"അയല്ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടെല്ലോ. ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി  പ്രാര്‍ഥിക്കുവിന്".(മത്തായി 5:43). വളരെ സൂക്ഷിച്ചില്ല എങ്കില്‍ ക്രിസ്തിയാനിയെ അപകടത്തില് ചാടിക്കാന്‍ ഇടയുള്ള ഒരുകാര്യമാണ് ഇത് (ശത്രുസ്നേഹം)! ഇത് എങ്ങനെയാണ് എന്ന് ഓരോ ക്രിസ്തിയാനിയും പഠിച്ചിരിക്കണം! ഇല്ലെങ്കില്‍ മിത്രത്തെ വെറുക്കാന്‍ ഇടവരുകയും, ശത്രുവിനെ വേണ്ടാത്ത രീധിയില്‍ സ്നേഹിച്ച് നശിക്കുകയും ചെയ്യും!!
ആരാണ് ക്രിസ്തു വിശ്വാസിയുടെ ശത്രു ?

 യേശു പറഞ്ഞു: "നല്ല വിത്തു വിതയ്ക്കുന്നവന്‍ മനുഷ്യപുത്രനാണ്. വയല് ലോകവും നല്ല വിത്ത്‌ രാജ്യത്തിന്റെ പുത്രന്‍മാരും കളകള്‍ ദുഷ്‌ടന്റെ പുത്രന്‍മാരുമാണ്‌.അവ വിതച്ച ശത്രു പിശാചാണ്‌." (മത്തായി 13:38).  ക്രിസ്തിയാനിയുടെ ശത്രു പിശാചാണ് !!

 "പത്രോസ്‌ അവനെ മാറ്റി നിര്‍ത്തിക്കൊണ്ട്‌ തടസ്‌സം പറയാന്‍ തുടങ്ങി. യേശു പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്‍മാര്‍ നില്ക്കുന്നതു കണ്ട്‌ പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ മുമ്പില്നിന്നു പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ‌." (മത്തായി8:33). ഇത് കാണിക്കുന്നത് ക്രിസ്തിയാനിയുടെ പ്രിയപ്പെട്ടവരിലും പിശാചു കടന്നു കയറി അവരും ‍ ശത്രുക്കളായി മാറാം!

ഇവിടെയാണ്‌ നാം ഒരുകാര്യം മനസിലാക്കിയിരിക്കെണ്ടത്!! പിശാചിന്റെ ആത്മാവിനാല്‍ നയിക്കപെടുന്ന മനുഷ്യരും  ക്രിസ്തിയാനിയുടെ ശത്രുതന്നെ!! പിശാചു കടന്നുകയറിയാല് പിന്നെ എത്ര അടുത്ത രക്ത ബന്ധം ഉണ്ടെങ്കിലും അത് സൂക്ഷിക്കo!! അതായത് അവരില് നിന്നുള്ള സ്വാധീനങ്ങളും പ്രേരണകളും വളരെ  കരുതലോടെ എടുക്കണം!! അവരില്‍ വസിക്കുന്ന ശക്തി തന്നെ!! അതിനാല്‍ തന്നെ അത്തരം ആളുകളെ ആ അവസ്ഥയില്‍ സ്നേഹിച്ചാല്‍ അവര്‍ താങ്കളെ തിരിച്ചു സ്നേഹിക്കുകയും, ആ സ്നേഹത്തിലൂടെ അവരിലെ ശക്തി താങ്കളിലേക്ക്‌ കടന്നു വരികയും ചെയ്യും എന്ന് മനസിലാക്കി ഇരിക്കണം!! അങ്ങനെ താങ്കളുടെ തകര്‍ച്ച ആരംഭിക്കുകയും ചെയ്യും!!

എങ്ങനെ ക്രിസ്ത്യാനി  ശത്രുവിനെ സ്നേഹിക്കണം?

  "നിന്റെ സഹോദരന്‍ തെറ്റുചെയ്‌താല് നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്നു ‌ ആ തെറ്റ്‌ അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില് നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്‌ഷികള്‍ ഓരോ വാക്കും സ്‌ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്‌ഷികളെക്കൂടി നിന്നോടൊത്തുകൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ".(മത്തായി18:15-17). ഇപ്രകാരമായിരിക്കണം ഏതൊരു  ക്രിസ്തിയാനിയുടെയും ശത്രു സ്നേഹം!

തെറ്റ് ചെയ്യുന്നവനിലാണെല്ലോ പിശാച്ച് വസിക്കുന്നത്!! അത് ഒരുവനില്‍ പഞ്ചെന്ത്രിയം വഴി ഉള്ള പ്രവര്ത്തിയാലോ, ചിന്തയിലോ പാരമ്പര്യ ജീനുകള്‍ വഴിയോ, അത്മീയമോ ശാരീരികമോ വഴിയുള്ള ‍ തെറ്റിനാലാ ആകാം!! അപ്രകാരമുള്ള തെറ്റിന് അടിമയായ ശത്രുവായ മനുഷ്യനെ, താങ്കള്ക്ക് അത്മീയ സഹോദരനോ, സഹോദരിയോ അമ്മയോ, അപ്പനോ, മകനോ, മകളോ, അയല്ക്കരാനോ ആക്കി സ്നേഹിക്കണം എങ്കില്‍! താങ്കള്‍ ആദ്യം പോയി അവരുടെ ആത്മീയപരമോ ഭൗതികപരമോ ആയ തെറ്റ് ബോദ്യപ്പെടുത്തണം!! അവര്‍ തങ്ങളുടെ തെറ്റ് മനസിലാക്കി  മാനസാന്തരപ്പെട്ട്  പരിശുദ്ധ ആത്മാവിനെ കരസ്ഥമാക്കിയാല്‍ അവരെ താങ്കള്‍ നേടി! ഇനി അവര് താങ്കളുടെ വാക്കുകളെ സ്വീകരിക്കുന്നില്ല എങ്കില്‍, താങ്കളോട് ഒത്തു വേറെ ഒന്നോ രണ്ടോ ആളുകളെ കൂടെ കൊണ്ട് പോകുക. അവരോട് അവരുടെ അത്മീയമോ ശാരീരികമോ തെറ്റ് ബോദ്യപ്പെടുത്തുക. അവര്‍ മാനസാന്തരപ്പെട്ടു പരിശുദ്ധ ആത്മാവിനെ നേടിയാല്‍ അവരെ നിങ്ങള്‍ നേടി!‍!

എന്നാല്‍, അവര്‍ നിങ്ങളെ നിരസിച്ചാല്‍ പോയി നിങ്ങള്‍ ആയിരിക്കുന്ന സഭ (പ്രാര്ഥനാ കൂട്ടായമ) യോട് പറയുക!! ആ കൂട്ടയ്മയെപോലും, അതായത് നിങ്ങളുടെ പ്രദേശത്തെ കൂട്ടായ്മയാകുന്ന സഭയ്ക്ക് ഉള്‍പടെ എതിര് നില്ക്കുന്നവനാണ് അവനെങ്കില്‍ പിന്നെ അവനെ യഹൂദര്‌ വിജാതിയനെയും ചുങ്കക്കാരെയും പരിഗണിച്ചിരുന്നത് പോലെ മാത്രമേ അവരോടു ഇടപെടാവൂ!! ഉദാ:അവര്‍ കുടിച്ച പാത്രം പോലും ഉപയോഗിച്ചിരുന്നില്ല! അവന്‍ എത്ര രക്ത ബന്ധം ഉള്ളവന്‍ എങ്കില്‍ കൂടെയും!! എങ്കിലും, ചില പ്രിത്യേക സാഹചര്യങ്ങളില്‍ ദൈവ സമ്മതം തേടി ഇവരുമായി ഹൃദയത്തില്‍ ബന്ധം വിട്ടുനിന്നുകോണ്ട് (അവരുടെ സന്തോഷവും ദു:ഖവും നമ്മുടെ മനസിനെ ബാധിക്കാത്ത അകലം ഇട്ടുകൊണ്ട്) അവര്‍ക്ക് ചില പ്രവൃത്തികള്‍ ചെയ്തു കൊടുക്കാം!! പക്ഷെ, അതിനു വളരെ പരിശിലനം അവശ്യമുണ്ട്!! ഇതായിരിക്കണം ക്രിസ്തിയാനിയുടെ ശത്രു സ്നേഹം!!

ഓര്മ്മിക്കുക, ദരിദ്രര്‍ എല്ലാം ദൈവമക്കള്‍ ആണെന്ന് ധരിക്കരുത്!! അവരില്‍ "ഗോവിന്ത ചാമി" (ക്രമിനലായിരുന്ന ഒറ്റക്കാലന് യാചകന്) മാരും ഉണ്ട്! അവരെ പോലെ ഉള്ളവര്‍ക്ക് നീ നിന്റെ സമ്പത്തും ഭക്ഷണവും കൊടുത്താല്‍ അവസരം കിട്ടിയാല്‍ നിന്റെ തന്നെ അമ്മയെയോ, സഹോദരിയെ, മകളെയോ അവന് നശിപ്പിക്കും!! എന്നാല്‍, ദാരിദ്ര്യം ഒരു തിന്മ അല്ലതാനും! കാരണം, അവരില്‍ അനേകം ദൈവമക്കളും ഉണ്ട്!! ദൈവാത്മാവിനാല് നയിക്കപ്പെടുന്ന ആലംബഹീനരായ മനുഷ്യരെ  സ്നേഹിക്കുമ്പോള് ദൈവത്തെ
യാണ്   അറിയാതെ സ്നേഹിക്കുന്നത്!! "എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള് ഇതു  ചെയ്തുകൊടുത്തപ്പോള്, എനിക്കുതന്നെയാണ് ചെയ്തു തന്നത്." (മത്തായി25:40). പിശാചിന്റെ ആത്മാവിനാല് നയിക്കപ്പെടുന്ന മനുഷ്യരെ സ്നേഹിക്കുമ്പോള് പിശാചിനെയാണ്   അറിയാതെ സ്നേഹിക്കുന്നത്!!

ഓര്മ്മിക്കുക; സമ്പന്നര്‍ എല്ലാം പിശാചിനെ ആളുകള്‍ അല്ല!! അവരില്‍ "സോളമന്‍മാരും" ഉണ്ട്!! ദൈവം കൊടുക്കുന്ന സമ്പത്തുണ്ട്! അതില്‍ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല! അവര്‍ അത് ദൈവനാമ മഹത്വത്തിനായി ചിലവഴിക്കുകയും ചെയ്യും!!


"മാംസദാഹത്താല് കളങ്കിതമായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട് ഭയത്തോടെ അവരോടു കരുണകാണിക്കുവിന്" (യൂദാസ്‌ 1:23). അവരുടെ എന്തെങ്കിലും ഇഷ്ട്ടപ്പെട്ടുകൊണ്ട് അവരോടു   ദൈവമക്കള് കരുണകണിക്കാനോ മറ്റു രീധിയില് സ്‌നേഹബന്ധത്തിനോ   ദൈവമക്കള് പോയാല്, ആ വഴിതന്നെ ദൈവമക്കളുടെ ഐശ്യര്യം നശിപ്പിക്കുന്ന പൈശാചിക ശക്തി അവരിലേക്ക്‌ കടന്നു വരും . പടിപടിയായി ദൈവമക്കള് തകരും!


"ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന് ക്രിസ്തുവിനുള്ളവനല്ല" (റോമാ 8:9). മറ്റുള്ളവരിലെ ആത്മാവിനെ തിരിച്ചറിയാനും അവരെ വിവേചിക്കാനും  നിനക്ക് ആകുന്നില്ല എങ്കില്‍ നീ അന്ധന്‍!! നിനക്ക് അത്മീയ അന്ധതയുണ്ട്!!
മാനസാന്ത രപ്പെട്ട് യേശുക്രിസ്തുവിലൂടെ പരിശുദ്ധ ആത്മാവിനെ കരസ്ഥമാക്കുക!! അപ്പോള് നിനക്ക് കാഴ്ച്ച തെളിയും! ദൈവം അനുഗ്രഹിക്കട്ടെ !!

Post a Comment

Author Name

Contact Form

Name

Email *

Message *

Powered by Blogger.