This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 56. അശുദ്ധിയും തകര്ച്ചയും പകര്ന്നു തരുന്ന സ്നേഹം!




പ്രിയ സഹോദരാ, സഹോദരീ, അശുദ്ധിയില് നില്ക്കുന്നവരോട് ഹൃദയപരമായി നേരിട്ട്  ഇടപെട്ടാല് താങ്കളുടെ ഹൃദയത്തിലും അശുദ്ധി പുരളും. ചിലര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക പോലും അരുത്! ഉദാ: "മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല" (1യോഹന്നാന്‍5:16). "പരിശുദ്ധ ആത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍ ഈ യുഗതിലോ വരാനിരിക്കുന്ന യുഗതിലോ ക്ഷമിക്കപ്പെടുകയില്ല" (മത്തായി12:32). "തങ്ങളുടെ കാര്യം മാത്രം നോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍ നിങ്ങളുടെ സ്നേഹവിരുന്നുകള്‍ക്ക് കളങ്കമാണ്; അവര്‍ കാറ്റിനാല്‍ തുരതപ്പെടുന്ന ജലശുന്യമായ മേഘങ്ങളാണ്; ......... ....... ...... അവര്‍ക്കു വേണ്ടി അന്ധകാര ഗര്‍ത്തങ്ങള്‍ എന്നേയ്ക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു" (യുദാസ് 11-13)."കര്‍ത്താവേ, അങ്ങയെ വെറുക്കുന്നവരെ ഞാന്‍ വേറുക്കുന്നില്ലയോ? അങ്ങയെ എതിര്‍ക്കുന്നവരെ ഞാന്‍ ദ്വേഷിക്കുന്നില്ലയൊ? ഞാന്‍ അവരെ പരിപൂര്‍ണമായി വെറുക്കുന്നു; അവരെ ശത്രുക്കളായി പരിഗണിക്കുന്നു" (സങ്കീ139:21,22). ‍

"കര്‍ത്താവിന്റെ ആത്മാവ് സാവുളിനെ വിട്ടുപോയി. അവിടുന്ന് അയച്ച ഒരു ദുരാത്മാവ്‌ അവനെ പീഡിപ്പിച്ചു" (1സാമു 16:14). ചിലരെ മാനസാന്തരത്തിലേക്കും, ചിലരെ നാശത്തിലേക്കും നയിക്കാന്‍ ദൈവം ദുരാത്മക്കള്ക്ക് എലിപ്പിച്ചു കൊടുതിരിക്കുപോള്‍, അവിടെ  പൊയ് താങ്കള്‍ പ്രാര്‍ഥിച്ചോ, മറ്റു എന്തെങ്കിലും രീധിയിലോ ബാധഒഴിക്കാന്‍ നോക്കിയാല്‍. അത് താങ്കളുടെ അടിത്തറ ഇളക്കും ഓര്‍ക്കുക! അത്തരം പിശാചുക്കളെ ഒഴിവാക്കാന്‍ അതിനെ നിയോഗിച്ച ദൈവത്തിനു മാത്രമേ നേരിട്ട് കഴിയു എന്നത് നീ മറക്കരുത്! അത്തരം മനുഷ്യരോട് താങ്കള്‍ ഏതുകാര്യത്തിനും ചങ്ങാത്തം കൂടിയാലും കാര്യം നശിക്കും! വിവാഹബന്ധത്തില്‍ ഏര്‍പെട്ടാല്‍ എന്ത് പറ്റും എന്ന് താങ്കള്‍ക്ക് ഊഹികാം! ബിസ്നാസോ മറ്റു എന്ത് കാര്യം ചെയ്താലും കാര്യo പ്രശ്നത്തിലവസാനികും! സാവുളിനെ ബാധിച്ച ദുരത്മാവിനെ കിന്നരം മീട്ടി ഓടിക്കാന്‍ ശ്രമിച്ച ദാവിതിനു പോലും സാവുളില്‍ നിന്ന് കഷ്ട്ടം സഹിക്കേണ്ടി വന്നു! എന്ന് മാത്രമല്ല, ദുരാത്മാവ്  സാവുളിനെയും അവന്റെ പ്രിയപ്പെട്ടവരെയും തകര്‍ത്തു! ഇത്തരം മനുഷ്യരെ പിടിച്ചു പ്രിയപ്പെട്ടവരാക്കുമ്പോള്‍ ഓര്‍ക്കുക! മലയാളത്തില്‍ ഒരു ചൊല്ലുണ്ട്! "വേലിയേല്‍ ഇരുന്നതിനെ എടുത്ത് തലയില്‍ വയ്ക്കരുത്"! പിന്നെ,  ദൈവത്തെ പഴിച്ചിട്ട് കാര്യം ഇല്ല!

ദൈവമക്കള്  (ദൈവകൃപയുള്ളവര്) ദ്രവ്യാഗ്രഹികളായ വിഗ്രഹാരാധികളേയോ ആത്മീയമോ ശാരീരികമായി വ്യഭിചാരം ചെയ്യുന്നവരേയോ  ഹൃദയം കൊണ്ട് സ്നേഹിക്കുകയോ, അവരോടൊപ്പം ഹൃദയ ബന്ധം മുറിയാതെ ഒരുമിച്ച്  ഭക്ഷിക്കുകയും പാനം ചെയ്യുകയോ  ചെയ്താല്,  ദൈവമക്കളുടെ സമ്പത്ത് ക്ഷയിക്കുകയും, ആത്മീയത നഷ്ട്ടപ്പെടുകയും, ദൈവമക്കളോടൊപ്പം  ഹൃദയബന്ധത്തില് ജീവിക്കുന്ന വിഗ്രഹാരാധികള്  ഭൂമിയില്  തഴച്ചു വളരുകയും ചെയ്യും! (1കൊറന്തിയോസ്‌ 5:11). 


"പണ്ടുതന്നെ ശിക്ഷക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ചില ദുഷ്ട്ട മനുഷ്യര്  നിങ്ങളുടെ ഇടയില് കയറിക്കൂടിയിട്ടുണ്ട്. അവര് നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധ ജീവിതത്തിനായി  ദുര്:വിനിയോഗം ചെയ്യുകയും നമ്മുടെ ഏക നാഥനും കര്ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു." (യൂദാസ് 4).

പ്രാര്ത്ഥനയാലോ, ഉപവാസത്താലോ, ദൈവ വചന ദ്യാനത്താലോ, ദൈവകൃപയുള്ള മനുഷ്യരുടെ സഹവാസത്താലോ, ദൈവകൃപയുള്ള മനുഷ്യരുടെ സ്നേഹം സ്വീകരിക്കുന്നതിലൂടെയോ, ദൈവത്തില് നിന്ന് ശക്തിയും ജ്ഞാനവും (ദൈവകൃപസംഭരിച്ച  ഒരു മനുഷ്യനെ, വൈദ്യുതിയാല് ചാര്ജു ചെയ്യപ്പെട്ട ഒരു ബാറ്ററിയോട്   ഉപമിക്കാം! ദൈവകൃപ അതായത് ദൈവത്തില് നിന്നും വരുന്ന ശക്തി വൈദ്യതിപോലാണ്!  അത് സ്വീകരിച്ചു ചാര്ജു ചെയ്തിരിക്കുന്നവരുടെ ആഗ്രഹം ആ ശക്തി നിറവേറ്റും! എന്നാല്,  ഒരു ബാറ്ററിയിലെ ചാര്ജ് വേറെ ഒരു ബാറ്ററിയിലേക്കു മാറ്റുപോലെ, ഒരു മനുഷ്യനിലെ ദൈവകൃപ- നാവിലൂടെയോ ചിന്തകളിലൂടെയോ, മാനുഷിക സ്നേഹം, മാനസിക അടിമത്വം,  മുതലായ കാര്യങ്ങളായ കമ്പിയിലൂടെ  മറ്റൊരു മനുഷ്യനിലേക്ക് ഒഴുക്കിവിടാനോ, മറ്റൊരു മനുഷ്യന് വലിച്ചെടുക്കാനോ സാധിക്കും! പാപികളായ പൈശാചിക മനുഷ്യര്ക്കു ദൈവകൃപയാകുന്ന വൈദ്യതിയാല് ചാര്ജു ലഭിച്ചാല്, അവര് ആ ശക്തി പിടിച്ചുകൊണ്ട് തങ്ങളുടെ ദുഷിച്ച കാര്യങ്ങള് ആഗ്രഹിക്കുകയും, അത് ദൈവത്തില് നിന്നും വന്ന ശക്തിയാല് നേടിയെടുക്കുകയും   ചെയ്യും! ദൈവകൃപയുള്ള മനുഷ്യര് ദൈവത്തില് നിന്നും കരസ്ഥമാക്കിയ ശക്തി പിശാചിനു കൊണ്ടുപോയി കൊടുക്കാതെ ശ്രദ്ധിക്കണം! ദൈവകൃപ നേടിയ ശേഷം ശ്രദ്ധിച്ചാല്; പിശാച് മറ്റു മനുഷ്യരിലൂടെയോ  മറ്റെന്തെങ്കിലും രീധിയിലോ നിങ്ങളില് നിന്നും ചോര്ത്തി എടുക്കുവാന്  ശ്രമിക്കുന്നത് കാണാം! സംശയമുള്ളവര് ഉപവാസം, ദൈവവചന ദ്യാനം, സ്തോത്രയാഗം, കൃപ ഉള്ളവരുടെ സംഭാഷം ശ്രവിക്കല്,  മുതലായ പ്രവര്ത്തികള് നടത്തി ദൈവകൃപ നേടി പരീക്ഷിക്കുക!

പൈശാചിക കൃപയിൽ നിറയാനായി മനുഷ്യർ സാധാരണയായി നടത്താറുള്ള ചില പ്രവർത്തികൾ  ഇവയാണ്. മനപ്പൂർവ്വം നിർമ്മലമനസാക്ഷിക്ക് എതിരായി പാപം ചെയ്യുക! പൈശാചിക കൃപ നിറഞ്ഞ മനുഷ്യരെ ഹൃദയപൂർവ്വം സ്നേഹിക്കുക! പൈശാചിക മനുഷ്യർക്ക് അടിമപ്പെടുക! ദുഷ് ചിന്ത! അസൂയ, പക, പരദൂഷണം, പരിശുദ്ധ  ആത്‌മാവിന്റെ  എതിദാനങ്ങളിൽ കഴിയുക!  വിഗ്രഹ ആരാധനതന്നെയായ ദ്രവ്യാസക്തി. ദൈവത്തെപ്പോലെയോ, ദൈവത്തെക്കാളോ ഉപരി - പണമോ, പ്രതിമകളോ, ചിത്രങ്ങളോ അത്തരത്തിലുള്ള വസ്തുക്കളോ, വികാരങ്ങളോ, മനുഷ്യനെയോ, മറ്റു ജീവജാലങ്ങളെയോ  ഹൃദയംകൊണ്ട് ആശ്രയം വയ്ക്കുക, അവയെ സ്നേഹിക്കുകയോ, പൂജിക്കുകയോ, ദൈവമായി കണ്ട് പ്രണമിക്കുകയോ ചെയ്‌തു  വിഗ്രഹ ആരാധന നടത്തുക. (1സാമുവല് 15:23), (കൊളോസോസ്3:5,6), (നിയമാവര്ത്തനം 5:7-10), (അപ്പ:പ്ര 17:29), (പുറപ്പാട് 20:3-6), (ഏശയ്യാ 42:17), (ജറമിയ 10:1-11). "മര്ക്കടമുഷ്ട്ടി" വിഗ്രഹാരാധന (1 സാമുവല് 15:23). ഇത്തരം പ്രവർത്തികൾ  പൈശാചിക കൃപ മനുഷ്യരിൽ നിറയാൻ കാരണമാകും !

മറ്റൊരു ഉദാഹരണം പറഞ്ഞാൽ: മനുഷ്യർ സ്‌പോഞ്ചു പോലെ!  ക്രിസ്തുവോ, എതിർക്രിസ്തുവോ നിറഞ്ഞു നിൽക്കുന്ന മനുഷ്യർ സ്പോഞ്ചിൽ കുതിർന്നു നിറഞ്ഞു നിൽക്കുന്ന  ജലം പോലെയാണ്! കുതിർന്ന സ്പോഞ്ചിൽ ഉണങ്ങിയതോ, അധികം ജലമയം ഇല്ലാത്തതോ ആയ മറ്റൊരു സ്പോഞ്ചു വന്നു മുട്ടിയിരുന്നാൽ; ഒന്നിലെ ജലം മറ്റൊന്നിലേക്കു പകരപ്പെടും, ജലം കൂടിയ സ്പോഞ്ചു കുറഞ്ഞതിന്റെ മുകളിലിൽ ഇരുന്നാൽ അതിവേഗം അതിലെ ജലം അടിപ്പെട്ടിരിക്കുന്നതിലേക്ക് പ്രവഹിക്കും!

നീ ദൈവത്തില് നിന്നും സംഭരിച്ച ശക്തിയും ജ്ഞാനവും (ദൈവകൃപ/ക്രിസ്തു) പൈശാചിക മനുഷ്യരുടെ ഉയര്ച്ചക്കായി ഹൃദയത്തിലൂടെയോ നാവിലൂടെയോ ചിന്തകളിലൂടെയോ  തുറന്നു വിടരുത്! നേടിയതിനെ മുറുകെ പിടിക്കുക!  "ഒരു കാലത്തും അവര്ക്കു ശാന്തിയോ നന്മയോ നിങ്ങള് കാംക്ഷിക്കരുത്" (നിയമാവര്ത്തനം 23:6).  അതിനാല്, "എന്നിലുള്ള ദൈവകൃപ മറ്റാരും തട്ടിയെടുക്കുകയോ ഞാന് തന്നെ നശിപ്പിക്കുകയോ ചെയ്യാതെ; കര്ത്താവായ യേശുക്രിസ്തുവിന്റെ അധികാരമുള്ള നാമത്തില്; ദൈവനാമ മഹത്വത്തിനായി ചിലവഴിക്കപ്പെട്ടുകൊണ്ട്; എന്നില് തന്നെ സുരക്ഷിതമായി സ്വര്ഗ്ഗത്തിലെത്തുവോളം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ആമേന്." എന്ന് പ്രാര്ത്ഥിച്ച് വിശ്വാസത്താല് ഉറക്കുക. "നിങ്ങളുടെ ശത്രുവായ പിശാച് ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു" (1 പത്രോസ് 5:8)

ചില ദൈവമക്കളെ കഷ്ട്ടകാലം വിടാതെ പിന്തുടരുന്നതിനുള്ള പ്രധാന കാരണം,  ദൈവത്തെ ശത്രുവാക്കി വച്ചിരിക്കുന്ന ചിലരെ മിത്രമാക്കി വച്ചിരിക്കുന്നതാണ്! "ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് അറിയുന്നില്ലേ?" (യാക്കോബ് 4:4). 

ദൈവമക്കള് ദ്രവ്യാഗ്രഹമോ  അതുപോലെ മറ്റു ലോകമോഹങ്ങളോ  രഹസ്യമായോ പരസ്യമായോ  കൊണ്ടുനടക്കുന്ന മനുഷ്യരെ ഹൃദയം കൊണ്ട് സ്നേഹിച്ചു ജീവിക്കാന് ശ്രമിച്ചാല് കഷ്ട്ടത കൂടുന്നു! അവര് എത്ര അടുത്തവര് എങ്കിലും അവരെ ഹൃദയത്തില് നിന്നും ഇറക്കിവിടുക തന്നെ വേണം! അതായത്, അവരുടെ സന്തോഷങ്ങളും ദു:ഖങ്ങളും നിങ്ങളുടെ സന്തോഷങ്ങളും ദു:ഖങ്ങളുമായിവരെരുത്! താങ്കളുടെ ഹൃദയത്തെ അത് ബാധിക്കാത്ത അകലം സ്വന്ത ഹൃദയത്തില് അവര് അറിയാതെ തന്നെ ഇടുവാന് പഠിച്ചിരിക്കുക!


"മാംസദാഹത്താല് കളങ്കിതമായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട് ഭയത്തോടെ അവരോടു കരുണകാണിക്കുവിന്" (യൂദാസ്‌ 1:23) അവരുടെ എന്തെങ്കിലും ഇഷ്ട്ടപ്പെട്ടുകൊണ്ട് അവരോടു  ദൈവമക്കള് കരുണ കാണിക്കാനോ മറ്റു രീധിയില് സ്‌നേഹബന്ധത്തിനോ   ദൈവമക്കള് പോയാല്   ആ വഴിതന്നെ ദൈവമക്കളുടെ ഐശര്യം നശിപ്പിക്കുന്ന പൈശാചിക ശക്തി അവരിലേക്ക്‌ കടന്നു വരും. പടിപടിയായി ദൈവമക്കള് തകരും.

"അനുസരണമില്ലാത്ത മക്കളുടെ മേല് ദൈവത്തിനെ ക്രോധം നിപതിക്കുന്നു. അതിനാല് അവരുമായി സമ്പര്ക്കമരുത്" (എഫേസോസ് 5:7). അവരുമായി ഹൃദയപരമായ അടുപ്പം അരുത്! അവരെ സ്നേഹിച്ച് അടുത്തു നിന്നാല്; നിന്നവരും മറ്റു കാരണം കൂടാതെ നശിക്കുന്നു!

"ദുഷ്ട്ടനെ എതിര്ക്കരുത്" (മത്തായി 5:39). എന്ന് എഴുതപ്പെട്ടിരിക്കുന്നു! പിശാചിനാല് നയിക്കപ്പെടുന്ന മനുഷ്യരെ ലോകപരമായി ഒരിക്കലും എതിര്ക്കരുത്. ലോകപരമായി എതിര്ത്താല് കാര്യങ്ങള് കൈവിട്ടുപോവുകയും എതിര്ത്ത ആള് കഷ്ട്ടത്തിലാവുകയും ചെയ്യും. അതിനാല് അവരെ അത്മീയമായി നേരിടണം! ഒഴിവാനാകാത്ത സാഹചര്യങ്ങളില് ദൈവസമ്മതപ്രകാരം നിയമപരമായും ഇവരുടെ ഉപദ്രവങ്ങള് നേരിടാം! ദൈവമക്കളുടെ യുദ്ധം അത്മീയ യുദ്ധമാണ്. അത് ജഡരക്തങ്ങളോടല്ല! ദൈവമക്കള് പിശാചിന്റെ മക്കളെ ആത്മീയമായി തിരിച്ചു ആക്രമിക്കാന് പഠിക്കണം. 


പിശാചിന്റെ മക്കളെ  താങ്കള്‍ മാനസാന്തരപ്പെടുത്തികളയും എന്നും ധരികേണ്ട! അത്തരം ചെന്നായിക്കളെ  കര്‍ത്താവിന്റെ വചനം അറിയിക്കുക.. അതിനു ശേഷം വിട്ടയക്കുക! അറിഞ്ഞില്ല എന്ന് പറയുകയില്ലാലോ! ഒരിക്കലും അവരെ ബലമായി ഹൃദയം കൊണ്ട് സ്നേഹിച്ചോ അല്ലാതെയോ പിടിക്കാന്‍ ശ്രമിക്കരുത്! ദൈവം പറയാതെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുത്!

"ആ മനുഷ്യനെ അവന്റെ അധമവികാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിനു പിശാചിന് ഏല്പിച്ചു കൊടുക്കണം" (1 കോറി 5:5). എത്ര വലിയ രക്ത ബന്ധം ഉള്ളവരാണെങ്കില്‍ പോലും അത്തരക്കാരുമായുള്ള താങ്കളുടെ ഹൃദയ ബന്ധം വിടണം! (ഹൃദയ പരിച്ചേദനം) അവരുടെ ദു:ഖമോ സന്തോഷമോ താങ്കളുടെ മനസിനെ ബാധിക്കരുത്! അവര്‍ക്ക് ഒരുസ്ഥാനവും താങ്കളുടെ ഹൃദയത്തില്‍ ഉണ്ടാവുകയും അരുത്! താങ്കള് അവരുമായി ഹൃദയ ബന്ധത്തിനും ചങ്ങാത്തത്തിനും ‍ പോയാല്‍, താങ്കളുടെ ഐശര്യത്തില് ‍ ഇത്തരക്കാര്‍ പങ്കാളികളായി അത് അവര്‍ ആസ്വദിക്കും! താങ്കളിലെ ദൈവകൃപ അവര് ഉപയോഗിക്കും! താങ്കളുടെയും താങ്കളടെ പ്രിയപ്പെട്ടവരുടെയും തലയില് അവരുടെ നാശത്തിന്റെ ഓഹരി നിപതിക്കും! 

 
"അലസതയിലും, ഞങ്ങളില് നിന്നും സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത  രീധിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലും നിന്ന് ഒഴിഞ്ഞു നില്ക്കണമെന്നു സഹോദരരേ, കര്ത്താവിന്റെ നാമത്തില് ഞങ്ങള് നിങ്ങളോട് കല്പ്പിക്കുന്നു" (2 തെസലോനിക്കാ 3:6). 


അതിനാല്; "അവരെ വിട്ടെക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്‌. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും"(മത്തായി 15:14). ഇക്കാര്യങ്ങളെ കുറിച്ച് ഞാന്‍ എഴുതിയതിനു എന്നോട് എതിര്‍പ്പ് ഉള്ളവര്‍ ഇത് സത്യമോ എന്ന് സ്വയം പരിശോധിക്കുക! ക്രിസ്തിയാനിയുടെ ദൈവം മനുഷ്യരോട് സംസാരിക്കാന്‍ കഴിവുള്ള ദൈവമാണ്! ആ ദൈവത്തോട് ചോദിക്കുക ഞാന്‍ എഴുതിയത് സത്യമോ എന്ന്! ദൈവം അനുഗ്രഹിക്കട്ടെ! ആമേൻ. 

NB: തന്നെ സ്നേഹിച്ചുവന്ന ആരെയും യേശുക്രിസ്തു അകറ്റി മാറ്റി നിർത്തിയില്ല! യേശുക്രിസ്തുവിന്റെ കൂടെയിരുന്ന തികഞ്ഞ പൈശാചിക ശക്തിയിലായിരുന്ന യൂദാസ് പോലും ഒരുമിച്ചിരുന്നു  ഭക്ഷണം കഴിച്ചു! യേശുക്രിസ്തുവിലേക്ക് അവരിലെ പൈശാചിക ശക്തി കടന്നു കയറിയില്ല എങ്കിലും! അവരിലെ  പൈശാചിക ശക്തി  അവകാശപ്പെട്ട  മോചന ദ്രവ്യം, യേശുക്രിസ്തുവിന് പാപികള്ക്ക് വേണ്ടി  കൊടുക്കേണ്ടി വന്നു!

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.