അന്ധകാരം നിറഞ്ഞ ഈ ലോകത്തില് മനുഷ്യര് യേശുക്രിസ്തു(ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമെന്ന പുത്രന്) എന്ന ഏക മധ്യസ്ഥനിലേക്ക്
അടുക്കാതെ ഇരിക്കാനായി ചില മതക്കാര് ധാരാളം മധ്യസ്ഥരെയും മധ്യസ്ഥകളെയും
പ്രഖ്യാപിച്ചിട്ടുണ്ട്! യേശുക്രിസ്തുവിനോട്
നേരിട്ട് കാര്യം പറയുന്നതിനെക്കാളും ഈ മാധ്യസ്ഥരോട് കാര്യം പറയുകയാണ്
നല്ലത്, എന്ന് പിശാചു പറയുന്നു!
ഈ ലോകം മധ്യസ്ഥരാക്കിയവര്‍ പ്രത്യേകം വകുപ്പുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്പെഷ്യലിസ്റ്റു മദ്ധ്യസ്ഥന്‍മാര്‍ ആണ്. ഉദാ: അന്തോണിസ് -കളവു പിടുത്തം, ഗീവര്ഗിസ്-പാമ്പ് പിടുത്തം!! (പാമ്പു പിടുത്തത്തിന്റെ പേറ്റന്റു ചവറ കുരിയാക്കോസ് അച്ചന്റെ പേരില് തട്ടി എടുക്കാനുള്ള ശ്രമങ്ങള് തകൃതിയായിനടന്നു വരുന്നു). വറതച്ചന്‍(പ്രശസ്തന്‍ അല്ല) - ചാഴി പിടുത്തം, സെബാസ്റ്റ്യന്‍ - പഞ്ഞം, പട, വസന്ത, ഔസേപ്പ് - തൊഴില്‍ വകുപ്പ്, ജെറാലഡ് - സുഖ പ്രസവം, (ഇദ്ദേഹം 29 കാരനായ ചെറുപ്പക്കാരന്‍ ആണെങ്കിലും കൊടുത്ത വകുപ്പ് സുഖ പ്രസവം ആയി പോയി). യൂദ - അസാധ്യ കാര്യങ്ങള്‍, ഇസിദോര്‍ - കംബ്യൂട്ടര്‍ റിപയര്‍ മുതലായ.. ഇത്തരം മധ്യസ്ഥന്‍ മാര്‍ക്ക് എണ്ണം തികച്ചു പ്രാര്‍ത്ഥന കൊടുക്കണം. കൊന്തയില്‍ 53 മണി തികക്കണം, നെവേന 9 ദിവസം എണ്ണം ഒപ്പിക്കണം. എണ്ണം തെറ്റിച്ചാല്‍ ഇവരുടെ മധ്യസ്ഥത ഫലിക്കില്ലത്രേ! ഈ മധ്യസ്ഥരോട് എല്ലാ ദിവസവും ഒരു പോലെ പ്രാര്‍ഥിച്ചാല്‍ കാര്യമില്ല! ഉദാ: ചൊവാഴ്ച്ച അന്തോനീസിനോടും വ്യാഴാഴ്ച്ച യൂദയോടും അപേക്ഷിക്കണം. ദിവസം മാറരുത്. മേയ് ഒക്ടോബര്‍ മാസങ്ങളില്‍ മറിയം പ്രസാദിക്കും എന്ന് കരുതി പ്രത്യേക മരിയ സേവകള്‍ ഈ മാസങ്ങളില്‍ നടത്താറുണ്ട്! ഇത്തരം മധ്യസ്തരുടെ ഭക്തര്‍, മുട്ട, പാമ്പ് രൂപം, മാല, ചൂല്, പൂവ്, മുതിര, പലഹാരങ്ങള്‍, പണം, ഇവരുടെ പ്രതിമകള്‍ എന്നിവ ഈ കൂട്ടരേ പ്രസാധിപ്പിക്കാനായി കൊടുത്തുവരുന്നു!
ചില പള്ളികളില്‍ ഇത്തരം മധ്യസ്ഥരുടെ ശക്തി വളരെ കൂടുതലാണത്രേ! ഉദാ: കലൂരും ചെട്ടിക്കാട്ടും പ്രതിഷ്ട്ടിച്ചിട്ടുള്ള അന്തോനീസിന്റെ സ്വോരൂപതിലേക്ക് മാലയിടാനും മെഴുകു തിരി കത്തിച്ചു ഈ സ്വോരൂപത്തെ നോക്കി ഉള്ളുരുകി പ്രാര്‍ഥിക്കാനുമായി ജനങ്ങള്‍ ഒഴുകുന്നു! എന്നാല്‍, ഇതേ അന്തോനീസിന്റെ സ്വോരൂപം പ്രതിഷ്ട്ടിച്ചിട്ടുള്ള നൂറു കണക്കിന് മറ്റു പള്ളികളിലേക്ക് ജനം പോകുന്നില്ല! അവിടെ ഒന്നും അന്തോനീസ് യാതൊരു അത്ഭുതവും ചെയ്യുന്നില്ല!
അരുവിത്തുറ പള്ളിയില് ഇരിക്കുന്ന ഗീവര്ഗ്ഗീസി നടുത്തേക്ക് അത്ഭുതങ്ങളും അടയാളങ്ങളും തേടി ഭക്തജനം ഒഴുകുമ്പോള്, തൊട്ടടുത്തുള്ള ചെമ്മലമറ്റം പള്ളയില് ഗീവര്ഗ്ഗീസ് ഈച്ചയടിച്ച് ഏകനായി ഇരിക്കുന്നു! മറ്റു മധ്യസ്ഥന്മാരുടെയും മധ്യസ്ഥമാരുടെയും പ്രതിമകളിടെയും ചിത്രങ്ങളുടെയും കാര്യത്തിലും ഇതുതന്നെ അവസ്ഥ! സ്വൊന്തം സ്വോരൂപത്തോട് പോലും പക്ഷാഭേദം! ജനത്തെ ഈ രീതിയില്‍ കബിളിപ്പിച്ച് വഷളാക്കിയത് നേതാക്കള്‍ തന്നെ!
ജീവന്റെ ഉറവ ആയ യേശുക്രിസ്തുവില്‍ നിന്ന് ജനത്തെ അകറ്റി; അവരെ വെള്ളം ഇല്ലാതെ പൊട്ട കിണറിലേക്ക് തള്ളി വിട്ടത്, അവരെ ഭരിക്കുന്ന നേതാക്കള്‍ തന്നെ. പുണ്യവാള ആരാധന അടിമ വെക്കല്‍ വഴിപാടിലൂടെ നടക്കുക അല്ലെ?
കര്‍ത്താവ് ഇപ്രകാരം പറഞ്ഞു: "എന്റെ ജനമേ നിങ്ങളുടെ നേതാക്കാന്മാര്‍ നിങ്ങളെ വഴി തെറ്റിക്കുന്നു. എങ്ങോട്ട് തിരിയണമെന്ന് നിങ്ങള് അറിയുന്നില്ല." (ഏശയ്യ 3:12). സത്യം ഗ്രഹിക്കു... യേശുക്രിസ്തുവിലേയ്ക്ക് തിരിയൂ! ഏക മധ്യസ്ഥന് യേശുക്രിസ്തു(ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമെന്ന പുത്രന്) മാത്രം. മനുഷ്യനായി അവതരിച്ച തന്റെ പുത്രനായ ക്രിസ്തുവിനു യഹോവ കൊടുത്ത നാമം മാത്രം വിളിച്ചു, അത്മാവായ യഹോവയായ ദൈവത്തെ, യേശുക്രിസ്തുവില് ശക്തിയിലും ജ്ഞാനത്തിലും ദര്ശിച്ചു, പരിശുദ്ധ ആത്മാവില് ഏക സത്യദൈവത്തോട് പ്രാര്ത്ഥിക്കൂ ... കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ . ആമേൻ .
Post a Comment