This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter -19. ഏക സത്യ ദൈവം....


ആദിയില് തന്നെ ദൈവത്തില്, "ക്രിസ്തു"(പുത്രന്) ഉണ്ടായിരുന്നു!! ആ ശക്തി വചനമായിരുന്നു!! വചനം ദൈവം തന്നെയായിരുന്നു!! (യോഹ 1:1,2). ക്രിസ്തു(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും)(1കോറി1:24)-യഹോവയിലും, യഹോവ ക്രിസ്തുവില്(ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും)മായിരുന്നു. (പുറപ്പാട് 3:15). (യോഹ 14:11).

സമസ്ഥവും ക്രിസ്തുവിലൂടെ (ദൈവത്തിന്റെ ശക്തിയിലൂടെയും ജ്ഞാനത്തിലൂടെയും/പുത്രനിലൂടെ / വചനത്തിലൂടെ/ ദൈവശബ്ദത്തിലൂടെ)  ഉണ്ടായി!!- (യോഹ 1:3).

"ക്രിസ്തു" എന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവും പ്രവാചകരിലും വസിച്ചിരുന്നു!! (1 പത്രോസ് 1:11)

വചനം എന്ന ക്രിസ്തു
ശക്തി, "യേശു" എന്ന മനുഷ്യനായി ഭൂമിയില് അവതരിച്ചു (യോഹ 1:14), (മത്തായി 1:22,23),(യോഹ 20:31). "പരിശുദ്ധ ആത്മാവ് നിന്റെ മേല് വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല് ആവസിക്കും" (ലൂക്കാ 1:35).  യേശുവില് പരിശുദ്ധ അത്മാവായി സര്വ്വ ശക്തനാം ദൈവം  വസിച്ചു!! (യോഹ 14:10). അങ്ങനെ ദൈവശക്തി "എമ്മാനുവേലായി" യേശുവെന്ന മനുഷ്യനായി അവതരിച്ചു!  അങ്ങിനെ അവിടുന്ന് മനുഷ്യന്റെ പഞ്ചെന്ത്ര്യങ്ങള്ക്ക്   അനുഭവ സാദ്യമായി, മനുഷ്യരോടൊപ്പം ഭൂമിയില് യേശുവെന്ന ദൈവാലയത്തില്  വസിച്ചു. (യോഹ 2:19,20). മനുഷ്യരോട് മുഖാ   മുഖം സംസാരിച്ചു!!

"ഒരു സ്വരം ഉയരുന്നു: മരുഭൂമിയില് കര്ത്താവിനു (യഹൊവയ്ക്കു) വഴിയോരുക്കുവിന് .വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്." (ഏശയ്യ40:3). "ദൈവത്തിന് സ്തുതി പാടുവിന്, അവിടുത്തെ നാമത്തെ പ്രകീര്ത്തിക്കുവിന്, മേഘങ്ങളില് സഞ്ചരിക്കുന്നവന് സ്തോത്രങ്ങളാലപിക്കുവിന്; കര്ത്താവ് (യാഹ്/യോഹോവ) എന്നാണ് അവിടുത്തെ നാമം." (സങ്കീര് 68:4). "യേശുവിനെ കര്ത്താവ് എന്ന് പറയാന് പരിശുദ്ധ ആത്മാവ് മുഘേനയല്ലാതെ ആര്ക്കും സാധിക്കുകയില്ല." (1 കോറന്തി 12:3).

"ഞാന് എന്റെ കൂടാരം നിങ്ങള്ക്കിടയില് സ്ഥാപിക്കും. ഞാന് നിങ്ങളുടെ ഇടയില് സഞ്ചരിക്കും ഞാന് നിങ്ങളുടെ ദൈവവും നിങ്ങള് എന്റെ ജനവുമായിരിക്കും" (ലേവ്യര് 26:11). മനുഷ്യര്ക്കിടയില് എന്നേയ്ക്കും വസിക്കുകയും സഞ്ചരിക്കുകയും  ചെയ്യുന്ന യഹോവയുടെ കൂടാരം യേശുക്രിസ്തു തന്നെ!! അവിടുന്ന്  യേശുവായി പാപികളായ മനുഷ്യര്ക്കിടയില് സഞ്ചരിച്ചു!! 

ഓര്മ്മിക്കുക; മനുഷ്യകരങ്ങളാല് നിര്മിതമായ ആലയങ്ങളില് വസിക്കുന്നവനല്ല മഹോന്നതനായ യഹോവ (അപ്പ:പ്ര17:24), (അപ്പ:പ്ര7:48), (1രാജാക്കന്മാര്8:27)!! എന്നാല്, അവിടുന്ന് അരുളിചെയ്‌തതുപോലെ (1രാജക്കന്മാര്8:19) അവിടുന്ന് ദാവീദു രാജാവിന്റെ സന്തതിയായി,  (യോഹ 7:42). യേശുവില്, "അവിടുത്തെക്ക് എന്നേയ്ക്കും വസിക്കാന് ഒരു ആലയം നിര്മ്മിച്ചു" (1രാജാക്കന്മാര് 8:13). ഓര്മ്മിക്കുക; അവിടുന്ന് അരുളിചെയ്തത്, എന്നേയ്ക്കും വസിക്കുന്ന ഒരാലയം എന്നാണ്!! മറിച്ച്, അല്പ്പ കാലത്തേക്ക് വസിക്കാന്  എന്നല്ല!! "യുഗാന്തം വരെ എന്നും ഞാന് നിങ്ങളോട് കൂടെ ഉണ്ടായിരിക്കും."(മത്തായി 28:20 ). 

"കര്ത്താവ് അരുളിചെയ്യുന്നു നിന്റെ  (ദാവീദിന്റെ) ഔരസപുത്രനെ  ഞാന് ഉയര്ത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും. അവന് എനിക്ക് ആലയം പണിയും; അവന്റെ സിഹാസനം എന്നേയ്ക്കും സ്ഥിരപ്പെടുത്തും(2സാമുവേല്7:12,13).  യഹോവയുടെ പുത്രന് "ക്രിസ്തു" ദാവീദിന്റെ സന്തതിയായി, (മനുഷ്യകരങ്ങളാല് നിര്മ്മിതമല്ലാത്ത ദൈവാലയമായി)  അതില് യഹോവ മനുഷ്യരോട് ഒത്തു വസിച്ചു!! മനുഷ്യര്ക്കിടയില് സഞ്ചരിച്ചു, ഇന്നും, ഇനി എന്നെയ്ക്കും ജീവദാതാവായ പരിശുദ്ധ ആത്മാവായി(ദൈവശക്തിയും ജ്ഞാനവുമായി) സഞ്ചരിക്കുന്നു!!
 
 "ബേത് ലെഹെം -എഫ്രാത്താ, യൂദയഭവനങ്ങളില് നീ ചെരുതാണെങ്കിലും ഇസ്രയേലിനെ ഭരിക്കേണ്ടവന് എനിക്കായി നിന്നില് നിന്നും പുറപ്പെടും; അവന് പണ്ടേ യുഗങ്ങള്ക്ക് മുന്പേ, ഉള്ളവനാണ്" (മിക്ക 5:2). യേശുവിന് മുന്പേ, എലിയാപ്രവാചകനില് ഉണ്ടായിരുന്ന ദൈവത്തിന്റെ ആത്മാവില് സ്നാപകയോഹന്നാന് വിളിച്ചു പറഞ്ഞു: "കര്ത്താവിന്റെ വഴികള് നേരെയാക്കുവിന് എന്ന് മരുഭൂമിയില് വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് ഞാന്." (യോഹ 1:23).  

ആകെ ഒരു കര്ത്താവും, ദൈവവും മാത്രമേയുള്ളൂ!! മരുഭൂമിയില് സ്നാപക യോഹന്നാന്റെ പിന്നാലെ  മനുഷ്യനായി നടന്നു വന്ന ആ കര്ത്താവ് /യാഹ്/ യഹോവ എന്ന ദൈവം തന്നെ,  യേശുക്രിസ്തു!! "എനിക്ക് മുന്പ്  മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്ക് ശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാന് അതെ ഞാന് തന്നെയാണ് കര്ത്താവ് (യഹോവ) ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല." (ഏശയ്യ 43:11). ആ രക്ഷകനായ കര്ത്താവ് (യഹോവ) തന്നെ യേശുക്രിസ്തു!! അസിസ്റ്റന്റായ മറ്റൊരു ദൈവമില്ല!! മറ്റൊരു രക്ഷകനുമില്ല!! യഹോവ ഉള്ളില് വസിക്കുന്ന യഹോവയില് വസിക്കുന്ന യേശു ക്രിസ്തു തന്നെ നിത്യപിതാവ്(ഏശയ്യാ 9:6).

"യേശു" എന്ന മനുഷ്യന് കല്പ്പനകള് എല്ലാം മനുഷ്യര്ക്കുവേണ്ടി ഭൂമിയില് ജീവിച്ച് പൂര്ത്തിയാക്കി!! (മത്തായി 5:17), (യോഹ 19:30), (റോമ10:4).  എല്ലാ പൈശാചിക പരീക്ഷകളെയും ജയിച്ച്, (ഏശയ്യാ 28:16)   മനുഷ്യരക്ഷക്ക് അവിടുത്തെ കൃപയാല്,  വിശ്വാസം വഴി നിത്യരക്ഷപ്രാപിക്കുവാനുള്ള "പാനപാത്രം" (കുരിശു മരണം) എന്ന "ഉടമ്പടി" ഭൂമിയില് സ്ഥാപിച്ചശേഷം, കുരിശില് സ്വയം ബലിയായി മരണപ്പെട്ടു! "കുരിശില് തറച്ച യേശുവിനെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്ത്തി" (അപ്പ:പ്ര 2:36).  യേശു  "ജീവദാതാവായ ആത്മാവായ ദൈവമായി." (1കോറി15:45). ദൈവത്തിലേക്ക് തന്നെ പോയി!! (മര്ക്കോസ് 16:19). വിണ്ടും ദൈവത്തോട്ക്രിസ്തു  സംയോജിച്ചു! "കര്ത്താവുമായി സംയോജിക്കുന്നവന് അവിടുത്തോട്‌ ഏക അത്മായിതീരുന്നു." (1കോറി 6:17). ഏക ആത്മാവായ ദൈവം!! "നിങ്ങളുടെ പാപങ്ങള് മായ്ച്ചുകളയാന് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്....  ... നിങ്ങള്ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയക്കുകയും ചെയ്യും" (അപ്പ:പ്ര 3:20).

"ഭയപ്പെടേണ്ട, ഞാനാണ് ആദിയും അന്തവും, ജീവിക്കുന്നവനും. ഞാന് മരിച്ചവനായിരുന്നു; എന്നാല്, ഇതാ ഞാന് എന്നേയ്ക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള് എന്റെ കയ്യിലുണ്ട്" (വെളിപാട് 1 :17,18), (ഏശയ്യാ44:6).

ക്രിസ്തു(ദൈവശക്തി)(1കോറി1:24) ഇനിയും, പുത്രനായി(യേശുക്രിസ്തുവായി) തിരിച്ചു ദൈവത്തില് നിന്നും ഭൂമിയില്  വരും, അത് തന്നില് വിശ്വസിക്കുന്നവരെ തന്നോടൊപ്പം ചേര്ക്കുന്നതിനും, ലോകത്തെ വിധിക്കുന്നതിനും, തന്റെ സ്വര്ഗ്ഗീയ ഭരണം തുടങ്ങുന്നതിനുമായി!! (വെളിപ്പാട് 22:20), (അപ്പ.പ്ര.1:11).

ഒരിക്കല് പാപം ചെയ്തു നിത്യജീവന് നഷ്ടപെട്ട് പിശാചിന്റെ അടിമകളായി കഴിഞ്ഞ മനുഷ്യര്ക്ക്, സുവിശേഷം കേട്ട് യേശുവിന്റെ കല്പന പാലിച്ചു മാനസാന്ദരപ്പെടുമെങ്കില് അവര്ക്ക് ദൈവം, യേശു ക്രിസ്തുവിന്റെപേരില് ക്രിസ്തുശക്തി എന്ന പരിശുദ്ധ ആത്മാവിനെ നിത്യ ജീവന് പ്രാപിക്കാന് ഉന്നതത്തില് നിന്നും  കൊടുക്കുന്നു!! (ലൂക്കാ 24:49), (അപ്പ :പ്ര 2:3,4 ), (യോഹ 14:16,17), (യോഹ 14 :23).

ആ ശക്തി "പരിശുദ്ധ ആത്മാവ്" എന്ന ദൈവം തന്നെ!! (യോഹ 4:23), 
(ലൂക്ക1:35). മാനസാന്തരപ്പെട്ട പാപികള്ക്ക്  നിത്യജീവന് പകര്ന്നു കൊടുക്കുന്ന   "ജീവദാതാവായ ആത്മാവായി തീര്ന്ന  ദൈവം"  മനുഷ്യനായിരുന്ന യേശുതന്നെ!! (അപ്പ:പ്ര 3:20&26), (യോഹ 14:23). യേശുക്രിസ്തു അരുളിചെയ്തു: "വഴിയും സത്യവും ജീവനും ഞാനാണ്"(യോഹ 14:6) "സത്യത്തിന്റെ(യേശുവിന്റെ) ആത്മാവ് വരുമ്പോള് നിങ്ങളെ സത്യത്തിന്റെ പൂര്ണ്ണതയിലേക്ക് നയിക്കും" (യോഹ 16:13). കർത്താവായ യേശുവില് വിശ്വസിക്കുന്നവർ നശിച്ചു പോകാതെ നിത്യ ജീവന് പ്രാപിക്കേണ്ടതിന്; തന്റെ ശക്തിയും ജ്ഞാനവുമായ ഏകജാതൻ ക്രിസ്തുവിനെ നൽകാൻ തക്കവണ്ണം; ദൈവം ലോകത്തെ അത്രമേല് സ്നേഹിച്ചു! (യോഹന്നാന് 3:16). "ഞാന് എന്റെ പിതാവിലും നിങ്ങള് എന്നിലും ഞാന് നിങ്ങളിലുമാണെന്ന്  ആ ദിവസം നിങ്ങള് അറിയും"(യോഹ 14:20).  അങ്ങനെ; ശക്തിയും ജ്ഞാനവുമുള്ള(ക്രിസ്തുവുള്ള) ആത്മാവായ ഏക ദൈവം.  

തെര്ത്തുല്യന് (Tertullian - AD:160-220) നിര്മ്മിച്ച ത്രിത്വ തിയോളജി നമുക്ക് എന്തിന്?

യേശുവാണ് "ക്രിസ്തു" അതായത്   "ദൈവത്തിന്റെ പുത്രന്".    "ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്ക്കും മുമ്പുള്ള ആദ്യജാതനുമാണ്" (കൊളോസോസ് 1:15). "ക്രിസ്തു ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ്" (1കോറി 1:24). അബ്രാഹത്തിനു മുൻപും ക്രിസ്തുവുണ്ട്! (യോഹന്നാൻ 8:58). ക്രിസ്തു ഇസ്രയേല്ക്കാരെ ഈജിപ്ത്തില് നിന്നും കാനാന് ദേശത്തേക്ക് നയിച്ചു (1 കോറി 10:4) ക്രിസ്തുവിന്റെ ആത്മാവ് പഴയനിയമ കാലഘട്ടത്തിലെ പ്രവാചകരിലും വസിച്ചിരുന്നു (1പത്രോസ് 1:11). ക്രിസ്തു ദൈവരുപത്തിലായിരുന്നു എങ്കിലും അവിടുന്ന് അതുപരിഗണിക്കാതെ യേശുവെന്ന മനുഷ്യരൂപം ധരിച്ചു ഭൂമിയില് അവതരിച്ചു! (ഫിലിപ്പി 2:6,7) (യോഹ 1:13), (etc.. യഹോവയായ ദൈവം, യേശുവാണ് തന്റെ പുത്രന് (ശക്തിയും ജ്ഞാനവും) എന്ന് നേരിട്ടു  പ്രക്ക്യാപിച്ചു (മത്തായി2:15, 3:17, 17:5), (മര്ക്കോസ് 1:11,9:7),(ലൂക്കാ 3:22,9:35,20:13),  (യോഹ 1:14), (2 പത്രോസ് 1:17), (etc... ഞാന് ക്രിസ്തുവാണ് അതായത്, "ദൈവത്തിന്റെ പുത്രനാണ്" എന്ന് യേശുവും  പ്രക്ക്യാപിച്ചു (യോഹ 4:26), (മത്തായി 24:5), (ലൂക്കാ 21:8,22:70,24:25,26), (etc... ദൈവം പരിശുദ്ധമായ ആത്മാവ് എന്നും(യോഹ 4:24), വിശ്വാസികളില് വസിച്ചു നിത്യജീവന് കൊടുക്കാന് ഉന്നതത്തില് നിന്നും വരുന്ന ആ ദൈവശക്തിയിലുള്ളത് പിതാവും പുത്രനുമാണ് എന്നും (യോഹ 14:23),(അപ്പ:പ്ര 3:26). യേശുക്രിസ്തു വീണ്ടും പ്രക്ക്യാപിച്ചു! പിതാവായ ദൈവത്തെ ആദരിക്കുന്നതുപോലെ  ഏവരും ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ പുത്രനെയും ആദരിക്കണം (യോഹ 5:23) ദൈവപുത്രനെ ദര്ശിച്ചാല് അത് പിതാവിനെ ദര്ശിച്ചതുപോലെ (യോഹ 14:9). പരിശുദ്ധ ആത്മാവും, ദൈവത്തിന്റെ  വചനവും  സത്യമാണ്  (യോഹ 17:17),(1യോഹ 5:6). (യോഹ 8:32). ആ സത്യവും യേശുക്രിസ്തു(പുത്രന്) തന്നെ (യോഹ 14:06).

കുറേക്കൂടി ലളിതമായി!

ആദിമുതല് ദൈവത്തില് ദൈവത്തില് "ക്രിസ്തു" (പുത്രൻ / വചനം/കർത്താവ്)  ഉണ്ടായിരുന്നു! അത് ദൈവംതന്നെ ആയിരുന്നു!(യോഹ 1:1,2), (വെളിപാട് 22:13). "ക്രിസ്തു" ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ്" (1 കോറി 1:24).  "ക്രിസ്തു" അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനുമാണ്" (കൊളോ 1:15). "ക്രിസ്തു" യേശുവെന്ന മനുഷ്യ ദൈവാലയമായി (യോഹ 2:19,21). ഭൂമിയില് അവതരിച്ചു! (യോഹ 1:14), (മത്തായി 1:22,23). പാപമില്ലാതെ കുരിശില് തറച്ചു മരണപ്പെട്ട  മനുഷ്യ ദൈവാലയമായിരുന്ന യേശുവിനെ; ദൈവം കർത്താവും ക്രിസ്തുവുമായി തിരികെ മാറ്റി ഉയർത്തി  (അപ്പ:പ്ര. 2:36). യേശു ജീവദാതാവായ ആത്മാവായി മാറി (1 കോറി 15:45). "....നിങ്ങള് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്, നിങ്ങൾക്കുവേണ്ടി "ക്രിസ്തുവായി" നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് നിങ്ങളിലേക്ക് അയക്കും" (അപ്പ:പ്ര 3:20). യേശുവിന്റെ കൽപ്പന പാലിക്കുന്നവരില് പുത്രനോടുകൂടിയ പിതാവ് (ശക്തിയും ജ്ഞാനവുമുള്ള ദൈവം) വന്നു വസിക്കും(യോഹ 14:23). ആമേൻ.  

ദൈവത്തില് എത്ര അളവില് ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവുണ്ടെന്നോ, എത്ര അളവില് ദൈവത്തിൽനിന്നും  "ക്രിസ്തു" യേശുവെന്ന മനുഷ്യരൂപമായി മാറ്റപ്പെട്ടു എന്നോ  അജ്ഞാതമാണ്!  കാരണം; യേശുവിന്റെ ജ്ഞാനസ്നാന വേളയില് യേശുവിന്റെ മനുഷ്യശരീരത്തെ   ദൈവിക ശക്തിയിലും ജ്ഞാനത്തിലും കൂടുതൽ ശക്തിപ്പെടുത്താണ് ദൈവത്തില് നിന്നും വീണ്ടും ദൈവിക ശക്തിയും ജ്ഞാനവും പ്രാവിന്റെ രൂപത്തില് വാർഷിക്കപ്പെട്ടതായി സുവിശേഷകർ രേഖപ്പെടുത്തിയിരിക്കുന്നു. (മത്താ 4:16), (മർക്കോ 1:10), (ലൂക്കാ 3:22),  (യോഹ 1:32), (അപ്പ:പ്ര 10:38). ഒരുകാര്യം ഉറപ്പാണ് ഭൂമിക്കും മനുഷ്യർക്കും താങ്ങാവുന്ന അളവില് മാത്രമായിരിക്കാം ദൈവത്തില് നിന്നും  "ക്രിസ്തു" മനുഷ്യർക്ക്‌ വേണ്ടി യേശുവായിമാറ്റപ്പെട്ടത്! യേശുവിന്റെ പേരില് മാനസാന്തരപ്പെടുന്നവരിലേക്കും അവരുടെ ശേഷിയനുസരിച്ചു പിതാവോടുകൂടിയ ക്രിസ്തുവിനെ ദൈവം കൊടുക്കുന്നു! "ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്" (യോഹന്നാൻ 3:34). യേശുക്രിസ്തുവഴി പിതാവായ ദൈവം  ഇങ്ങനെ അരുളിച്ചെയ്‌തിരിക്കുന്നു (യോഹ12:49)> "ഉന്നതത്തില് നിന്നും ശക്തി ധരിക്കുന്നതുവരെ  നഗരത്തില് തന്നെ വസിക്കുവിൻ" (ലൂക്കാ 24:49), (യോഹന്നാന് 20:22). "പരിശുദ്ധ ആത്മാവ് വന്നുകഴിയുമ്പോള് നിങ്ങള് ശക്തിപ്രാപിക്കും" (അപ്പ:പ്ര 1:8). " ..... വാക് ചാതുരിയും ജ്ഞാനവും നിങ്ങൾക്കു ഞാന് നൽകും" (ലൂക്കാ 21:15). "പരിശുദ്ധ ആത്മാവ് നിങ്ങളെ പഠിപ്പിക്കും" (ലൂക്കാ 12:12), (യോഹന്നാൻ 14:26). "നിങ്ങളിലൂടെ പിതാവിന്റെ ആത്മാവാണ്  സംസാരിക്കുന്നത്" (മത്തായി 10:20).

അങ്ങനെ ഏക സത്യദൈവം പുത്രനായ ക്രിസ്തു വഴി, മനുഷ്യരേ സ്നേഹിച്ച്... തന്നിലേക്ക്.. നന്മയിലേക്ക്.. യഥാര്ഥ ദൈവഭക്തിയിലേക്ക്.. യഥാര്ഥ ദൈവ ആരാധനയിലേക്ക്.. ദൈവം ആഗ്രഹിക്കുന്ന ബലികള് സ്വന്ത  ജീവിതത്തില് അര്പ്പിക്കാന് സഹായിച്ചുകൊണ്ട്.. നിത്യതയിലേക്ക്.. നിത്യജിവനിലേക്ക്... വഴിനടത്തുന്നു..

NB:  വിശുദ്ധ വേദത്തില് (ബൈബിള്) ദൈവം ഒരുവനെന്നു 7000 പ്രാവശ്യo, അതായത്  ഏകവചന പദപ്രയോഗത്തില് (singular personal pronouns) എഴുതപ്പെട്ടിരിക്കുന്നു! 10000 വാക്യങ്ങളില്  ദൈവം ഏകനെന്നു സുവ്യക്തമായും  അവ്യക്തമായും (explicitly and implicitly) രേഖപ്പെടുത്തിയിരിക്കുന്നു!

"അനന്തരം അവിടുന്നു പറഞ്ഞു മനുഷ്യനിതാ നന്മയും, തിന്മയും അറിഞ്ഞ് "നമ്മില്" ഒരുവനെപ്പോലെ ആയിരിക്കുന്നു" (ഉത്പത്തി 3:22). ദൈവത്തോടൊപ്പം "നാം", "നമുക്ക്",  "നമ്മള്", "നമ്മുടെ" എന്ന ഒന്നായിട്ടുള്ള അവസ്തയിലേക്കാണ് ഓരോ ക്രിസ്തിയാനികളുടെയും വിളി (യോഹന്നാന് 17:21)! ഒരു അല്പ്പനല്ല നമ്മുടെ ദൈവം! അവിടുന്ന് "നാം", "നമുക്ക്", "നമ്മുടെ", "നമ്മില്" എന്നിങ്ങനെ സ്വര്ഗ്ഗത്തില് ഒപ്പമുള്ള എല്ലാവരെയും ഒന്നായി കാണുന്ന ഒരാളാണ് നമ്മുടെ ദൈവം! അതിനാല് തന്നെ "ഉല്പത്തി  1:26, 3:22" പ്രകാരം അനേകം ദൈവങ്ങള് ഉണ്ട് എന്നല്ല! യേശുക്രിസ്തു വന്നതിനു ശേഷം മനുഷ്യര്ക്ക് ഭൂമിയിലും ദൈവത്തോട് ഒന്നായിരിക്കാന് സാധിക്കും!  അവിടുന്ന് ഇപ്രകാരം അരുളിചെയ്തിരിക്കുന്നു: "നിങ്ങൾ ദൈവങ്ങളാണെന്ന് ഞാൻ നിങ്ങളോടു പറഞ്ഞു...."(യോഹന്നാന് 10:34). (സങ്കീർത്തനം 82:6). 

സര്വ്വവും ഭരിക്കുന്ന ഏക സത്യദൈവത്തിന്  ഒരേ സമയംതന്നെ  സ്വര്ഗ്ഗത്തില് വസിച്ചുകൊണ്ട്, തന്റെ ശക്തിയും ജ്ഞാനവുമായ  ക്രിസ്തുവിനെ കൊണ്ട്  പരിശുദ്ധ ആത്മാവില്, പല അവസ്ഥകളിലും പല രൂപങ്ങളിലും (മർക്കോസ് 16:12) പല ഭാവങ്ങളിലും ഒരേസമയം  പ്രവര്ത്തിക്കാമെന്നും, അവിടുത്തേക്ക്‌ അവിടുത്തോടുതന്നെ തന്നെ സംസാരിക്കാന് കഴിയുമെന്നും മനസിലാക്കാനുള്ള അത്മീയ ജ്ഞാനം, ത്രിത്വ തിയോളജി ഉണ്ടാക്കിയ "തെര്തുല്ല്യനും"  അദേഹത്തിന്റെ അനുയായികളായ വികല തിയോളജിക്കാര്ക്കും ഇല്ല എങ്കിലും,  അത് മനസിലാക്കാനുള്ള അത്മീയ ജ്ഞാനം ദൈവാത്മാവിന്റെ സ്പര്ശമുള്ള ഈ തലമുറയിലെ ന്യൂ ജനറേഷന് ആളുകള്ക്ക് ഉണ്ട്!! (ജറമിയ  32:27). 

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.