"നായ്ക്കളെയും തിന്മകള്‍ പ്രവര്‍ത്തിക്കുന്ന വരെയും പരിച്ഛേദന വാദികളെയും
സുക്ഷിച്ചു കൊള്ളുവിന്‍. നമ്മളാണ് യഥാര്‍ത്ഥ പരിച്ഛേദിതര്‍ . ദൈവത്തെ
ആത്മാവില്‍ ആരാധിക്കുകയും യേശു ക്രിസ്തുവില്‍ അഭിമാനം കൊള്ളുകയും ജഡത്തില്‍
ശരണം വയ്ക്കാതിരിക്കുകയും ചെയ്യുന്ന നമ്മള്‍" (ഫിലിപ്പി 3: 2,3).
"യഥാര്‍ത്ഥ പരിച്ചേദനo ബാഹ്യമോ ശരീരികമോ അല്ല. ആന്തരികമായി യഹൂദന്‍നായിരിക്കുന്ന വനാണ് യഥാര്‍ത്ഥ യഹൂദന്; ഹൃദയത്തില്‍ നടക്കുന്ന പരിച്ചേദനമാണ് യഥാര്‍ത്ഥ പരിച്ഛേദനം. അത് അത്മീയമാണ്. അക്ഷരാര്‍ഥത്തില്‍ ഉള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത് മനുഷ്യരില്‍ നിന്നല്ല, ദൈവത്തില്‍ നിന്നാണ് ." (റോമ 2: 28,29).
"അവനില്‍ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരി ക്കുന്നു; കൈകളാല്‍ നിര്‍വഹിക്കപെടുന്ന പരിച്ചേദനമല്ല , ശരീരത്തിന്റെ അധമവാസനകളെ നിര്‍മാര്‍ജനം ചെയ്യുന്ന ക്രിസ്തുവിന്റെ പരിച്ഛേദനം." (കൊളോസോസ് 2: 11).
"ആരെങ്കിലും ദൈവവിളി സ്വീകരിക്കുമ്പോള്‍ പരിച്ഛേദനം ചെയ്യപെട്ടിട്ടുണ്ടെങ്കില്‍
"പരിച്ഛേദന കര്‍മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല. പുതിയ സൃഷ്ട്ടിയാവുക എന്നതാണ് പരമപ്രധാനം" (ഗലാത്തിയ6: 15).
യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ തള്ളികളഞ്ഞുകൊണ്ട് മത കര്മ്മ നിയമങ്ങള് അനുഷ്ട്ടിച്ചു നീതികരിക്കുവാന് ശ്രമിക്കുന്ന, "നിങ്ങള്‍ പരിച്‌ഛേദനനം സ്വീകരിക്കുന്നെങ്കില്‍ ക്രിസ്‌തു നിങ്ങള്‍ക്ക് ഒന്നിനും പ്രയോജനപ്പെടുകയില്ല. പരിച്‌ഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനോടും ഞാന്‍ വീ്ണ്ടും ഉറപ്പിച്ചു പറയുന്നു, അവന്‍ നിയമം മുഴുവനും പാലിക്കാന്‍ കടപ്പെട്ടവനാണ്. നിയമത്തിലാണു നിങ്ങള്‍ നീതീകരിക്കപ്പെടുന്നത് എന്നു കരുതുന്നെങ്കില്‍ ക്രിസ്‌തുവിനോടുള്ള നിങ്ങളുടെ ബനന്‌ധം വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്‍ നിന്നു നിങ്ങള്‍ വീണുപോവുകയും ചെയ്‌തിരിക്കുന്നു. ഞങ്ങളാകട്ടെ പരിശുദ്ധാത്മാവിലൂടെ വിശ്വാസംവഴി നീതി ലഭിക്കുമെന്ന പ്രത്യാശയോടെ കാത്തിരിക്കുന്നു. എന്തെന്നാല്‍, യേശുക്രിസ്‌തുവില്‍ വിശ്വസിക്കുന്നവര്‍ക്കു പരിച്‌ഛേദനമോ അപരിച്‌ഛേദനമോ കാര്യമല്ല. സ്‌നേഹത്തിലൂടെ പ്രവര്‍ത്തന നിരതമായ വിശ്വാസമാണ് സുപ്രധാനം." (ഗലാത്തിയ 5:2- 6).
"നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടു ചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്ത് പങ്കാളിത്തമാണുള്ളത്? ക്രിസ്തുവിനു ബലിയാലുമായി എന്ത് യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണ് പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്ത് പോരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയങ്ങളാണ് . എന്തെന്നാല്‍, ദൈവം അരുളി ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും ഞാന്‍ അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകെയാല്‍ നിങ്ങള്‍ അവരെ വിട്ടു ഇറങ്ങി വരുകയും അവരില്‍നിന്നും വേര്പിരിയുകയും ചെയ്യുവിന്‍ എന്ന് കര്‍ത്താവ് അരുളിചെയ്യുന്നു ." (2 കോറി 6: 14- 17).
Post a comment