Sunday, 23 February 2014

Chapter - 16. അനുദിനജീവിതത്തില് വഴിനടത്തുന്ന ദൈവവചനങ്ങള് !!




"നിങ്ങള് എന്നില് വസിക്കുകയും എന്റെവാക്കുകള് നിങ്ങളില് നിങ്ങളില് നിലനില്ക്കുകയും ചെയ്യുന്നെങ്കില് ഇഷ്ട്ടമുള്ളത് ചോദിച്ചുകൊള്ളുവിന് നിങ്ങള്ക്ക് ലഭിക്കും" (യോഹന്നാന് 14:7). ദൈവവചനത്തെ എതിര്ത്തു പ്രവര്ത്തിക്കുകയും ചിന്തിക്കുകയും ചെയ്താല് കര്ത്താവില് (പരിശുദ്ധ ആത്മാവില്/ ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും) വസിക്കാന് കഴിയില്ല! കാരണം;  വചനം സത്യമാണ്(യോഹ 17:17). ആ സത്യം തന്നെ യേശുക്രിസ്തു (യോഹ 14:6). ക്രിസ്തു ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമെന്ന  ദൈവ പുത്രനാണ് (1കോറി 1:24). ദൈവ പുത്രനായ ക്രിസ്തുവാണ് മനുഷ്യപുത്രനായി അവതരിച്ച യേശു!   പ്രിയ സുഹുര്ത്തെ, അനുദിന ജീവിതത്തില് താങ്കള്ക്ക് ദൈവത്തില് നിന്നും ഇഷ്ട്ടമുള്ളത് ലഭിക്കണമോ? എങ്കില് യേശുക്രിസ്തുവിന്റെ വചനങ്ങള് കൊണ്ട് ഹൃദയം നിറച്ച് അതിനെ അടിസ്ഥാനമാക്കി ജിവിച്ച് ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും ജീവിച്ചുകൊള്ളുക നിലനില്ക്കുക!

മനുഷ്യജീവിതത്തില്‍ ഏതുകാര്യങ്ങള്‍ക്കും സംശയങ്ങളും ചോദ്യങ്ങളും പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍, ഉത്തരം കണ്ടെത്തുവാന്‍ യേശുക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ സാധിക്കുന്നു! പരീക്ഷയില്‍ പുസ്തകം മുഴുവനായല്ല എഴുതേണ്ടത്. പ്രത്യുത ചോദിക്കുന്ന ചോദ്യത്തിന് മാത്രമായിരിക്കണം ഉത്തരമായി എഴുതേണ്ടത്! അതുപോലെ തന്നെ നമ്മുടെ ചോദ്യങ്ങള്‍ക്കുo പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങളക്കുമുള്ള ഉത്തരം ബൈബിളില്‍ നിന്നും നാം തിരഞ്ഞു കണ്ടെത്തണം!

"കര്‍ത്താവിന്റെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, കര്‍ത്താവിന്റെ അധരങ്ങള്‍ കല്പിക്കുകയും അവിടുത്തെ ആത്മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്തിരിക്കുന്നു". (ഏശയ്യ 34:16). കര്‍ത്താവിന്റെ വചനങ്ങള്‍‌ക്ക് ഇണ വചനങ്ങള്‍ അഥവാ കൂട്ട് വചനങ്ങള്‍ ബൈബിളില് ‍ ഉണ്ട്! ഉദാഹരണമായി പറയുകയാണെങ്കില്‍ വചനത്തില്‍ ഒരിടത്ത് അയല്‍കാരനെ (സഹോദരനെ) സ്നേഹിക്കണം എന്ന് എഴുതിയിരിക്കുമ്പോള്‍ വേറെ ഒരിടത്ത് ആരാണ് സഹോദരന്‍ എന്നും ആരാണ് അയല്കാരന്‍ എന്നും എഴുതപെട്ടിരിക്കുന്നു! വേറെ ഒരിടത്ത് എപ്രകാരമാണ് ഇവരെ സ്നേഹിക്കേണ്ടത് എന്നും എഴുതപെട്ടിരിക്കുന്നു! ഇങ്ങനെ ഇണവചനങ്ങളെ കണ്ടെത്തി ഓരോതിരുവെഴുത്തുകളുടെയും അത്മീയ അര്ഥം ഗ്രഹിക്കണം!

മനുഷ്യന് അത്മീയ കണ്ണും ജഡശരീരത്തിലെ കണ്ണും ഉണ്ട്! ദൈവാത്മാവിന്റെ സഹായത്തോടെ അത്മീയകണ്ണ്‍ തുറന്നു ബൈബിള്‍ വായിക്കുന്നവന്, ബൈബിളിലെ ഇണവചനങ്ങളുo അവയുടെ അത്മീയ അര്‍ഥവും മനസിലാകുന്നു! വെറുത ജഡശരീരത്തിലെ കണ്ണുകൊണ്ട് ഒരു സാധാരണ പുസ്തകം പഠിക്കുന്നപോലെ ബൈബിള്‍ പഠിക്കുന്നവന്, ബൈബിളിലെ അത്മീയ അര്‍ഥം പലപോഴും ഗ്രഹിക്കാതെ വരുന്നു!

ലോകമക്കള്‍ക്ക് ലോകപ്രമായ അര്‍ഥവും, ദൈവ മക്കള്‍ക്ക്‌ അത്മീയ അര്‍ത്ഥവും ഓരോ ബൈബിള്‍ വചനത്തിനും ഉണ്ട്! അതിനാല്‍ തന്നെ ബൈബിള്‍ ലോകപരമായ അര്‍ഥത്തില്‍ പഠിക്കുവാന്‍ നോക്കുന്നവര്‍ക്ക് തെറ്റ് പറ്റുന്നു! അവര്‍ക്ക് ബൈബിളിലെ വചനങ്ങളില്‌ നിന്ന് ലോകപരമായ പല അര്‍ഥങ്ങളും കിട്ടുന്നു! കാരണം, ലോകപരമായി ജഡകണ്ണുകളിലൂടെ വചനം പഠിക്കുന്നവന് ലോകപ്രമായ അര്‍ഥത്തില് അത് മനസിലാക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് അതിലെ അത്മീയ അര്‍ഥം മറഞ്ഞു ഇരിക്കുന്നു! ഇത്തരം മനുഷ്യര്‍ അത്മീയ അന്ധരാണ്! ഇവര്‍ക്ക് ജഡകണ്ണുകള്‍ ഉണ്ടെങ്കിലും കാണുന്നില്ല! ജഡകാതുകള്‍ ഉണ്ടെകിലും കേള്‍ക്കുന്നുമില്ല! അതിനാല്‍ തന്നെ അവര്‍ക്ക് അനുദിന ജിവിതത്തിലെ പലതിനുo ബൈബിളില്‍ നിന്നും ഉത്തരം കിട്ടുന്നുമില്ല!

"പീലിപ്പൊസ് അവന്റെയടുക്കല് ഓടിയെത്തി; അവന് ഏശയ്യായുടെപ്രവചനം വായിക്കുന്നതുകെട്ട്‌, ചോദിച്ചു: വായിക്കുന്നത് നിനക്ക് മനസിലാകുന്നുണ്ടോ? അവന് പ്രതിവചിച്ചു: ആരങ്കിലും വ്യക്യാനിച്ചുതരാതെ എങ്ങനെയാണ് ഞാന് മനസിലാക്കുക? രഥത്തില് കയറി തന്നോട് കൂടെയിരിക്കാന് പീലിപോസിനോട് അവന് അപേക്ഷിച്ചു" (അപ്പ:പ്ര. 8:30,31). എഴുത്തിലും വായനയിലുമുള്ള അറിവാണ് ബൈബിള് വചനം ഗ്രഹിക്കാനുള്ള യോഗ്യത എന്ന് ആരും ധരിക്കരുത്! ദൈവവചനത്തിന്റെ അത്മീയ അര്ഥം ഗ്രഹിക്കാന് ദൈവാത്മാവിന്റെ ദിവ്യപ്രബോധനo ഉള്ളില് ഉണ്ടാവണം! അത് ഇല്ലാത്തവര് പരിശുദ്ധ ആത്മാവിന്റെ അഭിഷേകമുള്ള മനുഷ്യരെ കണ്ടെത്തി അവരില് നിന്ന് തിരുവചനം പഠിക്കണം!

ബൈബിളിലെ ദൈവവചനങ്ങളിലെ അത്മീയ അര്‍ഥം മനസിലാക്കി, അതിലൂടെ നമുക്ക് ജീവിതത്തിലെ ഏതുകാര്യങ്ങള്‍ക്കും സംശയങ്ങളും ചോദ്യങ്ങളും പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍, ദൈവവചനത്തിന്റെ അടിസ്ഥാനത്തില്, അവയ്ക്ക് ഉത്തരം കണ്ടെത്തി പരിഹരിക്കാന് സാധിക്കുന്നു! ദൈവാത്മാവിനെ സ്വീകരിച്ചവർക്ക് അനുദിന ജീവതത്തിൽ എല്ലാകാര്യങ്ങളിലും  ദൈവഹിതമായതു പ്രവൃത്തിക്കാനുള്ള വചനം നേരിട്ടും ദൈവാത്മാവ് കൊടുക്കുന്നു! "ഒരേ ആത്മാവ്  തന്നെ ഒരാൾക്കു വിവേകത്തിന്റെ വചനവും മറ്റൊരാൾക്ക് വിജ്ഞാനത്തിന്റെ വചനവും നൽകുന്നു". (1 കോറിന്തോസ് 12:8).

No comments:

Post a Comment