"ഒരിക്കല്‍ ഞാന്‍ ചെയ്തതായി കണ്ടതും, ഇപ്പോള്‍ ഞാന്‍ ചെയുന്നതായി നിങ്ങള്‍ കേള്‍ക്കുന്നതുമായ അതേ പോരാട്ടത്തില്‍ത്ത ന്നെയാണെല്ലോ  നിങ്ങളും ഏ൪പ്പെട്ടിരിക്കുന്നത്" (ഫിലിപ്പി 1:29,30). "എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കും എതിരായിട്ടാണ് പടവെട്ടുന്നത്." (എഫേസോസ് 6:12).

"ഞങ്ങള്‍ ജീവിക്കുന്നത് ജഡത്തില്‍ ആണെങ്കിലും ജഡികമായ പോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്. എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗമങ്ങളായ കോട്ടകള്‍ തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശകതങ്ങളാണ്" (2 കൊറന്തി 10:3,4).  അതിനാല്‍ ക്രിസ്തു വിശ്വാസിയുടെ ആത്മീയ യുദ്ധം പിശാചിനോടും, പിശാച്ച് ബാധിച്ച മനുഷ്യരോടുമാണ്!! ഈ യുദ്ധം- കുന്തം, അമ്പ്, വാള്‍, തോക്ക്, ബോംബ്‌ മുതലായ തരത്തിലുള്ള യുദ്ധ ഉപകരണങ്ങള്‍ കൊണ്ടല്ല!! ശരിരം ഉപയോഗിച്ചുള്ള അടി, ഇടി, തൊഴി   മുതലായ ദണ്ടനങ്ങള്‍ കൊണ്ടുമല്ല!! കരച്ചില്‍, കെന്ചെല്‍, പൈശാചിക കോപം, ഭീരുത്വം, ലജ്ജ തുടങ്ങിയ വികാരങ്ങള്‍ കൊണ്ടുമല്ല!! തെറി, പുച്ഛം, മുതലായ തരത്തില്‍ ഉള്ള ശബ്ദം കൊണ്ടല്ല!! അല്ല.... അല്ല........അല്ല.......!! ഇങ്ങനെ വിശ്വാസി ഒരുവനെ ആക്രമിച്ചാല്‍... വിശ്വാസി  പിശാചിന്റെ ആത്മാവിനാല്  നയിക്കപ്പെട്ടു അവന്റെ പിടിയില്‍ ആയികഴിഞ്ഞു!! അദൃശ്യലോകത്തിലുള്ള യുദ്ധത്തില് ക്രിസ്തുവിശ്വാസി ഹൃദയത്തില് വിശ്വസിച്ചു ഉറപ്പിച്ചിരിക്കുന്ന  ദൈവവചനം; നാവുകൊണ്ടു പറഞ്ഞു  തലച്ചോർ കൊണ്ട് ചിന്തിച്ചും! ദൈവത്തെ സ്തുതിച്ചും തങ്ങളോട് എതിർത്തുവരുന്ന ആത്മീയ പോരാട്ടങ്ങളെയും ജഡിക പോരാട്ടങ്ങളെയും   ചെറുത്തുനിന്ന് തോൽപ്പിക്കുക! അതിനാല്; വിശ്വാസിയുടെ ആയുധങ്ങളായ നാവും, ഹൃദയവും, ചിന്തകളും വളരെ സൂക്ഷിക്കുക! ഇവ വച്ച് സ്വയം അക്രമിക്കരുത്! അതുപോലെ സ്വന്തക്കാരെയും! മറ്റു സഹവിശ്വാസികളെയും! 

പ്രതികാരം ദൈവത്തിനുള്ളതാണ്(റോമ 12:19)!! അത് ക്രിസ്തിയാനി നേരിട്ട് ചെയ്യുന്നത് നന്നല്ല!! ഒരു ചെവിട്ടത്ത് അടിക്കുന്നവന്റെ മറുചെവിട് അടിച്ചു പൊളിക്കരുത്!!  തെറിവിളിച്ചവനെ തിരിച്ചു തെറിവിളിക്കരുത്.. പ്രതികരിപ്പിച്ച് ക്രിസ്തിയാനിയെ ആത്മബന്ധനത്തില് ആക്കുവാനാണ് പിശാച്ച് മറ്റു മനുഷ്യരുടെ ഉള്ളില് നിന്ന് പ്രവര്ത്തിക്കുന്നത്!! അതിനാല്, തിന്മ പ്രവര്ത്തിപ്പിക്കാന് പ്രേരണയോ സ്വാധീനമോ നല്കുന്ന അപരനിലുള്ള ശക്തിയെ ആത്മ ശക്തിയാല് നേരിട്ട്; അയാളില് നിന്നും അവയെ പുറത്താക്കി അതില് നിന്നും രക്ഷിക്കണം!! അതിനു തക്ക ബലമില്ലാത്ത മനുഷ്യര് അത്തരം സാഹചര്യങ്ങള് കഴിവതും ഒഴിവാകണം!! ഒഴിവാക്കനാകാത്ത സാഹചര്യങ്ങളില് ദൈവ സമ്മത പ്രകാരം ലോക പരമായ നിയമ സഹായം തേടണം!! 


പൈശാചിക ബാധയുള്ള മനുഷ്യര് അന്യായമായി ഉപദ്രവിച്ചാലും ദൈവമക്കള് അവരോട് ഹൃദയത്തില് പക, വിദ്വേഷം മുതലായവ വച്ചുകൊണ്ടിരുന്നാല്, ദൈവമക്കള്ക്ക് സമാധാനവും, പരിശുദ്ധ ആത്മാവിലുള്ള സന്തോഷവും, ദൈവം അയച്ച യേശുക്രിസ്തുവിലുള്ള വിശ്വാസമാകുന്ന നീതിയും സാവധാനം  കുറഞ്ഞു കുറഞ്ഞു വന്ന് ദൈവാരാജ്യത്തില് നിന്നും  പുറത്താവുകയും, അപ്പോള്  പിശാച്, അവരെ പിടിച്ചെടുത്ത് അവന്റെ രാജ്യത്തില് ചേര്ക്കുകയും ചെയ്യും!അതിനാല് അത്തരം കാര്യങ്ങളില് വളരെ ശ്രദ്ധിക്കുക!

അത്മീയമായി പ്രവര്ത്തിച്ചു മനുഷ്യരെ പിടിച്ചെടുക്കാന് കഴിയുന്ന ശക്തിവഹിച്ചു നടക്കുന്ന പൈശാചിക മനുഷ്യരുണ്ട്!! ചില പെണ് വേശ്യകളും ആണ് വേശ്യകളും അതിന് ഉദാഹരണമാണ്!! ആത്മബലമില്ലത്ത മനുഷ്യരുടെമേല് അവരുടെ നോട്ടം  പതിച്ചാല് മാത്രം മതി, അവര്  ക്രമേണ  പാപത്തിന്റെ പടുകുഴിയില് വീണ് ആത്മനാശം അടയാന്!! മറ്റു ചില ഉദാഹരണങ്ങള് കരിനാക്ക്, കരിങ്കണ്ണ് മുതലായവയാണ്!! അതിനാല്, ക്രിസ്തു വിശ്വാസികള്  അത്തരം ശക്തികളെ ദൈവശക്തിയാല്  നശിപ്പിക്കാനും തടയാനും പഠിച്ചിരിക്കണം!! വി. പൗലോസ് പരിശുദ്ധ ആത്മാവില് ഇങ്ങനെ എഴുതിയിരിക്കുന്നു: "അവരുമൊരുമിച്ച് ഭക്ഷണം കഴിക്കരുത്" (1കോറിന്തോസ്5:11) വ്യഭിചാരികളുടെ വസ്ത്രത്തെ പോലും പകയ്ക്കണം (യൂദാസ് 1:23).അതുപോലെ ഹൃദയം കൊണ്ട് കരുതല് എടുത്തേ അവരോട് ഇടപെടേണ്ടി വന്നാല് ഇടപെടാവൂ.. അശുദ്ധ ആത്മാവിനെ, ക്രിസ്തുവിശ്വാസി തങ്ങളില് വസിക്കുന്ന പരിശുദ്ധ ആത്മാവിനാല് കീഴടക്കണം!! അതിന് ശക്തി ഇല്ലാത്തവര് അത്തരം സാഹചര്യങ്ങള് ഹൃദയപരിച്ചേതനം നടത്തി ഒഴിവാക്കണം!! ഒഴിവാകാന് പറ്റാത്തസാഹചര്യത്തില് ലോകത്തിന്റെ നിയമസംവിധാനത്തെ  ദൈവസമ്മതത്തോടെ  ആശ്രയിക്കണം.
 
"ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ടവരും വാത്സല്ല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുവിന്‍" (കൊളോസോസ് 3:12). വിശ്വാസി സുക്ഷിച്ചുവേണം ഇവ ഉപയോഗിക്കുവാന്‍!! പക്ഷെ ചില കാര്യങ്ങളില് പിശാചിനോട്‌ ഇവ കാണിച്ചാല്‍ അത് വഴി അവന്‍ നിങ്ങളെ കീഴടക്കും, അതിനാല്; വിവേകം ഇക്കാര്യത്തില് വേണം. ഉദാഹരണം കള്ളനോട് സത്യം തുറന്നു പറഞ്ഞാല് അവന് മുതല് അപഹരിക്കും !! "കൊപിക്കാം; എന്നാല് പാപം ചെയ്യരുത്" (എഫേ 4:26).  നന്മയ്ക്കും നീതിക്കും വേണ്ടിയുള്ള ദൈവിക കോപമുണ്ട്!! അത് നന്മയിലേയ്ക്ക് നയിക്കും, ദൈവനാമം മഹത്വപ്പെടുത്തും  !!

 ഓര്മ്മിക്കുക;  യേശുക്രിസ്തുവിനെ പിശാച്ച് മനുഷ്യരില് കയറി വന്ന് ഉപദ്രവിക്കുകയും അവഹേളിക്കുകയും പീഡിപ്പിച്ചു കൊല്ലുകയും ചെയ്തപ്പോള് ലോകപരമായി അവിടുന്ന് ചെറുത്തില്ല!! അവിടുന്ന് ക്ഷമയുടെ ആയുധം എടുത്തു ആത്മാവില് പിശാചിനോട്‌ കുരിശില് പോരാടി പാപം ചെയ്യാതെയും മരണത്തില് നിന്ന് ഒളിച്ചോടാതെയും നിന്നു!! അങ്ങനെ അവിടുന്ന് അനേകര്ക്ക് വേണ്ടി മനുഷ്യനായി നിന്ന് മനുഷ്യരുടെ പക്ഷത്തുനിന്ന് പിശാച്ചിനെ അത്മീയ യുദ്ധത്തില് ജയിച്ചു!! എത്ര പ്രകോപനം ഉണ്ടാക്കിയിട്ടും.. കുരിശു മരണത്തിന്റെ ഭീകരത അവിടുത്തെ കാട്ടി കൊടുത്തിട്ടും അവിടുന്ന് ദൈവ ഭക്തിയില് ധീരനായി ഉറച്ചു നിന്നു!! ഒരു പാപവും അവിടുന്ന് ചെയ്തില്ല!! ഒരു ദൈവകല്പനയും തെറ്റിച്ചുമില്ല!! അങ്ങനെ യേശുക്രിസ്തു മരിച്ചു മരണത്തെ ജയിച്ചു!! സകല നീതിയും പൂര്ത്തിയാക്കി, അവിടുന്നു പിശാച്ചിനെ എന്നേയ്ക്കുമായി മനുഷ്യര്ക്ക് വേണ്ടി മനുഷ്യനായി നിന്ന് തോല്പ്പിച്ചു!! അങ്ങനെ, നീതി രഹിതമായി തന്നെ അക്രമിച്ചു കൊലപ്പെടുത്തിയ പിശാച്ചിന്റെ ആയുധം ദൈവ സമക്ഷം അടിയറവ് വയ്പ്പിച്ചു!!

"അതിനാല്‍ സത്യം കൊണ്ട് (വചനം കൊണ്ട്) അര മുറുക്കി, നീതിയുടെ (ദൈവം അയച്ചവനില്‍ ഉള്ള വിശ്വാസം) നിങ്ങള്‍ ഉറച്ചു നില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദ രക്ഷകള്‍ ധരിക്കുവിന്‍ (സുവിശേഷം പറയുന്നവര്‍ സമാധാനത്തില്‍ നില്ല്ക്കണം) സര്‍വോപരി, ദുഷ്ട്ടന്റെ ജ്യലിക്കുന്ന കൂരംബുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ (രക്ഷിക്കപെടുക എന്നാല്‍ എന്ത് എന്ന് അറിയാമെല്ലോ) പട തൊപ്പി അണിയുകയും, ദൈവ വചനം ആകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍"
(എഫെസോസ് 6:14-17). 
"ദൈവത്തിനു വിധേയരാകുവിൻ; പിശാചിനെ ചെറുത്തു നിൽക്കുവിൻ, അപ്പോള് അവന് നിങ്ങളില്‌നിന്ന് ഓടിയകന്നുകൊള്ളും" (യാക്കോബ് 4:7).   

പിശാച്ചിനെ അത്മീയ യുദ്ധത്തില് ഭൂമിയില് തറ പറ്റിച്ച സര്വ്വ ശക്തനും സമസ്ത സ്തുതികള്ക്കും യോഗ്യനുമായ യേശു ക്രിസ്തുവിന്റെ പേരില്, യഹോവയാo ദൈവം നിങ്ങളെ യേശു ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് അഭീഷേകം നടത്തി എല്ലാ പൈശാച്ചിക ആക്രമണങ്ങളിലും നിന്നും രക്ഷിച്ചു വിജയം തരട്ടെ!!  പിശാച്ചിന് ഒരിക്കലും മറുകടക്കാനാകാത്ത യേശുക്രിസ്തുവിന്റെ രക്തം നിങ്ങളെയും, എളിയാനായ എന്നെയും, എനിക്കു ദൈവം തന്നിരിക്കുന്ന പ്രിയപ്പെട്ടവരേയും കോട്ടപോലെ സംരക്ഷിക്കട്ടെ !!  ആമേന് .....

Post a Comment

Author Name

Contact Form

Name

Email *

Message *

Powered by Blogger.