This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter -28. "വിശുദ്ധ മറിയം" ഒരു സത്യാ അന്വേക്ഷണം ബൈബിള് അടിസ്ഥാനത്തില് !!.


ഒരു ക്രിസ്ത്യാനി ദൈവത്തെയാണ് "പരിശുദ്ധന്" എന്ന് വിളിച്ചു മഹത്വപ്പെടുത്തെണ്ടത്. മറിയമോ, കര്ദിനാള്ന്മാരോ, തിരുമേനിമാരോ, പോപ്പ്മാരോ ഒന്നും പരിശുദ്ധന്മാര് അല്ല! കര്ത്താവു മാത്രം ആണ് പരിശുദ്ധന് (വെളി 15:4). കര്ത്താവിനെ പോലെ പരിശുദ്ധനായി മറ്റാരും ഇല്ല! കര്ത്താവ് അല്ലാതെ മറ്റാരും ഇല്ല (1സാമുവല്  2:2).

ദൈവത്തെക്കാള് ഉപരി ചില മെത്രാന്മാര് മറിയത്തെ പ്രതിഷ്ടിച്ചു ആരാധിപ്പിക്കുന്നതിന്റെ (ആരാധിപ്പിക്കാന് ഇടര്ച്ച കൊടുക്കുന്നതിന്റെ) തെളിവാണ് "തമ്പുരാന്റെ അമ്മെ" / സ്രഷ്ടാവിന്റെ മാതാവേ / നന്മ നിറഞ്ഞ മറിയമേ എന്നുള്ള വിളികള്! മറിയം സൃഷ്ടാവിന്റെ മാതാവാകണം എങ്കില് സൃഷ്ടാവിനെക്കാള് മുന്പ് മറിയം ജനിക്കണമായിരുന്നു!   ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ദൈവത്തിന്റെ പുത്രന് "ക്രിസ്തു" എല്ലാറ്റിനും മുന്പ് ഉള്ളവനും (കോളോ1:17). അബ്രഹാമിന് മുന്പും ഉള്ളവന് ആണ്(യോഹ 8:58). ആകയാല് മറിയത്തിനു മുന്പും "ക്രിസ്തു"   ഉണ്ട്!! ക്രിസ്തു തന്നെ യേശു!

ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ദൈവത്തിന്റെ പുത്രന് ക്രിസ്തു (1യോഹ5:20). യേശു എന്ന മനുഷ്യ രൂപത്തില് അവതരിക്കാന് മറിയത്തെ തിരഞ്ഞെടുത്തു എന്ന് മാത്രം!  ആദ്യനും അന്ത്യനുമായ യേശുക്രിസ്തു (വെളി 22:13). മറിയത്തെ "എന്റെ അമ്മ" എന്ന് വിളിച്ചതായി ബൈബിളില് രേഖപ്പെടുത്തിയിട്ടില്ല! മറിച്ചു, "സ്ത്രീയെ" എന്നാണ് യേശു മറിയത്തെ വിളിച്ചത്.

യേശുക്രിസ്തുവിന്റെ ഒരു ദാസി മാത്രമാണ് മറിയം!!  "കര്ത്താവിന്റെ ദാസി" എന്ന് തന്നെയാണ് മറിയവും സ്വയം വിശേഷിപ്പിക്കുന്നത്. (ലൂക്ക 1:48). തിരുവചനം പറയുന്നു - യേശു
ക്രിസ്തു,  മെല്ക്കിസെദേക്കിന്  സദിര്ശ്യനാണ്!!  "അവനു (മെല്ക്കിസെദേക്കിന്) പിതാവോ മാതാവോ വംശ പാരമ്പര്യമോ ഇല്ല" (എബ്രായര് 7:3). മറിയം മരിച്ചു, എന്നാല്, മരണത്തെ ജയിച്ചു യേശു എന്നേക്കും ജീവിക്കുന്നു!

എന്നാല്, ദൈവവചനത്തെ തള്ളി കളഞ്ഞ റോമെന് കത്തോലിക്കാ സഭ ഏ.ഡി 431 ല് മറിയത്തെ "തമ്പുരാന്റെ അമ്മയാക്കി" പ്രഖ്യാപിച്ചു. എന്നാല്, ഈ പ്രഖ്യാപനം വഴി മറിയം തമ്പുരാന്റെ അമ്മയാകുന്നില്ല! ഈ പ്രഖ്യാപനം നിമിത്തം ദൈവത്തെക്കാള് കൂടുതല് പ്രാധാന്യം മറിയത്തിനു കൊടുക്കാന് റോമെന് സഭയിലെ അത്മായര് നിര്ബന്ധിതരായി! "ദൈവത്തോട്" നേരിട്ട് പ്രാര്ത്ഥിക്കുക എന്നത് മാറ്റി "മറിയത്തോട്" പ്രാര്ത്ഥിക്കുക എന്ന പാരമ്പര്യത്തിന്റെ ഇരകളാക്കി സഭാധികാരികള് അവരെ മാറ്റി!

മറിയ ആരാധനയോടുള്ള മറ്റൊരു വികൃത രൂപം ആണ് "നന്മ നിറഞ്ഞ മറിയമേ" എന്ന് 53 തവണ വിളിക്കുന്നത്. "നന്മ നിറഞ്ഞവന്" ദൈവം മാത്രമാണ്!! നന്മ നിറഞ്ഞവന്നായി ഒരുവന് പോലും ഇല്ല, എല്ലാവര്ക്കും തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ദൈവ വചനം കല്പ്പിക്കുന്നു (റോമര് 3:12). അതിനാല് മറിയത്തിനും തെറ്റ് പറ്റിയിട്ടുണ്ട് എന്ന് വ്യക്തം! (ലൂക്കൊസ് 2:41-52). വായിച്ചാല് മറിയത്തിന്റെ അബദ്ധം മനസിലാകും. നന്മ നിറഞ്ഞവളായി ആരുമില്ലാത്തതിനാല് ഗബ്രിയേല് മാലാഖ മറിയത്തെ "ദൈവ കൃപ നിറഞ്ഞവളെ" എന്നാണ് വിളിച്ചത് (ലൂക്ക 1:28-30). അല്ലാതെ, നന്മ നിറഞ്ഞവളെ എന്ന് അല്ല!

കൃപയും നന്മയും തമ്മില് വളരെ വളരെ വ്യത്യാസം ഉണ്ട്. പാപികളുടെ മേല്, അര്ഹത ഇല്ലാത്തവരുടെ മേല് ദൈവം ചൊരിയുന്ന കരുണ ആണ് "
കൃപ". (റോമര് 5:20). മറിയം മാത്രം അല്ല.. എല്ലാ വിശ്വാസികളും ദൈവ കൃപ നിറഞ്ഞവരാണെന്ന് വചനം സാക്ഷിക്കുന്നു. (യോഹ 1:16-17), (തീത്തോസ് 2:11). എന്നാല്, നന്മയാല് നിറഞ്ഞവന് ദൈവം മാത്രം.

അന്നത്തെ മറിയവും ഇന്നത്തെ മറിയവും, ചില മെത്രാന്മാര് പ്രചരിപ്പിക്കുന്ന മറിയവും മനുഷ്യ രൂപം എടുത്ത യേശുവിനെ പ്രസവിച്ച മറിയവും തമ്മില് ധാരാളം വ്യത്യാസം ഉണ്ട്. ഇവ രണ്ടും ഒരാള് അല്ല!

1). ബൈബിളിലെ  മാതാവ് നിത്യകന്യക അല്ല.  യേശുവിനെ പ്രസവിക്കുന്നതുവരെ മാത്രമേ മറിയം നിത്യ കന്യക ആയിരുന്നുള്ളൂ. (പുത്രനെ പ്രസവിക്കുന്നത് വരെ യൊസെഫ് അവളെ അറിഞ്ഞില്ല. (മത്തായി 1:25). എന്നാല്, യേശുവിനെ പ്രസവിച്ച ശേഷം ജോസഫ് മറിയത്തോടുള്ള ദാമ്പത്യ ധര്മം നിറവേറ്റി. "ഭര്ത്താവു ഭാര്യ യോടുള്ള ദാമ്പത്യ ധര്മം നിറവേറ്റണം (1കോറി 7:3). അതിനാല്, മറിയം യേശുവിനെ പ്രസവിച്ച ശേഷം യാക്കോബ്, യൊസെഫ്, ശിമയോന്, യൂദ എന്നി ഇളയ ആണ് മക്കളെയും മറ്റു പെണ് മക്കളെയും പ്രസവിച്ചു (മത്തായി 13:53-56 / മാര്ക്കോസ് 6:1-6). ജോസഫ് മറിയത്തെ തന്റെ ഭാര്യ ആയി ആണ് സ്വീകരിച്ചത് (മത്തായി 1:24). യേശുവിനെ മറിയത്തിന്റെ കടിഞ്ഞൂല് പുത്രന് എന്നാണ് ബൈബിള് വിളിച്ചിട്ടുള്ളത് (ലൂക്കൊസ് 2:6). ഇളയ മക്കള് ഉണ്ടെന്നു ഇത് വ്യക്തം ആക്കുന്നു! തുടക്കത്തില് യേശുവിന്റെ സ്വന്തം സഹോദരന്മാര് പോലും യേശുവില് വിശ്വസിച്ചിരുന്നില്ല (യോഹ 7:5). എന്നാല് ചില മെത്രാന്മാര് മഹത്വപ്പെടുത്തുന്ന മാതാവ് ആജീവനാന്തം കടും കന്യകയായി ജീവിച്ചവളാണ്. ആകയാല്, ഈ മാതാവ് ബൈബിളിലെ മാതാവല്ല!

2). അമലോത്ഭവയോ പാപം ചെയ്യാത്തവളോ അല്ല! "നാം പാപം ചെയ്തിട്ടില്ല എന്ന് പറഞ്ഞാല് നാം അവനെ (യേശുവിനെ) വ്യാജം പറഞ്ഞവന് ആക്കുന്നു (1യോഹ 1:10). മറിയം പാപം ചെയ്തിട്ടുണ്ട് എന്നതിന് യാതൊരു സംശയവും ഇല്ല "എല്ലാവരും പാപത്തിനു അധീനര് ആണെന്ന് വിശുദ്ധ ഗ്രന്ഥം പ്രഖ്യാപിച്ചു. (ഗലാ 3:22). മറിയവും ഇതില് ഉള്പെടുന്നു. മോശയുടെ നിയമം അനുസരിച്ച് ഒരു യഹൂദ സ്ത്രീ പ്രസവിച്ചു കഴിഞ്ഞാല് അശുദ്ധയാണ്. അതിനാല്, മറിയ യേശുവിനെ പ്രസവിച്ച ശേഷം അശുദ്ധി മാറ്റുവാന് ശുദ്ധീകരണ ത്തിനുള്ള ബലി അര്പ്പിച്ചു (ലേവ്യ 12 -1 -8) (ലൂക്കോസ് 2:22-24). മറ്റുള്ളവരില് നിന്ന് മറിയം പരിശുദ്ധയായിരുന്നില്ല! മറ്റുള്ളവരെ പോലെ ബലഹീനത മറിയത്തിനും ഉണ്ടായിരുന്നു. പെരുന്നാളിന് പോയി മകനെ കാണാതെ ആയപ്പോള് മകന് എവിടെയാണെന്ന് കണ്ടു പിടിക്കാനുള്ള ദിവ്യ ജ്ഞാനം ഒന്നും മറിയത്തിനു ഉണ്ടായിരുന്നില്ല. യേശു പറഞ്ഞത് ഗ്രഹിക്കാനും ചിലപ്പോള് മറിയത്തിനു കഴിഞ്ഞിരുന്നില്ല (ലൂക്ക 2:41 -50).

യേശുക്രിസ്തു കുരിശില് മരിച്ചത് മറിയ അടക്കം, സകല മനുഷ്യരുടെയും പാപങ്ങളുടെ മോചനത്തിന് വേണ്ടിയാണ് (യോഹ 2:2). യേശുവിനോട് പാപങ്ങള് ഏറ്റു പറയാതെ മറിയത്തിനു ഒരിക്കലും പാപ മോചനം പ്രാപിക്കാന് അഥവാ രക്ഷിക്കപ്പെടാന് കഴിയുമായിരുന്നില്ല! എന്നാല് ചില മെത്രാന്മാര് പ്രചരിപ്പിക്കുന്ന ഇന്നത്തെ മാതാവ് യാതൊരു പാപം ചെയ്യാത്ത പരിശുദ്ധയും അമലോത്ഭവയുമാണ്. യേശുവിന്റെ കുരിശു മരണം മൂലമുള്ള പാപ മോചനം എനിക്ക് വേണ്ട, ഞാന് പാപം ചെയ്തിട്ടില്ല എന്ന് പറയുന്ന മാതാവിലാണ് മെത്രാന്മാരുടെ വിശ്വാസം. ഇത്തരം മാതാവ് ഒരിക്കലും ബൈബിളിലെ മാതാവ് അല്ല!

3). വി. മറിയം ഉടലോടെ സ്വോര്ഗാരോപിത അല്ല! "മനുഷ്യന് ഒരു പ്രാവശ്യം മരിക്കണം; അതിന്റെ ശേഷം ന്യായവിധി നിശ്ചയിച്ചിരിക്കുന്നു." (എബ്രായര് 9:27). വി. മറിയം ഒരു മനുഷ്യ സ്ത്രീയായതിനാല് മരണം എന്ന ദൈവനിയമത്തിനു അവളും വിധേയമായി. കര്ത്താവിന്റെ വചനം പോലെ മറിയ അവിടുത്തെ വരവിങ്കല് ഉയര്ക്കും. (യോഹ 6:40). വി.മറിയ മരണം കാണാതെ ഉടലോടെ സ്വര്ഗ്ഗത്തില് കയറീട്ടില്ല. യേശു പറഞ്ഞു "സ്വര്ഗ്ഗത്തില് നിന്ന് ഇറങ്ങി വന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇത് വരെ പിതാവായ ദൈവം വസിക്കുന്ന സ്വര്ഗ്ഗത്തില് കയറിയിട്ടില്ല." (യോഹ 3:13). എന്നാല്, ചില മെത്രാന്മാര് പ്രചരിപ്പിക്കുന്ന മാതാവ് മരിക്കാത്തവളും, ഉടലോടെ സ്വര്ഗ്ഗത്തില് കയറിയവളുമാണ്! ഇത് ബൈബിളിലെ മാതാവ് അല്ല! 1950 - ല് അവരുടെ മാതാവ് സ്വര്ഗ്ഗത്തില് പോയി എന്ന കാര്യം ഒരു പ്രഖ്യാപനത്തിലൂടെ പരസ്യമാക്കി. അവര് ഈ മാതാവിനോട് പ്രാര്ത്ഥിച്ചു ജീവിക്കുന്നു. ബൈബിളിലെ യഥാര്ഥ മാതാവ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് മാത്രം!

4).  വി.മറിയം വിശ്വാസികളുടെ അമ്മയോ ലോകമാതാവോ അല്ല! കുരിശിന്റെ  ചുവട്ടില് മറിയം ഉള്പ്പെടെ അനേകര് നിന്നിരുന്നു "ഇതാ നിങ്ങളുടെ എല്ലാവരുടെയും അമ്മ" എന്ന് മറിയത്തെ ചൂണ്ടിക്കാട്ടി യേശു പറഞ്ഞില്ല! മറിയത്തിന്റെ സംരക്ഷണ ചുമതല യോഹന്നനോട് നല്കികൊണ്ട്, യോഹന്നനോട് മാത്രം ആയി "ഇതാ നിന്റെ അമ്മ എന്നാണ് പറഞ്ഞത്". ഇത് യോഹന്നാനു മാത്രമാണ് ബാധകം! മറിയം അവിടെ നിന്നിരുന്ന എല്ലാവരുടെയും പൊതു വകയായ അമ്മയായിരുന്നു എങ്കില്, അവിടെ ഉള്ള എല്ലാവര്ക്കും അവരുടെ വീട്ടിലേക്കു മറിയത്തെ കൊണ്ട് പോയി അഭയം കൊടുക്കാമായിരുന്നു. എന്നാല് അങ്ങനെ സംഭവിച്ചില്ല.. യോഹന്നാന് മാത്രം തന്റെ വീട്ടില് മറിയത്തിനു അഭയം കൊടുത്തു. (യോഹ 19:15-27). യേശുവിന്റെ പ്രിയ ശിഷ്യനായ വി.യോഹന്നാനെപോലെ യോഗ്യനായ ആരുണ്ട് യേശുവിന്റെ അമ്മയെ "എന്റെ അമ്മ" എന്ന് വിളിക്കാന്?

"ഹവ്വ" ജീവനുള്ളവരുടെ മാതാവാകുമെന്നും, "സാറ" ജനതകളുടെ അമ്മ ആകും എന്നും ബൈബിളിലുണ്ട്. എന്നാല്, ബൈബിള് ഒരിക്കലും മറിയത്തെ വിശ്വാസികളുടെ പൊതു വകയായ അമ്മയായി ചിത്രീകരിച്ചിട്ടില്ല! "സത്യാ ക്രിസ്ത്യാനികളുടെ ശാശ്വതമായ അമ്മ സ്വര്ഗ്ഗീയ ജെറുസലേം ആണ്..(ഗലാ 4:26).  ക്രിസ്തു വിശ്വാസികള്ക്ക് രണ്ടു അമ്മയുടെ ആവശ്യം ഇല്ല! സ്വര്ഗ്ഗീയ ജെറുസലേം ഒരു സ്ത്രീ അല്ല, ഭൂമിയില് മരിച്ചു കര്ത്താവ് ഒരുക്കിയ സ്വര്ഗ്ഗത്തില് ആത്മാക്കളായി സ്വസ്തയോടെ ജീവിക്കുന്നവരുടെ സമൂഹമാണ് അത് (വെളിപ്പാട് 21). ക്രിസ്ത്യാനികളുടെ അമ്മ ആ സ്വോര്ഗീയ ജെറുസലേം ആണെന്ന് പഠിപ്പിക്കാതെ "മറിയ" ആണെന്ന് പറയുന്നത് കടുത്ത ദുര് ഉപദേശം തന്നെ! ലോക മാതാവായും സ്വര്ഗ്ഗ രാജ്ഞിയായും പൂജിക്കപ്പെടുന്ന ഇന്നത്തെ മറിയം ബൈബിളിലെ മാതാവ് അല്ല!

5). പ്രത്യക്ഷങ്ങള് കൊടുക്കാത്ത മറിയം! കര്ത്താവില് നിദ്ര പ്രാപിച്ച മറിയവും പൌലോസും  മറ്റു യഥാര്ഥ വിശുദ്ധരും യേശുവിന്റെ രണ്ടാമത്തെ വരവില് വാനമേഘങ്ങളില് കര്ത്താവില് നിന്ന് പ്രതി ഫലം കൈപറ്റാന് വരും അപ്പോള് ഭൂമിയില് ജീവനോടെ ശരീരത്തില് ഇരിക്കുന്ന വിശുദ്ധരും രൂപാന്തരപ്പെടും നരകത്തില് അടക്കപ്പെട്ടിരുന്ന പിശാചിന്റെ പിടിയില് ഉള്ള മനുഷ്യ ആത്മാക്കളും അന്ത്യ ദിനത്തില് നിത്യ വിധിക്കായി ഉയര്ക്കും (1 തെസ്സ 4:16-17 / ദാനി 12:13 / യോഹ 5:28-29 / യോഹ 6:39 - 40 / 1 കൊരി 15:50 -52 / ലുക്കോ 14:14). തുടങ്ങിയ വചനങ്ങള് ഇത് വ്യക്തം ആക്കുന്നു. മറിയ അടക്കo ഭൂമിയില് നിന്ന് മരിച്ചു മാറ്റപ്പെട്ട വിശുദ്ധര് മധ്യസ്ഥ ജോലികളില് ഏര്പെട്ടു വിശ്രമം ഇല്ലാതെ അധ്വാനിക്കുനില്ല! അവര് സ്വോസ്ഥതയിലാണ്. (വെളി 14:13).

ദരിദ്രനായ ലാസര് മരിച്ചപ്പോള് അദ്ദേഹം അബ്രഹാമിന്റെ മടിയില് അഥവാ സ്വോസ്ഥതയില് പ്രവേശിച്ചു. ഈ ലാസറിനെ മരണനന്ധര സന്ദേശവുമായി അയക്കാം ധനവാന് പറഞ്ഞെങ്കിലും ആ അപേക്ഷ നിരസിക്ക പെട്ടു. (ലുക്കോ 16:30-31). ഭൂമിയിലേക്ക് പോയിട്ട് യാതന സ്ഥലത്തേക്ക് പോലും പോകാന് സ്വോസ്ഥതയിലുള്ള ലാസറിനു കഴിഞ്ഞില്ല.. "ഇവിടെ നിന്ന് നിങ്ങളുടെ അടുത്തേക്കോ, അവിടെ നിന്ന് ഞങ്ങളുടെ അടുത്തേക്കോ വരാന് ആഗ്രഹിക്കുന്നവര്ക്ക് അത് സാധിക്കുക ഇല്ല" (ലുക്കോ 16:19 -31).

യേശു ഒരുക്കിയ സ്ഥലത്ത് സ്വോസ്ഥതയിലുള്ള മറിയം വിചാരിച്ചാലും "ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന് 53 അല്ല 53 കോടി തവണ ഉരുവിട്ടാലും അമ്മ ഭക്തരുടെ അടുത്തേക്ക് വരാന് മറിയത്തിനു കഴികയില്ല. മാത്രമല്ല, മറിയം സര്വ്വ വ്യാപി അല്ലാത്തത് കൊണ്ട് ഭൂമിയില് നിന്ന് ഉയരുന്ന പ്രാര്ഥനകള്, അത് കൊന്തയോ, മന്ത്രമോ, നോവേനയോ പൈശാചിക സേവയോ എന്തും ആയി കൊള്ളട്ടെ, അത് കേള്ക്കാന് മറിയം ഭൂഗോളം ചുറ്റി കറങ്ങുന്നില്ല!

"അവന് (യേശു) നിങ്ങളോട് പറയുന്നത് ചെയ്യുവിന്" (യോഹ 2:4).  എന്നാണ് യഥാര്ഥ മറിയം പറഞ്ഞത്! സ്വന്തമായി ഒരു നിര്ദേശവും മനുഷ്യര്ക്ക് കൊടുക്കാന് മറിയത്തിനു ഇല്ലായിരുന്നു, കൊടുത്തിട്ടില്ല, ഇനി കൊടുക്കുകയും ഇല്ല.. എന്നാല്, ഇന്ന്
സ്വകാര്യ പ്രത്യക്ഷങ്ങള് കൊടുക്കുന്നു എന്ന് പറയുന്ന ഡ്യൂപ്ലിക്കേറ്റ് മറിയം പറയുന്നത് എന്താണ്? "എന്നെ വിളിക്കൂ, ഞാന് പറയുന്നത് ചെയ്യുവിന്, എന്നോടുള്ള ഭക്തി പ്രചരിക്കുവിന്, എനിക്ക് നിങ്ങള് സമ്പൂര്ണ സമര്പ്പണം നടത്തുവിന്!

ഇത്തരം മറിയം തന്നോട് തന്നെ, മനുഷ്യരെ കൊണ്ട് പ്രാര്ത്ഥിപ്പിക്കാന് ശ്രമിക്കുന്നു! കാരണം, ഈ ഡ്യൂപ്ലിക്കേറ്റ് മറിയം സ്വയം കൊന്ത ചൊല്ലി കൊണ്ടാണ് തന്റെ സ്വരൂപത്തെ വണങ്ങുന്നവര്ക്ക് പ്രത്യക്ഷം നല്കുന്നത്!  അങ്ങനെ സ്വോസ്തി, നന്മ നിറഞ്ഞ മറിയമേ, എന്നൊക്കെ തന്നോട് തന്നെ വിളിച്ചു അപേക്ഷിക്കുന്ന വിചിത്രമായ അമ്മ! യഥാര്ഥ മറിയത്തെ അവഹേളിക്കുന്ന അമ്മ! പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടു പള്ളി പണിയാന് പറയുന്ന അമ്മ! സ്വന്തം മകന്റെ സ്ഥാനം തട്ടിയെടുക്കുന്ന അമ്മ! പ്രത്യക്ഷങ്ങള് കൊടുത്തു കൊണ്ട് ഇടയ്ക്കു ഇടയ്ക്കു ഭൂമിയിലേക് തീര്ഥാടനം നടത്തുന്ന അമ്മ! ഈ അമ്മ ബൈബിളിലെ ഭാഗ്യവതിയും പുണ്ണ്യവതിയുമായ വി . മറിയം അല്ലേ.... അല്ല..!!

മറിയത്തിനു ദൈവതുല്യ പദവി കൊടുത്തിട്ടുള്ളതും ദൈവദൂഷണ പദങ്ങള് അടങ്ങിയതുമായ കൊന്ത ചൊല്ലാന് ബൈബിളിലെ മാതാവാര്ക്കും ഒരു നിര്ദേശം കൊടുത്തിട്ടില്ല! "വചനമാണ് സത്യം" (യോഹ 17:17).  ഈ സത്യത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യാത്തവരെ സാത്താന് വ്യാജമായ അടയാളങ്ങളാലും അത്ഭുതങ്ങലോടെ വഞ്ചിക്കുന്നു എന്ന് 1തെസ്സ 2:9-12 ല് കാണാം! പിശാചു ദൈവദൂതനായി പോലും വേഷം കെട്ടും. (2 കൊരി11:4). അതിനാല് ഏതു കൃത്രിമ മറിയത്തിന്റെ വേഷം കെട്ടാനും അവനു കഴിയും! അവന്റെ തന്ത്രത്തിന് ഇരയായവര് ഞങ്ങള് മാതാവിനെ കണ്ടു! കൊന്ത മണത്തു! അമ്മയെ കൂടാതെ രക്ഷ ഇല്ല! അമ്മ ഇല്ലെങ്കില് മോന് ഉണ്ടോ! കൊന്ത ചോല്ലിയില്ലെങ്കില് അമ്മ മോങ്ങും! അമ്മ ഇല്ലാത്ത ക്രിസ്തു വിശ്വാസികളെ  വീട്ടില് കയറ്റരുത് എന്നൊക്കെ പറയും! മറിയ ആരാധനയുടെ ദുരന്ത ഫലമാണ് ഇതൊക്കെ!

ഇന്ന് മറിയ ഭക്തരായി ചമയുന്ന പലരും തെരുവ് നീളെ മറിയത്തിന്റെ ഓര്മ്മയ്ക്ക് എന്ന് പറഞ്ഞു സ്ത്രീ വിഗ്രഹം സ്ഥാപിച്ചു നേര്ച്ച പെട്ടിയുമായി ഭിക്ഷാടനത്തിന് വെച്ചിരിക്കുന്നത് കാണാം! വിഗ്രഹ ആരാധികളായ അക്രൈസ്തവര് ഈ പ്രതിമയെ ആരാധിച്ചു കാശിട്ടു കൊടുക്കുന്നു! ഇങ്ങനെ കിട്ടുന്ന വിഗ്രഹ ആരാധനാ പണം മറിയ ഭക്തര് കൈപറ്റി ഉപയോഗിക്കുന്നു! സത്യക്രിസ്ത്യാനികള്  ഈ രീതിയില് ഒരിക്കലും വി. മറിയത്തെ അപമാനിച്ചു,  മറിയത്തിനുപകരം മറ്റു വല്ലവരുടെയും പ്രതിമയോ ചിത്രമോ  കാണിച്ചു പിച്ച പണം കൂട്ടുന്നില്ല! ആരെങ്കിലും സ്വന്തം  അമ്മ മരിച്ചാല് ആ അമ്മയുടെ സ്വരൂപം ഉണ്ടാക്കി നേര്ച്ച പെട്ടി മുന്നിലുമായി ഭിക്ഷാടനത്തിന് ഇരുത്തുമോ? ചിന്തിക്കു... വിഗ്രഹ ആരാധനയില് നിന്ന് മടങ്ങി വരൂ!! സത്യ വചനം അനുസരിച്ച് ജീവിക്കാന് തീരുമാനം എടുക്കൂ..... 
അധ്യായത്തിന്റെ ചില ഭാഗങ്ങള്ക്കു  കടപ്പാട്: സഹോദരി:  പ്രിയാ മാത്യു.

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.