This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 5. കര്ത്താവായ യേശു ക്രിസ്തുവിന്റെ ഓര്മ്മ ആചരണം (അപ്പം മുറിക്കലും പാന പാത്രം പങ്കു വയ്ക്കലും ).





യേശു ക്രിസ്തുവിന്റെ ശിഷ്യന്മാര് (അനുയായികള്)  അവിടുത്തെ നാമത്തില് ഒരുമിച്ചു കൂടുമ്പോള് കര്ത്താവിന്റെ ഓര്മ്മ ആചരിക്കണം എന്ന് കല്പ്പിച്ചിരിക്കുന്നു! ഈ ഓര്മ്മ ആചരണം എപ്രകാരമായിരിക്കണം എന്നും കര്ത്താവിന്റെ ഗ്രന്ഥമായ വി. ബൈബിളില് എഴുതപ്പെട്ടിരിക്കുന്നു.
പത്രമാസികകളോ, ടെലിവിഷന്, റേഡിയോ തുടങ്ങിയ മാധ്യമങ്ങളോ,  കര്ത്താവിന്റെ കാലത്ത് മനുഷ്യരാല് കണ്ടു പിടിക്കപെട്ടിരുന്നില്ല! അതിനാല് തന്നെ ഇത്തരം മാധ്യമങ്ങള് വഴി കര്ത്താവിന്റെ ജനനം, ജീവിതം,പുതിയ നിയമ ഉടമ്പടി സ്ഥാപനം,  പീഡാസഹനം, കുരിശു മരണം, ഉയിര്പ്പ്, സ്വര്ഗാരോഹണം, ഇവ രേഖപ്പെടുത്തിവച്ച്, കര്ത്താവിനെ കുറിച്ച് വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കുവാനും കഴിയുമായിരുന്നില്ല!! അതിനാല് തന്നെ,  വരും തലമുറ രക്ഷകന് വന്നുകഴിഞ്ഞു എന്നും, ദൈവം മനുഷ്യരുമായി "പാനപാത്രം" (കുരിശു മരണം) എന്ന  "ഉടമ്പടി", മനുഷ്യര്ക്ക് "നിത്യജീവന്" യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി, അവിടുത്തെ കൃപയാല് നേടിയെടുക്കാനുള്ളത് നടത്തി കഴിഞ്ഞു എന്ന സത്യം  ഭൂമിയില് വിസ്മരിച്ചു കളയാതെ എന്നും ഒര്മ്മിക്കപെടെണ്ടതും അനുവാര്യമായിരുന്നു!!   അതിനാല് തന്നെ കര്ത്താവ് തന്റെ അനുയായികള് ആയിതീരുന്നവരോട് തന്റെ ഓര്മ്മ ആചരണം ഇപ്രകാരം അപ്പം മുറിച്ചും പാനപാത്രം പങ്കുവച്ചും പ്രതീകത്മകമായി ആചരിക്കാന് അവശ്യപ്പെട്ടിരിക്കുന്നു!

യേശുവിന്റെ  "പാന പാത്രംഅവിടുത്തെ  ശരീരം മുറിഞ്ഞു രക്തം ചിന്തിയുള്ളകുരിശുമരണം!! അവിടുന്ന് നടത്തിയ ഈ ഉടമ്പടിയുടെ പ്രതീകാത്മകമായ "ഓര്മ ആചരണം" തന്റെ അന്ത്യഅത്താഴവേളയില് സ്ഥാപിച്ചു!!

 പ്രിയ സുഹുര്ത്തെ താങ്കള് ക്രിസ്തിയാനി എങ്കില് താങ്കളും യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് ഭൂമിയില് ജീവിച്ച് യേശുവിനെ പോലെ ഒരിക്കല് മരിക്കണം (യേശുവിന്റെ പാന പാത്രം കുടിക്കണം)!! എന്നാല്, അത് യേശു മരിച്ചപോലെ കുരിശില് കയറി രക്തം ചിന്തിയാകണമെന്നില്ല!! അത് രോഗം മൂലമാകാം!! അത് വാര്ധക്ക്യം മൂലമാകാം!! അത് അപകടം മൂലമാകം!! ഇങ്ങനെ എതെങ്കിലു രീധിയില് യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് താങ്കള് യഥാര്ധ പാന പാത്രം കുടിക്കണം!! അങ്ങനെ യേശുക്രിസ്തുവിന്റെ ആത്മാവില് ക്രിസ്തുവിനാല്.. ക്രിസ്തുവിനോട് കൂടി.. നിത്യ ജീവനില് പങ്കാളിയാകണം!! പിശാചിനും പാനപത്രം ഉണ്ട്(1 കൊറന്തിയോസ് 10:21)!! ചില മനുഷ്യര് പിശാച്ചിന്റെ ആത്മാവില്,  പിശാച്ചിന്റെ പാന പാത്രം (മരണം) കുടിച്ചു ശിക്ഷാവിധിയില് അകപ്പെടുന്നു!!

പ്രതീകാത്മകമായി അപ്പം മുറിച്ചും പാന പാത്രം കുടിച്ചും ജീവിക്കബോള് യേശു ക്രിസ്തുവിന്റെ  (പാന പാത്രം) രക്തം ചിന്തിയുള്ള കുരിശിലെ മരണം ഒര്മിക്കുന്നു!! വിശ്വാസജീവിതത്തിലെ ക്ലേശങ്ങള് സ്വന്ത ജീവിതത്തില് അനുഭവിക്കുമ്പോള് യേശു ക്രിസ്തു വിന്റെ പാനപാത്രത്തില് പങ്കുചേരുന്നു!! പരിശുദ്ധ ആത്മാവില് ഏതെങ്കിലും രീധിയില് ഈ ഭൂമിയില് ജഡമരണം പ്രാപിച്ചു ആത്മലോകത്തിലേയ്ക്ക് നിത്യ ജീവനില് മാറ്റപ്പെടുമ്പോള് കര്ത്താവിന്റെ പാനപാത്രം ഭൂമിയില് വിശ്വാസി യഥാര്ഥത്തില് കുടിച്ചു പൂര്ത്തിയാക്കുന്നു!! അങ്ങനെ വിശ്വാസി കര്ത്താവിന്റെ ഉടമ്പടിയില് പങ്കുചേരുന്നു!! വെളത്തില് മുങ്ങി പ്രതീകത്മകമായി യേശുവിന്റെ മരിച്ച്‌ ഉയര്പ്പില് പങ്കാളിയാകുമ്പോള്, പരിശുദ്ധ ആത്മാവില് ജഡശരീരത്തില്ജീവിച്ച്, ജഡത്തില് ജീവന് വെടിഞ്ഞുള്ള യഥാര്ദ്ധ മരണം വരിച്ച്, യേശു ക്രിസ്തുവിന്റെ  പരിശുദ്ധ  ആത്മാവില് നിത്യജീവനില്, ആത്മലോകത്തില് യേശുക്രിസ്തുവിന്റെ പോലുള്ള രൂപാന്തരപ്പെട്ട ശരീരത്തില്  പ്രവേശിക്കുമ്പോള്, ക്രിസ്തുവിന്റെ ഉയര്പ്പില് യഥാര്ഥത്തില് വിശ്വാസികള് പങ്കാളികളാകുന്നു!!

തന്റെ ഓര്മ്മക്ക് വേണ്ടി തന്റെ ജന്മദിനം ആഘോഷിക്കണം എന്ന് കര്ത്താവ് ഒരിടത്തും അവിടുത്തെ ഗ്രന്ഥത്തില് എഴുതിച്ചില്ല!! തന്റെ ഓര്മ്മയ്ക്ക്‌ വേണ്ടി തന്റെ മരണദിനം ആചരിക്കണമെന്ന്കര്ത്താവ് ഒരിടത്തും തന്റെ ഗ്രന്ഥത്തില് എഴുതിച്ചില്ല!! അതുപോലെ തന്നെ എഴുതിച്ചിട്ടില്ല തന്റെ ഉയര്പ്പുദിനം ഓര്മ്മയ്ക്ക്‌ വേണ്ടി ആചരിക്കണം എന്ന്!! അവിടുത്തേക്ക്‌ അറിയാമായിരുന്നു ഇത്തരം ദിനങ്ങള് ആചരണങ്ങളിലൂടെ പിശാച്ച് മുതലെടുക്കുമെന്നും, അത്മൂലം അവിടുത്തെ നാമം വിജാതീയരുടെ ഇടയില് ദുഷിക്കുമെന്നു, അങ്ങനെ അത് വിശ്വാസികളായ മനുഷ്യര്ക്ക് ഇടര്ച്ചക്ക് കാരണവും തന്റെ സഭക്ക് തളര്ച്ചക്ക് കാരണവും ആയിതീരുമെന്നും!!

ഇനി ഇപ്രകാരം കര്ത്താവ് പറയാത്ത രീധികളില് കര്ത്താവിന്റെ ഓര്മ്മ അചരിക്കുന്നവരെ നിങ്ങള് ഒരുനിമിഷം ചിന്തിക്കൂ ...

നിങ്ങളുടെ ഇത്തരം ആഘോഷങ്ങളിലൂടെ എത്ര ആളുകള് മാനസന്ധരപ്പെട്ടു യേശു ക്രിസ്തുവില് പുതിയതായി വിശ്വാസം സ്വീകരിച്ചു??

ഇത്തരം ആഘോഷങ്ങളിലൂടെ എത്ര ആളുകള് മദ്യപാനം, വിഗ്രഹ ആരാധന തുടങ്ങിയ നിത്യ നാശം ഉറപ്പാക്കുന്ന കാര്യങ്ങള് തുടങ്ങി പിശചിലേക്ക് അടുത്ത് നിത്യ നരകം സ്വന്തമാക്കി !!

വിജാതിയര് പോലും തങ്ങളുടെ ദൈവം ചത്തുപോയി എന്ന് പറയാത്ത ഇക്കാലത്ത് നിങ്ങള് അവരുടെ മുന്പില് നിത്യം ജീവിക്കുന്ന കര്ത്താവിനെ പല രീധികളില് അധിക്ഷേപിച്ചില്ലേ??

നിങ്ങളുടെ ഇത്തരം വചന വിരുദ്ധഓര്മ്മ ആചരണം കാരണം (മദ്യപാനം മൂലം) മൂലം എത്ര അക്രമങ്ങളില് എത്രപേര് മരിച്ചു? എത്രപേര് നശിച്ചു ??

നിങ്ങള് പണം ഉണ്ടാക്കാന് അല്ലെ ഇത്തരം ആചാരങ്ങളും ആഘോഷങ്ങളും മതകര്മങ്ങളും നടത്തുന്നത് ??

ആരുടെ നാമമാണ് ഇത്തരം ആഘോഷങ്ങളിലൂടെ മഹത്വപ്പെടുന്നത് ??

കര്ത്താവ് കല്പ്പിച്ചത്പോലെ അവിടുത്തെ ഓര്മ്മ ആചരണം നടക്കട്ടെ ! കൂട്ടയ്മയുടെ നേതാവ് അപ്പം മുറിച്ചു പങ്കുവെച്ചു കൊടുക്കട്ടെ!! പാനപാത്രം ആശിര് വദിച്ചു കൂട്ടായ്‌ മയിലുള്ളവര്ക്ക് കൊടുക്കട്ടെ! അത്തരം അവസരത്തില് പുസ്തകം ആവര്ത്തിച്ച്‌ വായിച്ച് കൂട്ടയ്മയില് ഉള്ളവരെ ബോറടിപ്പിക്കാതെ, അവിടുന്ന് കുരിശില് മുറിവേല്ക്കപ്പെട്ടതിന്റെയും, രക്തം ചിന്തി മരിച്ചുണ്ടാക്കിയ പുതിയ ഉടമ്പടിയെ (പാനപാത്രo) കുറിച്ചും, അതില് വിശ്വസിച്ചു മനസന്ധരപ്പെട്ടു നിത്യജിവന് നല്കുന്ന സ്വര്ഗ്ഗത്തില് നിന്നും പിതാവ് തരുന്ന നിത്യജീവന്റെ "അപ്പം" (ദൈവ വചനം / പരിശുദ്ധ ആത്മാവിനെ) പ്രാപിക്കേണ്ടതിനെ കുറിച്ചും മനുഷ്യരെ പഠിപ്പിക്കട്ടെ! അതിനുവേണ്ടി കര്ത്താവ് ഭൂമിയില് കാണിച്ചു തന്ന അവിടുത്തെ ജീവിതത്തെ കുറിച്ചും മറ്റുള്ളവരെ പഠിപ്പിക്കട്ടെ!! അങ്ങനെ ആളുകള് കര്ത്താവിനെ ഓര്മ്മിക്കുക യും  മാനസ്ന്ധാരപ്പെടുകയും അത്മീയ ജീവിത വഴി മനസിലാക്കി നിത്യജീവന് പ്രാപിക്കുകയും ചെയ്യട്ടെ !!.....

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.