Chapter - 9. ക്രിസ്ത്യാനിയെന്ന് സ്വയം അവകാശപ്പെടുന്ന സുഹുര്ത്തെ,
യേശുക്രിസ്തുവിന്റെ നാമം മാത്രം വിളിച്ചു, ഏക ദൈവത്തോട് പ്രാര്‍ഥിക്കണമെന്ന് ദൈവവചനം ഇത്ര വ്ക്തമായി പറഞ്ഞിട്ടും; എന്തേ അത് മനസിലാക്കാന്‍ കഴിയാത്തത്?
എന്തിനാണ് ക്രിസ്തുവിന്റെ പേരില് വന്ന് മത ഭ്രാന്ത് കാണിക്കുന്നത്?
മറ്റുള്ളവരെ എന്തിനു നരകത്തില്‍ അയക്കുന്നു? തിരുവചന പ്രകാരം യേശുക്രിസ്തുവിന്റെ വചനം അനുസരിച്ച് മാനസാന്തരപ്പെട്ട്, അങ്ങനെ അവിടുത്തെ നാമം മാത്രം ഉപയോഗിച്ച് ആത്മാവായ ഏക ദൈവത്തോട് പരിശുദ്ധ ആത്മാവില്
പ്രാര്‍ഥിക്കണമെന്ന്, അനേകര് ലോകം മുഴുവന് നടന്ന് ബുദ്ധിമുട്ടി
പറയുബോള്, എന്തിനാണ് നിങ്ങളില് ചിലര് ക്രിസ്തുവിന്റെ പേരില് വന്ന് മതം
ഉണ്ടാക്കി, അത് തിരിച്ചു മറ്റു നാമങ്ങളിലേക്ക് ആക്കുവാന്‍
പരിശ്രമിക്കുന്നത്? ഇത്ര വചന വിരോധം പാടില്ല! ഇതിന് നിങ്ങള് ദൈവത്തോട്
കണക്കു പറയേണ്ടി വരില്ലെ?
പ്രതിമകളും ചിത്രങ്ങളും
നിര്‍മ്മിച്ച് അവയെ ഉപയോഗിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുന്നതും
അവിടുത്തോട് പ്രാര്‍ഥിക്കുന്നതും ദൈവ വചന വിരുദ്ധം എന്ന സത്യം,
മറ്റുള്ളവരോട് ഞങ്ങള് ഇത്ര പ്രയാസപ്പെട്ടു അറിയിക്കുമ്പോള്, നിങ്ങളില്
ചിലര് എന്തിനാണ് യേശുവിന്റെ പേരില് മതം നിര്മ്മിച്ചു കൊണ്ടുവന്ന് ദൈവവചനം വളച്ച് ഒടിച്ചു ഇക്കാര്യങ്ങള്ക്ക് എതിര് പഠിപ്പിക്കുന്നത്?
ചിലര്ക്ക് എന്താണ് ദൈവം അയച്ച യേശുവിനോട് ഇത്ര ശത്രുത? യേശുവില് നിത്യം വസിക്കുന്ന യഹോവയെ നിങ്ങള് എങ്ങനെ ദര്ശിക്കും? നിങ്ങളില് ചിലര്
ബൈബിള് തിരിച്ചു പഠിപ്പിച്ചു കര്‍ത്താവിനെയും അവിടുത്തെ എഴുതപ്പെട്ട
വചനങ്ങളെയും തോല്പ്പിക്കുമോ?
വളരെ ലളിതമായി ദൈവത്തോട് എങ്ങനെ
പ്രാര്‍ഥിക്കണമെന്നു, ദൈവത്തെ എങ്ങിനെ ആരാധിക്കണം എന്നും, യേശുക്രിസ്തു
സത്യ വേദത്തില് തന്റെ വചനത്തിലൂടെ വ്യക്തമായി പഠിപ്പിച്ചിരിക്കുമ്പോള്,
എന്തിനാണ് ആളുകളെ വെറുതെ കബിളിപ്പിക്കുന്നത്? ഭക്തിയുടെ പേരില്‍ മത
കര്മ്മങ്ങള് ഉണ്ടാക്കി എന്തിനു അവരുടെ പണം തട്ടി എടുക്കുന്നു? ദൈവത്തെ
ആരാധിപ്പിക്കാനും ദൈവത്തോട് പ്രാര്ഥിപ്പിക്കാനും പ്രതിമകളും ചിത്രങ്ങളും
വെച്ച് എന്തിന് മനുഷ്യരെ കബിളിപ്പിക്കുന്നു? എന്തിന് മറ്റു നാമങ്ങള്
വിളിച്ചു ദൈവത്തോട് ആപേക്ഷിക്കുന്നു? മറ്റുള്ളവരെ കൊണ്ട്
അപേക്ഷിപ്പിക്കുന്നു ?
"ദൈവം ആത്മാവാണ് അവിടുത്തെ
ആരാധിക്കുന്നവര്‍ ആത്‌മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്"
(യോഹന്നാന്‍ 4:24)! "യേശു ജീവദാതാവായ ആത്മാവായിതീര്ന്നു" (1കോറിന്തോസ്15:45). "ദൈവഭക്തി തിന്മയെ വെറുക്കലാണ്" (സുഭാഷിതങ്ങള്‍8:13). "പിതാവായ ദൈവത്തിന്റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി
ഇതാണ്: അനാഥരുടെയും വിധവകളുടെയും ജെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക;
ലോകത്തിന്റെ കളങ്കം ഏല്കാതെ തന്നെ തന്നെ കാത്തു സുക്ഷിക്കുക" (യാകോബ് 1:27). "ആകാശത്തിന് കീഴിലുള്ള മനുഷ്യര്‍ക്ക് രക്ഷിക്കപ്പെടുവാനായി ഒരു നാമം
മാത്രമേ നല്കപെട്ടിട്ടുള്ളൂ" (അപ്പ:പ്ര. 4:12). ഇത് എന്തെ
മനസിലാക്കാത്തത് ??
ബൈബിള്‍ (സത്യവേദം) വ്യക്തമായി പറയുന്നു
ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ ഒരു മധ്യസ്ഥനേ ഉള്ളു. അത്; യഹോവയുടെ ശക്തിയും ജ്ഞാനവുമെന്ന പുത്രനായ ക്രിസ്തു, ക്രിസ്തു മനുഷ്യനായി യേശുവായി ജനിച്ചു, മരിച്ചു മരണത്തെ ജയിച്ചു ഉയര്ത്തു ജീവദാതാവായ ആത്മാവായി തീര്ന്ന, ആദിയും അന്ത്യവുമായ യേശുക്രിസ്തു മാത്രമാണ്! (1തിമോത്തി 2:5), (റോമ 8:34), (റോമ10:13), (യോഹന്നാന്‍14:6), (യോഹന്നാന്‍ 16:23), (1യോഹന്നാന്‍2:1),
(1സാമുവേല്‍2:25), (മത്തായി 28:20), (ഹെബ്രയെര് 7:25) etc…etc… ഇതു
എന്താ നിങ്ങളുടെ കണ്ണില്‍ കേറാത്തത്? എഴുതപ്പെട്ടിരിക്കുന്ന ദൈവവചനങ്ങളെ എതിര്‍ത്തു പഠിപ്പിച്ചു മറ്റു മനുഷ്യരെ തെറ്റിച്ചാല് മരിക്കുമ്പോള്‍
നിങ്ങള് നരകത്തില്‍ പോകില്ലേ? നിങ്ങളുടെ മതത്തിന്റെ വലിപ്പവും! നിങ്ങളുടെ സമ്പത്തും! നിങ്ങളുടെ അധികാര ശക്തിയും ദൈവം നോക്കുമോ?
യേശുക്രിസ്തു മാത്രമാണ് എന്റെ നാമത്തില് പിതാവായ ദൈവത്തോട് ചോദിക്കുന്നത് എന്തും നല്കാം എന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്!! (യോഹന്നാന് 16:23). പന്നെ; എന്തിനു മറ്റു നാമങ്ങള് ഉപയോഗിക്കുന്നു ??
യേശുക്രിസ്തു മാത്രമാണ് തന്റെ അടുത്തു വരുന്ന എല്ലാമനുഷ്യരെയും ആശ്വസിപ്പിക്കാം എന്ന് അരുളി ചെയ്തിരിക്കുന്നത്! (മത്തായി 11:28). പിന്നെ; എന്തിന് ആശ്വാസം തേടി മറ്റുള്ളവരുടെ അടുത്ത് പോകുന്നു??
"നിങ്ങള് എന്നില് വസിക്കുകയും എന്റെ വാക്കുകള് നിങ്ങളില് നിലനില്ക്കുകയും ചെയ്യുന്നെങ്കില് ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക; നിങ്ങള്ക്ക് ലഭിക്കും" (യോഹന്നാന് 15:7). പിന്നെ, എന്തിന് മറ്റുമനുഷ്യരുടെ വാക്കുകളില് നിലനില്ക്കുന്നു ?
യേശുക്രിസ്തു മാത്രമാണ് പരിശുദ്ധ ആത്മാവില് ഈ ഭൂമി അവസാനിക്കും വരെ ഭൂമിയിലും മനുഷ്യരോടോത്ത് ഉണ്ടായിരിക്കാം എന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്! (മത്തായി 28:20). "നിങ്ങളുടെ പാപങ്ങള് മായ്ച്ചുകളയാന് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്.... ... നിങ്ങള്ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയക്കുകയും ചെയ്യും" (അപ്പ:പ്ര 3:20&26), (യോഹ 14:23). യേശുക്രിസ്തു അരുളിചെയ്തു: "വഴിയും സത്യവും ജീവനും ഞാനാണ്"(യോഹ 14:6). "സത്യത്തിന്റെ (യേശുവിന്റെ) ആത്മാവ് വരുമ്പോള് നിങ്ങളെ സത്യത്തിന്റെ പൂര്ണ്ണതയിലേക്ക് നയിക്കും" (യോഹ 16:13). ഇങ്ങനെ വാഗ്ദാനം കൊടുക്കുവാന് സാധിക്കാതെ മരിച്ചുപോയ മറ്റുള്ളവര് എങ്ങനെ ഭൂമിയില് ജീവിക്കുന്ന മനുഷ്യരോടൊപ്പം നിത്യം വസിക്കും? എങ്ങനെ മനുഷ്യരുടെ പ്രാര്ഥന ശ്രവിക്കും ?
യേശു മാത്രമാണ് നിങ്ങള്ക്ക് നിത്യം ജീവിക്കാനുള്ള സ്വര്ഗ്ഗീയ ശരീരം തരാമെന്നും നിങ്ങളെ വീണ്ടും വന്ന് താനായിരിക്കുന്നിടത്ത് കൂടെയാക്കാം എന്നും വാഗ്ദാനം ചെയ്തത്. (യോഹന്നാന് 14:1-3).
യഹോവയുടെ അടുത്ത് യേശുവില് കൂടെയല്ലാത്തെ പോകുവാന് ശ്രമിക്കുന്നവരെ, നിങ്ങള് സകല കല്പ്പനകളും യേശുവിനെ പോലെ പാലിച്ചു നിയമം പൂര്ത്തികരിച്ചു സ്വയം നീതീകരിച്ചിട്ടുണ്ടോ? ഇല്ല എങ്കില് നീതിമാനായ ദൈവം നിങ്ങളെ ശിക്ഷിക്കാതെ വിടുമെന്ന് കരുതുന്നുണ്ടോ? ഏതെങ്കിലും ഒരു കല്പ്പന നിങ്ങള് തെറ്റിച്ചാല് എല്ലാ കല്പനകളും നിങ്ങള് തെറ്റിച്ചപോലെ! ഉദാഹരണമായി: കൊല്ലരുത് എന്ന കല്പ്പന തെറ്റിക്കുന്നവന്, ബാക്കി സകല കല്പ്പനകളും പാലിച്ചാലും എല്ലാ കല്പനകളും തെറ്റിച്ചത് പോലെ! അതുപോലെ തന്നെ മറ്റുള്ള ഓരോന്നും!
"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങലുടെ പിതാവേ" എന്ന് വിളിച്ച് പ്രാര്ഥിക്കാനും യേശു പറഞ്ഞിട്ടുണ്ടല്ലോ എന്ന് നിങ്ങള് പറയുമായിരിക്കും! "ഞാനും പിതാവും ഒന്നാണ്" (യോഹ10:30), "എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു" (യോഹ 14:9). അപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങലുടെ പിതാവേ എന്ന് വിളിക്കുമ്പോള്‍ ആരെയാണ് വിളിക്കുന്നത്?
എഴുതപ്പെട്ടിരിക്കുന്ന ഈ ദൈവവചനങ്ങളെ എതിര്ത്തു പഠിപ്പിക്കുന്ന,
"സാത്താന്റെ സന്താനമേ, സകല നീതിക്കും എതിരായവനെ, ദുഷ്ടതയും വഞ്ചനയും
നിറഞ്ഞവനെ, ദൈവത്തിന്റെ നേര്‍വഴികള്‍ ദുഷിപ്പിക്കുന്നതില്‍ നിന്നും
വിരമിക്കുകയെല്ലേ?" (അപ്പ:പ്ര 13:10). "ഭോഷന്മാരെ, പ്രവാചകന്മാര്‍
പറഞ്ഞിട്ടുള്ളത് വിശ്വസിക്കാന്‍ കഴിയാത്ത വിതം ഹൃദയം മന്ദീഭവിച്ചവരേ?"
(ലൂക്ക 24:25). "സര്‍പ്പങ്ങളെ, അണലി സന്തതികളെ, നരകവിധിയില്‍ നിന്നും
ഒഴിഞ്ഞു മാറുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും"? (മത്തായി 23:33).
കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ .
Post a Comment