This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 63. ദൈവാലയം!


പ്രിയ സഹോദരങ്ങളെ നാം കോടി കണക്കിന് പണo ചിലവഴിച്ചു "ദേവാലയങ്ങള്‍" നിര്‍മിച്ചിട്ടുണ്ട്! ദൈവവും ദേവനും രണ്ടാണെന്ന് ഞാന്‍ പറയാതെ അറിയുമേല്ലോ! എന്നാല്,‍ എന്താണ് യഥാര്‍ത്ഥത്തില്‍ ദൈവാലയം?  "നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ" (1 കോറിന്തോസ് 3:16,17). നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം എല്ലായിടത്തും ഉണ്ട് എന്ന് വിശ്വസിക്കുന്നവരെ നിങ്ങളുടെ ദൈവം നരകത്തില്‍ ഉണ്ടോ? പൈശാചിക മനുഷ്യരില് ദൈവം വസിക്കുന്നുണ്ടോ? പിശാചില് ദൈവം എങ്ങനെ വസിക്കും? ഇരുള്‍ വെളിച്ചത്തിലും, വെളിച്ചം ഇരുളിലും എങ്ങനെ വസിക്കും?

"നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്"  (2കോറിന്തോസ് 6:16).  
"യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും."(യോഹന്നാൻ 14:23). "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്" (അപ്പ:പ്ര17:24)മതങ്ങള്‍ ഉണ്ടാക്കിയിരിക്കുന്ന "ദൈവങ്ങള്"‍ എന്ന് വിളിക്കപെടുന്നവര്‍ പള്ളികളിലും, അമ്പലങ്ങളിലും, പ്രതിമകളിലും, അപ്പങ്ങള്‍ മുതലായ മനുഷ്യനിര്മിതങ്ങളിലും ‍ ഒതുങ്ങുന്നു!ഇത്തരം ദൈവങ്ങളെ കര്‍മങ്ങള്‍ കൊണ്ട് അരാധിപ്പിച്ചു കുറെ മനുഷ്യര്‍ മറ്റുള്ളവരെ വിഡ്ഢി വേഷം കെട്ടിക്കുന്നു! അങ്ങനെ അവരുടെ കയ്യില്‍ നിന്നും പണവും മറ്റു വിലപിടിപ്പ് ഉള്ള വസ്തുകളും കൊള്ള അടിക്കുന്നു! അങ്ങനെ പിശാച് തന്ത്രപൂര്‍വ്വം അവന്റെ ആലയങ്ങള്‍ കൊണ്ട് ഭൂമി നിറക്കാന്‍ ശ്രമിക്കുന്നു. പിശാചിന്റെ ആത്മാവിനെ വഹിച്ചു നടക്കുന്ന മനുഷ്യ ശരീരങ്ങള്‍ പിശാചിന്റെ ആലയങ്ങള് തന്നെയാണ്!

"അവന്‍ അവരോടു പറഞ്ഞു: എന്റെ ഭവനം പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപെടും എന്നു എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്ച്ചകാരുടെ ഗുഹയാക്കുന്നു" (മത്തായി 21:13). ദുഷ്ചിന്തകളും ദുര്മോഹങ്ങളും അസക്തികളും കൊണ്ട് നടക്കുമ്പോള്‍ ദൈവാലയം പിശാചിന്റെ ആത്മാവില്‍ നിറഞ്ഞു കവര്‍ച്ചക്കാരുടെ ഗുഹ ആകുന്നു! ഹൃദയമാകുന്ന ശ്രികോവിലില് പരിശുദ്ധ ആത്മാവ് ആകുന്ന ദൈവത്തെ പ്രദിഷ്ടിച്ചു.. പരിശുദ്ധ ആത്മാവിന്റെ പ്രജോതനത്തിനും പ്രബോധനങ്ങള്ക്കും  നിര്മല മനസാക്ഷിയില് സ്വന്തം ശരീരം കീഴ്പ്പെടുത്തി, ജീവിതത്തിലെ എല്ലാ പ്രവര്ത്തനങ്ങളിലും അനുസരിക്കുമ്പോള്; മനുഷ്യശരീരം ജീവിക്കുന്ന ദൈവത്തിന്റെ ആലയമായി മാറുന്നു! "ഞാന്‍ എന്റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന് ആദിവസം നിങ്ങള്‍ അറിയും."(യോഹന്നാന് 14:20). "... നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിന്‍. യേശുക്രിസ്തു നിങ്ങളിലുണ്ട് എന്നു നിങ്ങള്‍ക്കു ബോധ്യമായിട്ടില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു." (2 കൊറിന്തോസ് 13:5). "ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല." (റോമാ 8:9). "....ആത്‌മാവുമൂലം ക്രിസ്തു  നമ്മില്‍ വസിക്കുന്നെന്നു നാമറിയുന്നു". (1. യോഹന്നാൻ  3:24). 

യഹോവയാം ദൈവം തനിക്ക് എന്നേയ്ക്കുമായി മനുഷ്യരോട് കൂടി വസിക്കാന് മനുഷ്യകരങ്ങളാല് നിര്മ്മിതമല്ലാത്ത പരിശുദ്ധമായ ഒരു ആലയം പണിതു! ആ ദൈവാലയമാണ് യേശുക്രിസ്തു! യേശു പറഞ്ഞു: "നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം അതു പുനരുദ്ധരിക്കും .... .... .... .... എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെ പറ്റിയാണ്" (യോഹന്നാന് 2:19-21).


എന്തെന്നാല് കര്ത്താവ് ഇപ്രകാരം അരുളിചെയ്തിരുന്നു: "ഞാന് എന്റെ കൂടാരം നിങ്ങള്ക്കിടയില് സ്ഥാപിക്കും. ഞാന് നിങ്ങളുടെ ഇടയില് സഞ്ചരിക്കും ഞാന് നിങ്ങളുടെ ദൈവവും നിങ്ങള് എന്റെ ജനവുമായിരിക്കും" (ലേവ്യര് 26:11) "ദാവീദിന്റെ വീണുപോയ കൂടാരം ഞാന് വീണ്ടും പണിയും; അതിന്റെ നഷ്ട്ടശിഷ്ടങ്ങളില്നിന്ന് ഞാന് അതിനെ പുതുക്കിപണിയും. അതിനെ വീണ്ടും ഞാന് ഉയര്ത്തി നിര്ത്തും" അപ്പ:പ്ര. 15:16). ദാവീദാകുന്ന ദൈവാലയം വീണുപോയെങ്കിലും (1രാജക്കന്മാര്8:19)ല്  അവിടുന്ന് പ്രവാചകരിലൂടെ അരുളിചെയ്‌തതുപോലെ,  അവിടുന്ന് ദാവീദു രാജാവിന്റെ സന്തതിയായി,  (യോഹന്നാന് 7:42). യേശുവില്, "അവിടുത്തെക്ക് എന്നേയ്ക്കും വസിക്കാന് ഒരു ആലയം നിര്മ്മിച്ചു" (1രാജാക്കന്മാര് 8:13). 

കര്ത്താവ് അരുളിചെയ്യുന്നു: "നിന്റെ (ദാവീദിന്റെ) ഔരസപുത്രനെ  ഞാന് ഉയര്ത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും. അവന് എനിക്ക് ആലയം പണിയും; അവന്റെ സിംഹാസനം എന്നേയ്ക്കും സ്ഥിരപ്പെടുത്തും. (2സാമുവേല്7:12,13). യഹോവ തന്നെ തന്റെ പുത്രനായ ശക്തിയും ജ്ഞാനവുമെന്ന ക്രിസ്തുവിനെ ഉപയോഗിച്ച്, ദാവീദിന്റെ സന്തതിയായി, (മനുഷ്യ കരങ്ങളാല് നിര്മ്മിതമല്ലാത്ത ദൈവാലയമായി) മനുഷ്യരോട് ഒത്തു വസിച്ചു! മനുഷ്യര്ക്കിടയില് സഞ്ചരിച്ചു, ഇന്നും, ഇനി എന്നെയ്ക്കും ജീവദാതാവായ പരിശുദ്ധ ആത്മാവായി(ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായി)  അതില്  സഞ്ചരിക്കുന്നു!

ഓര്മ്മിക്കുക; അവിടുന്ന് അരുളിചെയ്തത്, എന്നേയ്ക്കും വസിക്കുന്ന ഒരാലയം എന്നാണ്! മറിച്ച്, അല്പ്പ കാലത്തേക്ക് വസിക്കാന്  എന്നല്ല! എന്നേയ്ക്കും രാജാവായി അതില്  വാഴും എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്.(സങ്കീര്ത്തനം 110:4), (ഏശയ്യാ 9:7), (എസെക്കിയേല് (37:25 -27), (ദാനിയേല് പ്രവാചകന് 7:13 -14), (മത്തായി 28:20).

മനുഷ്യര്ക്കിടയില് എന്നേയ്ക്കും വസിക്കുകയും സഞ്ചരിക്കുകയും  ചെയ്യുന്ന യഹോവയുടെ കൂടാരം യേശുക്രിസ്തു തന്നെ! അവിടുന്ന് യേശുവായി പാപികളായ  മനുഷ്യര്ക്കിടയില് സഞ്ചരിച്ചു!

ഓര്മ്മിക്കുക; മനുഷ്യകരങ്ങളാല് നിര്മിതമായ ആലയങ്ങളില് വസിക്കുന്നവനല്ല മഹോന്നതനായ യഹോവ (അപ്പ:പ്ര17:24), (അപ്പ:പ്ര7:48), (1രാജാക്കന്മാര്8:27)

യേശുക്രിസ്തുവാകുന്ന ദൈവാലയത്തില് യഹോവയാം ദൈവത്തെ ശക്തിയിലും ജ്ഞാനത്തിലും  ദര്ശിക്കണം! യേശുവാകുന്ന ദൈവാലയത്തില് നിന്ന് യഹോവ മനുഷ്യരോട് നേരിട്ട് സംസാരിച്ചു! പിശാച്ച് ആ ദൈവാലയം തകര്ത്തുവെങ്കിലും ദൈവം അത് മൂന്നു ദിവസത്തിനകം  പുനരുദ്ധരിച്ചു! അതില് വാസമുറപ്പിച്ചു!   മനുഷ്യരെ തന്നിലൂടെ ദൈവലയങ്ങളാക്കുവാന് യഹോയുടെ ശക്തിയും ജ്ഞാനവും യേശുക്രിസ്തുവായി വന്നു! യേശുവാകുന്ന ദൈവാലയത്തില് അഭയം തേടുന്ന ആരെയും ദൈവം കൈവിടുന്നില്ല!

സ്വര്ഗ്ഗത്തിലും വേറെ ദൈവാലയം ഇല്ല, അവിടെയും യേശുവാകുന്ന കുഞ്ഞാടായ ദൈവാലത്തില് ദൈവം മനുഷ്യ ആത്മാക്കള്ക്കുവേണ്ടി അവര്ക്കിടയില് വസിക്കുന്നു! "കുഞ്ഞാടാണ് അതിലെ ദൈവാലയം" (വെളിപാട് 21:22).

"ദശാംശം മുഴുവന്‍ കലവറയിലേക്ക് കൊണ്ട് വരുവിന്‍ എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗകവാടങ്ങള്‍ തുറന്നു അനുഗ്രഹം വര്ഷിക്കുകയില്ലേ എന്ന് നിങ്ങള്‍ പരിക്ഷിക്കുവിന്‍- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു" (മലാക്കി 3:10). കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് ഭക്ഷണം ആവശ്യം ഇല്ല! എന്നാല്‍; ക്രിസ്തു വസിക്കുന്ന ദൈവാലയങ്ങളായ മനുഷ്യര്ക്ക് ഭക്ഷണം ആവശ്യം ഉണ്ട്! പിശാചിന്റെ ചതിയില്‍പെട്ട് ജയിലില്‍ പോയ ദൈവാലയങ്ങളും ഉണ്ട്! കല്യാണ പ്രായം എത്തിയിട്ടും ജീവിതം കാശ് ഇല്ലാത്തതിനാല്‍ തുടങ്ങാന്‍ പറ്റാത്ത ദൈവലയങ്ങളും ഉണ്ട്! മരുന്ന് മേടിക്കാന്‍ കാശ് ഇല്ലാതെ നശിക്കുന്ന ദൈവാലയങ്ങളും ഈ ഭൂമിയില്‍ ഉണ്ട്! ഇത്തരത്തില്‍ യഥാര്‍ത്ഥ ദൈവാലയങ്ങള്‍ ഈ ഭൂമിയില്‌ നശിക്കുമ്പോള്‍, കോടികള്‍ ചിലവഴിച്ചു ചിലര്‍ കൃത്രിമ ദൈവാലയങ്ങള്‍ ഉണ്ടാക്കി അതിലിരുന്നു ദൈവമേ അനുഗ്രഹിക്കു എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം എന്ത് പറയും?

പിശാചിന്റെ (എതിർ ക്രിസ്തുവിന്റെ) ആലയത്തിനു കൊടുത്തിട്ട് ആരും സ്വര്‍ഗ കവാടം തുറന്നു ദൈവം അനുഗ്രഹിക്കും എന്ന് കരുതേണ്ട! പിശാചിന്റെ ആലയവും ദൈവ ആലയവും നിനക്ക് തിരിച്ചറിയണമെങ്കില്‍ നീ ആദ്യം ഒരു ദൈവാലയം ആയിതീരണം! അതിനു യേശുവിനെ അനുഗമിക്കെണം! അവിടുന്നു പകര്ന്നു തരുന്ന പരിശുദ്ധ ആത്മാവിനെ(ക്രിസ്തുവിനെ) നേടണം! ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കേണം. ദൈവം താങ്കളെ യേശുക്രിസ്തുവിൽ  അനുഗ്രഹിക്കട്ടെ. ആമേൻ.

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.