This website comprises chapters from the book, "The Bible Secrets" (Malayalam).

Latest Post



യേശു ഒരു മതവും സ്ഥാപിച്ചിട്ടില്ല! യേശു ക്രിസ്തു ഒരു മതസ്ഥാപകനും അല്ല! എന്നാല്‍, ചില വികട ബുദ്ധികള്‍ അവിടുത്തെ ഒരു മതസ്ഥാപകന്‍ എന്ന നിലയില്‍ ചിത്രീകരിക്കാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു! ക്രിസ്തിയാനിയാകുന്നത് മതമോ രാഷ്ടിയപ്പാര്ട്ടിയോ  മാറിയല്ല! മറിച്ച്; മനം മാറിയാണ്! ക്രിസ്തീയതയില് പുരോഹിതനില്ല, പൂജാരിയില്ല, മതകര്മ്മ അനുഷ്ട്ടാനമില്ല!

യേശുക്രിസ്തു ഭൂമിയില്‍ വന്നു നിത്യരക്ഷയുടെ സുവിശേഷം ലോകത്തെ അറിയിച്ചു! മനുഷ്യന്‍ എപ്രകാരം ദൈവത്തില്‍ ആയിരിക്കാമെന്നു, മറ്റു മനുഷ്യരില്‍ ദൈവത്തെ കണ്ടു, അവരെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കാനും, ലോകത്തിലെ അശുദ്ധി പുരളാതെ സ്വയം സൂക്ഷിക്കുന്നതിലൂടെ അവനവനില്‍ വസിക്കുന്ന ദൈവത്തെ, ആത്മാവിലും സത്യത്തിലും  ആരാധികാനും യേശു പഠിപ്പിച്ചു! മത പ്രകാരമുള്ള ദൈവാരാധനക്ക് പകരം ആത്മാവിലും സത്യത്തിലുമുള്ള ദൈവാരാധന മനുഷ്യ സമൂഹത്തെ  പഠിപ്പിച്ച യേശുവിനെ, അന്നത്തെ മത നേദാക്കള്‍ മൃഗീയമായി കൊന്നു! കാരണം, മനുഷ്യര്‍ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിച്ചു നിത്യരക്ഷ പ്രാപിച്ചാല്‍ മത കര്‍മങ്ങള്‍ക്ക് കിട്ടുന്ന പണവും etc...etc... കാര്യങ്ങളും മത നേതാക്കള്‍ക്ക് നഷ്ട്ടപെടും എന്നത് തന്നെ കാരണം!

"കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കുകയില്ല. ക്രിസ്തുവില്‍ നിന്നും ഈ കല്പന നമ്മുക്ക് ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെയും സ്നേഹിക്കണം." (1യോഹന്നാന്‍4:21). യേശുവിന്റെ പേര് പറഞ്ഞു വരുന്ന ഏത് മനുഷ്യനു സഹോദരനെ വെറുക്കാം? ബൈബിളില്‍ എഴുതിയിരിക്കുന്നത് പാലിക്കാന്‍ ശ്രമിക്കുന്നതാണോ തെറ്റ്? യേശുവിന്റെ ആത്മാവ്‌ ഉള്ളില്‍ ഉള്ളവനാണ് തന്നെയാണ് ക്രിസ്ഥിയാനിയുടെ സഹോദരന്‍ അഥവാ സഹോദരി! യേശുവിന്റെ ആത്മാവ് ഉള്ളില്‍ ഉള്ളവന്‍ യേശുവിന്റെ സ്വഭാവം കാണിക്കും! യേശു ഒരിക്കലും താന്‍ പറഞ്ഞ വചനങ്ങള്‍ മാറ്റി പറയുകയും ഇല്ല! "ആകാശവും ഭൂമിയും കടന്നു പോകും. എന്നാല്‍, എന്റെ വാക്കുകള്‍ കടന്നു പോവുകയില്ല" (ലൂക്ക 21:30). "ഞാന്‍ പൗലോസിന്റെതാണ്‌ ഞാന്‍ അപ്പോളസിന്റെതാണ്, ഞാന്‍ കേപ്പായുടെതാണ്, ഞാന്‍ ക്രിസ്തുവിന്റെതാണ് എന്നിങ്ങനെ നിങ്ങള്‍ ഓരോര്ത്തരും  പറയുന്നതിനെയാണ് ഞാന്‍ ഉദേശിച്ചത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ?" (1കൊറോന്തി 1:12). 

ഇക്കാലഘട്ടത്തിലും ഞങ്ങള്‍ കേപ്പയുടെ (വി. പത്രോസിന്റെ) എന്ന് പറഞ്ഞു വരുന്ന ചില ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്! ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിച്ചു സ്വന്തം ജീവന്‍ യേശുക്രിസ്തുവിനു കാഴ്ച വച്ച ആ വിശുദ്ധന്റെ പേര് പറയാന്‍ അര്‍ഹതയുള്ളവരാണോ ഇത്തരം ചില പട്ടു വസ്ത്രധാരികളും അവരുടെ അനിയായികളും?ഇത്തരം ക്ഷുദ്രജീവികള്‍ യേശുവിന്റെ പേര് പറഞ്ഞു വന്നു ക്രിസ്തീയത ഒരു മതമാക്കി അവതരിപ്പിച്ച്, കര്‍മങ്ങള്‍ അനിഷ്ട്ടിച്ചും മറ്റുള്ളവരെ അനുഷ്ട്ടിപ്പിക്കാന്‍ പ്രേരിപ്പിച്ചു മനുഷ്യരുടെ സമ്പത്ത് കൊള്ള അടിക്കുന്നു! മനുഷ്യരുടെ ആത്മാക്കളെ നിത്യ നരകത്തില് വിടുന്നു! മറ്റുള്ളവര്‍ സത്യം മനസിലാക്കാതിരിക്കാന്‍; ആരെകിലും ബൈബിള്‍ വായിക്കുകയോ യേശുവിന്റെ സുവിശേഷത്തെ കുറിച്ച്  എഴുതുകയോ; പരസ്യമായി ഉള്ള സത്യം അറിയിക്കുകയോ ചെയ്താല്;  മതബ്രാന്ത് അല്ലെങ്കില്‍ മതത്തെ അവഹേളിച്ചു എന്ന് പറഞ്ഞു ഉപദ്രവിക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നു പോലും!

"ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കെണ്ടത്" (യോഹന്നാന്‍ 4:24). ജീവിതത്തിലെ അനുദിനകാര്യങ്ങളിൽ നിർമ്മല മനഃസാക്ഷിയിൽ നന്മയായ കാര്യങ്ങൾ  ചെയ്യാന് പ്രേരിപ്പിക്കുന്ന ശക്തിക്ക്, ഞാന് എന്ന ഭാവം വെടിഞ്ഞു അനുസരിക്കുക! അങ്ങനെ ദൈവത്തെ ആരാധിക്കുക! ജീവിതത്തിലെ അനുദിനകാര്യങ്ങളിൽ  തിന്മയായ  കാര്യങ്ങൾ  ചെയ്യാന് പ്രേരിപ്പിക്കുന്ന ശക്തിക്ക് സ്വയം കീഴടങ്ങി  അനുസരിക്കുമ്പോൾ അത് പൈശാചിക ആരാധന ആയിത്തീരുന്നു!

"പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭുമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യ നിര്‍മിത ആലയങ്ങളിളല്ല വസിക്കുന്നത്" (അപ്പ:പ്ര 17:24). മനുഷ്യ നിര്‍മിത മന്തിരങ്ങളില്‍ ദൈവത്തെ കാണുവാന്‍ പോകുന്നവരെ, ദൈവം നിങ്ങളുടെ ഉള്ളിലാണ് വസിക്കാന്‍ ആഗ്രഹിക്കുന്നത്! ദൈവത്തെ മറ്റു മനുഷ്യരിലാണ് കാണുവാന്‍ ശ്രമിക്കേണ്ടത്! മത ബന്ധനങ്ങള്‍ പൊട്ടട്ടെ, മനുഷ്യസ്നേഹവും ദൈവസ്നേഹവും വിജയിക്കട്ടെ.



വിശ്വാസം, അന്ധവിശ്വാസം,  യേശുക്രിസ്തുവിലുള്ള വിശ്വാസം,  ഇവ എന്താണെന്ന് നമുക്ക് ഈ അദ്ധ്യായത്തില് മനസിലാക്കാം! 

വിശ്വാസം എന്നതിന് ബൈബിള്‍ കൊടുക്കുന്ന നിര്‍വചനം, "വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്യവുമാണ്"(ഹെബ്രായെര്‍11:1). എന്നാല്;  ഈ നിര്‍വ്വചനം ഉപയോഗിച്ച് ഏതു മനുഷ്യനും ഈ ഭൂമിയില് അത്ഭുതങ്ങളും അടയാളങ്ങളും സ്വന്തമാക്കുവാനും പ്രവർത്തിക്കുവാനും സാധിക്കും! അതിനു യേശുക്രിസ്തുവില്‍ ഉള്ള വിശ്വാസവുമായി യാതൊരു ബന്ധവും വേണമെന്ന് ഇല്ല! കാരണം, അത്ഭുതങ്ങളും അടയാളങ്ങളും മനുഷ്യ മനസിന്റെ ശക്തികൊണ്ടും, പിശാചിനെ ഉപയോഗിച്ചുള്ള മറ്റു ആഭിചാര പ്രവര്‍ത്തനങ്ങളാലും നിഷ്പ്രയാസം ആര്‍ക്കും കരസ്ഥമാക്കാം പ്രവർത്തിക്കാം! അതുപോലെ തന്നെ ഒരുവന് യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയുസും ആരോഗ്യവും സമ്പത്തും കിട്ടിയാലും അവനു നിത്യജീവന് അഥവാ ജീവിത സായൂജ്യം നേടണമെന്നില്ല! എന്തെന്നാല്, നിത്യജീവന്‍ നേടാന്‍ ഉള്ള മാനദണ്ഡം അത്ഭുതങ്ങളും അടയാളങ്ങളും അല്ല!

"അന്ന് പലരും എന്നോട് ചോദിക്കും; കര്‍ത്താവേ കര്‍ത്താവേ, ഞങ്ങള് ‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരെ, നിങ്ങള്‍ എന്നില്നിന്ന് അകന്നു പോകുവിന്‍" (മത്തായി 7:22,23)‍. അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കും, യേശുക്രിസ്തു അറിയാത്തവര്ക്കും, യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാനും അവ സ്വന്തമാക്കുവാനും സാധിക്കും!

ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുകയും ചെയ്യും" (മത്തായി24:24). പൂര്‍ണ്ണവിശ്വാസത്തോടെ ചില വാക്കുകളോ വാചകങ്ങളോ ഉരുവിടുകയോ, കല്ലോ, പ്രതിമകളോ, മനുഷ്യശരീരം തന്നയോ, അരിയോ ഗോതോമ്പ് അപ്പമോ മറ്റു എന്തെകിലും വസ്തുക്കളോ ‌ എടുത്തുവച്ച്; അതിനെ പൂജിച്ചാലും അവിടെ എല്ലാം വലിയ അത്ഭുതങ്ങളും അടയാളങ്ങളും നടക്കും!! എന്നാല്; ഇവയെല്ലാം വെറും അന്ധവിശ്വാസങ്ങളുടെയും ആഭിചരങ്ങളുടെയും അടിസ്ഥാനത്തില്‍ ഉള്ളവതന്നെ! എന്നാല്‍, കര്‍ത്താവായ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവത്തില്‍ നിന്നും ക്രിസ്തുവിനെ സ്വന്തമാക്കി നിത്യജീവനും, അതോടൊപ്പം അത്ഭുതങ്ങളും അടയാളങ്ങളും നേടണമെങ്കില് അതിനു വഴി വേറെ!


യേശുക്രിസ്തുവിലുള്ള "വിശ്വാസം  കേള് വിയില് നിന്നും ക്രിസ്തുവിനെപ്പറ്റിയുള്ള  പ്രസംഗത്തില് നിന്നുമാണ്" (റോമ10:17). അതായത്; "ദൈവ വിശ്വാസം" എന്നത് ദൈവത്തിന്റെ ശക്തിയെയും ജ്ഞാനത്തെയും കുറിച്ചുള്ള അറിവിലൂടെ മനുഷ്യര്ക്ക് വരുന്നു. അത്  ജനിക്കാന് വിശുദ്ധ വേദപുസ്തകം വായിക്കുക, ദൈവവചന അടിസ്ഥാനത്തിലുള്ള പുസ്തകങ്ങള് വായിക്കുക, വിശ്വാസമുള്ളവരുടെ പ്രസംഗങ്ങള് ശ്രവിക്കുക. യേശുക്രിസ്തുവിന്റെ നാമത്തില് അത്ഭുതങ്ങള് കരസ്ഥമാക്കിയവരുടെ സാക്ഷ്യങ്ങള് ശ്രവിക്കുക. "വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല"(ഹെബ്രായര് 11:6).
 
യേശു പറഞ്ഞു: "എന്ത് ഭക്ഷിക്കും എന്ത് പാനം ചെയ്യും, എന്ത് ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ട. വിജാതിയരാന് ഇവയെല്ലാം അന്ന്വോഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‌ഗീയ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും" (മത്തായി 6:31-33). പിതാവിന്റെ ഈ ഭൂമിയിലെ രാജ്യം ദൈവരാജ്യമാണ്!

എന്താണ് ദൈവരാജ്യം?

"ദൈവരാജ്യം എന്നാല്‍ ഭക്ഷണവും പാനിയവും അല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധ ആത്മാവില്‍ ഉള്ള സന്തോഷവുമാണ്" (റോമ 14:17). 

എപ്രകാരം ദൈവരാജ്യത്തില്‍ പ്രവേശിക്കാം?

യേശു പ്രതിവചിച്ചു: "സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്യമല്ല" (യോഹന്നാന്‍3:5). "ദൈവത്തില് നിന്നും ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്റെമേലുള്ള വിജയം ഇതാണ് - നമ്മുടെ വിശ്വാസം" (1യോഹന്നാന് 5:5). 

എന്താണ് ദൈവ നീതി? 

"ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശു ക്രിസ്തുവില്‍ ഉള്ള വിശ്വാസം വഴി ലഭിക്കുന്നതാണ്" (റോമ 3:22).

ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ് "ക്രിസ്തു" (1കോറി 1:24),  ക്രിസ്തുവാണ് "യേശു". അവിടുന്ന്  പറഞ്ഞു"നിങ്ങള് എന്നില് വസിക്കുകയും എന്റെ വാക്കുകള് നിങ്ങളില് നിലനില്ക്കുകയും ചെയ്യുന്നെങ്കില് ഇഷ്ട്ടമുള്ളത് ചോദിച്ചുകൊള്ളുവിന് നിങ്ങള്ക്ക് ലഭിക്കും" (യോഹന്നാന്14:7). "ദൈവം ആത്മാവാണ്" (യോഹന്നാന് 4:23). ആ ആത്മാവിന്റെ  ശക്തിയില് വസിക്കുക, അതായത് ദൈവശക്തിയില് വസിക്കുക! "ദൈവരാജ്യം വാക്കുകളിലല്ല ശക്തിയിലാണ്" (1കോറി4:20). ദൈവശക്തിയിലും ജ്ഞാനത്തിലും     നയിക്കപ്പെടുക, അങ്ങനെ ദൈവമക്കളാവുക! ദൈവത്തിന്റെ  ക്തിയും ജ്ഞാനവുമായ യേശുക്രിസ്തു(പരിശുദ്ധ ആത്മാവ്)വിന്  നമ്മുടെ ഉള്ളില് വസിച്ചുകൊണ്ട് നമ്മുടെ  ഹൃദയം:- സ്വര്ഗ്ഗീയമായ ദൈവസ്നേഹംആനന്ദംസമാധാനം, ക്ഷമ, ദയനന്മവിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാല് നിറക്കാന് കഴിയും!  ഇവ നമുക്ക് അനുഭവിച്ചറിയാന് സാധിക്കുന്ന അനുഭൂതിയാണ്! ആ ശക്തിയില് ജീവിച്ചുകൊണ്ട്  ഇഷ്ട്ടമുള്ളത് ദൈവത്തോട് യേശുക്രിസ്തുവിന്റെ നാമത്തില് ചോദിക്കുക, കരസ്ഥമാക്കുക! "നീതിമാന്മാരുടെ ആഗ്രഹം നന്മയിലേ ചെല്ലൂ" (സുഭാഷിതം11:23). വിദ്വേഷത്തിന്റെ ആത്മാവിനാല് നയിക്കപ്പെടാതിരിക്കാന്, വിരോധമുള്ളവരോട്ക്ഷമിക്കുക.  (മര്ക്കോസ്11:24-26).  ഓര്മ്മിക്കുക: അതും പ്രധാനമാണ്! കാരണം; "വിദ്വേഷംമൂലം പലരും അശുദ്ധരായി തീരുന്നു" (ഹെബ്രായര് 12:15).

വിശ്വാസികള് ദൈവരാജ്യത്തില് ജീവിച്ചു നിലനിന്ന് ദൈവാനുഗ്രഹം പ്രാപിക്കാതെ ഇരിക്കേണ്ടതിന് അവരെ ദൈവാരാജ്യത്തില് നിന്നും പുറത്താക്കാന്, പിശാച് നേരിട്ടോ മറ്റു മനുഷ്യരെ ഉപയോഗിച്ചോ മൂന്നുകാര്യങ്ങളാണ് ചെയ്യാന് ശ്രമിക്കുന്നു! 1. പരിശുദ്ധ ആത്മാവിലുള്ള സന്തോഷം കെടുത്താണ് നോക്കുന്നു. 2. യേശുക്രിസ്തുവിലുള്ള വിശ്വാസം തകര്ക്കാന് ശ്രമിക്കുന്നു! 3. സമാധാനം എടുത്തുകളയാന് ശ്രമിക്കുന്നു. 

എന്തെങ്കിലും കാര്യത്തില് നിങ്ങളുടെ വിശ്വാസം പരീക്ഷിക്കപ്പെടാന് തുടങ്ങിയാല്, ദൈവരാജ്യത്തില് നിന്നും പുറത്തുചാടി പോകാതെ യേശുക്രിസ്തുതന്നെയാണ്  നിങ്ങളുടെ കർത്താവും ഇടയനും എന്ന് എപ്പോഴും ഉറപ്പ് വരുത്തിക്കൊള്ളുക! യേശുക്രിസ്തു നിങ്ങളുടെ കർത്താവും ഇടയനുമെങ്കില്; നിങ്ങളുടെ പ്രശ്നങ്ങളുടെ മേല് നിങ്ങളുടെ വിശ്വാസത്തിന്റെ ശക്തി നോക്കേണ്ട അവശ്യമില്ല! നിങ്ങളെ പൈശാചിക അടിമത്വത്തിന്റെ കിഴിൽനിന്നും പുറത്തുകൊണ്ടുവന്നു ദൈവരാജ്യത്തില് പ്രവശിപ്പിച്ച  ക്രിസ്തുവിന്റെ കർതൃത്തത്തിന് കീഴിലാണ് നിന്റെ എല്ലാ പ്രശ്നങ്ങളും! തന്റെ വിശ്വാസത്തില് വയലിലെ പുല്ലുകളെ മനോഹരമായി ഉടുപ്പിക്കുന്നവന്, ചെളിയിലെ താമരകളെ അലങ്കരിക്കുന്നവന്, ആകാശത്തിലെ പറവകളെ പോറ്റുന്നവൻ, നമ്മുടെ   ആവശ്യങ്ങളെ സമൃദ്ധമായി നിറവേറ്റും! അവിടുന്ന് നമ്മേ  ജയോത്സവമായി വഴിനടത്തും. ആമേന്.

എങ്ങനെ മനുഷ്യര്‍ക്ക് ശരിയായ രീധിയില് യേശുക്രിസ്തുവില്‍ വിശ്വസിച്ചുകൊണ്ട്   അത്ഭുതങ്ങളെ  പ്രാപിക്കാം?

ലളിതമായി ഉത്തരം പറഞ്ഞാല്; "ദൈവരാജ്യത്തില് ജീവിച്ചുകൊണ്ട്" എന്ന് തന്നെ! ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും വസിക്കുന്നവർ ദൈവരാജ്യത്തിലും, പൈശാചിക ശക്തിയിലും ജ്ഞാനത്തിലും വസിക്കുന്നവർ പൈശാചിക രാജ്യത്തിലും വസിക്കുന്നു! യേശുക്രിസ്തു അരുളിച്ചെയ്തു:  "എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്" (യോഹ14:21). യേശുവിന്റെ കല്പനകള്‍ സ്വീകരിക്കാതെയും, അവ സ്വന്ത ജീവിതത്തില് പാലിക്കാന്‍ ആത്മാര്‍ഥതയോടെ പരിശ്രമിക്കാതെയും, എങ്ങനെ അവിടുത്തെ വിശ്വസിക്കാന്‍ കഴിയും? എങ്ങനെ ദൈവരാജ്യത്തില് വസിക്കാന് കഴിയും?

യേശുവിനെ അനുസരിക്കണമെങ്കില്‌, യേശു പഠിപ്പിച്ച  മാനസാന്തരവും ദൈവഭക്തിയും ദൈവാരാധനയും അത്മീയ ജീവിതത്തില്‍ പ്രാവര്ത്തികമാക്കേണ്ടിയിരിക്കുന്നു! ഇവ സ്വന്തജീവിത്തില്‍ പാലിക്കുവാന്‍ ഇഷ്ട്ട്മില്ലാത്തവരാണ് അത്ഭുതങ്ങള് വേണ്ടി അന്ധവിശ്വാസങ്ങള്‍ക്കും ആഭിചാരങ്ങള്ക്കും പുറകെ ‍ പോകുന്നത്! യേശുവിന്റെ കല്പനകള്‍ ആകട്ടെ വളരെ ലളിതവും സുന്ദരവും! പക്ഷെ, അവ പാലിക്കാന്‍ മനുഷ്യര്‍ അവിടുത്തെ വചനം മനസിലാക്കി മാനസാന്തരപ്പെട്ട് സകല വൃത്തികേടും ദൈവത്തിലാശ്രയിച്ച് ഉപേക്ഷിക്കാന് പരിശ്രമിക്കേണ്ടിയിരിക്കുന്നു! "അങ്ങയുടെ വചനം പാലിക്കുവാന്‍ വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗ്ഗങ്ങളില്‍ നിന്നും എന്റെ പാദങ്ങള്‍ പിന്‍‌വലിക്കുന്നു" (സങ്കീ119:101). "നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും"(ജോഷ്വാ 3:5).

വിശുദ്ധ വേദപുസ്തകത്തില് നിന്നും ഈ വചനങ്ങള് ഹൃദയത്തില് ഉറപ്പിക്കുക>> 
(മത്തായി 18:19 21:22)(മര്ക്കോസ് 11:24),(യോഹന്നാന് 14:13,14 17:7&15:7&15:16&16:23,24). (യാക്കോബ് 1:5,6), (1യോഹന്നാന് 3:22 &5:14). NB: നല്ല നിലത്ത് (ഹൃദയത്തില്) വീണ വിത്ത് 100 മേനിവരെ ഫലം പുറപ്പെടുവിക്കും (മത്തായി 13:23). അതിനാല്; ഹൃദയത്തില് നിന്ന് പക, വിദ്വേഷം, അസൂയ, ഭയം, അവിശ്വാസം, ദുഷ്ടത, ദുശ്ചിന്ത മുതലായ എല്ലാം എടുത്തുമാറ്റി നിലമൊരുക്കുക(ഹൃദയം അതായത് മനസ്സ് ഒരുക്കുക). ഇവ വ്യക്തിയിൽ  ഇരുന്നാൽ, ഈ പുളിമാവ്, ആ വ്യക്തിയിലെ ദൈവിക ശക്തിയും ജ്ഞാനവുമായ  ക്രിസ്തുവിനെ കുറച്ചുകൊണ്ട് വന്ന്, ക്രമേണ ഇല്ലാതാക്കി, ആത്മീയ മരണം കൊണ്ടുവരുകയും, പൈശാചിക ശക്തിയും ജ്ഞാനവും വളർത്തി പൈശാചിക സന്താനമാക്കിമാറ്റി പൈശാചിക രാജ്യത്തിൽ ചേർക്കുകയും ചെയ്യും! "നിങ്ങള് ആഗ്രഹിക്കുന്നത് നിങ്ങള്ക്കു ലഭിക്കുന്നില്ല, നിങ്ങള് കൊല്ലുകയും അസൂയപ്പെടുകയും ചെയ്യുന്നു" (യാക്കോബ് 4:2). അസൂയ ഉണ്ടാക്കാന് ആരെങ്കിലും പരിശ്രമിച്ചാലും അസൂയവേണ്ട! നാവുകൊണ്ടും ആരെയും കൊല്ലേണ്ട! (സുഭാഷിതം18:21)&(ജറെമിയ 18:18). "പ്രിയപ്പെട്ടവരെ, ഹൃദയം നമ്മെ കുറ്റപ്പെടുത്തിന്നില്ലെങ്കില് ദൈവത്തിന്റെ മുമ്പിൽ നമുക്ക് ആത്മധൈര്യമുണ്ട്. നാം ആവശ്യപ്പെടുന്നതെന്തും അവിടുന്ന് നമുക്കു നൽകുകയും ചെയ്യും" (1 യോഹ 3:21,22).  

യേശുവിനെ അനുസരിച്ച്,  സ്നേഹിച്ച്, അവിടുത്തെ  ദൈവവചനത്തില് (വാഗ്ദത്തത്തില്) വിശ്വസിച്ച്; അത്ഭുതത്തിനു വേണ്ടി ഒരു മനുഷ്യന്  അതില്  നിലനില്ക്കാന് ശ്രമിക്കുമ്പോള്, ആ മനുഷ്യനില് ദൈവത്തിന്റെ ശക്തിയും ജ്ഞാനവും(ക്രിസ്തു) ശക്തിപ്രാപിച്ച് അത്ഭുതമോ അനുഗ്രഹമോ നടക്കാതിരിക്കാന് പിശാച് ഇപ്രകാരം പ്രവര്ത്തിക്കാന് ശ്രമിക്കുന്നു! അതിനായി:-  1. പിശാച്ച് ആ മനുഷ്യന്  ആശ്രയം വച്ച ദൈവവചനം അയാളുടെ ഹൃദയത്തില് നിന്നും  എടുത്തു കളയാന് ശ്രമിക്കുന്നു! അതായത്, ദൈവവചനത്തിന്റെ അത്മീയ അര്ഥം ഗ്രഹിപ്പിക്കാതിരിക്കുകയോ, അതിനെ  മറന്നു കളയിപ്പിക്കുകയോ ചെയ്യുന്നു! അത് നടന്നില്ല എങ്കില്, 2. പിശാച്ച്‌ ആ മനുഷ്യന് ആശ്രയംവച്ച വചനത്തെപ്രതി ക്ലേശവും പീഡയും അയാള്ക്ക് ഉണ്ടാക്കികൊടുക്കുന്നു. പിശാച്ച് അയാള് വിശ്വസിച്ചതിനു നേരെ വിപരീധം ഉണ്ടാക്കികാണിക്കുന്നു! അതില് ചിലര് വീണ്പോകുന്നു! വചനത്തില് ഉള്ള വിശ്വാസം നശിച്ചു പോകുന്നു. അത്ഭുതം നടക്കാതെ പോകുന്നു! ക്ലേശത്തിലുംപീഡയിലുംപ്രതികൂലത്തിലും വീണ്‌പോകാതെ പിടിച്ചു നില്ക്കുന്നവരെ 3. പിശാച്ച്‌, ലൗകിക വ്യഗ്രത, ധനത്തിന്റെ ആകര്ഷണം ഇവകളെ ഉണ്ടാക്കി  അയാള് വിശ്വസിച്ച വചനത്തെ ഞെരുക്കി ഫലം പുറപ്പെടുവിക്കാതെ നോക്കുന്നു! എന്നാല്, ഇവിടെയും പിടിച്ചു നില്ക്കുന്നവര് വിജയിക്കുന്നു! അവരില് "ക്രിസ്തു" ശക്തിപ്രാപിക്കുകയും; അവര് വിശ്വസിച്ചു ഹൃദയത്തില് പിടിച്ചിരുന്ന ദൈവവചനം അവര്ക്ക് വേണ്ടി നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുന്നു. അവര് ദൈവവചനത്തിലൂടെ ദൈവത്തില് നിന്ന്, പിശാചിനെയും ലോകത്തെയും മറികടന്ന് അത്ഭുതം സ്വന്തമാക്കുന്നു! NB: മുകളില് പിശാച് ഉണ്ടാക്കുന്ന മൂന്നു കാര്യങ്ങള് എഴുതിയിരിക്കുന്ന ക്രമത്തില് അല്ലാതെയും കൊണ്ടുവരാന് പിശാച് ശ്രമിക്കാം!  ചിലര് ദൈവത്തില് നിന്ന് അത്ഭുതം തെണ്ടി വാങ്ങിക്കുന്നു! എന്നാല്, ചിലര് സ്നേഹവാനായ ദൈവത്തില് നിന്ന് വിശ്വാസത്തിന്റെ ശക്തിയാല് ബലമായി പിടിച്ചു വാങ്ങുന്നു! ദൈവഹിതമല്ലാത്തത് ദൈവത്തില് നിന്നും   ബലമായി പ്രാപിച്ചാല്; അതിനൊരു വില കൊടുക്കേണ്ടിവന്നേക്കാം!  ഓര്മിക്കുക; കൂടുതല് വാങ്ങുന്നവരോട് ദൈവം കൂടുതല് ചോദിച്ചേക്കാം!

"പ്രവര്‍ത്തികൂടാതുള്ള വിശ്വാസം മൃതമാണ്" (യാക്കോബ്2:26). തങ്ങൾക്ക് നടക്കുവാൻ പാടില്ലാത്ത, (കല്ലെറിഞ്ഞു കൊല്ലപ്പെട്ടേക്കാന് സാധ്യതയുള്ള) പ്രധാന പുരോഹിതന്റെ ഭവനത്തിലേക്കുള്ള വഴിയിലൂടെ - യേശുവിന്റെ വാക്ക് വിശ്വസിച്ച്, "അവർ സുഖപ്പെടുന്നത്" വിശ്വാസത്താല് കണ്ടു മുൻപോട്ടു നടന്ന പത്തു കുഷ്ടരോഗികള്, പോകുന്ന വഴിക്കു സൗഖ്യമായി! (ലൂക്കാ 17:15). കൊല്ലപ്പെട്ടേക്കാവുന്ന അവസ്ഥ അവരുടെ വിശ്വാസത്തിനു  തടസ്സമായില്ല! യേശുവിന്റെ വചനം കേട്ട് വിശ്വാസത്തോടെ സീലോഹ കുളത്തിലേക്ക്  ചെളി പുരട്ടപ്പെട്ട കണ്ണുകളാല് തപ്പി തടഞ്ഞു നടന്നു  പോയി കണ്ണു കഴുകിയ അന്ധന് കാഴ്ചപ്രാപിച്ചു!(യോഹ 9:7). ചെളി പുരട്ടപ്പെട്ട നീറുന്ന കണ്ണുകള് അവന്റെ വിശ്വാസത്തിനു  തടസ്സമായില്ല! 

വിശ്വാസത്താല് കാലുകള് (പ്രവര്ത്തികള്) ഭയപ്പെടാതെയുംനിരാശപ്പെടാതെയും ക്ഷമയോടെ മുന്പോട്ട് വയ്ക്കുമ്പോള് വലിയ  അത്ഭുതങ്ങള് സംഭവിക്കുന്നു! ഉദാ: ഭാവിയില് ഡോക്ടര് ആകും എന്ന് വിശ്വസിച്ചു പ്രാര്ത്ഥിക്കാന്  തുടങ്ങുന്നവര്- ആദ്യം, വിശ്വാസത്താല് താന് ദൈവത്താല് അനുഗ്രഹിക്കപ്പെട്ട്  ഡോകട്റാകുന്നതു ഭാവന കാണുക, അബ്രഹാം ആകാശത്തിലെ നക്ഷത്രങ്ങളെ കണ്ടുകൊണ്ട്, (ഉത്പത്തി 15:5,6) അതുപോലെ എണ്ണമറ്റ തലമുറ ഉണ്ടാകും എന്ന് വിശ്വസിച്ചതുപോലെ! (1യോഹന്നാൻ 5:15). വിശ്വാസത്താല് ദർശ്ശനത്തിലേക്ക്‌ (ഭാവനയിലേക്ക്) വിശ്വസിച്ചത് സംഭവിക്കുവോളം; അധരം കൊണ്ടും ഹൃദയം കൊണ്ടും സാധിക്കുന്നിടത്തോളം ആവർത്തിച്ചു യേശുക്രിസ്തുവിന്റെ നാമത്തില് താന് അപ്രകാരമായിതീർന്നിരിക്കുന്നു എന്ന്  പറഞ്ഞു പ്രാർഥിച്ചുകൊണ്ടേയിരിക്കുക (അവിശ്വാസികളെ കേൾപ്പിക്കേണ്ടതില്ല). >> (ലൂക്കാ 18:1),(റോമാ 12:12), (1തെസ്സലോനിക്ക 5:17). ആ വചനങ്ങളില് നിലനിൽക്കുക! നിരാശപ്പെട്ട് ഇടയ്ക്കുവെച്ച് പറയുന്നത്  നിർത്തി ഉപേക്ഷിച്ചുപോകാതെ പ്രാർഥിക്കുന്നതില്  ഉറച്ചുവിശ്വസിച്ചുകൊണ്ട് ഉറച്ചുനിലകൊള്ളുക! ഡോക്ടര് ആകുവാന് വേണ്ടിയുള്ള വിദ്യാഭ്യാസം ആത്മാര്ധമായി നേടുകയും, ദൈവത്തോട് അതിനായി വിശ്വാസത്തോടെ പ്രാര്ഥിക്കുകയും വേണം!! അതുപോലെ; യേശുവില്കൂടെ നിത്യജീവന് പ്രാപിക്കേണ്ടവര് അവിടുത്തെ വചനം തന്നാല് ആവതു സ്വജീവിതത്തില് പ്രാവര്ത്തികമാക്കുകയും; യേശുക്രിസ്തുവില് വിശ്വസിക്കുകയും, ദൈവരാജ്യത്തില് വാസം ഉറപ്പിക്കുകയും  വേണം! വെള്ളത്തിന്റെ മുകളില് നടന്ന പത്രോസ്  ഇടക്ക് ഒന്ന് മുങ്ങിപ്പോയതുപോലെ, താങ്കള്  ദൈവരാജ്യത്തില് നിന്നും പുറത്തു ചാടിപോയാല് ഉടനെ മാനസാന്തരപ്പെട്ടു തിരികെ ദൈവരാജ്യത്തിൽ കയറുക!  താന് ചെയ്യുവാനുള്ളത് താന് ചെയ്യുമ്പോള്, തനിക്കു ചെയ്യുവാന് അസാധ്യമായത് ദൈവം ചെയ്യുന്നു! "മനുഷ്യരാൽ അസാധ്യമായത് ദൈവത്താൽ സാധ്യമാകുന്നു"(ലൂക്കാ 18:27) 

ദൈവവചനം അറിയിക്കുന്നവര് തങ്ങളുടെ പ്രവര്ത്തനങ്ങളില്  കൂടെ, ദൈവം അനേകം ആത്മാക്കളെ രക്ഷിച്ചു സ്വര്ഗ്ഗത്തില് എത്തിക്കും എന്ന് ബലമായി വിശ്വസിക്കണം!

യേശുവില് നിന്നും അനുഗ്രഹം പ്രാപിക്കാന് യേശുവിന്റെ ആത്മാവിനു കീഴ്പ്പെട്ടിരിക്കുക! അതായത്, യേശുവിന്റെ വചനങ്ങള് അങ്ങീകരിച്ചനുസരിക്കുക! യേശുക്രിസ്തു വഴി പിതാവായ ദൈവത്തില് നിന്ന് ഏതൊരു അനുഗ്രഹവും നീതികരിക്കപ്പെട്ടു ദൈവാരാജ്യത്തില് വസിക്കുന്ന  വിശ്വാസിക്ക് പ്രാപിക്കുവാനോ പിടിച്ചെടുക്കുവാനോ കഴിയും!
 
ദൈവസമ്മതമില്ലാതെ മറ്റുള്ളവര്ക്കു വേണ്ടി സ്വന്തവിശ്വാസം വച്ച്    പ്രാര്ഥിച്ച് സ്വയം തകരുന്ന മനുഷ്യരുണ്ട്! അവിശ്വാസികളോട് പോലും അറിയാതെ പ്രാര്ഥനാസഹായം തേടുന്നരുമുണ്ട്! ദൈവത്തില് വിശ്വസിച്ചു; നിറവേറാന് കാത്തിരിക്കുന്ന വിഷയത്തെകുറിച്ച് അവിശ്വാസികളെ (വിശ്വാസം തകര്ക്കുന്നവരെ) അറിയിക്കരുത്! അതായത്; പ്രതീക്ഷിക്കുന്ന അത്ഭുതം താങ്കള് പ്രാപിക്കില്ല എന്ന് വിശ്വസിക്കുന്നവരും, അതിന് അസൂയകൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ എതിര് നില്ക്കാന് സാദ്യതയുള്ളവരോടും! നീ പ്രാർത്ഥിക്കുന്ന വിഷയം ദൈവം മാത്രം അറിഞ്ഞാൽ മതി! (മത്തായി 6:6). എന്നാല്, കാര്യം സംഭവിച്ചുകഴിഞ്ഞു അത്തരക്കാരെ അറിയിക്കാം! അഥാവായ ഇനി അറിയിച്ചുകഴിഞ്ഞു പോയാലും ഒട്ടും വിഷമിക്കേണ്ടാ! അവരിലില് നിന്നും കടന്നുവരുന്ന അവിശ്വാസത്തിന്റെ ശക്തിയെ കര്ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില് തകര്ന്നു പോയിരിക്കുന്നു എന്ന് ആവര്ത്തിച്ചു പറഞ്ഞകൊണ്ട് ഹൃദയത്തില് വിശ്വാസം ഉറപ്പിച്ചുനിര്ത്തിക്കൊള്ളുക. ഒരിക്കല് പ്രാപിച്ച ദൈവാനുഗ്രഹത്തിന് ഇളക്കം വരുത്താന് പിശാച് ശ്രമിച്ചാല് "നിങ്ങളുടെ ഫലം നിലനിൽക്കും"എന്ന് യോഹന്നാൻ 15:16 ല് കർത്താവായ യേശുക്രിസ്തു അരുളിയിരിക്കുന്ന ദൈവവചനത്തില് ഉറച്ചു നിലനിൽക്കുക.

പൈശാചിക ആത്മാവിനാല് നയിക്കപ്പെടുന്ന പൈശാചിക മക്കളുമായി ഒരുമിച്ച് ഒരേ മനസ്സോടെ തിന്നും കുടിച്ചും നടന്നാല്; വിശ്വസിച്ചു കാത്തിരിക്കുന്ന അത്‌ഭുതം നിറവേറാണ് കടുത്ത തടസങ്ങള് നേരിടും! "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്‌." (2കോറന്തിയോസ്6:14). വിശ്വാസികള് സ്നേഹത്തിലൂടെ ഹൃദയബന്ധത്തില് ഏര്പ്പെട്ടിരിക്കുന്ന സഹവിശ്വാസികള്; പൈശാചിക മക്കളുമായി ഹൃദയബന്ധത്തില് ഏര്പ്പെട്ടാലും അവരുടെ  ആ സ്നേഹബന്ധത്തിലൂടെ പൈശാചിക ശക്തി തടസമായി ഒഴുകി വരും! പാപം ചെയ്ത ഒരാൾ കൂടെ നിന്നപ്പോൾ വീരനായ ജോഷ്വ യുദ്ധത്തിൽ പരാജയപ്പെട്ടു! (ജോഷ്വ 7:1-26).  മരിച്ച ബാലികയെ ഉയര്പ്പിക്കാന് മുറിയില് കയറിയ യേശു അവിടെ ഉണ്ടായിരുന്ന അവിശ്വാസികളെ (ബാലിക മരിച്ചു എന്ന് ഉറച്ചു വിശ്വസിച്ചിരുന്നവരെ)  മുറിയില് നിന്നും ഇറക്കിവിട്ടു! (മത്തായി 9:23-26).

ദൈവത്തില് ഉറച്ച വിശ്വാസത്തില് നിലനിന്ന് വിശ്വാസികള്ക്ക് (ദൈവാത്മാവിനാല് നയിക്കപ്പെടുന്നവര് അതായത്  ദൈവമക്കള്ക്ക്) സ്വന്ത നാവുകൊണ്ടും ഹൃദയംകൊണ്ടും യേശുക്രിസ്തുവിന്റെ നാമത്തില്  പറഞ്ഞു; അനുഗ്രഹം ദൈവത്തില് നിന്നും വരുത്താം, പ്രാപിക്കാം! "ഒരേ വായില് നിന്നും അനുഗ്രഹവും ശാപവും പുറപ്പെടുന്നു"(യാക്കോബ് 3:10). "..   ..  ..ഹൃദയത്തില് ശങ്കിക്കാതെ താന് പറയുന്നത് സംഭവിക്കുമെന്നും വിശ്വസിക്കുകയും ചെയ്താല് അവന് അതു സാധിച്ചുകിട്ടും" (മര്ക്കോസ്11:23) സ്വന്ത നാവു കൊണ്ട് പറഞ്ഞു സ്വയം ശാപവും നാശവും  വരുത്തരുത്! ദൈവത്തിന്റെ അനുഗ്രഹം തടഞ്ഞു വയ്ക്കുകയുമരുത്! പിശാച്ച്, പ്രിയപ്പെട്ടവരെ ശപിക്കാന് പ്രേരിപ്പിച്ചാലും ആ പ്രേരണക്ക് വഴങ്ങരുത്! കർത്താവ് അരുളിചെയ്തു:  "എന്റെ  വചനം നിന്റെ നാവില്‍ ഞാന്‍ അഗ്‌നിയാക്കും"(ജറെമിയ 5:14). സ്വർഗ്ഗത്തിൽ നിന്ന് ദൈവശക്തിയും ജ്ഞാനവും,  നരകത്തിൽനിന്നും പൈശാചിക ശക്തിയും ജ്ഞാനവും കൊണ്ടുവരാ നാവിനു കഴിയും! നാശത്തിന്റെ വാക്കുകള് പറഞ്ഞു പോയവര് ദൈവസമക്ഷം ക്ഷമ പറഞ്ഞു പ്രാര്ഥിച്ചു പൈശാചിക ബന്ധനത്തില് നിന്നും എത്രയും വേഗം രക്ഷപെടുക!   "അധര ഫലം ഉപജീവന മാര്ഗ്ഗം നേടികൊടുക്കുന്നു; അധരങ്ങള് സംതൃപ്തി വിളയിക്കുന്നു.  ജീവനെ നശിപ്പിക്കാനും പുലര്ത്താനും  നാവിനു കഴിയും" (സുഭാഷിതം 18:20,21).  സ്വന്ത നാവിനെ വളരെ സൂക്ഷിക്കുക!! "നാവു തീയാണ്" (യാക്കോബ്3:6). "ഈജിപ്തില് ശവക്കുഴികളില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയില്കിടന്നു മരിക്കാന് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്"(പുറപ്പാട്14:11). എന്ന് മോശക്കും ദൈവത്തിനും എതിരായി നാവുകൊണ്ട്  പിറുപിറുത്ത ഇസ്രയേല്ക്കാര്, അവര് പിറുപിറുത്തതുപോലെ മരുഭൂമിയില് മരിച്ചു വീഴുവാന് ഇടയായി! ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "ഞാന് വിശ്വസിച്ചു; അതിനാല് ഞാന് സംസാരിച്ചു ..."(2 കോറി 4:13). വിശ്വാസത്താല് പറയുക! "കർത്താവ് അവനോടു കൂടെയുണ്ടായിരുന്നു. അവന്റെ വാക്കുകളിലൊന്നും വ്യർത്ഥമാകാന് അവിടുന്ന് ഇടവരുത്തിയില്ല" (1 സാമുവൽ 4:19). നാവ് ഉപയോഗിച്ച്   ശാപ  വാക്കുകള് പറയാന് തുനിഞ്ഞ  യാക്കോബിനെയും പ്രിയ ശിഷ്യനായ യോഹന്നാനെയും യേശു ശാസിച്ചത് (ലൂക്കാ 9:54,55) പ്രിത്യേകം ഓർമ്മിക്കുമെല്ലോ! "ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിനങ്ങള് കാണാന് ആഗ്രഹിക്കുകയും ചെയ്യന്നവൻ തിന്മയില്  നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില് നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ." (1 പത്രോസ് 3:10). 

കൊടും കാറ്റിലും കോളിലും  വന്കപ്പലിനെ ചെറിയ ചുക്കാന് കൊണ്ട് കപ്പിത്താന് താന് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകും. അതുപോലെ തന്നെ ക്രിസ്തു വിശ്വാസിയുടെ ചെറിയ നാവ്   പറയുന്നതനുസരിച്ചു വലിയ ജീവിതവും!(യാക്കോബ് 3:4). വിശ്വാസജീവിതം കപ്പലാണ്, യേശു ക്യാപ്റ്റന്, നാവ് ചുക്കാനാണ്, കര്ത്താവിലുള്ള വിശ്വാസം നങ്കുരമാണ്! സ്വന്ത നാവിനെ സൂക്ഷിച്ചാല് ഉപദ്രവങ്ങളില് നിന്നും രക്ഷപ്പെടും (സുഭാഷിതം 21:23). സ്വന്തം നാവു കൊണ്ട് പറഞ്ഞതിന് എല്ലാം കണക്കു കൊടുക്കണം! സ്വന്ത നാവു കൊണ്ട് പറഞ്ഞതുപോലെ സ്വയം വിധിക്കപ്പെടും! (മത്തായി 12:36,37). കുരിശില് കര്ത്താവ് നേടിതന്ന കൃപയുടെ ശക്തി വിശ്വാസിയുടെ നാവിലുണ്ട്! ദൈവാത്മാവിനാല് നയിക്കപ്പെടുന്ന ദൈവമക്കള് ഒരു കാര്യം എപ്പോഴും മനസ്സിലാക്കിയിരിക്കണം -  "വചനം (ക്രിസ്തു / ദൈവത്തിന്റെ ശക്തിയും ജ്ഞാനവും)  നിനക്കു സമീപസ്ഥമാണ്‌, നിന്റെ അധരത്തിലും ഹൃദയത്തിലും അതുണ്ട്" (റോമാ 10:8). അത് പൈശാചിക മനുഷ്യര്ക്ക് അശുദ്ധ ജീവിതത്തിനായോ; സ്വന്തമായ അശുദ്ധ ജീവിതത്തിനായോ ഉപയോഗിക്കരുത്!  (യൂദാസ് 4). 

വിശ്വാസത്തിന് എതിര്, പിശാച് കൊണ്ടുവരാന് ശ്രമിച്ചാലും ഭയപ്പെട്ട് സംശയിക്കരുത്! മത്തായി 14:30 - 32 ല്  യേശുവിന്റെ വാക്ക് വിശ്വസിച്ച് കടലിനു മുകളില് നടന്ന പത്രോസ് ഭയപ്പെട്ടു സംശയിച്ചപ്പോള് താണുപോയി   എന്ന് അറിഞ്ഞിരിക്കുക! നീതിമാനായ ജോബ് ഭയപ്പെട്ടത്  ജോബിനു വന്നു ഭവിച്ചു!! "ഞാന് ഭയപ്പെട്ടിരുന്നത് എന്റെമേല് പതിച്ചിരിക്കുന്നു." (ജോബ്‌ 3:25). "ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യെരുതെന്നും നിന്നോടു ഞാന് കല്പിച്ചിട്ടില്ലയോ?" (ജോഷ്വാ 1:9), (1 ദിനവൃത്താന്തം 28:20).   ദൈവവിശ്വാസത്തിന്റെ എതിരാണ് ഭയം! വിശ്വാസം; ഭയത്തെ കെടുത്തികളയും, ഭയം വിശ്വാസത്തെയും! യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ പരിശുദ്ധന്റെ ആത്മാവ് പ്രവര്ത്തിക്കുമ്പോള്, ഭയത്തിലും  നിരാശയിലും കൂടെ പിശാചിന്റെ ആത്മാവ് പ്രവര്ത്തിക്കുന്നു! എത്ര മാത്രം കൂടുതല് ഭയപ്പെടുന്നുവോ അത്രമാത്രം ശക്തമായി പിശാചിന്റെ ആത്മാവും പ്രവര്ത്തിച്ചുതുടങ്ങുന്നു! വിശുദ്ധ വേദപുസ്തകത്തിൽ; ദൈവാത്മാവ്  "365" തവണ "ഭയപ്പെടേണ്ടാ" എന്ന്  ആവർത്തിച്ച് അരുളിചെയ്തിരിക്കുന്നു!

പ്രതികൂലങ്ങളില്, നിരാശ, വിഷമം, പിറുപിറുപ്പ്, പ്രാക്ക്, തെറി, അവിശ്വാസികളുമായ് സ്നേഹബന്ധം, മുതലായവയില് ഇരുന്നാല്, പൈശാചിക ശക്തിയും ജ്ഞാനവുമായ "എതിര്ക്രിസ്തു" ആ മനുഷ്യനില് ശക്തിപ്രാപിച്ച്, തകര്ച്ച വേഗത്തിലാകുന്നു! എന്നാല്, പ്രതികൂലങ്ങളില് നിരാശപ്പെടാതെ സമാധാനത്തിലും ദൈവിക സന്തോഷത്തിലും വിശ്വാസത്തിലും നിലനിന്ന്, ദൈവത്തെ സ്തുതിച്ചുകൊണ്ട്,  വിശ്വാസത്താല് തിരുവചനങ്ങള് പറഞ്ഞും, ദ്യാനിച്ചും, ക്രിസ്തുവിൽ വിശ്വാസമുള്ളവരുടെ സാക്ഷ്യങ്ങൾ  ശ്രവിച്ചും നിലനിന്നാല്, ആ മനുഷ്യനില് ദൈവിക ശക്തിയും ജ്ഞാനവുമാകുന്ന "ക്രിസ്തു" ശക്തി പ്രാപിക്കുകയും, പ്രതികൂലം തകര്ന്നു പോവുകയും ചെയ്യും! ഉദാ: പൗലോസും സെലാസും കീർത്തനം പാടി ദൈവത്തെ സ്തുതിച്ചു കൊണ്ടിരുന്നപ്പോള് കാരാഗ്രഹത്തിന്റെ അടിത്തറ ഇളകി  എല്ലാ വാതിലുകളും തുറന്നു, എല്ലാവരുടെയും ചങ്ങലകള് അഴിഞ്ഞു വീണു(അപ്പ:പ്ര. 16:25,26).  ദൈവത്തിനു അനുസരണയോടെ മഹത്വം കൊടുത്തുകൊണ്ട് ഇസ്രയേൽ ജനം ജറീക്കോകോട്ട ഏഴു ദിവസം ചുറ്റിയപ്പോള് വൻ കോട്ട നിലം പതിച്ചു (ജോഷ്വാ 6:20), etc...      

നിങ്ങളില്  പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തുവിനെ ജനിപ്പിച്ചു, അതിനെ ശക്തിപ്പെടുത്തി നിങ്ങളെ തകർക്കാനായി, നിങ്ങളില് - അസൂയ, വിദ്വേഷം, പക, നിരാശ, അസമാധാനം, അവിശ്വാസം etc.. കൊണ്ടുവരാന് ശ്രമിക്കുന്ന  - ആളുകള് / വാര്ത്തകള് / എഴുത്തുകള് / വര്ണ്ണനകള് / സാക്ഷ്യങ്ങള് / ചിന്തകള്  ഒഴിവാക്കുക!  അവരുടെ വാക്കുകള് / കാര്യങ്ങള്  അവഗണിക്കുക! ഹൃദയത്തില് അത്തരക്കാര്ക്ക് ഒരിക്കലും സ്ഥാനം കൊടുക്കരുത്! പൈശാചിക മനുഷ്യരുടെ ഉയര്ച്ചകള് വര്ണ്ണിച്ചുപറഞ്ഞു ദൈവമക്കളെ നിരാശപ്പെടുത്തി വിശ്വാസം പടിപടിയായി ക്ഷയിപ്പിച്ചു കളഞ്ഞു തോല്പ്പിക്കുന്നവരുണ്ട്! അവരുടെ വാക്കുകള് ഹൃദയത്തിന് വെളിയില് കളയുക. അവയെ കുറിച്ച് ചിന്തിച്ചുകയറെരുത്! വിശ്വാസം ക്ഷയിപ്പിക്കരുത്! വിശ്വാസം ക്ഷയിക്കുന്നു എന്ന് തോന്നിയാല്, യേശുവിലുള്ള വിശ്വാസത്താല് അത്ഭുതം കൈവശമാക്കിയവരുടെ സാക്ഷ്യം ശ്രവിക്കുക! ബൈബിള് വായിച്ചും കേട്ടും യേശുവിനെ കുറിച്ച് ചിന്തിക്കുക! സ്വന്തം നാവുകൊണ്ട് യേശുവിന്റെ നാമത്തിൽ, സ്വയം അനുഗ്രഹിക്കുക! തന്നിലുള്ള ദൈവിക ശക്തിയും ജ്ഞാനവും ശക്തിപ്പെടുത്താനായി! ദൈവത്തെ യേശുക്രിസ്തുവിൽ സ്തുതിക്കുക! യേശുവേ സ്തോത്രം യേശുവേ നന്ദി, പരിശുദ്ധ ആത്മാവേ സ്തോത്രം പരിശുദ്ധ ആത്മാവേ നന്ദി!  ദൈവമേ സ്തോത്രം ദൈവമേ നന്ദി! എന്നിങ്ങനെ ഹൃദയം കൊണ്ടും നാവുകൊണ്ടും  ആവർത്തിപറയുക! ദൈവിക ശക്തിയും ജ്ഞാനവും,  ഹൃദയത്തിൽ നിറഞ്ഞു വരുന്നതും, പരിശുദ്ധ ആത്മാവിന്റെ ദാനങ്ങൾ ഹൃദയത്തിൽ ഉണ്ടാകുന്നതും അനുഭവിച്ചു അറിയാൻ സാധിക്കും! എന്നാല്, ഇങ്ങനെ കഷ്ടപ്പെട്ടു പ്രാപിക്കുന്ന ദൈവിക ശക്തിയും ജ്ഞാനവും വിഴുങ്ങാൻ, പിശാച് നടക്കുന്നുണ്ട് എന്നത് മറക്കേരുതേ! അവൻ സാധാരണ മനുഷ്യരിൽ കയറി നിൻറെ മുൻപിൽ വന്ന് വഞ്ചന കാണിച്ച്, നിന്റെ സ്നേഹം പിടിച്ച്, അതിലൂടെ നിന്നിലെ ദൈവശക്തി വിഴുങ്ങാൻ ശ്രമിക്കും! അതേക്കുറിച്ചു മറ്റൊരു അദ്ധ്യായത്തിൽ കൊടുത്തിരിക്കുന്നത് വായിക്കുമെല്ലോ! അങ്ങനെ ദൈവശക്തി പൈശാചിക മനുഷ്യർക്ക് ലഭിച്ചാൽ, "അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു" (യുദാസ് 4). അങ്ങനെ അവരിൽ എതിർക്രിസ്തു കൂടുതൽ ശക്തിപ്പെടുന്നു! അതിനാൽ, ഉള്ളിലെ ക്രിസ്തുവിനെ ശക്തിപ്പെടുത്തുന്നവർ; അത് സൂക്ഷിക്കുവാനും പഠിച്ചിരിക്കുക! മനുഷ്യനായി ദൈവത്തിൽ നിന്നും വന്ന യേശുക്രിസ്തുവിനെ പോലും ദൈവത്തിന്റെ അടുത്തുനിന്നും കാവൽ ശക്തി(ദൂതന്മാർ) വളഞ്ഞു സംരക്ഷിച്ചിട്ടുണ്ട്, ബലപ്പെടുത്തിയിട്ടുണ്ട്! സ്വയമേ ശക്തിയില്ലാത്ത പിശാച്, ദൈവശക്തിയും ജ്ഞാനവും നിറഞ്ഞവരെ വിഴുങ്ങി അത് അപഹരിക്കാൻ പരതി നടക്കുന്നു! ധൂർത്ത പുത്രനെ പോലെ നിന്റെ ക്രിസ്തുവിനെ നീ കളയരുതേ! 

ഉള്ളിലെ ക്രിസ്തുവിനെ വർദ്ധിപ്പിച്ചു വിശ്വാസത്തില് ശക്തിപ്രാപിക്കുക! ഭയം അകറ്റുക! സകല സാഹചര്യങ്ങളും പ്രതികൂലമായിരുന്നിട്ടും, "ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അബ്രഹാം വിശ്വാസത്താല് ശക്തിപ്രാപിച്ചു" (റോമാ 4:20). അനുഗ്രഹത്തെ പ്രാപിച്ചും! അവിശ്വാസമുണ്ടായാല് പോലും ആരെയും ഉപേക്ഷിച്ചു പോകുന്നവനല്ല യേശുക്രിസ്തു എന്ന് എപ്പോഴും ഓർക്കുക! വിശ്വാസ വഴിയിൽ പൈശാചിക പ്രേരണയാൽ  അറിയാതെ  " .....  .... ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്ഥനുണ്ട് നീതിമാനായ യേശുക്രിസ്തു." (1 യോഹന്നാ‌ന്‍ 2:1). മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കുക, ദൈവം നിങ്ങളോട് ക്ഷമിക്കും! ധീരമായി വിശ്വാസവഴി മുന്നോട്ടു പോവുക; അനുഗ്രഹം പ്രാപിക്കുക!

ഹൃദയത്തെ സ്വാധീനിക്കാന് തക്ക അടുപ്പവും, സ്വാതന്ത്ര്യവുമുള്ളവരെ ഉപയോഗിച്ച് വിശ്വാസം ക്ഷയിപ്പിക്കാന് പിശാച്ച്‌ ശ്രമിക്കാം! സംശയത്തിന്റെ വിത്തുകള് ഹൃദയത്തില് വിതക്കാന് വരുന്നവരെ അവഗണിക്കുക. ഒരിക്കലും സംശയത്തിന്റെ വിത്തുകള് മനസില് കിളിര്ത്തു വളരാന് അനുവതിക്കരുത്! അവിശ്വാസിയുമായി ഹൃദയപരിച്ഛെദനം നടത്തുക! അതായതു; അവരുടെ ദുഃഖമോ സന്തോഷമോ നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കരുത്! അവിശ്വാസം ജനത്തിനുണ്ടാക്കാന് ശ്രമിച്ചവരുടെ അന്ത്യം എന്തായി എന്ന് വായിക്കുക (സംഖ്യ 13, 14:1 - 38).

രോഗങ്ങളോ,  ദാരിദ്ര്യമോ, മറ്റെന്തെങ്കിലും തകർച്ചകളോ, ദൈവം എന്നെ സ്നേഹിക്കുന്നത് കൊണ്ട്  തന്നതാണ്! അതുകൊണ്ടു  ഞാൻ അത് സന്തോഷത്തോടെ സഹിച്ചോളാം, എന്ന് ഏതെങ്കിലും മനുഷ്യർ അറിയിച്ചാലോ,  പിശാച് നേരിട്ട്  ഹൃദയത്തില് തോന്നിച്ചാലോ, അത് ഏറ്റെടുക്കരുത്! അത് ഏറ്റെടുത്ത് അതില് വിശ്വസിച്ചുറച്ചാല്, നിന്നില്    വർദ്ധിച്ചു ശക്തിപ്രാപിച്ചു വളർന്നു വന്നുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിന് നിന്റെമേൽ അത്ഭുതം നടത്തുന്നതിന് അത് തടസ്സമായി വന്നേക്കാം!

പൈശാചിക ആത്മാവിനാല് നയിക്കപ്പെടുന്ന മനുഷ്യര് താങ്കള് കാത്തിരിക്കുന്ന അനുഗ്രഹത്തെ കുറിച്ച് അറിഞ്ഞാല്, അത്   താങ്കള് വേഗത്തില് പ്രാപിക്കാന്  എളുപ്പമുള്ള  ചില കുറുക്കുവഴികള് പറഞ്ഞുതന്നേക്കാം! അവ കാഴ്ച്ചയില് നല്ലത് എന്ന് തോന്നിപ്പിച്ചാലും അത്തരക്കാര് കാണിച്ചുതരുന്ന വഴിയേ പോകുന്ന വളരെ സൂക്ഷിക്കുക!  ഇത്തരം മധുരമായ കെണികള് അനുഗ്രഹത്തെ പ്രാപിക്കുന്നതിനു തടസമായി  നഷ്ട്ടവും നിരാശയും താങ്കള്ക്കു നേടിതന്നേക്കാം!  പിന്നെ അതിനെ മറികടന്നു അനുഗ്രഹത്തെ പ്രാപിക്കാന് ഒരു വിലയും കൊടുക്കേണ്ടി വന്നേക്കാം! 

പ്രത്യാശക്ക്‌ വിരുദ്ധമായ നിരാശ, ആത്മാവിലുണ്ടാക്കിത്തരാന്  വാക്കോ പ്രവര്ത്തിയോ കൂടാതെ ചില മനുഷ്യര്ക്കും വസ്തുക്കള്ക്കും കഴിയും എന്ന് മനസിലാക്കിയിരിക്കുക. അതേക്കുറിച്ച്, ഇവിടെ തന്നിരിക്കുന്ന മറ്റൊരു ആദ്യായത്തില് നിന്ന് വായിക്കുക. 

"വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള് നിങ്ങള്ക്ക് അതില് സ്ഥിരത ലഭിക്കുമെന്ന് അറിയാമെല്ലോ. ഈ സ്ഥിരത പൂര്ണ്ണ ഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള് പുര്ണ്ണരും  എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും" (യാക്കോബ് 1:3,4). 
    
വിശ്വാസം ദൈവത്താല് പരിശോധിക്കപ്പെട്ടാലും ക്ഷമയോടെ കാത്തിരിക്കുക! (യോഹന്നാന് 6:5,6). ദൈവത്തിനു ഭൗതികലോകത്തില് പ്രവര്ത്തിക്കാന് ചില സമയക്രമങ്ങളുണ്ട്! അതിനാല് വിശ്വസിച്ചു കാത്തിരിക്കുന്ന കാര്യത്തിന് താമസം നേരിട്ടാല് പിറുപിറുക്കരുത്! "അബ്രാഹം ദീര്ഘ ക്ഷമയോടെ കാത്തിരുന്ന് ഈ വാഗ്ദാനം പ്രാപിച്ചു"(ഹെബ്രായര് 6:15). eg: സ്കൂളില് പഠിക്കുന്ന  കുട്ടി താന് ഡോക്ടറാകും എന്ന് ഉറച്ചു വിശ്വസിച്ചാല്, ക്ഷമയോടെ അത് കാത്തിരുന്നു ദൈവത്തിലാശ്രയിച്ച്‌   പരിശ്രമിച്ചു പ്രാപിക്കണം!  പിറുപിറുത്താല് കരുണാമയനായ ദൈവത്തോട് യേശുവിന്റെ നാമത്തില് ക്ഷമിക്കാന് അപേക്ഷിക്കുക; അവിടുന്ന് ക്ഷമിക്കും. പ്രത്യാശിക്കുന്നതിനെ സ്ഥിരതയോടെ കാത്തിരിക്കണം (റോമാ 8:25). അതായത്; ഡോകടറാകും എന്ന് പറഞ്ഞു വിശ്വസിച്ചു അതിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവർ; ഇടക്ക് ഞാന് വക്കീലാകും  എന്ന തരത്തിൽ സ്ഥിരത ഇല്ലാതെ പറയെരുത്! "വയലിൽ വിത്തുകൾ കലർത്തി വിതക്കരുത്". (ലേവ്യർ 19:19). പ്രാര്ത്ഥനയില് സ്ഥിരത ഉള്ളവരായിരിക്കുക. 

ചില മനുഷ്യര്ക്ക് വിശ്വാസം ഉറക്കുന്നില്ല എങ്കില്, ആര്ക്കും ദോഷമോ തിന്മയോ വിഗ്രഹാരാധനയോ  ആകാത്ത രീധിയില് ലോകപരമായി   (ഉല്പത്തി 30:32-43), (യോഹ9:11), (യാക്കോബ്5:14) etc..... പോലെയുള്ള ചില പ്രവര്ത്തികള് വിശ്വസത്തെ ശക്തിപ്പെടുത്താന് പ്രയോജനപ്പെടുത്താം. എന്നാൽ, ദൈവത്തിനു കൊടുക്കേണ്ട മഹത്വം  വസ്തുക്കൾക്ക് കൊടുക്കരുത്!

"നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില് കണ്ടുകൊണ്ടുവേണം നാം ഓടാന്"(ഹെബ്രായര് 12:2). 

പ്രത്യേകം ഓര്മ്മിക്കുക: നമ്മുടെ നോട്ടവും ആശ്രയവും, നമ്മുടെ ശക്തിയിലോ; നമ്മുടെ പ്രവൃത്തികളിലോ; മറ്റുള്ള മനുഷ്യരിലോ; അവരുടെ പ്രവൃത്തികളിലോ   ആയിരിക്കരുത്! മറിച്ച്; ആകാശവും ഭൂമിയും മാറിയാലും വാക്കുമാറാത്തവനായ യേശുക്രിസ്തുവിന്റെ വിശ്വസ്ഥതയിലും; അവിടുത്തെ മഹാ കൃപയിലും, കരുണയിലും ആയിരിക്കണം    നമ്മുടെ നോട്ടവും ആശ്രയവും. 

പിതാവായ ദൈവത്തില്  (യഹോവയില്) നാം വിശ്വസിക്കണം. ദൈവത്തില് നിന്നും ജനിച്ച, പുത്രനായ, "ക്രിസ്തു" എന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവും തന്നെയായ യേശുക്രിസ്തുവിലും  നാം വിശ്വസിക്കണം. ദൈവം പരിശുദ്ധനും ജീവദാതാവുമായ ആത്മാവായതിനാല്; പരിശുദ്ധന്റെ ആത്മാവിലും നാം വിശ്വസിക്കണം. "നീതിമാന് വിശ്വാസം വഴിയാണ് ജീവിക്കുക"(ഗലാത്തിയ 3:11). "വിശ്വാസം വഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില് വസിക്കും ..." (എഫേസോസ് 3:17).


വേര്‍പാടും വിശുദ്ധിയും പാലിച്ചു, യേശുവിന്റെ കലനകള്‍ ജീവിത്തില്‍ പാലിച്ചു, യേശുവില്‍ വസിക്കുന്ന പിതാവായ ദൈവത്തിന്റെ പരിശുദ്ധ ആത്മാവില് ‍വിശ്വസിക്കുന്നവരില്‍ നിന്നും, ശക്തനായ ദൈവത്തിന്റെ ശക്തി ഒഴുകും! അവര്‍ക്ക് യേശുക്രിസ്തുവഴി വിശ്വാസത്താല്‍ ദൈവത്തിനിന്നും നിത്യജീവനും അത്ഭുതങ്ങളും അടയാളങ്ങളും ഐശര്യവും സ്വന്തമാക്കുകയും ചെയ്യും! അങ്ങനെ യേശുക്രിസ്തുവിന്റെ നാമം മഹത്വപെടുന്നതുവഴി പിതാവായ ദൈവം മഹത്വപെടുന്നു! കർത്താവിന്റെ വചനം ഉറപ്പിക്കപ്പെടുന്നു! മറ്റുള്ള എല്ലാ അത്ഭുതങ്ങളിലും അടയാളങ്ങളിലും മഹത്വം എടുക്കുന്നത് ആരാണ്??

വിശ്വാസ മല്ലന്മാര്ക്ക്, തങ്ങളുടെ ക്രിസ്തു വിശ്വാസത്താല്  തങ്ങളോട് ഇടപെടുന്നവരുടെ ഉള്ളിൽ ക്രിസ്തുവിനെ ജനിപ്പിച്ചു;  വന്കാര്യങ്ങള് ദൈവനാമ മഹത്വത്തിനായി പ്രവര്ത്തിക്കാന് കഴിയും! eg:(മത്തായി 8:10, 9:2), (മര്ക്കോസ് 5:23) etc.. അതുപോലെ തന്നെ അവിശ്വാസികളായ പൈശാചിക മല്ലന്മാര്ക്ക്, തങ്ങളോട് അടുക്കുന്നവരുടെ ഉള്ളിൽ എതിർ ക്രിസ്തുവിനെ ജനിപ്പിച്ചു വളർത്തി; അവരുടെ കാര്യങ്ങളില്; പൈശാചിക നാമ മഹത്വത്തിനായി വന് തകര്ച്ചകളും മറ്റു വന് പൈശാചിക പ്രവൃത്തികളും ഉണ്ടാക്കികൊടുക്കാന് സാധിക്കും!

ഏതുകാര്യത്തിനു വേണ്ടിയും;  ക്രിസ്തുവിലുള്ള വിശ്വാസത്തില് മുന്നോട്ടിറങ്ങുപ്പോൾ മുതൽ നമ്മില് തന്നെ നമ്മുടെ ലക്ഷ്യത്തിനെതിരായി ഒരു പോരാട്ടവും  തുടങ്ങും. ഒന്നെങ്കില് ദൈവത്തിന്റെ ആയുദ്ധങ്ങള് ധരിച്ചുകൊണ്ട് (എഫേസോസ്‌ 6:14-17)  അതിനെ തോൽപ്പിക്കാം! മുന്നേറാം! അല്ലെങ്കില് ലോകത്തോടും പിശാചിനോടും ചേർന്ന് നിങ്ങൾക്ക് അതിനോട്  തോൽക്കാം! അതിനാല്; "വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക" (1 തിമോത്തി 6:12).

വലിയ പ്രശനങ്ങളാലുള്ള വന് തിരകളില്മേല് വിശ്വാസമാകുന്ന അധിക ബലം നേടി നീ മുങ്ങാതെ നടന്നാല്; നിന്റെ വിശ്വാസ മസ്സിലുകള് ശക്തിപ്പെടും! അപ്പൊള് വര്ദ്ധിച്ച  ദൈവത്തിന്റെ ശക്തിയും ജ്ഞാനവും(ക്രിസ്തുവിനെ) നീ കൈവശപ്പെടുത്തും(ദൈവം നിന്നില് നിറയ്ക്കും). അങ്ങനെ വന്കാര്യങ്ങള് ഈ ഭൂമിലും  തന്റെ മഹത്വത്തിനായ് ദൈവം നിന്നെ കൊണ്ട് അധികമായി പ്രവർത്തിപ്പിക്കും! നീ വിശ്വാസ മല്ലനെങ്കില്, നിന്റെ വിശ്വാസത്തിലൂടെ; നിന്റെ സങ്കല്പങ്ങളിലൂടെയും ചിന്തകളിലൂടെയും മറ്റു പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള  പ്രവൃത്തി വഴിയും; നിന്റെ ഉള്ളില് വസിക്കുന്ന ക്രിസ്തുവിന്റെ ശക്തി മറ്റു മനുഷ്യരിലേക്ക് വ്യപരിപ്പിച്ചു, അവരെ പൈശാചിക ശക്തിയിൽ നിന്നും ജ്ഞാനത്തിൽ നിന്നും വിടുവിച്ചു അവരുടെ ആത്മാക്കൾക്ക് നിത്യരക്ഷ നേടി കൊടുക്കാന് സാധിക്കും!

ദൈവമായ കര്ത്താവ് മോശയോട് അരുളിച്ചെയ്തു: "നീ എന്തിന്‌ എന്നെ വിളിച്ചു കരയുന്നു? മുമ്പോട്ടു പോകാന് ഇസ്രായേല്ക്കാരോടു പറയുക" (പുറപ്പാട് 14:15). ദൈവത്തിന്റെ പുത്രനെ(ക്രിസ്തുവിനെ) നീ കരസ്ഥമാക്കിയാല് പിന്നെ നീ ദൈവത്തെ വിളിച്ചു കരയുകയോ   യാചിക്കുകയോ അല്ല വേണ്ടത്! നീ നിന്റെ നാവിനെ ഉപയോഗിച്ച് അധികാരത്തോടെ വിശ്വാസത്തോടെ യേശുക്രിസ്തുവിന്റെ നാമത്തില് പ്രതികൂലങ്ങളോട് നീങ്ങിപോകനോ, തീർന്നുപോകാനോ കൽപ്പിക്കുകയാണ് വേണ്ടത്![മത്തായി 17:20&21:21], [മർക്കോസ് 11:23], [യോഹന്നാന് 15:7], [യാക്കോബ് 1:6], etc..  ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (ക്രിസ്തുവിനെ) കരസ്ഥമാക്കിയാൽ നീ ഉത്തമനായ മനുഷ്യൻ തന്നെ! "ഉത്തമനായ മനുഷ്യൻ തന്റെ വാക്കുകളുടെ സത്ഫലം അനുഭവിക്കുന്നു ..." (സുഭാഷിതം 13:2). ''എന്റെ നാവിനെ അവിടുന്ന് മൂർച്ചയുള്ള വാളുപോലെയാക്കി...   ...  ...'' (ഏശയ്യാ 49:2). നീ പറയുന്ന വാക്കുകളെല്ലാം അനുഗ്രഹ മഴ പൊഴിക്കുന്നു! കർത്താവ് അരുളിച്ചെയ്തു: "....വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ  നാവുപോലെയാകും...."  (ജറെമിയ 15:19). ഓർമ്മിക്കുക, തന്റെ ശിഷ്യന്മാർക്ക് സുവിശേഷവേല ലോകത്തിന്റെ അറ്റത്തോളം പോയി പ്രവര്ത്തിക്കാന്,  ഉന്നതത്തില് നിന്നും ശക്തി കൊടുത്ത യേശു,  തന്റെ നാമത്തില് ആ ശക്തി  ഉപയോഗിച്ചു പ്രവര്ത്തിക്കാന് സാധിക്കുന്ന നാവാണ് അവർക്ക് കൊടുത്തത്! അല്ലാതെ യാത്രപോകാന്  പണമല്ല! യേശു പറഞ്ഞു: "....ഉന്നതത്തിൽ നിന്നുള്ള ശക്തി ധരിക്കുന്നതുവരെ നഗരത്തിൽ താമസിക്കുക".(ലൂക്കോസ് 24:49). നേടിയ ദൈവശക്തിയും ജ്ഞാനവും(ക്രിസ്തുവിനെ) വിട്ടുകളയാതെ മുറുകെപ്പിടിക്കുക! ദൈവത്താൽ അനുഗ്രഹിക്കപ്പെടുക! ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു! "എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന് വിടുകയില്ല" (ഉൽപ്പത്തി 32:26). ആമേൻ.  

എടുക്കാന് അസാധ്യമായ കാര്യങ്ങളെ, യേശുക്രിസ്തുവിലുള്ള വിശ്വാസത്താല് എടുത്തുയര്ത്തി വിജയിച്ച്, ദൈവം താങ്കൾക്കായി തന്നിരിക്കുന്ന വിശ്വാസമാകുന്ന താലന്ത് വർധിപ്പിച്ച്,  ഒരു വിശ്വാസ മല്ലനായി മാറാന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! യേശുക്രിസ്തുവിന്റെ കൃപാവരത്തില് നിന്നും ശക്തി സ്വീകരിക്കുക! (2 തിമോത്തെയോസ്‌ 2:1). അവിടുത്തെ ശക്തിവഴി നിങ്ങളാല് നടക്കുന്ന അത്ഭുതങ്ങളാലും അടയാളങ്ങളാലും  യേശുക്രിസ്തു അവിടുത്തെ കൃപയുടെ വചനത്തിനു സാക്ഷ്യം നൽകും (അപ്പ:പ്ര 14:3). "എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന് എനിക്കു സാധിക്കും" (ഫിലിപ്പി 4:13). "നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍."(എഫേസോസ് 3:20, 21). "അവസാനമായി കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ" (എഫെസ്യർ 6:10). നിന്റെ വിശ്വാസം യേശുവിനെ സ്പർശിക്കും! നീ അനേകരിൽ ക്രിസ്തുവിനെ ജനിപ്പിക്കും! അങ്ങനെ യേശുക്രിസ്തുവില് പിതാവാം ദൈവം കൂടുതൽ മഹത്വപ്പെടും! ആമേൻ.

NB: യേശുക്രിസ്തു,  തന്റെ അടുത്ത് അവിടുത്തെ കാരുണ്യം പ്രതീക്ഷിച്ചു കടന്നു ചെന്ന ആരോടും; നീ ആദ്യം പോയി മാനസാന്തരപ്പെട്ടുവരിക അതിനു ശേഷം അത്ഭുതം പ്രവൃത്തിക്കാം എന്ന് പറഞ്ഞതായി ബൈബിളില് എഴുതപ്പെട്ടിട്ടില്ല! ആയതിനാല് തന്നെ; ഏതെങ്കിലും അത്ഭുതം കരസ്ഥമാക്കി എന്നത്, നിത്യജീവനെ കരസ്ഥമാക്കി എന്നതായി അർഥമാക്കുന്നില്ല! ശതാധിപന്റെ വിശ്വാസത്താൽ ഭർത്യൻ സുഖമാക്കപ്പെട്ടു! (ലൂക്കാ 7:1-10).  




ചില സഭക്കാരെ, നിങ്ങള്‍ യേശുക്രിസ്തുവിന്റെ പേരില് പ്രതിമകളും ചിത്രങ്ങളും വച്ച് പണമുണ്ടാക്കാനായി ഒളിച്ചു വച്ചിരിക്കുന്ന രണ്ടാം പ്രമാണം ഇതാ! "നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭുമിയിലോ ഭുമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ട് ആരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്" (നിയമാവര്‍ത്തനം5:7,8). നിങ്ങള്‍ ദൈവത്തോട് പ്രാര്ഥിക്കാനും ദൈവത്തെ ആരാധിക്കാനും പ്രതിമകള്ക്കും ചിത്രങ്ങള്ക്കും മുന്‍പില്‍ മുട്ടു കുത്തി കുമ്പിടുന്നില്ലേ?

"മുകളില്‍ ആകാശത്തിലോ താഴെ ഭുമിയിലോ ഭുമിക്കടിയെലോ, ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്മിക്കരുത്. അവയ്ക്ക് മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്" (പുറപ്പാട്20:3-5). നിങ്ങള്‍ പ്രതിമകള്ക്കും ചിത്രങ്ങള്ക്കും മുന്‍പില്‍ മുട്ടു കുത്തി കൈകൂപ്പി പ്രണമിക്കുന്നില്ലേ?

"മനുഷ്യന്റെ ഭാവനയും ശില്പവിദ്യയും ചേര്‍ന്ന് സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിഎടുക്കുന്ന പ്രതിമ പോലെയാണ് ദൈവരുപംമെന്നു വിചാരിക്കരുത്" (അപ്പ:പ്ര.17:29). നിങ്ങള്‍ പ്രതിമകളും ചിത്രങ്ങളും ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ (1കോറി1:24) യേശുക്രിസ്തുവിന്റേതാണ് എന്ന് പറയുന്നില്ലേ?  പഠിപ്പിക്കുന്നില്ലേ ?

"പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യന്‍ നിര്‍മ്മിത ആലയങ്ങളിലല്ല വസിക്കുന്നത്." (അപ്പ:പ്ര 17:24). മനുഷ്യന്‍ നിര്‍മ്മിക്കുന്ന അപ്പമാകുന്ന ആലയത്തില്‍ വസിക്കുന്നവന്‍ അല്ല; നമ്മുടെ കര്‍ത്താവ്! നിങ്ങൾ അപ്പമാകുന്ന ആലയത്തില് ദൈവം വസിക്കുന്നു എന്ന് പറയുന്നില്ലേ? പഠിപ്പിക്കുന്നില്ല?  അപ്പത്തെ ആരാധിക്കുന്നില്ലേ?

"ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര് ഭോഷന്മാരായിതീര്ന്നു. അവര് അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരമായ മനുഷ്യന്റെയോ പക്ഷികളുടെയോ മൃഗങ്ങലുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്ക്കു കൈമാറി" (റോമാ 1:22,23). നിങ്ങള് ജീവദാതാവായ ആത്മാവായി തീര്ന്ന (1കോറിന്തോസ്15:45) ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ   യേശുക്രിസ്തുവിന്റെ മഹത്വം താടിക്കാരായ ചില വെളുത്ത മനുഷ്യ രൂപങ്ങള്ക്ക് കൈമാറിയില്ലേ? ഇങ്ങനെ കറുപ്പിച്ചും വെളുപ്പിച്ചും എന്തിന് വർണ്ണവൽക്കരിക്കുന്നു?

"കൊത്തു വിഗ്രഹങ്ങളില്‍ വിശ്വസിക്കുകയും വാര്‍പ്പ് ബിംബങ്ങളോട് നിങള്‍ ഞങ്ങളുടെ ദേവന്‍മാരാണ് എന്നു പറയുകയും ചെയ്യുന്നവര്‍ അത്യധികം ലജ്ജിച്ചു പിന്തിരിയേണ്ടിവരും,"(ഏശയ്യ42:17). നിങ്ങള്‍ ദൈവമായ യേശു ക്രിസ്തുവിന്റെ പ്രതിമ ഉണ്ടാക്കി അവിടുത്തെ അവഹേളിച്ചു കാശ് ഉണ്ടാക്കുന്നില്ലേ? ഒടുക്കം ലജ്ജിക്കില്ലേ നിങ്ങള്? ലജ്ജിപ്പിക്കില്ലേ ജീവിക്കുന്ന സത്യദൈവം  നിങ്ങളെ?

"മോശ ഉണ്ടാക്കിയ നെഹുഷ്തന്‍ എന്ന എന്നു വിളിക്കപ്പെടുന്ന ഓട്ടുസര്‍പ്പത്തിന്റെ മുന്‍പില്‍ ഇസ്രയേല്‍ ധൂപാ൪ച്ചന നടത്തിയതിനാല്‍ അവന്‍ അതിനെ തകര്‍ത്തു" (2.രാജാ.18:4). നിങ്ങള്‍ പ്രതിമകള്‍ക്കും ചിത്രങ്ങള്ക്കും മുന്‍പില്‍ ധൂപാ൪ച്ചന നടത്തുന്നില്ലേ?

"അവരുടെ വിഗ്രഹങ്ങള്‍ വെള്ളരി തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്ക് സംസാരശേഷി ഇല്ല. അവയ്ക്ക് തനിയെ നടക്കാനാവില്ല. ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങള്‍ അവയെ ഭയപ്പെടേണ്ട. അവയ്ക്ക് തിന്മയോ നന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല."(ജറമിയ10:6). നിങ്ങള്‍ അത്തരം പ്രതിമകളും ചിത്രങ്ങളും ചുമന്നു കൊണ്ട് നടക്കാറില്ലേ? അവയ്ക്ക് നന്മയും തിന്മയും പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് പഠിപ്പിക്കാറില്ലേ?

"നിങ്ങള് വിജാതീയരായിരുന്നപ്പോള് സംസാര ശേഷിയില്ലാത്ത വിഗ്രഹങ്ങളുടെ അടുത്തേക്ക് അപഥസഞ്ചാരം ചെയ്തിരുന്നത് ഓര്ക്കുന്നുണ്ടെല്ലോ." (1കോറിന്തോസ് 12:2). ക്രിസ്തിയാനി എന്ന് അവകാശപ്പെട്ട്    ഊമ പ്രതിമകളും ചിത്രങ്ങളും ഇപ്പോള്   ചുമലില് വഹിച്ചു നടക്കുന്നുവോ?

"അവര്‍ മൂഡന്മാരും വിഡികളുമാണ്. അവര്‍ പ്രഘോഷിക്കുന്ന വിഗ്രഹങ്ങള്‍ മരക്കക്ഷണമാണ്" (ജറമിയ10:7,8). ദൈവത്തിന്റെ എന്ന് അവകാശപ്പെട്ട് മരക്കക്ഷണത്തെ ചായം തേച്ചു ചുമക്കുന്നില്ലേ നിങ്ങള്?

"നീ എന്റെ പിതാവാണ് എന്നു മരകക്ഷണത്തോടും നീ എന്റെ മാതാവാണ് എന്നു കല്ലിനോടും അവർ പറയുന്നു. അവർ മുഖമല്ല പൃഷ്ടമാണ് എന്റെ നേരെ തിരിച്ചിരിക്കുന്നത്." (ജറമിയ 2:27). തടിയിലും കല്ലിലും കൊത്തിയ ശില്പങ്ങളെ മാതാവ് എന്നും പിതാവെന്നും നിങ്ങൾ വിളിക്കാറുണ്ടോ?

"നിങ്ങളുടെ ദൈവമായ കര്ത്താവിനെ ആരാധിക്കുന്നതില് നിങ്ങള് അവരെ അനുകരിക്കരുത്" (നിയമാവര്ത്തനം12:4). ജാതികള്, അവരുടെ സങ്കല്പത്തിലെ ദേവന്മാരുടെയും ദേവിമാരുടെയും പേരില് നടത്തുന്ന ആരാധനരീധികള്,  നിങ്ങള് അനുകരിക്കുന്നില്ലേ?

നിങ്ങള്‍ ബൈബിള്‍ മുഴുവന്‍ വായിച്ചിട്ടുണ്ടോ? "നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്ന്യോഷിക്കുക. അതോടൊപ്പം മറ്റുള്ളവ എല്ലാം നിങ്ങള്ക്ക് ലഭിക്കും" (മത്തായി6:33).

"ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്." (യോഹന്നാന്‍4:24). നിങ്ങള്‍ ഇത് ബൈബിളില്‍ കണ്ടിട്ടുണ്ടോ?

ക്രിസ്തിയാനി എന്ന് അവകാശപ്പെടുന്ന നിങ്ങള്ക്ക് യേശുക്രിസ്തു പഠിപ്പിച്ച   ഈ ദൈവാരാധന അറിയുമോ? അറിയില്ല എങ്കില്, ഇവിടെ കൊടുത്തിരിക്കുന്ന  അദ്ധ്യായങ്ങളില്   ഒന്നും, രണ്ടും ദയവായി വായിക്കൂ...

"അന്തകാരത്തിന്റെ നിഷ്ബല പ്രവ്വര്‍ത്തനഗളില്‍ പങ്കു ചേരരുത്, പകരം അവയെ കുററപ്പെടുതുവിന്‍" (എഫേസോസ്5:11). "എന്തെന്നാല്‍, അവനെ അഭിവാദനം  ചെയുന്നവന്‍ അവന്റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്ക് ചേരുകയാണ്" (2യോഹന്നാന്‍-11). ഇനി താങ്കള്‍ പറയൂ യേശുക്രിസ്തുവിന്റെ പേരില് വന്നു യേശുവിനേയും, മാതാവിനെയും അവിടുത്തെ വിശുദ്ധരെയും അപമാനിക്കുന്ന ചിലരുടെ കൂടെ ചേരണമോ? പകരം ഇത്തരം പ്രവര്‍ത്തനങ്ങളെ കുററപ്പെടുത്തണമോ?

"എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ് പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കുടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും." (മത്തായി 18:6). ക്രിസ്തു വിശ്വാസികള്‍ എന്നു വിളിക്കപെടുന്ന ചില മനുഷ്യരും, അവരുടെ ചില നേതാക്കെന്മാരും ഇത് മനസിലാക്കുന്നത്‌ നല്ലതായിരിക്കും!

NB: പ്രതിമകളും ചിത്രങ്ങളും നിര്മ്മിക്കാം! പക്ഷെ, ദൈവത്തിനു കൊടുക്കേണ്ട മഹത്വം അവയ്ക്ക് ഒരിക്കലും കൊടുക്കരുത്"നിങ്ങള്‍ ആരാധനയ്ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപങ്ങളോ ഉണ്ടാക്കരുത്....."(ലേവ്യർ 26:1), (റോമാ 1:23). ദൈവഭക്തിക്കും ദൈവത്തോട് പ്രാര്ഥിക്കുന്നതിനും ഇവയ്ക്ക് യാതൊരു സ്ഥാനവും അത്മീയകാര്യത്തില് ഇല്ല! പക്ഷെ, പഠന ഉപാധി, പാഠ്യ ഉപകരണം, അലങ്കാരങ്ങള് തുടങ്ങിയ രീധികളില് പ്രതിമകളും ചിത്രങ്ങളും, ഫോട്ടോകളും, ചലിക്കുന്ന ചിത്രങ്ങളും ഉപയോഗപ്പെടുത്തുവാന് സാധിക്കും! ബൈബിളില് പഴയ നിയമത്തില് ദൈവസമ്മതപ്രകാരം ഇവ മനുഷ്യര് ഉണ്ടാക്കിയിരുന്നതായി കാണാം. പക്ഷെ, അവരാരും അവയോടു പ്രാർത്ഥിച്ചിരുന്നില്ല, ദൈവത്തിനു കൊടുക്കേണ്ട മഹത്വം അവയ്ക്ക് ഒരിക്കലും കൊടുത്തിരുന്നില്ല!  അഥവാ; അങ്ങനെ  കൊടുത്ത അവസരങ്ങളില് ദൈവകോപം അവര്ക്ക് എതിരെ വന്നതായും കാണാം!(പുറപ്പാട് 32:35),(2 രാജാക്കന്മാർ 18:4). 

ഓര്മ്മിക്കുക: യേശുവിന്റെ മൃതദേഹം പൊതിഞ്ഞു വച്ച തുണികളോ, അവിടുത്തെ ക്രൂശിച്ച മരത്തടി കക്ഷണങ്ങളോ, അപ്പ സ്തോലന്മാരോ ആദിമ ക്രിസ്തിയാനികളോ എടുത്തു കൊണ്ടുപോയി പ്രദഷ്ടിച്ച്‌, അതിനെ പ്രണമിക്കുകയോ, അതിന് ദൂപം അര്പ്പിക്കുകയോ, മുന്നില് നേര്ച്ചപ്പെട്ടി വച്ച് പണം പിരിക്കുകയോ ചെയ്തില്ല!

വിശുദ്ധ പൗലോസിന്റെ ശരീരസ്പര്‍ശമേറ്റ തുവാലകളും അംഗവസ്ത്രങ്ങളും ആദിമ ക്രിസ്തിയാനികള് സുക്ഷിച്ചുവയ്ക്കുകയോ, അവയ്ക്ക് ദൂപം അര്പ്പിക്കുകയോ അവയെ പ്രണമിക്കുകയോ, ദൈവത്തെ ആരാധിക്കാന് അവയെ ഉപയോഗിക്കുകയോ ചെയ്തില്ല! (അപ്പ.പ്ര 19:12). കാരണം, വിശുദ്ധ പൗലോസ് പറഞ്ഞിരുന്നു: "ഞങ്ങളും നിങ്ങളെ പോലെ തന്നെ മനുഷ്യരാണ്" (അപ്പ: പ്ര 14:15).

സത്യമായത് മനസ്സിലാക്കിതന്നു  കര്ത്താവായ യേശുക്രിസ്തു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ! ആമേൻ.


"ദൈവം സഭയില് ഒന്നാമത്‌ അപ്പസ്‌തോലന്‍ മാരെയും രണ്ടാമത്‌ പ്രവാചകന്‍മാരെയും, മൂന്നാമത്‌ പ്രബോധകരെയും, തുടര്‍ന്ന് ‌ അദ്‌ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില് സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു" (1കോറി.12:28). യേശു ക്രിസ്തു വിന്റെ സഭയിലുള്ള ശിഷ്യന്മാരുടെ ചുമതലകള്‍ ഇവ മാത്രമാണ്! ഓര്‍മിക്കുക ഇവയില്‍ "പുരോഹിതര്"‍ എന്ന ഒരു വിഭാഗമേ ഇല്ല! എന്ന് മാത്രമല്ല, ഇപ്രകാരം ദൈവം കല്പ്പിച്ചിരിക്കുന്നു- "പൗരോഹിത്യശുശ്രുഷ ലേവിഗോത്രത്തിനുള്ള ദാനമാണ്. മറ്റാരെങ്കിലും അതിനു തുനിഞ്ഞാല് അവന് മരണശിക്ഷ അനുഭവിക്കണം." (സഘ്യ 18:7).

ഇനി, തങ്ങള്ക്കുള്ളത് ലേവിഗോത്രത്തിനുള്ള പൗരോഹത്യമല്ല; മെല്ക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള യേശുവിന്റെ പൗരോഹത്യമാണ് എന്ന് അവകാശപ്പെടുന്നവര് അറിയുക-  "യേശുവാകട്ടെ എന്നേയ്ക്കും നിലനില്ക്കുന്നത് കൊണ്ട് അവന്റെ പൗരോഹത്യം കൈമാറപ്പെടുന്നില്ല." (ഹെബ്രയര് 7:24). 

യേശുക്രിസ്തുവില് പുതിയനിയമനുസരിച്ച് വിശ്വാസികളായ,  "നിങ്ങള് തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്" (1പത്രോസ് 2:9). "മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം അവൻ (യേശു)  പ്രധാന പുരോഹിതനായി ദൈവത്താല് നിയോഗിക്കപ്പെട്ടു" (ഹെബ്രായർ 5:10).(എബ്രായർ 6:20). കര്ത്താവിന്റെ വചനപ്രകാരം യേശുക്രിസ്തുവിന്റെ അനിയായികളായി ജീവിക്കുന്ന ബ്രഹ്മചാരികകളും കന്ന്യകളും വിവാഹിതരുമുള്പ്പടെ  എല്ലാമനുഷ്യരും യേശുക്രിസ്തുവാകുന്ന മഹാപുരോഹിതന്റെ കീഴിലുള്ള രാജകീയ പുരോഹിതരാണ്!  മറ്റു ജനതകളില് നിന്നും തിരഞ്ഞെടുക്കപ്പെട്ട വംശമാണ്‌! പാപപരിഹാരം യേശുക്രിസ്തുവിലുള്ള വിശ്വാസത്താല് നേടി, ദൈവകൃപ ലഭിച്ച വിശുദ്ധരാണ്! ദൈവത്തിന്റെ സ്വന്തം ജനമായ പുതിയ നിയമത്തിനു കീഴിലുള്ള ഇസ്രായേലാണ്! സർവ്വോപരി ദൈവത്തെ അറിയാത്ത മനുഷ്യരെ ദൈവവുമായി ബന്ധിപ്പിച്ചു കൊടുകേണ്ടവരാണ്!

(പ്രാദേശിക സഭയെ നയിക്കുന്നവര്‍) "മെത്രാന്‍ സ്ഥാനം ആഗ്രഹിക്കുന്നവന്‍ ഉല്‍കൃഷ്ട്ടമായ ഒരു ജോലിയാണ് ആഗ്രഹിക്കുന്നത് എന്നത് സത്യമാണ്. മെത്രാന്‍ ആരോപണങ്ങള്‍ക്ക്കതീതനും ഏക ഭാര്യയുടെ ഭര്‍ത്താവും സംമ്യ്മിനിയും വിവേകിയും അച്ചടക്കം ഉള്ളവനും അതിഥി സത്കാര പ്രിയനും യോഗ്യനായ പ്രബോധകനും മായിരിക്കണം. അവന്‍ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്‌; സൌമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം. അവന്‍ തന്റെ കുടുബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം. സ്വന്തം കുടുബത്തെ ഭരിക്കാന്‍ അിറഞ്ഞുകൂടാത്തവന്‍ ദൈവത്തന്റെ സഭയെ എങ്ങനെ ഭരിക്കും? അവന്‍ പുതുതായി വിശ്വസം സ്വീകരിച്ചവനായിരിക്കരുത്‌; ആയിരുന്നാല്‍ അവന്‍ അഹങ്കാരംകൊണ്ടു മതിമറന്നിട്ടു പിശാചിനെപ്പോലെ ശിക്ഷാവിധിക്കര്‍ഹനായിത്തീര്‍ന്നെന്നു വരും. കൂടാതെ, അവന്‍ സഭയ്ക്കു പുറത്തുള്ള വരുടെയിടയിലും നല്ല മതിപ്പുള്ളവനായിരിക്കണം: അല്ലെങ്കില്‍, ദുഷ്‌കീര്‍ത്തിയിലും പിശാചിന്റെ കെണിയിലും പെട്ടുപോയെന്നുവരാം." (1.തിമോത്തി3:1-7), (തീത്തോസ് 1:6-9), (തിമോത്തി 3:8-13) ലും ഇതേ മര്മ്മം   തന്നെ എഴുതപ്പെട്ടിരിക്കുന്നു!

"ദൈവമായ കര്ത്താവ് അരുളിചെയ്തു: മനുഷ്യനേകനായിരിക്കുന്നത് നന്നല്ല; അവന് ചേര്ന്ന ഇണയെ ഞാന് നല്കും" (ഉല്പത്തി 2:18). അതിനാല്, പ്രത്യേകം കൃപാപരം ദൈവത്തില് നിന്നും ലഭിക്കാത്തവരെല്ലാം പാപത്തില് വീഴാതിരിക്കാന് വിവാഹം കഴിക്കണം! പ്രത്യേകിച്ചും യേശുക്രിസ്തുവിന്റെ സഭയെ നയിക്കുന്നവര്!

യേശുക്രിസ്തുവിനു വേണ്ടി വിവാഹം പോലും കഴിച്ചിട്ടില്ലാത്തവരുടെ "സ്വര്ഗ്ഗരാജ്യത്തെപ്രതി തങ്ങളെ തന്നെ ഷണ്ഡരാക്കുന്നവരുണ്ട് " (മത്തായി 19:12). (ബ്രഹ്മ ചാരികള്‍ / കന്ന്യകമാര്) ചുമതലകള്‍ വേറെ!! അവര്‍ കണ്ണുകൊണ്ടുള്ള നോട്ടത്തില്‍ പോലും വ്യഭിചാരം ചെയ്യാത്തവര്‍! കാരണം, അവര്‍ക്ക് പ്രത്യക ദൈവ കൃപ ദൈവസന്നിധിയില്‍ നിന്ന് കിട്ടിയിരിക്കുന്നു! അവര്‍ ഒരിക്കലും ദൈവവചനത്തെ എതിര്‍ക്കുകയോ വളച്ചു ഒടിക്കുകയോ ഇല്ല! എന്നാല്‍, ഏതെങ്കിലും വിധത്തില് വ്യഭിചാരo ചെയ്യാന് ഇടയുള്ളവര് തനിക്കു ‍ യോഗ്യ ഇണയെ  കണ്ടെത്തി വിവാഹം കഴിക്കണം!
 
"നിങ്ങളെ എല്പ്പിച്ചിരിക്കുന്ന  ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്. അത് നിര്ബന്ധം മൂലമായിരിക്കരുത്, ദൈവത്തെപ്രതി സന്മാനസോടെയായിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷണതയോടെയായിരിക്കണം; അജഗണത്തിന്മേല് ആധിപത്യം ചുമത്തി കൊണ്ടായിരിക്കരുത്, സന്മാതൃക നല്കി കൊണ്ടായിരിക്കണം. ഇടയന്മാരുടെ തലവന് പ്രത്യക്ഷപ്പെടുമ്പോള് മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്ക്കുലഭിക്കും" (1 പത്രോസ് 5:2- 4).

യേശുക്രിസ്തുവിന്റെ രഹസ്യ ശിഷ്യന്മാര്‍.

ആരാലും അറിയപെടാതെ യേശുക്രിസ്തുവിനു വേണ്ടി രഹസ്യമായി സുവിശേഷവേല ചെയ്യുന്ന അനേക മനുഷ്യര്‍ ഇന്നുo ലോകത്തില്‍ ഉണ്ട്. അവരെ ഓരോ മേഖലകളില്‍ കര്‍ത്താവ് രഹസ്യ പ്രവര്‍ത്തനം നടത്തുവാനാക്കിവച്ചിരിക്കുന്നു! അവരുടെ സുരക്ഷയെ പരിഗണിച്ചു കര്‍ത്താവ് അവരെ ലോകത്തിനു വെളിപ്പെടുത്തുന്നതു‌മില്ല! ലോകം അവരെ അറിയുന്നുമില്ല! അതില്‍ കര്‍ത്താവിന്റെ ശക്തരായ ശിഷ്യന്‍മാര്‍ അനേകം! അവര്‍ക്ക് ലഭിക്കാനിരിക്കുന്ന മഹത്വം അവര്‍ണനീയം! "യോഹന്നാന്‍ അവനോടു പറഞ്ഞു: ഗുരോ, നിന്റെ നാമത്തില് പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവനെ തടഞ്ഞു. കാരണം, അവന്‍ നമ്മളെ അനുഗമിച്ചില്ല. യേശു പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന്‌ എന്റെ നാമത്തില്‍ അദ്‌ഭുതപ്രവൃത്തി ചെയ്യാനും ഉടനെ എന്നെ ക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല. നമുക്ക്‌ എതിരല്ലാത്തവന്‍ നമ്മുടെ പക്‌ഷത്താണ്"(മര്‌ക്കോസ് 9:38-40).
 
രഹസ്യ ശിഷ്യര്‍ അവരുടെ ദൗത്യം ദൈവത്തോട് ചേര്‍ന്ന് ഒറ്റയ്ക്ക് നടത്തുന്നവരാണ്! "... യേശുവിന്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ ജോസഫ്‌ യേശുവിന്റെ ശരീരം എടുത്തു മാറ്റാന്‍ പീലാത്തോസിനോട്‌ അനുവാദം ചോദിച്ചു. പീലാത്തോസ്‌ അനുവാദം നല്കി. അവന്‍ വന്നു ശരീരം എടുത്തു മാറ്റി."(യോഹന്നാന്‍ 19:38).

"പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്‌; ആത്‌മാക്കളെ പരിശോധിച്ച്‌, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആത്‌മാവിനെ നിങ്ങള്‍ക്ക്‌ ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്‌തു ശരീരം ധരിച്ചുവന്നു എന്ന്‌ ഏറ്റുപറയുന്ന ആത്‌മാവു ദൈവത്തില്‍ നിന്നാണ്‌. യേശുവിനെ ഏറ്റുപറയാത്ത ആത്‌മാവ്‌ ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്‌തുവിന്റെ ആത്‌മാവാണ്‌ അത്‌. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്" (1 യോഹന്നാന് 4:1 -3).

ക്രിസ്തുവിന്റെ അനിയായികള്  (സുവിശേഷകർ) തങ്ങളിൽ വസിച്ചു പ്രവർത്തിക്കുന്ന  ക്രിസ്തുവിനെ (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും), യേശുവിന്റെ സുവിശേഷം പലരീതികളിൽ അറിയിക്കുന്നതിലൂടെ ആളുകളിലേക്ക് പകർന്നുനൽകുന്നു! എന്നാല്; എതിർക്രിസ്തുവിന്റെ അനിയായികള് (സുവിശേഷകർ) പലരീതികളിലൂടെ മനുഷൃലേക്ക്  തങ്ങളില് നിന്നും  പൈശാചിക ശക്തിയും ജ്ഞാനവും(എതിർക്രിസ്തു) മറ്റുള്ളരിലേയ്ക്ക് പകർന്നു കൊടുക്കുന്നു! യേശുവിന്റെ സുവിശേഷം പോലും ചില അവസരങ്ങളില് പൈശാചിക ശക്തിയും ജ്ഞാനവും ആളുകളിയ്ക്ക് അയക്കാനുള്ള മാർഗ്ഗമായി ചില പൈശാചിക മനുഷ്യർ ഉപയോഗിക്കുന്നു! അതുപോലെ കാഴ്ച്ചയില് പൈശാചികം  എന്ന് തോന്നാവുന്ന ചില നിരുപദ്രവ പ്രവർത്തനങ്ങളിലൂടെയും  (യോഹന്നാന് 9:6) സത്യ ക്രിസ്തുവിന്റെ ചില  അനിയായികള്  മറ്റു മനുഷ്യരിലേക്ക് ക്രിസ്തുവിനെ പകരുവാന് ഉപയോഗിക്കാറുണ്ട്!


സുവിശേഷം എഴുതപ്പെട്ട കാലം മുതല്ക്കേ എതിര്ക്രിസ്തുവിന്റെ അതായത്, പൈശാചിക ശക്തിയുടെയും പൈശാചിക ജ്ഞാനത്തിന്റെയും (അന്തിക്രിസ്തുവിന്റെ) ആത്മാവിനാല് നയിക്കപ്പെട്ടവരുടെ സുവിശേഷപ്രവര്ത്തനം ഉണ്ട്! അവരില് ചിലര്  യഥാര്ത്ഥ യേശുക്രിസ്തുവിന്റെ സുവിശേഷം യേശുക്രിസ്തുവിന്റെ പേരില് തന്നെ വന്നു പറഞ്ഞു വളച്ചു ഒടിക്കുന്നു!  അങ്ങനെ സൂത്രത്തില് ക്രിസ്തുവിന്റെ വചനത്തെ എതിര്ത്തു മനുഷ്യരുടെ നിത്യരക്ഷയെ തടഞ്ഞു ആത്മാക്കളെ നരകത്തിലേക്ക് നയിക്കുന്നു! ഇത്തരം ആത്മാവിനാല്  നയിക്കപ്പെടുന്ന മനുഷ്യരെ എഴുതപ്പെട്ട വച
ങ്ങള് പഠിച്ചാല് നിഷ്പ്രയാസം തിരിച്ചറിയാം!

"എഴുതപെട്ടിരിക്കുന്നവയെ അതിലoഘിക്കാ തിരിക്കാന്‌ നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിക്കണമെന്നും ഓരോരുത്തരുടെയും പക്ഷം പിടിച്ചു മറ്റുള്ളവര്‍ക്കെതിരായി അഹംഭാവം നടിക്കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു." (1കോര്ന്തിയോസ്4:6). എഴുതപെട്ടതിനെ അതിലoഘിച്ചു പടിപ്പിക്കുന്നവനെ നയിക്കുന്നത് ആരുടെ ആത്മാവ് ആണ് എന്ന് മനസിലാക്കിയിരിക്കണം!

"യേശുവാണ്‌ ക്രിസ്‌തു എന്നത്‌ നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ്‌ അന്തിക്രിസ്‌തു." (1യോഹന്നാന് 2:22). "നിങ്ങളുടെ വാക്കുകേള്ക്കുന്നവന് എന്റെ വാക്ക് കേള്ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന് എന്നെ നിരസിക്കുന്നു; എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു" (ലൂക്ക 10:16).  വചന നിഷേധം  എന്ന ഒറ്റ പ്രവര്ത്തി, പിതാവിനെയും പുത്രനെയും അതായത് ദൈവത്തെയും ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ പുത്രനെ (ക്രിസ്തുവിനെ)യും  ഒരുമിച്ച്  നിഷേധിപ്പിക്കുന്നു!  

ഇനി മറ്റൊരു കൂട്ടരുണ്ട്, അവര് സത്യവചനം പഠിപ്പിക്കും പക്ഷെ, അവരുടെ സുവിശേഷത്തിലൂടെ അവരില് നിന്നും മറ്റുള്ളവരിലേക്ക് കടന്നു ചെല്ലുന്നത്, അവരില് വസിക്കുന്ന പിശാചിന്റെ ആത്മാവും! "നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന്‌ സമാധാനം എന്ന്‌ ആദ്യമേ ആശംസിക്കണം. സമാധാനത്തിന്റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും" (ലൂക്ക 10:5,6). അസമാധാനമുള്ളവര് അതായത് പിശാചുള്ള ചിലര്  സുവിശേഷം അറിയിച്ചു, സമാധാനം മറ്റുള്ളവര്ക്ക് ആശംസിച്ചാലും അവരില് നിന്നും മറ്റുള്ളവരിലേക്ക് കടന്നു ചെല്ലുന്നത് പിശാചുതന്നെ! അതായത് അത്തരക്കാരെ ഹൃദയത്തില് സ്വീകരിക്കുന്ന വരിലേയ്ക്ക് തന്നെ! ഈ രിധിയില് സത്യസുവിശേഷം പറഞ്ഞു പിശാചിനെ മറ്റുള്ളവരിലേക്ക് കടത്തി വിടുന്നവരാണ് പ്രഭാപൂര്‍ണനായ ദൈവദൂതന്റെ വേഷം കെട്ടിയ പിശാചിന്റെ ആത്മാവിനാല് നയിക്കപെടുന്നവര്! ഇവരെ ബൈബിള് പഠിച്ചാലും തിരിച്ച് അറിയാന് ആവില്ല! അതിന് ആത്മാകളെ തിരിച്ച്അറിയാനുള്ള വരം ആവശ്യമാണ്! "ചില" പാസ്റ്റര്മാരും മറ്റു ചില പിന്മാറ്റകാരും ഇവര്ക്ക് ഉദാഹരണങ്ങളാണ്!

"അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്‌ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്ക നുസൃതമായിരിക്കും" (2 കോറിന്തോസ് 11:15).


ഇനി മറ്റൊരു കൂട്ടരുണ്ട്, അവര്  യേശുവിനെ കുറിച്ച് പ്രസംഗിക്കും. പക്ഷെ അവര് പ്രസംഗിക്കുന്ന യേശുമരിച്ചിട്ടില്ല,  ഉയര്ത്തിട്ടുമില്ല! മാനവരുടെ പാപപരിഹാരം വരുത്തിയവനുമല്ല! ആര്ക്കും വേണ്ടി പിതാവിന്റെ സന്നിധിയില് മാദ്ധ്യസ്ഥം നടത്തുന്നവനുമല്ല! ആ യേശു ദൈവപുത്രനായ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും മനുഷ്യരൂപം എടുത്ത യേശുക്രിസ്തുവുമല്ല! പുത്രനുള്ള(ക്രിസ്തുവുളള) ദൈവം അതായതു ശക്തിയും ജ്ഞാനവുമുള്ള ദൈവവും അവര്ക്കില്ല! അങ്ങനെ ഒരു യേശുവിനെകുറിച്ചും മറ്റൊരു സുവിശേഷത്തെക്കുറിച്ചും   പ്രസംഗിക്കുന്ന ഗലാത്തി 1:8 എഴുതപ്പെട്ടിരിക്കുന്നപോലുള്ള ശപിക്കപ്പെട്ട ചില സഭകള്! അവരെ വളരെ സൂക്ഷിക്കുക!


"ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്‌മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക" (2 കൊറന്തോസ്11:3,4 ).

 വ്യാജവേഷം കെട്ടിയ ശിഷ്യന്മാര്.  

തന്റെ  ശിഷ്യരായി വ്യാജവേഷം കെട്ടിയവരുടെ  സുവിശേഷപ്രവര്‍ത്തനം  യേശുക്രിസ്തു അറിയുന്നില്ല,  അതായത് അഗീകരിക്കുന്നില്ല!! "അന്ന് ‌ പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില് പ്രവചിക്കുകയും നിന്റെ നാമത്തില് പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്നു ‌ അകന്നുപോകുവിന്" (മത്തായി 7:22,23). 
 
"ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്‌ തുടര്‍ന്നും ചെയ്യും. അങ്ങനെ തങ്ങളുടെ പ്രേഷിതവേല ഞങ്ങളുടേതുപോലെതന്നെയാണെന്നു വന്‍പു പറയുന്നവരുടെ അവകാശവാദം ഞങ്ങള്‍ ഖണ്‍ഡിക്കുകയും ചെയ്യും. അത്തരക്കാര്‍ കപടനാട്യക്കാരായ അപ്പസ്‌തോലന്‍മാരും വഞ്ചകരായ ജോലിക്കാരും ക്രിസ്‌തുവിന്‍െറ അപ്പസ്‌തോലന്‍മാരായി വ്യാജവേഷം ധരിച്ചവരുമാണ്‌".  (2 കോറി11:12-13).

ശിഷ്യരായി വ്യാജവേഷം കെട്ടിയര്‍ ദൈവദൂതന്മാരെ പോലെ നിന്ന് സുവിശേഷം പറയുമെങ്കിലും, അവര്‍ ഒരിക്കലും മാനസാന്തരമെന്തെന്നൊ, ദൈവവചനം പഠിപ്പിക്കുന്ന ദൈവഭക്തി എന്തെന്നോ, ആത്മാവിലും സത്യത്തിലുമുള്ള ദൈവാരാധന എന്തെന്നോ പഠിപ്പിക്കുകയില്ല! അതിനു പകരം പണം കൊടുത്തു ചെയ്യുന്ന ചില മതകര്മങ്ങളാണ് മാനസാന്ധരം, ദൈവ ആരാധന, നിത്യരക്ഷ എന്നു പഠിപ്പിക്കും! എത്ര വലിയ പാപം ചെയ്തു മാനസാന്ധരപ്പെടാതെ മരിച്ചാല്‍ പോലും കാശ്‌ കൊടുത്തു മതകര്മം അനുഷ്ട്ടിപ്പിച്ചാല്‍ നിത്യ ജീവന് മരിച്ചു പോയവര്‍ക്ക് ലഭിക്കും എന്ന് പോലും ഇവര്‍ പഠിപ്പിക്കും,  അങ്ങനെ ഇവര്‍ ജീവിച്ചിരിക്കുന്ന മനുഷ്യരെ പാപം ചെയ്യിപ്പിച്ചു മാനസാന്തരപ്പെടാതെ മരിച്ചു നരകത്തില്‍ എത്തിക്കുവാന്‍ യേശുക്രിസ്തുവിന്റെ പേരില്‍ വന്നു ബൈബിള്‍ വളച്ചൊടിച്ചു പഠിപ്പിക്കും! ഇവരെ  താങ്കളുടെ കൈവശം ഇരിക്കുന്ന ബൈബിള്‍ വയിച്ചു തിരിച്ചറിയുക! ഇത്തരം വ്യാജന്മാര്‍ പണം ഉണ്ടാക്കാന്‍ മറ്റു മതങ്ങളില്‍ നിന്ന് പോലും മതകര്മങ്ങള്‍ ദൈവവചനം വളച്ചൊടിച്ചു മനുഷ്യരുടെ മേല്‍ അടിച്ചേല്പ്പിക്കും! വേഷ വിധാനങ്ങള്‍ കൊണ്ടല്ല യേശുക്രിസ്തുവിന്റെ ശിഷ്യരെ തിരിച്ചറിയേണ്ടത്! സാധാരണ മനുഷ്യന്റെ വേഷം ധരിച്ചു നടന്ന യേശുവിനെ തിരിച്ചറിയാന്‍ യൂദാസിന്റെ ചുംബനം വേണ്ടി വന്നു എന്ന് ഓര്‍ക്കുക!

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.