിക്കാരുണ്ട്!

"നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക്‌ ഇട്ടു കൊടുക്കരുത്, അവ അത് ചവിട്ടി നശി പ്പിക്കുകയും തിരിഞ്ഞു നിങ്ങളെ അക്ക്രമിക്കുകയും ചെയ്തേക്കാം." (മത്തായി 7:6).

"ഇടുങ്ങിയ വാതിലിലൂടി പ്രവേശിക്കുവിന്‍, വിനാശത്തിലേക്ക് നയിക്കുന്ന വാതില്‍ വിസൃതവും വഴി വിശാലവുമാണ്. അതിലെ കടന്നു പോകുന്നവര്‍ വളരെയാണ്‌താനും. എന്നാല്‍, ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം" (ലൂക്കാ 13:24).

കളകള്‍, ചെന്നായിക്കള്‍ തുടങ്ങിയവരുടെ ജീവിതം വിശാലമാണ്, അവര്‍ക്ക് ആത്മീയ ജിവിതമോ അതിന്റെ ഞെരുക്കങ്ങളോ ദു:ഖങ്ങളോ ഇല്ല! ഇനി അത്തരക്കാര്‍ക്കു ഞെരുക്കങ്ങളോ ദു:ഖങ്ങളോ ഉണ്ടെങ്കില്‍ത്തന്നെ അത് അവരുടെ സ്വാര്‍ത്ഥ മോഹങ്ങളില്‍ പൈശാചിക ആത്മാവിൽ കൂടുതൽ ശക്തിപ്രാപിക്കാനായി അവർ നടത്തുന്ന പൈശാചിക പ്രവൃത്തികളിലൂടെയാണ്! അതിന്റെ പങ്കു പലപ്പോഴും  ദൈവമക്കളും അനുഭവിക്കേണ്ടി വരുന്നു എന്നത് സംങ്കടകരമായ അവസ്ഥയാണ്! ഉദാ: ഭക്ഷണത്തിലെ മായം ചേർക്കൽ എല്ലാവരെയും രോഗികൾ ആക്കുന്നതുപോലെ! അത് അവരെ നിത്യ ജീവനിലേക്ക് നയിക്കുന്നുമില്ല! എന്നാല്‍, യേശു പഠിപ്പിച്ച ആത്മീയ ജീവിതം നടത്തുന്നവര്‍ക്ക് ലോകത്തില്‍ ഞെരുക്കങ്ങള്‍ ഉണ്ട്!

"അവര്‍ എന്നെ പീഡിപ്പിച്ചു എങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും" (യോഹന്നാന്‍ 15:20). ലോകമക്കള്‍ ഒരു കാരണവും കൂടാതെ യേശുവിനെ പിന്തുടരുന്നവനെ വെറുക്കും, അതാണ് അടയാളം! യേശുവിന്റെ വചനം പലിച്ചതിന്റെ പേരില്‍ നിങ്ങള്ക്ക് ലോക മക്കളുടെ എതിര്‍പ്പ് ഇല്ലെങ്കില്‍ എന്തോ തകരാറ് നിങ്ങളുടെ വിശ്വാസജീവിതത്തില്‍ ഉണ്ട് എന്ന് മനസിലാക്കാം! 
"ശാരീരിക രീധിയില് ജനിച്ചവന് ആത്മാവിന്റെ ശക്തിയാല് ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെയാണ്"(ഗലാത്തിയ 4:29). 


"ഇനിമേല് ഞാനല്ല ജീവിക്കുന്നത്. ക്രിസ്തുവാണ് എന്നില് ജീവിക്കുന്നത്" (ഗലാത്തിയ 2:20). പൂര്ണ്ണമായി  മനുഷ്യനിലെ "ഞാന്", "എനിക്ക്", "എന്റേത്" എന്ന  തരത്തിലുള്ള സ്വാര്ത്ഥ ചോദനകള് പൂര്ണ്ണമായും  നശിച്ച്, അവന് പൂര്ണ്ണമായി  ക്രിസ്തുവില് ജീവിക്കുമ്പോള് അവനില് കൂടെ സംസാരിക്കുന്നതും പ്രവര്ത്തിക്കുന്നതും ദൈവം തന്നെ! അങ്ങനെ; "നിങ്ങള് ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യന്നതന്റെ മക്കളാണ്" (സങ്കീര്ത്തനം 82:6). (യോഹന്നാന് 10:34). എന്ന തിരുവെഴുത്ത്  നിറവേറപ്പെടുന്നു! പൂര്ണ്ണമായും പിശാചിന്റെ ശക്തിയും ജ്ഞാനവുമായ എതിര് ക്രിസ്തുവിന്റെ ആത്മാവില് നയിക്കപ്പെടുന്ന പിശാചുക്കളും മനുഷ്യരുടെ രൂപത്തില് ഭൂമിയില് ജീവിക്കുന്നുണ്ട്! ഉദാ: യേശുക്രിസ്തുവിനെ; പണത്തിനുവേണ്ടി ഒറ്റിക്കൊടുത്ത യൂദാ. (
യോഹന്നാന് 6:70).

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.