This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 1. ദൈവഭക്തി.

എന്താണ് ക്രിസ്ത്യാനിയുടെ ദൈവഭക്തി?
 
"പിതാവായ ദൈവത്തിന്റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കം ഏല്‍ക്കാതെ തന്നെ തന്നെ കാത്തു സുക്ഷിക്കുക" (യാക്കോബ് 1:27). "എന്റെ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള് ഇത് ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണ് ചെയ്തു തന്നത്" (മത്തായി 25:40). കാരണം; ക്രിസ്തു വിശ്വാസികളില് ക്രിസ്തുവസിക്കുന്നു! (യോഹഹന്നാന് 14:23), (1 യോഹഹന്നാന് 2:24), (2 തിമോത്തി 1:14), (എഫേസോസ്   2:22, 3:17), (കൊളോ 1:27), (ഹെബ്രായർ 3:6), (1 കോറിന്തോസ്  3:16)(വെളിപാട് 21:3). ആരാണ് യഥാര്‍ത്ഥ അനാഥരും വിധവകളും, സഹോദരനും സഹോദരിയും, അപ്പനും അമ്മയും, അയല്‍ക്കാരനും എന്നും, അവരെ എങ്ങനെയാണ് ദൈവഹിത പ്രകാരം സഹായിക്കേണ്ടത് എന്നും എതിർക്രിസ്തുവിനെ വഹിച്ചു നടക്കുന്ന പൈശാചിക മനുഷ്യരോടുള്ള ക്രിസ്ത്യാനിയുടെ സമീപനവും, ഇവിടെ കൊടുത്തിരിക്കുന്ന മറ്റ് അദ്യായങ്ങളില് നിന്ന് പഠിക്കുമെല്ലോ!

എങ്ങനെ ദൈവത്തെ സ്നേഹിക്കാം?

"ദൈവത്തെ സ്നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്പനകള്‍ അനുസരിക്കുക എന്ന് അര്‍ഥം. അവിടുത്തെ കല്പനകള്‍ ഭാരമുള്ളവ അല്ല" (1യോഹന്നാന്‍ 5:3). "എന്നെ സ്നേഹിക്കുന്നവന്‍ എന്റെ കല്പനകള്‍ പാലിക്കും" (യോഹന്നാന് 14:23).  ഇത് ചെയ്യുവാന്‍ വളരെ എളുപ്പം ആണ്  "എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്" (മത്തായി 11:30). "അങ്ങയുടെ വചനം പാലിക്കുവാന്‍ വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗ്ഗങ്ങളില്‍ നിന്നും എന്റെ പാദങ്ങള്‍ പിന്‍‌വലിക്കുന്നു" (സങ്കീർത്തനം  119:101). 

ദൈവം വെറുക്കുന്ന ദു:ർമാർഗ്ഗങ്ങൾ എങ്ങനെ തിരിച്ചറിയും?

ആദ്യം താങ്കള്‍ യേശുക്രിസ്തുവിനെ കുറിച്ചു അറിയുക! അവിടുത്തെ പ്രബോധനങ്ങൾ മനസിലാക്കുകയേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾക്ക് നിരക്കാത്ത സ്വന്ത ജീവിതത്തിലെ കാര്യങ്ങൾ യേശുവിന്റെ പേരിൽ ഏറ്റുപറഞ്ഞു  ഉപേക്ഷിക്കുക!(1യോഹ1:9). മാനസാന്തരപെടുക്കുക! "യേശു കർത്താവാണ്" എന്ന് വായ്കൊണ്ട് പ്രഖ്യാപിക്കുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽപിച്ചുവെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുക! (റോമാ 10:9). യേശുവിന് ചേരുന്ന നിര്മ്മല മനഃസാക്ഷിയുണ്ടാക്കുക! യേശുവിന്റെ വചനങ്ങൾ തുടർച്ചയായി വായിക്കുക, കേൾക്കുക, ദ്യാനിക്കുക! പ്രാർത്ഥിക്കുക!  യേശുവിന്റെ നാമം വിളിച്ചപേക്ഷിക്കുക! (Acts:10:44). ക്രിസ്തുവിനെ (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും/ദൈവപുത്രനെ) (1കോറിന്തോസ് 1:24) കരസ്ഥമാക്കുക! [അഭിഷേകമുള്ളവരുടെ കൈവെപ്പു വഴിയും, യേശുവിന്റെ പേരിലുള്ള സ്നാനത്തിലൂടെയും പരിശുദ്ധ ആത്മാവ് പകരപ്പെടാം! അതേക്കുറിച്ചു മറ്റൊരു അദ്ധ്യായത്തിൽ വായിക്കുക.] ഉന്നതത്തിൽ നിന്നും ലഭിക്കുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ "ക്രിസ്തു" നന്മയായ എല്ലാകാര്യങ്ങളും പഠിപ്പിച്ചു തരും!(യോഹന്നാന് 14:26) & (1യോഹന്നാന്  2:27). "അവൻ വരുമ്പോൾ, പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും"(യോഹന്നാന്  16:8).

"ദൈവാത്മാവിനാല്‍ നയിക്കപെടുന്നവര്‍ എല്ലാം ദൈവത്തിന്റെ മക്കളാണ്" (റോമ 8:14). ക്രിസ്തുവിനെ (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും  / ദൈവപുത്രനെ) അനുസരിക്കുമ്പോൾ ആരാധനക്കർഹനായ യഹോവയെ അത്മാവായ ക്രിസ്തുവിൽ  ആരാധിക്കുന്നു! അത് വാക്കിലും ചിന്തയിലും, മറ്റു പഞ്ചേന്ദ്രിയങ്ങൾകൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയും മനുഷ്യർക്ക് സാധിക്കുന്നു! എത്രത്തോളം ഒരു മനുഷ്യന് ക്രിസ്തുവിലൂടെയുള്ള ആരാധന(അനുസരണ)  ശക്തമായി തുടരുന്നുവോ, അത്രത്തോളം ദൈവശക്തിയും ജ്ഞാനവും (ക്രിസ്തു)അവനിൽ നിറഞ്ഞു വരുന്നു; ശക്തിപ്രാപിക്കുന്നു!  എത്രത്തോളം. ഒരു മനുഷ്യൻ  പൈശാചിക പ്രവർത്തനം (പൈശാചിക ശക്തിയെ അനുസരണം)  നടത്തി മുന്നേറുന്നുവോ; അത്രത്തോളം ആ മനുഷ്യനില് പൈശാചിക ശക്തിയും ജ്ഞാനവും (എതിർക്രിസ്തു) വളർന്നു ശക്തിപ്രാപിക്കുന്നു! പൈശാചികതയിൽ ശക്തിപ്പെടാൻ നരബലി പോലും നടത്തുന്ന പൈശാചിക മനുഷ്യരുണ്ട്!

ക്രിസ്തുവും, നിര്‍മല മനഃസാക്ഷിയും നേടിയവർക്കു  മാത്രമേ, സ്വന്തജീവിതത്തില്‍ ഓരോ പ്രവര്‍ത്തനത്തിലും നന്മയും തിന്മയും തിരിച്ചറിഞ്ഞു, തിന്മയെ വെറുത്തു, യഥാര്‍ഥ ദൈവഭക്തി പുലര്‍ത്തി; പിതാവായ ദൈവത്തെ ക്രിസ്തുവില്ക്കൂടെ ആരാധിക്കാന് സാധിക്കൂ! കാരണം; "ദൈവഭക്തി തിന്മയെ വെറുക്കലാണ്"(സുഭാഷിതം 8:13). "ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവര്‍ ആത്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്" (യോഹന്നാന് 4:24).

എന്താണ് ആത്മാവ്?

മനുഷ്യരെ നന്മക്കായോ തിന്മയ്ക്കായോ പ്രവർത്തിക്കാൻ, അവന്റെ ഉള്ളിൽ നിന്നോ പുറമെനിന്നോ  ഉത്തേജിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ, മറ്റ് എതെങ്കിലും രീധികളിൽ വശപ്പെടുത്തുകയോ ചെയ്യുന്ന അദിർശ്യ ശക്തിയെ "ആത്മാവ്" എന്ന് വിളിക്കാം! നന്മയായ ആത്മാവും തിന്മയായ ആത്മാവുമുണ്ട്! യേശുക്രിസ്തുവിനെ വാക്കാലോ  പ്രവൃത്തികളാലോ  തള്ളിപറയിപ്പിക്കാൻ ഉത്തേജിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ശക്തികൾ ദൈവത്തിൽ നിന്നുള്ളതല്ല! (1 യോഹന്നാന് 4:3). ആത്മാക്കളെ തിരിച്ചറിയാൻ, യേശുവിനോടും  അവിടുത്തെ വചനങ്ങൾ അനുസരിക്കുന്നതിനോടുമുള്ള അതിന്റെ സമീപനത്തെ ശ്രദ്ധിക്കുക! ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തെ ക്രമീകരിച്ചു നന്മയിൽ നയിച്ചുകൊണ്ടിരിക്കുന്ന അദൃശ്യശക്തിയാണ് ആത്മാവായ ദൈവം!

എന്താണ് സത്യം? 


"അവിടുത്തെ വചനമാണ് സത്യം" (യോഹന്നാന് 17:17). വചനം തന്നെയായ യേശുക്രിസ്തുവും സത്യം തന്നെ (യോഹന്നാന് 14:6).  പരിശുദ്ധ ആത്മാവും സത്യമാണ് (1യോഹന്നാന് 5:6).   ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ദൈവമക്കളിൽ ദൈവാത്മാവ് പ്രേരിപ്പിച്ചുതരുന്ന എല്ലാ ആശയങ്ങളും  ദൈവവചനം തന്നെയായ സത്യം  തന്നെയാണ്! ദൈവാത്മാവ് തരുന്ന സത്യത്തിന് അനുസരിച്ചു ജീവിതത്തിലെ പ്രവൃത്തികൾ ക്രമീകരിച്ചു; ദൈവമക്കള് ഭൂമിയില് ദൈവനാമം മഹത്വപ്പെടുത്തി  നിത്യജീവനിൽ ജീവിക്കുന്നു! പൈശാചിക ആത്മാവിൽ നയിക്കപ്പെടുന്ന പൈശാചിക മക്കൾക്ക്, പൈശാചിക ആത്മാവ് പ്രേരിപ്പിച്ചു കൊടുക്കുന്ന എല്ലാ ആശയങ്ങളും അസത്യങ്ങൾ തന്നെ! ഈ അസത്യത്തെ അനുസരിച്ച ജീവിതം ക്രമീകരിക്കുന്ന മനുഷ്യർ; പൈശാചിക നാമം മഹത്വപ്പെടുത്തി ദൈവാത്മാവിനെ പുൽകാതെ നിത്യനാശത്തിലേക്ക് 
ചരിക്കുന്നു! ആരാധിക്കുന്നവര്‍ ആരാധനാപാത്രമായവന്‍ പറയുന്നതെന്തും ചെയ്യുന്നു! അനുസരണം ഇല്ലാത്തിടത്ത് ആരാധനയും ഇല്ലാതെ വരുന്നു! യേശുക്രിസ്തു അരുളി ചെയ്തു: "എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കല്പന പാലിക്കും" [യോഹന്നാന് 14:15]. 

അനുദിന ജീവിതത്തിലെ ഓരോ പ്രവര്‍ത്തിയിലും നന്മ തിരിച്ചറിഞ്ഞു തിന്മയെ വെറുത്ത് ഉപേക്ഷിക്കാന്‍ സഹായിക്കുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (ക്രിസ്തു) നമ്മുക്ക് ഉള്ളില്‍ വരുമ്പോള്‍, ആ ക്രിസ്തുവിന്റെ ശബ്ദത്തിനു (പ്രജോധനത്തിന്) നമ്മുടെ സ്വന്തം ആത്മാവു കൊണ്ട് കിഴ്വഴങ്ങി അനുസരിച്ച്, ഒന്നായി സ്നേഹത്തില്‍ വസിച്ചു ഓരോ പ്രവൃത്തിയിലും അനുസരണത്തിലുടെ ആരാധിക്കുക! അങ്ങനെ ദൈവത്തെ ക്രിസ്തുവില് ആരാധിക്കുക! ക്രിസ്തു പ്രചോദിപ്പിച്ചുതരുന്ന (പറഞ്ഞു തരുന്ന /ഉത്തേചിപ്പിച്ചുതരുന്ന) പ്രകാരം ജീവിതം ക്രമപ്പെടുത്തി സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുക! 
"തന്റെ അഭീഷ്ട്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നത് ദൈവമാണ്" (ഫിലിപ്പി 2:13). ഈ സത്യദൈവാരാധന ഏതെങ്കിലും പ്രത്യേക സ്ഥലത്തോ പ്രിത്യേക അവസരത്തിലോ മാത്രം നടക്കേണ്ട ഒന്നല്ല! മറിച്ച്,ജീവിതത്തിന്‍റെ എല്ലാ പ്രവര്‍ത്തനത്തിലും നടത്താന്‍സാധിക്കും! (യോഹന്നാന് 4:21 - 24). ക്രിസ്തുവിനു (ദൈവത്തിന്റെ ശക്തിക്കും ജ്ഞാനത്തിനും) ഏതൊരു കാര്യത്തിനും വിശ്വാസിയുടെ ഹൃദയത്തിലും അധരത്തിലും  തിന്മയെ വെറുത്തു നന്മയായതു ചെയ്തു ദൈവത്തെ അനുസരിച്ചാരാധിക്കാന് വചനം കൊടുക്കാൻ (പറഞ്ഞു കൊടുക്കാൻ/ സംസാരിക്കാന്പ്രജോദിപ്പിക്കാന്) സാധിക്കും! ഇത്തരത്തിലുള്ള ദൈവാരാധന തന്നെയാണ് ക്രിസ്തുവിന്റെ അനിയായികളെ മറ്റു മതസ്ഥരിൽനിന്നും വ്യത്യസ്തരാക്കുന്നതും അവരിൽ നിന്നും എതിർപ്പിനിടയാക്കുന്നതും! കാരണം; മതങ്ങളുടെ ദൈവാരാധന പലപ്പോഴും മതകർമ്മ അനുഷ്ട്ടാനങ്ങളാണ്! ദൈവത്തെ ആരാധിക്കാൻ എന്ന് അവകാശപ്പെട്ടു നടത്തുന്ന ഇത്തരം നിഷ്‌ഫല പ്രവൃത്തികളിൽ നിന്നും പിന്മാറാമോ എന്ന് ക്രിസ്ത്യാനി പൊതുജനത്തോട് അപേക്ഷിക്കുമ്പോൾ ചില മനുഷ്യർ അവരെ ആക്രമിക്കുന്നു! 

നിരീശ്വരവാദികളെ, നിങ്ങൾ ദൈവത്തെ തേടുന്നു! ഇതാ ദൈവത്തെ കണ്ടുമുട്ടാനും  അനുഭവിച്ചറിയാനും ദൈവത്തെ സ്നേഹിക്കാനും അങ്ങനെ നിത്യജീവൻ പ്രാപിക്കാനുമുള്ള മാർഗ്ഗം! മനുഷ്യൻ തന്നിൽ തന്നെ വസിക്കുന്ന (വസിക്കാൻ ആഗ്രഹിക്കുന്ന)  ഈശ്വരനെ ക്രിസ്തുവില് അറിയുക എന്നതാണ് ക്രിസ്തീയ ജീവിതത്തിന്റെ ഭൂമിയിലെ ലക്‌ഷ്യം! അങ്ങനെ നിത്യജീവൻ ജഡമരണശേഷം ആത്മാവിൽ ക്രിസ്തുവിനോട് കൂടി സ്വര്ഗ്ഗസുഖത്തിൽ നിലനിർത്തുക!  "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയച്ച യേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍". (യോഹന്നാന് 17:3). എന്നാൽ; പൈശാചിക ആത്മാവിൽ വസിക്കുന്ന ഒരു മനുഷ്യൻ എങ്ങനെ ദൈവത്തെ കണ്ടുമുട്ടും; അറിയും?  

"ക്രിസ്തു" ഉള്ളിൽ വസിക്കുന്നുണ്ടോ? എങ്കില്,  "വചനം നിനക്ക് സമീപസ്ഥമാണ്. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട് - ഞങ്ങള് പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ" (റോമ 10:8) & (നിയമാവര്ത്തനം 30:14). അവിടുന്ന് ചെയ്തിരിക്കുന്നു: "ഞാൻ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട  വഴി കാണിച്ചുതരാം; ഞാൻ നിന്റെമേൽ ദൃഷ്ടിയുറപ്പിച്ച്  നിന്നെ ഉപദേശിക്കാം" (സങ്കീർത്തനം 32:8). തങ്ങളില് വസിക്കുന്ന ക്രിസ്തു നൽകുന്ന  നീതിയുടെ വചനം തിരിച്ചറിയാൻ പരിശീലനം സിദ്ധിച്ചവർ  നന്മതിന്‍മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്‌.(എബ്രായർ 5:13,14).

വിശ്വാസി ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും  ദൈവശബ്ദം/ദൈവികമായ പ്രേരണ, പ്രജോതനം സ്വന്ത ഉള്ളിൻ നിന്നും ശ്രവിക്കുക! അതിനെ അനുസരിച്ചു ജീവിക്കുക! എന്നാല്; തിന്മചെയ്യാന് തോന്നിപ്പിക്കുന്ന (പ്രജോദിപ്പിക്കുന്ന / പറഞ്ഞു തരുന്ന / വചനം തരുന്ന/ പ്രേരിപ്പിക്കുന്ന) പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തുവിനെ ശ്രവിച്ചവിച്ച്  അനുസരിച്ച്, അതിനെ ഉള്ളിൽ ശക്തിപെടുത്താതെ, അനുസരിക്കാതെ പിശാചിനെ ചെറുത്തു നിൽക്കുക! അപ്പോൾ; അത്തരം പൈശാചികങ്ങളായ പ്രേരണകളും, പ്രജോതനങ്ങളും, പ്രലോഭനങ്ങളും, ഭീഷണികളും, മറ്റു സമ്മർദ്ദങ്ങളും ഉണ്ടാക്കുന്ന ശക്തി, തനിയെ നിങ്ങളെ വിട്ടോടി പോയ്‌ക്കോളും! എന്തെന്നാല് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും."(യാക്കോബ് 4:7). 

പുതിയ നിയമ വിശ്വാസികളുടെ അടിസ്ഥാനം കര്ത്താവായ യേശുക്രിസ്തു നല്കിയ കല്പനകള് (പ്രബോധനങ്ങള് / ഉപദേശങ്ങള്) പാലിച്ചു മാനസാന്തരപ്പെട്ടു  അവിടുത്തെ നാമത്തില് വിളിച്ച് ആപേക്ഷിക്കുമ്പോള് ലഭിക്കുന്ന ആത്മാവായ "ക്രിസ്തു", വിശ്വാസികള്ക്ക് നിര്മല മനഃസാക്ഷിയില് അഥവാ ഹൃദയത്തില് എഴുതിതരുന്ന (പറഞ്ഞു തരുന്ന) നിയമങ്ങളാണ്! അത് വ്യക്തികളും, കാലങ്ങളും, സാഹചര്യങ്ങളും, അനുസരിച്ചു ഓരോ വിശ്വാസികളിലും വ്യത്യാസം ഉണ്ടായിരിക്കും! ഉദാ: കൊല്ലുന്നതു  പാപമാണ് എന്ന് പ്രജോദിപ്പിച്ചു തരുന്ന ദൈവാത്മാവ്, മറ്റൊരു അവസരത്തിൽ  സ്വന്ത രാജ്യത്തിലെ മനുഷ്യരെ കൊല്ലാൻ ആയുധവുമായി നുഴഞ്ഞുകയറി വരുന്ന പൈശാചിക ആത്മാവിനാൽ നയിക്കപ്പെടുന്ന തീവ്രവാദിയെ രാജ്യസുരക്ഷയെ കരുതി കൊന്നുകളയാൻ കാവലായി നിൽക്കുന്ന പടയാളിയോട് കല്പ്പിച്ചേക്കാം! അതുപോലെ തന്നെ നിർമ്മല മനഃസാക്ഷി തന്നെ പലവിധമുണ്ട്! ഉദാ: മറ്റുള്ളവർ ക്രമീകരിച്ചു നടത്തുന്ന വിവാഹം ഒരു രാജ്യത്തുള്ള ജനങ്ങളിലെ മനഃസാക്ഷിയിൽ നന്മയായി അനുഭവപ്പെട്ടാലും,  മറ്റൊരു രാജ്യത്തിലെ ജനങ്ങൾക്ക് അവരുടെ നിർമ്മല മനഃസാക്ഷിയിൽ  അത് പാപമായി അനുഭവപ്പെട്ടേക്കാം! (കൂടുതലായി മറ്റൊരു അദ്ധ്യായത്തിൽ പഠിക്കുക). ''ക്രിസ്തു'' വ്യക്തികളിൽ പറഞ്ഞു കൊടുക്കുന്ന, പ്രജോതിപ്പിച്ചുകൊടുക്കുന്ന നിയമങ്ങൾ പൊതുവിൽ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും വ്യക്തിയുടെ ഉള്ളിൽ ബലപ്പെടുത്തി, ആ മനുഷ്യനെ നന്മയിലേയ്ക്കും നിത്യജീവനിലേക്കും, നയിക്കുന്നതിനായിരിക്കും!  ''ക്രിസ്തു'' ഉള്ളിൽ തരുന്ന നിയമങ്ങള് (പ്രജാതനങ്ങള് / പ്രേരണകള്) സ്വന്തജിവിതത്തില് പ്രാവര്ത്തികമാക്കിയാണ് യേശുക്രിസ്തുവില് വിശ്വസിക്കുന്നവര് ജീവിക്കുന്നത്! അതാണ്‌ വഹിക്കാന് എളുപ്പമുള്ള യേശുവിന്റെ നുകം! [മത്തായി 11:30]. ദൈവാരാധന! നിത്യജീവനിലേയ്ക്കുള്ള വഴി! മറിച്ച്, നിത്യജീവനുവേണ്ടി എന്ന് പറഞ്ഞു മാനുഷികമായി എഴുതപ്പെട്ട കല്പനകളും മതകര്മ്മ അനുഷ്ട്ടാനങ്ങളുമല്ല അത്! ക്രിസ്തീയ ജീവിതമെന്നാൽ അത്  മത ബന്ധനങ്ങളിൽ  നിന്നും പുറത്തുവരവാണ്! ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാകുന്ന ക്രിസ്തുവിലുള്ള സ്വതന്ത്ര ജീവിതമാണ്! യേശുക്രിസ്തു മത സ്ഥാപകനല്ല! "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യന്‍ നിര്‍മ്മിത ആലയങ്ങളിലല്ല വസിക്കുന്നത്." (അപ്പ:പ്ര 17:24).


പുതിയ ഒരു നിയമം ഉടമ്പടി (പുതിയ നിയമം) ചെയ്യുന്ന കാലം വരും (ജറെമിയ 31:31-34). മനുഷ്യനായി അവതരിച്ച കര്ത്താവായ യേശു തന്റെ തന്നെ ശരീരo മുറിയപ്പെട്ടുകൊണ്ട് തന്റെ രക്തത്താല് (പാന പാത്രത്താല് / കുരിശു മരണത്താല്) ഈ പുതിയ നിയമ ഉടമ്പടി മനുഷ്യരുമായി മുദ്രവച്ചു! 


കര്ത്താവ് അരുളിചെയ്യുന്നു: "ഞാന് ചെയ്യന്ന പുതിയ ഉടമ്പടി ഇതാണ്: എന്റെ നിയമങ്ങള് അവരുടെ മനസില് ഞാന് സ്ഥാപിക്കും. അവരുടെ ഹൃദയത്തില് ഞാന് അവ ആലേഖനം ചെയ്യും. ഞാന് അവര്ക്ക് ദൈവമായിരിക്കും അവര് എനിക്ക് ജനവും." (ഹെബ്രയര് 8:10), (ഹെബ്രയര്10:16,17), (2 കോറിന്തോസ് 3:3-6). "കര്ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നുള്ളവര്ക്കുള്ളതാണ്, അവിടുന്ന് തന്റെ ഉടമ്പടി അവരെ അറിയിക്കും." (സങ്കീർത്തനം 25:14). "കർത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവർത്തി ആയിരിക്കുകയില്ല. ഇന്നു ഞാൻ നിനക്കു നൽകുന്ന. നിന്റെ ദൈവമായ കർത്താവിന്റെ കൽപനകൾ ശ്രദ്ധിച്ച് അവ ശ്രദ്ധാപൂർവ്വം പാലിക്കുമെങ്കിൽ നിനക്ക് അഭിവൃദ്ധിയുണ്ടാകും. നിനക്കൊരിക്കലും അധോഗതിയുണ്ടാവുകയില്ല." (നിയമാവർത്തനം 28:13). 

പാപമില്ലാതെ കുരിശില് തറച്ചു മരണപ്പെട്ട  മനുഷ്യ ദൈവാലയമായിരുന്ന യേശുവിനെ; ദൈവം കർത്താവും ക്രിസ്തുവുമായി തിരികെ മാറ്റി ഉയർത്തി  (അപ്പ:പ്ര. 2:36). യേശു ജീവദാതാവായ ആത്മാവായി മാറി (1 കോറിന്തോസ് 15:45). "....നിങ്ങള് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്, നിങ്ങൾക്കുവേണ്ടി "ക്രിസ്തുവായി" നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് നിങ്ങളിലേക്ക് അയക്കും" (അപ്പ:പ്ര 3:20). യേശുവിന്റെ കൽപ്പന പാലിക്കുന്നവരില് പുത്രനോടുകൂടിയ പിതാവ് (ശക്തിയും ജ്ഞാനവുമുള്ള ദൈവം)  "ക്രിസ്തു", വന്നു വസിക്കും(യോഹന്നാന് 14:23), (2 തെസ്സലോനിക്ക  1:10), (കൊളോസോസ്  1:27), (എഫെസോസ്  3:17), (ഗലാത്തിയ  4:19, 2:20,  1:15-16), (2 കോറിന്തോസ്  4:6-7), (റോമാ  8:10)അവിടുന്ന് അരുളിചെയ്യുന്നു: "ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്റെ  മേല്‍ ദൃഷ്‌ടിയുറപ്പിച്ചു നിന്നെ ഉപദേശിക്കാം". (സങ്കീർത്തനം 32:8).

പുതിയ നിയമ ക്രിസ്തുവിശ്വാസിക്ക് ദൈവഭക്തി ജീവിതത്തില് പുലര്ത്താനും നിത്യജീവനിലേക്കുള്ള വഴിയേ നടക്കാനും കല്പനകളും മത കര്മ്മനിയമങ്ങളും അന്വേഷിച്ചു നടക്കേണ്ട ആവശ്യമില്ല! ജിവിതത്തിലെ ഓരോ പ്രവര്ത്തി ചെയ്യുമ്പോളും എങ്ങനെ അത് നിര്വ്വഹിക്കണം എന്ന് അറിയാന് എപ്പോഴും ബൈബിള് പരിശോധിക്കേണ്ട ആവശ്യവുമില്ല! കാരണം, ക്രിസ്തു(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) വിശ്വാസിയെ എപ്പോഴും, എല്ലാ കാര്യങ്ങളിലും നന്മയും തിന്മയും തിരിച്ചറിയിച്ച് ദൈവഭക്തി പുലര്ത്താന് സഹായിക്കും (യോഹന്നാന്  14:26)!

"നിങ്ങള് വാക്കാലോ പ്രവര്ത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്ത്താവായ യേശുക്രിസ്തുവഴി പിതാവായ ദൈവത്തിനു കൃതഞ്ഞതയര്പ്പിച്ചുകൊണ്ട് അവന്റെ നാമത്തില് ചെയ്യുവിന്" (കൊളോസോസ് 3:17).

"നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്ഥതയോടെ ചെയ്യുവിന്. നിങ്ങള്ക്ക് പ്രതിഫലമായി കര്ത്താവില്നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്" (കൊളോസോസ് 3:23,24).


യേശുക്രിസ്തുവിന്റെ നാമത്തില് ദൈവത്തെ മഹത്വപ്പെടുന്നതിനു വേണ്ടി, നിര്മല മനഃസാക്ഷിയില് അനുദിന ജീവിതത്തില് ചെയ്യുന്ന എല്ലാ പ്രവര്ത്തികളിലും യേശു പഠിപ്പിച്ച ദൈവഭക്തി ക്രിസ്തുവിൽ കൊണ്ടുവരാം! ഉദാ: വീട്ടമ്മക്ക് കറിവയ്ക്കുന്നതിലും, ഭാര്യഭര്ത്താക്കന്മാര്ക്ക് അവര് തമ്മിലുള്ള ബന്ധത്തിലും, വിമാനം പറത്തുന്നതില് പൈലറ്റിനും, വൈദ്യന് ചികിത്സയിലും, വിദ്യാര്ഥിക്ക് പഠനത്തിലും, കര്ഷകന് കൃഷിയിലും, ശാസ്ത്രജ്ഞന്മാര്ക്ക് നിരീക്ഷണ പരീക്ഷണങ്ങളിലും കണ്ടുപിടുത്തങ്ങളിലും, വാര്ധക്യത്തില് വിശ്രമത്തിലും, etc.....etc....... എന്തിനേറെ പറയേണ്ടു, ദൈവനാമം മഹത്വത്തിനായി ശുദ്ധവായു ശ്വസിക്കുമ്പോള് പോലും ദൈവഭക്തിയില് ദൈവനാമ മഹത്വത്തിനായി ക്രിസ്തുവിനെ അനുസരിച്ചു പ്രവര്ത്തിക്കാം, (അതായതു ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും പ്രവർത്തിക്കാം) അങ്ങനെ; ദൈവത്തെ ക്രിസ്തുവിൽ ആരാധിക്കാം! എന്നാല്; അസൂയപ്പെടുന്നത്, കുറ്റംപറയുന്നത്, പരദൂഷണം, ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണ ശീലങ്ങൾ, പുകവലി, മദ്യപിച്ച് വാഹനം ഓടിക്കുന്നത്, അശ്രദ്ധമായി വാഹനം ഓടിക്കുന്നത്, പൈശാചിക ചിന്തകളില് മുഴുകുന്നത്,  പൈശാചിക കാര്യങ്ങൾ ശ്രവിക്കുന്നത്, etc..... etc.....   പൈശാചിക ഭക്തികള്ക്ക് ചില  ഉദാഹരണങ്ങളാണ്!  തുടർച്ചയായി ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത്; വ്യക്തികളില് പൈശാചിക ശക്തിയും ജ്ഞാനവും (എതിർക്രിസ്തു) ശക്തമാകുന്നതിനും, ക്രമേണ അവരുടെ ഉള്ളിലെ ദൈവശക്തിയും ജ്ഞാനവും പൂർണ്ണമായി വിട്ടുപോയി; ആത്മീയ മരണം ഭൂമിയിൽ ജീവിച്ചിരിക്കെ പ്രാപിക്കുന്നതിനും ഇടയാക്കും!

നിര്മല മനഃസാക്ഷിയില് ആര്ക്കും തിന്മ പ്രവര്ത്തിക്കാനാകില്ല! ഓര്മ്മിക്കുക, യേശുക്രിസ്തുവിന്റെ കല്പ്പന പാലിച്ച് ക്രിസ്തുവിനെ കരസ്ഥമാക്കി; യേശുക്രിസ്തു പഠിപ്പിച്ച ദൈവഭക്തി ക്രിസ്തുവിൽ(ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും) നടത്തുക! ഈ ദൈവാരാധന പള്ളിയിലോ  മറ്റ് ആരാധനാ സ്ഥലങ്ങളിലോ മാത്രം നടത്തേണ്ട ഒന്നല്ല! മറിച്ചു, ഉള്ളിൽ വസിക്കുന്ന ക്രിസ്തുവിനെ അനുസരിച്ചു സ്നേഹിച്ചു ജീവിതത്തിന്റെ ഓരോ നിമിഷത്തിലുo വിശ്വാസി ഈ ദൈവാരാധന നടത്താന് പരിശ്രമിക്കണം! അതിനാൽ തന്നെ യേശു പറഞ്ഞു:  "എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു." (യോഹന്നാന് 4:21).

വാക്കുകളാലോ  പ്രവർത്തികളാലോ ചിന്തകളാലോ എന്ത് തന്നെ പ്രവർത്തിച്ചാലും അതൊക്കെയും ക്രിസ്തുവഴി ദൈവത്തിനു മഹത്വം കൊടുത്തു ചെയ്യുക! മറിച്ചു സ്വയമായോ, ജീവിച്ചിരിക്കുന്നവരോ മരിച്ചതോ ആയ  മനുഷ്യർക്കോ, സമ്പത്തിനോ, പൈശാചിക ശക്തിക്കോ  അതിന്റെ മഹത്വം കൊടുക്കരുത്!പിശാചിന്റെ ആത്മാവിനെ വഹിച്ചുകൊണ്ടോ; അതിന്റെ ശക്തിക്കും ജ്ഞാനത്തിനും   കീഴടങ്ങി നിന്നുകൊണ്ടോ പ്രവര്ത്തിക്കുന്ന നന്മകളുടെ  മഹത്വം എടുക്കുന്നത് പിശാചാണ്! ഇത്തരം മനുഷ്യരിൽ  കൂടുതലായി പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർ ക്രിസ്തുവിന്റെ ആത്മാവ് ശക്തി പ്രാപിക്കുന്നു! ഒടുവിൽ; അത്തരം മനുഷ്യരുടെ ഉള്ളിൽ നിന്നും ദൈവത്തിന്റെ ശക്തിയും ജ്ഞാനവും പൂർണ്ണമായി വിട്ടുപോവുകയും, അങ്ങനെ ശരീരത്തിൽ ഭൂമിയിൽ ജീവിച്ചിരിക്കെ അവർ  ആത്മീയ മരണവും പ്രാപിക്കുകയും ചെയ്യുന്നു! 

എല്ലാ പ്രവര്ത്തികളിലും ദൈവഭക്തി വിശ്വാസി കൊണ്ടുവരുമ്പോള്, വിശ്വാസിയെ അതില് നിന്നും പിന്തിരിപ്പിക്കാന്, പിശാച്ച് മറ്റുള്ളവരില് കയറി വന്ന് ദുഷിപ്പിച്ചു പറയുകയും, തെറ്റായി കുറ്റാരോപണം നടത്തുകയും ചെയ്യാറുണ്ട്. വിശ്വാസി ദൈവത്തില് ആശ്രയിച്ചു ക്ഷമയോടെ അത്തരം പൈശാചിക എതിരുകളെ തോല്പ്പിക്കണം! ഉദാ: വളരെ നന്നായി ജോലിചെയ്താലും അതില് കുറ്റം കണ്ടുപിടിച്ചു കുറ്റപ്പെടുത്തുന്ന ബോസ്! etc... etc...

ദൈവഭക്തിക്ക് അല്ലെങ്കില് നിത്യജീവന് വേണ്ടി എന്ന് പറഞ്ഞു തലകുത്തി മറിയുന്നവരും, നിലത്തു കിടന്നു ഉരുളുന്നവരും, പ്രതിമ ചുമന്നു നടക്കുന്നവരും, അപ്പത്തെ ദൈവമാക്കി ആരാധിക്കുന്നവരും, വീഞ്ഞു കുടിക്കുന്നവരും ഓരോ പ്രാര്‍ത്ഥനകള് ആവര്‍ത്തിച്ച്‌ ചൊല്ലുന്നവരും, ഓരോ സ്ഥലങ്ങളില്‍ പോകുന്നവരും, മത കര്മ്മ അനുഷ്ടാനങ്ങള് നടത്തുന്നവരും, അന്യമതസ്ഥരെ തങ്ങളുടെ മതം വളര്ത്താന് കൊന്നുതള്ളുന്നവരും, ദൈവത്തിന്റെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തുന്നവരും,   മറ്റു "കലാപരിപാടികൾ" കാണിക്കുന്നവരും  ഇത് ഒന്ന് മനസിലാക്കിയിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു!

ഇനി ആര്‍ക്കെങ്കിലും ഈ ദൈവഭക്തിയും നിത്യരക്ഷയുടെ ഈ മാര്‍ഗവും, മനുഷ്യര്‍ക്ക് പഠിപ്പിച്ചു തന്ന യേശുവിനു പൂര്‍ണ്ണമായി ശിഷ്യപ്പെടുവാന്‍ താല്പര്യം ഉണ്ടെങ്കില്‍; അവന്‍ തന്റെ ശരീരത്തിലെ  പഞ്ചേന്ദ്രിയങ്ങളില്‍ ഉള്ള പാപ സ്വഭാവങ്ങള്‍ മുഴുവന്‍ മരിപ്പിക്കണം! അതായത്, ഉള്ളിലെ  പൈശാചിക ശക്തിയും ജ്ഞാനവും(ആത്മാവായ എതിർക്രിസ്തുവിനെ) പൂർണ്ണമായി പുറത്താക്കണം!  അങ്ങനെ പുറമെ നിന്നോ അകമേ നിന്നോ എത്ര വലിയ പ്രലോഭനം ഉണ്ടായാലും പാപം ചെയ്യാത്ത അവസ്ഥ ഉണ്ടാക്കണം! അല്ലെങ്കില്, പരിശുദ്ധ ആത്മാവിന്റെ അഭിഷേകം പ്രാപിച്ചശേഷം, ദൈവാത്മാവിനാൽ (ക്രിസ്തുവിനാൽ / ദൈവത്തിന്റെ ശക്തിയാലും ജ്ഞാനത്താലും) നയിക്കപ്പെടുന്ന ഏതെങ്കിലും ക്രിസ്തു ശിഷ്യന്റെ കൈക്കീഴില്‍, പിതാവായ യഹോവയുടെയും, പുത്രനായ യേശുക്രിസ്തുവിന്റെയും,  പരിശുദ്ധ ആത്മാവിന്റെയും പേരില്, ജലത്തില്‍ പൂര്‍ണ്ണമായി വായുവും മണ്ണുമായി ശരീര ബന്ധം മുറിഞ്ഞു മുങ്ങി,  സ്നാനം എടുത്ത്, ഈ ഭൂമിയില്‍ പുതിയതായി ജലത്തിന് പുറത്തു വന്നു വീണ്ടും ജനിക്കണം! അമ്മയുടെ ഉദരത്തിന്റെ ഉള്ളില്‍ നിന്നും പുറത്തു വന്നതുപോലെ! അത് വേദപ്രകാരം, മറ്റു മനുഷ്യരുടെയും ലോകശക്തികളുടെയും മുന്‍പാകെ ഉള്ള മനുഷ്യന്റെ സാക്ഷ്യവും; നിർമ്മല മനസാക്ഷിയുടെ സ്വന്തമാക്കലും ആകുന്നു! താങ്കളെക്കുറിച്ച് ദൈവഹിതം ഉണ്ടെങ്കില്‍ ഇത് ചെയ്യുക! ഇങ്ങനെ സ്നാനപ്പെട്ടാല്‍ പിന്നെ ആ മനുഷ്യൻ സര്‍വശക്തനായ ദൈവത്താല്‍ അംഗീകരിക്കപ്പെട്ട യേശുക്രിസ്തുവിന്റെ ഔദ്യോഗിക ശിഷ്യനാണ്!

നിങ്ങള് ദൈവമക്കളാകണം എന്ന് ദൈവം ആഗ്രഹിക്കുന്നു!  അതിനായി; ദൈവശക്തിയും ജ്ഞാനവുമായ "ക്രിസ്തുവിനെ" നിങ്ങളിൽ നിറച്ചു നിത്യജീവനിലേക്ക് നയിക്കാൻ ദൈവം ആഗ്രഹിക്കുന്നു! അല്ലാത്തെ നിങ്ങളെ ആരാധിപ്പിച്ചിട്ടു ദൈവത്തിനു വേറെ  ഒന്നും നേടിയെടുക്കാനില്ല. ആരെയും അവിടുന്ന് ബലമായി അനുസരിപ്പിച്ചു ആരാധിപ്പിക്കുന്നുമില്ല! മനുഷ്യർക്ക് സ്വതന്ത്രമായി നന്മയും തിന്മയും തിരഞ്ഞെടുക്കാം. അവിടുന്ന് അരുളിചെയ്തിരിക്കുന്നു: "ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന് നിന്റെ മുമ്പില് വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കിയിരിക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവൻ തിരഞ്ഞെടുക്കുക. നിന്റെ ദൈവമായ കർത്താവിനെ സ്നേഹിച്ച്, അവിടുത്തെ വാക്കു കേട്ട്, അവിടുത്തോടു ചേർന്നു നിൽക്കുക, നിനക്ക് ജീവനും ദീർഘായുസ്സും ലഭിക്കും" (നിയമാവർത്തനം 30:19,20).   ആരും പൈശാചിക സന്താനമായി നശിക്കാന് ദൈവം ആഗ്രഹിക്കുന്നില്ല. "ദൈവമായ കർത്താവ് ചോദിക്കുന്നു: ദുഷ്ടന്റെ മരണത്തിൽ എനിക്ക് സന്തോഷമുണ്ടോ? അവൻ ദുർമാർഗത്തില് നിന്നും പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം" (എസെക്കിയേൽ 18:23).  കർത്താവായ യേശുക്രിസ്തുവഴി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ.

NB: ദൈവത്താല്‍ അംഗീകരിക്കപ്പെട്ട ഒരു ക്രിസ്തു ശിഷ്യനാവുക എന്നത്‌, രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിന്റെ വിശ്വാസിയായിരിക്കുന്നതു പോലെ അത്ര ലളിതമായി സാദ്യമാകുന്ന കാര്യം അല്ല! എളുപ്പത്തില്‍ വെള്ളം തളിച്ചോ ജലത്തില്‍ മുങ്ങിയോ ഏതെങ്കിലും വേഷം കെട്ടിയോ അത് കരസ്ഥമാക്കി കളയാം എന്ന് ആരും ധരിക്കരുത്!
Newer Post
This is the last post.

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.