This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 34. എന്താണ് അഥവാ ഏതാണ് യേശുക്രിസ്തു ഈ ഭുമിയില്‍ സ്ഥാപിച്ച "സഭ" ??


അനേകരെ വളരെ അധികം വലക്കുന്ന ഒരു ചോദ്യമാണ് ഇത്!! അതിനാല്‍ ഇതിനു ഉത്തരം എന്ത് എന്ന് ബൈബിളില്‍ നിന്നും നമുക്ക് ഒന്ന് പരിശോധികാം!! ഇത് ക്രിസ്തു വിശ്വാസി ബൈബിളില്‍ നിന്ന് പഠിച്ചു മനസിലാകിയിരുന്നില്ലെങ്കില് പണപ്രതാപമോ പാരമ്പര്യമോ മറ്റുഎന്തെങ്കിലുമോ നോക്കി ‍വ്യാജസഭയില്‍ അംഗമായിരുന്നു നിത്യനരകം മരണശേഷം സ്വന്തമാകും!! ബൈബിളില്‍ എഴുതിയതിനു വിപരീതം പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും അത് ചെയ്യാന്‍ മറ്റുമനുഷ്യരെ പ്രേരിപ്പ്ക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും യേശുവിന്റെ സഭയില്‍ പെട്ടവരല്ല!! ഒരു പക്ഷെ, അവര്‍ തങ്ങളാണ് യേശുവിന്റെ "ഒഫിഷ്യല്‍ സഭ" എന്ന് അവകാശ പെട്ട് വന്നാലും ഓര്‍മിക്കുക, അവര്‍ എതിര്‍ ക്രിസ്തു എന്ന് വിളിക്കപെടുന്ന ആത്മാവിനാല്‍ നയിക്കപെടുന്ന വ്യാജ വേഷം കെട്ടിയ ക്രിസ്തു സഭ ആണെന്ന്!! അതിനാല്‍ നിത്യജീവന്‍ നേടി കൊടുക്കുന്ന "ക്രിസ്തു സഭാ" തിരഞ്ഞെടുപ്പില്‍, പിശാചു നിര്‍ത്തിയിരിക്കുന്ന "ഡമ്മി" സ്ഥാനാര്‍ത്തിയായ സഭയെ താങ്കളുടെ കൈവശം ഇരിക്കുന്ന ബൈബിള്‍ വായിച്ചു തിരിച്ചറിയുക !!

"എന്റെ സഭ ഞാന്‍ സ്ഥാപിക്കും . നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപെടുകയില്ല " (മത്തായി 16:18). ഇതില്‍നിന്നും വ്യകതമാകുന്ന കാര്യo, യേശുവിലൂടെ  ക്രിസ്തുവായ ദൈവം തന്റെ സഭയെ ഈ ഭൂമിയില്‍ സ്ഥാപിച്ചു!!  അതിന്റെ ഉടമസ്ഥന്‍ യേശു ക്രിസ്തു തന്നെ!! "അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസാണ്" (കൊളോസോസ്1:18). സഭക്ക് വേണ്ട നിര്‍ദേശം തന്റെ പരിശുദ്ധ അത്മാവിലൂടെ നല്‍കുന്നത് ഇന്നും സ്വര്‍ഗത്തില്‍ ജീവിചിരിക്കുന്ന യേശുക്രിസ്തു തന്നെയാണ്!! തലയില്‍ നിന്നാണെല്ലോ ശരീരത്തിനു വേണ്ട നിര്‍ദേശം കിട്ടുന്നത്!! കര്‍ത്താവു ഒരിക്കലും, അവിടുന്ന് ഒരിക്കല്‍ പറഞ്ഞ കാര്യം തരം പോലെ മാറ്റി പറയുന്നവന്‍ അല്ല!! "ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍ എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല " (മത്തായി 24:35).

അപ്പോള്‍, ബൈബിളില്‍ എഴുതപെട്ടിരിക്കുന്ന യേശുക്രിസ്തുപഠിപ്പിച്ച അത്മീയ കാര്യങ്ങള്‍ക്കു എതിര്, ക്രിസ്തുസഭയില്‍ പഠിപ്പിക്കുകയോ പ്രവര്‍ത്തിക്കുകയോ, പ്രവര്‍ത്തിക്കാന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ പരിശുദ്ധആത്മാവ് ഒരു വ്യക്തിയിലൂടെയും ഇല്ല!! അങ്ങനെ ആരെങ്കിലും മുതിര്ന്നാല്‍ ദൈവാത്മാവ് ഉള്ളില്‍ ഉള്ള ക്രിസ്തു വിശ്വാസികള്‍ക്ക് അത് നിഷ്പ്രയാസം തിരിച്ചറിയാം!! കാരണം, ക്രിസ്തുവിന്റെ സത്യ സഭയിലെ അംഗങ്ങളില്‍ എല്ലാവരിലും യേശുക്രിസ്തുവിന്റെ പരിശുദ്ധആത്മാവ് വസിക്കുന്നുണ്ട്!! അതിനാല്‍ തന്നെ "സഭ അവന്റെ ശരീരമാണ് " (എഫേസോസ് 1:23).

"അന്ത്യോക്യായില് വച്ചാണ് ശിഷ്യന്മാര്‍ ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപെട്ടത്‌" (അപ്പ: പ്ര. 11:26). യേശു സ്ഥാപിച്ച തന്റെ കൂട്ടായമയായ സഭക്ക് ലോകപരമായ ഒരു പേര് കൊടുത്തിരുന്നില്ല  എന്ന് സാരം !! അതിനാല്‍ തന്നെ അവിടുത്തെ സഭയെ അന്നത്തെ റോമ ഭരണകൂടത്തില്‍ രജിസ്റ്റെര്‌ ചെയ്തതുമില്ല!! കാരണം ,അവിടുന്ന് പറഞ്ഞു: "എന്റെ രാജ്യം ഐഹികമല്ല" (യോഹന്നാന്‍ 18:36). അവിടുന്ന് കല്പിച്ചു ലോകത്തിന്റെ അതിര്ത്തികള് വരെയും തന്റെ അനിയായികള് ചിതറിപോയി സുവിശേഷം അറിയിക്കണം എന്നും, ലോകം മുഴുവനും കൊച്ചു കൊച്ചു കൂട്ടയ്മകള് വഴി നിറയ്ക്കണം എന്നും!! അങ്ങനെ ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പും, ദൈവത്തിന്റെ പുളിമാവും ആയിതീരാന് അവിടുന്ന് കല്പിച്ചു!! പുളിമാവ്‌ ഒരിടത്ത് അല്ല കൂട്ടി ഇടേണ്ടത്!! പ്രകാശവുo അങ്ങനെ തന്നെ!! സഭ മാനുഷിക സംഘടനയിലല്ല കേന്ദ്രികൃതമാകേണ്ടത് മറിച്ച്, പരിശുദ്ധ ആത്മാവിലൂടെ ദൈവ സ്നേഹത്തിലും കര്ത്താവായ യേശുക്രിസ്തുവിലുമാണ്
സഭ(കൂട്ടായ്മ്മ) ഒന്നായിരിക്കേണ്ടത്!

ഇനി അവിടുത്തെ സഭ >> (യേശുക്രിസ്തുവിന്റെ ആത്മാവിനാല്‍
 (ദൈവശക്തിയാല്/ ക്രിസ്തുവിനാല്)  നയിക്കപ്പെടുന്നവരുടെ കൂട്ടം) << എവിടെയെലാം ഭുമിയില്‍ സമ്മേളിക്കാം!! "രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും" (മത്തായി18:20). യേശുക്രിസ്തുവിന്റെ നാമത്തില് ഒന്നിച്ചു കൂടുന്നവരുടെ മദ്ധ്യേ ക്രിസ്തു (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) എപ്പോഴുമുണ്ടായിരിക്കും!    ഒരു ക്രിസ്തുവിന്റെ സഭക്ക് ഉണ്ടാകുവാന്‍ വേണ്ട അംഗസഖ്യ രണ്ടോ അതില്‍ അധികമോ മാത്രം!! പ്രിയ സുഹൃത്തേ താങ്കള്  ഒരാള്‍ മാത്രമേയുല്ലോ!! ഒട്ടും വിഷമിക്കേണ്ട!! "എന്നെ സ്നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തുവന്ന്‍ അവനില്‍ വാസ മുറപ്പിക്കുകയും ചെയ്യും" (യോഹന്നാന്‍ 15:23). അങ്ങനെ താങ്കള്‍  ദൈവത്തോട്  ചേര്‍ന്ന "സഭ" (യേശുവിന്റെ കൂട്ടായമ) ആയി വരും!! പക്ഷെ, അതതു പ്രദേശത്തുള്ള ദൈവാത്മാവിനാല് ‍നയിക്കപെടുന്ന മനുഷ്യര്‍ ഒരുമിച്ചു കൂടി, ബൈബിള്‍ അറിയില്ലാത്തവരെ വചനം പഠിപ്പിക്കുന്നതും, കര്‍ത്താവിന്റെ പുതിയ ഉടമ്പടിയുടെ ഓര്മ ആചരിക്കുന്നതും, കൂട്ടായ്മ കാണിക്കുന്നതും കൂടുതല്‍ ഉചിതം!! 

അങ്ങനെ, പരസ്പരം ലോകപരമായി സഹായിക്കാം!! ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ തന്നെ!! അതിനു വീടുകളോ ലളിതമായ കെട്ടിടങ്ങളോ ഉപയോഗിക്കാം!! കൂട്ടായ്മയില്‍ കൂടുതല്‍ അഭിഷേകം ഉള്ളവന് സഭയെ പരിശുദ്ധ ആത്മാവിനാല്‍ വചനം അനുസരിച്ചു നയിക്കാം!!

"നിoഫായ്ക്കും അവളുടെ ഭവനത്തിലെ സഭയ്ക്കും എന്റെ ആശംസകള്‍" (കൊളോസോസ് 4:15). "അക്യ്‌ലയും പ്രിസ്കയും അവരുടെ വീട്ടിലുള്ള സഭയും" (1കോറി 16:19).  "എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ഫിലിമോനെ, നിനക്കും നിന്റെ ഭവനത്തിലെ സഭയ്ക്കും" (ഫിലിമോന്‍2). എന്നിങ്ങനെ ബൈബിളില്‍ അനേകം ഭവനങ്ങളില്‍ കൂടിയിരുന്ന യേശുവിന്റെ സഭകളെ കാണാം!! അപ്പോള്‍ യേശുവിന്റെ സഭയ്ക്ക് ഒരു വീട്ടിലും സമ്മേളിക്കാം!! അവിടെ അവര്ക്ക് യേശുക്രിസ്തുവിന്റെ ഓര്മ്മ ആചരണമായ അപ്പം മുറിക്കല് നടത്തുകയും ചെയ്യാം. "അവര്  ഭവനം തോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ഭക്ഷണത്തില് പങ്കുചേരുകയും ചെയ്തിരുന്നു."(അപ്പ.പ്ര2:46). ക്രിസ്തു വിശ്വാസികള് ഭവനങ്ങളില് ഒത്തുചേര്ന്നാല് അത്  ഭവന സഭയായി!!

"ക്രിസ്തുവിന്റെ സമസ്ത സഭകള്‍ക്കും എന്റെ ആശമസകള്‍ അയക്കുന്നു" (റോമ16:16). എന്നിങ്ങനെ ബൈബിളില്‍ ധാരാളം എഴുത്തുകള് നിരവധി ക്രിസ്തു സഭകളെ പറ്റി എഴുതപ്പെട്ടിരിക്കുന്നതിനാല്, അതാത് പ്രദേശങ്ങളില്‍ യേശുവിന്റെ പരിശുധാല്മാവിനാല്‍ നയിക്കപ്പെട്ടു ദൈവത്തെ ആത്മാവിലും സത്യത്തിലും സ്നേഹിക്കുച്ചു സഹോദര / സഹോദരി സ്നേഹത്തോടെ ജീവിക്കുന്ന മനുഷ്യരുടെ കൂട്ടമാണ് കര്‍ത്താവിന്റെ സഭ എന്ന് മനസിലാക്കാം !!

എന്താണ് സഭായോഗത്തില്‍ നടക്കേണ്ടത്?
"ചിലര്‍ സാധാരണമായി ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്ഷിക്കരുത്" (ഹെബ്രയെര്‍10:25). "അവന്റെ വചനം ശ്രവിച്ചവര്‍ സ്നാനം സ്വീകരിച്ചു ..... ..... ..... അവര്‍ അപ്പസ്തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു" (അപ്പ:പ്ര. 2:41,42). ക്രിസ്തുവിന്റെ യഥാര്ത്ഥ സഭ ഏത് എന്ന് പ്രിയ സുഹൃത്തിനെ സത്യദൈവം മനസിലാക്കിതരുമാറാകട്ടെ! ആമേന് .. 

Post a Comment

 1. പിന്നെ സഹോദരാ...ഒരു കാര്യം ചോദിക്കട്ടെ..

  നിങ്ങൾ പെന്തകൊസ്തുകാർ മുഴുവനും മറുഭാഷ സംസാരിക്കാറുണ്ടല്ലോ
  ബൈബിൾ പ്രകാരം ആദ്യമായി മറുഭാഷ പറയുന്നത്
  പല സ്ഥലങ്ങളിൽ നിന്ന് വന്നവര്ക്കു മനസ്സിലാകാൻ വേണ്ടി ശിഷ്യന്മാർ അവരുടെ ഭാഷയിൽ സംസാരിച്ചതാണ് മറുഭാഷ...

  ഇവിടെ നിങ്ങൾ നാല് മലയാളി പെന്തകൊസ്തുകാർ കൂടുന്നിടത്ത്‌ കുറെ അപശബ്ദങ്ങൾ ഉണ്ടാക്കുന്നതാണോ മറുഭാഷ

  താങ്കളെ ഞാൻ വെല്ലുവിളിക്കുന്നു

  രണ്ടു പെന്തകൊസ്തുകാർ സംസാരിക്കുന്ന മറുഭാഷ വേറെ വേറെ റെക്കോർഡ്‌ ചെയ്തു താങ്കള്ക്ക് തന്നാൽ മറുഭാഷ അറിയുന്ന താങ്കൾ അത് വിവർത്തനം ചെയ്യാമോ..
  നിങ്ങൾ പെന്തകൊസ്തുകാര്ക്ക് പോലും മനസ്സിലാവാത്ത അപശബ്ദങ്ങൾ ഉണ്ടാക്കി ദൈവത്തിന്റെ പേരില് ജനങ്ങളെ പറ്റിക്കുന്ന ഈ പരിപാടി നിർത്തിക്കൂടെ

  ReplyDelete
  Replies
  1. എന്താ താങ്കളെ ആരേലും പറ്റിച്ചോ ?? :D

   Delete
 2. After reading few postings of this site, I feel all postings in the site is like the talk Satan had with the Eve who told Eve that God lied her. Here we see a new Theologian who says that that the Theology he is preaching is correct and all the theology and belief that has been practiced by Christians with the guidance of holy spirit is wrong. Visit my site to understand what is Christianity : catholicchristianfaith.blogspot.in

  ReplyDelete
  Replies
  1. God is not incarnated those many religions are pronounced,
   So the word is not God. The word become flash. That is a public cult teaching that God incarnated. When God incarnated many other religions says shall be correct. The resale you need throw the Bible and Bible is not the word of God.
   അദ്യായം- 70. ദൈവം രക്ഷകനായി(മിശിഖയായി) അവതരിക്കുന്നു!! തിരുവെഴുത്തുകളിലെ ചില പ്രവചനങ്ങളും യേശുവില് നിറവേറലുകളും. This statement is wrong. Because Jesus said you cannot mix the word Mew Testament with Old Testament. Jesus said do me worship me and do not obey the manmade creeds that ate vain.
   I say you stop these cult teaching publication

   Delete
  2. God is not incarnated those many religions are pronounced,
   So the word is not God. The word become flash. That is a public cult teaching that God incarnated. When God incarnated many other religions says shall be correct. The resale you need throw the Bible and Bible is not the word of God and our God is not a triune God.
   അദ്യായം- 70. ദൈവം രക്ഷകനായി(മിശിഖയായി) അവതരിക്കുന്നു!! തിരുവെഴുത്തുകളിലെ ചില പ്രവചനങ്ങളും യേശുവില് നിറവേറലുകളും. This statement is wrong. Because Jesus said you cannot mix the word New Testament with Old Testament. Jesus said do worship me and do not obey the manmade creeds that are vain.
   I say you stop these cult teaching publication. We have one true God
   Bible Rahasyangal, you are taken time for make a nice note to Holy Bible but you presented God become human, God never become flesh or human. But the word become flesh or human. Already God is the human. Christ very said it very clear. .But God he is in the celestial body. He cannot change as a flash. But God sent the word which is Holy Ghost that Jesus Christ. You may read the old English Bible and not ne translations. Anyone and anywhere if change a single word from the writing New Testament they are accursed. Pastor Laser Mathew passed, Pastor Chiku Kuriakose, Michel Jackson, Diana, likewise many are passed from their middle of the ages. Is any reason, yes there is a reason, some tile you do not like pay attention. The reason God declared such fellows are accursed. Jesus never said He is a God or LORD as the almighty God. He said I am sent by the Almighty God. Christ respected and honored, and adorer God is as his Father. You go and see people those are pass their half of life, you will be see the same way married couple if their children die. So children are the heritage and fruit of womb. If that lost in any way that is a course. Chiku was singer, you go and study about song. His song saying Jesus is God. Jesus never said that word. So many are become accursed because Galthians Chapter One’

   Delete

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.