This website comprises chapters from the book, "The Bible Secrets" (Malayalam).

03/03/14



ചില പുരോഹിതരും ചില മെത്രാന്മാരും ചില തിരുമേനിമാരും യേശുവിന്റെയും അവിടുത്തെ ശിഷ്യന്മാരുടെയും പേര് പറഞ്ഞു ചില സിംഹാസനങ്ങളില്  ഇരിക്കുന്നു പോലും! അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്ന ബൈബിള് വചനങ്ങള് മാത്രം അനുസരിക്കുകയും, അവ സ്വന്ത ജീവിത്തില് അനുഷ്‌ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരില് ചിലരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്‌. അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ ദൈവ ഭക്തിക്ക് എന്ന്പറഞ്ഞ് മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല. മറ്റുള്ളവര്‍ കാണുന്നതിനു വേണ്ടിയാണ്‌അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്‌. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്‌ത്രത്തിത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു; വിരുന്നുകളില്‍ പ്രമുഖസ്‌ഥാനവും പള്ളികളില് ‍ പ്രധാനപീഠവും നഗരവീഥികളില്‍ അഭിവാദനവും ഇഷ്‌ടപ്പെടുന്നു. പുരോഹിതര് എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാല്‍, പുരോഹിതര് ‍ എന്നു വിളിക്കപ്പെടരുത്‌. എന്തെന്നാല് നിങ്ങള്ക്ക് ഒരു പുരോഹിതനെയുള്ളൂ - യേശു ക്രിസ്തു! നിങ്ങള് എല്ലാവരും രാജകീയ പുരോഹിതഗണവും സഹോദരന്‍മാരുമാണ്.

ഭൂമിയില്‍ ആരെയും നിങ്ങള് അത്മീയമായി ‍പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ – നിങ്ങളെ അത്മീയമായി വീണ്ടും  ജനിപ്പിച്ച പിതാവ്, സ്വര്‍ഗ്ഗസ്‌ഥനായ പിതാവ്‌! നിങ്ങള്‍ നേതാക്കന്‍മാര്‍ എന്നും വിളിക്കപ്പെടരുത്‌. എന്തെന്നാല്‍, ക്രിസ്‌തുവാണ്‌ നിങ്ങളുടെ ഏക നേതാവ്‌. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

കപടനാട്യക്കാരായ ചില പുരോഹിതരെ, ചില മെത്രാന്മാരെ ചില തിരുമേനിമാരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല.

കപടനാട്യക്കാരായ ചില പുരോഹിതരെ, ചില മെത്രാന്മാരെ ചില തിരുമേനിമാരെ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു. അന്‌ധരായ മാര്‍ഗദര്‍ശികളേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പറയുന്നു: ഒരുവന്‍ സ്വന്ത ശരീരമാകുന്ന ദേവാലയത്തെക്കൊണ്ട് ‌ ആണയിട്ടാല്‍ ഒന്നുമില്ല. എന്നാല് മനുഷ്യ നിര്മ്മിത ദേവാലയത്തിലെ സ്വര്‍ണകുരിശിനെയോ ദേവലയ്ത്തിലുള്ള മറ്റെന്തെങ്കിലുമൊ കൊണ്ട് ‌ ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്‌. അന്‌ധരും മൂഢരുമായവരേ, ഏതാണു വലുത്‌? മനുഷ്യ നിര്മ്മിത ദേവാലയത്തിലെ വസ്തുകളോ മനുഷ്യരെ ദൈവാലയം ആക്കിതീര്ക്കുന്ന പരിശുദ്ധ ആത്മാവും ദൈവ വചനവുമോ?

നിങ്ങള്‍ പറയുന്നു: ഒരുവന് ഹൃദയം ആകുന്ന  ബലിപീഠത്തെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല; എന്നാല്‍ മനുഷ്യ നിര്മിത ദേവാലയത്തിലെ ബലിപീഠത്തിലെ കാഴ്‌ചവസ്‌തുവിനെക്കൊണ്ട്  ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്‌. അന്‌ധരേ, ഏതാണു വലുത്‌? കാഴ്‌ചവസ്‌തുവോ മനുഷ്യ ഹൃദയമാകുന്ന ബലിപീഠത്തെ
വിത്രമാക്കുന്ന പരിശുദ്ധ ആത്മാവോ? ഹൃദയബലി പീഠത്തെക്കൊണ്ട് ‌ ആണയിടുന്നവന്‍ ശരീരത്തെക്കൊണ്ടും അതിനുള്ളില് വസിക്കുന്ന പരിശുദ്ധ ആത്മാവിനെ കൊണ്ടും ആണയിടുന്നു.  ഹൃദയദൈവാലയത്തെക്കൊണ്ട്  ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതില്‍ വസിക്കുന്നവനെ ക്കൊണ്ടും ആണയിടുന്നു. സ്വര്‍ഗത്തെക്കൊണ്ട്‌  ആണയിടുന്നവന്‍ ദൈവത്തിന്റെ സിംഹാസനത്തെ ക്കൊണ്ടും അതില്‍ ഇരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.

കപടനാട്യക്കാരായ ചില പുരോഹിതരെ, ചില മെത്രാന്മാരെ ചില തിരുമേനിമാരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ കുര്ബാന പണം, ഒപ്പീസുപണം, മറ്റു കൂദാശപ്പണം, നേര്ച്ചപണം, ചാത്തപണം, കെട്ടട വാടക, തലവരിപണം തുടങ്ങിയവ വാങ്ങുകയും- കോളേജുകള്, സ്കൂളുകള്, ആശുപത്രികള്, തുടങ്ങിയ സ്ഥാപനങ്ങള് നടത്തി ലാഭം ഉണ്ടാക്കുകയും, അവിടെ ജോലി ചെയ്യുന്നവര്ക്ക് ന്യായമായ കൂലി കൊടുക്കാതിരിക്കുകയും ചെയ്തിട്ട്‌ - 
യേശുവിന്റെ  വിശ്വാസികളെ  നിങ്ങള് ഉണ്ടാക്കിയ സഭയുടെ പേര് പറഞ്ഞു തമ്മില് തല്ലിക്കുകയും,   നിങ്ങളുടെ സഭയുടെ    പേര് പറഞ്ഞു എസ്റ്റെറ്റുകള് വാങ്ങിക്കൂട്ടുകയും,  ആഡംബര പള്ളികളും, പള്ളിമേടകളും അരമനകളും നിര്മ്മിക്കുകയും, ആഡംബര വാഹനങ്ങള് വാങ്ങി അതില് സഞ്ചരിക്കുകയും, രാഷ്ടിയം കളിക്കുകയും ചെയ്തിട്ട് - നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്‌തത എന്നിവ  അവഗണിക്കുകയും ചെയ്യുന്നു!    ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്‌ – മറ്റുള്ള നന്മകള് അവഗണിക്കാതെ തന്നെ! അന്‌ധരായ മാര്‍ഗദര്‍ശികളേ, കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണു നിങ്ങള്‍! നിങ്ങളെ നോക്കാൻ ഏല്പിച്ചിരിക്കുന്നു അജഗണങ്ങളെ ചെന്നായ്ക്കൾ കൊണ്ടുപോയി കടിച്ചുകീറുന്നത് കണ്ടിട്ടും നിങ്ങൾ മിണ്ടാതിരിക്കുകയും , അതുകണ്ട്  അൽപ്പമെങ്കിലും ശബ്ദമുയർത്തി പ്രതികരിക്കുന്നവരെ നിങ്ങള് ഒറ്റപ്പെടുത്തി ഒതുക്കുകയും ചെയ്യുന്നു! ആരെയാണ് നിങ്ങൾ സേവിക്കുന്നത്?

കപടനാട്യക്കാരായ ചില പുരോഹിതരെ, ചില മെത്രാന്മാരെ ചില തിരുമേനിമാരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്‌ഷണപാത്രത്തിന്റെയും പുറംവെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള്‌ കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട് ‌ നിറഞ്ഞിരിക്കുന്നു. അന്‌ധനായ ചില പുരോഹിതരെ, പാനപാത്രത്തിന്റെയും ഭക്‌ഷണപാത്രത്തിന്റെയും പുറംകൂടി ശുദ്‌ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്‌ധിയാക്കുക.

കപടനാട്യക്കാരായ ചില പുരോഹിതരെ, ചില മെത്രാന്മാരെ ചില തിരുമേനിമാരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്‌. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്‌ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്‌.

കപടനാട്യക്കാരായ ചില പുരോഹിതരെ, ചില മെത്രാന്മാരെ ചില തിരുമേനിമാരെ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്‍മാര്‍
ക്കും വിശുദ്ധര്ക്കും  ശവകുടീരങ്ങളും, ചിത്രങ്ങളും, പ്രതിമകളും, പള്ളികളും നിര്‍മിക്കുകയും, നീതിമാന്‍മാരുടെ സ്‌മാരകങ്ങള്‍ അലങ്കരിക്കുകയും ചെയ്‌തുകൊണ്ടു  പറയുന്നു, ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്‍മാരുടെയും വിശുദ്ധരുടെയും  രക്‌തത്തില്‍ അവരോടു കൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്‌. അങ്ങനെ, നിങ്ങള്‍ പ്രവാചകന്‍മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന്‌ നിങ്ങള്‍ക്കുതന്നെ എതിരായി സാക്‌ഷ്യം നല്‍കുന്നു. നിങ്ങളുടെ പിതാക്കന്‍മാരുടെ ചെയ്‌തികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍!

സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? അതുകൊണ്ട് ഇതാ സുവിശേഷ വേലക്കാരെ  നിങ്ങളുടെ അടുക്കലേക്ക്‌ അയക്കുന്നു. അവരില് ചിലരെ നിങ്ങള് വധിക്കുകയും, നിങ്ങളുടെ ഗുണ്ടകളെ കൊണ്ട് ഉപദ്രവിക്കുകയും പള്ളികളില് നിന്ന് പുറത്താക്കുകയും പട്ടണം തോറും പിന്തുടര്ന്ന് പീഡിപ്പിക്കുകയും ചെയ്യും. അങ്ങനെ ഭൂമിയില് ചോരിയപ്പെട്ട എല്ലാ നീതിമാന്മാരുടെയും രക്തം നിങ്ങളുടെ മേല് പതിക്കും.




(1). ചില ക്രിസ്ത്യന് പുരോഹിതരും ചില പാസ്റ്റെര്മാരും അവരുടെ വൃത്തികേട്ട രാഷ്ട്രിയക്കളി ഉപേക്ഷിക്കുക!

(2). പണം തെണ്ടുന്നതിനു വേണ്ടി മഹത് വ്യക്തിത്വങ്ങളുടെ പ്രതിമകളും ചിത്രങ്ങളും ഉപയോഗിക്കാതിരിക്കുക! മനുഷ്യര് ദൈവത്തെ ആരാധിക്കുന്നതിന്റെ പേരില്, ഇത്തരം വസ്തുകളെ മുട്ടുകുത്തി പ്രണമിക്കുവാന് സാദ്യതയുള്ള ഇടങ്ങളില് നിന്ന്, ഇവയെ പൂര്ണ്ണമായും ഒഴിവാക്കുക!

(3). യേശുവിന്റെ അമ്മ എന്ന് എഴുതിവച്ച്, റോഡു സൈഡിലും പൊതുസ്ഥലങ്ങളിലും കണ്ട സ്ത്രികളുടെ പ്രതിമയും ചിത്രവും നാട്ടി  തെണ്ടിക്കാതിരിക്കുക... ഇങ്ങനെ അവിടുത്തെ അമ്മയെയും അവിടുത്തെ വിശുദ്ധന്മാരെയും അവഹേളിക്കാന് യേശു നിങ്ങളോട് എന്ത് ദ്രോഹം ചെയ്തു ?

(4). ആകാശത്തിനു കീഴില് മനുഷ്യരക്ഷക്ക് വേറെ നാമം ഉണ്ട് എന്ന് ചില ക്രിസ്ത്യന് പുരോഹിതന്മാര് പഠിപ്പിക്കാതിരിക്കുക! നിങ്ങള് അങ്ങനെ പഠിപ്പിച്ചാല് എങ്ങനെ ആളുകള് മാനസാന്തരപ്പെട്ടു യേശു ക്രിസ്തുവിന്റെ അടുത്തുവന്ന് യേശുവില് പിതാവായ ദൈവത്തെ കണ്ടു യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിച്ച് പ്രാര്ഥിക്കും ?ദൈവം ഒരു മതവും  സ്ഥാപിച്ചിട്ടില്ല!

(5). യേശു ക്രിസ്തുവിന്റെ നാമം മാത്രം ഉപയോഗിച്ച് പിതാവായ ദൈവത്തോട് പരിശുദ്ധ ആത്മാവില് പ്രാര്ത്ഥിക്കുക. ഏകദൈവത്തെ മാത്രം ആരാധിക്കുക! ദൈവത്തോട് പ്രാര്ധിക്കുന്നതിന് ജഡത്തില് ഭൂമിയില് നിന്ന് മരിച്ചു മാറ്റപെട്ട മനുഷ്യരുടെ നാമം ഉപയോഗിച്ച് വിളിച്ചു അപേക്ഷിക്കുന്നത് നിര്ത്തുക!

(6). വിശ്വാസസ്നാനം എല്ക്കുന്ന വ്യക്തിയുടെ സമ്മതം ചോദിക്കുക. കാരണം, ഇത് തികച്ചും വ്യക്തിപരവും വിശ്വാസപരവുമായ ഒരു കാര്യമാണ്. കുട്ടികളെ ഇക്കാര്യത്തില് അബ്യൂസ് ചെയ്യുന്നത് നിരോധിക്കുക. യേശുവില് ചേരുക എന്നാല് മതത്തില് ചേരുക അല്ലെങ്കില് ചേര്ക്കുക എന്നല്ല!

(7). സ്വതന്ത്ര ചര്ച്ചില് ആരാധനക്ക് പോയി എന്ന് പറഞ്ഞ് ഒരു മനുഷ്യന്റെയും ശവം സിമിത്തേരിയില് അടക്കുന്നത് വിലക്കാതിരിക്കുക!  ശവത്തെ ആരും അവഹേളിക്കില്ല! നിങ്ങളില് ചിലര് പട്ടം കിട്ടി പള്ളിയില് വന്നപോള് , നിങ്ങളുടെ വീട്ടില് നിന്നും കൊണ്ട് വന്ന പണം കൊണ്ട് മേടിച്ചതല്ല പള്ളികളുടെ സിമിത്തേരി എന്ന സത്യം  മനസിലാക്കുക!

(8). അപ്പംമുറിക്കല് (കര്ത്താവിന്റെ ഓര്മ്മ ആചരണo) നടത്തുന്നതിന് പണം, തൊഴിലാളികള് മേടിക്കും പോലെ മേടിക്കാതിരിക്കുക! നാണക്കേട്‌ അല്ലെ അത്?? യേശുവിന്റെ പേരില് മത കര്മ്മങ്ങള് ഉണ്ടാക്കി വില്ക്കുന്നത് ഒഴിവാക്കുക! വേറെ എന്തെല്ലാം രീധിയില് പണം ഉണ്ടാകാം!

(9). കല്യാണം കഴിക്കാന് ആഗ്രഹിക്കുന്ന ക്രിസ്ത്യന് പുരോഹിതരെ വിലക്കാതിരിക്കുക. അവരെ ഇക്കാര്യത്തില് ദൈവനിയമവും പ്രകൃതി
നിയമവും  അനുസരികാന് അനുവദിക്കുക. വിവാഹം വേണ്ടാത്ത ചില വയസന്മാര് കഴിക്കേണ്ട! ആഗ്രഹം ഉള്ള ചെറുപ്പക്കാര് കഴിച്ചുകൊള്ളട്ടെ. ചിലരുടെ ലൈംങ്കിക അതിക്രമങ്ങള്ക്ക് ശമനം അങ്ങനെ ഉണ്ടാവുകയും ചെയ്യും. അങ്ങനെ ക്രിസ്ത്യാനികളുടെ അംഗസംഖ്യ കുറയുന്നത് ഒരു പരിധിവരെ തടയാം.

(10). വിവാഹിതര്ക്ക് സഭാ നേതാവാകുവാന് അവസരം കൊടുക്കുക.  ആകാശം ഇടിഞ്ഞു വീഴില്ല! ആദ്യ മാര്പ്പാപ്പ വി. പത്രോസ് പോലും വിവാഹിതന് ആയിരുന്നു. സഭയെ നയിക്കാനുള്ള രാജകീയ പുരോഹിതരുടെ ക്ഷാമം അങ്ങനെ മാറട്ടെ.
 

(11). കര്ത്താവിന്റെ ഒരമ്മ ആചരണം നടത്തുപോള് അപ്പം മുറിച്ചു കൊടുക്കുമ്പോളും പാനപാത്രം പങ്കുവയ്ക്കുമ്പൊളും യേശുവിന്റെ ഓര്മ്മ ആചരിക്കുവിന് എന്ന് മാത്രം പറയുക. അതായത്, ഒരു മനുഷ്യന് ഉണ്ടാക്കിയ അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായി മാറും എന്ന "വസ്തുതാ മാറ്റ സിദ്ധാന്തം" ഉപേക്ഷിക്കുക. മനുഷ്യരെ നരഭോജികളാക്കാതിരിക്കുക!

(12). എഴുതപ്പെട്ട വചനo അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന "പരിശുദ്ധ ആത്മാവാണ്" നിത്യ ജീവന് നേടി തരുന്ന അപ്പം എന്ന് പഠിപ്പിക്കുക! യേശുവിന്റെ പാനപാത്രം കുടി എന്നത് കര്ത്താവിന്റെ വചനം പാലിക്കുമ്പോള് ഉണ്ടാകുന്ന കഷ്ട്ട നഷ്ട്ടവും ദു:ഖ ദുരിതവും ജഡമരണവുമായ "അനുഭവങ്ങള്" എന്ന് പഠിപ്പിക്കുക. മുന്തിരി വള്ളിയുടെ അനുഭവം എന്ത് എന്ന് പഠിപ്പിക്കുക!

(13). യേശുക്രിസ്തുവിന്റെ ഓര്മ്മ ആചാരണത്തിന്റെ പേരില് നടത്തുന്ന പല വര്ണ്ണങ്ങളിലുള്ള വേഷം കെട്ടലുകളും കൈമുദ്രകളും കഴിവതും ഉപേക്ഷിക്കുക.  വരും തലമുറയെ കൊണ്ട് "കഥകളി" പോലെ ഉള്ള ഒരു കലാരൂപം  അവതരിപ്പിക്കുന്ന കലാകര്ന്മാരാണ് നിങ്ങള് എന്ന് പറയിപ്പിക്കാതിരിക്കുക! ഇഷ്ട്ടം ഉള്ള വസ്ത്രം ധരിച്ചുകൊള്ളുക! എങ്കിലും. വസ്ത്ര ധാരണത്തിലെ ലാളിത്യം നിലനിര്ത്തുന്നത് കൂടുല് ഭംഗി അല്ലെ? പ്രിത്യേകിച്ചും, യേശുവിന്റെ പേരിലാകുമ്പോള്!

(14). ആരാധനാ വേളകളില് ബുക്ക് ആവര്ത്തിച്ചു വായിച്ചു കേള്പ്പിക്കുന്ന പരിപാടി അവസാനിപ്പിക്കുക. അത് വിരസത ഉണ്ടാക്കും! സംശയം ഉണ്ടെങ്കില് പരീക്ഷിക്കുക. യേശുക്രിസ്തു  ദൈവാരാധനയും, ദൈവഭക്തിയും, നിത്യരക്ഷാ മര്ഗവും, മാനസാന്തരവും പലതരം ഉപമകളിലൂടെയും കഥകളിലൂടെയും ലളിതമായി മനുഷ്യരെ പഠിപ്പിച്ചു!  ഭഷണംപോലും  കഴിക്കാതെ
മൂന്നുദിവസം തുടര്ച്ചയായി ജനക്കൂട്ടം  അവിടുത്തെ ശ്രവിച്ചിട്ടും ആര്ക്കും വിരസത തോന്നിയില്ല!

(15). യേശു ക്രിസ്തു പഠിപ്പിച്ച യഥാര്ധ ദൈവ ഭക്തിയും, ദൈവാരാധനയും, നിത്യരക്ഷാ മാര്ഗ്ഗവും വിശ്വാസികളെ പഠിപ്പിക്കു
! കൊന്ത.. നൊവേന.. etc..etc.. ആവര്ത്തിച്ച്‌ ചൊല്ലുന്നതോ, പണം കൊടുത്ത് കൂദാശ ചെയ്യിപ്പിക്കുന്നതോ അവ  കാണുന്നതോ  അല്ല, ബൈബിള് പഠിപ്പിക്കുന്ന ദൈവാരാധനയും ദൈവഭക്തിയും! ഈ സത്യം, ഈ തലമുറയിലെ മനുഷ്യരെ മുതലെങ്കിലും പഠിപ്പിക്കുക. ഈ തലമുറ വിദ്യഭ്യാസം നേടിയവരാണ്!!  അവരെ നിങ്ങള്ക്ക് കബിളിപ്പികാന് സാധ്യമല്ല! സത്യം അവര്ക്ക് കൊടുത്തില്ല എങ്കില്, അവര് നിങ്ങളെ ഉപേക്ഷിച്ച് പോവുകയോ, ദൈവവിശ്വാസം പോലും ഇല്ലാതായി അത്മീയമായി നശിക്കുകയോ ചെയ്യും!

(16). ചില ക്രിസ്ത്യന് പുരോഹിതരെ പോലെ തന്നെ യേശുക്രിസ്തുവിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നവരാണ്, ചില കന്യാസ്ത്രികളും അതിനാല്, അവര്ക്കും കര്ത്താവിന്റെ ഒരമ്മയാചരണ വേളയില് പള്ളികളികളിലെ ആള്താരയില് നിന്ന് വചനം പ്രസoഗിക്കാന് അനുവാദം കൊടുക്കുക!

(17). പള്ളികളില് മുട്ടുകുത്തി പ്രണമിച്ചു ദൈവത്തോട് പ്രാര്ഥിക്കുന്ന മനുഷ്യരുടെ മുന്നില് പ്രതിമയും ചിത്രങ്ങളും ശവ ശരീര അവശിഷ്ടങ്ങളും പ്രദഷ്ടിച്ചുവയ്ക്കാതിരിക്കുക! അത്തരം വസ്തുക്കള്ക്ക് ദൈവആരാധന എന്നപേരില് ദൂപം വയ്ക്കാതിരിക്കുക.

(18). പണo മേടിച്ച് ഒപ്പിസു ഒപ്പിച്ച് മനുഷ്യ ആത്മാക്കളെ സ്വര്ഗത്തില് കേറ്റി വിട്ടു വിശുദ്ധര് ആക്കാം എന്ന് പഠിപ്പിക്കാതിരിക്കുക. ഇങ്ങനെ പഠിപ്പിക്കുന്നതിനാല് "100" വയസ് കഴിഞ്ഞ വൃദ്ധജനങ്ങള് പോലും മാനസാന്തരപെടാതെ മരിക്കുന്നു. നിങ്ങള്ക്ക് പണം കിട്ടാന് എന്തിന് അവരെ നിത്യ നരകത്തില് തള്ളണം?

(19). ചില പുരോഹിതര് ചില സ്ഥാപനങ്ങളുടെ തലപ്പത് യേശുവിന്റെ പേരില് ഇരുന്നു അനുഭവിക്കുന്ന സ്ഥാനമാനങ്ങള് ഉപേക്ഷിക്കുക.  ഞാന് ഉദേശിച്ചത്‌ യേശുക്രിസ്തുവിലേക്ക് ആളുകളെ മാനസാന്തരപ്പെടുത്തി അവർക്കു ദൈവശക്തിയും ജ്ഞാനവുമായ ക്രിസ്തുവിനെ നേടിക്കൊടുത്തു, അവർക്കു  നിത്യ ജീവൻ പ്രാപിക്കാൻ ഉപകരിക്കാത്ത പ്രസ്ഥാനങ്ങളിലെ ഭരണം ഉപേക്ഷിക്കുക! വെറുതെ എന്തിനു യേശു ക്രിസ്തുവിനെ സമൂഹമധ്യത്തില് അപഹസിക്കണം?

(20). മറ്റു ക്രിസ്ത്യന് സഭകളിലെ നല്ല പാസ്റ്റര്മാരെ വചനം പ്രസoഗ്ഗിക്കാന് പള്ളികളില് ക്ഷണിക്കുക. നിങ്ങള് ഏന്തിന് അവരെ ഭയപ്പെടുന്നു, നിങ്ങളുടെ ഉള്ളില് കള്ളം ഇല്ല എങ്കില്!

(21). നല്ല ക്രിസ്ത്യന് പുരോഹിതരെ മറ്റ് സ്വതന്ത്ര സഭകളിലും പൊയി സുവിശേഷം അറിയിക്കാന് അനുവദിക്കുക.. അവരുടെ സേവനം അവര്ക്കും ലഭിക്കട്ടെ! എല്ലാ ക്രിസ്തിയാനികളും പ്രസoഗ്ഗിക്കുന്നതും വിശ്വസിക്കുന്നതും ഒരേ യേശു ക്രിസ്തുവിനെ തന്നെ അല്ലെ? പിന്നെ എന്തിന് തീണ്ടലും തൊടിലും? അത് ദൈവത്തില് നിന്നാണോ ?

(22). അല്മായരുടെ സoങ്കടന ഓരോ പള്ളികളിലും അനുവദിക്കുക. പള്ളികളിലെ സ്വത്തിന്റെ ഭരണം  അവര് നടത്തട്ടെ.. പുരോഹിതര് വിശ്വാസികളുടെ പാദങ്ങള് യേശുവിനെ പോലെ കഴുകുന്ന മനോഭാവം ഉള്ളവരായി അവരെ ശുശ്രുഷിക്കട്ടെ. അങ്ങനെ ചില പുരോഹിതരുടെ അഹങ്കാരം അവസാനിക്കട്ടെ.

(23). കുംബസാരത്തിന്റെ പേര് "കൗണ്‍സിലിംഗ്" എന്നാക്കി മാറ്റുക!  കന്യാസ്ത്രീകളും പെണ്‍കുട്ടികളും  ഉള്പ്പെടെയുള്ള സ്ത്രി വിശ്വാസികളുടെ സ്വകാര്യ തെറ്റുകള്, പുരോഹിതര്  സ്വകാര്യമായി കേള്ക്കുന്ന പരിപാടി  അവസാനിപ്പിച്ച്, പകരം- സ്ത്രികളെ, സ്ത്രീകള് മാത്രം കൗണ്സിലിംഗ് നടത്തുക! കന്യാസ്ത്രികളെ ഉപയോഗിച്ച്  സ്ത്രീവിശ്വാസികളെ  കൗണ്സിലിംഗ് നടത്തുക! കൗണ്‍സിലിങ്ങ് ആരിലും അടിച്ച് എല്പ്പിക്കാതിരിക്കുക!! ചിലരുടെ കുംബസാരകൂടുകള് "ഇരകളെ" കണ്ടെത്തുന്ന ഇടങ്ങളാകാതിരിക്കട്ടെ!!

(24). സഭയുടെ ഭരിച്ച സ്വത്തില് നിന്നുള്ള ലാഭം സാദുക്കളായ വിശ്വാസികള്ക്ക് വീതിച്ചു കൊടുക്കുക. സഭയില് സാദുക്കള് ഇല്ല എങ്കില് അന്യമതത്തിലെ സഹായം അര്ഹിക്കുന്ന നല്ല മനുഷ്യരെ കണ്ടെത്തി അവരെ സഹായിക്കുക.

(25). 
തിന്മ പ്രവർത്തിക്കുന്ന ചില പുരോഹിതരെ സംരക്ഷിക്കാനും അവരുടെ തെറ്റ് മറച്ചു വയ്ക്കാനും വിശ്വാസികളുടെ പണം ഉപയോഗിക്കാതിരിക്കുക.. അത്തരം നടപടികള് ചില പുരോഹിതരുടെ അസുഖം മാറ്റുന്നതിന് ഉപകരിക്കും.

(26). "പുരോഹിതന്" എന്ന പേര് മാറ്റി "യേശു ക്രിസ്തുവിന്റെ രാജകീയ പുരോഹിതന്" എന്ന് ആക്കി മാറ്റുക.

(27). നിങ്ങളുടെ സ്വാര്ഥകാര്യ സാധ്യതിനായി ക്രിസ്തുവിശ്വാസികളെ സഭയുടെ പേരില് തമ്മിതല്ലിക്കാതിരിക്കുക! അത് പൈശാചികമല്ലേ?

(28). ഭര്ത്താവ് മരണപ്പെട്ട വിധവകളെ മടത്തില് ചേരുന്നതിന് അനുവദിക്കുക! അത് ചിലര്ക്ക് ദൈവസഭയ്ക്ക് തങ്ങളുടെ സേവനം കൊടുക്കുന്നതിനും. ആതുര സേവനത്തിനും തുണയേകും.

(29). മൂന്നു ദൈവ സിദ്ധാന്തo ഉപേക്ഷിക്കുക. അത് ചില മതക്കാരെ യേശുക്രിസ്തുവില് പിതാവായ ദൈവത്തെ കാണുന്നതില് നിന്നും തടയും!
ദൈവാലയത്തില് ദൈവത്തെ ദര്ശിക്കുന്നതിനെ തടയുന്ന,  തെര്തുല്ല്യനാല് ഉണ്ടാക്കപ്പെട്ട വികല ത്രിത്വ തിയോളജി നമുക്കെന്തിന്? യേശുവാണ് ക്രിസ്തു (ദൈവത്തിന്റെ ശക്തി, ദൈവത്തിന്റെ ജ്ഞാനം) എന്ന സത്യം മാറ്റി പഠിപ്പിക്കാതിരിക്കുക!മനുഷ്യനായ യേശുവിനെ ദൈവം വീണ്ടും കർത്താവും ക്രിസ്തുമായി ഉയർത്തി, ജീവദാതാവായ ആത്മാവ് ആക്കിത്തീർത്തു, വിശ്വാസികളിൽ വന്നു വസിച്ചു നിത്യജീവൻ നൽകുന്നതും  ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്‌തുതന്നെ (കൂടുതലായി അറിയാൻ ഈ വെബില്ലെ അദ്ധ്യായം 18 വായിക്കുക).  
 
(30).  മതനിയമങ്ങള് ഉണ്ടാക്കി വേലികെട്ടി വരും തലമുറയെ വരിഞ്ഞുമുറുക്കാന് നടത്തുന്ന ശ്രമം ഉപേക്ഷിക്കുക. വരും തലമുറ ഇത്തരം വേലികള് ചാടുന്നതില് താല്പര്യം ഉള്ളവരാണ് എന്ന സത്യo നിങ്ങൾ തിരിച്ചറിയുക!

"ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്‌. ഒരു കര്ത്താവും ഒരു വിശ്വാസവും ഒരു ഞാനസ്നാനവുമേയുള്ളൂ" (എഫേസോസ് 4:5).

യേശുക്രിസ്തുവിലൂടെയുള്ള ദൈവ ആരാധനക്കും നിത്യജീവനും റോമന് കത്തോലിക്കാ വിശ്വാസം, പെന്തകോസ്തു വിശ്വാസം, പ്രൊറ്റെസ്റ്റെന്റ് വിശ്വാസം, യഹോവാവിശ്വാസം എന്നിങ്ങനെയുള്ള ചേരിതിരിവ് ഉണ്ടാകാതെയിരിക്കുക!


പിതാവായ യഹോവയുടെ സ്നേഹവും, കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും, പരിശുദ്ധ ആത്മാവിന്റെ സഹവാസവും നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടാകട്ടെ.  ആമേന്. 



പ്രിയ വിശ്വാസിയെ, നമ്മുടെ നേതാവ് യേശു ക്രിസ്തു ആയിരിക്കണം! "നിങ്ങള്‍ നേതാക്കാന്‍മാര്‍ എന്നും വിളിക്കപെടെരുത്! എന്തെന്നാല്‍, ക്രിസ്തുവാണ്‌ നിങ്ങളുടെ ഏക നേതാവ്" (മത്തായി 23:10). ക്രിസ്തു ആയിരിക്കണം വിശ്വാസിയുടെ തല! മറിച്ചു... "പാസ്റ്ററോ"... "പള്ളില്‍അച്ഛനോ" ആകരുത്! പരിശുദ്ധ ആത്മാവ് ആയിരിക്കണം നമ്മെ നയിക്കേണ്ടത്! പരിശുദ്ധ ആത്മാവ് നമ്മെ ഭരിക്കട്ടെ! എഴുതപ്പെട്ട വചനങ്ങള്‍ ആയിരിക്കണം നമ്മുടെ മാര്‍ഗ ദീപം!

ക്രിസ്തു വിശ്വാസത്തിലെ മനുഷ്യനേതാക്കള്‍ വിശ്വാസികളുടെ വെറും സേവകര്‍ മാത്രം എന്നത് നീ മനസിലാക്കിയിരിക്കണം! താങ്കളെ സേവിക്കാന്‍ ആയിരിക്കണം അവര് ജീവിക്കെണ്ടത്! "നിങ്ങളില്‍ വലിയവന്‍ ഏറ്റവും ചെറിയവനെ പോലെയും അധികാരമുള്ളവന്‍ ശുശ്രുഷകനെ പോലെയു മായിരിക്കണം" (ലൂക്കാ 22:26). ശിഷ്യരുടെ കാല് കഴുകിയ യേശുവാണ് നമ്മുടെ നേദാവ് എന്നത് ഓര്‍ക്കണം! അവിടുത്തെ ശിഷ്യന്‍മാരുടെ മനോഭാവവും അങ്ങനെ തന്നെ!

"ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെകാള്‍ സ്രേഷ്ഠരായി കരുതണം. ഓരോത്തരും സ്വന്തം താല്പര്യം മാത്രം നോക്കിയാല്‍ പോര; മറിച്ച് മറ്റുള്ളവരുടെ താല്‍പര്യവും പരിഗണിക്കണം. യേശു ക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ" (ഫിലിപ്പി2:4,5).
ക്രിസ്‌ത്യാനികളുടെ ആത്മീയ നേതാവിന്റെ മനോഭാവം ഇപ്രകാരം ഉള്ളതായിരിക്കണം! മറിച്ചു മാനുഷിക അധികാരങ്ങള്‍ ഒന്നും അവര്‍ക്കില്ല! 
വിശ്വാസിയുടെ നേതാവ് എന്ന് വിളിക്കപ്പെടുന്നവരെ നശിപ്പിക്കാന്‍, താങ്കള് അവരുടെ കാലു നക്കി കൊടുക്കരുത്! സ്വന്തം തല അവരുടെ കക്ഷത്തില് വച്ച് കൊടുക്കരുത്! അവരെ തോളേല്‍ ചുമന്നു നടന്നും, അവരുടെ കൈമുത്തിയും കാല് മുത്തിയും അവരെ നീ നശിപ്പിക്കരുത്! താങ്കളും താങ്കളുടെ പ്രിയപെട്ടവരും അത്തരക്കാരുടെ അത്മീയ, ശാരീരിക, രാഷ്ടിയ, പണപരമായ ചൂഷണത്തില്‍ വീഴുന്നില്ല എന്ന് ഉറപ്പു വരുത്തണം! അവര്‍ മനുഷ്യരാണ് എന്നത് മറക്കരുത്! ഇവരിലെല്ലാം നല്ല മനുഷ്യര് ഉള്ളതുപോലെ തന്നെ, ആട്ടിന്‍ തോല് ഇട്ട ചെന്നായിക്കളും ‍ അവര്‍ക്കിടയില്‍ ഉണ്ട് എന്നത് മനസിലാക്കണം! ദൈവം തന്നിരിക്കുന്ന വിവേകം അവരോടു ഇടപെടുമ്പോള്‍ താങ്കള്‍ കാത്തു സൂക്ഷിക്കണം! മന്ത്രവാദം പഠിച്ച ചില ആളുകളും അവര്‍ക്കിടയില്‍ ഉണ്ട്! അത്തരക്കാരെ തലയില്‍ എടുത്തു വച്ച്, മാനസികമായ അടിമത്തത്തിലൂടെ, ഇത്തരം ആഭിചാരങ്ങള്‍ താങ്കള്‍ക്ക് ഫലിക്കാന്‍ ഇടവരുത്തരുത്! ഇത്തരം ആഭിചാര പ്രവര്ത്തനങ്ങള്‍ ദൈവത്തില്‍ നിന്നല്ല എന്നതും താങ്കള്‍ മനസിലാക്കേണം! മാനസിക സ്വാധീനത്തിലൂടെ ഇവ ആളുകളുടെ മേല്‍ ഫലിക്കും എന്നത് അറിഞ്ഞിരിക്കണം!

കൂട്ടായ്മയെ നയിക്കുന്നവന് വിശ്വാസികള്‍ മാനസികമായി അടിപെട്ടു നിന്നാല്‍, അവനെ ഭരിക്കുന്ന ശക്തി താങ്കളെയും ഭരിക്കും എന്ന് ഓര്‍ക്കുക! ഇത്തരം മനുഷ്യരുടെ വേഷ ഭൂഷാതികള്‍, താങ്കളെ അവരുടെ മാനസികമായ അടിമത്തത്തിലേക്ക് നയിക്കരുത്! കൊട്ടും സ്യൂട്ടും, പട്ടു കുപ്പായങ്ങളും, ജുബയും, തൊപ്പിയും, അധികാര ചെകൊലുകള് മുതലായവ തന്നെ!

"നിങ്ങള് വിലക്ക് വാങ്ങപ്പെട്ടവരാണ്; നിങ്ങള് മനുഷ്യരുടെ അടിമകളായിതീരരുത്."(1കോറന്തിയോസ് 7:23). യേശുക്രിസ്തു, തന്റെ രക്തം നിങ്ങളുടെ പാപത്തിനുപകരം   വില കൊടുത്ത്,  നിങ്ങളെ പിശാചിന്റെ അടിമത്വത്തില് നിന്നും വിലക്ക് വാങ്ങി, അവിടുത്തെ ശരീരമാകുന്ന  സഭയില് ചേര്ത്തു! അവിടെ നിങ്ങള് മനുഷ്യരുടെ അടിമകള് ആയിതീരെരുത്!

"അവര്‍ വന്നു തന്നെ രാജാവാകാന്‍ വേണ്ടി ബലമായി പിടിച്ചു കൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്നു മനസിലാക്കി യേശു വീണ്ടും തനിയെ മല മുകളിലേയ്ക്ക് പിന്മാറി" (യോഹന്നാന്‍6:15). കാരണം, "യേശു പറഞ്ഞു: "എന്റെ രാജ്യം ഐഹികമല്ല" (യോഹന്നാന്‍ 18:36). സഭ സ്ഥാപിച്ച കര്‍ത്തവ് ഒരു തരത്തില്‍പ്പെട്ട ഭൗതിക അധികാരങ്ങളും ആരുടെ മേലും പ്രയോഗിച്ചില്ല! അക്കാലത്തെ രാഷ്ടിയത്തില്‍ ഇടപെട്ടുമില്ല! കര്‍ത്താവിന്റെ സഭയെ നയിക്കുന്നവനും കര്‍ത്താവിന്റെ സ്വഭാവം ഉണ്ടാകണം! അതില്ലാത്തവരെ താങ്കള്‍ തിരിച്ചറിയണം!

"ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവന്‍ അല്ല" (മത്തായി 10:24). "അന്ധനെ അന്ധന്‍ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും" (മത്തായി 15:14). പുറകെ പോയ അന്തന്‍ പാപം ചെയ്തിട്ടല്ല നരക കുഴിയില്‍ പതിക്കുന്നത് എന്ന് താങ്കള്‍ മനസിലാക്കേണം! സഭയെ നയിക്കുന്നവര് എന്ന് കരുതുന്നവരെ ബൈബിള്‍ എടുത്ത് (1പത്രോസ് 5:1-4) നിന്നും പഠിക്കുക! ‌ കര്‍ത്താവിന്റെ പ്രിയപ്പെട്ടവരെ ദൈവം അനുഗ്രഹിക്കട്ടെ! ആമേൻ.


എന്താണ് അഥവാ ഏതാണ് യേശുക്രിസ്തുവിന്റെ സഭ? അനേകരെ വളരെ അധികം വലക്കുന്ന ഒരു ചോദ്യമാണ് ഇത്! അതിനാല്‍ ഇതിനു ഉത്തരം എന്ത് എന്ന് ബൈബിളില്‍ നിന്നും നമുക്ക് ഒന്ന് പരിശോധികാം! ഇത് ക്രിസ്തു വിശ്വാസി ബൈബിളില്‍ നിന്ന് പഠിച്ചു മനസിലാകിയിരുന്നില്ലെങ്കില് പണപ്രതാപമോ പാരമ്പര്യമോ മറ്റുഎന്തെങ്കിലുമോ നോക്കി ‍വ്യാജസഭയില്‍ അംഗമായിരുന്നു നിത്യനരകം മരണശേഷം സ്വന്തമാകും! ബൈബിളില്‍ എഴുതിയതിനു വിപരീതം പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും അത് ചെയ്യാന്‍ മറ്റുമനുഷ്യരെ പ്രേരിപ്പ്ക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും യേശുവിന്റെ സഭയില്‍ പെട്ടവരല്ല! ഒരു പക്ഷെ, അവര്‍ തങ്ങളാണ് യേശുവിന്റെ "ഒഫിഷ്യല്‍ സഭ" എന്ന് അവകാശ പെട്ട് വന്നാലും ഓര്‍മിക്കുക, അവര്‍ എതിര്‍ ക്രിസ്തു എന്ന് വിളിക്കപെടുന്ന ആത്മാവിനാല്‍ നയിക്കപെടുന്ന വ്യാജ വേഷം കെട്ടിയ ക്രിസ്തു സഭ ആണെന്ന്! അതിനാല്‍ നിത്യജീവന്‍ നേടി കൊടുക്കുന്ന "ക്രിസ്തു സഭാ" തിരഞ്ഞെടുപ്പില്‍, പിശാചു നിര്‍ത്തിയിരിക്കുന്ന "ഡമ്മി" സ്ഥാനാര്‍ത്തിയായ സഭയെ താങ്കളുടെ കൈവശം ഇരിക്കുന്ന ബൈബിള്‍ വായിച്ചു തിരിച്ചറിയുക!

"എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപെടുകയില്ല" (മത്തായി 16:18). ഇതില്‍നിന്നും വ്യകതമാകുന്ന കാര്യo, യേശുവിലൂടെ  ക്രിസ്തുവായ ദൈവം തന്റെ സഭയെ ഈ ഭൂമിയില്‍ സ്ഥാപിച്ചു!  അതിന്റെ ഉടമസ്ഥന്‍ യേശു ക്രിസ്തു തന്നെ! "അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസാണ്" (കൊളോസോസ്1:18). സഭക്ക് വേണ്ട നിര്‍ദേശം തന്റെ പരിശുദ്ധ അത്മാവിലൂടെ നല്‍കുന്നത് ഇന്നും സ്വര്‍ഗത്തില്‍ ജീവിചിരിക്കുന്ന യേശുക്രിസ്തു തന്നെയാണ്! തലയില്‍ നിന്നാണെല്ലോ ശരീരത്തിനു വേണ്ട നിര്‍ദേശം കിട്ടുന്നത്! കര്‍ത്താവു ഒരിക്കലും, അവിടുന്ന് ഒരിക്കല്‍ പറഞ്ഞ കാര്യം തരം പോലെ മാറ്റി പറയുന്നവന്‍ അല്ല! "ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍ എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല" (മത്തായി 24:35).

അപ്പോള്‍, ബൈബിളില്‍ എഴുതപെട്ടിരിക്കുന്ന യേശുക്രിസ്തുപഠിപ്പിച്ച അത്മീയ കാര്യങ്ങള്‍ക്കു എതിര്, ക്രിസ്തുസഭയില്‍ പഠിപ്പിക്കുകയോ പ്രവര്‍ത്തിക്കുകയോ, പ്രവര്‍ത്തിക്കാന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ പരിശുദ്ധആത്മാവ് ഒരു വ്യക്തിയിലൂടെയും ഇല്ല! അങ്ങനെ ആരെങ്കിലും മുതിര്ന്നാല്‍ ദൈവാത്മാവ് ഉള്ളില്‍ ഉള്ള ക്രിസ്തു വിശ്വാസികള്‍ക്ക് അത് നിഷ്പ്രയാസം തിരിച്ചറിയാം! കാരണം, ക്രിസ്തുവിന്റെ സത്യ സഭയിലെ അംഗങ്ങളില്‍ എല്ലാവരിലും യേശുക്രിസ്തുവിന്റെ പരിശുദ്ധആത്മാവ് വസിക്കുന്നുണ്ട്! അതിനാല്‍ തന്നെ "സഭ അവന്റെ ശരീരമാണ് " (എഫേസോസ് 1:23).

"അന്ത്യോക്യായില് വച്ചാണ് ശിഷ്യന്മാര്‍ ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപെട്ടത്‌" (അപ്പ: പ്ര. 11:26). യേശു സ്ഥാപിച്ച തന്റെ കൂട്ടായമയായ സഭക്ക് ലോകപരമായ ഒരു പേര് കൊടുത്തിരുന്നില്ല  എന്ന് സാരം! അതിനാല്‍ തന്നെ അവിടുത്തെ സഭയെ അന്നത്തെ റോമ ഭരണകൂടത്തില്‍ രജിസ്റ്റെര്‌ ചെയ്തതുമില്ല! കാരണം ,അവിടുന്ന് പറഞ്ഞു: "എന്റെ രാജ്യം ഐഹികമല്ല" (യോഹന്നാന്‍ 18:36). അവിടുന്ന് കല്പിച്ചു ലോകത്തിന്റെ അതിര്ത്തികള് വരെയും തന്റെ അനിയായികള് ചിതറിപോയി സുവിശേഷം അറിയിക്കണം എന്നും, ലോകം മുഴുവനും കൊച്ചു കൊച്ചു കൂട്ടയ്മകള് വഴി നിറയ്ക്കണം എന്നും! അങ്ങനെ ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പും, ദൈവത്തിന്റെ പുളിമാവും ആയിതീരാന് അവിടുന്ന് കല്പിച്ചു! പുളിമാവ്‌ ഒരിടത്ത് അല്ല കൂട്ടി ഇടേണ്ടത്! പ്രകാശവുo അങ്ങനെ തന്നെ!! സഭ മാനുഷിക സംഘടനയിലല്ല കേന്ദ്രികൃതമാകേണ്ടത് മറിച്ച്, പരിശുദ്ധ ആത്മാവിലൂടെ ദൈവ സ്നേഹത്തിലും കര്ത്താവായ യേശുക്രിസ്തുവിലുമാണ്
സഭ(കൂട്ടായ്മ്മ) ഒന്നായിരിക്കേണ്ടത്!

ഇനി അവിടുത്തെ സഭ >> (യേശുക്രിസ്തുവിന്റെ ആത്മാവിനാല്‍
 (ദൈവശക്തിയാല്/ ക്രിസ്തുവിനാല്)  നയിക്കപ്പെടുന്നവരുടെ കൂട്ടം) << എവിടെയെലാം ഭുമിയില്‍ സമ്മേളിക്കാം!! "രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും" (മത്തായി18:20). യേശുക്രിസ്തുവിന്റെ നാമത്തില് ഒന്നിച്ചു കൂടുന്നവരുടെ മദ്ധ്യേ ക്രിസ്തു (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) എപ്പോഴുമുണ്ടായിരിക്കും!    ഒരു ക്രിസ്തുവിന്റെ സഭക്ക് ഉണ്ടാകുവാന്‍ വേണ്ട അംഗസഖ്യ രണ്ടോ അതില്‍ അധികമോ മാത്രം! പ്രിയ സുഹൃത്തേ താങ്കള്  ഒരാള്‍ മാത്രമേയുല്ലോ! ഒട്ടും വിഷമിക്കേണ്ട! "എന്നെ സ്നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തുവന്ന്‍ അവനില്‍ വാസ മുറപ്പിക്കുകയും ചെയ്യും" (യോഹന്നാന്‍ 15:23). അങ്ങനെ താങ്കള്‍  ദൈവത്തോട്  ചേര്‍ന്ന "സഭ" (യേശുവിന്റെ കൂട്ടായമ) ആയി വരും! പക്ഷെ, അതതു പ്രദേശത്തുള്ള ദൈവാത്മാവിനാല് ‍നയിക്കപെടുന്ന മനുഷ്യര്‍ ഒരുമിച്ചു കൂടി, ബൈബിള്‍ അറിയില്ലാത്തവരെ വചനം പഠിപ്പിക്കുന്നതും, കര്‍ത്താവിന്റെ പുതിയ ഉടമ്പടിയുടെ ഓര്മ ആചരിക്കുന്നതും, കൂട്ടായ്മ കാണിക്കുന്നതും കൂടുതല്‍ ഉചിതം! 

അങ്ങനെ, പരസ്പരം ലോകപരമായി സഹായിക്കാം! ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ തന്നെ! അതിനു വീടുകളോ ലളിതമായ കെട്ടിടങ്ങളോ ഉപയോഗിക്കാം! കൂട്ടായ്മയില്‍ കൂടുതല്‍ അഭിഷേകം ഉള്ളവന് സഭയെ പരിശുദ്ധ ആത്മാവിനാല്‍ വചനം അനുസരിച്ചു നയിക്കാം!

"നിoഫായ്ക്കും അവളുടെ ഭവനത്തിലെ സഭയ്ക്കും എന്റെ ആശംസകള്‍" (കൊളോസോസ് 4:15). "അക്യ്‌ലയും പ്രിസ്കയും അവരുടെ വീട്ടിലുള്ള സഭയും" (1കോറി 16:19).  "എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ഫിലിമോനെ, നിനക്കും നിന്റെ ഭവനത്തിലെ സഭയ്ക്കും" (ഫിലിമോന്‍2). എന്നിങ്ങനെ ബൈബിളില്‍ അനേകം ഭവനങ്ങളില്‍ കൂടിയിരുന്ന യേശുവിന്റെ സഭകളെ കാണാം! അപ്പോള്‍ യേശുവിന്റെ സഭയ്ക്ക് ഒരു വീട്ടിലും സമ്മേളിക്കാം! അവിടെ അവര്ക്ക് യേശുക്രിസ്തുവിന്റെ ഓര്മ്മ ആചരണമായ അപ്പം മുറിക്കല് നടത്തുകയും ചെയ്യാം. "അവര്  ഭവനം തോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ഭക്ഷണത്തില് പങ്കുചേരുകയും ചെയ്തിരുന്നു."(അപ്പ.പ്ര2:46). ക്രിസ്തു വിശ്വാസികള് ഭവനങ്ങളില് ഒത്തുചേര്ന്നാല് അത്  ഭവന സഭയായി!

"ക്രിസ്തുവിന്റെ സമസ്ത സഭകള്‍ക്കും എന്റെ ആശമസകള്‍ അയക്കുന്നു" (റോമ16:16). എന്നിങ്ങനെ ബൈബിളില്‍ ധാരാളം എഴുത്തുകള് നിരവധി ക്രിസ്തു സഭകളെ പറ്റി എഴുതപ്പെട്ടിരിക്കുന്നതിനാല്, അതാത് പ്രദേശങ്ങളില്‍ യേശുവിന്റെ പരിശുധാല്മാവിനാല്‍ നയിക്കപ്പെട്ടു ദൈവത്തെ ആത്മാവിലും സത്യത്തിലും സ്നേഹിക്കുച്ചു സഹോദര / സഹോദരി സ്നേഹത്തോടെ ജീവിക്കുന്ന മനുഷ്യരുടെ കൂട്ടമാണ് കര്‍ത്താവിന്റെ സഭ എന്ന് മനസിലാക്കാം!

എന്താണ് സഭായോഗത്തില്‍ നടക്കേണ്ടത്?
"ചിലര്‍ സാധാരണമായി ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്ഷിക്കരുത്" (ഹെബ്രയെര്‍10:25). "അവന്റെ വചനം ശ്രവിച്ചവര്‍ സ്നാനം സ്വീകരിച്ചു ..... ..... ..... അവര്‍ അപ്പസ്തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു" (അപ്പ:പ്ര. 2:41,42). ക്രിസ്തുവിന്റെ യഥാര്ത്ഥ സഭ ഏത് എന്ന് പ്രിയ സുഹൃത്തിനെ സത്യദൈവം മനസിലാക്കിതരുമാറാകട്ടെ! ആമേന് .. 





"ഒരിക്കല്‍ ഞാന്‍ ചെയ്തതായി കണ്ടതും, ഇപ്പോള്‍ ഞാന്‍ ചെയുന്നതായി നിങ്ങള്‍ കേള്‍ക്കുന്നതുമായ അതേ പോരാട്ടത്തില്‍ത്ത ന്നെയാണെല്ലോ  നിങ്ങളും ഏ൪പ്പെട്ടിരിക്കുന്നത്" (ഫിലിപ്പി 1:29,30). "എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കും എതിരായിട്ടാണ് പടവെട്ടുന്നത്." (എഫേസോസ് 6:12).

"ഞങ്ങള്‍ ജീവിക്കുന്നത് ജഡത്തില്‍ ആണെങ്കിലും ജഡികമായ പോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്. എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗമങ്ങളായ കോട്ടകള്‍ തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശകതങ്ങളാണ്" (2 കൊറന്തിയോസ്‌ 10:3,4).  അതിനാല്‍  ക്രിസ്തുവിനെ(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) ധരിച്ചു നൽക്കുന്നവരുടെ യുദ്ധം, പൈശാചിക ശക്തിയും ജ്ഞാനവും (എതിർ ക്രിസ്തുവിനെ) ധരിച്ചു നിൽക്കുന്ന മനുഷ്യരോടാണ്! ഈ യുദ്ധം- കുന്തം, അമ്പ്, വാള്‍, തോക്ക്, ബോംബ്‌ മുതലായ തരത്തിലുള്ള യുദ്ധ ഉപകരണങ്ങള്‍ കൊണ്ടല്ല! ശരിരം ഉപയോഗിച്ചുള്ള അടി, ഇടി, തൊഴി   മുതലായ ദണ്ടനങ്ങള്‍ കൊണ്ടുമല്ല! കരച്ചില്‍, കെന്ചെല്‍, പൈശാചിക കോപം, ഭീരുത്വം, ലജ്ജ തുടങ്ങിയ വികാരങ്ങള്‍ കൊണ്ടുമല്ല!! തെറി, പുച്ഛം, മുതലായ തരത്തില്‍ ഉള്ള ശബ്ദം കൊണ്ടല്ല! ഇങ്ങനെ വിശ്വാസി ഒരുവനെ ആക്രമിച്ചാല്‍... വിശ്വാസിയിൽ പൈശാചിക ശക്തിയും ജ്ഞാനവും (എതിർ ക്രിസ്തു) കടന്നു കയറി അവനെ കീഴ്പ്പെടുത്തികളയുന്നു! അങ്ങനെ ക്രിസ്തുവിനെ ധരിച്ചു നിന്നവൻ, തന്റെ ശക്തി പിശാചിനാൽ അപഹരിക്കപ്പെട്ടു,  പിശാചിന്റെ ആത്മാവിനാല് നയിക്കപ്പെട്ടു, പൈശാചിക മനുഷ്യനായി, പടിപടിയായി  നിത്യജീവൻ നഷ്ടപ്പെടുത്തി, പിശാചിന്റെ  പിടിയില്‍ ആയികഴിഞ്ഞു!! ഇങ്ങനെയുള്ള അവസ്ഥയുണ്ടാക്കി;  പിശാച്, തന്റെ ശക്തിയും ജ്ഞാനവും (എതിർ ക്രിസ്തുവിനെ) വിശ്വാസിയിൽ  നിക്ഷേപിക്കാനാണ്  (ഇൻസ്റ്റാൾ ചെയ്യാനാണ്) പലപ്പോഴും മറ്റു പൈശാചിക മനുഷ്യരെ ഉപയോഗിക്കുന്നത്! ആയതിനാല്; പിശാച് ഇടുന്ന ഇത്തരം "ചൂണ്ടകളില്"  കൊത്താതെ വിശ്വാസി എപ്പോഴും ശ്രദ്ധിക്കേണം! അദൃശ്യലോകത്തിലുള്ള യുദ്ധത്തില് ക്രിസ്തുവിശ്വാസി ഹൃദയത്തില് വിശ്വസിച്ചു ഉറപ്പിച്ചിരിക്കുന്ന  ദൈവവചനം; നാവുകൊണ്ടു പറഞ്ഞു  തലച്ചോർ കൊണ്ട് ചിന്തിച്ചും! ദൈവത്തെ സ്തുതിച്ചും തങ്ങളോട് എതിർത്തുവരുന്ന ആത്മീയ പോരാട്ടങ്ങളെയും ജഡിക പോരാട്ടങ്ങളെയും ക്ഷമയോടെ ചെറുത്തുനിന്ന് തോൽപ്പിക്കുക! അതിനാല്; വിശ്വാസിയുടെ ആയുധങ്ങളായ നാവും, ഹൃദയവും, ചിന്തകളും വളരെ സൂക്ഷിക്കുക! ഇവ വച്ച് സ്വയം അക്രമിക്കരുത്! അതുപോലെ സ്വന്തക്കാരെയും! മറ്റു സഹവിശ്വാസികളെയും! 


"പ്രതികാരം ദൈവത്തിനുള്ളതാണ്". (റോമ 12:19)! അത് ക്രിസ്തിയാനി നേരിട്ട് ചെയ്യുന്നത് നന്നല്ല! ഒരു ചെവിട്ടത്ത് അടിക്കുന്നവന്റെ മറുചെവിട് അടിച്ചു പൊളിക്കരുത്!  തെറിവിളിച്ചവനെ തിരിച്ചു തെറിവിളിക്കരുത്! പ്രതികരിപ്പിച്ച് ക്രിസ്തിയാനിയെ ആത്മബന്ധനത്തില് ആക്കുവാനാണ് പിശാച്ച് മറ്റു മനുഷ്യരുടെ ഉള്ളില് നിന്ന് പ്രവര്ത്തിക്കുന്നത്! അതിനാല്, തിന്മ പ്രവര്ത്തിപ്പിക്കാന് പ്രേരണയോ സ്വാധീനമോ നല്കുന്ന അപരനിലുള്ള പൈശാചിക ശക്തിയും ജ്ഞാനവും (എതിർ ക്രിസ്തുവിനെ) തന്നിലുള്ള, ദൈവിക ശക്തിയും ജ്ഞാനവും(ക്രിസ്തുവിനെ) കൊണ്ട് പുറത്താക്കണം! അങ്ങനെ; അയാളില് നിന്നും പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർ ക്രിസ്തുവിനെ പുറത്തായാക്കി, അയാളില് ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിനെ ജനിപ്പിച്ചു നിത്യജീവനെ നേടിപ്പിച്ചു രക്ഷിക്കണം! ചുരുക്കി പറഞ്ഞാല്, അയാളെ ക്രിസ്തുമായി ബന്ധിപ്പിച്ചു കൊടുക്കണം! അതായത് അയാളുടെ ആത്മാവിനെ  എതിർ ക്രിസ്തുവിനോട് ഡിവോഷ്സ് നടത്തി, ക്രിസ്തുവിനോട് കല്യാണം കഴിപ്പിച്ചു ഒന്നാക്കണം! (2 കോറിന്തോസ് 11:2). എന്നാല്; പതിനായിരം പൈശാചിക  ശക്തിയും ജ്ഞാനവുമായി നിൽക്കുന്ന ഒരാളെ, ആയിരം ദൈവശക്തിയും ജ്ഞാനവും ധരിച്ചുനിൽക്കുന്ന ഒരാൾ തോൽപ്പിച്ചു പിടിക്കാൻ ശ്രമിക്കരുത്! അത്തരം സന്ദർഭങ്ങളിൽ രണ്ടു ദൈവമക്കള് ഏക ആത്മാവിലായി ആത്മീയ യുദ്ധത്തിനായി പോവുക!    അതിനു കഴിവില്ലാത്ത ദൈവമക്കള്, തങ്ങളിലുള്ള ദൈവീക ശക്തിയും ജ്ഞാനവും വര്ധിപ്പിക്കാനോ, കടുത്ത പൈശാചികരുമായി നേരിട്ടുള്ള ആത്‌മീയ യുദ്ധം ഒഴിവാക്കാനോ ശ്രമിക്കണം! പൈശാചിക മക്കളുടെ ലോകപരമായ ആക്രമണം നേരിടേണ്ടി വന്നാല്  ദൈവസമ്മതപ്രകാരം ലോകപരമായ നിയമസഹായം ദൈവമക്കൾ തേടുന്നതിൽ തെറ്റില്ല! ചില അവസരങ്ങളിൽ, പ്രത്യേകിച്ച്; വിശ്വാസിയിൽ ദൈവശക്തിയും ജ്ഞാനവും നിറഞ്ഞിരിക്കുമ്പോൾ വിശ്വാസി ശാന്തമായി നിലകൊണ്ടാൽ മാത്രംമതി! ഇപ്രകാരം അരുളപ്പെട്ടിരിക്കുന്നു:  "നിന്നോടു പോരാടുന്നവരോട് ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും." (ഏശയ്യാ  49:25). വിശ്വാസിയിലുള്ള ക്രിസ്തു, വിശ്വാസിക്കുവേണ്ടി യുദ്ധംചെയ്തുകൊള്ളും. വിശ്വാസി ശാന്തമായിരുന്നാല്‍ മാത്രം മതി." (പുറപ്പാടു് 14:14). അങ്ങനെ; അയാളുടെ നേരെ നിലകൊള്ളുന്ന മനുഷ്യരിലെ എതിർക്രിസ്തു തകരുന്നതിന് ഇടയാകും! യേശുക്രിസ്തു അരുളിചെയ്തു: "പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തുപോവുകയില്ല"(മർക്കോസ് 9:29). ചില പ്രിത്യേക  പൈശാചിക ബാധകൾ തകരാൻ ഉപവാസവും പ്രാർഥനയും വഴി കൂടുതൽ ദൈവിക ശക്തിയും ജ്ഞാനവും സമാഹരിക്കണ്ടിയിരിക്കുന്നു! 

പൈശാചിക ബാധയുള്ള മനുഷ്യര് ഉപദ്രവിക്കുമ്പോൾ ദൈവമക്കള് അവരോട് ഹൃദയത്തില് പക, വിദ്വേഷം മുതലായവ വച്ചുകൊണ്ടിരുന്നാല്, ദൈവമക്കള്ക്ക് സമാധാനവും, പരിശുദ്ധ ആത്മാവിലുള്ള സന്തോഷവും, ദൈവം അയച്ച യേശുക്രിസ്തുവിലുള്ള വിശ്വാസമാകുന്ന നീതിയും, സാവധാനം കുറഞ്ഞു വരികയും. പൈശാചിക ശക്തിയും ജ്ഞാനവും പടിപടിയായി ശക്തിപ്പെടുകയും, പൂർണമായി ദൈവശക്തിയും ജ്ഞാനവും ഇല്ലാതായി നിത്യജീവൻ പോകുന്ന അവസ്ഥയും ഉണ്ടാകും!  അങ്ങനെ ദൈവമക്കൾ ദൈവരാജ്യത്തില് നിന്നും പുറത്താവുകയും, പിശാച് അവരെ പൈശാചിക രാജ്യത്തില് ചേര്ക്കുകയും ചെയ്യും! അതിനാല് അത്തരം കാര്യങ്ങളില് ദൈവമക്കൾ വളരെ ശ്രദ്ധിക്കുക!

ദൈവമക്കള് ദൈവിക ശക്തിയിലും ജ്ഞാനവുമാകുന്ന ക്രിസ്തുവിൽ ജീവിക്കുമ്പോൾ പൈശാചിക മക്കള്; പൈശാചിക ശക്തിയും ജ്ഞാനവുമാകുന്ന എതിർക്രിസ്തുവിൽ ജീവിക്കുന്നു! പക, വിദ്വേഷം, അസൂയ, വെറുപ്പ്, അഹങ്കാരം, നിരാശ,  മുതലായവ ദൈവമക്കളിൽ ജനിപ്പിക്കാന് പൈശാചിക മക്കള് ശ്രമിക്കുന്നു! ദൈവമക്കളുടെ ഉള്ളിൽ ഇവ ജനിച്ചാല് ഉടനെ ഇവയെ നീക്കിയില്ല എങ്കില്; ഈ പുളിമാവ് സാവധാനം വളർന്ന് ദൈവശക്തിയും ജ്ഞാനവും കുറയുകയും പൈശാചിക ശക്തിയും ജ്ഞാനവും ശക്തിപ്രാപിക്കുകയും ചെയ്യും!  അങ്ങനെ; അവരെ പിശാച് കീഴ്പ്പെടുത്തി നയിച്ചു പൈശാചിക മക്കളാക്കി തീർത്തുക്കുന്നു! ഒരുവനിൽ ദൈവ ശക്തിയും ജ്ഞാനവും പൂർണ്ണമായി മരിച്ചാല് ആ മനുഷ്യനെ ആത്മീയ മരണം പ്രാപിച്ചവനായി കണക്കാക്കപ്പെടുന്നു! അതുപോലെ തന്നെ തിരിച്ചും! പൈശാചിക ശക്തിയും ജ്ഞാനവും നിറഞ്ഞ ഒരാളെ തന്റെ ആത്മശക്തിയാല് ദൈവിക ശക്തിയിലും ജ്ഞാനത്തിലും നിറച്ചുകൊടുത്താൽ (ജനിപ്പിച്ചു കൊടുത്താല്) അയാൾ ആത്മാവിൽ പുതുജീവൻ പ്രാപിച്ചവനായി തീർന്നിരിക്കുന്നു! ജന്മനാല് പൂർണ്ണമായി പൈശാചിക ശക്തിയും ജ്ഞാനവും നിറഞ്ഞ ആത്മീയമായി പൂർണ്ണമായി മരിച്ചവരുണ്ട്! അതുപോലെ തന്നെ ജന്മനാ ദൈവശക്തിയും ജ്ഞാനവും നിറഞ്ഞ ദൈവമക്കളുമുണ്ട്! അതേക്കുറിച്ചു മറ്റൊരു അദ്യായത്തില് കൊടുത്തിരിക്കുന്നത് വായിക്കുമെല്ലോ!

ദൈവശക്തിയും ജ്ഞാനവും (ക്രിസ്തുവിനെ) മറ്റുള്ളവരിലേക്ക് ചിന്തകളിലൂടെയും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും തങ്ങളില് നിന്ന്  പ്രസരിപ്പിച്ചു മറ്റുള്ളവരിലേക്ക്   കയറ്റുന്നവരിലേക്ക്, "ക്രിസ്തു" അവകാശം പറഞ്ഞു കൂടുതൽ ശക്തി പ്രാപിക്കുന്നു! അതുപോലെ തന്നെ പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർ ക്രിസ്തുവിനെ തങ്ങളില് നിന്നും മറ്റുള്ളവരിലേക്ക് ചിന്തകളിലൂടെയും, വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രസരിപ്പിച്ചു കയറ്റുന്നവരിലേക്കു കൂടുതൽ "എതിർക്രിസ്തുവും" ശക്തിപ്രാപിച്ചു കയറുന്നു! മരണസമയത്തു മനുഷ്യനില് ഏതു ശക്തി, ശക്തിപ്രാപിച്ചിരിക്കുന്നുവോ; ആ ശക്തി അവനിലെ ആത്മാവിനെ പിടിച്ചു കൊണ്ടുപോകുന്നു! "ക്രിസ്തു" ദൈവസന്നിധിയിലേക്കും, "എതിർക്രിസ്തു" പൈശാചിക വാസസ്ഥലത്തേക്കും! കൂടുതൽ ക്രിസ്തുവിനെ കൈവശമാക്കിജീവിച്ചവർ കൂടുതൽ ശ്രേഷ്‌മായ സ്വർഗ്ഗീയ ഇടങ്ങളിലേക്കും, കൂടുതൽ  എതിർക്രിസ്തുവിൽ ജീവിച്ചവർ കൂടുതൽ കൂടുതൽ അധമമായ നരകം എന്ന അവസ്ഥയിലേക്കും എത്തിച്ചേരുന്നു!  ഇവിടെ മതങ്ങൾക്കു യാതൊരു പങ്കും വഹിക്കാനില്ല എന്നത് ശ്രദ്ധേയമാണ്! അതായത് മനുഷ്യരുടെ ആത്മാക്കള്  സ്വർഗ്ഗത്തിലും  നരകത്തിലും എത്തപ്പെടുന്നത് ഒരു പ്രത്യേക മതത്തിലും ജീവിച്ചതും മരിച്ചതുകൊണ്ടല്ല! ഒരു മതത്തിന്റെയും മരണാന്തര കർമ്മങ്ങൾക്കും ഇതിൽ ഒരു പങ്കും വഹിക്കാനാവുകയുമില്ല!

അത്മീയമായി പ്രവര്ത്തിച്ചു മനുഷ്യരെ പിടിച്ചെടുക്കാന് കഴിയുന്ന പൈശാചിക ശക്തിയും ജ്ഞാനവും വഹിച്ചു നടക്കുന്ന പൈശാചിക മനുഷ്യരുണ്ട്! ചില പെണ് വേശ്യകളും ആണ് വേശ്യകളും അതിന് ഉദാഹരണങ്ങളാണ്! ആത്മബലമില്ലാത്ത  ദൈവമക്കളുടെമേല് അത്തരം വേശ്യകളുടെ നോട്ടം  പതിച്ചാല് മാത്രം മതി,  ക്രമേണ  പാപത്തിന്റെ പടുകുഴിയില് വീണ് അവർ ആത്മനാശം അടയാന്! മറ്റു ചില ഉദാഹരണങ്ങള് കരിനാക്ക്, കരിങ്കണ്ണ് മുതലായവയാണ്! അതിനാല്, ക്രിസ്തു വിശ്വാസികള്  അത്തരം ശക്തികളെ ദൈവശക്തിയാല്  നശിപ്പിക്കാനും തടയാനും പഠിച്ചിരിക്കണം! വി. പൗലോസ് പരിശുദ്ധ ആത്മാവില് ഇങ്ങനെ എഴുതിയിരിക്കുന്നു: "അവരുമൊരുമിച്ച് ഭക്ഷണം കഴിക്കരുത്" (1കോറിന്തോസ്5:11). വ്യഭിചാരികളുടെ വസ്ത്രത്തെ പോലും പകയ്ക്കണം (യൂദാസ് 1:23). അതുപോലെ ഹൃദയം കൊണ്ട് കരുതല് എടുത്തേ അവരോട് ഇടപെടേണ്ടി വന്നാല് ഇടപെടാവൂ.. അശുദ്ധ ആത്മാവിനെ, ക്രിസ്തുവിശ്വാസി തങ്ങളില് വസിക്കുന്ന പരിശുദ്ധ ആത്മാവിനാല് കീഴടക്കണം! അതിന് ശക്തി ഇല്ലാത്തവര് അത്തരം സാഹചര്യങ്ങള് ഒഴിവാക്കണം! പൈശാചിക മനുഷൃമായി ദൈവമക്കൾക്ക്       ഹൃദയ ബന്ധം പാടില്ല! പൈശാചിക മനുഷ്യരുടെ സന്തോഷമോ ദുഃഖമോ ദൈവമക്കളുടെ ഹൃദയത്തെ സ്വാധീനിക്കരുത്! അവർ എത്ര ബന്ധുക്കള് ആയിരുന്നാലും!     

ശ്രവിക്കുന്നവർക്കുള്ളിലെ ക്രിസ്തുവിന്റെ ശക്തിവർദ്ധിപ്പിക്കുന്ന ഗാനങ്ങൾ  ഉള്ളതുപോലെ തന്നെ കേൾവിക്കാർക്ക് പൈശാചിക ശക്തിയും ജ്ഞാനവും വർദ്ധിപ്പിച്ചു കൊടുക്കുന്ന ഗാനങ്ങളുമുണ്ട്! 
 
"ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ടവരും വാത്സല്ല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുവിന്‍" (കൊളോസോസ് 3:12). വിശ്വാസി സുക്ഷിച്ചുവേണം ഇവ ഉപയോഗിക്കുവാന്‍! പക്ഷെ; ചില കാര്യങ്ങളില് പിശാചിനോട്‌ ഇവ കാണിച്ചാല്‍ അത് വഴി അവന്‍ നിങ്ങളെ കീഴടക്കും, അതിനാല്; വിവേകം ഇക്കാര്യത്തില് വേണം. ഉദാഹരണം കള്ളനോട് സത്യം തുറന്നു പറഞ്ഞാല് അവന് മുതല് അപഹരിക്കും!! "കോപിക്കാം; എന്നാല് പാപം ചെയ്യരുത്" (എഫേസോസ് 4:26).  നന്മയ്ക്കും നീതിക്കും വേണ്ടിയുള്ള ദൈവിക കോപമുണ്ട്! അത് നന്മയിലേയ്ക്ക് നയിക്കും, ദൈവനാമം മഹത്വപ്പെടുത്തും!

ഓര്മ്മിക്കുക;  യേശുക്രിസ്തുവിനെ പിശാച്ച് മനുഷ്യരില് കയറി വന്ന് ഉപദ്രവിക്കുകയും അവഹേളിക്കുകയും പീഡിപ്പിച്ചു കൊല്ലുകയും ചെയ്തപ്പോള് ലോകപരമായി അവിടുന്ന് ചെറുത്തില്ല! അവിടുന്ന് ക്ഷമയുടെ ആയുധം എടുത്തു ആത്മാവില് പിശാചിനോട്‌ കുരിശില് പോരാടി പാപം ചെയ്യാതെയും മരണത്തില് നിന്ന് ഒളിച്ചോടാതെയും നിന്നു! അങ്ങനെ അവിടുന്ന് അനേകര്ക്ക് വേണ്ടി മനുഷ്യനായി നിന്ന് മനുഷ്യരുടെ പക്ഷത്തുനിന്ന് പിശാച്ചിനെ അത്മീയ യുദ്ധത്തില് ജയിച്ചു! എത്ര പ്രകോപനം ഉണ്ടാക്കിയിട്ടും. കുരിശു മരണത്തിന്റെ ഭീകരത അവിടുത്തെ കാട്ടി കൊടുത്തിട്ടും അവിടുന്ന് ദൈവ ഭക്തിയില് ധീരനായി ഉറച്ചു നിന്നു! ഒരു പാപവും അവിടുന്ന് ചെയ്തില്ല! ഒരു ദൈവകല്പനയും തെറ്റിച്ചുമില്ല! അങ്ങനെ യേശുക്രിസ്തു മരിച്ചു മരണത്തെ ജയിച്ചു! സകല നീതിയും പൂര്ത്തിയാക്കി, അവിടുന്നു പിശാച്ചിനെ എന്നേയ്ക്കുമായി മനുഷ്യര്ക്ക് വേണ്ടി മനുഷ്യനായി നിന്ന് തോല്പ്പിച്ചു! അങ്ങനെ, നീതി രഹിതമായി തന്നെ അക്രമിച്ചു കൊലപ്പെടുത്തിയ പിശാച്ചിന്റെ ആയുധം ദൈവ സമക്ഷം അടിയറവ് വയ്പ്പിച്ചു! "ശരീരത്തില്‍ പീഡനമേറ്റ ക്രിസ്‌തുവിന്റെ മനോഭാവം നിങ്ങള്‍ക്ക്‌ ആയുധമായിരിക്കട്ടെ." (1 പത്രോസ് 4:1).

"അതിനാല്‍ സത്യം കൊണ്ട് (വചനം കൊണ്ട്) അര മുറുക്കി, നീതിയുടെ (ദൈവം അയച്ചവനില്‍ ഉള്ള വിശ്വാസം) നിങ്ങള്‍ ഉറച്ചു നില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദ രക്ഷകള്‍ ധരിക്കുവിന്‍ (സുവിശേഷം പറയുന്നവര്‍ സമാധാനത്തില്‍ നില്ല്ക്കണം) സര്‍വോപരി, ദുഷ്ട്ടന്റെ ജ്യലിക്കുന്ന കൂരംബുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ (രക്ഷിക്കപെടുക എന്നാല്‍ എന്ത് എന്ന് അറിയാമെല്ലോ) പട തൊപ്പി അണിയുകയും, ദൈവ വചനം ആകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍"(എഫെസോസ് 6:14-17). "ദൈവത്തിനു വിധേയരാകുവിൻ; പിശാചിനെ ചെറുത്തു നിൽക്കുവിൻ, അപ്പോള് അവന് നിങ്ങളില്‌നിന്ന് ഓടിയകന്നുകൊള്ളും" (യാക്കോബ് 4:7).   

എത്ര പരിശ്രമിച്ചാലും തങ്ങളിലെ പൈശാചിക പ്രജോതനം നശിപ്പിക്കാൻ കഴിയാത്തവർ, പ്രാർഥനയോടുകൂടി ഉപവാസം നടത്തേണ്ടിയിരിക്കുന്നു! രോഗികൾ വേണ്ട മുൻകരുത്തലുകൾ എടുത്തിരിക്കണം!  ഉപവാസത്തിനു ശേഷം പൈശാചിക പ്രലോഭനം പ്രകോപനം, ഇവ പുറമെ നിന്ന് വന്നേക്കാം. അത്തരം അവസരങ്ങളിൽ സമ്യമനം പാലിക്കുക! പരിശുദ്ധ ആത്മാവിന്റെ ദാനങ്ങളിൽ നിലകൊള്ളുക! തോറ്റുപോയാൽ വീണ്ടും ഉപവസിക്കുക, കൂടതൽ ആത്മീയ ശക്തിയുള്ള മനുഷ്യരെ  കണ്ടെത്തി പ്രാർത്ഥിപ്പിക്കുക! 

പിശാച്ചിനെ അത്മീയ യുദ്ധത്തില് ഭൂമിയില് തറ പറ്റിച്ച സര്വ്വ ശക്തനും സമസ്ത സ്തുതികള്ക്കും യോഗ്യനുമായ യേശുക്രിസ്തുവിന്റെ പേരില്, യഹോവയാo ദൈവം നിങ്ങളെ യേശു ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് അഭീഷേകം നടത്തി എല്ലാ പൈശാച്ചിക ആക്രമണങ്ങളിലും നിന്നും രക്ഷിച്ചു വിജയം തരട്ടെ! ആമേന്.



യേശു തന്റെ സഭയെ ഒരു പാറയില്‍ സ്ഥാപിച്ചിരിക്കുന്നു എന്നും, ആ പാറ വി. പത്രോസ് ആണെനും അല്ല എന്നും അനേകം വാദഗതികള്‍ ഇന്നു ലോകത്തില്‍ ഉണ്ട്! കര്‍ത്താവ് "പാറ" എന്ന ഈ ഉപമയിലൂടെ എന്താണ് ഉദേശിച്ചത് എന്ന് നമുക്ക് ഒന്ന് നോക്കാം!! യേശു പറഞ്ഞു: "നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം അതു പുനരുദ്ധരിക്കും .... .... .... .... എന്നാല്‍ ,അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെ പറ്റിയാണ്" (യോഹ2:19,20). കര്‍ത്താവു പറഞ്ഞിരിക്കുന്നു: നീ പത്രോസാണ്‌: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരക കവാടങ്ങള്‍ അതിനെതിരെ പ്രബലപെടുകയില്ല" (മത്തായി16:18). കര്‍ത്താവു ഈ രണ്ടു വചനങ്ങളിലും .... "ഈ"... എന്ന വചന ശബ്ദത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നത് അവിടുത്തെ ഉദേശിച്ചു തന്നെ എന്ന് വ്യക്തം!!

അത് മനസിലാക്കണമെങ്കില്‍ വി. പത്രോസ് തന്റെ ലേഖനത്തില് പാറയെ കുറിച്ച് ‍എഴുതിയിരിക്കുന്നത് വായിക്കണം! "ഇപ്രകാരം എഴുതപെട്ടിരിക്കുന്നു: ഇതാ സിയോനില്‍ ഞാന്‍ ഒരുകല്ല് സ്ഥാപിക്കുന്നു - തിരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലകല്ല് ....... ........ ...... അത് അവര്‍ക്ക് തട്ടി വീഴത്തുന്ന കല്ലും ഇടര്ച്ചക്കുള്ള പാറയുമായിരിക്കും ... .... (1പത്രോസ് 2:6-8). സിയോനില്‍ദൈവം സ്ഥാപിച്ച പാറ യേശു ക്രിസ്തു തന്നെ എന്ന് വ്യക്തമായി വി. പത്രോസ് ഉള്‍പെടെ അനേകര്‍ വ്യക്തമായി ബൈബിളില്‍ എഴുതിയിരിക്കുന്നു! അപ്പോള് വി. പത്രോസിനെ പിടിച്ചു യേശു സ്ഥാപിച്ച സഭയുടെ അടിസ്ഥാന "പാറ" ആക്കുന്നവര്, യേശുവിനെ പത്രോസ് ആകുന്ന അടിസ്ഥാന പാറയുടെ മുകളില്‍ പണിത വെറും ഒരു "മൂല കല്ല്" ആക്കി ഇടറി പോകുന്നു!

ഇത്തരത്തില്‍ ദൈവവചനത്തെ ദുര്‍വ്യക്യാനo ചെയ്യുന്നവര്‍, വി. പത്രോസ് ആകുന്ന അടിസ്ഥാന പാറ ഒന്ന് ഇളകിയാല്,‍ മൂലക്കല്ലായ  യേശു നിലം പതിക്കും എന്ന് അവതരിപ്പിച്ച്‌, വി. പത്രോസിനു ശേഷം വന്നു എന്ന് "സ്വയം" വിശേഷിപ്പിക്കപെടുന്ന വി. പത്രോസിന്റെ "പിന്‍ഗാമികള്‍ക്ക്" യേശുവിനെയും അവിടുത്തെ വചനത്തെക്കാളും ഉപരിസ്ഥാനം സഭയില്‍ ഉണ്ട് ‍ എന്ന് വരുത്തിതീര്ത്തു!! അങ്ങനെ, അവര്‍ എഴുതപെട്ട ദൈവവചനങ്ങള്‍ക്ക് വിപരിതമായ ആചാര അനുഷ്ടാനങ്ങള്‍ സ്വയം നിര്‍മ്മിച്ച്‌, യേശു സ്ഥാപിച്ച അവിടുത്തെ സഭയില്‍ അടിച്ചേല്പിച്ചു!!

"യേശുക്രിസ്തു എന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനു പുറമേ മറ്റൊന്ന് സ്ഥാപിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല" (1കോറി 3:11). "ആ ശില ക്രിസ്തുവാണ്‌" (1കോറി 10:4). കര്ത്താവ് പാറയാകുന്നു" (നിയമാവര്ത്തനം32:4).

"എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല് ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്യന്‍ ആയിരിക്കും" (മത്തായി 7:24). പ്രിയ സുഹുര്‍ത്തെ, യേശുക്രിസ്തുവിനെയും അവിടുത്തെ എഴുതപ്പെട്ട വചനമാകുന്ന മാറ്റമില്ലാത്ത പാറയേയും അടിസ്ഥാനമാക്കി, താങ്കളുടെ സഭയും (ഭവനവും) പണിയുക! ഇനി വി. പത്രോസിനെ യേശുക്രിസ്തുവിന്റെ സഭയുടെ അടിസ്ഥാന പാറയും പ്രധാന നായകനും പ്രധാന ഭരണാധിപനും ആക്കി തീര്ക്കുന്നവര്‍ ഇത് അറിഞ്ഞിരിക്കുക "നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ സുശ്രുഷക നായിരിക്കണം നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനു മായിരിക്കണം" (മത്തായി20:26,27). "നിങ്ങള്‍ നേദാകന്മാര് എന്നും വിളിക്കപെടരുത് എന്തെന്നാല്‍ ക്രിസ്തുവാണ് നിങ്ങളുടെ ‌ ഏക നേദാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ‍ സുശ്രുഷകനായി രിക്കണം" (മത്തായി 23:11,12).

പ്രിയ സുഹുര്ത്തെ വി.പത്രോസിനെ പോലെ താങ്കളും കര്‍ത്താവിന്റെ വചനം അനുസരിച്ച് മാനസാന്ധരപെട്ടാല്‍, കര്‍ത്താവിനു താങ്കളോടും പറയാന്‍ സാധിക്കും, അവിടുത്തെ സഭയെ താങ്കളാകുന്ന പാറമേല് സ്ഥാപിക്കും എന്ന്! പക്ഷെ, താങ്കള്‍ അതിനു സമ്മതിക്കണം എന്ന് മാത്രം! താങ്കള്‍ അനുവദിച്ചാല്‍ കര്‍ത്താവു തന്റെ തന്നെ രാജ്യമായ സഭയെ താങ്കളുടെ മേല്‍ വരുത്തും! അങ്ങനെ താങ്കളും, പിതാവും, പുത്രനും, പരിശുദ്ധ ആത്മാവും, താങ്കളുടെ ആത്മാവും ചേര്‍ന്നു, ഒന്നായി നില്‍ക്കുന്ന താങ്കളിലുള്ള ദൈവരാജ്യമായ സഭ!! അവിടുന്ന് താങ്കളിലൂടെ അനേകരെ തന്റെ സഭയിലേക്ക് വരുത്തും! അങ്ങനെ അവര്‍, താങ്കളാകുന്ന പാറയുടെ മുകളില്‍ ദൈവം പണിത സഭയുടെ കല്ലുകള്‍ ആയിതിരും!

സഭയെ പണിയുന്നത് പരിശുദ്ധ ആത്മാവാണ്! ഈ ഭൂമിയില്‌ ദൈവരാജ്യമായ "സഭയെ" യേശുവാകുന്ന പാറയില്‍ ആദ്യം പണിതത് പിതാവായ ദൈവം!യേശുക്രിസ്തുവാകുന്ന പാറമേല്‍ ശിഷ്യന്‍മാര്‍! അതിനും മുകളില്‍ വീണ്ടും വീണ്ടും പരിശുധാല്‍മാവ് ഈ ഭൂമിയില്‍ കര്‍ത്താവിന്റെ സഭയെ പണിതുകൊണ്ടേ ഇരിക്കുന്നു! 
"കര്ത്താവല്ലോ ഉന്നതശിലയും ദുര്ഗ്ഗവും എന്റെ വിമോചകനും എന്റെ ദൈവവും എനിക്ക് അഭയംതരുന്ന പാറയും പരിചയും രക്ഷാശൃഗവും അഭയകേന്ദ്രവും; എന്റെ രക്ഷകനും അവിടുന്നാണ്. അങ്ങ് എന്നെ അക്രമത്തില്നിന്നും രക്ഷിക്കുന്നു" (2 സാമുവല് 22:2,3). ആകെയാല്; നമ്മുടെ കര്ത്താവും രക്ഷകനും ദൈവവുമായ  യേശുക്രിസ്തു തന്നെ, സഭയെ മുഴുവന്‍ താങ്ങുന്ന അടിസ്ഥാന പാറയും, ഉന്നതശിലയും! മറ്റു ശിഷ്യന്‍മാരെ പോലെ തന്നെ വി.പത്രോസും, യേശുവാകുന്ന അടിസ്ഥാന പാറയുടെ മുകളില് വിശ്വാസത്താല്‍ പണിയപ്പെട്ടിരിക്കുന്ന ചെറുപാറ! നമുക്കും ആ സഭയില്‍  യേശുവില്‍ ഉള്ള വിശ്വാസത്താല്‍ ഒരു പാറ ആകാം! അങ്ങനെ നമുക്കും കര്‍ത്താവിന്റെ സത്യവചനങ്ങള്  മറ്റുള്ളവരെ പഠിപ്പിച്ചു കുഞ്ഞാടുകളെ നയിക്കാം!



ഉന്നതത്തില് നിന്നുള്ള  ജ്ഞാനം  യഹോവയില് നിന്ന്  വരുന്നു. അത് എന്നേയ്ക്കും അവിടുത്തോട്‌ കൂടിയാണ്! ജ്ഞാനമാണ് എല്ലാറ്റിനുമുന്പ് ജന്മം കൊണ്ടത്‌! പൂര്ണ്ണജ്ഞാനിയായി ഒരുവനെയുള്ളൂ അത് കര്‍ത്താവാണ്! "ക്രിസ്തു ദൈവത്തിന്റെ ജ്ഞാനമാണ്"(1കോറി1:24). "പക്വമതികളോട് ഞങ്ങള് വിജ്ഞാനം പ്രസംഗിക്കുന്നു. പക്ഷെ, ലൗകിക വിജ്ഞാനമല്ല; ഈ ലോകത്തിന്റെ നാശോന്മുഖമായ അധികാരികളുടെ വിജ്ഞാനവുമല്ല. രഹസ്യവും നിഗൂഡവുമായ ദൈവിക ജ്ഞാനമാണു ഞങ്ങള് പ്രസംഗിക്കുന്നത്"(1 കോറി 2:6,7). "അറിവുള്ളവന്റെ അധരത്തില് ജ്ഞാനo കുടികൊള്ളുന്നു" (സുഭാ .10:13). 

"യാഹോവ" യാണ്  ജ്ഞാനത്തെ  ഉരുവാക്കിയത്! അവിടുന്ന് അത് കാണുകയും തിട്ടപ്പെടുത്തുകയും ചെയ്തു! തന്റെ സൃഷ്ട്ടികളിലെല്ലാം അവിടുന്ന് അത് പകര്‍ന്നു! അവിടുന്ന് നല്‍കിയ അളവില്‍ ജ്ഞാനം  എല്ലാവരിലും വസിക്കുന്നു! തന്നെ സ്നേഹിക്കുന്നവര്‍ക്ക് അവിടുന്ന് അത് സമുര്‌ദ്ധമായി നല്‍കുന്നു!
 
കര്‍ത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു! മഹത്വവും ആനന്ദവും സന്തോഷവും അഹ്ലാദത്തിന്റെ മകുടവുമാണ് കര്‍ത്താവിനോടുള്ള ഭക്തി! അത് ഹൃദയത്തെ ആനന്തിപ്പിക്കുന്നു; സന്തോഷവും ആനന്ദവും ദീര്‌ഘായുസും പ്രദാനം ചെയ്യുന്നു! കര്‍ത്താവിനെ ഭയപ്പെടുന്നവന്റെ അവസാനം ശുഭമായിരിക്കും.  മരണദിവസം അവന്‍ അനുഗ്രഹീതനാകും.

മാതൃഗര്‍ഭത്തില്‍ വിശ്വാസി ഉരുവാകുമ്പോള്‍ ജ്ഞാനവും  അവനില്‍ ചേര്ക്കപ്പെടുന്നു! കര്‍ത്താവിനോടുള്ള ഭക്തി
ജ്ഞാനത്തിന്റെ പൂര്ണ്ണത ആകുന്നു! എത്രമാത്രം കര്‍ത്താവിനോടുള്ള ഭക്തി ഒരുവനില്‍ ഉണ്ടോ അത്രമാത്രം ജ്ഞാനവും അവനില്‍ വസിക്കുന്നു! കോപം മനുഷ്യനെ നാശത്തിലെയ്ക്ക് തള്ളുന്നു!  ജ്ഞാനം ആഗ്രഹിക്കുന്നവന്‍ പ്രമാണം കാക്കട്ടെ; കര്‍ത്താവ്‌ അത് പ്രദാനം ചെയ്യും!

"പിതാവായ ദൈവത്തിന്റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ജെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കം ഏല്കാതെ തന്നെ തന്നെ കാത്തു സുക്ഷിക്കുക" (യാകോബ് 1:27). ആരാണ് യഥാര്‍ത്ഥ അനാഥരും വിധവകളും അയല്കാരും എന്നും അവരെ എങ്ങനെയാണ് കര്ത്താവ് ആഗ്രഹിക്കുന്ന രീധിയില് സ്നേഹികേണ്ടത് എന്നും ബൈബിളില്‍ നിന്നു മനസിലാക്കുമെല്ലോ!

"ദൈവത്തെ സ്നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്പനകള്‍ അനുസരിക്കുക എന്ന് അര്‍ഥം. അവിടുത്തെ കല്പനകള്‍ ഭാരമുള്ളവ അല്ല" (1യോഹന്നാന്‍ 5). "എന്നെ സ്നേഹിക്കുന്നവന്‍ എന്റെ കല്പനകള്‍ പാലിക്കും" (യോഹന്നാന്‍ 14:23). ഇത് ചെയ്യുവാന്‍ വളരെ എളുപ്പം ആണ്. "അങ്ങയുടെ വചനം പാലിക്കുവാന്‍ വേണ്ടി ഞാന്‍ സകല ധുര്‍മാര്‍ഗങ്ങളില്‍ നിന്നും എന്റെ പാദങ്ങള്‍ പിന്‍‌വലിക്കുന്നു" (സങ്കീര്‍ത്തനങ്ങള്‍ 119:101).  അതിനു ആദ്യം താങ്കള്‍ അനുതപിച്ചു
യേശുക്രിസ്തുവിന്റെ വചനം വിശ്വസിച്ചു രക്ഷപ്രാപിക്കുക,  യേശുവിന്റെ കല്പന അനുസരിച്ച്  സ്നാനം ഏല്ക്കുക.  എങ്കില്‍ താങ്കള്‍ക്ക് യേശുവിന്റെ പേരില്‍ നിര്‍മല മനസാക്ഷി ലഭിക്കും! യേശുവിന്റെ നാമം ആത്മാർഥമായി വിളിച്ചപേക്ഷിച്ചു ദൈവത്തിന്റെ ശക്തിയും ജ്ഞാനവും(ക്രിസ്തുവിനെ) ഉള്ളിൽ (അഭിഷേകം) പ്രാപിക്കുക! അത് അനുഭവിച്ചറിയാൻ കഴിയുന്ന ഒന്നാണ്! അതുപോലെ തന്നെ; പൈശാചിക ശക്തിയുടെയും ജ്ഞാനത്തിന്റെയും (എതിർ ക്രിസ്തുവിന്റെ) അഭിഷേകവും! നിര്‍മല മനസാക്ഷിയും ക്രിസ്തുവും ഉള്ളവര്‍ക്ക് മാത്രമേ സ്വന്തജീവിതത്തില്‍ ഓരോ പ്രവര്‍ത്തനത്തിലും നന്മയും തിന്മയും തിരിച്ചറിഞ്ഞു, തിന്മയെ വെറുത്തു നന്മയെ യേശുവിന്റെ ആത്മാവില്‍ കൂടി പിതാവായ ദൈവത്തിനു മഹത്വത്തിനു പ്രവര്‍ത്തിച്ചു; യഥാര്‍ത്ഥ ദൈവഭക്തി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും! പാപം ചെയ്ത് ഉന്നതത്തില് നിന്നുമുള്ള "ജ്ഞാനം" നഷ്ടപ്പെടുത്തിയവർ, അതായത്; പൈശാചിക ജ്ഞാനത്തിന്റെയും ശക്തിയുടെയും  അഭിഷേകം സ്വീകരിച്ചവർ! മാനസാന്തരപ്പെട്ടു; യേശുവിന്റെ നാമം ആത്മാർഥമായി   വിളിച്ചപേക്ഷിച്ചു; ദൈവത്തിന്റെ ശക്തിയും ജ്ഞാനവും(ക്രിസ്തുവിനെ) ഉള്ളിൽ ജനിപ്പിക്കുക! തിന്മയെ വെറുത്തു നന്മചെയ്തു ഉള്ളിലെ ക്രിസ്തുവിനെ വളർത്തുക! "ദൈവഭക്തി തിന്മയെ വെറുക്കലാണ്" (സുഭാഷിതങ്ങള്‍ 8:13). "ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ആരoഭം" (സങ്കീ. 111:10).

തിന്മയിലുള്ള അറിവ് ജ്ഞാനമല്ല! "നിങ്ങള്ക്ക് കടുത്ത അസൂയയും ഹൃദയത്തില് സ്വാര്ത്ഥ മോഹവും ഉണ്ടാകുമ്പോള് ആത്മപ്രശംസ ചെയ്യുകയോ സത്യത്തിനു വിരുദ്ധമായി വ്യാജം പറയുകയോ അരുത്. ഈ ജ്ഞാനം ഉന്നതത്തില് നിന്നുള്ളതല്ല; മറിച്ച്, ഭൗമികവും സ്വാര്ത്ഥപരവും പൈശാചികവുമാണ്" (യാക്കോബ് 3 :14,15). 

"ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവര്‍ ആത്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്" (യോഹന്നാന്‍ 4:24).  

എന്താണ് സത്യം?
"അവിടുത്തെ വചനമാണ് സത്യം" (യോഹന്നാന്‍17:17). 

കര്‍ത്താവിനോടുള്ള ഭക്തി അവഗണിക്കുകയോ വിഭക്ത ഹൃദയത്തോടെ അവിടുത്തെ സമീപിക്കുകയോ അരുത്! അതായത് അനുഗ്രഹത്തിന് വേണ്ടി മാത്രം!

ആത്മപ്രശംസ ഒഴിവാക്കുക. നീ കര്‍ത്തൃ ശുശ്രുഷക്ക് ഒരുപെടുന്നു എങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങി ഇരിക്കുക! അത് പണമായും, പെണ്ണായും, അധികാരമായും, ഭീഷണിയായും, മറ്റു ജീവിത മോഹങ്ങളായും, മറ്റു ദു:ഖ ദുരിതങ്ങളായുമൊക്കെ നിനക്ക് എതിരെ,  നിന്നെ ദൈവഭക്തിയില് നിന്നും പിന്മാറ്റാന്‍ ദൈവശക്തിക്കും ജ്ഞാനത്തിനും(ക്രിസ്തുവിന്) എതിരായ പൈശാചിക ശക്തിയും ജ്ഞാനവും(എതിർ ക്രിസ്തു) കൊണ്ടുവരാം! ഓര്‍മിക്കുക; പ്രപഞ്ച ശക്തികള്‍ക്ക് ചില നിയമങ്ങളും ചട്ടങ്ങളും ഉണ്ട്! ഒരോന്നിനു ദൈവം അനുവദിച്ചിരിക്കുന്ന രീധിയില്‌ പ്രവര്‍ത്തിക്കാം! ആത്മീയയുദ്ധം ചെയ്തു വിജയിക്കുക!


നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായി രിക്കട്ടെ; ആപത്തില്‍ അടിപതറരുത്. അവിടുത്തോട്‌ വിട്ടകലാതെ ചേര്‍ന്ന് നില്‍ക്കുക; നിന്റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും. വരുന്ന ദുരിതങ്ങള്‍ എല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‌ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്. എന്തെന്നാല്‍, സ്വര്‍ണം അഗ്നിയില്‍ ശുദ്ധിചെയ്യപെടുന്നു; സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും ശോധനചെയ്യപ്പെടുന്നു! കര്‍ത്താവില്‍ ആശ്രയിക്കുക, അവിടുന്ന് നിന്നെ സഹായിക്കും. വീഴാതിരിക്കാന്‍ വഴി തെറ്റരുത്! അതായതു, കര്‍ത്താവിനോടുള്ള ഭക്തി വിട്ടു മാറിയാല്‍ വിണ്‌പോകും!

കര്‍ത്താവിന്റെ ഭക്തരെ ഐശ്യര്യവും നിത്യാനന്ദവും അനുഗ്രഹവും പ്രതീക്ഷിപ്പിന്‌! കര്‍ത്താവിനെ ആശ്രയിച്ചിട്ടു ആരാണ് ഭഗ്നാശരായത്? കര്‍ത്താവിന്റെ ഭക്തരില്‍ ആരാണ് പരിത്യക്തനായത്? അവിടുത്തെ വിളിച്ചു അപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപെട്ടത്? നീ വിളിച്ചിട്ടും അവിടുന്ന് കേള്‍ക്കുന്നില്ല എങ്കില്‍, എന്താണ് നിന്റെ ദൈവഭക്തി എന്നും, നിന്നില് എത്രമാത്രം ദൈവീക ജ്ഞാനമുണ്ട് എന്നും നീ പരിശോധിക്കുക!

കര്‍ത്താവ്‌ ആര്‍ദ്രഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയും, കഷ്ട്ടതയുടെ ദിനത്തില്‍ രക്ഷക്ക് എത്തുകയും ചെയ്യുന്നു! ഭീരുത്തം നിറഞ്ഞ ഹൃദയങ്ങള്‍ക്കും അലസകരങ്ങള്‍ക്കും കപടജീവിതം നയിക്കുന്ന പാപികള്‍ക്കും കഷ്ട്ടം! ദുര്‍ബല ഹൃദയര്‍ക്കും ദുരിതം! എന്തെന്നാല്‍, അവര്‍ക്ക് വിശ്വാസം ഇല്ല, അവര്‍ അരക്ഷിതര്‍ ആയിരിക്കും! ക്ഷമകെട്ടവര്‍ക്കും ദുരിതം! കര്‍ത്താവു ന്യായം വിധിക്കുമ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും?

കര്‍ത്താവിനെ ഭയപെടുന്നവര്‍ അവിടുത്തെ കൽപ്പനകൾ  ധിക്കരിക്കുകയില്ല; അവിടുത്തെ കല്പനകള് ഏവ എന്ന് ഈ വെബിലെ  അദ്ധ്യായം 26 നിന്നും പഠിക്കുമെല്ലോ! അവിടുത്തെ സ്നേഹിക്കുന്നവര്‍ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു. കര്‍ത്താവിനെ ഭയപെടുന്നവര്‍ അവിടുത്തെ ഇഷ്ട്ടം അന്യേഷിക്കും. അവിടുത്തെ സ്നേഹിക്കുന്നവര്‍ അവിടുത്തെ പ്രമാണങ്ങളാല്‍ പരിപുഷ്ടരാകും. അവിടുന്ന് അവർക്കു ജീവിതത്തിലെ ഓരോ പ്രവര്‍ത്തിയിലും നന്മയും തിന്മയും തിരിച്ചറിഞ്ഞു നന്മയെ തിരഞ്ഞെടുത്ത് യഥാര്‍ത്ഥ ദൈവഭക്തി പുലര്‍ത്താനുള്ള ജ്ഞാനം നല്‍കും! 
"ജ്‌ഞാനിയെന്നു സ്വയം ഭാവിക്കരുത്‌; കര്‍ത്താവിനെ ഭയപ്പെട്ട്‌ തിന്‍മയില്‍നിന്ന്‌ അകന്നുമാറുക."(സുഭാഷിതം 3:5). "എന്തെന്നാല്‍, കര്‍ത്താവ് ജ്ഞാനം നല്‍കുന്നു; അവിടുത്തെ വദനത്തില്‍നിന്ന് അറിവും വിവേകവും പുറപ്പെടുന്നു."(സുഭാഷിതം 2:6).   അതിനാൽ; നമുക്ക് മനുഷ്യകരങ്ങളിലല്ല കര്തൃകരങ്ങളില്‍ നമ്മെ തന്നെ സമര്‍പ്പിക്കാം!  "....എല്ലാക്കാര്യങ്ങളും മനസ്സിലാക്കാന്‍വേണ്ട കഴിവു കര്‍ത്താവു നിനക്കു തരും."(2. തിമോത്തി 2:7). ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.
(അവലംബം: വിശുദ്ധ ബൈബിള്‍)

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.