This website comprises chapters from the book, "The Bible Secrets" (Malayalam).

02/20/14


പ്രിയ സഹോദരങ്ങളെ ചിലര് ധരിച്ചുവച്ചിരിക്കുന്നത്, ദൈവത്തിന് മാത്രമേ അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്ത്തിക്കാന് കഴിയൂ എന്നാണ്!! ഈ ധാരണ ശരിയോ എന്ന് തിരുവചനത്തിന്റെ അടിസ്ഥാനത്തില് ഒന്ന് പരിശോധിക്കാo .

"അന്ന് പലരും എന്നോട് ചോദിക്കും; കര്ത്താവേ, കര്ത്താവേ, ഞങ്ങള് നിന്റെ നാമത്തില് പ്രവചിക്കുകയും, നിന്റെ നാമത്തില് പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില് നിരവധി അത്ഭുതങ്ങള് പ്രവര്ത്തിക്കുകയും ചെയ്തില്ലേ? അപ്പോള് ഞാന് അവരോട് പറയും: നിങ്ങളെ ഞാന് ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതിപ്രവര്ത്തിക്കുന്നവരെ, നിങ്ങള് എന്നില്നിന്ന് അകന്നുപോകുവിന്." (മത്തായി 7:22,23). പിശാചിന്റെ ആത്മാവില് ജീവിക്കുന്ന മനുഷ്യരാണ് അനീതിപ്രവര്ത്തിക്കുന്നവര്!! അവര്ക്ക് പൈശാചിക സേവയിലൂടെ ഭാവിപ്രവചിക്കാനും, യേശുവിന്റെ നാമത്തില് തങ്ങളെക്കാള് ശക്തി കുറഞ്ഞ പിശാചുക്കളെ പുറത്താക്കാനും, കര്ത്താവിന്റെ നാമത്തില് നിരവധി അത്ഭുതങ്ങള് പ്രവര്ത്തിക്കാനും കഴിയും !!

"കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില് തിരഞ്ഞെടുക്കപ്പെട്ടവരെപോലു
ം വഴിതെറ്റിക്കത്തക്ക വിധം വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുകയും ചെയ്യും" (മത്തായി 24:24). "ഞാന് ഇപ്പോള് ചെയ്യുന്നത് തുടര്ന്നും ചെയ്യും . അങ്ങനെ തങ്ങളുടെ പ്രേഷിതവേല ഞങ്ങളുടെപോലെ തന്നെയാണെന്ന് വമ്പു പറയുന്നവരുടെ അവകാശവാദം ഞങ്ങള് ഖണ്ഡിക്കുകയും ചെയ്യും. അത്തരക്കാര് കപടനാട്യക്കാരായ അപ്പസ്തോലന്മാരും വഞ്ചകരായ ജോലിക്കാരും ക്രിസ്തുവിന്റെ അപ്പസ്തോലന്മാരായി വ്യാജവേഷം ധരിച്ചവരുമാണ്. അത്ഭുതപ്പെടേണ്ട, പിശാചുപോലും പ്രഭാപൂര്ണ്ണനായ ദൈവദൂതനായി വേഷംകേട്ടാറുണ്ടെല്ലോ. അതിനാല് അവന്റെ ശുശ്രുഷകരും നീതിയുടെ ശുശ്രുഷകരായി വേഷംകെട്ടുന്നെങ്കില് അതിലെന്തത്ഭുതം? അവരുടെ പരിണാമo അവരുടെ പ്രവര്ത്തിക്കള്ക്കനുസൃതമായിരിക്കും ." 
(2 കോറി 11:12 -15).

"അപരാധങ്ങളും പാപങ്ങളുംമൂലം ഒരിക്കല് നിങ്ങള് മൃതരായിരുന്നു. അന്ന്, ഈ ലോകത്തിന്റെ ഗതിപിന്തുടര്ന്നു, അനുസരണക്കേടിന്റെ മക്കളില് പ്രവര്ത്തിക്കുന്ന അരൂപിയായ അന്തരീക്ഷശക്തികളുടെ അധീശനെ അനുസരിച്ചാണ് നിങ്ങള് നടന്നിരുന്നത്" (എഫേസോസ് 2:1,2). അന്തരീക്ഷ ശക്തികള് (അതായത് വെളുത്ത വാവ്, കറുത്ത വാവ് മുതലായ സമയങ്ങളില് മൃഗങ്ങളില് പ്രവര്ത്തിക്കുന്ന ശക്തികള് ഇത്തരം ശക്തികള്ക്ക് ഉദാഹരണമാണ്) അത്ഭുതങ്ങളും അടയാളങ്ങളും പൈശാചികമായി മനുഷ്യരുടെ മേല് പ്രവര്ത്തിപ്പിക്കാം !!

"സാത്താന്റെ പ്രവര്ത്തനത്താല് നിയമ നിക്ഷേതികളുടെ ആഗമനം, എല്ലാശക്തികളോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കയാല് നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടും കു‌ടെയായിരിക്കും. അതിനാല്, വ്യാജമായതിനെ വിശ്വസിക്കാന് പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില് ഉണര്ത്തും. തത്ഫലമായി സത്യത്തില് വിശ്വസിക്കാതെ അനീതിയില് ആഹ്ലാദിച്ചവരെല്ലാം ശിക്ഷക്കുവിധിക്കപ്പെടും " (2 തെസ്ലൊനിക്ക 2:9-12).

സത്യത്തെ, അതായത് യേശുക്രിസ്തുവിനെ (
ദൈവശക്തിയെയും ജ്ഞാനത്തെയും/പുത്രനെ) സ്നേഹിച്ച് രക്ഷപ്രാപിക്കാന് മനപൂര്വ്വം  വിമുഖത കാണിക്കുന്നവരെ, പിശാച്ച് വന്ന് വ്യാജ അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ചു വഞ്ചിക്കും!!  അപ്പോള് ദൈവം തന്നെ സ്നേഹിക്കാത്തവര് നശിച്ചുപോകുവാന് വേണ്ടി, അവര്ക്ക് ലഭിച്ച അത്ഭുതങ്ങളും അടയാളങ്ങളും സത്യ ദൈവത്തില് നിന്ന് തന്നെ എന്ന ഒരു മിഥ്യാബോധം,  ദൈവതന്നെ  അവര്ക്ക് ഉണ്ടാക്കികൊടുക്കും!! അങ്ങനെ, പിശാചുക്കളുടെ പ്രവര്ത്തനഫലമായി അത്ഭുതങ്ങള് സ്വന്തമാക്കി അതില്  ആഹ്ലാദിച്ചവര്   നിത്യനാശമടയും!!

ഓര്മ്മിക്കുക: പുറപ്പാട് 7:11,12 ലും 7:22 ലും 8:7 ലും, മോശ ദൈവശക്തിയാലും ജ്ഞാനത്താലും  ചെയ്ത അത്ഭുതങ്ങള് എല്ലാം തന്നെ;  പൈശാചിക ശക്തിയാലും ജ്ഞാനത്താലും ഈജിപ്ത്തിലെ മന്ത്രവാദികളും ചെയ്തിട്ടുണ്ട്!! എവിടെ ശരിയായ ദൈവഭക്തിയും ദൈവകല്പ്പനകളും പരോക്ഷമായോ പ്രത്യക്ഷമയോ തെറ്റിച്ചുകൊണ്ട് (സത്യദൈവനാമ മഹത്വം എടുക്കാത്ത) അത്ഭുതങ്ങളും അടയാളങ്ങളും കാണപ്പെട്ടാലും അവിടെയ്ക്ക് ആരും ഓടെരുത്!! ഇവ തെറ്റിച്ച് അത്ഭുതങ്ങളും അടയാളങ്ങളും പ്രവചനങ്ങളും ഒരുശക്തിയില് നിന്നും സ്വീകരിക്കുകയും അരുത്!! ഒടുക്കം,  എന്നില് നിന്നും നീ അത്ഭുതങ്ങളും അടയാളങ്ങളും സ്വന്തമാക്കി ജീവിച്ചു!!  അതിനാല്,  നീ എന്റെതാണ്‌  എന്ന് പിശാചിന് അവകാശവാദം പറയാന് ഇടനല്കരുത് !!

 Chapter - 10. ഇങ്ങനെയും ചില മധ്യസ്ഥന്മാര്‍. 
അന്ധകാരം നിറഞ്ഞ ഈ ലോകത്തില് മനുഷ്യര് യേശുക്രിസ്തു(ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമെന്ന പുത്രന്)  എന്ന ഏക മധ്യസ്ഥനിലേക്ക് അടുക്കാതെ ഇരിക്കാനായി ചില മതക്കാര് ധാരാളം മധ്യസ്ഥരെയും മധ്യസ്ഥകളെയും പ്രഖ്യാപിച്ചിട്ടുണ്ട്! യേശുക്രിസ്തുവിനോട് നേരിട്ട് കാര്യം പറയുന്നതിനെക്കാളും ഈ മാധ്യസ്ഥരോട് കാര്യം പറയുകയാണ് നല്ലത്, എന്ന് പിശാചു പറയുന്നു!

ഈ ലോകം മധ്യസ്ഥരാക്കിയവര്‍ പ്രത്യേകം വകുപ്പുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്പെഷ്യലിസ്റ്റു മദ്ധ്യസ്ഥന്‍മാര്‍ ആണ്. ഉദാ: അന്തോണിസ് -കളവു പിടുത്തംഗീവര്‍ഗിസ്-പാമ്പ്‌ പിടുത്തം!! (പാമ്പു പിടുത്തത്തിന്റെ പേറ്റന്റു ചവറ കുരിയാക്കോസ് അച്ചന്റെ പേരില് തട്ടി എടുക്കാനുള്ള ശ്രമങ്ങള് തകൃതിയായിനടന്നു വരുന്നു). വറതച്ചന്‍(പ്രശസ്തന്‍ അല്ല) - ചാഴി പിടുത്തം,  സെബാസ്റ്റ്യന്‍ - പഞ്ഞം, പട, വസന്ത,  ഔസേപ്പ് - തൊഴില്‍ വകുപ്പ്, ജെറാലഡ് - സുഖ പ്രസവം, (ഇദ്ദേഹം 29 കാരനായ ചെറുപ്പക്കാരന്‍ ആണെങ്കിലും കൊടുത്ത വകുപ്പ് സുഖ പ്രസവം ആയി പോയി). യൂദ - അസാധ്യ കാര്യങ്ങള്‍, ഇസിദോര്‍ - കംബ്യൂട്ടര്‍ റിപയര്‍  മുതലായ.. ഇത്തരം മധ്യസ്ഥന്‍ മാര്‍ക്ക് എണ്ണം തികച്ചു പ്രാര്‍ത്ഥന കൊടുക്കണം. കൊന്തയില്‍ 53 മണി തികക്കണം, നെവേന 9 ദിവസം എണ്ണം ഒപ്പിക്കണം. എണ്ണം തെറ്റിച്ചാല്‍ ഇവരുടെ മധ്യസ്ഥത ഫലിക്കില്ലത്രേ! ഈ മധ്യസ്ഥരോട് എല്ലാ ദിവസവും ഒരു പോലെ പ്രാര്‍ഥിച്ചാല്‍ കാര്യമില്ല! ഉദാ: ചൊവാഴ്ച്ച അന്തോനീസിനോടും വ്യാഴാഴ്ച്ച  യൂദയോടും അപേക്ഷിക്കണം. ദിവസം മാറരുത്. മേയ് ഒക്ടോബര്‍ മാസങ്ങളില്‍ മറിയം പ്രസാദിക്കും എന്ന് കരുതി പ്രത്യേക മരിയ സേവകള്‍ ഈ മാസങ്ങളില്‍ നടത്താറുണ്ട്! ഇത്തരം മധ്യസ്തരുടെ ഭക്തര്‍, മുട്ട, പാമ്പ് രൂപം, മാല, ചൂല്, പൂവ്, മുതിര, പലഹാരങ്ങള്‍, പണം, ഇവരുടെ പ്രതിമകള്‍ എന്നിവ ഈ കൂട്ടരേ പ്രസാധിപ്പിക്കാനായി കൊടുത്തുവരുന്നു! 

ചില പള്ളികളില്‍ ഇത്തരം മധ്യസ്ഥരുടെ ശക്തി വളരെ കൂടുതലാണത്രേ! ഉദാ: കലൂരും ചെട്ടിക്കാട്ടും പ്രതിഷ്ട്ടിച്ചിട്ടുള്ള അന്തോനീസിന്റെ സ്വോരൂപതിലേക്ക് മാലയിടാനും മെഴുകു തിരി കത്തിച്ചു ഈ സ്വോരൂപത്തെ നോക്കി ഉള്ളുരുകി പ്രാര്‍ഥിക്കാനുമായി ജനങ്ങള്‍ ഒഴുകുന്നു! എന്നാല്‍, ഇതേ അന്തോനീസിന്റെ സ്വോരൂപം പ്രതിഷ്ട്ടിച്ചിട്ടുള്ള നൂറു കണക്കിന് മറ്റു പള്ളികളിലേക്ക്‌ ജനം പോകുന്നില്ല! അവിടെ ഒന്നും അന്തോനീസ് യാതൊരു അത്ഭുതവും ചെയ്യുന്നില്ല!


അരുവിത്തുറ പള്ളിയില് ഇരിക്കുന്ന ഗീവര്ഗ്ഗീസി നടുത്തേക്ക് അത്ഭുതങ്ങളും അടയാളങ്ങളും തേടി ഭക്തജനം ഒഴുകുമ്പോള്, തൊട്ടടുത്തുള്ള ചെമ്മലമറ്റം പള്ളയില് ഗീവര്ഗ്ഗീസ് ഈച്ചയടിച്ച്  ഏകനായി ഇരിക്കുന്നു! മറ്റു മധ്യസ്ഥന്മാരുടെയും മധ്യസ്ഥമാരുടെയും  പ്രതിമകളിടെയും ചിത്രങ്ങളുടെയും കാര്യത്തിലും ഇതുതന്നെ അവസ്ഥ! സ്വൊന്തം സ്വോരൂപത്തോട് പോലും പക്ഷാഭേദം! ജനത്തെ ഈ രീതിയില്‍ കബിളിപ്പിച്ച്  വഷളാക്കിയത് നേതാക്കള്‍ തന്നെ!

ജീവന്റെ ഉറവ ആയ യേശുക്രിസ്തുവില്‍ നിന്ന് ജനത്തെ അകറ്റി; അവരെ വെള്ളം ഇല്ലാതെ പൊട്ട കിണറിലേക്ക് തള്ളി വിട്ടത്, അവരെ ഭരിക്കുന്ന നേതാക്കള്‍ തന്നെ. പുണ്യവാള ആരാധന അടിമ വെക്കല്‍ വഴിപാടിലൂടെ നടക്കുക അല്ലെ?

കര്‍ത്താവ്‌ ഇപ്രകാരം പറഞ്ഞു: "എന്റെ ജനമേ നിങ്ങളുടെ നേതാക്കാന്മാര്‍ നിങ്ങളെ വഴി തെറ്റിക്കുന്നു. എങ്ങോട്ട് തിരിയണമെന്ന് നിങ്ങള് അറിയുന്നില്ല." (ഏശയ്യ 3:12). സത്യം ഗ്രഹിക്കു... യേശുക്രിസ്തുവിലേയ്ക്ക് തിരിയൂ! ഏക മധ്യസ്ഥന് യേശുക്രിസ്തു(
ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമെന്ന പുത്രന്) മാത്രം. മനുഷ്യനായി അവതരിച്ച തന്റെ പുത്രനായ ക്രിസ്തുവിനു യഹോവ കൊടുത്ത നാമം മാത്രം വിളിച്ചു, അത്മാവായ യഹോവയായ ദൈവത്തെ, യേശുക്രിസ്തുവില് ശക്തിയിലും ജ്ഞാനത്തിലും  ദര്ശിച്ചു,  പരിശുദ്ധ ആത്മാവില് ഏക സത്യദൈവത്തോട്  പ്രാര്ത്ഥിക്കൂ ... കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ . ആമേൻ .


Chapter  - 9. ക്രിസ്ത്യാനിയെന്ന് സ്വയം അവകാശപ്പെടുന്ന സുഹുര്ത്തെ,
യേശുക്രിസ്തുവിന്റെ നാമം മാത്രം വിളിച്ചു, ഏക ദൈവത്തോട് പ്രാര്‍ഥിക്കണമെന്ന് ദൈവവചനം  ഇത്ര വ്ക്തമായി പറഞ്ഞിട്ടും; എന്തേ അത് മനസിലാക്കാന്‍ കഴിയാത്തത്? എന്തിനാണ് ക്രിസ്തുവിന്റെ പേരില് വന്ന് മത ഭ്രാന്ത് കാണിക്കുന്നത്‌? മറ്റുള്ളവരെ എന്തിനു നരകത്തില്‍ അയക്കുന്നു? തിരുവചന പ്രകാരം യേശുക്രിസ്തുവിന്റെ വചനം അനുസരിച്ച് മാനസാന്തരപ്പെട്ട്, അങ്ങനെ അവിടുത്തെ നാമം മാത്രം ഉപയോഗിച്ച്  ആത്മാവായ ഏക ദൈവത്തോട് പരിശുദ്ധ ആത്മാവില് പ്രാര്‍ഥിക്കണമെന്ന്, അനേകര് ലോകം മുഴുവന് നടന്ന് ബുദ്ധിമുട്ടി പറയുബോള്, എന്തിനാണ് നിങ്ങളില് ചിലര് ക്രിസ്തുവിന്റെ പേരില് വന്ന് മതം ഉണ്ടാക്കി, അത് തിരിച്ചു മറ്റു നാമങ്ങളിലേക്ക് ആക്കുവാന്‍ പരിശ്രമിക്കുന്നത്? ഇത്ര വചന വിരോധം പാടില്ല! ഇതിന് നിങ്ങള് ദൈവത്തോട് കണക്കു പറയേണ്ടി വരില്ലെ?


പ്രതിമകളും  ചിത്രങ്ങളും നിര്‍മ്മിച്ച്‌ അവയെ ഉപയോഗിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുന്നതും അവിടുത്തോട്‌ പ്രാര്‍ഥിക്കുന്നതും ദൈവ വചന വിരുദ്ധം എന്ന സത്യം, മറ്റുള്ളവരോട് ഞങ്ങള് ഇത്ര പ്രയാസപ്പെട്ടു അറിയിക്കുമ്പോള്, ‍ നിങ്ങളില് ചിലര് എന്തിനാണ് യേശുവിന്റെ പേരില് മതം നിര്മ്മിച്ചു കൊണ്ടുവന്ന് ദൈവവചനം വളച്ച്‌  ഒടിച്ചു ഇക്കാര്യങ്ങള്ക്ക് എതിര് പഠിപ്പിക്കുന്നത്? ചിലര്ക്ക് എന്താണ് ദൈവം അയച്ച യേശുവിനോട് ഇത്ര ശത്രുത? യേശുവില് നിത്യം വസിക്കുന്ന യഹോവയെ  നിങ്ങള് എങ്ങനെ ദര്ശിക്കും? നിങ്ങളില് ചിലര് ബൈബിള് തിരിച്ചു പഠിപ്പിച്ചു കര്‍ത്താവിനെയും അവിടുത്തെ എഴുതപ്പെട്ട വചനങ്ങളെയും   തോല്പ്പിക്കുമോ?

വളരെ ലളിതമായി ദൈവത്തോട്‌ എങ്ങനെ പ്രാര്‍ഥിക്കണമെന്നു, ദൈവത്തെ എങ്ങിനെ ആരാധിക്കണം എന്നും, യേശുക്രിസ്തു സത്യ വേദത്തില് തന്റെ വചനത്തിലൂടെ  വ്യക്തമായി ‍ പഠിപ്പിച്ചിരിക്കുമ്പോള്, എന്തിനാണ് ആളുകളെ വെറുതെ കബിളിപ്പിക്കുന്നത്? ഭക്തിയുടെ പേരില്‍ മത കര്മ്മങ്ങള് ഉണ്ടാക്കി എന്തിനു അവരുടെ പണം തട്ടി എടുക്കുന്നു? ദൈവത്തെ ആരാധിപ്പിക്കാനും ദൈവത്തോട് പ്രാര്ഥിപ്പിക്കാനും പ്രതിമകളും ചിത്രങ്ങളും വെച്ച് എന്തിന് മനുഷ്യരെ കബിളിപ്പിക്കുന്നു? എന്തിന് മറ്റു നാമങ്ങള് വിളിച്ചു ദൈവത്തോട് ആപേക്ഷിക്കുന്നു? മറ്റുള്ളവരെ കൊണ്ട് അപേക്ഷിപ്പിക്കുന്നു ?

"ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവര്‍ ആത്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്" (യോഹന്നാന്‍ 4:24)!  "യേശു ജീവദാതാവായ ആത്മാവായിതീര്ന്നു" (1കോറിന്തോസ്15:45).  "ദൈവഭക്തി തിന്മയെ വെറുക്കലാണ്" (സുഭാഷിതങ്ങള്‍8:13). "പിതാവായ ദൈവത്തിന്റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ജെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കം ഏല്കാതെ തന്നെ തന്നെ കാത്തു സുക്ഷിക്കുക" (യാകോബ് 1:27). "ആകാശത്തിന് കീഴിലുള്ള മനുഷ്യര്‍ക്ക്‌ രക്ഷിക്കപ്പെടുവാനായി ഒരു നാമം മാത്രമേ നല്കപെട്ടിട്ടുള്ളൂ" (അപ്പ:പ്ര. 4:12). ഇത് എന്തെ മനസിലാക്കാത്തത് ??

ബൈബിള്‍ (സത്യവേദം) വ്യക്തമായി പറയുന്നു ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ ഒരു മധ്യസ്ഥനേ  ഉള്ളു.  അത്; യഹോവയുടെ ശക്തിയും ജ്ഞാനവുമെന്ന പുത്രനായ ക്രിസ്തു, ക്രിസ്തു മനുഷ്യനായി യേശുവായി  ജനിച്ചു,  മരിച്ചു മരണത്തെ ജയിച്ചു ഉയര്ത്തു  ജീവദാതാവായ ആത്മാവായി തീര്ന്ന, ആദിയും അന്ത്യവുമായ യേശുക്രിസ്തു മാത്രമാണ്! (1തിമോത്തി 2:5), (റോമ 8:34), (റോമ10:13), (യോഹന്നാന്‍14:6), (യോഹന്നാന്‍ 16:23), (1യോഹന്നാന്‍2:1), (1സാമുവേല്‍2:25), (മത്തായി 28:20), (ഹെബ്രയെര് 7:25) etc…etc… ഇതു എന്താ നിങ്ങളുടെ കണ്ണില്‍ കേറാത്തത്? എഴുതപ്പെട്ടിരിക്കുന്ന ദൈവവചനങ്ങളെ എതിര്‍ത്തു പഠിപ്പിച്ചു മറ്റു മനുഷ്യരെ തെറ്റിച്ചാല് മരിക്കുമ്പോള്‍ നിങ്ങള് നരകത്തില്‍ പോകില്ലേ? നിങ്ങളുടെ മതത്തിന്റെ വലിപ്പവും! നിങ്ങളുടെ സമ്പത്തും! നിങ്ങളുടെ അധികാര ശക്തിയും ദൈവം നോക്കുമോ?

യേശുക്രിസ്തു മാത്രമാണ് എന്റെ നാമത്തില് പിതാവായ ദൈവത്തോട് ചോദിക്കുന്നത് എന്തും നല്കാം എന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്!! (യോഹന്നാന് 16:23). പന്നെ; എന്തിനു മറ്റു നാമങ്ങള് ഉപയോഗിക്കുന്നു ?? 

യേശുക്രിസ്തു മാത്രമാണ് തന്റെ അടുത്തു വരുന്ന എല്ലാമനുഷ്യരെയും  ആശ്വസിപ്പിക്കാം എന്ന് അരുളി ചെയ്തിരിക്കുന്നത്! (മത്തായി 11:28). പിന്നെ; എന്തിന് ആശ്വാസം തേടി  മറ്റുള്ളവരുടെ അടുത്ത് പോകുന്നു?? 
  
"നിങ്ങള് എന്നില് വസിക്കുകയും  എന്റെ വാക്കുകള് നിങ്ങളില് നിലനില്ക്കുകയും ചെയ്യുന്നെങ്കില് ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക; നിങ്ങള്ക്ക് ലഭിക്കും" (യോഹന്നാന് 15:7). പിന്നെ, എന്തിന് മറ്റുമനുഷ്യരുടെ വാക്കുകളില് നിലനില്ക്കുന്നു ? 

യേശുക്രിസ്തു മാത്രമാണ് പരിശുദ്ധ ആത്മാവില് ഈ ഭൂമി അവസാനിക്കും വരെ ഭൂമിയിലും മനുഷ്യരോടോത്ത് ഉണ്ടായിരിക്കാം എന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്! (മത്തായി 28:20). "നിങ്ങളുടെ പാപങ്ങള് മായ്ച്ചുകളയാന്  പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്.... ... നിങ്ങള്ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയക്കുകയും ചെയ്യും" (അപ്പ:പ്ര 3:20&26), (യോഹ 14:23). യേശുക്രിസ്തു അരുളിചെയ്തു: "വഴിയും സത്യവും ജീവനും ഞാനാണ്"(യോഹ 14:6). "സത്യത്തിന്റെ (യേശുവിന്റെ) ആത്മാവ് വരുമ്പോള് നിങ്ങളെ സത്യത്തിന്റെ പൂര്ണ്ണതയിലേക്ക് നയിക്കും" (യോഹ 16:13). ഇങ്ങനെ വാഗ്ദാനം കൊടുക്കുവാന് സാധിക്കാതെ മരിച്ചുപോയ മറ്റുള്ളവര്  എങ്ങനെ ഭൂമിയില് ജീവിക്കുന്ന മനുഷ്യരോടൊപ്പം നിത്യം വസിക്കും? എങ്ങനെ മനുഷ്യരുടെ പ്രാര്ഥന  ശ്രവിക്കും ?

യേശു മാത്രമാണ് നിങ്ങള്ക്ക് നിത്യം ജീവിക്കാനുള്ള സ്വര്ഗ്ഗീയ ശരീരം തരാമെന്നും നിങ്ങളെ വീണ്ടും വന്ന് താനായിരിക്കുന്നിടത്ത് കൂടെയാക്കാം എന്നും  വാഗ്ദാനം ചെയ്തത്. (യോഹന്നാന് 14:1-3).


 യഹോവയുടെ അടുത്ത് യേശുവില് കൂടെയല്ലാത്തെ പോകുവാന് ശ്രമിക്കുന്നവരെ, നിങ്ങള് സകല കല്പ്പനകളും യേശുവിനെ പോലെ പാലിച്ചു നിയമം പൂര്ത്തികരിച്ചു സ്വയം നീതീകരിച്ചിട്ടുണ്ടോ? ഇല്ല എങ്കില് നീതിമാനായ ദൈവം നിങ്ങളെ ശിക്ഷിക്കാതെ വിടുമെന്ന് കരുതുന്നുണ്ടോ? ഏതെങ്കിലും ഒരു കല്പ്പന നിങ്ങള് തെറ്റിച്ചാല് എല്ലാ കല്പനകളും നിങ്ങള് തെറ്റിച്ചപോലെ! ഉദാഹരണമായി: കൊല്ലരുത് എന്ന കല്പ്പന തെറ്റിക്കുന്നവന്, ബാക്കി സകല കല്പ്പനകളും പാലിച്ചാലും എല്ലാ കല്പനകളും തെറ്റിച്ചത് പോലെ! അതുപോലെ തന്നെ മറ്റുള്ള ഓരോന്നും!

"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങലുടെ പിതാവേ"   എന്ന് വിളിച്ച് പ്രാര്ഥിക്കാനും യേശു പറഞ്ഞിട്ടുണ്ടല്ലോ എന്ന് നിങ്ങള് പറയുമായിരിക്കും! "ഞാനും പിതാവും ഒന്നാണ്" (യോഹ10:30), "എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു" (യോഹ 14:9).  അപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങലുടെ പിതാവേ എന്ന് വിളിക്കുമ്പോള്‍ ആരെയാണ് വിളിക്കുന്നത്‌?

എഴുതപ്പെട്ടിരിക്കുന്ന ഈ ദൈവവചനങ്ങളെ എതിര്ത്തു പഠിപ്പിക്കുന്ന,   "സാത്താന്റെ സന്താനമേ, സകല നീതിക്കും എതിരായവനെ, ദുഷ്ടതയും വഞ്ചനയും നിറഞ്ഞവനെ, ദൈവത്തിന്റെ നേര്‍വഴികള്‍ ദുഷിപ്പിക്കുന്നതില്‍ നിന്നും വിരമിക്കുകയെല്ലേ?" (അപ്പ:പ്ര 13:10). "ഭോഷന്മാരെ, പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളത് വിശ്വസിക്കാന്‍ കഴിയാത്ത വിതം ഹൃദയം മന്ദീഭവിച്ചവരേ?" (ലൂക്ക 24:25). "സര്‍പ്പങ്ങളെ, അണലി സന്തതികളെ, നരകവിധിയില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും"? (മത്തായി 23:33).
കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ .



Chapter  - 8.  മധ്യസ്ഥപ്രാര്ഥന.
"നിങ്ങള് അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാസമയവും ആത്മാവില് പ്രാര്ഥനാനിരതായിരിക്കുവിന് അവിശ്രാന്തം ഉണര്ന്നിരുന്ന് എല്ലാ വിശുദ്ധര്ക്കും വേണ്ടി പ്രാര്ത്ഥിക്കുവിന്." (എഫേസോസ് 6:18).

ജഡശരീരത്തില് ഭുമിയില്‍ ജീവിക്കുന്ന വിശ്വാസികള്ക്ക്, ഭുമിയില്‍ ജഡശരീരതില് ജീവിക്കുന്ന മറ്റ് മനുഷ്യര്ക്ക് വേണ്ടി ദൈവത്തോട് മദ്യസ്ഥ പ്രാര്ത്ഥന നടത്താന്‍ കഴിയും! എന്നാല്‍, അത്‌മീയ ലോകത്തിലെ മനുഷ്യ ആത്മാക്കള്‍ക്കും ഭുമിയില് ജഡശരീരത്തില്‍ ഇരിക്കുന്ന മനുഷ്യരും തമില്‍ പരസ്പര ബന്തം ഇല്ല. ആത്മീയ ലോകത്തിലെ മനുഷ്യാത്മാക്കള്‍ക്ക് ഭൂമിയിലെ മനുഷ്യരെയോ, ഭുമിയിലെ മനുഷ്യര്‍ക്ക് അത്മീയ ലോകത്തിലെ മനുഷ്യ ആത്മക്കളെയോ, സഹായിക്കാന്‍ സാധിക്കും എന്ന് തിരുവചനം പഠിപ്പിക്കുന്നില്ല!

യേശുക്രിസ്തുവില് വിശ്വസിക്കുന്നവര് അവിടുത്തെ വചനം അഗീകരിക്കണം! ലൂക്ക 16:19 - 31 (പരലോകത്തില്) ആത്മീയ ലോകത്തിലെ മനുഷ്യആത്മാക്കള്ക്ക് ഈ ഭൂമിയില് ജീവിക്കുന്ന മനുഷ്യരുമായി ബന്ധപെടുവാന് സാധ്യമല്ല എന്ന് അവിടുന്ന് പഠിപ്പിച്ചിരിക്കുന്നു! അതിനാല് തന്നെ മനുഷ്യര്ക്ക് ദൈവവുമായി ആല്ലെങ്കില് സ്വര്ഗ്ഗവുമായിയുള്ള ഏക മധ്യസ്ഥന് യേശുക്രിസ്തു(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) തന്നെ. ജീവദാതാവായ പരിശുദ്ധ ആത്മാവായി തീര്ന്ന ആ  യേശുക്രിസ്തു തന്നെ! "എന്തെന്നാല്, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്ക്കും മധ്യസ്ഥനായി ഒരുവനെയുള്ളൂ - മനുഷ്യനായ യേശുക്രിസ്തു." (1 തിമോത്തി 2:5), (റോമ 8:34), (ഹെബ്രായെര് 7:25). (അപ്പ:പ്ര 4:12), etc.. എല്ലാവരുടെയും അപേക്ഷകള് ഒരേ സമയം തന്നെ മനസിലാക്കി പ്രതികരിക്കാന് കഴിവുള്ള ദൈവ
ത്തിന്റെ ശക്തിയും ജ്ഞാനവുമായ യേശുക്രിസ്തു മാത്രമാണ് ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയില് വര്ത്തിക്കുന്ന ഏകശക്തി. "യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്, എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്ക്ക് വരുന്നില്ല" (യോഹന്നാന് 14:6) യേശുക്രിസ്തു(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും)  മാത്രം വഴി, സത്യം, ജീവന് !

"മനുഷ്യന് മനുഷ്യനോട് പാപം ചെയ്താല് ദൈവം അവനുവേണ്ടി മാദ്ധ്യസ്ഥം വഹിക്കും; കര്ത്താവിനോട് പാപം ചെയ്താല് ആര് മാദ്ധ്യസ്ഥം വഹിക്കും?" (1.സാമുവല് 2:25) കര്ത്താവായ യേശുക്രിസ്തുവിന്റെ ഈ ശക്തി പരിശുദ്ധ ആത്മാവാണ്! പരിശുദ്ധ ആത്മാവിന് അതായത് കര്ത്താവിന് എതിരായി പാപം ചെയ്താല് മനുഷ്യന് പിശാചിന്റെ പിടിയില് നിന്ന് മോചിപ്പിക്കാന് ആളില്ലാതെ പെട്ടുപോകുന്നു! യേശുക്രിസ്തു അരുളിചെയ്തു: "വഴിയും സത്യവും ജീവനും ഞാനാണ്" (യോഹന്നാൻ 14:6) "സത്യത്തിന്റെ(യേശുവിന്റെ) ആത്മാവ് വരുമ്പോള് നിങ്ങളെ സത്യത്തിന്റെ പൂര്ണ്ണതയിലേക്ക് നയിക്കും" (യോഹന്നാൻ 16:13).

"എന്തെന്നാല് ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധര്ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നത്" (റോമ 8:27). ഏത് വിഷയത്തിലും ദൈവഹിതം അനുസരിച്ചു വേണം   വിശുദ്ധര് പ്രാര്ധിക്കേണ്ടത്!! ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് (
ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) യേശുക്രിസ്തുവിന്റെ കല്പന പാലിച്ചു ജീവിക്കുന്ന വിശ്വാസികളില് വസിക്കും!! (യോഹന്നാന് 14:23). ഇത്തരം മനുഷ്യരെ കണ്ടെത്തി അവരെ കൊണ്ടു ദൈവത്തോട് അപേക്ഷിപ്പിച്ചാല് പ്രസ്തുത കാര്യത്തിന് ദൈവം മറുപടി തരുന്നു!!

സുവിശേഷപ്രവര്ത്തനത്തില്; അതായത്, അത്മാക്കളെ ദൈവത്തിനു വേണ്ടി പിശാചില് നിന്നും പിടിച്ചെടുക്കുന്ന അത്മീയ യുദ്ധത്തില് ഏര്പ്പെട്ടിരിക്കുന്ന   അത്മ്മീയ പടയാളികള്ക്ക്, വിശുദ്ധ മനുഷ്യരുടെ പ്രാര്ധന അത്യാവശ്യമാണ്! കാരണം, വിശുദ്ധരുടെ പ്രാര്ത്ഥന, പിശാചിന്റെ വലയത്തില് ഇരിക്കുന്ന ഭൗതിക ലോകത്തില്, ദൈവത്തിന് കൂടുതലായി ഇടപെടുന്നതിന് അവസരമേകും! ഓര്മിക്കുക ദൈവത്തിനും പിശാചിനും ഇടയില് മനുഷ്യര്ക്ക് അറിയില്ലാത്ത പ്രപഞ്ചനിയമങ്ങള് ഉണ്ട്! (മത്തായി 8:29). അതിനാല് തന്നെ കര്ത്താവ്, മനുഷ്യരോട് പ്രത്യകിച്ചും പരിശുദ്ധ ആത്മാവ് വസിക്കുന്ന വിശുദ്ധരോട് ഇടവിടാതെ പ്രാര്ധിക്കാന് ആവശ്യപ്പെടുന്നു!

എന്താണ് പ്രാർത്ഥന?

മനുഷ്യന് ജന്മം കൊണ്ടോ; വിശ്വാസത്താല് ചില കര്മങ്ങള് കൊണ്ടോ  ആർജ്ജിച്ചെടുത്ത; തന്നിലുള്ള ദൈവശക്തിയും ജ്ഞാനവും, അതായത് ക്രിസ്തുവുമായി നടത്തുന്ന ആശയ സംവാദത്തെ പ്രാർത്ഥന എന്ന് വിളിക്കാം! ഇത്തരം സംവാദത്തിലൂടെ തന്നിലുള്ള "ക്രിസ്തു", ഓരോ മനുഷ്യർക്കും അവനോ അവളോ ആയിരിക്കുന്ന സാഹചര്യമനുസരിച്ചു; ഓരോ പ്രവൃത്തികളിലും ദൈവനാമം മഹത്വപ്പെടുത്തികൊണ്ട്; കൂടുതൽ തന്നിലെ ദൈവശക്തിയും ജ്ഞാനവും നിറച്ചുകൊണ്ട്  മറ്റുള്ളവർക്ക് കൂടുതൽ  വെളിച്ചമായും ഭൂമിയുടെ ഉപ്പുമായി ഭൂമിയിൽ ജിവിച്ചു, ജഡശരീരത്തിലെ മരണശേഷം ആത്മീയലോകത്തില് കൂടുതൽ പ്രകാശിതമായ സ്വർഗ്ഗീയ  അവസ്ഥയില് ക്രിസ്തുവോടൊപ്പം മനുഷ്യ ആത്മാവിനെ എത്തിച്ചേരുവാന് പ്രാപ്തമാക്കുന്നു!  

"പണ്ടു തന്നെ ശിക്ഷക്കായി നിശ്ചയിക്ക പ്പെട്ടിരിക്കുന്ന  ചില ദുഷ്ടമനുഷ്യര് നിങ്ങള്ക്ക്ഇടയില് കയറികൂടിയിട്ടുണ്ട്. അവര് നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധ ജീവിതത്തിനായി ദുര്:വിനിയോഗി ക്കുകയും നമ്മുടെ ഏക നാഥനും കര്ത്താവുമായ യേശുക്രിസ്തുവിനെ തള്ളി പറയുകയും ചെയ്യുന്നു" (യൂദാസ് 4).  കാര്യം കാണുവാന് വേണ്ടി വരുന്ന മനുഷ്യര്ക്ക് വേണ്ടി വിശുദ്ധര് തങ്ങളിലുള്ള ദൈവകൃപ ഉപയോഗിക്കരുത്! "മരണാര്ഹമായ പാപം ഉണ്ട് അതെപറ്റി പ്രാത്ഥിക്കണമെന്ന് ഞാന് പറയുന്നില്ല" (1.യോഹന്നാന് 5:16).  കര്ത്താവിന്,  അതായത് പരിശുദ്ധ ആത്മാവിന് എതിരായി പ്രവര്ത്തിക്കുന്ന മനുഷ്യര്ക്കുവേണ്ടി 
പ്രാർത്ഥിച്ചിട്ടു വലിയ പ്രയോജനം ഉള്ളതായി തോന്നുന്നില്ല!

ഓര്മ്മിക്കുക: ആത്മീയ ലോകത്തിലെ മനുഷ്യത്മക്കള്‍ ഭൂമിയിലെ മനുഷ്യരുടെ ദു:ഖങ്ങളും ദുരിതങ്ങളും എപ്പോളും 
കണ്ടുകൊണ്ടിരുന്നാല്, ‍അവര്‍ക്ക് യേശു പറഞ്ഞിരിക്കുന്ന സ്വസ്തത പരലോകത്തില്‍ കിട്ടുമോ? അവിടെ എപ്പോഴും വിലാപവും കരച്ചിലും ഉള്ള നരകം പോലെ ആകില്ലേ? അപ്പോള്‍ യേശു ഒരുക്കിയ സ്ഥലവും നരകവും ഒരുപോലെ ആകില്ലേ?? ജഡത്തില്‍ മരിച്ചു ഭുമിയില്‍ നിന്നും മാറ്റപെട്ട ആത്മാക്കള്‍ക്ക്, പല സ്ഥലങ്ങളില്‍ ഇരുന്നു ഒരേസമയം ഹൃദയത്തില്‍ പ്രാര്‍ത്ഥിക്കുന്ന മനുഷ്യരുടെ ഹൃദയ വിചാരങ്ങള്‍ എല്ലാം മനസിലാക്കി അവര്ക്ക് വേണ്ട കാര്യങ്ങള് ചെയ്തു കൊടുക്കുവാന് ‍ അവര്‍ ദൈവമാണോ?

NB: മത്തായി 17:3 ല് മോശയും എലിയായും ഒരു ആശയ വിനിമയവും ശിഷ്യന്മാരുമായി നടത്തില്ല! കാരണം, അത്മീയ ലോകത്തിലെ ആത്മാക്കളും ഭൗതിക ലോകത്തിലെ മനുഷ്യരും തമ്മില് ഒരു ബന്ധവും ഇല്ല!

"ഒരു ദേവന് ഭൂമിയില് നിന്നും കയറിവരുന്നത് കാണുന്നു" (1.സാമുവേല് 28:13) മന്ത്രവാദി സ്ത്രിയുടെ ആഭിചാര സഹായത്താല് സാവുള് കണ്ടത് ഈ ഭൂമിയില് നിന്നും കയറി വന്ന ഒന്നിനെയാണ്, ആത്മീയലോകത്തില്  നിത്യജീവിതം നയിക്കുന്ന ഒരാളെയല്ല! കാരണം, യേശു ക്രിസ്തുവില് വിശ്വസിച്ചു രക്ഷപ്രാപിച്ചു, ഭൂമിയില് നിന്നും മരിച്ചു പോയ വിശുദ്ധര് നിത്യം ജീവിക്കുന്നത് ഈ  ഭൂമിയിലല്ല! 
കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ .



Chapter  - 7. മദ്ധ്യസ്ഥന്. 
പ്രിയ സുഹുര്ത്തുക്കളെ, അതിവിശുദ്ധനും മനുഷ്യര്ക്ക് പ്രാപ്യമായ പ്രകാശത്തില് വസിക്കു ന്നവനുമായ യഹൊവയാം ദൈവത്തിന്,  പാപം ചെയ്തു അശുദ്ധരായ മനുഷ്യരോട് നേരിട്ട് ഇടപെടുന്നതിനും, മനുഷ്യര്ക്കിടയില് വസിക്കുന്ന തിനുo, മനുഷ്യരുടെ പ്രാര്ഥന പുരോഹിതന്മാരും പ്രവചകന്മാരുമാകുന്ന മദ്ധ്യസ്ഥരെ ഒഴിവാക്കി നേരിട്ട് കേള്ക്കുന്നതിനും,  മനുഷ്യരെ നിത്യജീവന് നല്കി അനുഗ്രഹിക്കുന്നതിനുമായി, മനുഷ്യ കരങ്ങളാല് നിര്മ്മിതമല്ലാത്ത ഒരു ദൈവാലയം ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിനെ ഉപയോഗിച്ച് ഭൗതിക ലോകത്തില്  പണിതു! ആ ദൈവാലയമാണ് യേശു!

യേശു പറഞ്ഞു: "നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം അതു പുനരുദ്ധരിക്കും .... .... .... .... എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെ പറ്റിയാണ്" (യോഹന്നാന് 2:19,20)
യേശു ക്രിസ്തുവാകുന്ന ദൈവാലയത്തില് യഹോവയാം ദൈവത്തെ ദര്ശിക്കണം! (യോഹന്നാന് 14:9). യേശുവാകുന്ന ദൈവാലയത്തില് നിന്ന് യഹോവ മനുഷ്യരോട് നേരിട്ട് സംസാരിച്ചു! യേശുഎന്ന ദൈവാലയം സ്വതവേ ഒന്നും ചെയ്തില്ല (യോഹന്നാന് 5:19)! എന്നാല്, യേശുവില് വസിച്ച യഹോവ എല്ലാം പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നു! ദൈവം എല്ലാം അറിയുന്നു! എന്നാല്, ദൈവാലയം എല്ലാo അറിയുന്നില്ല! കുരിശില് ദൈവാലയം തകര്ക്കപ്പെട്ടപ്പോള് ദൈവം ദൈവാലയത്തില് നിന്ന് മറഞ്ഞു (മത്തായി 27:46)! അതുപോലെ തന്നെ യേശുവാകുന്ന ദൈവാലയവും ദൈവത്തോട് പ്രാര്ഥിച്ചിരുന്നു! പിശാച്ച് ആ ദൈവാലയം തകര്ത്തു എങ്കിലും, ദൈവം അത് മൂന്നു ദിവസം കൊണ്ട് പുനരുദ്ധരിച്ചു, വിണ്ടും  അതില് വാസമുറപ്പിച്ചു! ആ ദൈവാലയം മാത്രമാണ് മനുഷ്യര്ക്ക് ഇന്നും, ഇനി എന്നേയ്ക്കും ദൈവത്തെ കാണുവാനും, ദൈവത്തോട് പ്രാര്ഥിക്കു വാനുമായി ദൈവത്തിനും, മനുഷ്യര്ക്കും ഇടയില്സ്വര്ഗ്ഗത്തിലും ഭൂമിയിലും  മദ്ധ്യസ്ഥനായി വര്ത്തിക്കുന്നത്!

സ്വര്ഗ്ഗീയ ജറുസലേമിലും  ദൈവാലയം ഇല്ല! "...  ....സര്വ്വശക്തനും ദൈവവുമായ കര്ത്താവും കുഞ്ഞാടുമാണ്  അതിലെ ദൈവാലയം"(വെളിപാട് 21:22). മനുഷ്യ ആത്മാക്കള് അവിടെയും ദൈവത്തെ മദ്ധ്യസ്ഥനായ  യേശുക്രിസ്തുവാകുന്ന ദൈവാലയത്തില് ദര്ശിക്കുന്നു! അങ്ങനെ, ദൈവം അവരോട്  ഒത്തുവസിക്കുന്നു!

യേശുവാകുന്ന ദൈവാലയത്തില്, ദൈവത്തോട് മനുഷ്യര്ക്ക് നേരിട്ട് പ്രാര്ഥിക്കാനും. പാപമോചനം നേടുവാനും. നിത്യജീവന് കരസ്ഥമാക്കുവാനും സാധിക്കുന്നു! അതിനുവേറെ മദ്ധ്യസ്ഥരുടെ ആവശ്യം ഇല്ല! അങ്ങനെ യേശുക്രിസ്തു എന്ന ദൈവാലയം നിത്യമായി ദൈവത്തിനും മനുഷ്യര്ക്കും ഇടയില് വസിക്കുന്ന മദ്ധ്യവര്ത്തിയായി സ്വര്ഗ്ഗത്തിലും, പരിശുദ്ധ ആത്മാവില് ഈ ഭൂമിയിലും നിലകൊള്ളുന്നു! ദൈവം പരിശുദ്ധ ആത്മാവില് ആ ദൈവാലയത്തിലേയ്ക്ക് ഭൂമിയില് ജീവിക്കുന്ന മനുഷ്യരെ ചേര്ത്തുകൊണ്ടിരിക്കുന്നു! യേശുവിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുത്ത് പോകുന്നില്ല! യേശുക്രിസ്തു (ദൈവത്തിന്റെ ശക്‌തിയും ജ്ഞാനവും) മാത്രം വാതില്! 

യേശുക്രിസ്തു എന്ന മദ്ധ്യസ്ഥനെ കൂടാതെ ദൈവത്തെ സമീപിക്കുന്നവര് സകല നിയമങ്ങളും പൂര്ത്തിയാക്കി സ്വയം ശുദ്ധിയാക്കേണ്ടിയിരിക്കുന്നു! എന്നാല്, പാപം ചെയ്ത് അശുദ്ധരായ മനുഷ്യര്ക്ക് യേശുക്രിസ്തു എന്ന മദ്ധ്യസ്ഥനിലൂടെ ദൈവ സനിധിയില് പ്രവേശനം അനുവദിച്ചിരിക്കുന്നു!  പാപ ബന്ധനത്തില്പ്പെട്ട മനുഷ്യര്ക്ക് യേശുക്രിസ്തു  മാത്രമാണ്  ദൈവത്തിലേയ്ക്കും നിത്യജീവനിലേയ്ക്കും ഉള്ള വഴി!

ബൈബിള്‍ (സത്യവേദം) വ്യക്തമായി പറയുന്നു ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ ഒരു മധ്യസ്ഥനേയുള്ളൂ! അത് ദൈവത്തിന്റെ ഏക ജാതനായ ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ യേശുക്രിസ്തു മാത്രമാണ്! (1 തിമോത്തി 2:5), (റോമ 10:13), (യോഹന്നാന്‍ 14:6), (യോഹന്നാന്‍ 16:23), (1യോഹന്നാന്‍ 2:1), (1സാമുവേല്‍ 2:25), (മത്തായി 28:20), (ഹെബ്രയെര് 7:25) etc… 


ദൈവത്തിനും മനുഷ്യര്ക്കും ഇടയില് ദൈവത്തിന്റെ ഏക ജാതനായ (ശക്തിയും ജ്ഞാനവുമായ)  (1കോറിന്തോസ്  1:24) ക്രിസ്തു, അതായത്; ഉന്നതത്തില് നിന്നും വരുന്ന  അത്യുന്നതന്റെ ശക്തിയായ(ലൂക്ക 1:35) പരിശുദ്ധ ആത്മാവ്; അതായത്  ജീവദാതാവായ ആത്മാവായി തീര്ന്ന യേശുക്രിസ്തു(1കോറിന്തോസ് 15:45) മാത്രമേയുള്ളൂ. ക്രിസ്തുവെന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവും കഴിഞ്ഞാല് പിന്നെ; എതിര് ക്രിസ്തു അതായത് പൈശാചിക ശക്തിയും ജ്ഞാനവുമാണ് മനുഷ്യര്ക്കും ദൈവത്തിനും ഇടയില് നിലകൊള്ളുന്നത്. യേശുക്രിസ്തുവിന്റെ പേരില് രണ്ടോ അതിലധികമോ മനുഷ്യര് ഒത്തുച്ചേരുമ്പോള് അവരുടെ മദ്ധ്യേ ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തു സന്നിഹിതനാകുമ്പോള്, പൈശാചിക നാമത്തില് രണ്ടോ അതിലധികമോ ആളുകള് ഒത്തുചേരുമ്പോള് പൈശാചിക ശക്തിയും ജ്ഞാവുമായ എതിര്ക്രിസ്തുവും സന്നിഹിതനാകുന്നു!

"യേശു മെൽക്കി സെദേക്കിക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ ..." (ഹെബ്രായർ 6:20). ആ പുരോഹിതന് മാത്രമാണ് പാപമോചനവും, നിത്യ ജീവനും, മറ്റ് എല്ലാം അനുഗ്രഹങ്ങളും മനുഷ്യർക്ക്‌ നൽകികൊണ്ട്  ദൈവത്തിനും മനുഷ്യർക്കും ഇടയിൽ നിലകൊള്ളുന്ന   ഏക മധ്യസ്ഥൻ.  

"ഹൃദയ ശുദ്ധിയുള്ളവര് ഭാഗ്യവാന്മാറ്; അവര് ദൈവത്തെ കാണും" (മത്തായി 5:8). അതുകൊണ്ട് പ്രിയ സഹോദരാ / സഹോദരി നിങ്ങള്ക്ക് ദൈവത്തെ കാണണമോ?  നിങ്ങള്ക്ക് ദൈവത്തെ അറിയണമോ? ദൈവത്തില് നിന്നു പാപമോചനവും നിത്യജീവനും നിത്യഐശ്യര്യവും പ്രാപിക്കണമോ? നിങ്ങള് വരുവിന് യേശുക്രിസ്തുവിലേയ്ക്ക് അവിടുത്തെ കല്പ്പന പാലിച്ച്! അവിടുന്ന് നിങ്ങളെ ശുദ്ധിയുള്ളവര് ആക്കിതീര്ത്തു ജീവിക്കുന്ന ദൈവം ആരെന്ന് നിങ്ങള്ക്ക് വെളിപ്പെടുത്തു! അങ്ങനെ നിങ്ങള് ദൈവത്തെ ഏക മദ്ധ്യസ്ഥനായ യേശുക്രിസ്തുവിലൂടെ അറിഞ്ഞു നിത്യജീവന് പ്രാപിക്കുകയും ചെയ്യും!

"ഏക സത്യ ദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്" (യോഹന്നാന് 17:3).
കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ.

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.