This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter -27. യേശുവിന്റെ അമ്മ വിശുദ്ധ മറിയം ദൈവത്തിന്റെ അമ്മയോ ?





"എന്റെ കര്ത്താവിന്റെ  അമ്മ  എന്റെ   അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്"(ലൂക്കാ 1:43).  പരിശുദ്ധ ആത്മാവില് എലിസബത്ത് പറഞ്ഞ ഇക്കാര്യം സത്യമാണ്! കാരണം, പരിശുദ്ധ ആത്മാവ് കള്ളം പറയില്ല! അപ്പോള്, വിശുദ്ധ മറിയം എന്ന ഭാഗ്യവതി കര്ത്താവായ ദൈവത്തിന്റെ അമ്മയോ? കാരണം, കര്ത്താവ് ഒന്നേയുള്ളൂ ആ കര്ത്താവ് ദൈവമാണ്! അപ്പോള് വിശുദ്ധ മറിയം ദൈവത്തെക്കാള് വലിയ മഹതിയോ? കാരണം, ദൈവത്തിന് ഒരു അമ്മയുണ്ട് എങ്കില് ആ അമ്മതന്നെ വലുത്! ഇത് എങ്ങനെ ശരിയാകും? അനേക മനുഷ്യര് ഉത്തരം ഇല്ലാതെ അലയുന്ന ഈ ചോദ്യം നമുക്ക് ഒന്ന് തിരുലിഘിതം വച്ചു പരിശോധിക്കാം.

"കര്ത്താവ് എന്റെ കര്ത്താവിനോടരുള്ചെയ്തു: ഞാന് നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്ക്കു കീഴിലാക്കുവോളം നീ എന്റെ വലതു ഭാഗത്ത്‌ ഉപവിഷ്ടനാകുക" (മത്തായി 22:44). ഈ വചനം എന്തെന്ന് മനസിലാക്കി കഴിഞ്ഞാല് നമുക്ക് ഈ ചോദ്യങ്ങള്ക്ക് ഉള്ള ഉത്തരം കിട്ടികഴിഞ്ഞു! കര്ത്താവും ദൈവവും ഒന്നേ ഉള്ളു എന്ന് ഞാന് വീണ്ടും ആവര്ത്തിക്കുന്നു!

എങ്കിലും, ഈ വചനത്തില് നമുക്ക് രണ്ടു കര്ത്താക്കാന്മാരെ കാണാം .

1ശക്തിയും ജ്ഞാനവുമായ കർതൃത്വം നടത്തുന്ന പുത്രനായ "ക്രിസ്തുവുള്ള" ആദിയും അന്ത്യവും ഇല്ലാത്ത  സകലത്തിന്റെയും ദൈവമായ "യഹോവ"!

2ദൈവത്തില് നിന്നും വന്ന്‌, ആത്മീയമായി ശത്രുക്കളോട് ഏറ്റുമുട്ടി വിജയിച്ചു തിരികെപോയി, ദൈവമായ ആദ്യത്തെ കര്ത്താവിന്റെ വലം ഭാഗത്ത് ഉപവിഷ്ടനായ രണ്ടാമത്തെ കര്ത്താവ് "ക്രിസ്തു"(ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമെന്ന പുത്രന്)!

മേല്പ്പറഞ്ഞ രണ്ടു കര്ത്താക്കന്മാരില് ഏത് കര്ത്താവിന്റെ അമ്മയാണ്‌  യേശുവിന്റെ അമ്മയായ വിശുദ്ധ മറിയം? 

 രണ്ടാമത്തെ കര്ത്താവിന്റെ തന്നെ! കാരണം, രണ്ടാമത്തെ കര്ത്താവാണ് ആദ്യത്തെ കര്ത്താവിന്റെ വലം ഭാഗത്തോളം മഹത്വപ്പെട്ടു ഉയര്ന്നത് എന്ന് തിരുവചനത്തിലൂടെ മനസിലാക്കാം. മനുഷ്യശരീരമെടുത്ത രണ്ടാമത്തെ കര്ത്താവ് എപ്പോഴാണ് മഹത്വപ്പെട്ട ശക്തിയായി ദൈവത്തിന്റെ വലതു ഭാഗത്തോളം, ദൈവത്തോട് ഒന്നായി, ജീവദാതാവായ പരിശുദ്ധ ആത്മാവായി ദൈവമായി ഉയര്ന്നത്? ഓര്മ്മിക്കുക: "ദൈവം ആത്മാവാണ്"(യോഹ 4:24).

"നീ എന്നെ തടഞ്ഞുനിരത്താതിരിക്കുക. എന്തെന്നാല്, ഞാന് പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്തു ചെന്ന് അവരോട് ഞാന് എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക" (യോഹന്നാന് 20:17). ഇതില് നിന്നും രണ്ടാം കര്ത്താവ് ദൈവമായ ആദ്യകര്ത്താവിന്റെ ഒപ്പം ഒന്നാകാന് ആരോഹണം ചെയ്തു എന്ന് കാണാം. 

അപ്പോള് അതുവരെ രണ്ടാമത്തെ കര്ത്താവ് കേവലം മനുഷ്യനോ? 

രണ്ടാമത്തെ കര്ത്താവ് ഭൂമിയില് ശരീരത്തില് ജീവിച്ചപ്പോള് ആത്മാവിലും  ശക്തിയിലും ജ്ഞാനത്തിലും ക്രിസ്തുവും(ദൈവപുത്രനും). മനുഷ്യശരീരത്തില് കേവലം മനുഷ്യപുത്രനും (ദൈവാലയവും)മായിരുന്നു. "ശരീരത്തില് മനുഷ്യരെ പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില് ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണ് മരിച്ചവരോട് പോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്" (1പത്രോസ് 4:6)! യേശു പറഞ്ഞു: "നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം അതു പുനരുദ്ധരിക്കും .... .... .... .... എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെ പറ്റിയാണ് (യോഹ2:19,20).
 
രണ്ടാമത്തെ കര്ത്താവ് ഭൂമിയില് ശരീരത്തില് ജീവിച്ചിരുന്നപ്പോള് മനുഷ്യനും ആയിരുന്നു!! കാരണം, അവിടുന്നു കന്യകയില് നിന്ന് ജനിച്ചു.... ദൈവാലയമായിരുന്ന അവിടുന്ന്,  തന്നില് വസിച്ചിരുന്ന ദൈവത്തോട് ഇടവിടാതെ എകാഗ്രമായി പ്രാര്ഥിച്ചിരുന്നു.... അവിടുന്ന് ഭക്ഷണം കഴിച്ചു ജീവിച്ചു.... വിഷമം വന്നപോല് കരഞ്ഞു.... ശരീരത്തില് ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള് മരണപ്പെട്ടു! ഈ കാലഘട്ടത്തില് അവിടുന്നാകുന്ന ദൈവാലയത്തില് ആത്മാവായി വസിച്ചിരുന്ന പിതാവായ ദൈവത്തിനാല് (കര്ത്താവിനാല്) അനേകം അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്ത്തിച്ചു!

രണ്ടാമത്തെ കര്ത്താവ് മനുഷ്യര്ക്കുവേണ്ടി മരണത്തെയും പിശാചിനെയും ജയിച്ച്,   ഉയര്ത്ത്  മഹത്വപ്പെട്ട ശക്തിയായി,   ആത്മാവില് ജഡശരീരം തേജസ്വല്കരിച്ച് ആദ്യകര്ത്താവായ ദൈവത്തിന്റെ ശക്തിയും  ജ്ഞാനവുമെന്ന ക്രിസ്തുവായി ജീവദാദാവായ ആത്മാവായി തിരികെ  മാറി സകലത്തിന്റെയും കര്ത്താവായ യഹോവയായ ദൈവത്തിന്റെ വലതുഭാഗത്തിരുന്ന് തന്റെ ശക്തിയെയും ജ്ഞാനത്തെയും മാനസാന്തരപ്പെട്ട മനുഷ്യരിലേക്കയച്ചു കൊടുത്തു നിത്യജീവന് കൊടുക്കുന്നു!

മറ്റൊരു തരത്തില് എഴുതുകയാണ് എങ്കില് ഇങ്ങനെ എഴുതാം. ക്രിസ്തു, ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ് (1കോറി 1:24). ആ കര്ത്താവായ ക്രിസ്തുവാണ്  മനുഷ്യനായി അവതരിച്ച    യേശുക്രിസ്തു! അതായത്, ആദിയില് തന്നെ ദൈവത്തോടൊപ്പം ഉണ്ടായിരുന്ന ദൈവത്തില് നിന്നും ജനിച്ച, ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുതന്നെ, ജീവദാതാവായ പരിശുദ്ധ ആത്മാവായി തീര്ന്ന, രണ്ടാമത്തെ  കര്ത്താവായ യേശുക്രിസ്തു! ആ ക്രിസ്തു മനുഷ്യന്റെ  മകനല്ല! (സകലത്തിന്റെയും കര്ത്താവായ യഹോവയില് നിന്നും ക്രിസ്തു ഉരുത്തിരിയപ്പെട്ടത് കൊണ്ട് ദൈവത്തിന്റെ പുത്രന് എന്ന് വിളിക്കപ്പെട്ടു), മനുഷ്യനില് കൂടെ മനുഷ്യരൂപത്തില് ഭൂമിയില് ജനിക്കപ്പെട്ടത് കൊണ്ട് മനുഷ്യപുത്രന് എന്നും വിളിക്കപ്പെട്ടു! എന്നാല്, ക്രിസ്തു  മനുഷ്യനില് നിന്നും ജന്മം എടുത്ത മനുഷ്യന്റെ  മകനല്ല! ക്രിസ്തുവിന് അമ്മയും ഇല്ല! പിതാവായ എബ്രഹാം ജനിക്കുന്നതിനു മുന്പ് ദൈവത്തിന്റെ പുത്രന് ക്രിസ്തുവുണ്ട്! ലോകവും അതിലെ സകലവും സൃഷ്ടിക്കും മുന്പേ ദൈവത്തിന്റെ പുത്രന് ക്രിസ്തുവുണ്ട്!

വി. മറിയത്തിന്റെ  ഉദരത്തിലൂടെ മനുഷ്യനായി അവതരിച്ച ക്രിസ്തുവായ, "അവസാനത്തെ ആദം (യേശു) ജീവദാതാവായ ആത്മാവായിതീര്ന്നു." (1കോറിന്തോസ്15:45). "കുരിശില് തറച്ച യേശുവിന്റെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്ത്തി" (അപ്പ:പ്ര 2:36).  അങ്ങനെ അവിടുന്ന് യഹോവയായ ദൈവത്തിന്റെ വലംഭാഗം ചേര്ന്നിരുന്നപ്പോള്. ഏശയ്യാ പ്രവാചകന് 9:6  പ്രവചിക്കപ്പെട്ടിരുന്നതുപോലെ അവിടുന്ന് ശക്തനായ ദൈവവുമായിതീര്ന്നു! എന്തെന്നാല്, "കര്ത്താവുമായി സംയോജിക്കുന്നവന് അവിടുത്തോട്‌ ഏക അത്മായിതീരുന്നു."(1കോറിന്തോസ് 6:17).  അവിടുത്തെക്ക് ലോകപരമായി മനുഷ്യ അമ്മയും അപ്പനും ഇല്ല! അവിടുത്തേക്ക്‌ ആദിയും ഇല്ല!! അന്ത്യവും ഇല്ല!

അപ്പോള് കര്ത്താവായ യേശുക്രിസ്തു  ഇങ്ങനെ അരുളിച്ചെയ്തു: "ഭയപ്പെടേണ്ട, ഞാനാണ് ആദിയും അന്തവും, ജീവിക്കുന്നവനും. ഞാന് മരിച്ചവനായിരുന്നു; എന്നാല്, ഇതാ ഞാന് എന്നേയ്ക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള് എന്റെ കയ്യിലുണ്ട്" (വെളിപാട് 1 :17,18), (ഏശയ്യാ 44:6).

ഇതില് നിന്നും ഒരുകാര്യം വ്യക്തമാകും പരിശുദ്ധ ആത്മാവില് എലിസബത്ത് പറഞ്ഞ കാര്യം സത്യമാണ്. വിശുദ്ധ മറിയം -  ഭൂമിയില് ജഡത്തില് ജനിച്ചു, ജഡത്തില് ജീവിച്ച, ജഡത്തില് മരിച്ച,  ജഡപ്രകാരം മനുഷ്യനായ, ദൈവം നിത്യം വസിക്കുന്ന പരിശുദ്ധ ദൈവാലയമായ, രണ്ടാമത്തെ കര്ത്താവായ യേശുവിന്റെ (മനുഷ്യപുത്രന്റെ) അമ്മയാണ്! വി.മറിയത്തിന്റെ ഉദരത്തില് മനുഷ്യ രൂപമെടുത്ത ക്രിസ്തുവിനെ ഭൂമിയിലേക്കു പ്രസവിച്ചതുകൊണ്ട്  പരിശുദ്ധ ആത്മാവില് എലിസബത്ത്  വിശുദ്ധ മറിയത്തെ കര്ത്താവിന്റെ "അമ്മ" എന്ന് വിളിച്ചിരിക്കുന്നു! പക്ഷെ; ദൈവത്തിന്റെ മകന്  ക്രിസ്തു, വി.മറിയത്തിന്റെ ഉദരത്തില് മനുഷ്യ രൂപമെടുത്തത്‌ മറിയത്തിന്റെ അണ്ഡമോ പുരുഷന്റെ ബീജമോ കൂടിചേര്ന്നല്ല! (യോഹന്നാന് 1:13) അതിനാല് തന്നെ, യേശുവിന്റെ അമ്മയായ വിശുദ്ധ മറിയം, ആദിയും അന്ത്യവും ഇല്ലാത്ത ആത്മാവായ ദൈവത്തിന്റെ  പുത്രനായ ക്രിസ്തുവിന്റെ അമ്മ അല്ല!

മാത്രമല്ല; സാമാന്യബുദ്ധി ഉള്ളവര്ക്ക് ഒരു ഉദാഹരണത്തിലൂടെ വി. മറിയം ദൈവത്തിന്റെ അമ്മയാണ്  എന്ന അവകാശവാദം മുഴക്കുന്നവര്, ആ നിര്മല സ്ത്രിയെ അവഹേളിക്കുകയാണ് എന്ന് മനസിലാക്കി തരാം. കേവലം വീട്ട്മ്മയായ എന്റെ അമ്മയെ, ഞാന് മറ്റുള്ളവരുടെ മുന്പാകെ ചൂണ്ടികാട്ടി "ഇവരാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി" എന്ന് പറഞ്ഞാല് എന്താണ് അതിനു അര്ഥം? മാത്രവുമല്ല, ഇത്തരം തട്ടിപ്പുകള് എന്നുമുതല് തുടങ്ങി എന്നും. ഇതിനു പിന്നിലെ അത്മീയ, പണപര ചൂഷണങ്ങള് എന്ത് എന്നും സത്യവിശ്വാസികള് മനസിലാക്കിയിരിക്കുക.

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.