This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 14. ബൈബിളില്‍ തെറ്റുണ്ടെന്നുo.... ബൈബിള്‍ പൂര്‍ണമല്ലെന്നും.... ബൈബിളിന്റെ കാലം കഴിഞ്ഞു എന്നും പഠിപ്പിക്കുന്നവര് അറിയാന്

പ്രിയ സുഹുര്ത്തെ, നിങ്ങള്‍ ആദ്യം ബൈബിള്‍ എന്തിനു വേണ്ടിയാണ് എഴുതപ്പെട്ടിരിക്കുന്നത് എന്ന് മനസിലാക്കേണം!! ആരെ കുറിച്ചാണ് ബൈബിളില്‍ എഴുതിയിരിക്കുന്നത് എന്ന് മനസിലാക്കേണം!! "ഈ സുവിശേഷം വിശുദ്ധ ലിഘിതങ്ങളില്‍ പ്രവാചകന്‍മാര്‍ മുഘേന ദൈവം മുന്കൂട്ടി വാഗ്ദാനം ചെയിതിട്ടുള്ളതാണ്. ഇതു അവിടുത്തെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശു ക്രിസ്തുവിനെ സംബന്തിച്ചുള്ളതാണ് " 
(റോമ 1:2,3). ബൈബിള്‍ ക്രിസ്തുവിനെ സംബന്തിച്ചുള്ളതാണ്. അവിടുന്ന് പഠിപ്പിച്ച നിത്യജീവന്റെ വഴിയെ കുറിച്ചുള്ളതാണ്!! ബൈബിള്‍ മനുഷ്യന്റെ ആത്മീയ ജീവിതത്തെ കുറിച്ചും നിത്യജീവിതത്തെ കുറിച്ചും പഠിപ്പിക്കുന്നതാണ്!!

ബൈബിള്‍ കാലകരണപ്പെട്ടുപോയി  എന്ന് പഠിപ്പിക്കുന്ന വിഡ്ഢികളെ!! ബൈബിള്‍ കാള വണ്ടിയുണ്ടാക്കുന്നത് എങ്ങനെ എന്ന് പഠിപ്പിക്കുന്ന പുസ്തകമല്ല എന്ന് നിങ്ങള് മനസിലാക്കേണം!! ഇന്ന് റോക്കറ്റും വിമാനവും ഉണ്ടാക്കാന്‍ മനുഷ്യന് അറിയാം എന്ന് നീ വിചാരിക്കുന്നുണ്ടോ?? നിനക്ക് തെറ്റി പൊയ്!! ബൈബിള്‍ മനുഷ്യന്റെ ആത്മീയ ജീവിതം, മനുഷ്യന്റെ ജഡിക മരണം, ആത്മീയ മരണം, നിത്യജീവന്‍, ദൈവരാജ്യം ഇങ്ങനെയുള്ള വിഷയങ്ങളെ കുറിച്ച് പ്രബോധിപ്പിക്കുന്ന  പുസ്തകമാണ്!! അതെ കുറിച്ച് ദൈവ ആത്മാവിനാല്‍ നയിക്കപ്പെട്ട മനുഷ്യര്‍, നിര്‌മല മനസാക്ഷിയോടെ പരിശുദ്ധ ആത്മാവിന്റെ പ്രജോതനത്താല്‍ എഴുതിയ പുസ്തകമാണ്
ബൈബിള്‍!! ഇവ 2000 കൊല്ലം മുന്‍പും ഇനി 2000 കൊല്ലം കഴിഞ്ഞും എന്നും ഒരുപോലെയിരിക്കും!! നിനക്ക് നിന്റെ മരണം ഉള്‍പ്പെടെ ഇവകളിലോന്നുപോലും ഈ ഭൂമിയില്നിന്ന് എടുത്ത് മാറ്റാനാവില്ല!! മനുഷ്യന്റെ മരണം ശാസ്ത്രം മാറ്റും എന്ന് വിശ്വസിക്കുന്ന വിഢികളെ, ഭുമിക്കു ചൂടും വെളിച്ചവും തരുന്ന സൂര്യന്‌ നശിക്കുന്ന ഒരു ദിവസം ഉണ്ട് എന്ന് എന്തേ മറക്കുന്നു?

നിങ്ങള്ക്ക് കല്പ്പനകള് പാലിച്ചു എങ്ങനെ നിത്യജീവന് പ്രാപിക്കാം എന്ന് ക്രിസ്തുവിന്റെ ആത്മാവില് നയിക്കപ്പെട്ട പ്രവാചകന്മാരാല് പഴയനിയമ ബൈബിളില് എഴുതി വയ്ക്കപ്പെട്ടിരിക്കുന്നു!! നിങ്ങള്ക്ക് യേശുവില്‍ കൂടി അവിടുത്തെ കൃപയാല് വിശ്വാസം വഴി, എങ്ങനെ നിത്യജീവന്‍ പ്രാപിക്കാം എന്ന് പുതിയ നിയമ ബൈബിളില്, യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് നയിക്കപ്പെട്ട അവിടുത്തെ ശിഷ്യന്മാര് എഴുതി വച്ചിരിക്കുന്നു !!

നിങ്ങള്ക്ക് ഇഷ്ട്ടം ഉണ്ടെങ്കില്‍ ബൈബിള്‍ വായിച്ചു നിങ്ങളുടെ ദുഷ്ട്ട സ്വഭാവങ്ങള്‍ ഉപേക്ഷിച്ചു മാനസാന്തരപ്പെടാം. യേശുവിന്റെ നാമം വിളിച്ചു അപേക്ഷിച്ചു ചെയിതു പോയ പാപങ്ങള്‍ക്ക് അവിടുത്തെ കല്പന പാലിക്കുന്നതിലൂടെ മോചനം പ്രാപിക്കാം!! അങ്ങനെ അവിടുത്തെ പരിശുദ്ധ ആത്മാവിനെ സ്വന്തമാക്കി നിത്യജീവനും യേശുക്രിസ്തുവിലൂടെ ദൈവത്തില് നിന്നും കരസ്ഥമാക്കാം!! അതിനു വേണ്ടതില്‍ അധികം ബൈബിളില്‍ എഴുതപ്പെട്ടിട്ടുണ്ട്!! എന്നിട്ടും നീ ബൈബിള്‍ പൂര്‍ണമല്ല എന്ന് പഠിപ്പിക്കുന്നുവെങ്കില്‍ അതിന്റെ അര്‍ഥം നിങ്ങള് നിങ്ങളുടെ പാരമ്പര്യങ്ങള് എന്ന് വിശ്വസിക്കുന്ന  മത ആചാരങ്ങളും, മതകര്‍മങ്ങളും ‍ , മത നിയമങ്ങളും ബൈബിളിനോട് കൂട്ടിചേര്‍ത്തു നിനക്ക് പണമുണ്ടാക്കാനല്ലേ ??

ഇന്ന് നിങ്ങള് ബൈബിളിലെ വ്യാകരണ തെറ്റും, അക്ഷരത്തെറ്റും, ഭാഷാന്തരം വരുത്തിയപ്പോള്  വന്ന തെറ്റും നോക്കി ഇരുന്നാല്‍, നിങ്ങള് നിങ്ങളുടെ പാപങ്ങളില് മരിക്കും!! നിങ്ങള്ക്ക് മാനസാന്തരപ്പെട്ട് നിങ്ങളുടെ വൃത്തികേടുകളും ഉപേക്ഷിക്കാന്‍ മടി ആയതുകൊണ്ടല്ലേ നിങ്ങള് ബൈബിള്‍ പൂര്‍ണമല്ല എന്ന് പഠിപ്പിക്കുന്നത്?? നിങ്ങള്ക്ക് ആത്മീയ ചൂഷണം നടത്താനല്ലേ??


സ്വര്ഗ്ഗീയമായ ദൈവസ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവ വിശ്വാസികളിലേക്കു പകര്ന്നു കൊടുക്കുന്ന യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് വിശ്വാസികളിലേക്ക് (നിലവിലുള്ള തിരുവചനം പാലിച്ചു ജീവിക്കുന്നവരിലേക്കു) നിത്യ ജീവനെ പകര്ന്നു കൊണ്ടു കടന്നു വരുന്നുണ്ട് എങ്കില് പിന്നെ, തിരുവചനം (മൂലകൃതികളുടെ അഭാവത്തില്  നടന്ന standardization, പരിഭാഷാ പിഴവുകളും) അവ പകര്ത്തി എഴുതിയപ്പോള് വന്നു എന്നു കരുതപ്പെടുന്ന തെറ്റുകളെകുറിച്ചും അമിതമായി ഉത്ഘണ്ടപെടേണ്ടതിന്റെയും ആവശ്യമുണ്ട് എന്നു തോന്നുന്നില്ല!


ബൈബിളില്‍ മാനസാന്തരപ്പെട്ട് യേശുവില്‍ നിത്യജീവന്‍ പ്രാപിക്കാന്‍ വേണ്ടതില്‍ അധികം എഴുതിയിട്ടുണ്ട്!! ഇനി കൂടുതല്‍ നിങ്ങള്ക്ക് ഇതേ കുറിച്ച് അറിയണമെങ്കില്‍ നിങ്ങള് യേശുവിന്റെ പരിശുദ്ധാത്മാവിനെ പ്രാപിക്കുക!! പരിശുദ്ധാത്മാവ് ബാക്കി ബൈബിള്‍ താങ്കളെ പഠിപ്പിക്കും!! താങ്കള്‍ ബൈബിളിലെ തെറ്റു നോക്കി തിരുത്താന്‍ നടക്കേണ്ട!! ബാക്കി ബൈബിള്‍ അന്വോഷിച്ചു നടക്കേണ്ട !! ദൈവം എല്ലാം താങ്കളെ പഠിപ്പിക്കും!!പരിശുദ്ധാത്മാവ് എല്ലാം പഠിപ്പിക്കും!

"എന്റെ നാമത്തില്‍ പിതാവ് അയക്കുന്ന സഹായകനായ പരിശുദ്ധ ആത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും" (യോഹന്നാന്‍14:26). ഈ പരിശുദ്ധ ആത്മാവിനെ കരസ്ഥമാക്കെണമെങ്കില്‍ നീ നിന്റെ സകല വൃത്തികേടുകളും പാപ സ്വഭാവവും യേശുക്രിസ്തുവിന്റെ വചനത്തിന്റെ പേരില്‍ അവിടുത്തെ നാമത്തില്‍ ഉപേക്ഷിക്കണം!! എന്നിട്ട് അവിടുത്തെ കല്പനകള് സ്വന്ത ജീവിതത്തില് പാലിച്ച് യേശു ക്രിസ്തുവിന്റെ നാമത്തില് സര്വ്വത്തിന്റെയും അധിപനായ ദൈവത്തോട് വിളിച്ച
പേക്ഷിക്കണം!! അതിനു ഇഷ്ട്ടം ഇല്ലാത്തവരും, ബൈബിളിനോട് ചിലത് കൂട്ടിച്ചേര്‍ത്തു അത്മീയവും, പണപരവും, രാഷ്ട്രിയപരവും, മതപരമായ ചൂഷണം നടത്താനുമായി  ചില വിഡ്ഢികള്‍ ബൈബിള്‍ പൂര്ണമല്ലെന്നും,  ബൈബിളില്‍ തെറ്റ് ഉണ്ടെന്നും  യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ കാലം കഴിഞ്ഞു എന്നും പഠിപ്പിച്ചു നടക്കുന്നു!!

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.