യേശു ക്രിസ്തു "താക്കോല്" എന്ന വാക്കിലൂടെ ഉദ്ദേശിച്ചിരിക്കുന്നത് എന്താണ്? ആര്ക്കാണ് ഈ താക്കോല്‍ കിട്ടിയിരിക്കുന്നത്?
എങ്ങനെയാണു അത് ഉപയോഗിക്കേണ്ടത്? ആരാണ് താക്കോലുകളുടെ ഉടമസ്ഥന് ? "സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും" (മത്തായി 16:19). യേശു ഇത് പറഞ്ഞത് അല്ലാതെ വി.പത്രോസിനു ലോഹം കൊണ്ടുള്ള
താക്കോലുകള് കൊടുത്തതായി ബൈബിള്‍ പഠിപ്പിക്കുന്നില്ല!! അപ്പോള്‍, പിന്നെ ചിലര്‍ വി.പത്രോസിനു താക്കോല്‍ കൊടുത്തു എന്നും, അദ്ദേഹം ഒരു പ്രത്യക സിംഹാസനത്തില്കൊട്ടാരത്തില ്
ഇരുന്നു ചെമ്കോലുപിടിച്ചു കിരിടവും ധരിച്ചു യേശു ഭൂമിയില്‍ സ്ഥാപിച്ച സഭയെ
ഭരിച്ചു എന്നും പറയുന്നതില്‍ എന്ത് യദാര്‌ധ്യം?? കുരിശില്‍ തലകീഴായി
തറച്ചു കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്ന, യേശുവിന്റെ ശിഷ്യന്
കൊട്ടാരത്തില്‍ രാജസിംഹാസനത്തില്‍ ഇരുന്നു കിരീടവും ധരിച്ചു ചെമ്കോലും
പിടിച്ചു, യേശു സ്ഥാപിച്ച സഭയെ ഭരിച്ചു പോലും!! അതും തല ചായിച്ചു
ഉറങ്ങാന്‍ ഒരു വീടു പോലും സ്വന്തമായി ഇല്ലാതിരുന്ന ഗുരുവിന്റെ
ശിഷ്യന്‍!!
ബൈബിള്‍ വായിച്ചിട്ടുള്ള എല്ലാവര്ക്കും അറിയാം കര്‍ത്താവു അത്മീയത പഠിപ്പിക്കുവാന്‍ ഉപമകള്‍ ഉപയോഗിച്ചിരുന്നു എന്ന്!! അപ്പോള്‍, പിന്നെ യേശു താക്കോല്‍ എന്ന ഉപമയിലൂടെ എന്താണ് ഉദേശിച്ചത്? അതുപോലെ തന്നെ മറ്റു ആര്‍ക്കെങ്കിലും അവിടുന്ന് ഇത്തരം താക്കോല്‍ കൊടുത്തിരുന്നതായി ബൈബിളില്‍ പരാമര്‍ശം ഉണ്ടോ? നമുക്ക് ഒന്ന് നോക്കാം!!
"നിയമന്ജ്ജരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ വിഞ്ജാനതിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസപെടുതുകയും ചെയ്തു" (ലൂക്കാ 11:52). അപ്പോള്‍ ഇതിലൂടെ നമുക്ക് മനസിലാക്കാം പഴയ നിയമത്തിലെ നിയമന്ജ്ജര്‍ക്കും കര്‍ത്താവു "താക്കോല്‍" കൊടുത്തിരുന്നു!!
"കപടനാട്യക്കാരായ നിയമന്ജ്ജരെ ഫരിസെയരെ, നിങ്ങള്ക്ക് ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുന്പില്‍ സ്വര്ഗരാജ്യം അടച്ചു കളഞ്ഞു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല" (മത്തായി23:13,14). ഇതില്‍നിന്നും കര്‍ത്താവു സ്വര്‍ഗരാജ്യം തുറക്കാനുള്ള "താക്കോല്‍" ഫരിസെയര്‍ക്കും കൊടുത്തിരുന്നു എന്നും, അവര് അത് നേരായ രീധിയില് ഉപയോഗിക്കാതെ സ്വര്ഗ്ഗരാജ്യം മനുഷ്യരുടെ മുന്നില് അടച്ചുകളഞ്ഞു എന്ന് വ്യക്തം!!
അപ്പോള്‍ എന്താണ് ഈ താക്കോല്‍? ഇവരുടെ എല്ലാം കയ്യില്‍ കര്‍ത്താവു കൊടുത്തിരുന്നത് എന്താണ്? പഴയ നിയമത്തില്‍ പ്രവാചകന്‍മാര് മുഘെനയും പുതിയ നിയമത്തില്‍ ദൈവപുത്രനിലൂടെയും! ഉത്തരം എളുപ്പം കിട്ടുന്നു! "ദൈവ വചനം"
"ദൈവവചനം" ദൈവരാജ്യത്തില്‍ കയറി മനുഷ്യന് നിത്യം ജീവിക്കുന്നതിനു പര്യാപ്തനാക്കുന്ന താക്കോല്‍! എന്നാല്‍, വി. പത്രോസിനോട് യേശു പറയുന്ന ഭാഗം മാത്രം ബൈബിളില്‍ നിന്ന് അടര്‍ത്തി എടുത്തു, അതിനു ചില പ്രിത്യേക അര്‍ഥം ചിലര്‍ ഉണ്ടാക്കുന്നു പോലും !
താങ്കള്‍ "ദൈവ വചനം" എന്ന താക്കോല്‍ സ്വന്ത ജീവിതത്തില്‍ അനുസരിച്ചു ഒന്ന് ഉപയോഗിച്ച് നോക്കുക, അപ്പോള് കാണാം "ദൈവരാജ്യം" എന്ന ദൈവം രാജാവായി വാഴുന്ന അത്മീയരാജ്യം താങ്കളുടെ മുന്നില്‍ തുറക്കുന്നത്!! അങ്ങനെ, ഈ ഭൂമിയില് യേശു തന്റെ വചനം ഉപയോഗിച്ചു പണിത ദൈവരാജ്യം എന്ന അത്മീയ രാജ്യത്തില്‍ പ്രവേശിച്ചു ജീവിക്കുന്ന ഏതൊരാളുടെയും മുന്നില്‍, അവന്റെ ജഡമരണ സമയത്ത് അവന് നിത്യം ജീവിക്കാനുള്ള "സ്വര്‍ഗരാജ്യവും" ഈ താക്കോല്‍ തുറന്നു കൊടുക്കുന്നു!!
നിര്‍ഭാഗ്യവശാല്‍ ഇന്ന് ഈ താക്കോല്‍ കൈവശം വച്ചിരിക്കുന്ന പല മത നേദാക്കന്മാരും ഈ താക്കോല്‍ ഉപയോഗിച്ചു സ്വര്ഗ്ഗരാജ്യം തുറക്കാന് ജനങ്ങളെ പഠിപ്പിക്കുന്നില്ല, എന്ന് മാത്രമല്ല പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ പോലും, മത കര്മങ്ങളിലേക്ക് തള്ളി വിട്ടു വഞ്ചിച്ചു, അവര്‍ക്ക് മുന്‍പില്‍ സ്വര്ഗരാജ്യം അടച്ചു കളയുകയും ചെയ്യുന്നു!! മറ്റുചിലരെ കള്ള താക്കോല്‍ കൊടുത്തു കബളിപ്പിക്കുകയും ചെയ്യുന്നു!!
ഇനി ആരാണ് യഥാര്‍ഥ താക്കോലിന്റെ ഉടമസ്ഥന്‍ എന്ന് നോക്കാം!! "പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്ക്കുന്നവനും ആയവന്‍ പറയുന്നു" (വെളിപ്പാട് 3:7). ഈ വചനങ്ങളിലൂടെ താക്കോലിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ കര്‍ത്താവ് തന്നെ എന്ന് വ്യകതമാകുന്നു!!
നമുക്ക് കര്‍ത്താവിന്റെ അടുക്കല് നിന്നും താക്കോലുകള് പരിശുദ്ധ അത്മാവിലൂടെ നേരിട്ടുo അവിടുത്തെ വചനങ്ങള്‍ എഴുതിയിരിക്കുന്ന ബൈബിളില്‍ നിന്നും പഠിച്ചു കരസ്ഥമാക്കാം!! ആരും കള്ളതാക്കൊലിനാല് കബളിപ്പിക്കപ്പെടാതിരിക്കട്ടെ
Post a Comment