This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 8. ഭൂമിയിലെ മധ്യസ്ഥപ്രാര്ഥന ....



"നിങ്ങള് അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാസമയവും ആത്മാവില് പ്രാര്ഥനാനിരതായിരിക്കുവിന് അവിശ്രാന്തം ഉണര്ന്നിരുന്ന് എല്ലാ വിശുദ്ധര്ക്കും വേണ്ടി പ്രാര്ത്ഥിക്കുവിന്." (എഫേസോസ് 6:18).

ജഡശരീരത്തില് ഭുമിയില്‍ ജീവിക്കുന്ന വിശ്വാസികള്ക്ക്, ഭുമിയില്‍ ജഡശരീരതില് ജീവിക്കുന്ന മറ്റ് മനുഷ്യര്ക്ക് വേണ്ടി ദൈവത്തോട് മദ്യസ്ഥ പ്രാര്ത്ഥന നടത്താന്‍ കഴിയും! എന്നാല്‍, അത്‌മീയ ലോകത്തിലെ മനുഷ്യ ആത്മാക്കള്‍ക്കും ഭുമിയില് ജഡശരീരത്തില്‍ ഇരിക്കുന്ന മനുഷ്യരും തമില്‍ പരസ്പര ബന്തം ഇല്ല. ആത്മീയ ലോകത്തിലെ മനുഷ്യാത്മാക്കള്‍ക്ക് ഭൂമിയിലെ മനുഷ്യരെയോ, ഭുമിയിലെ മനുഷ്യര്‍ക്ക് അത്മീയ ലോകത്തിലെ മനുഷ്യ ആത്മക്കളെയോ, സഹായിക്കാന്‍ സാധിക്കും എന്ന് തിരുവചനം പഠിപ്പിക്കുന്നില്ല!

യേശുക്രിസ്തുവില് വിശ്വസിക്കുന്നവര് അവിടുത്തെ വചനം അഗീകരിക്കണം! ലൂക്ക 16:19 - 31 (പരലോകത്തില്) ആത്മീയ ലോകത്തിലെ മനുഷ്യആത്മാക്കള്ക്ക് ഈ ഭൂമിയില് ജീവിക്കുന്ന മനുഷ്യരുമായി ബന്ധപെടുവാന് സാധ്യമല്ല എന്ന് അവിടുന്ന് പഠിപ്പിച്ചിരിക്കുന്നു! അതിനാല് തന്നെ മനുഷ്യര്ക്ക് ദൈവവുമായി ആല്ലെങ്കില് സ്വര്ഗ്ഗവുമായിയുള്ള ഏക മധ്യസ്ഥന് യേശുക്രിസ്തു(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) തന്നെ. ജീവദാതാവായ പരിശുദ്ധ ആത്മാവായി തീര്ന്ന ആ  യേശുക്രിസ്തു തന്നെ! "എന്തെന്നാല്, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്ക്കും മധ്യസ്ഥനായി ഒരുവനെയുള്ളൂ - മനുഷ്യനായ യേശുക്രിസ്തു." (1 തിമോത്തി 2:5), (റോമ 8:34), (ഹെബ്രായെര് 7:25). (അപ്പ:പ്ര 4:12), etc.. എല്ലാവരുടെയും അപേക്ഷകള് ഒരേ സമയം തന്നെ മനസിലാക്കി പ്രതികരിക്കാന് കഴിവുള്ള ദൈവ
ത്തിന്റെ ശക്തിയും ജ്ഞാനവുമായ യേശുക്രിസ്തു മാത്രമാണ് ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയില് വര്ത്തിക്കുന്ന ഏകശക്തി. "യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്, എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്ക്ക് വരുന്നില്ല" (യോഹന്നാന് 14:6) യേശുക്രിസ്തു(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും)  മാത്രം വഴി, സത്യം, ജീവന് !

"മനുഷ്യന് മനുഷ്യനോട് പാപം ചെയ്താല് ദൈവം അവനുവേണ്ടി മാദ്ധ്യസ്ഥം വഹിക്കും; കര്ത്താവിനോട് പാപം ചെയ്താല് ആര് മാദ്ധ്യസ്ഥം വഹിക്കും?" (1.സാമുവല് 2:25) കര്ത്താവായ യേശുക്രിസ്തുവിന്റെ ഈ ശക്തി പരിശുദ്ധ ആത്മാവാണ്! പരിശുദ്ധ ആത്മാവിന് അതായത് കര്ത്താവിന് എതിരായി പാപം ചെയ്താല് മനുഷ്യന് പിശാചിന്റെ പിടിയില് നിന്ന് മോചിപ്പിക്കാന് ആളില്ലാതെ പെട്ടുപോകുന്നു! യേശുക്രിസ്തു അരുളിചെയ്തു: "വഴിയും സത്യവും ജീവനും ഞാനാണ്" (യോഹ14:6) "സത്യത്തിന്റെ(യേശുവിന്റെ) ആത്മാവ് വരുമ്പോള് നിങ്ങളെ സത്യത്തിന്റെ പൂര്ണ്ണതയിലേക്ക് നയിക്കും" (യോഹ 16:13).

"എന്തെന്നാല് ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധര്ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നത്" (റോമ 8:27). ഏത് വിഷയത്തിലും ദൈവഹിതം അനുസരിച്ചു വേണം   വിശുദ്ധര് പ്രാര്ധിക്കേണ്ടത്!! ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് (
ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) യേശുക്രിസ്തുവിന്റെ കല്പന പാലിച്ചു ജീവിക്കുന്ന വിശ്വാസികളില് വസിക്കും!! (യോഹന്നാന് 14:23). ഇത്തരം മനുഷ്യരെ കണ്ടെത്തി അവരെ കൊണ്ടു ദൈവത്തോട് അപേക്ഷിപ്പിച്ചാല് പ്രസ്തുത കാര്യത്തിന് ദൈവം മറുപടി തരുന്നു!!

സുവിശേഷപ്രവര്ത്തനത്തില്; അതായത്, അത്മാക്കളെ ദൈവത്തിനു വേണ്ടി പിശാചില് നിന്നും പിടിച്ചെടുക്കുന്ന അത്മീയ യുദ്ധത്തില് ഏര്പ്പെട്ടിരിക്കുന്ന   അത്മ്മീയ പടയാളികള്ക്ക്, വിശുദ്ധ മനുഷ്യരുടെ പ്രാര്ധന അത്യാവശ്യമാണ്!! കാരണം, വിശുദ്ധരുടെ പ്രാര്ത്ഥന, പിശാചിന്റെ വലയത്തില് ഇരിക്കുന്ന ഭൗതിക ലോകത്തില്, ദൈവത്തിന് കൂടുതലായി ഇടപെടുന്നതിന് അവസരമേകും!! ഓര്മിക്കുക ദൈവത്തിനും പിശാചിനും ഇടയില് മനുഷ്യര്ക്ക് അറിയില്ലാത്ത പ്രപഞ്ചനിയമങ്ങള് ഉണ്ട്! (മത്തായി 8:29). അതിനാല് തന്നെ കര്ത്താവ്, മനുഷ്യരോട് പ്രത്യകിച്ചും പരിശുദ്ധ ആത്മാവ് വസിക്കുന്ന വിശുദ്ധരോട് ഇടവിടാതെ പ്രാര്ധിക്കാന് ആവശ്യപ്പെടുന്നു!

എന്താണ് പ്രാർത്ഥന?

മനുഷ്യന് ജന്മം കൊണ്ടോ; വിശ്വാസത്താല് ചില കര്മങ്ങള് കൊണ്ടോ  ആർജ്ജിച്ചെടുത്ത; തന്നിലുള്ള ദൈവശക്തിയും ജ്ഞാനവും, അതായത് ക്രിസ്തുവുമായി നടത്തുന്ന ആശയ സംവാദത്തെ പ്രാർത്ഥന എന്ന് വിളിക്കാം! ഇത്തരം സംവാദത്തിലൂടെ തന്നിലുള്ള "ക്രിസ്തു", ഓരോ മനുഷ്യർക്കും അവനോ അവളോ ആയിരിക്കുന്ന സാഹചര്യമനുസരിച്ചു; ഓരോ പ്രവൃത്തികളിലും ദൈവനാമം മഹത്വപ്പെടുത്തികൊണ്ട്; കൂടുതൽ തന്നിലെ ദൈവശക്തിയും ജ്ഞാനവും നിറച്ചുകൊണ്ട്  മറ്റുള്ളവർക്ക് കൂടുതൽ  വെളിച്ചമായും ഭൂമിയുടെ ഉപ്പുമായി ഭൂമിയിൽ ജിവിച്ചു, ജഡശരീരത്തിലെ മരണശേഷം ആത്മീയലോകത്തില് കൂടുതൽ പ്രകാശിതമായ സ്വർഗ്ഗീയ  അവസ്ഥയില് ക്രിസ്തുവോടൊപ്പം മനുഷ്യ ആത്മാവിനെ എത്തിച്ചേരുവാന് പ്രാപ്തമാക്കുന്നു!  

"പണ്ടു തന്നെ ശിക്ഷക്കായി നിശ്ചയിക്ക പ്പെട്ടിരിക്കുന്ന  ചില ദുഷ്ടമനുഷ്യര് നിങ്ങള്ക്ക്ഇടയില് കയറികൂടിയിട്ടുണ്ട്. അവര് നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധ ജീവിതത്തിനായി ദുര്:വിനിയോഗി ക്കുകയും നമ്മുടെ ഏക നാഥനും കര്ത്താവുമായ യേശുക്രിസ്തുവിനെ തള്ളി പറയുകയും ചെയ്യുന്നു" (യൂദാസ് 4).  കാര്യം കാണുവാന് വേണ്ടി വരുന്ന മനുഷ്യര്ക്ക് വേണ്ടി വിശുദ്ധര് തങ്ങളിലുള്ള ദൈവകൃപ ഉപയോഗിക്കരുത്! "മരണാര്ഹമായ പാപം ഉണ്ട് അതെപറ്റി പ്രാത്ഥിക്കണമെന്ന് ഞാന് പറയുന്നില്ല" (1.യോഹന്നാന് 5:16).  കര്ത്താവിന്,  അതായത് പരിശുദ്ധ ആത്മാവിന് എതിരായി പ്രവര്ത്തിക്കുന്ന മനുഷ്യര്ക്കുവേണ്ടി 
പ്രാർത്ഥിച്ചിട്ടു വലിയ പ്രയോജനം ഉള്ളതായി തോന്നുന്നില്ല!

ഓര്മ്മിക്കുക: ആത്മീയ ലോകത്തിലെ മനുഷ്യത്മക്കള്‍ ഭൂമിയിലെ മനുഷ്യരുടെ ദു:ഖങ്ങളും ദുരിതങ്ങളും എപ്പോളും 
കണ്ടുകൊണ്ടിരുന്നാല്, ‍അവര്‍ക്ക് യേശു പറഞ്ഞിരിക്കുന്ന സ്വസ്തത പരലോകത്തില്‍ കിട്ടുമോ? അവിടെ എപ്പോഴും വിലാപവും കരച്ചിലും ഉള്ള നരകം പോലെ ആകില്ലേ? അപ്പോള്‍ യേശു ഒരുക്കിയ സ്ഥലവും നരകവും ഒരുപോലെ ആകില്ലേ?? ജഡത്തില്‍ മരിച്ചു ഭുമിയില്‍ നിന്നും മാറ്റപെട്ട ആത്മാക്കള്‍ക്ക്, പല സ്ഥലങ്ങളില്‍ ഇരുന്നു ഒരേസമയം ഹൃദയത്തില്‍ പ്രാര്‍ത്ഥിക്കുന്ന മനുഷ്യരുടെ ഹൃദയ വിചാരങ്ങള്‍ എല്ലാം മനസിലാക്കി അവര്ക്ക് വേണ്ട കാര്യങ്ങള് ചെയ്തു കൊടുക്കുവാന് ‍ അവര്‍ ദൈവമാണോ?

NB: മത്തായി 17:3 ല് മോശയും എലിയായും ഒരു ആശയ വിനിമയവും ശിഷ്യന്മാരുമായി നടത്തില്ല! കാരണം, അത്മീയ ലോകത്തിലെ ആത്മാക്കളും ഭൗതിക ലോകത്തിലെ മനുഷ്യരും തമ്മില് ഒരു ബന്ധവും ഇല്ല!

"ഒരു ദേവന് ഭൂമിയില് നിന്നും കയറിവരുന്നത് കാണുന്നു" (1.സാമുവേല് 28:13) മന്ത്രവാദി സ്ത്രിയുടെ ആഭിചാര സഹായത്താല് സാവുള് കണ്ടത് ഈ ഭൂമിയില് നിന്നും കയറി വന്ന ഒന്നിനെയാണ്, ആത്മീയലോകത്തില്  നിത്യജീവിതം നയിക്കുന്ന ഒരാളെയല്ല! കാരണം, യേശു ക്രിസ്തുവില് വിശ്വസിച്ചു രക്ഷപ്രാപിച്ചു, ഭൂമിയില് നിന്നും മരിച്ചു പോയ വിശുദ്ധര് നിത്യം ജീവിക്കുന്നത് ഈ  ഭൂമിയിലല്ല! 

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.