This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 70. "ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല"(ലൂക്ക1:37). ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ദൈവത്തിന്റെ മകന് "ക്രിസ്തു", മനുഷ്യപുത്രനായി യേശുവായി അവതരിച്ചു!!


ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ, ദൈവത്തിന്റെമകന്, "ക്രിസ്തു" മനുഷ്യപുത്രനായി "യേശുക്രിസ്തു"വായി ഭൗതിക ലോകത്തില് അവതരിച്ചു!! മനുഷ്യനായി അവതരിക്കാന് പോകുന്ന ക്രിസ്തു(ദൈവത്തിന്റെമകന്) നെകുറിച്ചു, പഴയ നിയമ തിരുവെഴുത്തുകളിലെ ചില പ്രവചനങ്ങളും, യേശുവില് അവയുടെ നിറവേറലുകളും ഈ അദ്യായത്തില് കൊടുത്തിരിക്കുന്നു!

"മോശയുടെനിയമത്തിലും പ്രവാചക പുസ്ഥകങ്ങളിലും സങ്കീര്ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്ത്തിയാകേണ്ടിയിരിക്കുന്നു" (ലൂക്ക24:44),(ലൂക്കാ 24:27, 18:31), (മത്തായി 1:22,26:54,56), (യോഹ 19:24).


(1) ക്രിസ്തു(ദൈവത്തിന്റെ മകന്) തന്നില് നിന്നും ജനിച്ചു എന്ന് യഹോവ പ്രക്ക്യാപിച്ചു (സങ്കീര്ത്തനം2:7) ആ പുത്രന് തന്നെ മനുഷ്യനായി അവതരിച്ച യേശുവെന്ന് യഹോവ വീണ്ടും പ്രഖ്യാപിച്ചു. (മത്തായി2:15, 3:17, 17:5), (മര്ക്കോസ് 1:11,9:7), (ലൂക്കാ 3:22,9:35,20:13),  (യോഹ 1:14), (2 പത്രോസ് 1:17), (etc... 

(2) ക്രിസ്തു(ദൈവത്തിന്റെ മകന്) കന്യകയില് ജനിക്കും. (ഏശയ്യ: 7:14) യേശുവഴിപൂര്ത്തികരണം  (മത്തായി 1:18 -25).

(3) തിരഞ്ഞെടുക്കപെട്ടവരെ(ഇസ്രായേല്ക്കാരെ) ഭരിക്കേണ്ട ക്രിസ്തു(ദൈവത്തിന്റെ മകന്) ബേത് ലെഹേമില് ജനിക്കും (മിക്ക5:2) യേശുവഴിപൂര്ത്തികരണം (മത്തായി 2:1, ലൂക്ക2:4-6).

(4) എല്ലാ ജനതകളെയും അനുഗ്രഹിക്കുവാനായി ക്രിസ്തു(ദൈവത്തിന്റെ മകന്) അബ്രാഹത്തിന്റെ വംശപരമ്പരയില് (വിശ്വാസികളുടെ പിതാവിന്റെ വിശ്വസിക്കുന്നവരുടെ   പരമ്പരയില്) മനുഷ്യനായി ജനിക്കും (ഉല്പത്തി 12:3, 22:18) യേശുവഴിപൂര്ത്തികരണം  (മത്തായി 1:1), (റോമാ 9:5).

(5) ദാവീദുരാജാവിന്റെ വംശത്തില് ക്രിസ്തു(ദൈവത്തിന്റെ മകന്) ജനിക്കും (ഏശയ്യാ 9:6,7). യേശുവഴിപൂര്ത്തികരണം (മത്തായി 1:1)(മത്തായി 1:6-7).

(6)  ക്രിസ്തു(ദൈവത്തിന്റെ മകന്) ഭൂമില് അവതരിക്കുന്നതിനോട് അനുബന്ധിച്ചു കുട്ടികളുടെ കൂട്ടകൊലപാതകം നടക്കും! (ജറെമിയ 31:15)യേശുവഴിപൂര്ത്തികരണം (മത്തായി 2:16). 

(7) സ്വര്ഗ്ഗത്തില്  നിന്നും വന്ന ക്രിസ്തു(ദൈവത്തിന്റെ മകന്) മനുഷ്യനായി അവതരിച്ചു തന്റെ അധികാരത്തിലുള്ള ആത്മീയ ദൈവരാജ്യം ഭൂമിയില് സ്ഥാപിക്കും (ദാനിയേല് 2:44), (സങ്കീര്ത്തനം45:6,7). യേശുവഴി പൂര്ത്തികരണം  (ലൂക്ക 1:32,33), (ഹെബ്രായര് 1:8).

(8) മനുഷ്യനായി അവതരിച്ച  ക്രിസ്തുവിനെയും (ദൈവത്തിന്റെ മകനെയും)  ദൈവം ഈജിപ്ത്തില്നിന്നും വിളിച്ചുകൊണ്ടുവന്നു (ഹോസിയ 11:1).  യേശുവഴി പൂര്ത്തികരണം (മത്തായി 2:21).

(9) ലോക രക്ഷകനെ (ക്രിസ്തു/ദൈവത്തിന്റെ മകന്) പ്രസവിക്കാന് ഉപയോഗിച്ച കന്ന്യകയ്ക്ക് ജനിക്കുന്ന മറ്റു മക്കള്, രക്ഷകനെ അന്ന്യനെ പോലെ കരുതും (സങ്കീര്ത്തനം 69:8). യേശുവഴി പൂര്ത്തികരണം (യോഹന്നാന്7:5), (മത്തായി 13:55-57),(മര്ക്കോസ് 6:3).

(10) ക്രിസ്തു(ദൈവത്തിന്റെ മകന്)  മനുഷ്യനായി പരസ്യ പ്രവര്ത്തനം തുടങ്ങും  മുന്പേ, അവിടുത്തേക്ക്‌ വഴിയൊരുക്കുവാനായി  ഒരു മനുഷ്യന് ഏലിയായുടെ ആത്മചൈതന്യത്തോടെ  വരും  (ഏശയ്യാ 40:3), (മലാക്കി 4:5)കര്ത്താവായ യേശുക്രിസ്തുവിനു മുന്പേ വന്ന    സ്നാപക യോഹന്നാനിലൂടെ  പൂര്ത്തികരണം (ലൂക്ക 3:4),(മത്തായി 3:3), (മത്തായി 11:14)

(11) ഭൂരിപക്ഷം ആളുകള് രക്ഷകനായി വരുന്ന ദൈവപുത്രനില് (ക്രിസ്തുവില്)  വിശ്വസിച്ചില്ല (ഏശയ്യ 53:1). യേശുവഴിപൂര്ത്തികരണം (യോഹന്നാന് 12:37,38).

(12) മനുഷ്യനായി അവതരിക്കുന്ന ക്രിസ്തു(ദൈവത്തിന്റെ മകന്)  പ്രവാചകരെ പോലെ പ്രവചനങ്ങളും നടത്തും (നിയമാവര്ത്തനം 18:15)  കര്ത്താവായ യേശുവിലൂടെ  പൂര്ത്തികരണം (അപ്പ:പ്ര 3:22).

(13) ക്രിസ്തു(ദൈവത്തിന്റെ മകന്) ജറുസലേം ദൈവാലയത്തെകുറിച്ച് തീക്ഷണതയുള്ളവനായിരിക്കും (സങ്കീര്ത്തനം 69:9). യേശുവഴിപൂര്ത്തികരണം  (യോഹന്നാന് 2: 13-17).

(14) മനുഷ്യനായി അവതരിക്കുന്ന ക്രിസ്തു(ദൈവത്തിന്റെ മകന്) പൈശാചിക മനുഷ്യരെ മറച്ചുകൊണ്ട്  ഉപമകളിലൂടെ ദൈവിക സത്യങ്ങള്  വിളിക്കപ്പെട്ടവരെ  പഠിപ്പിക്കും (ഏശയ്യാ 6:9,10), (സങ്കീര്ത്തനം 78:2). കര്ത്താവായ യേശുവിലൂടെ  പൂര്ത്തികരണം (മത്തായി 13:10 -15, 34, 35).

(15) ക്രിസ്തു (ദൈവത്തിന്റെ മകന്) കഴുതപ്പുറത്ത് വിനയാന്വിതനായി എഴുന്നെള്ളും (സഖറിയ 9:9). യേശുവഴി പൂര്ത്തികരണം (മത്തായി 21:1-9).

(16) മനുഷ്യനായി അവതരിക്കുന്ന ക്രിസ്തു(ദൈവത്തിന്റെ മകന്) രാജാവിനെപ്പോലെ കണക്കാക്കപ്പെടും (സഖറിയാ  2:6), (സങ്കീര്ത്തനം 2:6). യേശുവഴി പൂര്ത്തികരണം (മത്തായി 2:2, 27:37), (മര്ക്കോസ് 11:7 -11).

(17) മനുഷ്യനായി അവതരിക്കുന്ന ക്രിസ്തുവിനെ (ദൈവത്തിന്റെ മകനെ) കൈക്കുഞ്ഞുങ്ങള് പോലും സ്തുതിക്കും (സങ്കീര്ത്തനം 8:2)   യേശുവഴി പൂര്ത്തികരണം (മത്തായി 21 :16).

(18) ക്രിസ്തുവിനെ(ദൈവത്തിന്റെ മകനെ ഉറ്റസ്നേഹിതരില് ഒരുവന് ശത്രുക്കള്ക്ക് ഒറ്റികൊടുക്കും (സങ്കീര്ത്തനം 41:9). യേശുവഴിപൂര്ത്തികരണം (യോഹന്നാന് 13:18-30 ). 

(19) പൈശാചിക ബാധയുള്ള മനുഷ്യര് ക്രിസ്തുവിന്റെ (ദൈവത്തിന്റെ മകന്റെ)  മൂല്ല്യം മുപ്പത് വെള്ളിക്കാശ് എന്ന് കണക്കുകൂട്ടും (സഖറിയ11:12-14). യേശുവഴി പൂര്ത്തികരണം  (മത്തായി 26:14-16).

(20) ക്രിസ്തു (ദൈവത്തിന്റെ മകന്)   തന്നെ കൊലപ്പെടുത്താന് തനിക്കെതിരെ അന്ന്യായമായി കുറ്റം ആരോപിക്കുന്നവരുടെ മുന്പില് മിണ്ടാതെ നില്ക്കും (ഏശയ്യാ 53:7). യേശുവഴിപൂര്ത്തികരണം (മത്തായി 27:11-14).

(21) ക്രിസ്തുവിന്റെ (ദൈവത്തിന്റെ മകന്റെ) വസ്ത്രങ്ങള് സ്വന്തമാക്കാന് നറുക്കിടും (സങ്കീര്ത്തനം22:18). യേശുവഴി പൂര്ത്തികരണം (മത്തായി 27:35).

(22) ക്രിസ്തു (ദൈവത്തിന്റെ മകന്) ദുഷ്കര്മ്മികളോടോപ്പം എണ്ണപ്പെടും (ഏശയ്യാ 53:12). യേശുവഴി പൂര്ത്തികരണം (മത്തായി 27:17&38), (മര്ക്കോസ് 15:27), (ലൂക്ക 23:33), (യോഹന്നാന് 18:39, 19:18).

(23)  ക്രിസ്തു(ദൈവത്തിന്റെ മകന്) തടിയില് തൂക്കപ്പെട്ട്,  നിസഹായ അവസ്ഥയില് നിന്ദിക്കപ്പെടും  (സങ്കീര്ത്തനം 22:7,8). യേശുവഴി പൂര്ത്തികരണം (മത്തായി27:39-43), (ഗലാത്തിയ 3:13).

(24) 
മനുഷ്യനായി അവതരിക്കുന്ന ക്രിസ്തു (ദൈവത്തിന്റെ മകന്) നിസ്സഹായ അവസ്ഥയില് ആയിരിക്കുമ്പോള് പിശാചിനാല് പരീക്ഷിക്കപ്പെടുവാനായി പിതാവായ ദൈവം കുറച്ചു സമയത്തേക്ക്  ഉപേക്ഷിക്കും (സങ്കീര്ത്തനം 8:2)   യേശുവഴി പൂര്ത്തികരണം (മത്തായി 27:46).

(25) മനുഷ്യനായി അവതരിക്കുന്ന ക്രിസ്തു (ദൈവത്തിന്റെ മകന്) കുത്തി മുറിവേല്പ്പിക്കപ്പെടും  (സഖറിയാ 12:10)   യേശുവഴി പൂര്ത്തികരണം (യോഹ 19:34).

(26) പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെടുമ്പോഴും ക്രിസ്തുവിന്റെ (ദൈവത്തിന്റെ മകന്റെ)  അസ്ഥികളില് ഒന്നുപോലും ഒടിക്കപ്പെടില്ല (സങ്കീര്ത്തനം 34:20). യേശുവഴി പൂര്ത്തികരണം(യോഹന്നാന് 19:33-36).

(27) നിഷ്കളങ്കനായ ക്രിസ്തുവിന്റെ (ദൈവത്തിന്റെ മകന്റെ)   സ്വയം ബലിഅര്പ്പണം (യേശുവില് വിശ്വസിക്കുന്ന)    കളങ്കമുള്ള ലോകമനുഷ്യരുടെ പാപങ്ങള്ക്ക് പരിഹാരം (ഏശയ്യ 53:5-12). യേശു വഴി പൂര്ത്തികരണം (റോമ 5:6-8).

(28) ക്രിസ്തുവിനെ (ദൈവത്തിന്റെ മകനെ)  സമ്പന്നമാരെ സംസ്കരിക്കുന്നിടത് സംസ്കരിക്കും (ഏശയ്യ 53:9). യേശുവഴി പൂര്ത്തികരണം (മത്തായി 27:57 -60).

(29) ക്രിസ്തുവിന്റെ (ദൈവത്തിന്റെ മകന്റെ)   മൃതദേഹം അഴുകുന്നതിന് മുന്പേ ഉയര്പ്പിക്കപ്പെടും (സങ്കീര്ത്തനം16:10,49:15). യേശുവഴി പൂര്ത്തികരണം(മത്തായി 28:5-7), (മര്ക്കോസ് 16:1-7), (ലൂക്ക24:5-7), (യോഹന്നാന് 20: 11-16 ), (അപ്പ :പ്ര 2: 24 - 27).

(30) "മരണത്തെ" (പാപത്തെ / പിശാചിനെ) ജയിച്ച ക്രിസ്തുവിന്റെ (ദൈവത്തിന്റെ മകന്റെ) രൂപാന്തരപ്പെട്ട മനുഷ്യശരീരം, ദൈവത്തിന്റെ വലതു ഭാഗത്തേക്ക് ഉയര്ത്തപ്പെടും (സങ്കീര്ത്തനം 24:7, 68:18, 110:1). യേശുവഴി പൂര്ത്തികരണം. (മര്ക്കോസ് 16:19), (മത്തായി 22:44),  (അപ്പ:പ്ര.7:56).

ലോക രക്ഷകനായി അവതരിച്ച യഹോവയുടെ ശക്തിയും ജ്ഞാനവുമായ  യേശുക്രിസ്തു, രൂപാന്തരപ്പെട്ട ശരീരത്തില് സൂര്യനെ വെല്ലുന്ന പ്രഭയില്; ഭൂമിയെ വിധിക്കാന് രാജാവായി വാനമേഘങ്ങളില് വീണ്ടും വരും. യേശുവില്  വിശ്വസിച്ച മനുഷ്യരും യേശുവിനെ പോലെ രൂപാന്തരപ്പെടും!! (സങ്കീര്ത്തനം 2:6-9, 22:27-31. 89:19:29,110.), (ഏശയ്യാ24:21-23), (ജറെമിയ 23:5),(എസെക്കിയേല് 20:33 -38), (ദാനിയേല് 7:13,14/ 12 :1-3), (ഹഗ്ഗായി2:20-23), (അപ്പ:പ്ര1:11), etc... അനേകം തവണ തിരുവചനങ്ങളില് എഴുതപ്പെട്ടിരിക്കുന്നു.

"അതെ, ഞാന് വേഗം വരുന്നു. ആമേന്, കര്ത്താവായ യേശുവേ, വരേണമേ!" (വെളിപാട് 22:20).

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.