അശുദ്ധ ആത്മാവിന് മനുഷ്യരിലൂടെയും, പക്ഷി -മൃഗങ്ങളിലൂടെയും,വസ്തുകളിലൂടെയും, ദുഷ്ചിന്തകളിലൂടെയും, ദുഷിച്ച സംസാരം കേള്ക്കുന്നതിലൂടെയും മറ്റുപഞ്ചെന്ദ്രിയ പ്രവര്ത്തനങ്ങളിലൂടെയും മനുഷ്യരിലേക്ക് കടന്നുകൂടുവാന് സാധിക്കും! ഇങ്ങനെയുള്ള വഴികളിലൂടെ മറ്റുള്ളവിയില് ആവസിച്ചിരിക്കുന്ന നെഗറ്റിവ് ശക്തി മനുഷ്യരിലേക്ക്  കടന്നു വരുന്നു!! വസ്തുകളിലും പിശാചിന് ആവസിക്കുവാന് സാധിക്കും!

"നിന്ദ്യമായ ഒരു വസ്തുവും വീട്ടിലേക്ക് കൊണ്ടുവരെരുത്" (നിയമാവര്ത്തനം7:26), (ജോഷ്വ 7:1&13), (അപ്പ:പ്ര.19:19).  അശുദ്ധി ഉള്ള വസ്തുക്കള് വീട്ടില് കൊണ്ട് വന്നാല് അതില് വസിക്കുന്നവര് എത്ര മാനസിക ബലം ഉള്ളവരെങ്കിലും അശുദ്ധമനസ് അതായത് പരിശുദ്ധ ആത്മാവ് ഉള്ളില് ഇല്ലാത്തവര് എങ്കില് ആ മനുഷ്യരിലേക്ക് അവ കടന്നു കയറും!! ചിലതരം വസ്തുകള് വച്ചുള്ള ആഭിചാരം ഇതിന് ഉദാഹരണമാണ്. ഇവയെ ആത്മശക്തിയാല് ഒരു ക്രിസ്തു ശിഷ്യന് നിഷ്പ്രയാസം തിരിച്ചറിഞ്ഞു ബന്ധിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം! എങ്കിലും അവയ്ക്ക് ഒരു നിശ്ചിത ആവാസ സമയം ദൈവത്താല് അനുവദിക്കപെട്ടിട്ടുണ്ടോ എന്നും! അവയെ പുര്ത്താക്കാന് തക്ക ദൈവ ശക്തി തന്റെ മേല് ഉണ്ടോ എന്നും ക്രിസ്തു ശിഷ്യന് മാസിലാക്കിയിരിക്കണം. പലതരം ശക്തികളുള്ള പിശാചുക്കളുണ്ട്! "......... അശുദ്ധമായതൊന്നും നിങ്ങള് തൊടുകയുമരുത്; അപ്പോള് ഞാന് നിങ്ങളെ സ്വീകരിക്കും"(2 കോറി 6:17).

"അശുദ്ധാല്മാക്കള് പുറത്തുവന്ന് പന്നികൂട്ടത്തില് പ്രവേശിച്ചു." (മാര്ക്കോസ്5:13). ആശുധത്മാക്കള്ക്ക് മനുഷ്യരില് നിന്ന് പക്ഷിമൃഗാതി കളിലേക്കും അവയില് നിന്ന് തിരിച്ചു മനുഷ്യരിലേക്കും കടക്കാം! ഭയം ഉള്ളവര് അശുദ്ധ ആത്മാകള് ഉള്ള സാഹചര്യങ്ങള് ഒഴിവാക്കുക ഉചിതം! ഭയത്തിലൂടെ പിശാചിന് മനുഷ്യരിലേക്ക് കടക്കുവാന് കഴിയും!വസ്തുകളെ സ്നേഹിച്ചാല് അതിലൂടെ പിശാച്ച് നിഷ്പ്രയാസം മനുഷ്യനില് കടക്കുന്നു!  "ലോകത്തെയോ ലോകത്തിലുള്ള വസ്തുകളെയോ നിങ്ങള്‍ സ്നേഹിക്കരുത്" (1യോഹന്നാന്‍ 2:15). നാം ഉപയോഗിക്കുന്ന വസ്തുകളെ നമ്മുടെ ഹൃദയം കൊണ്ട് സ്നേഹിക്കരുത്!! ഏതെങ്കിലും വസ്തു നഷ്ട്ടപെടുമ്പോള് താങ്കള്ക്ക് ഹൃദയത്തില് വേദന ഉണ്ടാകുന്നു എങ്കില് താങ്കള് ആ വസ്തുവിനെ ഹൃദയം കൊണ്ട് സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കാം!

മനുഷ്യരില് നിന്നും മനുഷ്യരിലേക്ക് മാനസിക അടിമത്വo, പരസ്പര സ്നേഹം, ചിന്ത, പഞ്ചെന്തര്യങ്ങള് കൊണ്ടുള്ള പ്രവര്ത്തനം ഇവയില് കൂടെ പിശാച്ച് പകരുന്നു!! അതായതു കാണുക, കെള്ക്കുക, ഭക്ഷിക്കുക, സ്പര്ശിക്കുക, മണക്കുക, മുതലായ തരത്തില് പകരുന്നു!! എന്നാല് പഞ്ചഇന്ദ്രിയങ്ങളെ പാപ സ്വഭാവത്തില് ജയിച്ചു നില്ക്കുന്ന ക്രിസ്തു ശിഷ്യന് ഇവ ബാധകം അല്ല!! എങ്കിലും ക്രിസ്തു ശിഷ്യന് വ്യക്തമായ വേര്പാടും വിശുദ്ധിയും തങ്ങളാല് ആവത്‌ പാലിക്കേണ്ടതായും വരുന്നു!!

ദൈവാത്മാവ് വിശുദ്ധ സ്നേഹത്തിലൂടെ ആ ആത്മാവ് ആവസിച്ചിരിക്കുന്ന മനുഷ്യരില് നിന്നും, ദൈവത്തില് നിന്ന് നേരിട്ടും ദൈവവചന ദ്യാനത്തിലൂടെയും പകരപ്പെടുന്നു!! അത് അവരുമായി ആശയ വിനിമയം ചെയ്യുമ്പോഴോ. അവരുമായുള്ള പഞ്ചഇന്ദ്രിയങ്ങള് ഉപയോഗിച്ചുള്ള പ്രവര്ത്താലോ നടക്കന്നു!! ഉദാ: പറയുകയാണെങ്കില് പിശാച് വസിക്കുന്ന മനുഷ്യര് പറയുന്ന സംസാരം ശ്രവിക്കുമ്പോള് അതിലൂടെ പിശാചിന്റെ കടന്നുവരവിനും! ദൈവാത്മാവ് ഉള്ള മനുഷ്യര് പറയുന്നത് ശ്രവിക്കുമ്പോള് അതിലൂടെ ദൈവത്മാവും കടന്നു വരുന്നു! "കേട്ട് കൊണ്ടിരുന്ന എല്ലാവരുടെയും മേല് പരിശുദ്ധ ആത്മാവ് വന്നു" (അപ്പ:പ്ര.10:44). അശുദ്ധി ഉള്ള മാനുഷ്യര് പുറപ്പെടുവിക്കുന ശബ്ദം കഴിവതും കേള്ക്കരുത്!! അത് മനോഹരഗാനമാണെങ്കില് പോലും! സംശയം ഉള്ളവര്ക്ക് മൈക്കിള് ജാകസനെ പോലെ ഉള്ളവരുടെ പാട്ടുകള് വീടുകളില് ഉറക്കെ വച്ച് കേട്ട് അവിടെ വസിക്കുന്നവര്ക്ക് ഉണ്ടാകുന്ന വ്യറ്റ്യാസം പരിശോധിക്കാവുന്നതാണ് !!

കേളിവി എന്ന ഇന്ദ്രിയ ജയം നേടിയതിനു ശേഷം മാത്രം പിശാച്ച് വസിക്കുന്ന മനുഷ്യരെ ശ്രവിച്ചു അവരെ മാനസാന്തരപ്പെടുത്താന് പോകുന്നതാണ് ഉത്തമം!! എങ്കിലും ഇന്ദ്രിയ ജയങ്ങള് പാപം ചെയ്യാനുള്ള അഗീകാരവും അല്ല! ദൈവത്തിന്റെ മനുഷ്യര്ക്കും ദൈവാത്മാവിനെ പകര്ത്തുന്ന മനോഹര ഗാനങ്ങള് എഴുതാം പാടാം !!

 ഏത് പ്രവര്ത്തി ചെയ്യുമ്പോളും ആ പ്രവര്ത്തി ചെയ്യുന്ന മനുഷ്യനില് അപ്പോള് വസിക്കുന്ന ആത്മാവ് അതിലൂടെ പ്രവര്ത്തിച്ച് ആ പ്രവര്ത്തിയുടെ മഹത്വം എടുക്കുകയും, മറ്റുള്ളവരിലേക്ക് അതിലൂടെ ചിലപ്പോള് കടക്കുകയും ചെയ്യുന്നു!!

പിശാച്ച് ബാധിച്ചിരിക്കുന്നവര്ക്കും സുവിശേഷം പറയാം. എന്നാല്, ആ സുവിശേഷ പ്രവര്ത്തനത്തിലൂടെ പകരപ്പെടുന്ന ശക്തി ആശുദ്ധ ആത്മാവാണ് എന്ന് മാത്രം!! ഞാന് നിങ്ങളെ അറിയുന്നില്ല എന്ന് കര്ത്താവ് പറയുന്ന സുവിശേഷകരാണ് അവര്!! (മത്തായി 7:22,23), (2കോറി 11:12-15). (മത്തായി 24:24) ഇത്തരം ബാദകളെ തിരിച്ചറിഞ്ഞു ജയിക്കാന്, ആത്മാക്കളെ തിരിച്ച് അറിയാനുള്ള വരം അത്യാവശ്യം!! കാരണം, പിശാച്ച്‌ പോലും ദൈവവചനം പറയുന്നു, ദൈവ ശബ്ദം പുറപ്പെടുവിക്കുന്നു !! 

ദൈവാത്മാവ് മഹത്വപ്പെടുന്ന സുവിശേഷപ്രവര്ത്തനം, ദൈവത്മാവില് നിറഞ്ഞു നിന്നുള്ള സുവിശേഷപ്രവര്ത്തനം തന്നെ!!ദൈവാത്മാവ് മനുഷ്യ നിര്മ്മിത വസ്തുക്കളില് ഒരിക്കലും വസിക്കുന്നില്ല!  "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യന്‍ നിര്‍മ്മിത ആലയങ്ങളിലല്ല വസിക്കുന്നത്" (അപ്പ:പ്ര 17:24). അതിനാല് തന്നെ ലോകത്തിലെ വസ്തുക്കളെ സ്നേഹിക്കാനോ ആരാധിക്കാനോ ദൈവം അനുവദിക്കുന്നുമില്ല!!

കുറ്റകൃത്യം നടത്തിയ എഴുപത്തഞ്ചു ശതമാനത്തില് അധികം  ആളുകളും  ചോദിച്ചാല് അവര് പറയും "തങ്ങള്  അറിയാതെയാണ് ആ കുറ്റം ചെയ്തത് എന്ന്" അത് ശരിയാണ് !! മനുഷ്യരെ കൊണ്ട് അവര് അറിയാതെ അവരെ സ്വാധീനിച്ചു തിന്മ പ്രവര്ത്തിപ്പിച്ചു,  അവരിലെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തിയാണ് പിശാച്ച്!! ഇങ്ങനെ പിശാച്ച് പിടിക്കാന് ഉള്ള ചില കാരണങ്ങള്:-

(1)  പിശാച്ചിന്റെ സ്വാധീനത്തിന് അടിപ്പെട്ടിരിക്കുന്ന വരെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നതുകൊണ്ടോ, അത്തരക്കാര്ക്ക് മാനസികമായി അടിപ്പെട്ടു നില്ക്കുന്നതു കൊണ്ടോ!!
(2) ദൈവത്തെക്കാള് ഉപരിയായ ലോകമോഹങ്ങള് (ചിലര് ആശ്രയം വയ്ക്കുന്നത് സമ്പത്തിലോ, സ്വന്തശരീരത്തിലോ അന്ന്യരുടെ ശരീരത്തിലോ ആണ്!!
(3) പാരമ്പര്യം.
(4) മനപൂര്വ്വം സ്വന്ത ബുദ്ധിയും കഴിവും ഉപയോഗിച്ച് സ്വന്തമനസാക്ഷിക്കു വിരുദ്ധമായി തെറ്റ് ചെയ്യുന്നത് കൊണ്ട്!
(5) മറ്റുള്ളവരുടെ തിന്മയെ പിന്താങ്ങുന്നതിനാല്.
(6) അശുദ്ധിയുള്ള ചില വസ്തുക്കള്.

(7)ദൈവ വിശ്വാസമില്ലാത്തത് (വെളിച്ചം ഇല്ല എങ്കില് ഇരുട്ട് വിളിച്ചു വരുത്താതെ വരും)

 ഇങ്ങനെ പല കാരണങ്ങള് കൊണ്ടും പൈശാചിക ശക്തി ആവാഹിക്കപ്പെടാം; മനുഷ്യരെ നശിപ്പിക്കാം!!


ചിലർക്ക് ദൈവാത്മാവ് സംസാരിക്കുന്നതും പ്രജോതിപ്പിക്കുന്നതും അറിയാനേ കഴിയുന്നില്ല എന്ന് പരാതി പറയാറുണ്ട്! എന്നാല്; അത് വളരെ നിസാരമായി അറിയാന് സാധിക്കും, ഉദാഹരണമായി; പൈശാചിക ആത്മാവിനാല് നയിക്കപ്പെടുന്ന ഒരാള് നിങ്ങളെ വളരെ മോശമായ ഒരു വാക്ക് വിളിച്ചു ആക്ഷേപിച്ചു എന്നിരിക്കട്ടെ! അപ്പോള് നിങ്ങള് നിങ്ങളെ തന്നെ ഒന്ന് ശ്രദ്ധിക്കുക, ഒന്നെങ്കില് അയാളെ തിരിച്ചു ആക്ഷേപിക്കാൻ ഒരു പ്രജോതനം ഉണ്ടാകുന്നത് കാണം. അല്ലെങ്കിൽ അയാളോട് തിരിച്ചു പ്രതികാരം ചെയ്യാന് പറയുന്ന ഒരു ശബ്ദം ഉള്ളില് നിന്നോ പുറത്തു നിന്നോ കേള്ക്കാന് സാധിക്കും! അത് പിശാചിന്റെ പ്രജോതനം! അല്ലെങ്കിലും അവന്റെ ശബ്ദം! അത്തരം അവസരങ്ങളില് സുരക്ഷിതമായ അവസ്ഥയിലക്ക് ഒഴിഞ്ഞുമാറാനോ, അയാളോട് ക്ഷമിക്കാനോ, അതുമല്ലെങ്കിൽ ലോക പരമായ തെറ്റു ചെയ്ത അയാളെ, ലോകത്തിന്റെ കോടതിയിലേക്ക്(നിയമത്തിന്റെ പിടിയിലേക്ക് മാറ്റാനോ പറയുന്ന മറ്റോരു ശബ്ദവും കേൾക്കാം, ഇത് ദൈവത്തിന്റെ ശബ്ദം. ദൈവശബ്ദവും പൈശാചിക ശബ്ദവും തിരിച്ചറിയാന് വളരെ പരിശീലനം ആവശ്യമുണ്ട്! കാരണം; ചില അവസരങ്ങളില് പൈശാചിക ശബ്ദം; ദൈവ ശബ്ദം പോലെ തോന്നിയേക്കാം! (യേശുവിനോട് പോലും  പിശാച് ദൈവവചനം  പറഞ്ഞു പോരാടി) ആയതിനാല്;  ദൈവം ശബ്ദത്തിന് എപ്പോഴും ഒരു അടയാളം ഓര്ത്തുവയ്ക്കുക! ആതു രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുക. ഒരിടത്തും എഴുതി വയ്ക്കരുത്. പിശാചിനെ അറിയിക്കരുത്! 

ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (ക്രിസ്തുവിനെ/ ദൈവപുത്രനെ) ലഭിക്കണമോ? യേശുവിന്റെ സുവിശേഷം ശ്രദ്ധയോടെ കേള്ക്കുകയോ വായിക്കുകയോ ദ്യാനിക്കുകയൊ ചെയ്തു കൊണ്ടിരിക്കുക! എന്തുകൊണ്ടെന്നാല്; വിശ്വസിക്കുന്നവര്ക്ക് യേശുവിന്റെ സുവിശേഷം ദൈവത്തിന്റെ ശക്തിയാണ്(റോമാ1:16). സുവിശേഷം വഴിയാണ് ആളുകളെ ക്രിസ്തുവില് ജനിപ്പിക്കുന്നത് (1കോറിന്തോസ് 4:15). പിശാചിന്റെ ശക്തിയും ജ്ഞാനവും ലഭിക്കാന് പൈശാചിക കാര്യങ്ങള് വായിക്കുകയോ, ചിന്തിക്കുകയോ ദ്യാനിക്കുകയോ, കേള്ക്കുകയോ ചെയ്യുക! ഉദാ:കുറ്റം പറയുക, തെറിപ്പാട്ട് മുതലായവ!

എങ്ങനെ മനുഷ്യരില് നിന്നും വസ്തുക്കളില് നിന്നും പക്ഷി മൃഗാതികളില് നിന്നും  പിശാചിനെ തിരിച്ചറിഞ്ഞു  പുറത്താക്കാം എന്ന്, സത്യവേദം പറയുന്നത്  മറ്റൊരു ആദ്യായത്തില് നോക്കാം...

Post a Comment

Author Name

Contact Form

Name

Email *

Message *

Powered by Blogger.