പ്രിയ വിശ്വാസിയെ, നമ്മുടെ നേതാവ് യേശു ക്രിസ്തു ആയിരിക്കണം!! "നിങ്ങള്‍ നേതാക്കാന്‍മാര്‍ എന്നും വിളിക്കപെടെരുത്!! എന്തെന്നാല്‍, ക്രിസ്തുവാണ്‌ നിങ്ങളുടെ ഏക നേതാവ്" (മത്തായി 23:10). ക്രിസ്തു ആയിരിക്കണം വിശ്വാസിയുടെ തല!! മറിച്ചു... "പാസ്റ്ററോ"... "പള്ളില്‍അച്ഛനോ" ആകരുത്!! പരിശുദ്ധ ആത്മാവ് ആയിരിക്കണം നമ്മെ നയിക്കേണ്ടത്!! പരിശുദ്ധ ആത്മാവ് നമ്മെ ഭരിക്കട്ടെ!! എഴുതപ്പെട്ട വചനങ്ങള്‍ ആയിരിക്കണം നമ്മുടെ മാര്‍ഗ ദീപം!!

ക്രിസ്തു വിശ്വാസത്തിലെ മനുഷ്യനേതാക്കള്‍ വിശ്വാസികളുടെ വെറും സേവകര്‍ മാത്രം എന്നത് നീ മനസിലാക്കിയിരിക്കണം!! താങ്കളെ സേവിക്കാന്‍ ആയിരിക്കണം അവര് ജീവിക്കെണ്ടത്!! "നിങ്ങളില്‍ വലിയവന്‍ ഏറ്റവും ചെറിയവനെ പോലെയും അധികാരമുള്ളവന്‍ ശുശ്രുഷകനെ പോലെയു മായിരിക്കണം" (ലൂക്കാ 22:26). ശിഷ്യരുടെ കാല് കഴുകിയ യേശുവാണ് നമ്മുടെ നേദാവ് എന്നത് ഓര്‍ക്കണം!! അവിടുത്തെ ശിഷ്യന്‍മാരുടെ മനോഭാവവും അങ്ങനെ തന്നെ!!

"ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെകാള്‍ സ്രേഷ്ഠരായി കരുതണം. ഓരോത്തരും സ്വന്തം താല്പര്യം മാത്രം നോക്കിയാല്‍ പോര; മറിച്ച് മറ്റുള്ളവരുടെ താല്‍പര്യവും പരിഗണിക്കണം. യേശു ക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ" (ഫിലിപ്പി2:4,5).
ക്രിസ്‌ത്യാനികളുടെ ആത്മീയ നേതാവിന്റെ മനോഭാവം ഇപ്രകാരം ഉള്ളതായിരിക്കണം!! മറിച്ചു മാനുഷിക അധികാരങ്ങള്‍ ഒന്നും അവര്‍ക്കില്ല!! 
വിശ്വാസിയുടെ നേതാവ് എന്ന് വിളിക്കപ്പെടുന്നവരെ നശിപ്പിക്കാന്‍, താങ്കള് അവരുടെ കാലു നക്കി കൊടുക്കരുത്!! സ്വന്തം തല അവരുടെ കക്ഷത്തില് വച്ച് കൊടുക്കരുത്!! അവരെ തോളേല്‍ ചുമന്നു നടന്നും, അവരുടെ കൈമുത്തിയും കാല് മുത്തിയും അവരെ നീ നശിപ്പിക്കരുത്!! താങ്കളും താങ്കളുടെ പ്രിയപെട്ടവരും അത്തരക്കാരുടെ അത്മീയ, ശാരീരിക, രാഷ്ടിയ, പണപരമായ ചൂഷണത്തില്‍ വീഴുന്നില്ല എന്ന് ഉറപ്പു വരുത്തണം!! അവര്‍ മനുഷ്യരാണ് എന്നത് മറക്കരുത്!! ഇവരിലെല്ലാം നല്ല മനുഷ്യര് ഉള്ളതുപോലെ തന്നെ, ആട്ടിന്‍ തോല് ഇട്ട ചെന്നായിക്കളും ‍ അവര്‍ക്കിടയില്‍ ഉണ്ട് എന്നത് മനസിലാക്കണം!! ദൈവം തന്നിരിക്കുന്ന വിവേകം അവരോടു ഇടപെടുമ്പോള്‍ താങ്കള്‍ കാത്തു സൂക്ഷിക്കണം!! മന്ത്രവാദം പഠിച്ച ചില ആളുകളും അവര്‍ക്കിടയില്‍ ഉണ്ട്!! അത്തരക്കാരെ തലയില്‍ എടുത്തു വച്ച്, മാനസികമായ അടിമത്തത്തിലൂടെ, ഇത്തരം ആഭിചാരങ്ങള്‍ താങ്കള്‍ക്ക് ഫലിക്കാന്‍ ഇടവരുത്തരുത്!! ഇത്തരം ആഭിചാര പ്രവര്ത്തനങ്ങള്‍ ദൈവത്തില്‍ നിന്നല്ല എന്നതും താങ്കള്‍ മനസിലാക്കേണം!! മാനസിക സ്വാധീനത്തിലൂടെ ഇവ ആളുകളുടെ മേല്‍ ഫലിക്കും എന്നത് അറിഞ്ഞിരിക്കണം!!

കൂട്ടായ്മയെ നയിക്കുന്നവന് വിശ്വാസികള്‍ മാനസികമായി അടിപെട്ടു നിന്നാല്‍, അവനെ ഭരിക്കുന്ന ശക്തി താങ്കളെയും ഭരിക്കും എന്ന് ഓര്‍ക്കുക!! ഇത്തരം മനുഷ്യരുടെ വേഷ ഭൂഷാതികള്‍, താങ്കളെ അവരുടെ മാനസികമായ അടിമത്തത്തിലേക്ക് നയിക്കരുത്!! കൊട്ടും സ്യൂട്ടും, പട്ടു കുപ്പായങ്ങളും, ജുബയും, തൊപ്പിയും, അധികാര ചെകൊലുകള് മുതലായവ തന്നെ !!

"നിങ്ങള് വിലക്ക് വാങ്ങപ്പെട്ടവരാണ്; നിങ്ങള് മനുഷ്യരുടെ അടിമകളായിതീരരുത്."(1കോറന്തിയോസ് 7:23). യേശുക്രിസ്തു, തന്റെ രക്തം നിങ്ങളുടെ പാപത്തിനുപകരം   വില കൊടുത്ത്,  നിങ്ങളെ പിശാചിന്റെ അടിമത്വത്തില് നിന്നും വിലക്ക് വാങ്ങി, അവിടുത്തെ ശരീരമാകുന്ന  സഭയില് ചേര്ത്തു! അവിടെ നിങ്ങള് മനുഷ്യരുടെ അടിമകള് ആയിതീരെരുത്!! 

"അവര്‍ വന്നു തന്നെ രാജാവാകാന്‍ വേണ്ടി ബലമായി പിടിച്ചു കൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്നു മനസിലാക്കി യേശു വീണ്ടും തനിയെ മല മുകളിലേയ്ക്ക് പിന്മാറി" (യോഹന്നാന്‍6:15:). കാരണം, "യേശു പറഞ്ഞു: "എന്റെ രാജ്യം ഐഹികമല്ല" (യോഹന്നാന്‍ 18:36). സഭ സ്ഥാപിച്ച കര്‍ത്തവ് ഒരു തരത്തില്‍പ്പെട്ട ഭൗതിക അധികാരങ്ങളും ആരുടെ മേലും പ്രയോഗിച്ചില്ല!! അക്കാലത്തെ രാഷ്ടിയത്തില്‍ ഇടപെട്ടുമില്ല!! കര്‍ത്താവിന്റെ സഭയെ നയിക്കുന്നവനും കര്‍ത്താവിന്റെ സ്വഭാവം ഉണ്ടാകണം!! അതില്ലാത്തവരെ താങ്കള്‍ തിരിച്ചറിയണം !!

"ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവന്‍ അല്ല" (മത്തായി 10:24). "അന്ധനെ അന്ധന്‍ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും" (മത്തായി 15:14). പുറകെ പോയ അന്തന്‍ പാപം ചെയ്തിട്ടല്ല നരക കുഴിയില്‍ പതിക്കുന്നത് എന്ന് താങ്കള്‍ മനസിലാക്കേണം!! സഭയെ നയിക്കുന്നവര് എന്ന് കരുതുന്നവരെ ബൈബിള്‍ എടുത്ത് (1പത്രോസ് 5:1-4) നിന്നും പഠിക്കുക!! ‌ കര്‍ത്താവിന്റെ പ്രിയപ്പെട്ടവരെ ദൈവം അനുഗ്രഹിക്കട്ടെ !!

Post a Comment

Author Name

Contact Form

Name

Email *

Message *

Powered by Blogger.