ഒരു ദൈവം! വിളിക്കാൻ  പല ശബ്ദങ്ങള്!

AEolian.....................Ilos, Arabic....................Ilah, Armorian.................Teuti, Assyrian.................. Eleah, Celtic......................Diu, Chaldaic............. Eilah, Cretan...................Thios, Chinese..................Prussa, Coromandel..............Brama, Danish.....................Gut, Dutch.....................Godt, Egyptian (old).............Teut, Egyptian (modern).........Teun, English....................God, Finch...................Jumala, Flemish...................Goed, French.....................Dieu, German....................Gott,
German (old)...............Diet, Greek...................Theos, Gallic.......................Diu, Hebrew...........Elohim, Eloha,  
Hindoostanee..............Rain, Japanese................Goezur, Irish........................Dia, Italian......................Dio
Madagascar..... .......Zannar, Malay.....................Alla, Malayalam ..............Daivam., Norwegian.................Gud, Latin.....................Deus, Low Latin.................Diex, Low Breton................Done, Lapp ................Jubinal, Olalu Tongue..............Deu, OldSaxon..................God, Peruvian..........Puchecammae, Persian....................Sire, Pannonian..................Istu, Polish.....................Bog, Pollacca.................Bung, Portuguese................Debs, Provencal.................Diou, Runic... ...................As
Russian...................Bojh, Spanish...................Dios, Swedish...................Gut, Slav....................Buch, Swiss......................Gott, Syriac....................Allah, Tartar................Magatal, Turkish..................Allah, Zemblain................Fetizo.

ദൈവത്തിനു ഭാഷയില്ല! അവിടുത്തെ ഏതു ഭാഷയിലും വിളിക്കാം! ഇംഗ്ലിഷുകാരന് ദൈവത്തെ "ഗോഡ്" എന്ന് വിളിക്കുന്നു! അറബിയില് ദൈവത്തെ "ഇലാഹു" എന്ന് വിളിക്കുന്നു! തമിഴില് ദൈവത്തെ "ആണ്ടവന്"(കടവുള്) എന്ന് വിളിക്കുന്നു തെലുങ്കില് ദൈവത്തെ "ദേവടു" എന്ന് വിളിക്കുന്നു! ഹിന്ദിയില് ദൈവത്തെ "പരംപിതാ"(ഭഗവാന്) എന്ന് വിളിക്കുന്നു! യഹൂദന് ദൈവത്തെ "യഹോവ" എന്ന് വിളിക്കുന്നു! അങ്ങനെ ഓരോ വര്ഗങ്ങളും അവരവരുടെ ഭാഷയില് ദൈവത്തെ വിളിക്കുന്നു. ദൈവത്തോടുള്ള തീക്ഷണത നിമിത്തം, മറ്റു ഭാഷക്കാരും തങ്ങളുടെ സ്വന്തം ഭാഷയില് ദൈവത്തെ വിളിക്കണം എന്ന് വാശിപിടിക്കുന്നു! ഒന്ന് ഓര്മ്മിച്ചു നോക്കൂ. നമ്മള് മലയാളത്തില് ദൈവത്തെ ദൈവം, ഈശ്വരന്, കര്ത്താവ്, എന്നൊക്കെ വിളിക്കുന്നു! മലയാളികള് ഇംഗ്ലിഷുകാരനോടും അറബികളോടും യഹൂദരോടും മറ്റുള്ള സമൂഹങ്ങളോടും, മലയാള ഭാഷയുണ്ടായത്‌ തമിഴില് നിന്നാണ്, വളരെ പഴക്കമുള്ള ഭാഷയാണ് തമിഴു്, അതില് ദൈവത്തെ "ആണ്ടവന്"(കടവുള്)എന്നാണ് വിളിച്ചിരിക്കുന്നത്, അതിനാല് നിങ്ങളെല്ലാവരും  ദൈവത്തെ "ആണ്ടവന്"(കടവുള്) എന്ന് മാത്രമേ വിളിക്കാവൂ  എന്ന് വാശിപിടിക്കാമോ?

പടിച്ചുപറിക്കാരനും കള്ളനും എന്നുവേണ്ട സകല അക്രമികളും അവരെ നയിക്കുന്ന ശക്തിയെ വിളിക്കുന്നത്‌ ദൈവം എന്നാണ്! ദൈവത്തെ ഏതെങ്കിലും ഭാഷയില് വിളിക്കുന്നതില് അല്ല കാര്യം!! മറിച്ച്, ദൈവം എന്ന് വിളിക്കുമ്പോള് ഏത് ശക്തി വരുന്നു  എന്നതിലാണ് കാര്യം! അതിനാല് തന്നെ യേശു പറഞ്ഞു: "കര്ത്താവേ  കര്ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം നിറവേറ്റുന്നവനാണ് സ്വര്ഗ്ഗരാജ്യത്തില് പ്രവേശിക്കുക." (മത്തായി 7:21).

മിക്കവാറും എല്ലാ മനുഷ്യരും ഏതെങ്കിലും ഭാഷയില് ദൈവത്തെ വിളിക്കുന്നു! കൊള്ളയും കൊലയും നടത്തിയിട്ടോ,
ദൈവമേ വന്നു ഞങ്ങളെ അനുഗ്രഹിക്ക് എന്ന് മലയാളത്തിലോ! ഗോഡ് പ്ലീസ് കം ആണ്ട് ബ്ലെസ് അസ് എന്ന് ഇംഗ്ലീഷിലോ! വിളിച്ചു കൂവിയാല്  ദൈവം എന്ന പേരില് അപ്പോള് വരുന്ന ശക്തി  പിശാചാണ്!  ശരിയായി മാനസാന്തരപ്പെട്ടു നന്നായി ജീവിക്കുന്ന നിര്മ്മല മനസുള്ള ഒരു മനുഷ്യന്, പരിശുദ്ധ ആത്മാവിന്റെ പ്രേരണയാല് ഇലാഹു   എന്നോ... ദൈവമേ എന്നോ... ഗോഡ് എന്നോ... ആണ്ടവന് എന്നോ... യഹോവ എന്നോ... പരംപിതാ എന്നോ... ഉള്ള് ഉരുകി അവരുടെ ഭാഷയില് വിളിക്കുമ്പോള് വരുന്ന ശക്തി വേറെ.

ദൈവം മനുഷ്യരുടെ ഹൃദയ വിചാരങ്ങള് പോലും അറിയുന്നവനാണ്! ദൈവത്തെ  ഒരു പ്രത്യേക ഭാഷയില്  വിളിച്ചാല് മാത്രമേ അവിടുന്ന്  കേള്ക്കൂ എന്ന് ധരിച്ചു വയ്ക്കുന്നത് വിഢിത്വമാണ്! ദൈവം സര്വ്വ ജ്ഞാനിയാണ്!

ദൈവത്തെ എല്ലാ ഭാഷക്കാര്ക്കും അത്മീയമായി അപ്പാ (പിതാവേ) എന്ന് വിളിക്കാന് പഠിപ്പിച്ചതും അവകാശം നേടിത്തന്നതും യേശുക്രിസ്തുവാണ്‌! "നിങ്ങള് ഇപ്രകാരം പ്രാര്ഥിക്കുവിന്: സ്വര്ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ..."  (മത്തായി 6:9). അതിനാല്, "സ്വര്ഗ്ഗത്തിലുള്ള  ഞങ്ങളുടെ പിതാവേ" എന്ന് യേശുക്രിസ്തുവില് വിശ്വസിക്കുന്ന എല്ലാര്ക്കും സ്വന്തം ഭാഷയില് ധൈര്യമായി ദൈവത്തെ വിളിക്കാം! ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ "ക്രിസ്തു", പരിപൂർണ്ണമായി സ്വസ്ഥതയിലായിരിക്കുന്ന ഏക സത്യദൈവത്തിൽ നിന്നും ജനിച്ചതുകൊണ്ട്! "ക്രിസ്തു" തനിക്കു ജന്മം തന്ന ദൈവത്തെ, "പിതാവേ" എന്ന് വിളിച്ചു! "ക്രിസ്തു" ഉള്ളിൽ വസിക്കുന്ന മനുഷ്യരും ദൈവത്തെ, "സ്വര്ഗ്ഗസ്ഥനായ പിതാവേ" എന്ന് വിളിക്കുന്നു! വിശുദ്ധ വേദപുസ്തകം മാത്രമാണ് ദൈവം സ്നേഹമാണ് എന്ന് പഠിപ്പിക്കുന്നത്!

യേശുക്രിസ്തു വന്ന് മനുഷ്യരെ ശരിയായി പാശ്ചാത്തപിക്കാനും, പരിശുദ്ധ ആത്മാവിനെ പ്രാപിക്കാനും, അങ്ങനെ നിത്യജീവന് പ്രാപിച്ച് ഏക സത്യദൈവത്തെ  ആത്മാവിലും സത്യത്തിലും ആരാധിക്കാനും  പഠിപ്പിച്ചു! യേശുക്രിസ്തുവില്  വിശ്വസിച്ച്, അവിടുത്തെ വചനം അനുസരിച്ച് മാനസാന്ധരപ്പെട്ട്, ഏക ദൈവത്തെ യേശുക്രിസ്തുവിന്റെ യോഗ്യതയെപ്രതി, അവിടുത്തെ  നാമം വിളിച്ച്,  സത്യ ദൈവത്തോട് വിളിച്ച് അപക്ഷിക്കാന് അവിടുന്ന് പറഞ്ഞു! അപ്പോള് വരും ഏക സത്യ ദൈവത്തില് നിന്നും നിത്യജീവന് തരുന്ന പരിശുദ്ധ ആത്മാവ്! അത് സംഭവിക്കുന്നത് ഇക്കാര്യം പഠിപ്പിച്ച യേശുവിന്റെ യോഗ്യതകൊണ്ടാണ്!  അല്ലാതെ വിളിച്ച് അപേക്ഷിക്കുന്ന മനുഷ്യരുടെ യോഗ്യതകള് കൊണ്ടല്ല! യേശുക്രിസ്തുവഴി അനുതപിക്കുന്ന പാപിക്ക്‌  ദൈവത്തില് നിന്നും ലഭിക്കുന്ന പരിശുദ്ധ ആത്മാവിനെ പണം കൊടുത്തോ മതകര്മ്മങ്ങള് അനുഷ്ട്ടിച്ചോ കരസ്ഥമാക്കാന് കഴിയില്ല!

യേശുക്രിസ്തുവിന്റെ കല്പ്പന പാലിച്ച് അവിടുത്തെ  പേരില് മാത്രമാണ് സ്വര്ഗ്ഗത്തില് നിന്നും പരിശുദ്ധ ആത്മാവിനെ മനുഷ്യര്ക്ക് പ്രാപിക്കുവാന് സാധിക്കുന്നത്! മനുഷ്യരെ അവരുടെ എല്ലാ പ്രവര്ത്തങ്ങളിലും തിന്മയെ വെറുത്ത്, ദൈവം ഇഷ്ട്ടപ്പെടുന്ന നന്മയെ തിരഞ്ഞെടുക്കാന് പ്രേരിപ്പിക്കുന്ന അദൃശ്യ ശക്തിയെ "പരിശുദ്ധ ആത്മാവ്" എന്ന് വിളിക്കുന്നു! പരിശുദ്ധ ആത്മാവാണ് മനുഷ്യ ആത്മാവിനു നിത്യജീവന് നല്കി സ്വര്ഗ്ഗത്തിലേക്ക് നയിക്കുന്നത്! മനുഷ്യരെ  തിന്മപ്രവര്ത്തിക്കാന് പ്രേരിപ്പിക്കുന്ന ശക്തിയേയും ജ്ഞാനത്തെയും എതിര്ക്രിസ്തു എന്നു വിളിക്കുന്നു! അത് പിശാചുമായി ഗാഢബന്ധം പുലര്ത്തുന്നു! മനുഷ്യരെ നരകത്തിലേക്ക് നയിക്കുന്നു! യഥാര്ഥ ക്രിസ്തുവിനെയും(പുത്രനെയും) പുത്രനുള്ള പിതാവിനെയും  നിക്ഷേധിക്കുന്ന  അതിനും, പരിശുദ്ധ ആത്മാവിന്റെതുപോലെ തോന്നിക്കുന്ന വ്യാജദാനങ്ങളും, സ്പഷ്ട്ടമായി പരിശുദ്ധ ആത്മാവിന്റെ ദാനങ്ങള്ക്കുള്ള എതിര് ദാനങ്ങളുമുണ്ട്!

"രണ്ടോ മൂന്നോ പേര് എന്റെ നാമത്തില് ഒരുമിച്ചു കൂടുന്നിടത്തു അവരുടെ മദ്ധ്യേ ഞാന് ഉണ്ടായിരിക്കും" (മത്തായി 18:20). രണ്ടോ അതിലധികമോ ആളുകള് യേശുവിന്റെ പേരില് അവിടുത്തെ കുറിച്ച് ചിന്തിച്ചുകൊണ്ടോ പറഞ്ഞുകൊണ്ടു ഒത്തുചേരുമ്പോള് അവരുടെ മദ്ധ്യേ ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാകുന്ന ക്രിസ്തു(ദൈവപുത്രന്) സന്നിഹിതനാകുന്നു! എന്നാല്; പൈശാചിക നാമത്തില് ആളുകള് ഒന്നിച്ചു ചേരുന്നിടത്തു പിശാചിന്റെ ശക്തിയും ജ്ഞാനവുമെന്ന എതിര്ക്രിസ്തു  അവരുടെ മദ്ധ്യേ വരുന്നു! 

യേശുക്രിസ്തുവിലൂടെ (ദൈവശക്തിയും ജ്ഞാനവുമെന്ന പുത്രനിലൂടെ)   മാത്രമാണ് ദൈവം മനുഷ്യര്ക്ക്  പരിശുദ്ധ ആത്മാവിനെ നല്കി നിത്യജീവന്     കൊടുക്കുന്നതും മനുഷ്യനുമായി ഗാഡബന്ധം പുലര്ത്തുന്നതും!  എന്നാല്; പൈശാചിക ജ്ഞാനവും പൈശാചിക ശക്തിയും എന്ന എതിര്ക്രിസ്തു പിശാചുമായി ഗാഢബന്ധം പുലര്ത്തുന്നു! പിശാച്ച്, മനുഷ്യര് ദൈവത്തെ ആത്മാവില് അറിഞ്ഞു നിത്യജീവന് പ്രാപിക്കാതെയിരിക്കേണ്ടതിന്, യേശുക്രിസ്തു പഠിപ്പിച്ച അത്മീയ വഴി അറിയിക്കുന്നത് മനുഷ്യരെ ഉപയോഗിച്ച് തടയുകയോ, യേശുവിന്റെ പേരില് തന്നെ ചില മനുഷ്യരെ വിട്ട്  യേശുവിന്റെ അത്മീയ വഴി മതകര്മ്മവഴിയാക്കി മാറ്റി  അവതരിപ്പിച്ച് കബിളിപ്പിക്കുകയോ ചെയ്യുന്നു!

യേശുക്രിസ്തുവിന്റെ പേരില് സ്വര്ഗ്ഗത്തില് നിന്നും വരുന്ന  അദൃശ്യ ശക്തിയായ പരിശുദ്ധ ആത്മാവിനെ സ്വീകരിക്കുന്നവരുടെ  ഹൃദയം സ്വര്ഗ്ഗീയമായ  നിര്മ്മലസ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാല് നിറയും! ഈ അനുഭവം മനുഷ്യര്ക്ക് ഈ ഭൂമിയില് ജീവിച്ചിരിക്കെ  ശരീരത്തിലും ആത്മാവിലും അനുഭവിച്ചറിയാന് സാധിക്കുന്ന ഒന്നാണ്! ഈ അനുഭവമാണ് യേശുക്രിസ്തുവും അവിടുത്തെ വചനങ്ങളും സത്യമാണ് എന്നതിന് അടയാളം! ഈ അനുഭവം നേടിയെടുത്തവരാണ് യേശുവഴി യഹോവയായ ഏകദൈവത്തെ അറിഞ്ഞ്‌ നിത്യജീവന് നേടിയവര്! അവരുടെ ഹൃദയങ്ങളില്  നിന്നാണ്  നിത്യജീവന്റെ അരുവികള് ഒഴുകുന്നത്! അവരാണ് ദൈവമക്കള്! അവരാണ് ഈ ഭൂമിയിലും ദൈവരാജ്യത്തില് വസിക്കുന്നവര്! അവരാണ്  ഇവയെല്ലാം അവര്ക്ക് നേടികൊടുത്ത യേശുക്രിസ്തുവിന്റെ ശിഷ്യരാകുന്നത്! അവരാണ് യേശുവിന് സാക്ഷ്യം കൊടുക്കുന്നതും, ഏക ദൈവത്തെ പരിശുദ്ധ ആത്മാവിന്റെ പ്രജോതനം അനുസരിച്ച് ആത്മാവിലും സത്യത്തിലും ആരാധിക്കുന്നതും, യേശുക്രിസ്തുവിനെ മറ്റുള്ളവര്ക്ക് അറിയാന് സഹായിക്കുന്നതും! അവരാണ് ജഡത്തില് മരിക്കുന്ന ക്ഷണത്തില്, രൂപാന്തരപ്പെട്ട അത്മീയ ശരീരത്തില്, യേശുക്രിസ്തു തന്റെ വിശ്വാസികള്ക്കായി നിര്മിച്ച സ്വര്ഗ്ഗത്തിലേയ്ക്ക് മാറ്റപ്പെടുന്നവര്!  അവരാണ് ലോകവാസാന നാളില് യേശുക്രിസ്തുവോടുകൂടി വാനമേഘങ്ങളില് വരുന്നവരും ലോകത്തിലായിരിക്കെ രൂപാന്തരം പ്രാപിച്ച് യേശുവോടൊപ്പം എടുക്കപ്പെടുന്നവരും!
  

യേശു, അവിടുത്തെ പിതാവായ  ദൈവത്തിനെ നമുക്ക് വചനങ്ങളിലൂടെ(ബൈബിളിലൂടെ) വെളിപ്പെടുത്തുകയും, ആ ദൈവത്തിന്റെ ഫലങ്ങള്  തന്റെ പ്രവര്ത്തികള് വഴി ലോകത്തിനു വെളിപ്പെടുത്തുകയും ചെയ്തു.    മുഹമ്മദ്, ഖുറാനില്  അദേഹത്തിന്റെ ദൈവത്തെ വെളിപ്പെടുത്തുകയും  ആ ദൈവത്തിന്റെ ഫലങ്ങള് തന്റെ പ്രവര്ത്തികള് വഴി മനുഷ്യര്ക്ക് വെളിപ്പെടുത്തി കൊടുക്കുകയും  ചെയ്തു! അതുപോലെ തന്നെ അവതാരങ്ങള് എന്ന് പറഞ്ഞു വന്ന ഓരോ ആളുകളും തങ്ങളുടെ പ്രവര്ത്തി വഴി തങ്ങളുടെ ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തിയിരിക്കുന്നു! സത്യദൈവം ഒരു ശക്തിമാത്രം! അതിനാല് തന്നെ; പിശാചിനെ ദൈവം എന്ന് പറഞ്ഞ് ആരും ഏറ്റെടുക്കാതെ സത്യദൈവത്തിന്റെ ലങ്ങള് കണ്ടു മനസിലാക്കി ദൈവശക്തിയെ തിരഞ്ഞെടുക്കുകയും ആ ശക്തിയെയെയും അവിടുത്തെ ജ്ഞാനത്തെയും അനുസരിച്ച്‌ ജീവിക്കുകയും; ലോകത്തിലെ മരണശേഷം  ആ ശക്തിയുടെ അടുത്ത് എത്തി ചേരുകയും ചെയ്യുക!

യേശുക്രിസ്തു പഠിപ്പിച്ച ആത്മീയരീധി അനുസരിക്കുമ്പോള് (പിന്തുടരുമ്പോള്) യേശുവിലുണ്ടായിരുന്ന  ശക്തിവരുന്നു!  ആ ശക്തിയുടെ പ്രജോതനം അനുസരിച്ച് അവര് പ്രവര്ത്തിക്കുന്നു! അതിന്റെ ഗുണം അത് പ്രാപിക്കുന്ന മനുഷ്യന് കാണിക്കുന്നു! അതുപോലെ തന്നെ ഖുറാന്, രാമായണം, ഭഗവത്ഗീത തുടങ്ങിയ എല്ലാ ഗ്രന്ഥങ്ങളും പിന്തുടരുന്ന ആളുകളില് അതില് പറയുന്ന ശക്തി, ശക്തിയായി ആവസിക്കുമ്പോള് അതിന്റെ ഗുണം  കാണിക്കുന്നു! അവര് അതിന്റെ പ്രജോതനത്താല്  പ്രവര്ത്തിക്കുന്നു! അങ്ങനെ പ്രവര്ത്തികളില് നിന്ന് അതായത്, ഗുണത്തില് നിന്ന് അനിയായികളില് പ്രവര്ത്തിക്കുന്ന ആത്മാവിനെ തിരിച്ചറിയാം! ഫലത്തില് നിന്നും വൃക്ഷത്തെ അറിയുന്നു!
 

മനുഷ്യരെ ആത്മീയമായി നയിക്കുന്നത് എന്ന് അവകാശപ്പെടുന്ന എല്ലാ ഗ്രന്ഥങ്ങളും എല്ലാ ആളുകളും അവരില് പ്രവര്ത്തിക്കുന്ന അവരെ സ്വാധീനിച്ചു നയിച്ചുകൊണ്ടിരിക്കുന്ന അദിര്ശ്യ ശക്തിയെ അവരെ അനുസരിക്കുന്ന അനിയായികളിലേക്ക് പകര്ന്നു കൊണ്ടിരിക്കുന്നു!

"പ്രിയപ്പെട്ടവരെ, എല്ലാ ആത്മാകളെയും നിങ്ങള് വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച് അവ ദൈവത്തില്നിന്നാണോ എന്ന് വിവേചിക്കുവിന്."
(1 യോഹന്നാന് 4:1).

യേശു പഠിപ്പിച്ച ആത്മീയ രീധി അനുവര്ത്തിക്കാതെ (പരിശ്രമിക്കാതെ) വെറുതെ യേശുവിനെ കര്ത്താവേ.. കാര്ത്താവെ.. എന്ന് വിളിച്ചിട്ട് ഒരു കാര്യവും ഇല്ല! ദൈവത്തെ യേശുവെന്നോ.. ഇലാഹു  എന്നോ... ദൈവം എന്നോ... ഗോഡ് എന്നോ... ആണ്ടവന് എന്നോ.. പരം പിതാ എന്നോ... ദേവടു എന്നോ... പലതരം ഭാഷകളില്.. പല ശബ്ദങ്ങളില് വിളിച്ചിട്ട് ഒരു പ്രയോജനവും  ഇല്ല! യേശുക്രിസ്തുവിന്റെ കല്പ്പനകള് പാലിച്ചു മാനസാന്തരപ്പെട്ട് അവിടുത്തെ സ്നേഹിച്ച് പരിശുദ്ധ ആത്മാവിനെ കരസ്ഥമാക്കാതെ, ദിവസം മൂന്നു നേരം യേശുക്രിസ്തുവിന്റെ ഓര്മ്മ ആചരിച്ചിട്ടും ഒരുകാര്യവുമില്ല! ചിത്രമോ പ്രതിമയോ, അപ്പമോ നിര്മ്മിച്ചുവച്ച് യേശു ആരാധന എന്നൊരു ആരാധനയും ബൈബിളില് ഇല്ല! യേശു പഠിപ്പിച്ചതല്ലാതെ നേരിട്ട് ദൈവത്തിലേയ്ക്ക് (നിത്യജീവനിലേക്ക്)പരിശുദ്ധ ആത്മാവിനെ പ്രാപിക്കാന്  വേറൊരു വഴിയുമില്ല! യേശുക്രിസ്തുമാത്രം വഴി, സത്യം, ജീവന്!


NB: കടപ്പാട്:  "ദൈവം" എന്ന വാക്കിന്റെ പരിഭാഷകള്ക്ക്  അവലംബം ഗൂഗുള് ട്രാന്സ്ലേഷന്. പരിശുദ്ധ ആത്മാവിന്റെ അഭിഷേകം എന്ന സ്വര്ഗ്ഗീയ അനുഭവം  പ്രാപിച്ചാലും ദൈവം പറഞ്ഞതിനു ശേഷം മാത്രം താങ്കള് നേടിയ ഈ അനുഭവത്തെ കുറിച്ച്  മറ്റ് മനുഷ്യരോട് പറയാവൂ! ദൈവം പറഞ്ഞാല്  ആത്മാക്കളെ പിടിക്കാന് ഇറങ്ങുക! താന് ചത്ത്‌ മീന് പിടിക്കരുത്!