This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 51. ദൈവമക്കളെ ജനിപ്പിക്കുന്നതിലെ രഹസ്യം! കളകള്‍(പിശാചിന്റെ മക്കള്)‍ ഉണ്ടാകുന്നത് എങ്ങനെ?എപ്രകാരമാണ് പിശാചിന്റെ മക്കളും(ചെന്നായിക്കള്‍) ദൈവമക്കളും (ഇസ്രയേല്‍ ഭവനത്തിലെ ആടുകള് / ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ട മനുഷ്യര്‍‍) ജന്മമെടുക്കുന്നു എന്ന് നാം മനസിലാക്കിയിരിക്കണം! ജനിപ്പിക്കുന്ന മാതാപിതാക്കള്‍ ഇത് പഠിച്ചു മനസിലാക്കിയില്ലെങ്കില്‍ തലതെറിച്ച മക്കക്ക് ജന്മം കൊടുക്കാന്‍ ഇടവരുകയും, അവര്‍ മൂലം തീരാദു:ഖo അനുഭവിക്കാന്‍ ഇടവരുകയും ചെയ്യും! ജന്മ കൊടുക്കുന്നവര്‍ ശ്രദ്ധിച്ചില്ല എങ്കില്‍ പിശാച്ച് അവരിലൂടെ കളകളെ ലോകത്തില്‍ വിതക്കുന്നു! അവ വളന്നു ജനിപ്പിച്ചവന് പോലും ദോഷം ഉണ്ടാക്കുന്നു!!യേശു പറഞ്ഞു: "എന്റെ സ്വര്ഗീയ പിതാവ് നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതു മാറ്റപെടും" (മത്തായി 15:13). 

രണ്ടുതരം ചെടികള്‍(മനുഷ്യര്) എങ്ങനെ നടപെടുന്നു?

"ദൈവാത്മാവിനാല്‍ നയിക്കപെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്" (റോമ 8:14). അപ്പോള്, പിശാചിന്റെ ആത്മാവിനാല് നയിക്കപ്പെടുന്നവര്  പിശാചിന്റെ പുത്രന്മാര്  തന്നെ! യേശു തന്റെ ശിഷ്യരോട് നിങ്ങളില് ഒരുവന് പിശാചാണ് എന്നും, (യോഹന്നാൻ 6:70) അവന് ജനിക്കാതിരുന്നെങ്കില് അവനു നന്നായിരുന്നു എന്ന് പറഞ്ഞതും ഒര്മിക്കുമെല്ലോ!

എങ്ങനെ ഒരുവന്‍/ ഒരുവള്‍ ദൈവാത്മാവിനാല്‍ നയിക്കപെടുന്നു എന്ന് മനസിലാക്കാം? 

"ആത്മാവിന്റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്." (ഗലാത്തി 5:22). ഇവയെല്ലാം  ഒരുമനുഷ്യനില്‍ ഉണ്ട് എങ്കില്‍ അവനില്‍ ദൈവാത്മാവ് ഉണ്ട്! ഇതിന്റെ വ്യാജ ദാനങ്ങള്‍ പിശാചിന് ഉണ്ടാക്കാം എന്നത് മറക്കരുത്! ഉദാ: മദ്യത്തോട് ഉള്ള സ്നേഹം! തെറ്റായ മറ്റു സ്നേഹ ബന്ധങ്ങള്‍!ഇതുപോലെ ഓരോ ദാനത്തിനും പിശാചു കൃത്രിമ ദാനം ഉണ്ടാക്കാറുണ്ട്!ഇതേക്കുറിച്ച് മറ്റ് അദ്ധ്യായങ്ങളില് നിന്നും വായിക്കുമെല്ലോ.

യാക്കോബ്, "ഇലവിന്റെയും ബദാമിന്റെയും അഴിഞ്ഞിലിന്റെയും പച്ചക്കമ്പുകള് വെട്ടിയെടുത്ത് അവയില് അങ്ങിങ്ങു വെളുപ്പു കാണത്തക്കവിധം തൊലിയുരിഞ്ഞുകളഞ്ഞു. താന് തൊലിയുരിഞ്ഞു മാറ്റിയ കമ്പുകള് ആടുകള് വെള്ളം കുടിക്കുന്ന പാത്തികളില് അവയുടെ മുമ്പില് കുത്തിനിര്ത്തി. വെള്ളം കുടിക്കാന് വരുമ്പോഴാണ് അവ ഇണചേരാറുള്ളത്. ആടുകള് ഈ കമ്പുകളുടെ മുമ്പില് ഇണചേര്ന്നു. അവയ്ക്ക് പൊട്ടും പുള്ളിയും വരെയുമുള്ള കുട്ടികളുണ്ടായി"(ഉല്പത്തി 30:37-39).  

"അവിശ്വാസിയായ ഭര്‍ത്താവ് ഭാര്യമുഘേനയും അവിശ്വാസിനിയായ ഭാര്യ ഭര്‍ത്താവ് മുഘേനയും വിശുദ്ധികരിക്കപെടുന്നു. അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്ധര്‍ ആകുമായിരുന്നു. എന്നാല്‍; ഈ അവസ്ഥയില്‍ അവര്‍ വിശുദ്ധരത്രെ". (1കോറി 7:14). ഈ അവസ്ഥയില്‍ അല്ലാതെ, മക്കളെ ജനിപ്പിച്ചാല്‍ ജന്മം കൊള്ളുന്ന ശിശു അശുദ്ധിയാല്‍ ഉണ്ടായത്!! അതായത്;  ജന്മo കൊടുക്കുന്ന സമയത്ത് ഭാര്യയും ഭര്ത്താവും പിശാചിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന അവസ്ഥയില്‍ എങ്കില്‍,  ജന്മ൦ കൊള്ളുന്ന ശിശു പിശാചിന്റെ പ്രജ (കളകള്)! 

മക്കള്‍ക്ക്‌ ജന്മo കൊടുക്കുന്ന അവസരത്തില്‍ സ്ത്രിയും പുരുഷനും ഒരുപോലെ പിശാചിന്റെ ആത്മാവിനാല്‍ നയിക്കപ്പെട്ടാല്, 
ആ അവസ്ഥയില് ഭാര്യാഭര്തൃ ബന്ധത്തിന്റെ മഹത്വമെടുക്കുന്നത് പിശാചാണ്! അതില് നിന്നും ലഭിക്കുന്ന "ഉല്പന്നത്തിനും" പിശാചിന് അവകാശമുണ്ട്!  ഗര്‍ഭത്തില്‍ രൂപം കൊള്ളുന്ന ശിശുവിനെ നയിക്കുന്നത് മാതാപിതാക്കളില് വസിച്ചിരുന്ന പിശാചിന്റെ ആത്മാവാണ്! അഥവാ; ജന്മമെടുത്ത മനുഷ്യന് പൈശാചിക സന്താനമായ കളയാണ്!  (ജറെമിയ 16:10-12).  മാതാവിന്റെ ഉദരത്തിൽ "ഉരുവായപ്പോള്‍ മുതല്‍ ദുഷ്ടര്‍ വഴിപിഴച്ചിരിക്കുന്നു, ജനനംമുതലേ നുണ പറഞ്ഞ് അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു.  അവര്‍ക്കു സര്‍പ്പത്തിന്റെതുപോലെയുള്ള വിഷമുണ്ട്; ചെവിയടഞ്ഞ അണലിയെപ്പോലെ ബധിരരാണ് അവര്‍." (സങ്കീർത്തനങ്ങൾ 58:3,4). മാതാപിതാക്കള് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്ന സമയത്തു അപകര്ഷത, അരക്ഷിതാവസ്ഥ, മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ഭയം തുടങ്ങിയ തരത്തിലുള്ള ആത്മാവിന്റെ പ്രേരണയിൽ നയിക്കപ്പെട്ടുകൊണ്ട് കുട്ടികൾക്ക് ഉദരത്തിൽ ജന്മം കൊടുത്താൽ, ഭൂമിയിൽ പിറക്കുന്ന കുഞ്ഞിന്റെമേൽ ജന്മം കൊണ്ട് തന്നെ ഇത്തരം ആത്മാക്കൾ അവകാശം പറഞ്ഞു നയിച്ച് തുടങ്ങുകയും, കുട്ടിക്ക് അപകര്ഷത, അരക്ഷിതാവസ്ഥ, മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ഭയം തുടങ്ങിയവയാൽ ജീവിതം ദുസ്സഹമാവുകയും ചെയ്യും! ഇവയുടെ ബന്ധനത്തിൽ നിന്നും ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവിനാല് എങ്ങനെ മോചനം നേടാം എന്ന് മറ്റൊരു അദ്ധ്യായത്തിൽ വായിക്കുക!

പ്രത്യേകം ഓര്മ്മിക്കുക; ദൈവത്തിന്റെ പരിശുദ്ധ ആത്മാവില് സ്വര്ഗ്ഗീയ സുഖത്തില്,  പൂര്ണ്ണ സംതൃപ്തിയില്   ഭാര്യഭര്തൃ ബന്ധം നടക്കുവാനും, ആ ബന്ധത്തിന്റെ മഹത്വമെടുക്കുവാനും, അങ്ങനെ ആ ബന്ധത്തില് ജനിക്കുന്ന കുട്ടികളുടെമേല് അവകാശം എടുക്കുവാനും, അവരെ മാതാവിന്റെ  ഉദരത്തിൽ ഉരുവാകും മുതൽ നയിക്കാനും, ദൈവം അതിയായി ആഗ്രഹിക്കുന്നുണ്ട്!

ദൈവമക്കളെ പിശാചിന്റെ ആത്മാവ് നേരിട്ടും, അല്ലാതെ; മറ്റു മനുഷ്യരിലൂടെ കീഴുപ്പെടുത്തിയും അവരിലൂടെ കളകള്‍ക്ക് ജന്മം കൊടുക്കാം! പിശാചിന്റെ മക്കള്‍ താല്കാലികമായി ദൈവാത്മാവിന് കീഴ്പ്പെട്ടിരിക്കുന്ന സമയത്ത് ബന്ധപ്പെട്ടാല് അവരിലൂടെ ദൈവമക്കളും ജന്മമെടുക്കാം! വിഭിന്ന ആത്മാവിനാല് ഭാര്യാ ഭാര്ത്താക്കന്മാര് നയിക്കപെടുന്ന അവസ്ഥയില്, ശക്തി കൂടിയ ആത്മാവ് ആരിലാണോ വസിക്കുന്നത്, അവരുടെ ആത്മാവിനെ ജന്മം കൊള്ളുന്ന കുട്ടിയിലേക്ക്‌ പകരപ്പെടും! അത്തരം വീടുകളില്‍ മാതാപിതാക്കളും മക്കളും തമ്മിലും, ജന്മം കൊണ്ട് സഹോദരങ്ങള് ആയിരിക്കുന്നവര്‍ തമ്മിലും ‍ കടുത്ത ഭിന്നത ഉണ്ടാക്കുന്നു! കാരണം,‍ ചെന്നയിക്കളും ആടുകളും തമ്മില്‍ സമാധാനം എങ്ങനെ ഉണ്ടാകും?

"ശാരീരികരീധിയില് ജനിച്ചവന് ആത്മാവിന്റെ ശക്തിയാല് ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെയാണ്"(ഗലാത്തിയ 4:29). ദൈവമക്കളെ പൈശാചികമക്കള് ഉപദ്രവിച്ചുകൊണ്ടേയിരിക്കും!

ചില കളകളെ (പിശാചിന്റെ മക്കളെ) നല്ല മരത്തോടു (ദൈവമക്കളോട്) വിവാഹത്തിലൂടെ ദൈവം തന്നെ ഒട്ടിച്ചു ചേര്ത്ത് രക്ഷിക്കാറുമുണ്ട്! "ഒലിവ് മരത്തിന്റെ ശാഖകളില് ചിലതു മുറിച്ചുകളഞ്ഞിട്ടു കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില് നിന്ന് വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില് നീ ആ ശാഖകളെകാള് വലിയവാണെന്ന് അഭിമാനിക്കരുത്" (റോമ11:17,18). പാപങ്ങള്‍ക്ക്‌ ദൈവ ശിക്ഷ വരുന്ന അവസരങ്ങളില്‍ എപ്പോഴും ശിശുക്കളെ (ഗര്‍ഭത്തില്‍ ഉള്ളത്) ഉള്‍പെടെ ഉള്ളവരെ ശിക്ഷിച്ചിരുന്നതായി ബൈബിളില്‍ കാണാം എന്നത് മറക്കരുത്! കള ചെറുതാണെങ്കിലും "കള" കളയല്ലാതാകുന്നില്ല എന്നതും മറക്കരുത്! ചില പാപങ്ങള് തലമുറകളെ തന്നെ പിശാചിന്റെ പിടിയില്പെടുത്തുന്നു!

"പണ്ട് തന്നെ ശിക്ഷക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന  ചില ദുഷ്ടമനുഷ്യര്‍ നിങ്ങള്ക്കിടയില്‍ കയറികൂടിയിട്ടുണ്ട്" (യുദാസ്4).  ജനിക്കും മുന്പേ ശിക്ഷക്കായി വിധികപ്പെട്ടവര്! അത്തരക്കാരെക്കുറിച്ച്  യേശു ക്രിസ്തു ഇങ്ങനെ പറഞ്ഞിരിക്കുന്നു! "അണലി സന്തതികളെ.......(മത്തായി-12:34). "ദുഷ്ട്ടവും അവിശ്വസ്തവുമായ ജനത..(മത്തായി 12:39). 'നിങ്ങള് നിങ്ങളുടെ പിതാവായ പിശാചില് നിന്നുള്ളവര് .." (യോഹന്നാന് 8:44). "ജനിക്കാതിരുന്നെങ്കില് അവനു നന്നായിരുന്നു" (മാര്ക്കോസ് 14:21). നാശം അടയാന് വേണ്ടി മാത്രം ജനിക്കുന്ന ചിലര്!


"ഗര്ഭത്തില്ത്തന്നെ എന്നെ കര്ത്താവ് വിളിച്ചു, അമ്മയുടെ ഉദരത്തില് വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു." (ഏശയ്യാ49:1). "ഞാൻ നിന്നെ ഉദരത്തിൽ രൂപപ്പെടുത്തുന്നതിന് മുമ്പ് ഞാൻ നിന്നെ അറിഞ്ഞു, നീ ജനിക്കുന്നതിനുമുമ്പ് ഞാൻ നിന്നെ വിശുദ്ധീകരിച്ചു; ഞാൻ നിന്നെ ജനതകൾക്ക് പ്രവാചകനായി നിയമിച്ചു".(ജറെമിയ 1:5). "നീ എന്റെ അന്തർഭാഗങ്ങളെ നിർമ്മിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ ചേർത്തു." (സങ്കീർത്തനം 139:13). "അങ്ങയുടെ കൈകളിലേക്കാണ് ഞാൻ പിറന്നു വീണത്. മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ മുതൽ അവിടുന്നാണ് എന്റെ ദൈവം"(സങ്കീർത്തനം 22:10). "കർത്താവരുളിച്ചെയ്യുന്നു: ഞാൻ പ്രസവത്തോളമെത്തിച്ചിട്ടു പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്മം നൽകുന്ന ഞാൻ ഗർഭപാത്രം അടച്ചുകളയുമോ?" (ഏശയ്യാ 66:9).  "മാതാവിന്റെ ഉദരത്തിലായിരിക്കുമ്പോള്  തന്നെ ദൈവം എന്നെ പ്രത്യേകം തിരഞ്ഞെടുത്തു" (ഗലാത്തി 1:15), (റോമ 9:12-16). "തന്റെ  മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്‌ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്‌ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്‌തുവില്‍ തെരഞ്ഞെടുത്തു" (എഫെസ്യർ 1:4). നിക്കും മുന്പേ മനുഷ്യനെ അറിയുന്ന ദൈവം തന്റെ മകനെയും മകളെയും  ഗര്ഭത്തില് ഉരുവാകുമ്പോളേ പേരു ചൊല്ലി വിളിക്കുന്നു; മക്കളായി തിരഞ്ഞെടുക്കുന്നു!

ഭൂമിയില് ജനിച്ച ദൈവമക്കള് (ആടുകള്) നന്മയും തിന്മയും തിരിച്ചറിഞ്ഞു തിന്മചെയ്തു അത്മീയ മരണം വരിച്ചാല്  അവര് വീണ്ടും ദൈവത്തിന്റെ മകനും മകളുമാകുവാന്,  മാനസാന്തരപ്പെട്ടു പശ്ചാത്തപിച്ചു യേശുക്രിസ്തുവിന്റെ  നാമം വിളിച്ചപേക്ഷിച്ചു പാപം മോചനം നേടി, അവിടുത്തെ കല്പനകള് പാലിച്ചു,  അവിടുന്ന് വഴി പരിശുദ്ധ ആത്മാവിനെ കര്സ്ഥമാക്കി,  ആ ആത്മാവിന്റെ പ്രേരണക്കനുസരിച്ച് ജീവിച്ചുകൊണ്ട് വീണ്ടും ദൈവമക്കളായിതീരാം! നിത്യജിവന് പ്രാപിക്കാം! 
 
പിശാചിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന അവസരത്തില് ഗര്‍ഭപാത്രത്തില്‍ ആരും മക്കള്‍ക്ക് ‌ ജന്മം കൊടുക്കരുത്! ഗർഭം വഹിക്കുന്ന സ്ത്രകള് കഴിവതും പൈശാചിക ആത്മാവിൽ വസിക്കുന്ന ആളുകളുടെ സത്കാരങ്ങളും പരദൂഷണം പോലുള്ള സംഭാഷണങ്ങളും സ്നേഹ അഭിവാദനങ്ങളും ഏറ്റുവാങ്ങരുത്! "മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിലെ ശിശു കുതിച്ചുചാടി" (ലൂക്കാ 1:41). അങ്ങനെ തന്നെ പൈശാചിക  മനുഷ്യരിൽ നിന്ന് അശുദ്ധ ആത്മാവും, "അണുബാധ പോലെ" ആത്മാവിൽ ഉദരത്തിലുള്ള ശിശുവിലേക്കും പകരപ്പെടുന്നു! പൈശാചിക ആത്മാവിൽ ഭൂമിയിലേക്ക് ജനിപ്പിക്കുകയുമരുത്!ദൈവമക്കള്‍ കഴിവതും പിശാചിന്റെ മക്കളെ പങ്കാളികളായി   തിരഞ്ഞു എടുക്കരുത്! ഭൂമിയില്‍ ജീവിതം ഒന്നേ ഉള്ളന്നു മനസിലാക്കിയിരിക്കണം!

സ്ത്രികള്‍ ഗര്‍ഭo ഉദരത്തില്‍ വഹിക്കുന്ന സമയത്തും പ്രിത്യേകിച്ചു  പ്രസവസമയത്തും സ്വന്ത ശരീരം പിശാചിന്റെ ശക്തിക്ക് കീഴ്പ്പെട്ട് അവന്റെ ദാനങ്ങള്‍ പുറപ്പെടുവിക്കാതിരിക്കാന് ശ്രമിക്കണം! അബോധ അവസ്ഥയില് ശാസ്ത്രക്രിയയിലൂടെ കുഞ്ഞിനു ഭൂമിയിലേക്ക് ജന്മം കൊടുക്കാന് നിര്ദേശിക്കപെടുന്നവര്, അബോധ അവസ്ഥയിലാകും മുന്പ്; ശരീരവും മനസ്സും ദൈവാത്മാവിനാല് നയികപ്പെടുന്ന അവസ്ഥയിലായിരിക്കണം! ഒരു മനുഷ്യന് ലോകത്തില് പിറക്കുന്നതിന്റെ മഹത്വം ദൈവത്തിനു കൊടുക്കണം. പ്രസവ സമയത്തും സ്വന്ത ശരീരം ദൈവാത്മാവിന്റെ പ്രേരണക്ക് അടിപ്പെട്ടിരിക്കണം! ഉദാ: പ്രസവ വേദനയാല് ശാപവാക്കുകളോ ചീത്തവാക്കുകളോ പുറപ്പെടുവിക്കരുത്!

ജന്മനാ തന്നെ നന്മയും തിന്മയും തിരിച്ചറിയാൻ കഴിവില്ലാതെ ജനിക്കുന്ന മനുഷ്യരുണ്ട്! ഉദാഹരണമായി: ഓട്ടിസം, മന്ദബുദ്ധികൾ, മറ്റു ശാരീരിക ബലഹീനതകള് കൊണ്ട് നന്മയും തിന്മയും തിരിച്ചറിയാനാവാതെ ഭൂമിയിൽ ജീവിച്ചു മരിക്കുന്നവർ! കൂടാതെ;   മാതാവിന്റെ ഉദരത്തിൽ വച്ചും തന്നെ മരിക്കപ്പെടുന്ന ശിശുക്കളും! ഇവരെല്ലാം ഇവർക്ക് ജന്മം കൊടുക്കുന്ന അവസരത്തിൽ  മാതാപിതാക്കളില് നിന്നും പകർന്നു കിട്ടിയ ആത്മാവിൽ അതതിന്റെ വാസ സ്ഥലത്തു മരണശേഷം എത്തുന്നു! അതായത്; നന്മയായ ആത്മാവ് നന്മയിലേക്കും, തിന്മയായ ആത്മാവ് തിന്മയിലേക്കും!  എന്നാല്; പൈശാചിക മാതാപിതാക്കള്, നന്മയും തിന്മയും തിരിച്ചറിയാൻ കഴിവില്ലാത്ത തങ്ങളുടെ  മക്കൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവസരത്തിൽ; മാനസാന്തരപ്പെട്ടു  യേശുവിനെ സ്നേഹിച്ചു "ക്രിസ്തുവിനെ" (ദൈവശക്തിയും ജ്ഞാനവും) കരസ്ഥമാക്കി  നിത്യജീവൻ പ്രാപിക്കുകയും, ആ അവസ്ഥയിൽ  ഈ ഭൂമിയിൽ വച്ച് തങ്ങളുടെ മക്കളെ   സ്നേഹിക്കുകയും ചെയ്‍താൽ, ആ സ്നേഹം വഴി മക്കളിലേയ്ക്ക് അവരിൽ നിന്നും  "ക്രിസ്തു" കടന്നു ചെല്ലുകയും, നന്മയും തിന്മയും തിരിച്ചറിയുവാൻ കഴിവില്ലാത്ത  അവരുടെ മക്കളുടെ ആത്മാവ് നിത്യജീവൻ പ്രാപിക്കുകയും ചെയ്യും! പിന്നെ അവർ മരിച്ചു ഈ ലോകം വിടുമ്പോൾ ആത്മാവിൽ സ്വർഗ്ഗത്തിലേക്ക് മാറ്റപ്പെടുന്നു! 

"നിങ്ങള് ഏതു വീട്ടിലു പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം സമാധാനത്തിന്റെ പുത്രന് അവിടെയുണ്ടെങ്കില് നിങ്ങളുടെ സമാധാനം അവനില് കുടികൊള്ളും. ഇല്ലെങ്കില് അതു നിങ്ങളിലേക്കു  തിരിച്ചുപോരും" (ലൂക്കാ 10:5,6). "സമാധാന പുത്രന്മാര്" ദൈവാത്മാവിന്റെ നിര്മല പ്രേരണയാല് ജനിച്ചു നയിക്കപെടുന്നവര്! "അസമാധാന പുത്രന്മാര്"  പിശാചിന്റെ ആത്മപ്രേരണയാല്  ജനിച്ചു അതിനാല് നയിക്കപെടുന്നവര്!  (ശിഷ്യന്മാർ ആ ഭവനങ്ങളിൽ ചെല്ലുന്നതിനു മുൻപേ അവിടെ  സമാധാനത്തിന്റെ  പുത്രന്മാരായ ചിലർ ജന്മനാ ഉണ്ടായിരുന്നു!). "ദൈവത്തില് നിന്നുള്ളവന് ദൈവത്തിന്റെ വാക്ക് ശ്രവിക്കുന്നു" (യോഹ8:47). "നാം ദൈവത്തില് നിന്നുള്ളവരാണ്" (1 യോഹ 4:6). നാം ശ്രദ്ധിച്ചാൽ നമ്മിലെ ക്രിസ്തു നമുക്ക്  നേർവഴിക്ക് മാർഗ്ഗ നിർദേശം നൽകുന്നതും  പ്രജോതനം നൽകുന്നതും തിരിച്ചറിയാൻ സാധിക്കും!

ഭൂമിയില്‍ ജനിച്ചുപോയ കളകളുടെ(ചെന്നായിക്കളുടെ) ഉള്ളില് വസിച്ചു അവരെ ജന്മനാ നയിക്കുന്ന പൈശാചിക ആത്മാവിനെ; പൂര്ണ്ണമായി മരിപ്പിച്ചു അവരെ വീണ്ടും യേശുവിന്റെ സുവിശേഷത്തിലൂടെ ക്രിസ്തുവില് ജനിപ്പിച്ചു; ദൈവാത്മാവിനാല് നയിക്കപ്പെടുന്ന ദൈവമക്കളാക്കാന്; ദൈവത്തിനു മാത്രമേ കഴിയൂ! പക്ഷെ; അതിന് ഏതെങ്കിലും മനുഷ്യന് വളരെ ആഗ്രഹയോടെ ദൈവസന്നിധിയില് മുട്ടിപ്പായി കഷ്ടത സഹിച്ചു പിടിച്ചു നിന്ന് വിശ്വാസത്തോടെ പ്രാര്ത്ഥിക്കേണ്ടിയിരിക്കുന്നു! കാരണം; ജന്മനാ പൈശാചിക ആത്മാവിനാല് നയികപ്പെടുന്ന പൈശാചിക മക്കള്ക്ക്; ദൈവാത്മാവിനെ പ്രാപിക്കാന് ദൈവഹിതപ്രകാരം ദൈവസന്ധിയില് ചെല്ലാനോ, പ്രാര്ത്ഥിക്കനോ, ദൈവത്തെ വിശ്വസിക്കാനോ സ്വയമേ കഴിവില്ല! മാത്രമല്ല; അവര് ദൈവിക കാര്യങ്ങളോട്പോലും വളരെ എതിര്പ്പ്കാണിക്കുന്നവരും ആയിരിക്കും! ഇനി അഥവാ അവർ വലിയ  ദൈവഭക്തരാണ് എന്ന് ചമഞ്ഞാല് തന്നെ; അവരുടെ ദൈവഭക്തി തെറ്റായ രീതിയിലും; അത് പ്രത്യക്ഷമായി ദൈവത്തെ ആരാധിക്കുന്നു എന്ന് തോന്നിപ്പിക്കുന്നതായാല് പോലും;   പരോക്ഷമായി പൈശാചിക ശക്തിയും ജ്ഞാനവും ശക്തിപ്പെടുത്തുന്നതിനും, പൈശാചിക നാമം മഹത്വപ്പെടുത്തുന്നതിനും ആയിരിക്കും! ഇത് അവർ അറിയാതെ തന്നെ സംഭവിക്കുന്നതുമാണ്! അത്തരക്കാർക്കുവേണ്ടി ദൈവഹിതം ആരാഞ്ഞു മാത്രം പ്രാര്ത്ഥിക്കുക ഉചിതം! 

ദൈവമക്കളും കളകളും എല്ലാ ജാതികളിലും മതങ്ങളിലുമുണ്ട്! എന്നാല്‍, ജന്മം കൊണ്ട ദൈവമക്കള് ഏതെങ്കിലും തരത്തില്‍ നന്മയും തിന്മയും തിരിച്ചു അറിയാന്‍ ഇടയായുകയും, തിന്മ ചെയ്തു നിത്യജീവന് ന്ഷ്ട്ടപെട്ടാല്, അവര് ‍ ഉടന്‍ യേശുക്രിസ്തുവിനെ വിശ്വസിച്ചു മാനസാന്തരപ്പെട്ടു അവിടുത്തെ അഭയം തേടി കല്പന പാലിച്ച് നിത്യജീവന്‍ നിലനിര്‍ത്തുകയും വേണം! ക്രിസ്തുവിലൂടെ അവര്‍ക്ക് അത്മീയമരണത്തെ അതിജീവിക്കാം! ഇത്തരം രോഗികളെ (നഷ്ട്ടപ്പെട്ട ആടുകളെ) തേടി യേശു ക്രിസ്തുഭൂമിയില്‍ അവതരിച്ചു!
"ഇസ്രായില്‍ ഭവനത്തിലെ നഷ്ട്ടപ്പെട്ട ആടുകളുടെ അടുത്തെക്ക് മാത്രമാണു ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്" (മത്തായി 15:24). ആടുകള് ഇടയന്റെ സ്വരം ശ്രവിക്കും! യേശുക്രിസ്തു വന്നില്ലായിരുന്നുവെങ്കില്,  നന്മയും തിന്മയും തിരിച്ചറിഞ്ഞു പൈശാചിന്റെ പ്രേരണയാല്  തിന്മപ്രവര്ത്തിച്ചു പിശാചിന് പിടിയിലായിപോയ ആടുകള് (ദൈവാത്മാവിനാല് ജനിച്ചവര് / തിരഞ്ഞെടുക്കപ്പെട്ടവര് / ഇസ്രയേല്ക്കാര്) വിധിയില്പ്പെടുകയും പിശാചു അവരുടെ ആത്മാവിനെ ദൈവത്തോട് വാദിച്ചു നരകത്തില്‍ പിടിച്ചെടുക്കുകയും, അങ്ങനെ അപ്പനെ (ദൈവത്തെ) കിട്ടിയില്ല എങ്കിലും, ദൈവമക്കളെ പിടിക്കുകയും ചെയ്യുമായിരുന്നു! 

കുട്ടികളുടെ മുൻപിൽ ഒരിക്കലും മാതാപിതാക്കള് പരസ്പരം സ്നേഹ രഹിതരായി കാണപ്പെടെരുത്! കുട്ടികളുടെ മുൻപിൽ കലഹിക്കുന്ന മാതാപിതാക്കള് കുട്ടികളിലെ ദൈവശക്തിയും ജ്ഞാനവും ഇല്ലാതാക്കുകയും; പകരം പൈശാചിക ശക്തിയും ജ്ഞാനവും അവരിൽ  ജനിപ്പിക്കുകയും ചെയ്യും! 

ലോകമാകുന്ന വയലില് പിശാചും ദൈവവും വിതച്ചു കൊയ്തുകൊണ്ടേ ഇരിക്കുന്നു! തന്റെ മക്കള്‍ നഷ്ട്ടപെടുമെല്ലോ എന്ന് കരുതി ദൈവം കളകളെയും വളരാന്‍ അനുവദിക്കുന്നു! മാതാപിതാക്കള്‍ കളകള്‍ എങ്കിലും ദൈവമക്കള്‍ ആകുന്ന അവരുടെ മക്കള്‍ കളകളെ ആശ്രയിച്ചാണ് ലോകത്തില്‍ ജീവിക്കുന്നത്! അതുപോലെ പല ദൈവമക്കളും പിശാചിന്റെ മക്കളെ ഈ ലോക ജീവിത്തില്‍ ആശ്രയിക്കുന്നു! അങ്ങനെ പിശാചിന്റെ മക്കളും ലോകത്തില്‍ തഴച്ചു വളരുന്നു! ".....വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ? അവൻ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും."  (മത്തായി 13:28,29).


കളകളുടെ  അനുപാതം നല്ല വിളകളെക്കാള് ലോകത്തില് കൂടി വന്നു കൊണ്ടേയിരിക്കുന്നു! നല്ല വികള്ക്ക് ഞെരുക്കവും കൂടിവരുന്നു! കളകളുടെ അനുപാതം വളരെ കൂടി ലോകം കളകള്കൊണ്ട് നിറയാറാകുമ്പോള്, അതായത്; ദൈവത്തിന് ആത്മാക്കളെ(ദൈവമക്കളെ) വളരെ കുറച്ചുമാത്രം ദൈവത്തിനു കിട്ടുന്ന അവസ്ഥയിലെത്തുമ്പോള്! ദൈവം ലോകമാകുന്ന വയല് ചുടും! അപ്പോള് ലോകവും അതിലെ  സമസ്തവും നശിക്കും!

"ചെവിയുള്ളവന്‍ കേള്‍ക്കട്ടെ" (മത്തായി 13:43).

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.