This website comprises chapters from the book, "The Bible Secrets" (Malayalam).

03/16/14




പുതിയനിയമ പുസ്തകങ്ങളില്‍ ഉല്പത്തിയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കൂ :-

1) (MATHEW 19:4,5) അതിന് അവന്‍ സൃഷ്ടിച്ചവന്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും അതുനിമിത്തം മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോട് പറ്റിച്ചേരും.

ഇത് GENESIS 1:27ലും 1:24ലും കാണാം!

2) (MARK: 10:6,7) സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി .അതുകൊണ്ട് മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോട് പറ്റിച്ചേരും!

ഇത് GENESIS  1:27, 2:24 ല്‍ കാണാം!

3) (1CORINTHIANS 15:45) ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീര്‍ന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ.

ഇത് GENESIS  2:7 ല്‍ കാണാം!

4) (HEBREWS 4:4) ഏഴാം നാളില്‍ ദൈവം തന്‍റെ സകലപ്രവൃത്തിയില്‍ നിന്നും നിവൃത്തനായി!

ഇത് GENESIS 2:2 ല്‍ കാണാം!

5) (1TIMOTHY 2:13,14) ആദാം ആദ്യം നിര്‍മ്മിക്കപ്പെട്ടു .പിന്നെ ഹവ്വ!.

ഇത് GENESIS 2:7, 22 ല്‍ കാണാം!

6) (ACTS 3: 25) ഭൂമിയിലെ സകല വംശങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും" എന്ന് ദൈവം അബ്രഹാമിനോട് അരുളി!

ഇത് GENESIS 22:18 ല്‍ കാണാം!

7) (ROMANS: 4:3) തിരുവെഴുത്ത് എന്ത് പറയുന്നു?"അബ്രഹാം ദൈവത്തെ വിശ്വസിച്ചു ,അത് അവന് നീതിയായി കണക്കിട്ടു" എന്ന് തന്നേ.

ഇത് GENESIS 15:6 ല്‍ കാണാം!

8) (2CORINTIANS 4:6) ഇരുട്ടില്‍ നിന്ന് വെളിച്ചം പ്രകാശിക്കണം എന്ന് അരുളിച്ചെയ്ത ദൈവം!

ഇത് GENESIS 1:3 ല്‍ കാണാം!

9) (GALATIANS:6) അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു. അത് അവന് നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ!

ഇത് GENESIS 15:6 ല്‍ കാണാം!

10) (EPHESIANS 5:31) അത് നിമിത്തം ഒരു മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോട് പറ്റിച്ചേരും. 

ഇത് GENESIS 2:24 ല്‍ കാണാം!

11) (2 PETER 2:5) പുരാതന ലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തില്‍ ജലപ്രളയം വരുത്തിയപ്പോള്‍,നീതി പ്രസംഗിയായ നൊഹയെ ഏഴുപേരോടുകൂടെ പാലിക്കുകയും!.

ഇത് GENESIS 7:22,23ല്‍ കാണാം!

12) (1JOHN 3:12) കയെന് ദുഷ്ടനില്‍ നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല!

ഇത് GENESIS 4:8ല്‍ കാണാം!

ആയതിനാല്‍ ഉല്യത്തി പുസ്തകം കെട്ടുകഥ യാണെന്ന് പറയുന്ന നിങള്‍. സുവിശേഷങ്ങളും, അപ്പൊഃപ്രവൃത്തികളും? പൌലോസിന്‍റെ ലേഖനങ്ങളും കെട്ടുകഥയാണെന്ന് പറയുമോ? അതിലുള്ളവ പരാമര്‍ശിച്ച പൌലോസും കെട്ടുകഥാകൃത്ത് ആണെന്ന് പറയുമോ? പൌലോസിന്‍റെ ലേഖനങ്ങളും കെട്ടുകഥയാകില്ലേ?


"പ്രിയപ്പെട്ടവരെ, കര്ത്താവിന്റെ മുമ്പില് ഒരുദിവസം ആയിരം വര്ഷങ്ങള് പോലെയും ആയിരം വര്ഷങ്ങള് ഒരു ദിവസം പോലെയുമാണ് എന്ന കാര്യം നിങ്ങള് വിസ്മരിക്കരുത്" (2 പത്രോസ് 3:8). "ആയിരം വത്സരങ്ങള് അങ്ങെദ ദൃഷ്ട്ടിയില്  കഴിഞ്ഞുപ്പോയ ഇന്നലെപ്പോലെയും രാത്രിയിലെ ഒരു ഒരു യാമം പോലെയും മാത്രമാണ്" (സങ്കീ 90:4). തന്റെ ശബ്ധത്താല് (വചനത്താല്) സൗരയൂഥം ഉള്ള ആകശഗംഗ ഉള്ള്പ്പടെ ഉള്ള ഗ്യാലക്സികള് സ്രഷ്ട്ടിച്ചതിന് ശേഷം അനേകായിരം വര്ഷങ്ങള്ക്ക് ശേഷമാണ് ഭൂമി മനുഷ്യവാസ യോഗ്യമായ ഒരു ഗ്രഹമാക്കിതീര്ത്തത്‌ എന്നത് വ്യകത്മാണ്! അതിനെ ഒന്നാം ദിവസം രണ്ടാം ദിവസം എന്ന് ഉല്പ്പത്തി പുസ്തകത്തില് അലങ്കാരികമായി പറഞ്ഞിരിക്കുന്നു!

NB: 1804 വരെ ലോക ജനസംഖ്യ 100 കോടി എത്തിയിരുന്നില്ല. എന്നാല്,   1927-ല്  200 കോടിയായും 1959-ല്  300 കോടിയായും ഇത് വര്ധിച്ചു. 1974-ല്  400 കോടിയായും 1987-ല്  500 കോടിയായും വര്ധിച്ച ജനസംഖ്യ 1998 ലാണ് 600 കോടിയിലുമെത്തി! U.N. പോപ്പുലേഷന്  ഫണ്ടിന്റെ കണക്കുപ്രകാരം 2011 ഒക്ടോബര്  31-ന് ലോക ജനസംഖ്യ 700 കോടി തികഞ്ഞു! 

ഇതില് നിന്നും ഒരു കാര്യം വ്യക്തമാകുന്നു 1804 മുതല് 1927 വരെയുള്ള 123 വര്ഷം കൊണ്ട് 100 കോടി ജനങ്ങള് ഭൂമിയില് വര്ദ്ധിച്ചു! പിന്നീടുള്ള 1927 മുതല് 1959 വരെയുള്ള 32 വര്ഷം കൊണ്ട് ലോക ജനസംഖ്യ വീണ്ടും മറ്റൊരു 100 കോടി കൂടി വര്ദ്ധിച്ചു! 1959 മുതല് 1974 വരെയുള്ള 15 വര്ഷങ്ങള് കൊണ്ട് മറ്റൊരു നൂറുകോടി കൂടി വര്ധിക്കുന്നു!

ലോക ജനസംഖ്യയുടെ പെരുപ്പം ഇങ്ങനെയെങ്കില് ജനസംഖ്യ പെരുപ്പത്തിന്റെ തോത് വര്ഷങ്ങളുടെ അടിസ്ഥാനത്തില് പിറകോട്ട് നോക്കിയാല്; അതായത് 1804 ല് ലോക ജനസംഖ്യ 100 കോടിഎങ്കില്  123 വര്ഷം പിറകില് 1681ല് ലോക ജന സംഖ്യ  75 കോടി എന്ന് അനുമാനിക്കാം.  വീണ്ടും ഒരു അഞ്ഞൂറു വര്ഷം പിറകില്  1181 ല് ലോക ജന സംഖ്യ 50 കോടി ആയിരിക്കാം! വീണ്ടും ഒരു ആയിരം വര്ഷം പിറകില് 181 ല് ലോക ജന സംഖ്യ 15കോടി ആയിരിക്കാം! വീണ്ടും 1000 വര്ഷം പിറകില് BC 819 ലോക ജന സംഖ്യ ഒരു കോടി ആയിരിക്കാം!  BC 1819ല് ലോക ജന സംഖ്യ 50 ലക്ഷവും BC 2819ല് ലോക ജനസംഖ്യ 25 ലക്ഷവുമായിരിക്കാം!   BC 3819 ല് അത് 10 ലക്ഷവും BC 4819 ല് അത് 5 ലക്ഷവും BC 5819  കേവലം ഒരു ലക്ഷവുമായിരിക്കാം!  അതായത്; BC.7000 കൊല്ലത്തിനുള്ളിലോ OR അതിനുപിന്നിലുള്ള  ഏതാനും ആയിരം വര്ഷങ്ങള്ക്കുള്ളിലോ  ഭൂമിയില് എവിടെയോ  ആദവും ഹൗവ്വയും എന്ന രണ്ടും മനുഷ്യരില് നിന്നും  ജനസംഖ്യവളര്ന്നു തുടങ്ങി എന്ന് തന്നെ !

ലോകജനസംഖ്യ കണക്കിനു കടപ്പാട്:

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുരങ്ങിന് പരിണാമം വന്നു മനുഷ്യന് ഉണ്ടായി എന്ന് കരുതുന്നവര് ഓര്ക്കുക; കുരങ്ങുകള്  സ്വന്തമായി ഒരു വീടുപോലും ഉണ്ടാക്കാന് അറിയാതെ ഇന്നും ഭൂമിയില്  അലഞ്ഞു നടക്കുന്നു! മനുഷ്യനെപോലെ  ബുദ്ധിയും ചിന്താ ശക്തിയും ആത്മാവും ഉള്ള മറ്റൊരു ജീവിയും വേറെ ഇല്ല! എന്ന് മാത്രമല്ല മനുഷ്യനു മാത്രം ഉള്ള ഒരു സവിശേഷതയാണ് സ്രഷ്ട്ടാവിന്റെ ആത്മാവിനെ സ്വീകരിച്ച്‌ അനുഭവിക്കാന് ഉള്ള കഴിവ്! നിര്ഭാഗ്യവശാല് പല മനുഷ്യരും മതത്തിന്റെ വഴി പോയി അവനവനിലും അപരനിലും വസിക്കാന് ആഗ്രഹിക്കുന്ന  ദൈവത്തെ അറിയാതെ പോകുന്നു! യേശു ക്രിസ്തു പഠിപ്പിച്ച അത്മീയ വഴി വരൂ  ദൈവത്തെ അനുഭവിച്ചറിഞ്ഞു സ്വന്തമാക്കൂ.  അത്മീയ പരിണാമം  ഉണ്ടാക്കൂ.

അധ്യായത്തിന്റെ ചില ഭാഗങ്ങള്ക്കു കടപ്പാട് : 


പ്രിയ സഹോദരങ്ങളെ നാം കോടി കണക്കിന് പണo ചിലവഴിച്ചു "ദേവാലയങ്ങള്‍" നിര്‍മിച്ചിട്ടുണ്ട്! ദൈവവും ദേവനും രണ്ടാണെന്ന് ഞാന്‍ പറയാതെ അറിയുമേല്ലോ! എന്നാല്,‍ എന്താണ് യഥാര്‍ത്ഥത്തില്‍ ദൈവാലയം?  "നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ" (1 കോറിന്തോസ് 3:16,17). നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം എല്ലായിടത്തും ഉണ്ട് എന്ന് വിശ്വസിക്കുന്നവരെ നിങ്ങളുടെ ദൈവം നരകത്തില്‍ ഉണ്ടോ? പൈശാചിക മനുഷ്യരില് ദൈവം വസിക്കുന്നുണ്ടോ? പിശാചില് ദൈവം എങ്ങനെ വസിക്കും? ഇരുള്‍ വെളിച്ചത്തിലും, വെളിച്ചം ഇരുളിലും എങ്ങനെ വസിക്കും?

"നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്"  (2കോറിന്തോസ് 6:16).  
"യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും."(യോഹന്നാൻ 14:23). "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്" (അപ്പ:പ്ര17:24)മതങ്ങള്‍ ഉണ്ടാക്കിയിരിക്കുന്ന "ദൈവങ്ങള്"‍ എന്ന് വിളിക്കപെടുന്നവര്‍ പള്ളികളിലും, അമ്പലങ്ങളിലും, പ്രതിമകളിലും, അപ്പങ്ങള്‍ മുതലായ മനുഷ്യനിര്മിതങ്ങളിലും ‍ ഒതുങ്ങുന്നു!ഇത്തരം ദൈവങ്ങളെ കര്‍മങ്ങള്‍ കൊണ്ട് അരാധിപ്പിച്ചു കുറെ മനുഷ്യര്‍ മറ്റുള്ളവരെ വിഡ്ഢി വേഷം കെട്ടിക്കുന്നു! അങ്ങനെ അവരുടെ കയ്യില്‍ നിന്നും പണവും മറ്റു വിലപിടിപ്പ് ഉള്ള വസ്തുകളും കൊള്ള അടിക്കുന്നു! അങ്ങനെ പിശാച് തന്ത്രപൂര്‍വ്വം അവന്റെ ആലയങ്ങള്‍ കൊണ്ട് ഭൂമി നിറക്കാന്‍ ശ്രമിക്കുന്നു. പിശാചിന്റെ ആത്മാവിനെ വഹിച്ചു നടക്കുന്ന മനുഷ്യ ശരീരങ്ങള്‍ പിശാചിന്റെ ആലയങ്ങള് തന്നെയാണ്!

"അവന്‍ അവരോടു പറഞ്ഞു: എന്റെ ഭവനം പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപെടും എന്നു എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്ച്ചകാരുടെ ഗുഹയാക്കുന്നു" (മത്തായി 21:13). ദുഷ്ചിന്തകളും ദുര്മോഹങ്ങളും അസക്തികളും കൊണ്ട് നടക്കുമ്പോള്‍ ദൈവാലയം പിശാചിന്റെ ആത്മാവില്‍ നിറഞ്ഞു കവര്‍ച്ചക്കാരുടെ ഗുഹ ആകുന്നു! ഹൃദയമാകുന്ന ശ്രികോവിലില് പരിശുദ്ധ ആത്മാവ് ആകുന്ന ദൈവത്തെ പ്രദിഷ്ടിച്ചു.. പരിശുദ്ധ ആത്മാവിന്റെ പ്രജോതനത്തിനും പ്രബോധനങ്ങള്ക്കും  നിര്മല മനസാക്ഷിയില് സ്വന്തം ശരീരം കീഴ്പ്പെടുത്തി, ജീവിതത്തിലെ എല്ലാ പ്രവര്ത്തനങ്ങളിലും അനുസരിക്കുമ്പോള്; മനുഷ്യശരീരം ജീവിക്കുന്ന ദൈവത്തിന്റെ ആലയമായി മാറുന്നു! "ഞാന്‍ എന്റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന് ആദിവസം നിങ്ങള്‍ അറിയും."(യോഹന്നാന് 14:20). "... നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിന്‍. യേശുക്രിസ്തു നിങ്ങളിലുണ്ട് എന്നു നിങ്ങള്‍ക്കു ബോധ്യമായിട്ടില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു." (2 കൊറിന്തോസ് 13:5). "ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല." (റോമാ 8:9). "....ആത്‌മാവുമൂലം ക്രിസ്തു  നമ്മില്‍ വസിക്കുന്നെന്നു നാമറിയുന്നു". (1. യോഹന്നാൻ  3:24). 

യഹോവയാം ദൈവം തനിക്ക് എന്നേയ്ക്കുമായി മനുഷ്യരോട് കൂടി വസിക്കാന് മനുഷ്യകരങ്ങളാല് നിര്മ്മിതമല്ലാത്ത പരിശുദ്ധമായ ഒരു ആലയം പണിതു! ആ ദൈവാലയമാണ് യേശുക്രിസ്തു! യേശു പറഞ്ഞു: "നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം അതു പുനരുദ്ധരിക്കും .... .... .... .... എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെ പറ്റിയാണ്" (യോഹന്നാന് 2:19-21).


എന്തെന്നാല് കര്ത്താവ് ഇപ്രകാരം അരുളിചെയ്തിരുന്നു: "ഞാന് എന്റെ കൂടാരം നിങ്ങള്ക്കിടയില് സ്ഥാപിക്കും. ഞാന് നിങ്ങളുടെ ഇടയില് സഞ്ചരിക്കും ഞാന് നിങ്ങളുടെ ദൈവവും നിങ്ങള് എന്റെ ജനവുമായിരിക്കും" (ലേവ്യര് 26:11) "ദാവീദിന്റെ വീണുപോയ കൂടാരം ഞാന് വീണ്ടും പണിയും; അതിന്റെ നഷ്ട്ടശിഷ്ടങ്ങളില്നിന്ന് ഞാന് അതിനെ പുതുക്കിപണിയും. അതിനെ വീണ്ടും ഞാന് ഉയര്ത്തി നിര്ത്തും" അപ്പ:പ്ര. 15:16). ദാവീദാകുന്ന ദൈവാലയം വീണുപോയെങ്കിലും (1രാജക്കന്മാര്8:19)ല്  അവിടുന്ന് പ്രവാചകരിലൂടെ അരുളിചെയ്‌തതുപോലെ,  അവിടുന്ന് ദാവീദു രാജാവിന്റെ സന്തതിയായി,  (യോഹന്നാന് 7:42). യേശുവില്, "അവിടുത്തെക്ക് എന്നേയ്ക്കും വസിക്കാന് ഒരു ആലയം നിര്മ്മിച്ചു" (1രാജാക്കന്മാര് 8:13). 

കര്ത്താവ് അരുളിചെയ്യുന്നു: "നിന്റെ (ദാവീദിന്റെ) ഔരസപുത്രനെ  ഞാന് ഉയര്ത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും. അവന് എനിക്ക് ആലയം പണിയും; അവന്റെ സിംഹാസനം എന്നേയ്ക്കും സ്ഥിരപ്പെടുത്തും. (2സാമുവേല്7:12,13). യഹോവ തന്നെ തന്റെ പുത്രനായ ശക്തിയും ജ്ഞാനവുമെന്ന ക്രിസ്തുവിനെ ഉപയോഗിച്ച്, ദാവീദിന്റെ സന്തതിയായി, (മനുഷ്യ കരങ്ങളാല് നിര്മ്മിതമല്ലാത്ത ദൈവാലയമായി) മനുഷ്യരോട് ഒത്തു വസിച്ചു! മനുഷ്യര്ക്കിടയില് സഞ്ചരിച്ചു, ഇന്നും, ഇനി എന്നെയ്ക്കും ജീവദാതാവായ പരിശുദ്ധ ആത്മാവായി(ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായി)  അതില്  സഞ്ചരിക്കുന്നു!

ഓര്മ്മിക്കുക; അവിടുന്ന് അരുളിചെയ്തത്, എന്നേയ്ക്കും വസിക്കുന്ന ഒരാലയം എന്നാണ്! മറിച്ച്, അല്പ്പ കാലത്തേക്ക് വസിക്കാന്  എന്നല്ല! എന്നേയ്ക്കും രാജാവായി അതില്  വാഴും എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്.(സങ്കീര്ത്തനം 110:4), (ഏശയ്യാ 9:7), (എസെക്കിയേല് (37:25 -27), (ദാനിയേല് പ്രവാചകന് 7:13 -14), (മത്തായി 28:20).

മനുഷ്യര്ക്കിടയില് എന്നേയ്ക്കും വസിക്കുകയും സഞ്ചരിക്കുകയും  ചെയ്യുന്ന യഹോവയുടെ കൂടാരം യേശുക്രിസ്തു തന്നെ! അവിടുന്ന് യേശുവായി പാപികളായ  മനുഷ്യര്ക്കിടയില് സഞ്ചരിച്ചു!

ഓര്മ്മിക്കുക; മനുഷ്യകരങ്ങളാല് നിര്മിതമായ ആലയങ്ങളില് വസിക്കുന്നവനല്ല മഹോന്നതനായ യഹോവ (അപ്പ:പ്ര17:24), (അപ്പ:പ്ര7:48), (1രാജാക്കന്മാര്8:27)

യേശുക്രിസ്തുവാകുന്ന ദൈവാലയത്തില് യഹോവയാം ദൈവത്തെ ശക്തിയിലും ജ്ഞാനത്തിലും  ദര്ശിക്കണം! യേശുവാകുന്ന ദൈവാലയത്തില് നിന്ന് യഹോവ മനുഷ്യരോട് നേരിട്ട് സംസാരിച്ചു! പിശാച്ച് ആ ദൈവാലയം തകര്ത്തുവെങ്കിലും ദൈവം അത് മൂന്നു ദിവസത്തിനകം  പുനരുദ്ധരിച്ചു! അതില് വാസമുറപ്പിച്ചു!   മനുഷ്യരെ തന്നിലൂടെ ദൈവലയങ്ങളാക്കുവാന് യഹോയുടെ ശക്തിയും ജ്ഞാനവും യേശുക്രിസ്തുവായി വന്നു! യേശുവാകുന്ന ദൈവാലയത്തില് അഭയം തേടുന്ന ആരെയും ദൈവം കൈവിടുന്നില്ല!

സ്വര്ഗ്ഗത്തിലും വേറെ ദൈവാലയം ഇല്ല, അവിടെയും യേശുവാകുന്ന കുഞ്ഞാടായ ദൈവാലത്തില് ദൈവം മനുഷ്യ ആത്മാക്കള്ക്കുവേണ്ടി അവര്ക്കിടയില് വസിക്കുന്നു! "കുഞ്ഞാടാണ് അതിലെ ദൈവാലയം" (വെളിപാട് 21:22).

"ദശാംശം മുഴുവന്‍ കലവറയിലേക്ക് കൊണ്ട് വരുവിന്‍ എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗകവാടങ്ങള്‍ തുറന്നു അനുഗ്രഹം വര്ഷിക്കുകയില്ലേ എന്ന് നിങ്ങള്‍ പരിക്ഷിക്കുവിന്‍- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു" (മലാക്കി 3:10). കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് ഭക്ഷണം ആവശ്യം ഇല്ല! എന്നാല്‍; ക്രിസ്തു വസിക്കുന്ന ദൈവാലയങ്ങളായ മനുഷ്യര്ക്ക് ഭക്ഷണം ആവശ്യം ഉണ്ട്! പിശാചിന്റെ ചതിയില്‍പെട്ട് ജയിലില്‍ പോയ ദൈവാലയങ്ങളും ഉണ്ട്! കല്യാണ പ്രായം എത്തിയിട്ടും ജീവിതം കാശ് ഇല്ലാത്തതിനാല്‍ തുടങ്ങാന്‍ പറ്റാത്ത ദൈവലയങ്ങളും ഉണ്ട്! മരുന്ന് മേടിക്കാന്‍ കാശ് ഇല്ലാതെ നശിക്കുന്ന ദൈവാലയങ്ങളും ഈ ഭൂമിയില്‍ ഉണ്ട്! ഇത്തരത്തില്‍ യഥാര്‍ത്ഥ ദൈവാലയങ്ങള്‍ ഈ ഭൂമിയില്‌ നശിക്കുമ്പോള്‍, കോടികള്‍ ചിലവഴിച്ചു ചിലര്‍ കൃത്രിമ ദൈവാലയങ്ങള്‍ ഉണ്ടാക്കി അതിലിരുന്നു ദൈവമേ അനുഗ്രഹിക്കു എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം എന്ത് പറയും?

പിശാചിന്റെ (എതിർ ക്രിസ്തുവിന്റെ) ആലയത്തിനു കൊടുത്തിട്ട് ആരും സ്വര്‍ഗ കവാടം തുറന്നു ദൈവം അനുഗ്രഹിക്കും എന്ന് കരുതേണ്ട! പിശാചിന്റെ ആലയവും ദൈവ ആലയവും നിനക്ക് തിരിച്ചറിയണമെങ്കില്‍ നീ ആദ്യം ഒരു ദൈവാലയം ആയിതീരണം! അതിനു യേശുവിനെ അനുഗമിക്കെണം! അവിടുന്നു പകര്ന്നു തരുന്ന പരിശുദ്ധ ആത്മാവിനെ(ക്രിസ്തുവിനെ) നേടണം! ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കേണം. ദൈവം താങ്കളെ യേശുക്രിസ്തുവിൽ  അനുഗ്രഹിക്കട്ടെ. ആമേൻ.


നാം എല്ലാവരും നീതി ബോധം ഉള്ളവരാണ്! എന്താണ് നീതി എന്ന് ആരെങ്കിലും ചോദിച്ചാല് അതാണ്‌ അല്ലെങ്കില് ഇതാണ് നീതി എന്ന് പറയാത്ത ആരാണ് ഉള്ളത്! എന്നാല്, ദൈവം എല്ലാമനുഷ്യരില് നിന്നും ആഗ്രഹിക്കുന്ന നീതി എന്ത് എന്ന് നാം ദൈവ വചനങ്ങളില് നിന്നും പഠിച്ചു മനസിലാക്കിയിരിക്കണം! അല്ലെങ്കില്; നമ്മുടെ നീതിയും ദൈവികനീതിയും തമ്മില് പൊരുത്തപ്പെടാതെ വരും!

"ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല . കാരണം, ദൈവ ചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍ നിന്നും ജനിച്ചവനായതുകൊണ്ട് അവനു പാപം ചെയ്യാന്‍ സാദ്യമല്ല. ദൈവത്തിന്റെ മക്കള്‍ ആരെന്നും പിശാചിന്റെ മക്കള്‍ ആരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവന്‍ അല്ല; തന്റെ സഹോദരനെ സ്നേഹിക്കാതവനും അങ്ങനെ തന്നെ " (1യോഹന്നാന്‍ 3:9,10).

എന്താണ് ഈ ദൈവ നീതി?


"ദൈവ നീതി, വിശ്വസിക്കുന്ന എല്ലാവര്ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭിക്കുന്നതാണ്" (റോമ 3:22). "നിയമത്തിനെ അനുഷ്ട്ടാനതിലൂടെയല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് ഒരുവന്‍ നീതീകരിക്കപെടുന്നതെന്നു നമുക്കറിയാം" (ഗലാത്തിയ 2:16). "നിങ്ങളുടെ ശരീരം പാപം നിമിത്തം മൃതമാണെങ്കിലും ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ആത്മാവ് നീതി നിമിത്തം ജീവനുള്ള തായിരിക്കും" (റോമ 8:10).
 
ദൈവഹിത പ്രകാരമുള്ള സര്‍വ നീതിയും ഒരുവന്‍ പൂര്‍ത്തിയാക്കുന്നത് എപ്പോള്‍?
 
ഞാന്‍ നിന്നില്‍ നിന്നും സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്ക് വരുന്നുവോ എന്ന് ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. എന്നാല്‍ യേശു പറഞ്ഞു: ഇപ്പോള്‍ ഇത് സമ്മതിക്കുക; അങ്ങനെ സര്‍വ നീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു. സ്നാനം കഴിഞ്ഞ ഉടന്‍ യേശു വെള്ളത്തില്‍ നിന്ന് കയറി" (മത്തായി 3:14-16). കര്ത്താവ് പറഞ്ഞിരിക്കുന്നു, "ഞാന്‍ ശാന്ത ശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നും പഠിക്കുകയും ചെയ്യുവിന്‍" (മത്തായി 11:29).


യേശുക്രിസ്തുവും തന്നെ അനുഗമിച്ചവരെ സ്നാനപ്പെടുത്തിയതായി സുവിശേഷകനും പറയുന്നു: "... യേശുവും ശിഷ്യന്മാരും യൂദയാ ദേശത്തേക്കു പോയി. അവിടെ അവന് അവരോടൊത്തു താമസിച്ച്  സ്നാനം നല്കി"(യോഹന്നാന് 3:22).  ശിഷ്യന് ഗുരുവിനെയാണ് അനുകരികേണ്ടത് അല്ലാതെ ഗുരുവിന്റെ മറ്റു ശിഷ്യന്മാരെ അല്ല! യേശു ലോകപ്രകാരം ബലിവസ്തുവകുന്ന തന്റെ ശരീരം കഴുകുക എന്ന പഴയ നിയമ നീതി പൂര്ത്തിയാക്കികൊണ്ട് തന്റെ ശരീരം ലോക പ്രകാരം കഴുകി നീതിയുള്ളതാക്കി! അത് പോലെ ക്രിസ്തു വിശ്വാസികളും തങ്ങള് യേശുക്രിസ്തുവിന്റെ പുതിയ നിയമ പ്രകാരം അനുഷ്ടിക്കേണ്ട നാല് ബലികള്:-

(1) സ്വന്ത ശരീരവും മനസും ലോകത്തിന്റെ അശുദ്ധി ഏല്കാതെ ദൈവത്തിനു വേണ്ടി സൂക്ഷിക്കുന്ന ബലി (റോമ.12:1).
(2) ദൈവമക്കള്ക്ക് കൊടുക്കുന്ന ദാനബലി (ഫിലിപ്പി 4:18).
(3) ദൈവത്തെ അധരത്തിലും ഹൃദയത്തിലും സ്തുതിക്കുന്ന ബലി (ഹെബ്രായെര്13:15).
(4) വചനം പറഞ്ഞു വിജാതീയരെ മാനസാന്ദരപ്പെടുത്തി ദൈവത്തോട് ചേര്ത്ത് അങ്ങനെ അവരെ ദൈവത്തിന് അര്പ്പിക്കുന്ന ബലി (റോമ 15: 16).

ഈ ബലികള് യഹോവയ്ക്ക്, യേശു ക്രിസ്തുവിലൂടെ അര്പ്പിക്കുന്നതിനായി സ്വന്ത ശരീരം പാപ സ്വഭാവത്തില് മരിപ്പിച്ച് - അതായത്; പാപവുമായി ഹൃദയം കൊണ്ട് മുറിഞ്ഞ്! അല്ലെങ്കില്, പരിശുദ്ധ ആത്മാവിന്റെ അഭിഷേകം പ്രാപിച്ചശേഷം -  പിതാവായ യഹോവയുടെയും, പുത്രനായ യേശുക്രിസ്തുവിന്റെയും,  പരിശുദ്ധ ആത്മാവിന്റെയും പേരില്, പരിശുധാല്‍മാവിന്റെ അഭിഷേകം ഉള്ളവന്റെ കൈക്കീഴില്‍, പൂര്ണമായി ജലത്തിമുങ്ങി, ശരീരം കൊണ്ട് വായുവും മണ്ണും തമ്മിലുള്ള ബന്ധം മുറിഞ്ഞു ജലത്തിന് പുറത്തു വരണം! അങ്ങനെ യേശുക്രിസ്തുവിനോട് ചേര്ന്നു സര്വ്വ ദൈവ നീതിയും പൂര്ത്തിയാക്കണം! അതിനു ശേഷം മുകളില് പറഞ്ഞ നാല് പുതിയ നിയമ ബലികള് സ്വന്തം ശരീരം കൊണ്ട് യേശുക്രിസ്തുവിന്റെ പേരില് പരിശുദ്ധ ആത്മാവില്, നിര്മ്മല മനസാക്ഷിയില് യാഹോവക്ക് എപ്പോഴും അര്പ്പിക്കണം! അപ്പോള് ദൈവം പ്രസാദിക്കും!
 
അവസാനിക്കാത്ത കടലലകള്പോലെ നാല് പുതിയ നിയമ ബലികള്   സ്വന്ത ജീവിതത്തില്  അര്പ്പിച്ചു കൊണ്ടിരിക്കുന്നവന്‍ യേശുവിന്റെ ഉത്തമ ശിഷ്യനാണ്! അവന് ദൈവ നീതിയില് എപ്പോഴും നിലനില്ക്കുന്നു! അവനു ദൈവത്തെ സ്നേഹിക്കുന്നതോടൊപ്പം സഹോദരനെ സ്നേഹിക്കുക എന്ന ഒരു കല്പന മാത്രം പാലിച്ചാല്‍ മതി (യോഹന്നാന്‍ 13:43,35). അതുപോലെ തന്നെ ഇക്കാര്യങ്ങള്‍ ഈ ഭൂമിയില്‍ അവതരിച്ചു മനുഷ്യര്‍ക്ക് പഠിപ്പിച്ചു തന്ന "യേശു ക്രിസ്തുവിന്റെ" (മിശിഹായുടെ ഓര്മ്മ ആചരണം വിശ്വാസികള്‍ കൂടി വരുബോള്‍ നടത്തുകയും വേണം!

ഒരുവനില് നീതി അഥവാ ദൈവമയച്ച യേശുക്രിസ്തുവിലുള്ള  വിശ്വാസം  എപ്പോഴും വര്ധിപ്പിക്കുന്നത് എങ്ങനെ? 

"നീ എന്റെ കല്പ്പനകള് അനുസരിച്ചിരുന്നെങ്കില്, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകള് പോലെ ഉയരുമായിരുന്നു" (ഏശയ്യ48:18).
 
"മനുഷ്യാ നല്ലതെന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചു തന്നിട്ടുണ്ട്. നീതി പ്രവര്ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില് വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്ത്താവ് നിന്നിലുനിന്ന് ആവിശ്യപ്പെടുന്നത്?" (മിക്കാ 6: 8).

"ദൈവത്തെ ഭയപ്പെടുകയും (സുഭാഷിതം 8:13) നീതി പ്രവര്ത്തിക്കുകയും ചെയ്യുന്ന ആരും ഏതു ജനതയില്പ്പെട്ടവരായാലും അവിടുത്തേക്ക്‌ സ്വീകാര്യരാണ്" (അപ്പ:പ്ര 10:35). 

ദൈവ നീതിയുടെ പേരില് മതകര്മ്മങ്ങളും മതനിയമങ്ങളും ഉണ്ടാക്കി "നിങ്ങളെ വഴിതെറ്റിക്കുന്നവര്‍ നിമിത്തമാണ് ഇത് ഞാന്‍ നിങ്ങള്ക്ക് എഴുതുന്നത്. ക്രിസ്തുവില്‍ നിന്നും നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാ കാര്യങ്ങളെകുറിച്ചും നിങ്ങളെ പഠിപ്പിക്കും . അത് സത്യമാണ്, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍". (1യോഹന്നാന്‍ 2:26,27).

ക്രിസ്തീയ ജീവിതം എത്രയോ സൗഭാഗ്യം! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! ആമേൻ.





വിശുദ്ധ വേദ പുസ്തകത്തില് അനേകം തവണ എഴുതപ്പെട്ടിരിക്കുന്ന ഒരു പദമാണ് "സത്യം" എന്താണ് ഈ വാക്കിന്റെ ആത്മീയ അര്ഥം എന്ന് ഒന്ന് നോക്കാം! "അവരെ അങ്ങ് സത്യത്താല് വിശുദ്ധികരിക്കണമേ! അവിടുത്തെ വചനമാണ് സത്യം" (യോഹന്നാന് 17:17).  ഇവിടെ യേശുക്രിസ്തു ദൈവവചനത്തെ സത്യം എന്ന് പറഞ്ഞിരിക്കുന്നു. "കര്ത്താവിന്റെ വചനം സത്യമാണ്; അവിടുത്തെ പ്രവര്ത്തി അവിശ്വസനീയമാണ്" (സങ്കീര്ത്തനങ്ങള് 33:4) കര്ത്താവിന്റെ വചനം മാത്രമാണ് സത്യം എന്ന് സങ്കീര്ത്തനക്കാരനും ദൈവത്മാവില് എഴുതിയിരിക്കുന്നു!

"എന്റെ വചനത്തില് നിലനില്ക്കുമെങ്കില് നിങ്ങള് യഥാര്ഥത്തില് എന്റെ ശിഷ്യരാണ്. നിങ്ങള് സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും" (യോഹ 8:32). യേശുവില് കൂടി പിതാവായ ദൈവം കല്പിച്ച സത്യങ്ങളെ അടിസ്ഥാനമാക്കി അതില് ആശ്രയിച്ചു ജീവിക്കുന്നവര് യേശുവിലൂടെ ഏക സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവര്! അവര് യേശുക്രിസ്തുവില് സത്യ ദൈവത്തെ അറിയുകയും, ആ സത്യം അവരെ പാപത്തില് നിന്ന് (പിശാച്ചില് നിന്ന് / നിത്യ മരണത്തില് നിന്ന്)  മോചിപ്പിക്കുകയും ചെയ്യും!

യേശു പറഞ്ഞു: "വഴിയും സത്യവും ജീവനും ഞാനാണ്" (യോഹന്നാന് 14:6). വചനമായ ദൈവം മനുഷ്യരുടെ അണ്ഡമോ ബീജമോ കു‌ടി ചേരാതെ മാംസമായി ഭാഗ്യവതിയായ മറിയത്തിന്റെ ഉദരത്തിലൂടെ ഭൂമിയിലേയ്ക്ക് മനുഷ്യനായി അവതരിച്ച സത്യമാണ് യേശുക്രിസ്തു! "വചനം മാംസമായി നമ്മുടെ ഇടയില് വസിച്ചു. അവന്റെ മഹത്വം നമ്മള് ദര്ശിച്ചു- കൃപയും സത്യവും നിറഞ്ഞതുo പിതാവിന്റെ ഏക ജാതതന്റെതുമായ മഹത്വം" (യോഹന്നാന് 1:14). സ്വര്ഗത്തില് നിന്ന് അനേകം ദൂതന്മാര് ഭൂമിയില് അയക്കപെടാറുണ്ട് എങ്കിലും ദൈവത്തില് നിന്ന് വന്ന ഒരേ ഒരേ ഒരു ശക്തി, ക്രിസ്തു മാത്രം! ആ ക്രിസ്തുവാണ് കന്യക വി. മറിയത്തില് നിന്നും ഭൂമിയില് അവതരിച്ച യേശു!

 പരിശുദ്ധ ആത്മാവ് ആരാണ്?


"ജലത്താലും രക്തത്താലും വന്നവന് ഇവനാണ് - യേശുക്രിസ്തു ജലത്താല് മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന് വന്നത്. ആത്മാവാണ് സാക്ഷ്യം നല്കുന്നത് ആത്മാവ് സത്യമാണ്" (1യോഹന്നാന് 5:6). പരിശുദ്ധ ആത്മാവും സത്യം തന്നെ! അതായത് പരിശുദ്ധ ആത്മാവും, ക്രിസ്തുവും, യഹോവയും, വചനവും, യേശുവും എല്ലാം സത്യം തന്നെ! "സത്യത്തിന്റെ(യേശുവിന്റെ) ആത്മാവ് വരുമ്പോള് നിങ്ങളെ സത്യത്തിന്റെ പൂര്ണ്ണതയിലേക്ക് നയിക്കും" (യോഹ 16:13),(യോഹ 14:23). "ദൈവം ആത്മാവാണ്" (യോഹന്നാന് 4:23) . "കുരിശില് തറച്ച യേശുവിനെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്ത്തി" (അപ്പ:പ്ര 2:36).  യേശു  "ജീവദാതാവായ ആത്മാവായ ദൈവമായി." (1കോറി15:45). "നിങ്ങളുടെ പാപങ്ങള് മായ്ച്ചുകളയാന് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്....  ... നിങ്ങള്ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയക്കുകയും ചെയ്യും" (അപ്പ:പ്ര 3:20).

സത്യത്തെ മനുഷ്യന് ഉപേക്ഷിച്ചാല് എന്ത് സംഭവിക്കും?

"ദൈവം അവരെ തങ്ങളുടെ ഭോഗാസക്തികളോട് കൂടെ ശരീരങ്ങള് പരസ്പ്പരം അപമാനിതമാക്കുന്നതിന് അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്, അവര് ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു" (റോമ1:24,25). സത്യത്തെ അതായത് ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിനെ ഉപക്ഷിക്കുന്നവര് ദൈവത്തെ ഉപേക്ഷിക്കുന്നു! അവര് പൈശാചിക  ശക്തിയുടെയും  ജ്ഞാനത്തിന്റെയും പിടിയില്പെടുന്നു!  ചില സഭകളിലും  ചില വ്യക്തികളിലും  ഉറച്ചിരിക്കുന്ന മ്ലേച്ചപ്രവര്ത്തികളുടെ അടിസ്ഥാന കാരണം ഇതാണ്! എന്തെന്നാല്, സത്യമാകുന്ന  ദൈവീക പ്രബോധനകൾക്ക് പകരം അവര് തെറ്റായ പാരമ്പര്യങ്ങള് പിന്തുടരുകയും മാനുഷിക കല്പ്നകള് പ്രമാണങ്ങളായി അനുസരിക്കുകയും ലോക മോഹങ്ങളിലും വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തിയില്  കഴിയുകയും ചെയ്യുന്നു! 
എല്ലാം അറിയുന്ന സത്യമാകുന്ന ദൈവം. യഥാര്ഥ സത്യത്തെ മനസിലാക്കി സ്വീകരിക്കുന്നതിനുള്ള കൃപ നിങ്ങള്ക്കും നല്കുമാറാകട്ടെ! അമേന്.




"അന്തകാരത്തിന്റെ നിഷ്ബല പ്രവ്വര്‍ത്തനഗളില്‍ പങ്കു ചേരരുത്, പകരം അവയെ കുററപ്പെടുതുവിന്‍" (എഫ്ഫെസോസ് 5:11). "എന്തെന്നാല്‍, അവനെ അഭിവാദനം ചെയുന്നവന്‍ അവന്റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്ക് ചേരുകയാണ്" (2യോഹന്നാന്‍,11). തിന്മ പ്രവ്ര്ത്തിക്കുന്നവനെ അഭിവാദനം ചെയ്യുക അതായത് അവനെ ഹൃദയത്തില് സ്വീകരിക്കുന്നവന്, അവന് ചെയ്ത തിന്മയുടെ ഓഹരി തന്റെ ആത്മാവില് സ്വന്തമാക്കും! പിശാചിന് അടിപ്പെട്ട് നടക്കുന്നവരുടെ സന്തോഷവും ദു:ഖവും വിശ്വാസിയുടെ മനസിനെ ഒരുതരത്തിലും ബാധിക്കരുത്! അവര് എത്ര രക്ത ബന്ധം ഉള്ളവരെങ്കിലും! അത്തരത്തിലുള്ള അകലം മറ്റുള്ളവര് അറിയാതെ വിശ്വാസി സ്വന്തം ഹൃദയത്തില് പാലിക്കാന് പഠിക്കണം!

വിശുദ്ധിയില് വിശുദ്ധരായി ജീവിച്ചുകൊണ്ട് സുവിശേഷമറിയിക്കാന് പോകുമ്പോള് "വഴിയില് വച്ച് ആരെയും അഭിവാദനം ചെയ്യുകയും അരുത്" (ലൂക്ക 10:4). തിന്മക്ക് അടിപ്പെട്ട് പിശാചിന്റെ ആത്മാവിനാല് നയിക്കപ്പെടുന്നവരെ ഹൃദയം കൊണ്ട് ആത്മാര്ധമായി അഭിവാദനം ചെയ്യുകയോ വീട്ടില് സ്വീകരിക്കുകയോ അത്തരക്കാരുടെ സ്വീകരണം ഏറ്റു വാങ്ങുകയോ  ചെയ്താല് എന്ത് പറ്റും എന്ന് വിശ്വാസി മനസിലാക്കിയിരിക്കണം!

"നിങ്ങള് ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്, അവിടെ യോഗ്യതയുള്ളവനാരെന്ന് അന്വോഷിക്കുകയും അവിടെ വിടും വരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്. നിങ്ങള് ആ ഭവനത്തില് പ്രവേശികുമ്പോള് അതിനു സമാധാനം ആശംസിക്കണം. ആ ഭവനം അര്ഹതയുള്ളതാണെങ്കില് നിങ്ങളുടെ സമാധാനം അതില് വസിക്കട്ടെ." (മത്തായി 10:11,12). യോഗ്യതയുള്ളവര്ക്കു മാത്രമേ  ഹൃദയ പൂര്വ്വം  ആശംസ (അഭിവാദനം) കൊടുക്കാവൂ. യോഗ്യതയുള്ളവനില് നിന്ന് മാത്രമേ ആശംസ (അഭിവാദനം) ഹൃദയപൂർവ്വം സ്വീകരിക്കാവൂ! വെറുതെ അസാമാധാനം (പിശാചിനെ) കൈവശപ്പെടുത്തരുത്. സ്വന്ത ദൈവകൃപ പൈശാചിക മനുഷ്യര്ക്ക് കൊടുക്കരുത്!

"ആരും അര്ഥശുന്യമായ വാക്കുകള്കൊണ്ട് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ, ഇവമൂലം അനുസരണമില്ലാത്ത മക്കളുടെമേല് ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു, അതിനാല് അവരുമായി സമ്പര്ക്കമരുത്" (എഫേസൊസ് 5: 6,7). "ഭൂമിയില്‍ സമാധാനം നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നതെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല ഭിന്നത എന്നു ഞാന്‍ നിങ്ങളോട് പറയുന്നു." (ലൂക്കാ 12:51). "സഹോദരന്‍ എന്ന് വിളിക്കപ്പെടുന്നവന്‍ അസന്മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാതകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്ന് കണ്ടാല്‍ അവനുമായി സംസര്‍ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമോരുമിച്ചു ഭക്ഷണം കഴിക്കുക പോലും അരുത്" (1 കോറിന്തോസ് 5: 11), (മത്തായി 24:49- 51). ഹൃദയബന്ധമില്ലാത്തവര് സഹോദരനോ സഹോദരിയോ ആവുകയില്ലല്ലോ! എന്നാല്, ഹൃദയബന്ധം ഉള്ളവര് അശുദ്ധിവഹിച്ചു നടക്കുന്നവരെങ്കില് അവരുമായുള്ള ഹൃദയ ബന്ധം വിടണം!

"യഥാര്‍ത്ഥ പരിച്ചേദനo ബാഹ്യമോ ശരീരികമോ അല്ല. ആന്തരികമായി യഹൂദന്‍ നായിരിക്കുന്നവനാണ് യഥാര്‍ത്ഥ യഹൂദന്; ഹൃദയത്തില്‍ നടക്കുന്ന ‍ പരിച്ചേദനമാണ് യഥാര്‍ത്ഥ പരിച്ചേദനo. അത് അത്മീയമാണ്. അക്ഷരാര്‍ഥത്തില്‍ ഉള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത് മനുഷ്യരില്‍ നിന്നല്ല, ദൈവത്തില്‍ നിന്നാണ്." (റോമ 2:28,29). പാപികളുമായി ഹൃദയത്തില് പരിച്ചേദനം നടത്തണം! അതായത് വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി, വ്യഭിചാരം തുടങ്ങിയ എല്ലാ പാപങ്ങളുമായി നടക്കുന്നവരുമായി ഹൃദയപരിച്ചേദനം ക്രിസ്തു വിശ്വാസി നടത്തണം! അതുപോലെ തന്നെ തന്റെ സ്വന്തം മനസിലും ഇത്തരം ആസക്തികളാകുന്ന പാപങ്ങളുമായി ഹൃദയത്തില് പരിച്ചേദനം നടത്തണം!

"പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും, നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കും" (മത്തായി 10:41). വിഗ്രഹാരാധകന് മാനസാന്തരപ്പെടാതെ വിഗ്രഹാരാധകന് തന്നെയായിരിക്കുന്ന അവസ്ഥയില് ഹൃദയത്തില് സ്വീകരിക്കുന്നവന് വിഗ്രഹാരാധകനു ലഭികേണ്ട ശിക്ഷയില് താന് അറിയാതെ പങ്കു ചേരുന്നു! അനേകര് വ്യഭിചാരം ചെയ്യാതെ വ്യഭിചാരികളും! വിഗ്രഹാരാധ നടത്താതെ വിഗ്രഹാരാധകരും! കളവ് നടത്താതെ കള്ളന്മാരും! കുലപാതകം ചെയ്യാതെ കുലപാതകികളുമായി, ശിക്ഷക്ക് അര്ഹരായി ശാപത്തില് നിലകൊള്ളുന്നു! ഇപ്രകാരം തന്നെ എല്ലാ പാപങ്ങളിലും ചില നിഷ്കളങ്കര് സ്വയം അറിയാതെ പങ്കാളികളായിമാറി കുറ്റക്കാരാകുന്നു! പാപം പ്രവർത്തിക്കാതെ ജന്മം കൊണ്ട് പാപികളായിതീർന്നവരെക്കുറിച്ചു മറ്റൊരദ്ധ്യായത്തിൽ വായിക്കുമെല്ലോ!   

സൗഹൃദം കൂടും മുൻപ് മനുഷ്യരെയും അവരുടെ ആത്മാക്കളെയും വിവേചിക്കേണ്ടിയിരിക്കുന്നു!

അടുത്തായി മനുഷ്യർ പാപം ചെയ്യാതെ പാപികളാകുന്ന അവസ്ഥയാണ്! പാരമ്പര്യമായി പാപസ്വാധീനം നൽകുന്ന ജീനുകള് വഹിച്ചു കൊണ്ടുള്ള ശാരീരിക ജനനം! അതേക്കുറിച്ചു തിരുവചനം ഇപ്രകാരം പറയുന്നു! "ആദത്തിന്റെ പാപത്തിനു സ ദൃശമായ പാപം ചെയ്യാതിരുന്നവരുടെമേല്‍പ്പോലും, ആദത്തിന്റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യം പുലര്‍ത്തി" (റോമാ 5:14).

NB: ദൈവകല്പ്പനകള് പൂർണ്ണമായി തികച്ചനുസരിച്ച്; ഈ ഭൂമിയില് മനുഷ്യജീവിതം തികച്ച  യേശുക്രിസ്തുവിനെ ഹൃദയപൂർവ്വം സ്വീകരിച്ചു അവിടുത്തെ പക്ഷം ചേർന്നുനിന്നാല്, അവിടുന്ന് നേടിയെടുത്ത പ്രതിഫലം; അവിടുത്തോട്‌ പക്ഷം ചേർന്നു നിൽക്കുന്നവർക്കും മറ്റൊരു യോഗ്യതയും കൂടാതെ ലഭിക്കും!

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.