This website comprises chapters from the book, "The Bible Secrets" (Malayalam).

03/01/14







പ്രിയ സഹോദരങ്ങളെ നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ മാനവരക്ഷാകര ദൗത്യത്തില് ശ്രേഷ്ട്ട സ്ഥാനം ലഭിച്ച അവിടുത്തെ അമ്മയെ എക്കാലവും ബഹുമാനിക്കപ്പെടെണ്ടത് തന്നെ! അതിനാല് തന്നെ തിരു വചനത്തില് നിന്നും അവിടുത്തെ അമ്മയെ എങ്ങനെ ആദരിക്കാം എന്ന് ക്രിസ്തുവിശ്വാസി മനസിലാക്കിയിരിക്കണം! അല്ലെങ്കില് വന്നിക്കുന്നതിനുപകരം നിന്ദിക്കുന്നവരുടെ കു‌ടെ വിശ്വാസിഎന്ന് അവകാശപെടുന്നവര് കൂടിപോയി എന്ന് വരും!

"അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു . ഇപ്പോള് മുതല് സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്ത്തിക്കും" (ലൂക്ക 1:48). യേശുവിന്റെ അമ്മയാകുവാന് ദൈവം തിരഞ്ഞെടുത്ത വിശുദ്ധ മറിയം ദൈവ സന്നിധിയില് താഴ്മ ഉള്ളവളായിരുന്നു! അതായത് ദൈവകല്പ്പന സ്വന്ത ജീവിതത്തില് പാലിക്കുന്നതില് ഭാഗ്യവതി വളരെ മുന്നിലായിരുന്നു എന്ന് സാരം! ആ താഴ്മയെ ദൈവം കടാക്ഷിച്ചു! അങ്ങനെ, അക്കാലത്തെ അനേകം സ്ത്രികളില് നിന്നും ദൈവം വിശുദ്ധ മറിയത്തെ ലോക രക്ഷകന്റെ അമ്മയാകാനുള്ള ഭാഗ്യപദവിയിലേക്കും തിരഞ്ഞെടുത്തു! വിശുദ്ധ മറിയത്തെ പോലെ ഭാഗ്യവതിയും ഭാഗ്യവാനും ആകേണമോ? ദൈവ വചനം പാലിക്കുക!

"അവന് ഇത് അരുളിചെയ്തുകൊണ്ടിരിക്കുമ്പോള് ജനക്കൂട്ടത്തില് നിന്നും ഒരു സ്ത്രീ ഉച്ചത്തില് അവനോടുപറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവന് പറഞ്ഞു: ദൈവ വചനം കേട്ട് അത് പാലിക്കുന്നവര് കൂടുതല് ഭാഗ്യവാന്മാര് (ലൂക്ക 11:27). വിശുദ്ധ മറിയത്തിനെ ക്കാള് ഭാഗ്യവതിയും ഭാഗ്യവാനും ആകേണമോ? എങ്കില് ദൈവവചനം സ്വന്ത ജീവിതത്തില് വിശുദ്ധ മറിയത്തിലും ഉപരിയായി പാലിച്ചുകൊള്ളൂക!

"അവിടുന്നു പറയുന്നു: സ്വര്ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ട്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും" (മത്തായി 2:50 ), (മര്ക്കോസ് 3:33). യേശുവിനെ അമ്മയുടെ സ്ഥാനം നേടി അവിടുത്തെ സ്നേഹം പിടിച്ചു പറ്റണമോ? എങ്കില് സ്വര്ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം അവിടുത്തെ അമ്മയായ വിശുദ്ധ മറിയം നിറവേറ്റിയതുപോലെ നിറവേറ്റുക! എന്താണ് അവിടുത്തെ പിതാവിന്റെ ഇഷ്ട്ടം (ഹിതo)? യേശു പറഞ്ഞു: "ഇതാണ് ദൈവഹിതം അനുസരിച്ചുള്ള പ്രവര്ത്തി - അവിടുന്ന് അയച്ചവനില് വിശ്വസിക്കുക" (യോഹന്നാന് 6:29).

പിതാവ് അയച്ചതാരെ ?
"ഏകസത്യ ദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്" (യോഹന്നാന് 17:3). യേശു പറഞ്ഞു: എന്നില് വിശ്വസിക്കുന്നവന് എന്നിലല്ല, എന്നെ അയച്ചവനിലാണ് വിശ്വസിക്കുന്നത്" (യോഹന്നാന് 12:44)..

എങ്ങനെയാണ് ദൈവത്തെ അറിയുന്നത് ?
ദൈവത്തെ അറിയാന്, യേശുവിന്റെ അമ്മയുടെ ഒരേ ഒരു ഉപദേശം അനുസരിച്ചാല് മതി! "അവന്റെ അമ്മ പരിചകരോട് പറഞ്ഞു: അവന് നിങ്ങളോട് പറയുന്നത് ചെയ്യുവില്" (യോഹന്നാന് 2:5). യേശുക്രിസ്തുവും പറയുന്നു: "എന്റെ കല്പനകള് സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്" (യോഹന്നാന് 14:21).
"ദൈവം ആത്മാവാണ്" (യോഹന്നാന് 4:23). ദൈവത്തെ ആത്മാവില് അറിയണം! അറിയുക എന്നാല് കൂടി ചേരുക, ഒന്നാകുക എന്നൊക്കെയാണ് തിരുവചനത്തിലെ അത്മീയ അര്ഥം! എന്നാല്, ഇത് നടക്കണം എങ്കില് യേശുക്രിസ്തുവിന്റെ അമ്മ പറഞ്ഞ ഇക്കാര്യം ഏവരും  അനുസരിക്കണം! "യേശു ക്രിസ്തു പറയുന്നത് അനുസരിക്കണം"! (യേശുക്രസ്തുവിലൂടെ വന്ന ദൈവവചനം അനുസരിക്കണം)! "എന്നെ സ്നേഹിക്കുന്നവന് എന്റെ വചനം പാലിക്കുകയും . അപ്പോള് എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള് അവന്റെ അടുത്തുവന്ന് അവനില് വാസമുറപ്പിക്കുകയും ചെയ്യും " (യോഹന്നാന്14:23).
  
യേശുക്രിസ്തുവിനെ അനുസരിച്ച് അവിടുത്തെ അമ്മയെ ബഹുമാനിക്കണം! എല്ലാ തലമുറകളും ഇങ്ങനെ ചെയ്യുക തന്നെ വേണം! ഭാഗ്യവതിയായ മറിയത്തിന് ദൈവസന്നിധിയില് ഉണ്ടായിരുന്ന താഴ്മ നമുക്ക് ഏവര്ക്കും അനുകരണിയമാണ്! "താഴ്മ" (അനുസരണം) വിശുദ്ധ മറിയത്തിന് ദൈവ കൃപയും കര്ത്താവിന്റെ സാമിപ്യവും നേടികൊടുത്തു! "ദൂതന് അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപനിരഞ്ഞവളെ! സ്വസ്തി, കര്ത്താവ് നിന്നോടുകൂടെ !" ( ലൂക്ക 1: 2 8).
വിവാഹിതയാകാതെ ഗര്ഭിണിയായാല് കല്ലെറിഞ്ഞു കൊല്ലപ്പെടാം എന്നാ അവസ്ഥമുന്നില് ഉണ്ടായിട്ടും ദൈവവചനത്തില് വിശ്വസിച്ചു ദൈവത്തെ അനുസരിച്ചു!  യേശുവിന്റെ അമ്മ വിശുദ്ധ മറിയം യേശുവിന്റെ അനുസരിച്ചു! പുണ്ണ്യവതി, യേശു പറഞ്ഞത് അനുസരിച്ച് യഹൂദ നേദക്കന്മാരുടെ ഭീഷണികളെ വകവയ്ക്കാതെ അവിടുത്തെ ശിഷ്യനായ വി. യോഹന്നാനെ മകനായി സ്വീകരിച്ചു! ഏകമനസോടെ അവിടുത്തെ ശിഷ്യരുടെ കു‌ടെ, അവിടുന്ന പഠിപ്പിച്ച രീധിയില് പ്രാര്ഥിച്ചു ദൈവത്തെ പരിശുദ്ധ ആത്മാവില് അറിഞ്ഞു നിത്യജീവന് പ്രാപിക്കാന് ഒരുങ്ങി! ഈ മാതൃക നമുക്കും പിന്തുടരാം.. അങ്ങനെ ആ പുണ്ണ്യവതിയെ  ലോകത്തിനുമുന്പാകെ ബഹുമാനിക്കാം! ആമേൻ.


ജോസഫ് നിദ്രയില് നിന്ന് ഉണര്ന്ന്, കര്ത്താവിന്റെ ദൂതന് കല്പ്പിച്ചതുപോലെ പ്രവര്ത്തിച്ചു: അവന് തന്റെ ഭാര്യയെ സ്വീകരിച്ചു" (മത്തായി 1:24). തന്റെ ഭാര്യയെ നീതിമാനായ ജൊസഫ് ഉപേക്ഷിച്ചു എന്ന് ഞാന് വിശ്വസിക്കുന്നില്ല! ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു! "ഭര്ത്താവ് ഭാര്യയോടുള്ള ദാമ്പത്യധര്മ്മം നിറവേറ്റണം" (1 കൊറന്തി 7:3).

"അവള് തന്റെ കടിഞ്ഞുല് പുത്രനെ പ്രസവിച്ചു" (ലൂക്ക 2:6). ഇവിടെയും സുവിശേഷകന് കടിഞ്ഞുല് പുത്രനെ പ്രസവിച്ചു എന്നാണ് എഴുതിയിരിക്കുന്നത്! ഏക ജാതനെ പ്രസവിച്ചു എന്നല്ല! ഓര്മിക്കുക, ഏക ജാതന് എന്നവാക്ക് ദൈവത്തില് നിന്നും ജന്മഎടുത്ത ക്രിസ്തുവിനെ കുറിച്ച് തിരുവചനത്തില്  അനേകതവണ എഴുതപ്പെട്ടിട്ടുണ്ട്! പക്ഷെ, വിശുദ്ധ മറിയത്തിന്റെ പ്രസവത്തെ സംബന്ധിച്ച് കടിഞ്ഞുല് പുത്രനെ പ്രസവിച്ചു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്! പുണ്ണ്യവതിക്ക് തുടര്ന്നും മക്കള് ഉണ്ടായിരിക്കാം  എന്ന് ചുരുക്കം!

"പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന് അറിഞ്ഞില്ല; അവന് ശിശുവിന് യേശു എന്നു പേരിട്ടു"(മത്തായി 1:25).

"ദാവീദ് രാജാവ് വൃദ്ധനായി .... ...... ..... അതീവ സുന്ദരിയായിരുന്ന അവള് രാജാവിനെ ശുശ്രുഷിച്ചു . എന്നാല്, രാജാവ് അവളെ അറിഞ്ഞില്ല" (1രാജാക്കാന്മാര് 1:1-4).  ഇത് വായിക്കുമ്പോള്, "അറിഞ്ഞില്ല" എന്നത് കുട്ടികള് ഉണ്ടാകുവാന് വേണ്ടി ലൈoഗികബന്ധത്തില് ഏര്പ്പെടുക എന്ന് തന്നെ അല്ലെ ?

ലൂക്ക 2:42-45 പന്ത്രണ്ട് വയസുള്ള യേശുവിനെ ജറുസലേം ദൈവാലയത്തില് വച്ച് കാണാതായവിവരം വി. മറിയവും വി. യൗസേപ്പും  മനസിലാക്കുന്നത്‌ മടക്കയാത്രയില് ഒരു ദിവസത്തെ വഴി പിന്നിട്ട ശേഷമാണ്! ഓര്മ്മിക്കുക, ഒരു കുട്ടി മാത്രമേ മാതാപിതാക്കള്ക്ക് ഉണ്ടായിരുന്നു എങ്കില്, ദൂരയാത്രയില്   എപ്പോഴും ആ കുട്ടിയെ കൂടെ നടത്തില്ലെ? എന്നാല്, യാത്രാവേളയില്  കുറെ ചെറിയ കുട്ടികള് ഇളയവരായി കൂടെയുണ്ട് എന്ന് കരുതുക! അപ്പോള്  മൂത്തകുട്ടിയെ അടുത്ത ബന്ധുക്കലുടെയോ അടുത്ത സുഹുര്ത്തുക്കളുടെയോ പരിചാരകരുടെയോ  സംരക്ഷണയില് എല്പ്പിക്കുക സ്വോഭാവികം! ഇവിടെയും അവര് ബാലനായ യേശു യാത്രയില് ബന്ധുക്കളുടെയോ പരിചാരകരുടെയോ കൂടെ ഉണ്ടായിരിക്കാം എന്ന് കരുതി ഇളയ കുട്ടികളുമായി മടക്ക യാത്ര ഒരു ദിവസം  തുടര്ന്നു!

"ഇവന് ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാകോബ്, ജോസഫ്‌, ശിമയോന്, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്മാര്? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടെല്ലോ?" (മത്തായി 13:55). സ്വന്തനാട്ടുകാര്ക്ക് ലോകപരമായ മിക്ക സത്യങ്ങളും അറിയുന്നവര് അല്ലെ? അവര് എത്ര വ്യക്തമായി യേശുവിന്റെ സഹോദരന്മാരെയും സഹോദരിമാരേയും കുറിച്ച് പറഞ്ഞിരിക്കുന്നു!

"മോശതുടങ്ങി എല്ലാപ്രവാചകന്മാരും വിശുദ്ധലിഘിതങ്ങളില് തന്നെ പറ്റി എഴുതിയിരുന്നവയെല്ലാം അവന് അവര്ക്ക് വ്യാഘ്യാനിനച്ചുകൊടുത്തു" (ലൂക്ക 24:27).  തിരു ലിഘിതങ്ങളില് യേശുവിനെ കുറിച്ച് എന്ത് എന്തെല്ലാം എഴുതപ്പെട്ടിരിക്കുന്നു? "എന്റെ സഹോദരങ്ങള്ക്ക്‌ ഞാന് അപരിചിതനും എന്റെ അമ്മയുടെ മക്കള്ക്ക് ഞാന് അന്യനായി തീര്ന്നു" (സങ്കീര്ത്തനo 69:08).  എന്റെ അമ്മ അതായത്‌ യേശുവിന്റെ അമ്മ "വിശുദ്ധ മറിയ" തിന്റെ മറ്റു മക്കള്ക്ക് യേശു അന്യനെ പോലെ ആയി തീര്ന്നു!

ഇത് ശരി എന്ന് തിരുലിഘിതം വായിക്കുമ്പോള് മനസിലാക്കാം "അവന്റെ സ്വന്തക്കാര് ഇത് കേട്ട്, അവനെ പിടിച്ചു കൊണ്ടുപോകുവാന് പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന്  അവര് കേട്ടിരുന്നു" (മര്ക്കോസ് 3:21). തുടര്ന്നു വായിക്കുമ്പോള് യേശുവിനെ പിടിച്ചുകൊണ്ടുപോകാന് പുറത്തു കാത്തു നില്കുന്ന സഹോദരങ്ങളെയും അവിടുത്തെ അമ്മയെയും കാണാം! "അവന്റെ അമ്മയും സഹോദരന്മാരും വന്ന് പുറത്തുനിന്നുകൊണ്ട്‌ അവനെ വിളിക്കാന് ആളയച്ചു" (മര്ക്കോസ് 03:31). മാത്രമല്ല, നാം ഇപ്രകാരം വായിക്കുന്നു! "അവന് തങ്ങളോട് പറഞ്ഞതെന്തെന്നു അവര് ഗ്രഹിച്ചില്ല " (ലൂക്ക 02:50). ഇതില് നിന്നും ഒരുകാര്യം വ്യക്തമാകും, യേശുക്രിസ്തുവിന്റെ പ്രബോധനങ്ങള് പരിശുദ്ധ ആത്മാവിന്റെ അഭിഷേകത്തിന് മുന്പ്, അവിടുത്തെ അമ്മയ്ക്കോ  സഹോദരങ്ങള്ക്കോ  മനസിലായിരുന്നില്ല!  അതിനാല് തന്നെ യേശു, തന്റെ അമ്മക്കും തന്റെ അമ്മയുടെ മറ്റു മക്കള്ക്കും മുന്പില് അപരിചിതനെ പോലെയായിരുന്നു! അതായത്, യേശുവിനെ അവിടുത്തെ അമ്മയുo മറ്റു സഹോദരങ്ങളും മനസിലാക്കിയില്ല (ഭ്രാന്തനെ പോലെ കണ്ടിരുന്നു)!

അതിനാല് തന്നെ യേശു, കുരിശു മരണം അടുക്കാറായപ്പോള്  മറ്റു മക്കളെ വിട്ട്, തന്നോടൊപ്പം  ഒപ്പം  വന്ന തന്റെ അമ്മയെ, മറ്റു സഹോദരങ്ങളെ എല്പ്പിക്കാതെ,  തന്റെ മരണ സമയത്ത് (യോഹന്നാന് 19:26,27) പ്രിയ ശിഷ്യനായ യോഹന്നാനെ എല്പ്പിക്കുന്നതായും കാണാന് കഴിയും. കാരണം, തന്നോടും തന്റെ ശിഷ്യന്മാരോടും ഒപ്പം ചേര്ന്ന അമ്മയെ, മറ്റു സഹോദരങ്ങള് സ്വീകരിക്കില്ല എന്ന് അവിടുന്ന് മനസിലാക്കിയിരിക്കണം. എന്നാല്, യേശു ഉയര്ത്തശേഷം അവിടുത്തെ സഹോദരനായ യാകോബ് ഉള്പ്പടെ ഉള്ളവര്ക്ക് പ്രത്യക്ഷപ്പെട്ട് (1 കോറിന്തോസ് 15:7) അവിടുന്ന് എന്നേയ്ക്കുമായി ജീവിക്കുന്നു എന്ന് സാക്ഷ്യം കൊടുക്കുകയും,  തുടർന്ന്; അവരും യേശുവില് വിശ്വസിക്കുകയും, അവിടുത്തെ ശിഷ്യരോട് ഒത്തു ചേര്ന്ന് സുവിശേഷം പ്രചരിപ്പിച്ച്, യേശുവിനു സാക്ഷ്യം കൊടുക്കുകയും ചെയ്തുവെന്ന്‌, വിശുദ്ധ വേദപുസ്തകത്തില് നിന്നും (ഗലാത്തിയാ 1:18,19). നമുക്ക് വായിക്കാം!


പട്ടണങ്ങള് ചുറ്റി സഞ്ചരിച്ച് യേശു സുവിശേഷം അറിയിച്ചപ്പോള് അവിടുത്തെ അനുഗമിച്ച സ്ത്രികളെ കുറിച്ച് (ലൂക്ക8:1-3) എഴുതിവച്ചിരിക്കുന്നു, അവിടെയൊന്നും മറിയത്തിന്റെ പേര് പരാമര്ശിക്കപ്പെടുന്നില്ല!  യേശു സുവിശേഷം അറിയിച്ച് നടക്കുവാന് തുടങ്ങിയപ്പോള് അവിടുത്തെ മാതാവായ വിശുദ്ധ മറിയം അവിടുത്തോടുകൂടെ ഉണ്ടായിരുന്നില്ല. കാരണം, മറിയത്തിന് വേറെ കുട്ടികളെ വീട്ടില് സംരക്ഷിക്കേണ്ടതുണ്ടായിരുന്നു എന്ന് അനുമാനിക്കാം. 

ഇതില് നിന്നും നാം എന്തെല്ലാം മനസിലാക്കുന്നു ?

(1). കടിഞ്ഞുല് പുത്രനെ പ്രസവിച്ചു എന്നാല് ആദ്യകുട്ടിയെ പ്രസവിച്ചു എന്ന് അര്ഥം! ബൈബിളില് ഏകജാതന് എന്ന വാക്ക് എഴുതപ്പെട്ടിട്ടുണ്ട് ഇവിടെ അങ്ങനെ വി. മറിയം തന്റെ ഏക ജാതനെ പ്രസവിച്ചു എന്നല്ല എഴുതപ്പെട്ടിരിക്കുന്നത്! അതിന് അര്ഥം പിന്നീട് വി . മറിയത്തിന് കുട്ടികള് ഉണ്ടായി എന്ന് തന്നെ!

(2). നീതിമാനായ ജോസെഫ് തന്റെ ഭാര്യയായ വിശുദ്ധ മറിയത്തെ അറിഞ്ഞു (കുട്ടികളുണ്ടാവാന് ലൈoഗികബന്ധത്തില്  ഏര്പ്പെട്ടു)!

(3).  നീതിമാനായ വി. ജോസെഫനു തന്റെ ഭാര്യയായ വിശുദ്ധ മറിയത്തില് വേറെ കുട്ടികള് ഉണ്ടായിരുന്നു!

(4). യേശുവിന് സുബോധം ഇല്ല എന്ന് അവിടുത്തെ സ്വന്തം അമ്മയില് നിന്നും ജനിച്ച മറ്റു സഹോദരി സഹോദരന്മാര് വിശ്വസിച്ചിരുന്നു!

(5). സ്ത്രി പുരുഷന്മാര് തമ്മില് അറിയുക = സ്ത്രി പുരുഷന്മാര് തമ്മില് കുട്ടികള് ഉണ്ടാകുവാന് വേണ്ടി ലൈoഗികബന്ധത്തില് ഏര്പ്പെടുക!

(6). ഇത്തരം തര്ക്കങ്ങള് വിശുദ്ധ മറിയത്തിനെ ദൈവത്തെപോലെയോ ദൈവത്തെക്കാളോ ഉയരത്തികാണിച്ച ശേഷം ആ നിര്മ്മല വ്യക്തിത്വത്തെ വാണിജ്യവല്ക്കരിക്കാനും അവഹേളിക്കാനും ഉള്ള ശ്രമം!

(7). യേശുവിന്റെ അമ്മ നിത്യകന്യക എന്ന് വരുത്തി തീര്ക്കുന്നവര്, സ്ത്രീകള് വിവാഹിതരായി അവര്ക്ക് കുട്ടികള് ഉണ്ടാകുക എന്നത് ഒരു മോശം കാര്യം എന്ന് വരുത്തി തീര്ക്കുക!

(8). അവിവാഹിതയായി കന്യക ആയി ജീവിക്കുക എന്നത് കൂടുതല് വിവാഹം കഴിച്ചു ജീവിക്കുന്നതിലും ശ്രേഷ്ട്ടം എന്ന ഒരു അനാവശ്യ കാഴ്ച്ചപ്പാട് ഏശുവിന്റെ അമ്മ വിശുദ്ധ മറിയം "നിത്യകന്യക" എന്ന വാദത്തോടെ ഉണ്ടാക്കി എടുക്കുക! അങ്ങനെ വിവാഹം വിലക്കി കന്യക സ്ത്രീകളെ വാര്ത്തെടുക്കുക! 


(9). വിശുദ്ധ മറിയത്തിന്റെ നിര്മ്മല വ്യക്തിത്വം   ചിലര്  പണസബാദനത്തിനായി   ഉപയോഗിക്കുന്നു..

(10). എല്ലാ ബൈബിളിലും കന്യക ഗര്ഭംധരിച്ചു ഒരു പുത്രനെപ്രസവിക്കും എന്ന് എഴുതിയിരിക്കുമ്പോള് പി ഒ സി മലയാളം ബൈബിള് വിവര്ത്തനം ചെയ്ത ചില പുങ്കവന്മാര് യേശുവിന്റെ അമ്മയെ അവഹേളിക്കാന് "യുവതി ഗര്ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും" (ഏശയ്യ 07:14). എന്ന് എഴുതിവച്ചിരിക്കുന്നു! ഇത്തരം പരിഭാഷകള് കൊണ്ടുനടക്കുന്ന  ചിലരാണ് യേശുവിന്റെ അമ്മയെ ഉയരത്താന് നടക്കുന്നത്!

 NB: ഇക്കാര്യങ്ങളില് നിങ്ങള് നിങ്ങള്ക്ക് ഇഷ്ട്ടം ഉള്ളത് വിശ്വസിക്കുക! യേശു ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുന്ന അവസരത്തില്, ഇത്തരം കാര്യങ്ങള്ക്ക് ഒരു പ്രസക്തിയും ഇല്ല എന്നും എനിക്ക് അറിയാം!


ഒരു ക്രിസ്ത്യാനി ദൈവത്തെയാണ് "പരിശുദ്ധന്" എന്ന് വിളിച്ചു മഹത്വപ്പെടുത്തെണ്ടത്. മറിയമോ, കര്ദിനാള്ന്മാരോ, തിരുമേനിമാരോ, പോപ്പ്മാരോ ഒന്നും പരിശുദ്ധന്മാര് അല്ല! കര്ത്താവു മാത്രം ആണ് പരിശുദ്ധന് (വെളി 15:4). കര്ത്താവിനെ പോലെ പരിശുദ്ധനായി മറ്റാരും ഇല്ല! കര്ത്താവ് അല്ലാതെ മറ്റാരും ഇല്ല (1സാമുവല്  2:2).

ദൈവത്തെക്കാള് ഉപരി ചില മെത്രാന്മാര് മറിയത്തെ പ്രതിഷ്ടിച്ചു ആരാധിപ്പിക്കുന്നതിന്റെ (ആരാധിപ്പിക്കാന് ഇടര്ച്ച കൊടുക്കുന്നതിന്റെ) തെളിവാണ് "തമ്പുരാന്റെ അമ്മെ" / സ്രഷ്ടാവിന്റെ മാതാവേ / നന്മ നിറഞ്ഞ മറിയമേ എന്നുള്ള വിളികള്! മറിയം സൃഷ്ടാവിന്റെ മാതാവാകണം എങ്കില് സൃഷ്ടാവിനെക്കാള് മുന്പ് മറിയം ജനിക്കണമായിരുന്നു!   ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ദൈവത്തിന്റെ പുത്രന് "ക്രിസ്തു" എല്ലാറ്റിനും മുന്പ് ഉള്ളവനും (കോളോ1:17). അബ്രഹാമിന് മുന്പും ഉള്ളവന് ആണ്(യോഹ 8:58). ആകയാല് മറിയത്തിനു മുന്പും "ക്രിസ്തു"   ഉണ്ട്!! ക്രിസ്തു തന്നെ യേശു!

ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ദൈവത്തിന്റെ പുത്രന് ക്രിസ്തു (1യോഹ5:20). യേശു എന്ന മനുഷ്യ രൂപത്തില് അവതരിക്കാന് മറിയത്തെ തിരഞ്ഞെടുത്തു എന്ന് മാത്രം!  ആദ്യനും അന്ത്യനുമായ യേശുക്രിസ്തു (വെളി 22:13). മറിയത്തെ "എന്റെ അമ്മ" എന്ന് വിളിച്ചതായി ബൈബിളില് രേഖപ്പെടുത്തിയിട്ടില്ല! മറിച്ചു, "സ്ത്രീയെ" എന്നാണ് യേശു മറിയത്തെ വിളിച്ചത്.

യേശുക്രിസ്തുവിന്റെ ഒരു ദാസി മാത്രമാണ് മറിയം!!  "കര്ത്താവിന്റെ ദാസി" എന്ന് തന്നെയാണ് മറിയവും സ്വയം വിശേഷിപ്പിക്കുന്നത്. (ലൂക്ക 1:48). തിരുവചനം പറയുന്നു - യേശു
ക്രിസ്തു,  മെല്ക്കിസെദേക്കിന്  സദിര്ശ്യനാണ്!!  "അവനു (മെല്ക്കിസെദേക്കിന്) പിതാവോ മാതാവോ വംശ പാരമ്പര്യമോ ഇല്ല" (എബ്രായര് 7:3). മറിയം മരിച്ചു, എന്നാല്, മരണത്തെ ജയിച്ചു യേശു എന്നേക്കും ജീവിക്കുന്നു!

എന്നാല്, ദൈവവചനത്തെ തള്ളി കളഞ്ഞ റോമെന് കത്തോലിക്കാ സഭ ഏ.ഡി 431 ല് മറിയത്തെ "തമ്പുരാന്റെ അമ്മയാക്കി" പ്രഖ്യാപിച്ചു. എന്നാല്, ഈ പ്രഖ്യാപനം വഴി മറിയം തമ്പുരാന്റെ അമ്മയാകുന്നില്ല! ഈ പ്രഖ്യാപനം നിമിത്തം ദൈവത്തെക്കാള് കൂടുതല് പ്രാധാന്യം മറിയത്തിനു കൊടുക്കാന് റോമെന് സഭയിലെ അത്മായര് നിര്ബന്ധിതരായി! "ദൈവത്തോട്" നേരിട്ട് പ്രാര്ത്ഥിക്കുക എന്നത് മാറ്റി "മറിയത്തോട്" പ്രാര്ത്ഥിക്കുക എന്ന പാരമ്പര്യത്തിന്റെ ഇരകളാക്കി സഭാധികാരികള് അവരെ മാറ്റി!

മറിയ ആരാധനയോടുള്ള മറ്റൊരു വികൃത രൂപം ആണ് "നന്മ നിറഞ്ഞ മറിയമേ" എന്ന് 53 തവണ വിളിക്കുന്നത്. "നന്മ നിറഞ്ഞവന്" ദൈവം മാത്രമാണ്!! നന്മ നിറഞ്ഞവന്നായി ഒരുവന് പോലും ഇല്ല, എല്ലാവര്ക്കും തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ദൈവ വചനം കല്പ്പിക്കുന്നു (റോമര് 3:12). അതിനാല് മറിയത്തിനും തെറ്റ് പറ്റിയിട്ടുണ്ട് എന്ന് വ്യക്തം! (ലൂക്കൊസ് 2:41-52). വായിച്ചാല് മറിയത്തിന്റെ അബദ്ധം മനസിലാകും. നന്മ നിറഞ്ഞവളായി ആരുമില്ലാത്തതിനാല് ഗബ്രിയേല് മാലാഖ മറിയത്തെ "ദൈവ കൃപ നിറഞ്ഞവളെ" എന്നാണ് വിളിച്ചത് (ലൂക്ക 1:28-30). അല്ലാതെ, നന്മ നിറഞ്ഞവളെ എന്ന് അല്ല!

കൃപയും നന്മയും തമ്മില് വളരെ വളരെ വ്യത്യാസം ഉണ്ട്. പാപികളുടെ മേല്, അര്ഹത ഇല്ലാത്തവരുടെ മേല് ദൈവം ചൊരിയുന്ന കരുണ ആണ് "
കൃപ". (റോമര് 5:20). മറിയം മാത്രം അല്ല.. എല്ലാ വിശ്വാസികളും ദൈവ കൃപ നിറഞ്ഞവരാണെന്ന് വചനം സാക്ഷിക്കുന്നു. (യോഹ 1:16-17), (തീത്തോസ് 2:11). എന്നാല്, നന്മയാല് നിറഞ്ഞവന് ദൈവം മാത്രം.

അന്നത്തെ മറിയവും ഇന്നത്തെ മറിയവും, ചില മെത്രാന്മാര് പ്രചരിപ്പിക്കുന്ന മറിയവും മനുഷ്യ രൂപം എടുത്ത യേശുവിനെ പ്രസവിച്ച മറിയവും തമ്മില് ധാരാളം വ്യത്യാസം ഉണ്ട്. ഇവ രണ്ടും ഒരാള് അല്ല!

1). ബൈബിളിലെ  മാതാവ് നിത്യകന്യക അല്ല.  യേശുവിനെ പ്രസവിക്കുന്നതുവരെ മാത്രമേ മറിയം നിത്യ കന്യക ആയിരുന്നുള്ളൂ. (പുത്രനെ പ്രസവിക്കുന്നത് വരെ യൊസെഫ് അവളെ അറിഞ്ഞില്ല. (മത്തായി 1:25). എന്നാല്, യേശുവിനെ പ്രസവിച്ച ശേഷം ജോസഫ് മറിയത്തോടുള്ള ദാമ്പത്യ ധര്മം നിറവേറ്റി. "ഭര്ത്താവു ഭാര്യ യോടുള്ള ദാമ്പത്യ ധര്മം നിറവേറ്റണം (1കോറി 7:3). അതിനാല്, മറിയം യേശുവിനെ പ്രസവിച്ച ശേഷം യാക്കോബ്, യൊസെഫ്, ശിമയോന്, യൂദ എന്നി ഇളയ ആണ് മക്കളെയും മറ്റു പെണ് മക്കളെയും പ്രസവിച്ചു (മത്തായി 13:53-56 / മാര്ക്കോസ് 6:1-6). ജോസഫ് മറിയത്തെ തന്റെ ഭാര്യ ആയി ആണ് സ്വീകരിച്ചത് (മത്തായി 1:24). യേശുവിനെ മറിയത്തിന്റെ കടിഞ്ഞൂല് പുത്രന് എന്നാണ് ബൈബിള് വിളിച്ചിട്ടുള്ളത് (ലൂക്കൊസ് 2:6). ഇളയ മക്കള് ഉണ്ടെന്നു ഇത് വ്യക്തം ആക്കുന്നു! തുടക്കത്തില് യേശുവിന്റെ സ്വന്തം സഹോദരന്മാര് പോലും യേശുവില് വിശ്വസിച്ചിരുന്നില്ല (യോഹ 7:5). എന്നാല് ചില മെത്രാന്മാര് മഹത്വപ്പെടുത്തുന്ന മാതാവ് ആജീവനാന്തം കടും കന്യകയായി ജീവിച്ചവളാണ്. ആകയാല്, ഈ മാതാവ് ബൈബിളിലെ മാതാവല്ല!

2). അമലോത്ഭവയോ പാപം ചെയ്യാത്തവളോ അല്ല! "നാം പാപം ചെയ്തിട്ടില്ല എന്ന് പറഞ്ഞാല് നാം അവനെ (യേശുവിനെ) വ്യാജം പറഞ്ഞവന് ആക്കുന്നു (1യോഹ 1:10). മറിയം പാപം ചെയ്തിട്ടുണ്ട് എന്നതിന് യാതൊരു സംശയവും ഇല്ല "എല്ലാവരും പാപത്തിനു അധീനര് ആണെന്ന് വിശുദ്ധ ഗ്രന്ഥം പ്രഖ്യാപിച്ചു. (ഗലാ 3:22). മറിയവും ഇതില് ഉള്പെടുന്നു. മോശയുടെ നിയമം അനുസരിച്ച് ഒരു യഹൂദ സ്ത്രീ പ്രസവിച്ചു കഴിഞ്ഞാല് അശുദ്ധയാണ്. അതിനാല്, മറിയ യേശുവിനെ പ്രസവിച്ച ശേഷം അശുദ്ധി മാറ്റുവാന് ശുദ്ധീകരണ ത്തിനുള്ള ബലി അര്പ്പിച്ചു (ലേവ്യ 12 -1 -8) (ലൂക്കോസ് 2:22-24). മറ്റുള്ളവരില് നിന്ന് മറിയം പരിശുദ്ധയായിരുന്നില്ല! മറ്റുള്ളവരെ പോലെ ബലഹീനത മറിയത്തിനും ഉണ്ടായിരുന്നു. പെരുന്നാളിന് പോയി മകനെ കാണാതെ ആയപ്പോള് മകന് എവിടെയാണെന്ന് കണ്ടു പിടിക്കാനുള്ള ദിവ്യ ജ്ഞാനം ഒന്നും മറിയത്തിനു ഉണ്ടായിരുന്നില്ല. യേശു പറഞ്ഞത് ഗ്രഹിക്കാനും ചിലപ്പോള് മറിയത്തിനു കഴിഞ്ഞിരുന്നില്ല (ലൂക്ക 2:41 -50).

യേശുക്രിസ്തു കുരിശില് മരിച്ചത് മറിയ അടക്കം, സകല മനുഷ്യരുടെയും പാപങ്ങളുടെ മോചനത്തിന് വേണ്ടിയാണ് (യോഹ 2:2). യേശുവിനോട് പാപങ്ങള് ഏറ്റു പറയാതെ മറിയത്തിനു ഒരിക്കലും പാപ മോചനം പ്രാപിക്കാന് അഥവാ രക്ഷിക്കപ്പെടാന് കഴിയുമായിരുന്നില്ല! എന്നാല് ചില മെത്രാന്മാര് പ്രചരിപ്പിക്കുന്ന ഇന്നത്തെ മാതാവ് യാതൊരു പാപം ചെയ്യാത്ത പരിശുദ്ധയും അമലോത്ഭവയുമാണ്. യേശുവിന്റെ കുരിശു മരണം മൂലമുള്ള പാപ മോചനം എനിക്ക് വേണ്ട, ഞാന് പാപം ചെയ്തിട്ടില്ല എന്ന് പറയുന്ന മാതാവിലാണ് മെത്രാന്മാരുടെ വിശ്വാസം. ഇത്തരം മാതാവ് ഒരിക്കലും ബൈബിളിലെ മാതാവ് അല്ല!

3). വി. മറിയം ഉടലോടെ സ്വോര്ഗാരോപിത അല്ല! "മനുഷ്യന് ഒരു പ്രാവശ്യം മരിക്കണം; അതിന്റെ ശേഷം ന്യായവിധി നിശ്ചയിച്ചിരിക്കുന്നു." (എബ്രായര് 9:27). വി. മറിയം ഒരു മനുഷ്യ സ്ത്രീയായതിനാല് മരണം എന്ന ദൈവനിയമത്തിനു അവളും വിധേയമായി. കര്ത്താവിന്റെ വചനം പോലെ മറിയ അവിടുത്തെ വരവിങ്കല് ഉയര്ക്കും. (യോഹ 6:40). വി.മറിയ മരണം കാണാതെ ഉടലോടെ സ്വര്ഗ്ഗത്തില് കയറീട്ടില്ല. യേശു പറഞ്ഞു "സ്വര്ഗ്ഗത്തില് നിന്ന് ഇറങ്ങി വന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇത് വരെ പിതാവായ ദൈവം വസിക്കുന്ന സ്വര്ഗ്ഗത്തില് കയറിയിട്ടില്ല." (യോഹ 3:13). എന്നാല്, ചില മെത്രാന്മാര് പ്രചരിപ്പിക്കുന്ന മാതാവ് മരിക്കാത്തവളും, ഉടലോടെ സ്വര്ഗ്ഗത്തില് കയറിയവളുമാണ്! ഇത് ബൈബിളിലെ മാതാവ് അല്ല! 1950 - ല് അവരുടെ മാതാവ് സ്വര്ഗ്ഗത്തില് പോയി എന്ന കാര്യം ഒരു പ്രഖ്യാപനത്തിലൂടെ പരസ്യമാക്കി. അവര് ഈ മാതാവിനോട് പ്രാര്ത്ഥിച്ചു ജീവിക്കുന്നു. ബൈബിളിലെ യഥാര്ഥ മാതാവ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് മാത്രം!

4).  വി.മറിയം വിശ്വാസികളുടെ അമ്മയോ ലോകമാതാവോ അല്ല! കുരിശിന്റെ  ചുവട്ടില് മറിയം ഉള്പ്പെടെ അനേകര് നിന്നിരുന്നു "ഇതാ നിങ്ങളുടെ എല്ലാവരുടെയും അമ്മ" എന്ന് മറിയത്തെ ചൂണ്ടിക്കാട്ടി യേശു പറഞ്ഞില്ല! മറിയത്തിന്റെ സംരക്ഷണ ചുമതല യോഹന്നനോട് നല്കികൊണ്ട്, യോഹന്നനോട് മാത്രം ആയി "ഇതാ നിന്റെ അമ്മ എന്നാണ് പറഞ്ഞത്". ഇത് യോഹന്നാനു മാത്രമാണ് ബാധകം! മറിയം അവിടെ നിന്നിരുന്ന എല്ലാവരുടെയും പൊതു വകയായ അമ്മയായിരുന്നു എങ്കില്, അവിടെ ഉള്ള എല്ലാവര്ക്കും അവരുടെ വീട്ടിലേക്കു മറിയത്തെ കൊണ്ട് പോയി അഭയം കൊടുക്കാമായിരുന്നു. എന്നാല് അങ്ങനെ സംഭവിച്ചില്ല.. യോഹന്നാന് മാത്രം തന്റെ വീട്ടില് മറിയത്തിനു അഭയം കൊടുത്തു. (യോഹ 19:15-27). യേശുവിന്റെ പ്രിയ ശിഷ്യനായ വി.യോഹന്നാനെപോലെ യോഗ്യനായ ആരുണ്ട് യേശുവിന്റെ അമ്മയെ "എന്റെ അമ്മ" എന്ന് വിളിക്കാന്?

"ഹവ്വ" ജീവനുള്ളവരുടെ മാതാവാകുമെന്നും, "സാറ" ജനതകളുടെ അമ്മ ആകും എന്നും ബൈബിളിലുണ്ട്. എന്നാല്, ബൈബിള് ഒരിക്കലും മറിയത്തെ വിശ്വാസികളുടെ പൊതു വകയായ അമ്മയായി ചിത്രീകരിച്ചിട്ടില്ല! "സത്യാ ക്രിസ്ത്യാനികളുടെ ശാശ്വതമായ അമ്മ സ്വര്ഗ്ഗീയ ജെറുസലേം ആണ്..(ഗലാ 4:26).  ക്രിസ്തു വിശ്വാസികള്ക്ക് രണ്ടു അമ്മയുടെ ആവശ്യം ഇല്ല! സ്വര്ഗ്ഗീയ ജെറുസലേം ഒരു സ്ത്രീ അല്ല, ഭൂമിയില് മരിച്ചു കര്ത്താവ് ഒരുക്കിയ സ്വര്ഗ്ഗത്തില് ആത്മാക്കളായി സ്വസ്തയോടെ ജീവിക്കുന്നവരുടെ സമൂഹമാണ് അത് (വെളിപ്പാട് 21). ക്രിസ്ത്യാനികളുടെ അമ്മ ആ സ്വോര്ഗീയ ജെറുസലേം ആണെന്ന് പഠിപ്പിക്കാതെ "മറിയ" ആണെന്ന് പറയുന്നത് കടുത്ത ദുര് ഉപദേശം തന്നെ! ലോക മാതാവായും സ്വര്ഗ്ഗ രാജ്ഞിയായും പൂജിക്കപ്പെടുന്ന ഇന്നത്തെ മറിയം ബൈബിളിലെ മാതാവ് അല്ല!

5). പ്രത്യക്ഷങ്ങള് കൊടുക്കാത്ത മറിയം! കര്ത്താവില് നിദ്ര പ്രാപിച്ച മറിയവും പൌലോസും  മറ്റു യഥാര്ഥ വിശുദ്ധരും യേശുവിന്റെ രണ്ടാമത്തെ വരവില് വാനമേഘങ്ങളില് കര്ത്താവില് നിന്ന് പ്രതി ഫലം കൈപറ്റാന് വരും അപ്പോള് ഭൂമിയില് ജീവനോടെ ശരീരത്തില് ഇരിക്കുന്ന വിശുദ്ധരും രൂപാന്തരപ്പെടും നരകത്തില് അടക്കപ്പെട്ടിരുന്ന പിശാചിന്റെ പിടിയില് ഉള്ള മനുഷ്യ ആത്മാക്കളും അന്ത്യ ദിനത്തില് നിത്യ വിധിക്കായി ഉയര്ക്കും (1 തെസ്സ 4:16-17 / ദാനി 12:13 / യോഹ 5:28-29 / യോഹ 6:39 - 40 / 1 കൊരി 15:50 -52 / ലുക്കോ 14:14). തുടങ്ങിയ വചനങ്ങള് ഇത് വ്യക്തം ആക്കുന്നു. മറിയ അടക്കo ഭൂമിയില് നിന്ന് മരിച്ചു മാറ്റപ്പെട്ട വിശുദ്ധര് മധ്യസ്ഥ ജോലികളില് ഏര്പെട്ടു വിശ്രമം ഇല്ലാതെ അധ്വാനിക്കുനില്ല! അവര് സ്വോസ്ഥതയിലാണ്. (വെളി 14:13).

ദരിദ്രനായ ലാസര് മരിച്ചപ്പോള് അദ്ദേഹം അബ്രഹാമിന്റെ മടിയില് അഥവാ സ്വോസ്ഥതയില് പ്രവേശിച്ചു. ഈ ലാസറിനെ മരണനന്ധര സന്ദേശവുമായി അയക്കാം ധനവാന് പറഞ്ഞെങ്കിലും ആ അപേക്ഷ നിരസിക്ക പെട്ടു. (ലുക്കോ 16:30-31). ഭൂമിയിലേക്ക് പോയിട്ട് യാതന സ്ഥലത്തേക്ക് പോലും പോകാന് സ്വോസ്ഥതയിലുള്ള ലാസറിനു കഴിഞ്ഞില്ല.. "ഇവിടെ നിന്ന് നിങ്ങളുടെ അടുത്തേക്കോ, അവിടെ നിന്ന് ഞങ്ങളുടെ അടുത്തേക്കോ വരാന് ആഗ്രഹിക്കുന്നവര്ക്ക് അത് സാധിക്കുക ഇല്ല" (ലുക്കോ 16:19 -31).

യേശു ഒരുക്കിയ സ്ഥലത്ത് സ്വോസ്ഥതയിലുള്ള മറിയം വിചാരിച്ചാലും "ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന് 53 അല്ല 53 കോടി തവണ ഉരുവിട്ടാലും അമ്മ ഭക്തരുടെ അടുത്തേക്ക് വരാന് മറിയത്തിനു കഴികയില്ല. മാത്രമല്ല, മറിയം സര്വ്വ വ്യാപി അല്ലാത്തത് കൊണ്ട് ഭൂമിയില് നിന്ന് ഉയരുന്ന പ്രാര്ഥനകള്, അത് കൊന്തയോ, മന്ത്രമോ, നോവേനയോ പൈശാചിക സേവയോ എന്തും ആയി കൊള്ളട്ടെ, അത് കേള്ക്കാന് മറിയം ഭൂഗോളം ചുറ്റി കറങ്ങുന്നില്ല!

"അവന് (യേശു) നിങ്ങളോട് പറയുന്നത് ചെയ്യുവിന്" (യോഹ 2:4).  എന്നാണ് യഥാര്ഥ മറിയം പറഞ്ഞത്! സ്വന്തമായി ഒരു നിര്ദേശവും മനുഷ്യര്ക്ക് കൊടുക്കാന് മറിയത്തിനു ഇല്ലായിരുന്നു, കൊടുത്തിട്ടില്ല, ഇനി കൊടുക്കുകയും ഇല്ല.. എന്നാല്, ഇന്ന്
സ്വകാര്യ പ്രത്യക്ഷങ്ങള് കൊടുക്കുന്നു എന്ന് പറയുന്ന ഡ്യൂപ്ലിക്കേറ്റ് മറിയം പറയുന്നത് എന്താണ്? "എന്നെ വിളിക്കൂ, ഞാന് പറയുന്നത് ചെയ്യുവിന്, എന്നോടുള്ള ഭക്തി പ്രചരിക്കുവിന്, എനിക്ക് നിങ്ങള് സമ്പൂര്ണ സമര്പ്പണം നടത്തുവിന്!

ഇത്തരം മറിയം തന്നോട് തന്നെ, മനുഷ്യരെ കൊണ്ട് പ്രാര്ത്ഥിപ്പിക്കാന് ശ്രമിക്കുന്നു! കാരണം, ഈ ഡ്യൂപ്ലിക്കേറ്റ് മറിയം സ്വയം കൊന്ത ചൊല്ലി കൊണ്ടാണ് തന്റെ സ്വരൂപത്തെ വണങ്ങുന്നവര്ക്ക് പ്രത്യക്ഷം നല്കുന്നത്!  അങ്ങനെ സ്വോസ്തി, നന്മ നിറഞ്ഞ മറിയമേ, എന്നൊക്കെ തന്നോട് തന്നെ വിളിച്ചു അപേക്ഷിക്കുന്ന വിചിത്രമായ അമ്മ! യഥാര്ഥ മറിയത്തെ അവഹേളിക്കുന്ന അമ്മ! പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടു പള്ളി പണിയാന് പറയുന്ന അമ്മ! സ്വന്തം മകന്റെ സ്ഥാനം തട്ടിയെടുക്കുന്ന അമ്മ! പ്രത്യക്ഷങ്ങള് കൊടുത്തു കൊണ്ട് ഇടയ്ക്കു ഇടയ്ക്കു ഭൂമിയിലേക് തീര്ഥാടനം നടത്തുന്ന അമ്മ! ഈ അമ്മ ബൈബിളിലെ ഭാഗ്യവതിയും പുണ്ണ്യവതിയുമായ വി . മറിയം അല്ലേ.... അല്ല..!!

മറിയത്തിനു ദൈവതുല്യ പദവി കൊടുത്തിട്ടുള്ളതും ദൈവദൂഷണ പദങ്ങള് അടങ്ങിയതുമായ കൊന്ത ചൊല്ലാന് ബൈബിളിലെ മാതാവാര്ക്കും ഒരു നിര്ദേശം കൊടുത്തിട്ടില്ല! "വചനമാണ് സത്യം" (യോഹ 17:17).  ഈ സത്യത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യാത്തവരെ സാത്താന് വ്യാജമായ അടയാളങ്ങളാലും അത്ഭുതങ്ങലോടെ വഞ്ചിക്കുന്നു എന്ന് 1തെസ്സ 2:9-12 ല് കാണാം! പിശാചു ദൈവദൂതനായി പോലും വേഷം കെട്ടും. (2 കൊരി11:4). അതിനാല് ഏതു കൃത്രിമ മറിയത്തിന്റെ വേഷം കെട്ടാനും അവനു കഴിയും! അവന്റെ തന്ത്രത്തിന് ഇരയായവര് ഞങ്ങള് മാതാവിനെ കണ്ടു! കൊന്ത മണത്തു! അമ്മയെ കൂടാതെ രക്ഷ ഇല്ല! അമ്മ ഇല്ലെങ്കില് മോന് ഉണ്ടോ! കൊന്ത ചോല്ലിയില്ലെങ്കില് അമ്മ മോങ്ങും! അമ്മ ഇല്ലാത്ത ക്രിസ്തു വിശ്വാസികളെ  വീട്ടില് കയറ്റരുത് എന്നൊക്കെ പറയും! മറിയ ആരാധനയുടെ ദുരന്ത ഫലമാണ് ഇതൊക്കെ!

ഇന്ന് മറിയ ഭക്തരായി ചമയുന്ന പലരും തെരുവ് നീളെ മറിയത്തിന്റെ ഓര്മ്മയ്ക്ക് എന്ന് പറഞ്ഞു സ്ത്രീ വിഗ്രഹം സ്ഥാപിച്ചു നേര്ച്ച പെട്ടിയുമായി ഭിക്ഷാടനത്തിന് വെച്ചിരിക്കുന്നത് കാണാം! വിഗ്രഹ ആരാധികളായ അക്രൈസ്തവര് ഈ പ്രതിമയെ ആരാധിച്ചു കാശിട്ടു കൊടുക്കുന്നു! ഇങ്ങനെ കിട്ടുന്ന വിഗ്രഹ ആരാധനാ പണം മറിയ ഭക്തര് കൈപറ്റി ഉപയോഗിക്കുന്നു! സത്യക്രിസ്ത്യാനികള്  ഈ രീതിയില് ഒരിക്കലും വി. മറിയത്തെ അപമാനിച്ചു,  മറിയത്തിനുപകരം മറ്റു വല്ലവരുടെയും പ്രതിമയോ ചിത്രമോ  കാണിച്ചു പിച്ച പണം കൂട്ടുന്നില്ല! ആരെങ്കിലും സ്വന്തം  അമ്മ മരിച്ചാല് ആ അമ്മയുടെ സ്വരൂപം ഉണ്ടാക്കി നേര്ച്ച പെട്ടി മുന്നിലുമായി ഭിക്ഷാടനത്തിന് ഇരുത്തുമോ? ചിന്തിക്കു... വിഗ്രഹ ആരാധനയില് നിന്ന് മടങ്ങി വരൂ!! സത്യ വചനം അനുസരിച്ച് ജീവിക്കാന് തീരുമാനം എടുക്കൂ..... 
അധ്യായത്തിന്റെ ചില ഭാഗങ്ങള്ക്കു  കടപ്പാട്: സഹോദരി:  പ്രിയാ മാത്യു.





"എന്റെ കര്ത്താവിന്റെ  അമ്മ  എന്റെ   അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്"(ലൂക്കാ 1:43).  പരിശുദ്ധ ആത്മാവില് എലിസബത്ത് പറഞ്ഞ ഇക്കാര്യം സത്യമാണ്! കാരണം, പരിശുദ്ധ ആത്മാവ് കള്ളം പറയില്ല! അപ്പോള്, വിശുദ്ധ മറിയം എന്ന ഭാഗ്യവതി കര്ത്താവായ ദൈവത്തിന്റെ അമ്മയോ? കാരണം, കര്ത്താവ് ഒന്നേയുള്ളൂ ആ കര്ത്താവ് ദൈവമാണ്! അപ്പോള് വിശുദ്ധ മറിയം ദൈവത്തെക്കാള് വലിയ മഹതിയോ? കാരണം, ദൈവത്തിന് ഒരു അമ്മയുണ്ട് എങ്കില് ആ അമ്മതന്നെ വലുത്! ഇത് എങ്ങനെ ശരിയാകും? അനേക മനുഷ്യര് ഉത്തരം ഇല്ലാതെ അലയുന്ന ഈ ചോദ്യം നമുക്ക് ഒന്ന് തിരുലിഘിതം വച്ചു പരിശോധിക്കാം.

"കര്ത്താവ് എന്റെ കര്ത്താവിനോടരുള്ചെയ്തു: ഞാന് നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്ക്കു കീഴിലാക്കുവോളം നീ എന്റെ വലതു ഭാഗത്ത്‌ ഉപവിഷ്ടനാകുക" (മത്തായി 22:44). ഈ വചനം എന്തെന്ന് മനസിലാക്കി കഴിഞ്ഞാല് നമുക്ക് ഈ ചോദ്യങ്ങള്ക്ക് ഉള്ള ഉത്തരം കിട്ടികഴിഞ്ഞു! കര്ത്താവും ദൈവവും ഒന്നേ ഉള്ളു എന്ന് ഞാന് വീണ്ടും ആവര്ത്തിക്കുന്നു!

എങ്കിലും, ഈ വചനത്തില് നമുക്ക് രണ്ടു കര്ത്താക്കാന്മാരെ കാണാം .

1ശക്തിയും ജ്ഞാനവുമായ കർതൃത്വം നടത്തുന്ന പുത്രനായ "ക്രിസ്തുവുള്ള" ആദിയും അന്ത്യവും ഇല്ലാത്ത  സകലത്തിന്റെയും ദൈവമായ "യഹോവ"!

2ദൈവത്തില് നിന്നും വന്ന്‌, ആത്മീയമായി ശത്രുക്കളോട് ഏറ്റുമുട്ടി വിജയിച്ചു തിരികെപോയി, ദൈവമായ ആദ്യത്തെ കര്ത്താവിന്റെ വലം ഭാഗത്ത് ഉപവിഷ്ടനായ രണ്ടാമത്തെ കര്ത്താവ് "ക്രിസ്തു"(ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമെന്ന പുത്രന്)!

മേല്പ്പറഞ്ഞ രണ്ടു കര്ത്താക്കന്മാരില് ഏത് കര്ത്താവിന്റെ അമ്മയാണ്‌  യേശുവിന്റെ അമ്മയായ വിശുദ്ധ മറിയം? 

 രണ്ടാമത്തെ കര്ത്താവിന്റെ തന്നെ! കാരണം, രണ്ടാമത്തെ കര്ത്താവാണ് ആദ്യത്തെ കര്ത്താവിന്റെ വലം ഭാഗത്തോളം മഹത്വപ്പെട്ടു ഉയര്ന്നത് എന്ന് തിരുവചനത്തിലൂടെ മനസിലാക്കാം. മനുഷ്യശരീരമെടുത്ത രണ്ടാമത്തെ കര്ത്താവ് എപ്പോഴാണ് മഹത്വപ്പെട്ട ശക്തിയായി ദൈവത്തിന്റെ വലതു ഭാഗത്തോളം, ദൈവത്തോട് ഒന്നായി, ജീവദാതാവായ പരിശുദ്ധ ആത്മാവായി ദൈവമായി ഉയര്ന്നത്? ഓര്മ്മിക്കുക: "ദൈവം ആത്മാവാണ്"(യോഹ 4:24).

"നീ എന്നെ തടഞ്ഞുനിരത്താതിരിക്കുക. എന്തെന്നാല്, ഞാന് പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്തു ചെന്ന് അവരോട് ഞാന് എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക" (യോഹന്നാന് 20:17). ഇതില് നിന്നും രണ്ടാം കര്ത്താവ് ദൈവമായ ആദ്യകര്ത്താവിന്റെ ഒപ്പം ഒന്നാകാന് ആരോഹണം ചെയ്തു എന്ന് കാണാം. 

അപ്പോള് അതുവരെ രണ്ടാമത്തെ കര്ത്താവ് കേവലം മനുഷ്യനോ? 

രണ്ടാമത്തെ കര്ത്താവ് ഭൂമിയില് ശരീരത്തില് ജീവിച്ചപ്പോള് ആത്മാവിലും  ശക്തിയിലും ജ്ഞാനത്തിലും ക്രിസ്തുവും(ദൈവപുത്രനും). മനുഷ്യശരീരത്തില് കേവലം മനുഷ്യപുത്രനും (ദൈവാലയവും)മായിരുന്നു. "ശരീരത്തില് മനുഷ്യരെ പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില് ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണ് മരിച്ചവരോട് പോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്" (1പത്രോസ് 4:6)! യേശു പറഞ്ഞു: "നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം അതു പുനരുദ്ധരിക്കും .... .... .... .... എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെ പറ്റിയാണ് (യോഹ2:19,20).
 
രണ്ടാമത്തെ കര്ത്താവ് ഭൂമിയില് ശരീരത്തില് ജീവിച്ചിരുന്നപ്പോള് മനുഷ്യനും ആയിരുന്നു!! കാരണം, അവിടുന്നു കന്യകയില് നിന്ന് ജനിച്ചു.... ദൈവാലയമായിരുന്ന അവിടുന്ന്,  തന്നില് വസിച്ചിരുന്ന ദൈവത്തോട് ഇടവിടാതെ എകാഗ്രമായി പ്രാര്ഥിച്ചിരുന്നു.... അവിടുന്ന് ഭക്ഷണം കഴിച്ചു ജീവിച്ചു.... വിഷമം വന്നപോല് കരഞ്ഞു.... ശരീരത്തില് ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള് മരണപ്പെട്ടു! ഈ കാലഘട്ടത്തില് അവിടുന്നാകുന്ന ദൈവാലയത്തില് ആത്മാവായി വസിച്ചിരുന്ന പിതാവായ ദൈവത്തിനാല് (കര്ത്താവിനാല്) അനേകം അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്ത്തിച്ചു!

രണ്ടാമത്തെ കര്ത്താവ് മനുഷ്യര്ക്കുവേണ്ടി മരണത്തെയും പിശാചിനെയും ജയിച്ച്,   ഉയര്ത്ത്  മഹത്വപ്പെട്ട ശക്തിയായി,   ആത്മാവില് ജഡശരീരം തേജസ്വല്കരിച്ച് ആദ്യകര്ത്താവായ ദൈവത്തിന്റെ ശക്തിയും  ജ്ഞാനവുമെന്ന ക്രിസ്തുവായി ജീവദാദാവായ ആത്മാവായി തിരികെ  മാറി സകലത്തിന്റെയും കര്ത്താവായ യഹോവയായ ദൈവത്തിന്റെ വലതുഭാഗത്തിരുന്ന് തന്റെ ശക്തിയെയും ജ്ഞാനത്തെയും മാനസാന്തരപ്പെട്ട മനുഷ്യരിലേക്കയച്ചു കൊടുത്തു നിത്യജീവന് കൊടുക്കുന്നു!

മറ്റൊരു തരത്തില് എഴുതുകയാണ് എങ്കില് ഇങ്ങനെ എഴുതാം. ക്രിസ്തു, ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ് (1കോറി 1:24). ആ കര്ത്താവായ ക്രിസ്തുവാണ്  മനുഷ്യനായി അവതരിച്ച    യേശുക്രിസ്തു! അതായത്, ആദിയില് തന്നെ ദൈവത്തോടൊപ്പം ഉണ്ടായിരുന്ന ദൈവത്തില് നിന്നും ജനിച്ച, ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുതന്നെ, ജീവദാതാവായ പരിശുദ്ധ ആത്മാവായി തീര്ന്ന, രണ്ടാമത്തെ  കര്ത്താവായ യേശുക്രിസ്തു! ആ ക്രിസ്തു മനുഷ്യന്റെ  മകനല്ല! (സകലത്തിന്റെയും കര്ത്താവായ യഹോവയില് നിന്നും ക്രിസ്തു ഉരുത്തിരിയപ്പെട്ടത് കൊണ്ട് ദൈവത്തിന്റെ പുത്രന് എന്ന് വിളിക്കപ്പെട്ടു), മനുഷ്യനില് കൂടെ മനുഷ്യരൂപത്തില് ഭൂമിയില് ജനിക്കപ്പെട്ടത് കൊണ്ട് മനുഷ്യപുത്രന് എന്നും വിളിക്കപ്പെട്ടു! എന്നാല്, ക്രിസ്തു  മനുഷ്യനില് നിന്നും ജന്മം എടുത്ത മനുഷ്യന്റെ  മകനല്ല! ക്രിസ്തുവിന് അമ്മയും ഇല്ല! പിതാവായ എബ്രഹാം ജനിക്കുന്നതിനു മുന്പ് ദൈവത്തിന്റെ പുത്രന് ക്രിസ്തുവുണ്ട്! ലോകവും അതിലെ സകലവും സൃഷ്ടിക്കും മുന്പേ ദൈവത്തിന്റെ പുത്രന് ക്രിസ്തുവുണ്ട്!

വി. മറിയത്തിന്റെ  ഉദരത്തിലൂടെ മനുഷ്യനായി അവതരിച്ച ക്രിസ്തുവായ, "അവസാനത്തെ ആദം (യേശു) ജീവദാതാവായ ആത്മാവായിതീര്ന്നു." (1കോറിന്തോസ്15:45). "കുരിശില് തറച്ച യേശുവിന്റെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്ത്തി" (അപ്പ:പ്ര 2:36).  അങ്ങനെ അവിടുന്ന് യഹോവയായ ദൈവത്തിന്റെ വലംഭാഗം ചേര്ന്നിരുന്നപ്പോള്. ഏശയ്യാ പ്രവാചകന് 9:6  പ്രവചിക്കപ്പെട്ടിരുന്നതുപോലെ അവിടുന്ന് ശക്തനായ ദൈവവുമായിതീര്ന്നു! എന്തെന്നാല്, "കര്ത്താവുമായി സംയോജിക്കുന്നവന് അവിടുത്തോട്‌ ഏക അത്മായിതീരുന്നു."(1കോറിന്തോസ് 6:17).  അവിടുത്തെക്ക് ലോകപരമായി മനുഷ്യ അമ്മയും അപ്പനും ഇല്ല! അവിടുത്തേക്ക്‌ ആദിയും ഇല്ല!! അന്ത്യവും ഇല്ല!

അപ്പോള് കര്ത്താവായ യേശുക്രിസ്തു  ഇങ്ങനെ അരുളിച്ചെയ്തു: "ഭയപ്പെടേണ്ട, ഞാനാണ് ആദിയും അന്തവും, ജീവിക്കുന്നവനും. ഞാന് മരിച്ചവനായിരുന്നു; എന്നാല്, ഇതാ ഞാന് എന്നേയ്ക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള് എന്റെ കയ്യിലുണ്ട്" (വെളിപാട് 1 :17,18), (ഏശയ്യാ 44:6).

ഇതില് നിന്നും ഒരുകാര്യം വ്യക്തമാകും പരിശുദ്ധ ആത്മാവില് എലിസബത്ത് പറഞ്ഞ കാര്യം സത്യമാണ്. വിശുദ്ധ മറിയം -  ഭൂമിയില് ജഡത്തില് ജനിച്ചു, ജഡത്തില് ജീവിച്ച, ജഡത്തില് മരിച്ച,  ജഡപ്രകാരം മനുഷ്യനായ, ദൈവം നിത്യം വസിക്കുന്ന പരിശുദ്ധ ദൈവാലയമായ, രണ്ടാമത്തെ കര്ത്താവായ യേശുവിന്റെ (മനുഷ്യപുത്രന്റെ) അമ്മയാണ്! വി.മറിയത്തിന്റെ ഉദരത്തില് മനുഷ്യ രൂപമെടുത്ത ക്രിസ്തുവിനെ ഭൂമിയിലേക്കു പ്രസവിച്ചതുകൊണ്ട്  പരിശുദ്ധ ആത്മാവില് എലിസബത്ത്  വിശുദ്ധ മറിയത്തെ കര്ത്താവിന്റെ "അമ്മ" എന്ന് വിളിച്ചിരിക്കുന്നു! പക്ഷെ; ദൈവത്തിന്റെ മകന്  ക്രിസ്തു, വി.മറിയത്തിന്റെ ഉദരത്തില് മനുഷ്യ രൂപമെടുത്തത്‌ മറിയത്തിന്റെ അണ്ഡമോ പുരുഷന്റെ ബീജമോ കൂടിചേര്ന്നല്ല! (യോഹന്നാന് 1:13) അതിനാല് തന്നെ, യേശുവിന്റെ അമ്മയായ വിശുദ്ധ മറിയം, ആദിയും അന്ത്യവും ഇല്ലാത്ത ആത്മാവായ ദൈവത്തിന്റെ  പുത്രനായ ക്രിസ്തുവിന്റെ അമ്മ അല്ല!

മാത്രമല്ല; സാമാന്യബുദ്ധി ഉള്ളവര്ക്ക് ഒരു ഉദാഹരണത്തിലൂടെ വി. മറിയം ദൈവത്തിന്റെ അമ്മയാണ്  എന്ന അവകാശവാദം മുഴക്കുന്നവര്, ആ നിര്മല സ്ത്രിയെ അവഹേളിക്കുകയാണ് എന്ന് മനസിലാക്കി തരാം. കേവലം വീട്ട്മ്മയായ എന്റെ അമ്മയെ, ഞാന് മറ്റുള്ളവരുടെ മുന്പാകെ ചൂണ്ടികാട്ടി "ഇവരാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി" എന്ന് പറഞ്ഞാല് എന്താണ് അതിനു അര്ഥം? മാത്രവുമല്ല, ഇത്തരം തട്ടിപ്പുകള് എന്നുമുതല് തുടങ്ങി എന്നും. ഇതിനു പിന്നിലെ അത്മീയ, പണപര ചൂഷണങ്ങള് എന്ത് എന്നും സത്യവിശ്വാസികള് മനസിലാക്കിയിരിക്കുക.


യേശുക്രിസ്തു അരുളിച്ചെയ്തു: "നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കല്പന പാലിക്കും " [യോഹന്നാന് 14:15]. എന്റെ കൽപ്പനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവരാണ് എന്നെ സ്നേഹിക്കുന്നത് എന്നെ സ്നേഹിക്കുന്നവരെ എന്റെ പിതാവ് സ്നേഹിക്കും. ഞാനും അവരെ സ്നേഹിക്കുകയും എന്നെ അവർക്ക് വെളിപ്പെടുത്തുകയും ചെയ്യും. [യോഹന്നാന് 14:21].  "ഞാന് നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന് അവരെ പഠിപ്പിക്കുവിൻ" [മത്തായി 28:20]. 

(1)  രക്ഷിക്കപ്പെടുക. 
  യേശു പറഞ്ഞു: സമയം പൂര്ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍"  [മര്‍ക്കോസ്1:15].   ഏതു മനുഷ്യര്‍ക്കും മനസ്സുണ്ടെങ്കില്  നിഷ്പ്രയാസം ഈ പ്രവര്‍ത്തി ചെയ്യാം! യേശുവിന്റെ സുവിശേഷത്തെപ്രതി ജീവിതത്തിലെ സകല വൃത്തികേടുകളും പാപ സ്വഭാവങ്ങളും ഉപേക്ഷിക്കുക! മാനസാന്തരപ്പെടുക. അതിനു ശേഷം "യേശു കര്ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില് നിന്ന് ഉയിര്പ്പിച്ചു എന്നു ഹൃദയത്തില് വിശ്വസിക്കുകയും ചെയ്താല് നീ രക്ഷപ്രാപിക്കും" (റോമാ 10:9).

(2). 
സ്നാനപ്പെടുക. 
 രക്ഷിക്കപ്പെട്ട് പരിശുദ്ധ ആത്മാവിന്റെ അഭിഷേകം  പ്രാപിച്ചു കഴിഞ്ഞവരോ, സുവിശേഷത്തില്‍ വിശ്വസിച്ചു മാനസാന്ധരപ്പെട്ടു പാപ സ്വഭാവങ്ങള്‍ ശരീരത്തില്‍ മരിപ്പിച്ചവര്, അതായത്;  പാപം പൂര്‍ണമായും ഉപേക്ഷിച്ച അവസ്ഥ / എത്ര പ്രേരണഉണ്ടായാലും പാപം ചെയ്യാത്ത അവസ്ഥ ഉണ്ടാക്കി എടുത്തവരോ, ആയിരിക്കുന്നവര്   അനുസരിക്കേണ്ട അടുത്ത കല്പന- "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുവിന്‍" (മത്തായി 28:20).അതായത്, പിതാവായ ദൈവത്തിന്റെ നാമമായ  "യഹോവയുടെയും".  പുത്രനായ, അതായത് ദൈവത്തില് നിന്നും വന്ന "യേശുക്രിസ്തുവിന്റെയും".   ആത്മാവായ ദൈവത്തിന്റെയും പേരില് ജലത്തില് മുങ്ങി സ്നാനപ്പെടുക!
ഈ കല്പന പാലിക്കുന്നതിലൂടെ, യേശു ക്രിസ്തുവിലുള്ള ശിഷ്യത്വത്തിന്റെ പൂര്ണത രക്ഷിക്കപ്പെട്ട മനുഷ്യര്‍ നേടുന്നു!  അതിനായി പാപസ്വഭാവത്തില്‍ മരിച്ച മനുഷ്യന് ‍യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവുള്ള ഒരു മനുഷ്യന്റെ കീഴില്‍ (ക്രിസ്തു ശിഷ്യന്റെ) ഒന്ന് കൂ‌ടി ഭൂമിയില്‍ ജനിക്കേണ്ടി ഇരിക്കുന്നു! അതിനായി, പാപ സ്വഭാവത്തില്‍ മരിച്ച മനുഷ്യനെ ജലത്തില്‍ കുഴിച്ചിടപ്പെടുന്നു! അപ്പോള്‍ അവന്‍ ജലത്താല്‍ പൊതിയപെട്ടു ഈ ഭൂമിയും വായുവും തമ്മിലുള്ള ബന്ധം മുറിഞ്ഞു! വീണ്ടും ജലത്തില്‍ നിന്ന് പുറത്തു വരുമ്പോള്‍, അമ്മയുടെ ഉദരത്തില് നിന്ന് പുറത്തു വന്നത്പോലെ ഈ ഭൂമിയില്‍ ജഡശരിരത്തില്  ഒരിക്കല്‍ കൂടി പുതിയതായി ജനിക്കുന്നു! ഈ പ്രവര്‌ത്തിയിലൂടെ അവന്‍ നിര്‍മ്മല മനസാക്ഷിയും  കരസ്ഥമാക്കുന്നു! (1പത്രോസ്3:20,21). ഇപ്രകാരം,  നിര്‌മല മനസാക്ഷിയും പരിശുദ്ധ ആത്മാവും സ്വന്തമാക്കുന്ന മനുഷ്യന്‍,  ജീവിതത്തിലെ ഏതു പ്രവര്‍ത്തിയും നന്മയും തിന്മയും  നിര്‌മല മനസാക്ഷിയില്  തിരിച്ചറിഞ്ഞു,  ദൈവം ആഗ്രഹിക്കുന്ന ആത്മാവിലും സത്യത്തിലുമുള്ള ദൈവാരാധന നടത്താന്‍ സാധിക്കുന്നു!
 
(3). ആത്മാവിലും സത്യത്തിലും ദൈവത്തെ  ആരാധിക്കുക
 യേശുക്രിസ്തുവില് വിശ്വസിക്കുന്നവര് പാലികേണ്ട അടുത്ത കല്പന:  ജീവിതത്തില് പഞ്ചെന്ത്രിയങ്ങള് കൊണ്ട് ചെയ്യുന്ന  എല്ലാ പ്രവര്ത്തികളിലും ചിന്തകളിലും  എപ്പോഴും എവിടെയും ഏക സത്യ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക. "ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവര്  ആത്മാവിലും സത്യത്തിലും  ആരാധിക്കേണ്ടത്." (യോഹന്നാന് 4:24). നിര്മ്മല മനസാക്ഷിയില് ദൈവത്മാവിനെ ജീവിതത്തിലെ എല്ലാ പ്രവര്ത്തനങ്ങളിലും അനുസരിക്കുക, ദൈവത്മാവിനാല് നയിക്കപ്പെടുക  അങ്ങനെ എപ്പോഴും ദൈവമക്കള് ആയിരിക്കുക. ദൈവത്തിന്റെ ശക്തിയാലും ജ്ഞാനത്താലും (ക്രിസ്തുവിനാല്) എപ്പോഴും നയിക്കപ്പെട്ടുകൊണ്ട് കര്ത്താവ്‌ ഇടയനായിരിക്കുക. ജീവിതത്തില് പഞ്ചെന്ത്രിയങ്ങള് കൊണ്ട് ചെയ്യുന്ന  എല്ലാ പ്രവര്ത്തികളിലും ചിന്തകളിലും  എപ്പോഴും എവിടെയും ഏക സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക. അതായത്; വ്യക്തികളുടെ ഉള്ളിൽ  നിത്യജീവൻ നൽകി വസിക്കുന്ന  "ക്രിസ്തു" (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) പ്രജോതിപ്പിച്ചു തരുന്ന (സ്വന്തം ആത്മാവിൽ പറഞ്ഞു തരുന്ന)  കാര്യങ്ങൾ അനുസരിച്ചു ജീവിക്കുക!   വ്യക്തികളുടെ ഉള്ളിൽ വസിച്ചു, അനുദിന ജീവിതത്തിൽ  "ക്രിസ്തു" വ്യക്തികൾക്കു നൽകുന്ന ഉപദേശങ്ങള്(കല്പനകള്), ഓരോ വ്യക്തികളിലും സമയം, സാഹചര്യങ്ങൾ, അവസ്ഥകള്, etc.... അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും! ഉദാ: ആഫ്രിക്കയിൽ വനാന്തരത്തിൽ ജീവിക്കുന്ന സ്ത്രീയോട്, വസ്ത്ര ധാരണത്തിൽ "ക്രിസ്തു" ഉപദേശിക്കുന്നതും, ഞരമ്പു രോഗികള് തിങ്ങി നിറഞ്ഞ ഒരു "പരിഷ്‌കൃത" സമൂഹത്തിൽ വസിക്കുന്ന സ്ത്രീയോട് "ക്രിസ്തു" ഉപദേശിക്കുന്നതും വ്യത്യസ്തമായിരിക്കും! അതിർത്തി കാക്കാന് നിൽക്കുന്ന, ക്രിസ്തു ഉള്ളിൽ വസിക്കുന്ന  ഒരു ജവാന്റെ മുൻപിലേക്ക്; നിഷ്ക്ളങ്കരെ കൊന്നൊരുക്കാന്  ബോംബുമായി നുഴഞ്ഞുകയറി വരുന്ന  എതിര്ക്രിസ്തുവിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്ന പൈശാചിക മനുഷ്യനെ; കൊല്ലാനായി  ക്രിസ്തു കല്പിച്ചേക്കാം!!(ജന്മം കൊണ്ട് തന്നെ പൈശാചിക മക്കളായി (പിശാച് വിതക്കുന്ന കളകളായി) ജനിക്കുന്നവരുണ്ട്!! ഇതേക്കുറിച്ചു ഈ വെബ്ബിലെ മറ്റൊരു അദ്ധ്യായ നിന്നും വായിച്ചു മനസിലാക്കുമെല്ലോ). ഇങ്ങനെ; വ്യക്തികളുടെ ഉള്ളിൽ വസിക്കുന്ന "ക്രിസ്തു", അനുദിന ജീവിതത്തിൽ വ്യക്തികൾക്കായി കൊടുക്കുന്ന കല്പനകള് വ്യത്യസ്തമെങ്കിലും,   പൊതുവിൽ അതാതു വ്യക്തികളിൽ ദൈവനാമം മഹത്വപ്പെടുത്തി വ്യക്തിക്കുള്ളിലെ   ക്രിസ്തുവിനെ ശക്തിപ്പെടുത്തി നിത്യജീവനിലേക്ക് നയിക്കുന്നതായിരിക്കും അവ! ഇങ്ങനെ ദൈവകല്പനകളും പൈശാചിക കല്പനകളും ഒരു പരിധിവരെ തിരിച്ചറിയാം! ചില പൈശാചിക കല്പനകള് പ്രത്യക്ഷത്തിൽ ദൈവ നാമം മഹത്വപ്പെടുത്തുന്നത് എന്ന് തോന്നിയാലും, അത് പൈശാചിക ശക്തിയും ജ്ഞാനവും വ്യക്തികളിൽ ശക്തി പ്രാപിക്കുന്നതിനായിരിക്കും! വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയുക!!

(4). 
ഓര്‍മ്മ ആചരണം. 
 യേശുക്രിസ്തുവില് വിശ്വസിക്കുന്നവര് പാലികേണ്ട അടുത്ത കല്പന,  ലൂക്ക 22:19ലും, 1 കോറി11:24ലും എഴുതപ്പെട്ടിരിക്കുന്നതുപോലെ കര്‍ത്താവിന്റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ അപ്പം മുറിച്ചു ഒരുമിച്ചുള്ള ഓര്‍മ്മ ആചരണം നടത്തണം! ലോക രക്ഷകനായി യേശു ക്രിസ്തു അവതരിച്ച് പുതിയ ഉടമ്പടി മനുഷ്യരുമായി സ്ഥാപിച്ചു  എന്ന് വരും തലമുറ മറക്കാതിരിക്കാനുള്ള അടയാളം കൂടിയാണ് ഓര്‍മ്മ ആചരണം! ഇത് കര്‍ത്താവിന്റെ ഓര്‍മ്മ ആചരണം മാത്രം! ക്രിസ്തുവിലുള്ള വിശ്വാസ ജിവിതത്തില് ദൈവാരാധന, ബലിഅര്പ്പണം, ദൈവഭക്തി, ഓര്‍മ്മ ആചരണം ഇവ തമ്മില്‍ വിറ്റ്യാസം ഉണ്ട് എന്ന് അറിഞ്ഞിരിക്കണം!

(5).  ദൈവിക സ്നേഹം പങ്കുവയ്ക്കുക .

 യേശുക്രിസ്തുവിന്റെ ശിഷ്യരായി തീര്ന്നവര്‍ അനുസരിക്കുവാനുള്ള അടുത്ത  കല്പന: "ഞാന്‍ പുതിയ ഒരു കല്പന നിങ്ങള്ക്ക് നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചത്പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ (യോഹ13:34). "കാണപെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപെടാത്ത ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കുകയില്ല. ക്രിസ്തുവില്‍ നിന്നു ഈ കല്പനയും നമുക്ക് ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെയും സ്നേഹിക്കണം" (1യോഹ 4:20,21). "ഇതാണ് സ്നേഹം; നാം അവിടുത്തെ കല്പ്പനകള് അനുസരിച്ചു നടക്കുക. കല്പനയാകട്ടെ ആരംഭംമുതല് നിങ്ങള് ശ്രവിച്ചിരിക്കുന്നതുപോലെ സ്നേഹത്തില് വ്യാപാരിക്കുക എന്നതും" (1 യോഹ 6).

(6) സുവിശേഷം അറിയിച്ച്  ആത്മാക്കളെ നേടുക.  "നിങ്ങള് പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തില് അവര്ക്ക് ജ്ഞാനസ്നാനം  നല്കുവിന്, ഞാന് നിങ്ങളോട് കല്പ്പിച്ചവയെല്ലാം അനുസരിക്കാന് അവരെ പഠിപ്പിക്കുവിന്" (മത്തായി 28 :19,20). "നിങ്ങള് ലോകമെങ്ങും പോയി എല്ലാ സ്രഷ്ട്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്" (മര്ക്കോസ്16:15). "പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില് ജറുസലെമില് ആരംഭിച്ച്  എല്ലാ ജനതകളോടും  പ്രഘോഷിക്കപ്പെടെണ്ടിയിരിക്കുന്നു" (ലൂക്ക 24:47). "പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു" (യോഹന്നാന് 20:21). കര്ത്താവിന്റെ പരിശുദ്ധ ആത്മാവ് പ്രജോതിപ്പിക്കുകയോ കല്പ്പിക്കുകയോ ചെയ്താല് അവിടുന്ന് കല്പ്പിച്ചതുപോലെ അവിടുന്ന് പറയുന്ന ഇടങ്ങളില് എല്ലാം സുവിശേഷം അറിയിക്കുക. ആത്മാക്കളെ നേടുക, അവിടുത്തേക്കായി ഫലം പുറപ്പെടുവിക്കുക.

ഓർമ്മിക്കുക, ദൈവികശക്തിയും ജ്ഞാനവുമായ "ക്രിസ്തു" അതിശക്തമായി നിന്നിൽ  വസിക്കുന്നു എങ്കിൽ, ആ ശക്തി; നീ സ്നേഹിക്കുന്നവരിലേക്കും, നിന്നെ സ്നേഹിക്കുന്നവരിലേക്കും, നീ ഇടപെടുന്ന ആളുകളിലേക്കും  വ്യാപരിക്കും(യേശുക്രിസ്തു, വിശുദ്ധ പൗലോസ് ഇവർ മനുഷ്യ ശരീരത്തിൽ ജീവിച്ചിരുന്നപ്പോൾ  ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളിൽക്കൂടി പോലും ദൈവശക്തി പാറി പറന്നു!! വേദഗ്രന്ഥം പറയുന്നു: വ്യഭിചരികളുടെ വസ്ത്രത്തെ പോലും വെറുത്തുകൊള്ളണം എന്ന് (യൂദാസ് 23) കാരണം ഇപ്പോൾ മനസിലായിക്കാണുമെല്ലോ!!!  നീ ശക്തി കൂടിയവൻ എങ്കിൽ; പൈശാചിക ശക്തിയും ജ്ഞാനത്താലും നിറഞ്ഞു നടക്കുന്ന മനുഷ്യരെ  നീ കവർച്ച ചെയ്യും!! അവരുടെ  ആത്മാവിനെ നീ (നിന്നിലെ ക്രിസ്തു നേടും). എതിർക്രിസ്തു (പൈശാചിക ശക്തിയും ജ്ഞാനവും) നിറഞ്ഞു നടക്കുന്ന മനുഷ്യരും ഇങ്ങനെ മറ്റുമനുഷ്യരെ പിടിക്കുന്നുണ്ട്!!  ഭാര്യാ ഭർതൃ ബന്ധത്തിൽ പോലും ഇരുവരും ഇരു ചേരിയിൽ നിന്ന് വിവാഹ ജീവിതത്തിലേക്ക് കടന്നു വന്നവർ എങ്കിൽ ഒരാള്  മറ്റൊരാളിൽ ആത്മശക്തി ജ്വലിപ്പിച്ചു വർധിപ്പിച്ചു പിടിച്ചെടുക്കും! പൈശാചിക മക്കളാണെകിൽ മറ്റെയാളിൽ സകല പൈശാചിക ദാനങ്ങളും വളർത്തി എതിർക്രിസ്തുവിന്റെ ആത്മാവിൽ വളർത്തിയെടുക്കാന് പരിശ്രമിക്കും! (ഇതിനെ കുറിച്ച് മറ്റൊരു അദ്ധ്യായത്തിൽ വായിക്കുക)! 
 
യേശു ക്രിസ്തുവിന്റെ ആറ്  കല്പ്പനകളും പാലിക്കുവാന് ഏക സത്യ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ...                                        
ആമേന്. 




1.ദൈവം ആത്മാക്കളുടെ പിതാവ്,  ജീവദാതാവായ ആത്മാവ്, ഒന്നായിരിക്കുന്ന പരിശുദ്ധമായ ആത്മാവ്. (യോഹന്നാന്4:23), (2കോറി3:17), (1കോറി 15:45), (1കോറി 6:17),(ഉല്പത്തി 1:26), (വെളിപാട്3:1), (1കോറി 15:45), (ഹെബ്രാ12:9).

2.യഹോവ = ഞാന് ആകുന്നവന് ഞാന് തന്നെ / കര്ത്താവ്‌/ സര്വ്വശക്തനായ ദൈവം / പിതാവായ ദൈവം .

3.പിതാവായ ദൈവം = പ്രപഞ്ചത്തിലെ സകലതിനെയും നിയന്ത്രിച്ചു ഭരിക്കുന്ന അപ്രാപ്യമായ പ്രകാശത്തില് വസിക്കുന്ന ദൈവം അയച്ച പുത്രന് അല്ലാതെ മറ്റാരും കണ്ടിട്ടില്ലാത്ത അദിര്ശ്യ "ശക്തി". (മര്ക്കോസ്  14:62).

4.ദൈവ
ത്തിന്റെ പുത്രന് = ക്രിസ്തു / ദൈവത്തിന്റെ ശക്തിയും ജ്ഞാനവും  /  യേശു.(യോഹ 20:31),(1കോറി 1:24).

5.രക്ഷകന് = ക്രിസ്തു / യേശു / മിശിഖ / ഞാന് ആകുന്നവന് ഞാന് തന്നെ.(യോഹ 8:28 ),..

6.
യേശു
ക്രിസ്തു / ദൈവത്തിൽ നിന്നും ജനിച്ച ദൈവശക്തിയും ജ്ഞാനവുമാകുന്ന ദൈവത്തിന്റെ പുത്രൻ / ദൈവശക്തിയില് നിന്നും ജന്മം എടുത്ത മരണം ഉണ്ടായിരുന്ന മനുഷ്യന് / മരണത്തെ ജയിച്ച മനുഷ്യന്/ മനുഷ്യന്റെ നേര്ക്കുള്ള ദൈവത്തിന്റെ മുഖം/ രക്ഷകന് / മാനവാരാശിയുടെ പാപങ്ങള്ക്ക്  ബലി അര്പ്പിച്ചു പരിഹാരം ചെയ്യാന് വന്ന മഹാപുരോഹിതന്/ തിരുവചനം, നിത്യജീവനിലേക്കുള്ള വഴി, വാതിൽ /  ദൈവത്തിന്റെ മഹത്വത്തിന്റെ തേജ്ജസും സത്തയുടെ മുദ്രയും  (ഹെബ്രായർ 1:3). 1. രക്ഷകൻ (1 Timothy 4:10). 2. വീണ്ടെടുപ്പുകാരൻ(Job 19:25). 3. ജീവന്റെ അപ്പം(John 6:35). 4. കർത്താവ്(John 21:7). 5. സ്രഷ്ടാവ്(Isaiah 40:28). 6. ജീവിക്കുന്ന ദൈവത്തിന്റെ പുത്രൻ (Matthew 16:16) 7. ഏകജാതനായ പുത്രൻ (John 3:16) 8. പ്രിയപുത്രൻ(Luke 9:35) 9. ഇസ്രായേലിന്റെ പരിശുദ്ധൻ(Isaiah 5:19).10-14. അത്ഭുതകരമായ, ഉപദേശകൻ, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനത്തിന്റെ രാജകുമാരൻ (Isaiah 9:6). 15. രാജാക്കന്മാരുടെ രാജാവ്(1 Timothy 6:15).

7. ക്രിസ്തു = ദൈവത്തിന്റെ ശക്തിയും  ജ്ഞാനവും / ഉന്നതത്തില് നിന്നുള്ള ശക്തി/ദൈവത്തിന്റെ ഏക ജാതന്/ ദൈവത്തില് നിന്ന് ആദ്യമായും അന്ത്യമായും ജനിച്ചവന് / യേശു/ യേശുവിലുള്ള ആത്മാവായ ദൈവശക്തിയുടെ ഭാഗം/ ഭൗതിക ലോകത്തിലും ആത്മീയ ലോകത്തിലും മനുഷ്യര്ക്ക് ഉള്ളിലും ഒരേ സമയം വസിക്കുന്ന ദൈവശക്തി / അനാദികാലം മുതല് ദൈവത്തോട് കൂടിയുള്ളവന്/പ്രവാചകരില് വസിച്ച ദൈവശക്തി / യേശു എന്ന മനുഷ്യനെ ഉത്പാദിപ്പിച്ച ദൈവശക്തി/ 
തിരുവചനം/ ദൈവ ചൈതന്യം, ദൈവത്തിന്റെ മത്വത്തിന്റെ തേജ്ജസും സത്തയുടെ മുദ്രയും  (ഹെബ്രായർ 1:3).  (മത്തായി 16:16,17), (1പത്രോസ് 1:11), (1യോഹന്നാന് 5:1), (അപ്പ:പ്ര.3:20), (യോഹന്നാന്1: 9,10), (1കോറി 1:24).

8. പരിശുദ്ധാത്മാവ് = അദിര്ശ്യമായ ദൈവശക്തിയും ജ്ഞാനവും / ക്രിസ്തു / നിത്യജീവന് നേടാന് മനുഷ്യനെ സഹായിക്കുന്ന സഹായകന്. (യോഹന്നാന് 15:26), (റോമാ 8:10),(എസക്കിയേല് 37:14),(ലൂക്ക 1:35 & 24:49), (അപ്പ:പ്ര. 2:2-4 & 3:20&26), (2 കോറി 13:3).

9. എമ്മാനുവേല് = ദൈവം നമ്മോടുകൂടെ / യേശു / നസ്രയെന് / ദൈവ പുത്രന് /അത്യുന്നതന്റെ പുത്രന് / ക്രിസ്തു / തന്റെ ജനത്തെ പാപത്തില് നിന്ന് മോചിപ്പികുന്നവന്. (മത്തായി 1: 21-23), (മത്തായി 2: 23 ),(ലൂക്ക 1:35),(ലൂക്ക 2:11),(ലൂക്ക 1:32)....

10. വചനം =
ദൈവ ശക്തി/ പ്രവാചകന്മാരിലൂടെയും ദൈവം നേരിട്ടും പുറപ്പെടുവിച്ച പ്രത്യേക അര്ഥമുള്ള ദൈവ ശക്തിയും ജ്ഞാനവും അടങ്ങിയിരിക്കുന്ന ശബ്ദം! (ജറമിയ 23:29) ,(1 കോറി 1:18 ),(....

11. വചന പാലനം = യേശുവിന്റെ വചനം അനുസരിച്ച് മനസന്ധരപെട്ടു കല്പ്പന പാലിച്ച് ദുര്മാര്ഗ്ഗങ്ങളില് നിന്ന് ഒഴിഞ്ഞു മാറല് > (സങ്കീര്‍ത്തനങ്ങള്‍ 119:101).

12. യേശു ക്രിസ്തുവിന്റെ ഓര്മ്മ ആചരണം = കര്‍ത്താവിന്റെ മേശ (1കോറി 10:21) / കര്‍ത്താവിന്റെ അത്താഴം (1 കോറി 11:20) അപ്പം മുറിക്കല്‍ ( അപ്പ: പ്ര. 2:40 / 20 :7).

13. പാന പാത്രം =  യേശു ക്രിസ്തുവിന്റെ പീഡാനുഭവവും മരണവും / കര്ത്താവിന്റെ വചനം പാലിച്ചതിന്റെ പേരില് ഉണ്ടാകുന്ന  സന്തോഷവും, സുഖവും, ദു:ഖവും ജഡമരണവും  മറ്റു ദുരിതങ്ങളുമാകുന്ന  "അനുഭവങ്ങള്"!! (മത്തായി 26:42), (മാര്‍കോസ് 14:36),(ലൂക്കാ 22:42), (മത്തായി 26:39) (ജറമിയ 25:15), (ഏശയ്യാ 51: 17,) (ഹബക്കുക്ക് 2:15,1), (സങ്കീര്ത്തനങ്ങള് 116:13), (കൊറന്തി 10:21), (മാര്‍കോസ് 10: 38 ),(മത്തായി 26:39).

14. രക്തം = ജീവന്. (ഉല്പ്പത്തി 9:4), (ലേവ്യര്17:11,14 ), ( നിയമാവര്ത്തനം 12:23), (1 യോഹന്നാന് 1:2).

15. രക്തം കുടിക്കുക = ജീവന് കുടിക്കുക / ജീവന് നേടുക / ദൈവപുത്രനെ സ്വന്തമാക്കുക / ക്രിസ്തുവിന്റെ ആത്മാവിനെ സ്വന്തമാക്കുക. (1യോഹന്നാന് 5:12),  (യോഹന്നാന് 3:34 - 36).

16. ദൈവത്തിനുള്ള ബലികള് = (1) സ്വന്ത ശരീരവും മനസും ലോകത്തിന്റെ അശുദ്ധി ഏല്കാതെ ദൈവത്തിനു വേണ്ടി സൂക്ഷിക്കുന്ന ബലി (2) ദൈവമക്കള്ക്ക് കൊടുക്കുന്ന ദാനബലി (3) ദൈവത്തെ അധരത്തിലും ഹൃദയത്തിലും സ്തുതിക്കുന്ന ബലി (4) വിജാതീയരെ ദൈവത്തോട് ചേര്ക്കുന്ന ബലി. (റോമ.12:1), (ഫിലിപ്പി 4:18),  (ഹെബ്രായെര്13:15 ),(റോമ 15:16).

17. മദ്ധ്യസ്ഥന് = ദൈവത്തിനും മനുഷ്യര്ക്കും ഇടയില് വര്ത്തിക്കുന്ന ശക്തി / യേശു ക്രിസ്തു/ പരിശുദ്ധ ആത്മാവ് :-(1 തിമോത്തിയോസ് 2:5) ,(റോമ 10:13 ),(യോഹന്നാന്‍ 14 :6 ), (യോഹന്നാന്‍ 16 :23 ), (1 യോഹന്നാന്‍ 2 :1 ), (സാമുവേല്‍ 2:25), (Mathew28:20),(Hebrews7:25) etc…etc…

18. പോരാട്ടം = പിശാചിന്റെ ആക്രമണം! (2 കോറി 10 :3,4), (എഫെസൊ 6:11-17),(യോഹ17:15).

19. ദൈവഭക്തി = തിന്മയെ വെറുക്കല് / യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന പരിശുദ്ധ ആത്മാവിലുള്ള നിര്മ്മല ജീവിതം.( സുഭാഷിതങ്ങള്‍ 8:13 ,(യാകോബ് 1:27),(സങ്കീര്‍ത്തനങ്ങള്‍ 119 :101) .

20. ദൈവത്തെ സ്നേഹിക്കുക = ദൈവത്തിന്റെ കല്പനകള് അനുസരിക്കുക, പാലിക്കുക (1 യോഹന്നാന് 5:3).

21.ഇസ്രായേല് = ദൈവത്താല് തിരഞ്ഞെടുക്കപ്പെട്ടവര് / നാനാ ജാതികളില് പെട്ട നിര്‍മലമായ ഹൃദയമുള്ളമനുഷ്യര് / ആടുകള് / ദൈവത്തിനുവേണ്ടി വേര്പാട് വിശുദ്ധിയില് ജീവിക്കുന്ന മനുഷ്യര് / ദൈവാത്മാവിനാല് നയിക്കപ്പെടുന്നവര് / ദൈവത്തിന്റെ ആദ്യജാത ജനം/ കുശവന്റെ കയ്യിലെ കളിമണ്‌ (സങ്കീര്ത്തനം  73:1), (ജറമിയ 18:6), (പുറപ്പാട് 4 :23),(മത്തായി 2:6),(1 പത്രോസ് 2:9),
(റോമ 8:14). 

22. ജഡമരണം = ഭൗതിക ശരീരത്തില് നിന്ന് ആത്മാവും ജീവനും വേര്പെടുന്ന അവസ്ഥ .

23. അത്മീയ മരണം = മനുഷ്യന്റെ ഭൗതിക ശരീരത്തില്
നിന്നും മനുഷ്യന്റെ ആത്മാവില് നിന്നും ദൈവാത്മാവ് വിട്ടുമാറുന്ന അവസ്ഥ/ ദൈവിക ബന്ധം മുറിയല്. ദൈവിക ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിൽനിന്നും  പുറത്തായി പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തുവിലാകുന്ന അവസ്ഥ! 

24. ജ്ഞാനം  = ക്രിസ്തു / ദൈവശക്തി (1കോറി 1:24). വിവേകപൂരണമായ ദൈവഭക്തി.
(സങ്കീ.111:10), സുഭാഷിതം 8:12),(സങ്കീ.119:130), (സുഭാഷിതം 10:13),(സുഭാഷിതം 9:10), (യാകോബ് 3:13 -17), (ജോബ്‌ 28:28).

25. വിവേകം = ഏതു അവസ്ഥയിലും മനസാന്യധ്യം കൈവെടിയാതെ നന്മയായ തീരുമാനം എടുക്കുവാനുള്ള കഴിവ്. (സുഭാഷിതം8:12), (സുഭാഷിതം 14:29), (സുഭാഷിതം 13:16),(സങ്കീ.111:10), (സുഭാഷിതം13:10),(സുഭാഷിതം 13:20),(ജോബ്‌ 28:28).

26. പാറ = യേശു ക്രിസ്തു. (അപ്പ:പ്ര . 4:11), (ലൂക്ക20: 17,18), (ഏശയ്യ28:16), (1കോറി10:1-5), (സങ്കീ111:22:23), (റോമ 9:33), (1കോറി 3:11), (എഫെസൊ 2:20),(1പത്രോ 2:6-8),(മത്തായി 7:24-27), (സങ്കീ .62:7),(ഏശയ്യ 28:16).

27. സത്യം = ദൈവ വചനം / പരിശുദ്ധ ആത്മാവ് / യേശു ക്രിസ്തു. (യോഹന്നാ 17:17), (സങ്കീ.33:4), (സുഭാഷി.30:5), (യോഹ 8:31,32), (യോഹ14:6) , (യോഹ 1:14), (റോമ 1:24,25),(1യോഹ 5:6).

28. നീതി = ദൈവം അയ്ച്ചവനിലുള്ള വിശ്വാസം. (റോമ 10:10 ),(റോമ 3 :22), (റോമ 5:17),(ഗലാത്തി 2:16), (ഗലാത്തി 3:11), (മിക്ക 6:8),(റോമ 8:10).

29. ദൈവരാജ്യം = നീതിയും സമാധാനവും പരിശുദ്ധ ആത്മാവിലുള്ള സന്തോഷവും. (റോമ14:17),  (1കോറി 4:20), (1കോറി6:9,10), (ലൂക്ക17:20,21), (ലൂക്ക 9:60), (യോഹ 3:5).

30. ദൈവാലയം = യഹോവ ഉള്ളില് വസിക്കുന്ന യേശുക്രിസ്തു (യോഹന്നാന്2:21),
കുഞ്ഞാട് (വെളിപാട് 21:22). പരിശുദ്ധ ആത്മാവ് വസിക്കുന്ന മനുഷ്യന്,  (1കോറി 3:16,17), (1 കോറി 6:19), (2 കോറി 6:16),(അപ്പ:പ്ര .17:24), (യോഹ 4:21), (യോഹ 16:2), (അപ്പ :പ്ര 17:26), (യോഹ 2 :19 - 21).

31. സ്വര്ഗ്ഗരാജ്യത്തിന്റെ താക്കോല് = ദൈവ വചനം .(മത്തായി 16:19),(ലൂക്ക 11:52), (വെളിപ്പാട് 3:7), (മത്തായി 23:13,14).
 
32. കര്ത്താവിന്റെ ഗ്രന്ഥം = വിശുദ്ധ സത്യവേദപുസ്തകം. (ഏശയ്യ 34:16).

33. ബൈബിള് = പുസ്തക സമാഹാരം.

34. സുവിശേഷം = രക്ഷകനെ കുറിച്ചുള്ള അറിയിപ്പ് / യേശു ക്രിസ്തുവിലൂടെയുള്ള നിത്യരക്ഷാ അറിയിപ്പ് / നിത്യരക്ഷയിലേക്കുനയിക്കുന്ന ദൈവശക്തി. (റോമ 1:16).

35. പാപ മോചനം = യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി ഉള്ള സൗജന്യ നീതീകരണം /പാശ്ചാത്തപിച്ച്  യേശുക്രിസ്തുവിന്റെ നാമത്തില് സ്നാനം സ്വീകരിക്കല്  (അപ്പ:പ്ര 2:38).

36. പാപം = വിശ്വാസത്തില് നിന്ന് ഉത്ഭവിക്കാത്ത പ്രവര്ത്തി /നിയമ ലoഖനം / നിര്മല മനസാക്ഷിക്ക് വിരുദ്ധമായ പ്രവര്ത്തി / ചെയ്യേണ്ട നന്മ ചെയ്യാതിരിക്കല് / അധര്മ്മം. (റോമ14:23),(റോമ 6:12) (എസക്കി28:15),
(1യോഹ3:4),(1യോഹ5:16),(യാകോബ് 1:15).....

37. വിശ്വസ സാക്ഷ്യസ്നാനം = പാപ ശരീരം യേശുവിനോട് കു‌ടി അടക്കുക / ജലത്താലുള്ള വീണ്ടും ജനനം / നിര്മല മനസാക്ഷി സ്വന്തമാക്കല്. ക്രിസ്തുവിനെ ധരിക്കള്/ ശിഷ്യത്തത്തിന്റെ പൂര്ണ്ണത. (മര്ക്കോസ്16:15,16), (മത്തായി 28:18-20), (ഗലാത്തിയ 2:12), (കൊളോസോസ് 2:12), (റോമ 6:5), (ഹെബ്രയെര് 6 : 1, 2 ), (അപ്പ:പ്ര 2:41, 2:37,38 ).

38. ജ്ഞാനസ്നാനം = ദൈവവും കര്ത്താവാവും രക്ഷകനുമായ യേശു ക്രിസ്തുവിനെ പരിശുദ്ധ ആത്മാവില് അറിഞ്ഞു സ്വീകരിക്കുക / രക്ഷ പ്രാപിക്കുക..(എഫേസോസ് 4:4,5), (അപ്പ:പ്ര10:44), (റോമ 10:9,10).

39.
പരിഛെദനം = പാപത്തോടുള്ള വേര്പിരിയല് . (ഫിലിപ്പി3:2,3), (റോമ 2:28,29), (കൊളോസോസ് 2:11), (1കൊറന്തി 7:18,19), (ഗലാത്തിയ6:15), (ജറമിയ 4:4).

40. എതിര്ക്രിസ്തു / അന്തി ക്രിസ്തു = യഥര്ത്ഥ യേശു ക്രിസ്തുവിന്റെ പേരില് വരുന്ന കപട യേശു ക്രിസ്തുവിന്റെ ആത്മാവ് / വ്യാജ രക്ഷകന്. (1യോഹ 4:1-3), (2കോറി 11:14,15), (2.യോഹ 7), (1യോഹ 2: 2 2), (മത്തായി 24:24).

41. ക്രിസ്തുവിന്റെ സഭ = യേശു ക്രിസ്തുവില് വിശ്വസിച്ചു അവിടുത്തെ കല്പനകള് പാലിച്ചു നിര്മല മനസാക്ഷിയോടെ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിച്ച് യേശു ക്രിസ്തുവിന്റെ ആത്മാവിനാല് നയിക്കപെടുന്ന മനുഷ്യരുടെ കൂട്ടം. ദൈവിക ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിൽ ജീവിക്കുന്നവർ!
 

42. ബ്രഹ്മ്മചാരി = ലൈoങ്കിക പാപത്തില് വീഴാതെ,  വിവാഹ ജീവിതം പോലും ഒഴിവാക്കിക്കൊണ്ട് പരിശുദ്ധ ആത്മാവില് ദൈവത്തിനു വേണ്ടി ജീവിക്കാന് ദൈവത്തില് നിന്ന് പ്രത്യക കൃപ ലഭിച്ച മനുഷ്യര്.(വെളിപ്പാട് 14:4), (1കോറി 7:37,38), (മത്തായി 19:11,12), (1കോറി 7:8 ,9), (1കോറി 7:35).

43. കളകള്/ ചെന്നായ് / ലോക മക്കള് = പിശാചിന്റെ ആത്മ പ്രേരണയാല് ജനിച്ചു പിശാചിന്റെ ആത്മാവിനാല് നയിക്കാപ്പെടുന്ന മനുഷ്യന്.

44. ആടുകള് = ദൈവാത്മാവിന്റെ നിര്മല പ്രേരണയില് ജനിച്ച് ദൈവാത്മാവിനാല് നയിക്കപ്പെടുന്ന മനുഷ്യന്.

45. ദൈവ എല്ലാ മനുഷ്യരോടും അവശ്യപ്പെടുന്നത് = ദൈവം അയച്ചവനില്(യേശുക്രിസ്തുവില്) വിശ്വസിച്ചു നിത്യ ജീവന് നേടാന്. (യോഹ. 6:2 9).

46. മണ്‌ പാത്രത്തിലെ നിധി = യേശു ക്രിസ്തുവിലൂടെ മനുഷ്യര്ക്ക് ശരീരത്തില് ലഭിക്കുന്ന സര്വ്വ ഐശര്യവും തരുന്ന ദൈവകൃപ.

47. ക്രിസ്ത്യാനിയുടെ സഹോദരന്, സഹോദരി, അമ്മ, അപ്പന്, അയല്ക്കാരന് = ദൈവത്തിന്റെ ഹിതം നിര്വ്വഹിക്കുന്ന മനുഷ്യര് (മത്തായി 3:35), (ലൂക്ക 10:29-37),(സുഭാഷിതം 17:17), (മര്ക്കോസ് 3:33 - 35).

48. വിശ്വാസം = പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്യവുo  (ഹെബ്രായെര്‍ 11:1).

49. ക്രിസ്തുവിശ്വാസം = ദൈവം അയച്ച യേശു ക്രിസ്തുവില് അവിടുത്തെ കല്പ്പനകള് പാലിച്ചുള്ള സ്വയ സമര്പ്പണം.(യോഹ 14:15), (യോഹ14:21), (യാക്കോബ്2:26),(യോഹ 14:24).

50. നിത്യജീവന് നല്കുന്ന അപ്പം = യേശുക്രിസ്തു, പരിശുദ്ധ ആത്മാവ്, ദൈവ വചനം, കര്ത്താവിന്റെ ശരീരം തന്നെയായ അവിടുത്തെ സഭ!(എഫെസോസ് 1:23).

51. സമ്പത്ത് = ദൈവവചനം. (സങ്കീ 119:162)..

52. വിഗ്രഹ ആരാധന = ദൈവത്തെപ്പോലെയോ, ദൈവത്തെക്കാളോ ഉപരി - പണമോ, പ്രതിമകളോ, ചിത്രങ്ങളോ അത്തരത്തിലുള്ള വസ്തുക്കളോ, വികാരങ്ങളോ, മനുഷ്യനെയോ, മറ്റു ജീവജാലങ്ങളെയോ   ഹൃദയംകൊണ്ട് ആശ്രയം വയ്ക്കുകയോ, സ്നേഹിക്കുകയോ, പൂജിക്കുകയോ, ദൈവമായി കണ്ട് പ്രണമിക്കുകയോ ചെയ്താല് അത് വിഗ്രഹ ആരാധന. (1സാമുവല് 15:23), (കൊളോസോസ്3:5,6), (നിയമാവര്ത്തനം 5:7-10), (അപ്പ:പ്ര 17:29), (പുറപ്പാട് 20
:3-6), (ഏശയ്യാ 42:17), (ജറമിയ 10:1-11). "മര്ക്കടമുഷ്ട്ടി" വിഗ്രഹാരാധന (1 സാമുവല് 15:23).

53. നിത്യജീവന്‌  = ഏക സത്യ ദൈവമായ യഹോവയെ യേശുക്രിസ്തുവില് അറിയുക (യോഹന്നാന് 17:3).

54. ദൈവമക്കള് = ദൈവാത്മാവിനാല് നയിക്കപ്പെടുന്നവര്/ സമാധാനം സ്ഥാപിക്കുന്നവര്.  (റോമ 8:14), (യോഹന്നാന് 1:13), (മത്തായി 5:9).

55. യേശുക്രിസ്തുവിന്റെ ആറ് കല്പനകള്‍ =   (1) അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുക.   (മര്‍ക്കോസ്1:15), (റോമാ 10: 9), (യോഹന്നാന് 4:24). (2) പിതാവായ ദൈവത്തിന്റെ നാമമായ  "യഹോവയുടെയും".  പുത്രനായ, അതായത് ദൈവത്തില് നിന്നും വന്ന "യേശുക്രിസ്തുവിന്റെയും".   ആത്മാവായ ദൈവത്തിന്റെയും പേരില് സ്നാനംഏല്ക്കുക (മത്തായി 28:20).  (3) ഏക സത്യ ദൈവത്തെ ആത്മാവിലും സത്യത്തിലും  ആരാധിക്കുക (യോഹന്നാന് 4:24).   (4) അപ്പം മുറിച്ചു ഒരുമിച്ചുള്ള ഓര്‍മ്മ ആചരണം  (ലൂക്ക 22:19),(1 കോറി11:24). (5) വിശ്വാസികള് തമ്മിലുള്ള പരസ്പര സ്നേഹം (യോഹ13:34),(1യോഹ 4:20,21). (6) എല്ലാ ജനതളിലെയും തിരഞ്ഞെടുക്കപ്പെട്ടവരെ യേശുക്രിസ്തുവിന്  ശിഷ്യപ്പെടുത്താന് പരിശ്രമിക്കുക (മത്തായി28 :19,20), (മര്ക്കോസ്16:15),(ലൂക്ക 24:47), (യോഹന്നാന് 20 : 21).

56. ഏക ദൈവം = ശക്തിയും ജ്ഞാനവുമായ "ക്രിസ്തു" എന്ന പുത്രനുള്ള ദൈവം! അതായത് ശക്തിയും ജ്ഞാനവുമുള്ള ആത്മാവായ ദൈവം!! (വെളിപാട് 3:1).
 
ആത്മാവായ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും തന്നെ യേശുക്രിസ്തു!! (യോഹന്നാന് 14:10),
(1കോറി 1:24).
 
ആത്മാവായ  ദൈവത്തിന്റെ 
ശക്തിയും ജ്ഞാനവും തന്നെ പരിശുദ്ധ ആത്മാവ്!! (1കോറിന്തോസ്15:45).(ലൂക്കാ 24:49) 

ആത്മാവായ ദൈവത്തിന്റെ ശക്തിതന്നെ യേശുക്രിസ്തുവിന്റെ വചനം അനുസരിച്ച് മാനസാന്തരപ്പെട്ട് അവിടുത്തെ  കല്പ്പന പാലിക്കുന്നവരില്   വസിച്ച്  നിത്യജീവനെ കൊടുക്കുന്നു!! (യോഹന്നാന് 14:20-23).


യേശുവാണ് ക്രിസ്തു! അതായത്; ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (1കോറി1:24). ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിന്റെ തലയാണ് യഹോവയായ (പിതാവായ) ദൈവം(1കോറി11:3). ഉന്നതത്തില് നിന്നും വരുന്ന പരിശുദ്ധ ആത്മാവായി നിലകൊള്ളുന്ന ദൈവത്തിലും  വസിക്കുന്നത്, പിതാവും പുത്രനും തന്നെ! ശക്തിയും ജ്ഞാനവുമായ "ക്രിസ്തു" വിനോടുകൂടിയ  ദൈവം!(യോഹ 14:23), (അപ്പ:പ്ര 3:26). അങ്ങനെ പ്രപഞ്ചത്തില് ശക്തിയും ജ്ഞാനവുമുള്ള  ഒരു ദൈവം മാത്രം!!

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.